കലിഫോർണിയ: ആരോഗ്യപ്രശ്നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയുമായി നാസയുടെ ക്രൂ 11 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് ഭൂമിയിൽ തിരിച്ചെത്തി. രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ 25 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ആരോഗ്യകാരണങ്ങളാൽ ബഹിരാകാശ സഞ്ചാരികള്‍ ഭൂമിയിലേക്ക് തിരിച്ചിറങ്ങുന്നത്.
ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.11ന് കലിഫോർണിയ തീരത്ത് കടലിൽ സുരക്ഷിതമായി ഇറങ്ങി. ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ഡ്രാഗൺ പേടകമാണ് സഹായത്തിനുണ്ടായിരുന്നത്. ചരിത്രപരമായ ഈ തിരിച്ചിറക്കം നാസ തത്സമയം സംപ്രേക്ഷണം ചെയ്തു.
മിഷൻ കമാൻഡർ സെന മറിയ കാർഡ്മാൻ, മിഷൻ പൈലറ്റ് മൈക്ക് ഫിൻകെ(നാസ), മിഷൻ സ്പെഷ്യലിസ്റ്റുകളായ കിമിയ യുയി(ജപ്പാൻ), ഒലെഗ് പ്ലാറ്റോണോവ്(റഷ്യ) എന്നിവരടങ്ങുന്ന സംഘമാണ് മടങ്ങിയെത്തിയത്. കഴിഞ്ഞ ആഗസ്‌തിൽ നിലയത്തിലെത്തിയ സംഘത്തിലെ ഒരാൾക്കാണ് ആരോഗ്യ പ്രശ്‌നം. ഏത് സഞ്ചാരിക്കാണ് രോഗമെന്നും എന്താണ് രോഗമെന്നും നാസ വെളിപ്പെടുത്തിയിട്ടില്ല.
Home News Breaking News നാസയുടെ ക്രൂ 11 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് ഭൂമിയിൽ തിരിച്ചെത്തി


































