Home Blog Page 949

വയറു വേദനക്ക് ജീരകം?

വയറു വേദനക്ക് ജീരകം ഗുണം ചെയ്യുമെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ? ഓക്കാനം, വയറു വീര്‍ക്കല്‍, മലബന്ധം എന്നിവ കുറക്കാനും പ്രതിരോധശേഷിയെ പിന്തുണക്കാനും ജീരകത്തിനു കഴിയും. മാത്രമല്ല ഇതില്‍ ആന്റി ഓക്‌സിസിഡന്റുകളും ആവശ്യ വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.
വയറു വേദനക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന മസാല ജീരയെ കുറിച്ച് അറിയാമോ?ഇത് ഉണ്ടാക്കാനും വളരെ എളുപ്പമാണ്.
ഒരു കപ്പ് ജീരകം 700 മില്ലി വെള്ളവും അര ടിസ്പൂണ്‍ ചാട്ട് മസാലയും കുരുമുളക് പൊടിയും ഒപ്പം ഇന്തുപ്പും ചേര്‍ക്കുക. ശേഷം പഞ്ചസാരയും ചേര്‍ത്ത് ഉപയോഗിക്കാം. ഇതിനായി ജീരകം ആറ് മുതല്‍ ഏഴ് മണിക്കൂര്‍ വരെ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം തിളപ്പിച്ച് എടുക്കുക. ഇതിലേക്ക് വേണം മറ്റു ചേരുവകള്‍ ചേര്‍ക്കാന്‍.തിളച്ചു കഴിഞ്ഞാല്‍ കുരുമുളക് ചാട്ട് മസാല ഒപ്പം പഞ്ചസാര നാരങ്ങ നീര് എന്നിവ ചേര്‍ത്ത് ഇളക്കണം. ഇത് വറ്റിച്ചു എടുക്കുക. തണുപ്പിച്ച ശേഷം ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കുടിക്കാം. ഇത് സാധാരണ രീതിയിലുള്ള എല്ലാ വയറു വേദനയും പരിഹരിക്കും.

സിനിമ നടന്‍ ഭരത് ബാലന്‍ കെ. നായരുടെ ഭാര്യ അന്തരിച്ചു

സിനിമ നടന്‍ ഭരത് ബാലന്‍ കെ. നായരുടെ ഭാര്യ രാമന്‍കണ്ടത്ത് ശാരദ അമ്മ (83) അന്തരിച്ചു. ഷൊര്‍ണൂര്‍ വാടാനാംകുറുശ്ശിയാണ് സ്വദേശം. വാണിയംകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കേബിള്‍ ടിവി ഓപ്പറേറ്റര്‍ ആര്‍.ബി. അനില്‍കുമാര്‍, പരേതനായ നടന്‍ മേഘനാഥന്‍ എന്നിവര്‍ മക്കളാണ്.

പടിഞ്ഞാറേ കല്ലടയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ എംഎൽഎയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം

പടിഞ്ഞാറേ കല്ലട:പടിഞ്ഞാറേകല്ലട പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുവാൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും,പഞ്ചായത്ത് ഭരണസമിതിയുടെയും അടിയന്തിര യോഗം പഞ്ചായത്ത് ഹാളിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്നു.കുന്നത്തൂർ താലൂക്കിലെ ജലസ്രോതസ് കൊണ്ട് താലൂക്കിലെ ജനങ്ങൾക്ക്‌ കുടിവെള്ളം നൽകാതെ കൊല്ലം സിറ്റിയിൽ വെള്ളം കൊടുക്കുവാൻ തീരുമാനിച്ചാൽ അത് തടയുമെന്ന് എംഎൽഎ മുന്നറിയിപ്പ് നൽകി.യോഗത്തിൽ കൈക്കൊണ്ട തീരുമാനങ്ങൾ:
എല്ലാ ദിവസവും പടിഞ്ഞാറേ കല്ലടയ്ക്ക് വെള്ളം പമ്പ് ചെയ്യണം,രണ്ട് ദിവസം ഇടവിട്ടുള്ള വാർഡ് സപ്ലൈ കൃത്യമായി നടക്കണം,വാട്ടർ സപ്ലൈ പ്ലാന്റിൽ സ്ഥാപിച്ചിരിക്കുന്ന ഫീഡറിൽ നിന്നും മറ്റിടങ്ങളിലേക്ക് പോകുന്ന വൈദുതി കണക്ഷൻ കട്ട് ചെയ്തു വാട്ടർ അതോറിട്ടിക്ക് മാത്രമുള്ളതാക്കുക,കൂടുതൽ എച്ച്.പി.യുള്ള മോട്ടോർ സ്ഥാപിക്കുവാനും,കൂടുതൽ സംഭരണ ശേക്ഷിയുള്ള ടാങ്കുകളും സ്ഥാപിക്കുവാനുള്ള നടപടി ജില്ലാ ഭരണകൂടം വഴി നടപ്പിലാക്കുക.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.ഉണ്ണികൃഷ്ണൻ,വാട്ടർ അതോറിറ്റി മെമ്പർ ഉഷാലയം ശിവരാജൻ,പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്,എൽ.സുധ,വികസന-ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാന്മാരായ.കെ.സുധീർ, ജെ.അംബിക കുമാരി,കൊല്ലം എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസി എഞ്ചിനീയർ,മെമ്പറന്മാരായ എൻ.ഓമനക്കുട്ടൻപിള്ള,ഷീലാകുമാരി,സിന്ധു,പഞ്ചായത്ത്‌ സെക്രട്ടറി ദിലീപ് തുടങ്ങിയവർ പങ്കെടുത്തു.

