Home News Breaking News ജനാധിപത്യത്തെ കൊല ചെയ്യുന്ന നടപടി… അപര സ്ഥാനാര്‍ഥികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ജനാധിപത്യത്തെ കൊല ചെയ്യുന്ന നടപടി… അപര സ്ഥാനാര്‍ഥികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Advertisement

കൊച്ചി: അപര സ്ഥാനാര്‍ഥികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. അപരന്മാരെ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊല ചെയ്യുന്ന നടപടിയാണെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇത് ചെയ്യുന്നുണ്ടെന്നും കോടതി പറഞ്ഞു. അപരസ്ഥാനാര്‍ഥികളെ നിയോഗിക്കുന്നത് തടയണമെന്നും തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ ഹരജി പരിഗണിക്കവേ കോടതി നിരീക്ഷിച്ചു. അഞ്ജലി നായര്‍ എന്ന പേര് ബാലറ്റില്‍ ഉള്‍പ്പെടുത്തണമെന്ന സ്ഥാനാര്‍ഥിയുടെ ആവശ്യം പരിഗണിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദേശം നല്‍കി.

തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി തന്റെ ഔദ്യോഗിക പേരായ അഞ്ജലി പി.വി എന്നത് മാറ്റി അഞ്ജലി നായര്‍ എന്ന ജനപ്രിയ പേരില്‍ മത്സരിക്കണമെന്ന അനുമതി നല്‍കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഹരജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. അപരന്മാരെ മത്സരിപ്പിക്കാന്‍ നിയോഗിക്കുന്നതിലൂടെ യഥാര്‍ഥ സ്ഥാനാര്‍ഥികള്‍ക്ക് ഒരുനിലക്കും വോട്ട് നഷ്ടപ്പെടാന്‍ ഇടവരരുതെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണനാണ് ഹരജി പരിഗണിച്ചിരുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here