മേയര്‍ക്കെതിരെ വധ ഭീഷണി മുഴക്കിയ പ്രതിക്കെതിരെ ശക്തികുളങ്ങരയില്‍ പുതിയ കേസ്

കൊല്ലം: കൊല്ലം മേയര്‍ക്കെതിരെ വധ ഭീഷണി മുഴക്കിയ പ്രതിക്കെതിരെ ശക്തികുളങ്ങരയില്‍ പുതിയ കേസ്. ദുബായ് എയര്‍പോര്‍ട്ടില്‍ ജോലി വാഗ്ദാനം ചെയ്ത് ശക്തികുളങ്ങര സ്വദേശിയായ യുവാവില്‍ നിന്നും 1,11,500 രൂപ കൈപ്പറ്റിയ സംഭവത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മേയറെ ആക്രമിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് ചോദ്യം ചെയ്ത വേളയിലാണ് ഇയാള് നിലവില്‍ ഒളിവില്‍ ഇരിക്കവേ തന്നെ വിസ വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയതായി വെളിവായത്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കവെയാണ് ഇയാള്‍ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പൈസ കൈപ്പറ്റുന്നതായി മനസ്സിലായത്. തുടര്‍ന്ന് പോലീസ് പൈസ നല്‍കിയവരെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് പൈസ നല്‍കിയവര്‍ക്ക് തട്ടിപ്പ് മനസ്സിലായത്.
പ്രതി 2016 മുതല്‍ 2023 വരെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ മൂന്ന് വ്യത്യസ്ത വിലാസങ്ങളില്‍ നിരവധി വിസ തട്ടിപ്പ് കേസുകളില്‍ പ്രതി ആയ ശേഷം ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോകുകയായിരുന്നു. കൊല്ലം ആശ്രമം കാവടിപുറം ജങ്ഷനില്‍ ഇയാള് വാടകയ്ക്ക് മൂന്ന് വര്‍ഷം മുന്‍പ് താമസിച്ചിരുന്നു. ആ സമയം പ്രതിയെ കൊല്ലം ഈസ്റ്റ് പൊലീസ് തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. മേയറെ ഭീക്ഷണിപ്പെടുത്തിയ കേസില്‍ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷയും നല്‍കി.

കെഎസ്ആര്‍ടിസി ഇനി യാത്രക്കാരുടെ ബുദ്ധിമുട്ടുകളും പരാതികളും നേരിട്ട് ചോദിച്ച് അറിയും

തിരുവനന്തപുരം.ഇനി മുതല്‍ കെഎസ്ആര്‍ടിസി യാത്രക്കാരുടെ ബുദ്ധിമുട്ടുകളും പരാതികളും നേരിട്ട് ചോദിച്ച് അറിയും.. പുതുതായി രൂപീകരിച്ച സിഎംഡി സ്‌ക്വാര്‍ഡ് യാത്രക്കാരോട് നേരിട്ട് പരാതികള്‍ ചോദിച്ച് അറിഞ്ഞ് പരിഹാരം കാണണം.. കെഎസ്ആര്‍ടിസിയിലേയ്ക്ക് സംശയ നിവാരണത്തിന് ഫോണില്‍ ബന്ധപ്പെടുന്നവര്‍ക്ക് മികച്ച സേവനം ഉറപ്പാക്കാന്‍ കോള്‍ സെന്ററും തുടങ്ങാന്‍ തീരുമാനം

കെഎസ്ആര്‍ടിസി എംഡി പ്രമോജ് ശങ്കര്‍ കെഎസ്ആര്‍ടിസി ബസില്‍ കയറി യാത്രക്കാരുടെ പരാതികള്‍ നേരിട്ട് കേട്ടിരുന്നു

നിരവധി പരാതികള്‍ നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് പ്രത്യേക സിഎംഡി സ്‌ക്വാര്‍ഡിന്റെ പ്രവര്‍ത്തന രീതി മാറ്റുന്നത്… ഇനിമുതല്‍ സ്‌ക്വാര്‍ഡ് ഇന്‍സ്‌പെക്ടര്‍മാര്‍ ബസില്‍ ടിക്കറ്റ് മാത്രം പരിശോധിച്ചാല്‍ പോര. യാത്രക്കാരോട് പരാതികളോ, നിര്‍ദ്ദേശങ്ങളും ഉണ്ടോ എന്ന് അന്വേഷിക്കണം.. തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുകയും വേണം. ഗൗരവമായ വിഷയമാണെങ്കില്‍ മാനേജിംഗ് ഡയറക്ടറെ അറിയിച്ച് പരിഹാരം കാണണമെന്നും കെഎസ്ആര്‍ടിസി മനേജ്‌മെന്റ് നിര്‍ദ്ദേശിച്ചു.. കെഎസ്ആര്‍ടിസി ജീവനക്കാര്‍ തന്നെയായിരുന്നു കോള്‍ സെന്ററുകള്‍ നിയന്ത്രിച്ചിരുന്നത്.. ഈ രീതിയും മാറുകയാണ്.. കോള്‍ സെന്റര്‍ നടത്തിപ്പ് സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കും.. ഇതിനായി കെഎസ്ആര്‍ടിസി കോള്‍ സെന്റര്‍ നടത്തിപ്പിനുള്ള കരാറും ക്ഷണിച്ചു കഴിഞ്ഞു.

യുവതി ഭർതൃപിതാവിനെ വെട്ടിപരിക്കേൽപ്പിച്ചു

മണ്ണാർക്കാട്. കണ്ടമംഗലം പുറ്റാനിക്കാട് യുവതി ഭർതൃ പിതാവിനെ വെട്ടിപരിക്കേൽപ്പിച്ചു.പരിക്കേറ്റ മലയിൽ മുഹമ്മദാലി (65) യെ മണ്ണാർക്കാട് മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദാലിയുടെ മകൻ ഷെരീഫിൻ്റെ ഭാര്യ ഷബ്നയാണ് വെട്ടി പരിക്കേൽപ്പിച്ചത്. ഷെരീഫ് വിദേശത്താണ്. സ്വത്ത് തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമീക വിവരം

പെൺകുട്ടികൾക്ക്‌ സൈന്യത്തിൽ നഴ്‌സാകാം; ഇപ്പോൾ അപേക്ഷിക്കാം

ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിലെ (എഎഫ്എംഎസ്) നഴ്സിങ് കോളേജുകളിലെ ബിഎസ്‌സി നഴ്സിങ് കോഴ്സ് 2025-’26 പ്രവേശനവിജ്ഞാപനം ഇന്ത്യൻ ആർമി പ്രസിദ്ധപ്പെടുത്തി.

പ്ലസ് ടു സയൻസ് സ്ട്രീമിൽ ജയിച്ച പെൺകുട്ടികൾക്ക് നാലു വർഷ ബിഎസ്‌സി നഴ്സിങ് ബിരുദം നേടി എഎഫ്എംഎസിൽ കമ്മിഷൻഡ് റാങ്കോടെ നഴ്സ് ആകാൻ പ്രോഗ്രാം അവസരമൊരുക്കുന്നു.

കോളേജുകളും (കോളേജ് ഓഫ് നഴ്സിങ്), അഫിലിയേറ്റിങ് സർവകലാശാലയും സീറ്റുകളും

(i) ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് (എഎഫ്എംസി), പുണെ – മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് – 40 സീറ്റ്

(ii) കമാൻഡ് ഹോസ്പിറ്റൽ ഈസ്റ്റേൺ കമാൻഡ് – സിഎച്ച് (ഇസി) കൊൽക്കത്ത – വെസ്റ്റ് ബംഗാൾ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് -30

(iii) ഇന്ത്യൻ നേവൽ ഹോസ്പിറ്റൽ ഷിപ്പ് – ഐഎൻഎച്ച്എസ് അശ്വിനി, മുംബൈ- മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് -40

(iv) ആർമി ഹോസ്പിറ്റൽ റിസർച്ച് ആൻഡ് റഫറൽ – എഎച്ച് (ആർ ആൻഡ് ആർ) ന്യൂഡൽഹി -ഡൽഹി യൂണിവേഴ്സിറ്റി -30 (v) കമാൻഡ് ഹോസ്പിറ്റൽ സെൻട്രൽ കമാൻഡ് -സിഎച്ച് (സിസി) ലഖ്‌നൗ – അടൽ ബിഹാരി വാജ്പേയി മെഡിക്കൽ യൂണിവേഴ്സിറ്റി -40

(vi) കമാൻഡ് ഹോസ്പിറ്റൽ എയർ ഫോഴ്സ് -സിഎച്ച് (എഎഫ്) െബംഗളൂരു -രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് -40 (മൊത്തം 220 സീറ്റ്).

പ്രവേശനയോഗ്യത

പെൺകുട്ടികൾക്കുമാത്രമാണ് പ്രവേശനംം. അവിവാഹിതയായിരിക്കണം. വിവാഹബന്ധം വേർപെടുത്തിയവർ, നിയമപരമായി വേർപിരിഞ്ഞവർ, എൻകംബറൻസ് ഇല്ലാത്ത വിധവകൾ എന്നിവർക്കും അപേക്ഷിക്കാം.

അപേക്ഷകർ 1.10.2000-നും 30.9.2008-നും ഇടയ്ക്ക് (രണ്ടു ദിവസങ്ങളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. റഗുലർ വിദ്യാർഥിയായി, ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണിയും സുവോളജിയും) എന്നിവ പഠിച്ച് ആദ്യ ശ്രമത്തിൽ തന്നെ പ്ലസ് ടു (10+2)/തത്തുല്യ പരീക്ഷ, 50 ശതമാനം മാർക്ക് മൊത്തത്തിൽ വാങ്ങി അംഗീകൃത ബോർഡിൽനിന്ന്‌ ജയിച്ചിരിക്കണം. മെഡിക്കൽ ഫിറ്റ്നസ്/ഫിസിക്കൽ സ്റ്റാൻഡേഡ്സ് വ്യവസ്ഥകൾ വിജ്ഞാപനത്തിലുണ്ട്.

അപേക്ഷ

joinindianarmy.nic.in വഴി ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ ജൂൺ 30-ന് രാത്രി 11 വരെ രജിസ്റ്റർ ചെയ്യണം

പ്രവേശനം

നാലു വർഷ കോഴ്സിലെ പ്രവേശനം, നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് – അണ്ടർ ഗ്രാേജ്വറ്റ് (നീറ്റ് യുജി) 2025 സ്കോർ, കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് ഓഫ് ജനറൽ ഇൻറലിജൻസ് ആൻഡ് ജനറൽ ഇംഗ്ലീഷ് (ടിഒജിഐജിഇ), സൈക്കോളജിക്കൽ അസസ്‌മെന്റ്‌ ടെസ്റ്റ് (പിഎടി), ഇൻറർവ്യൂ, മെഡിക്കൽ ഫിറ്റ്നസ്, ഓരോ കോളേജിലെയും ഒഴിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും.

പ്രവേശനം തേടുന്നവർ നീറ്റ് യു.ജി. 2025-ൽ യോഗ്യത നേടിയിരിക്കണം.

ആവശ്യപ്പെട്ടിട്ടുള്ള രേഖകളുടെ സ്കാൻചെയ്ത കോപ്പികൾ നിശ്ചിത സൈസിലും ഫോർമാറ്റിലും ആക്കി അപ്‌ലോഡ് ചെയ്യണം. സബ്മിറ്റ് ബട്ടൺ ക്ലിക്കു ചെയ്യുന്നതിനു മുൻപായി, വേണമെങ്കിൽ അപേക്ഷയിൽ നൽകിയ വിവരങ്ങളിൽ, ആവശ്യമായ തിരുത്തലുകൾ നടത്താം.

പട്ടിക വിഭാഗക്കാരൊഴികെയുള്ളവർ (അവർ ബാധകമായ രേഖ അപ് ലോഡ് ചെയ്യണം), പ്രോസസിങ് ഫീസായി 200 രൂപ ഓൺലൈൻ ആയി അടയ്ക്കണം. തുടർന്ന് ബാങ്ക് റഫറൻസ് നമ്പർ, കൺഫർമേഷൻ പേജ് എന്നിവ ലഭിക്കും. അപേക്ഷയുടെയും കൺഫർമേഷൻ പേജിന്റെയും പ്രിൻറൗട്ടുകൾ ഭാവിയിലെ റഫറൻസിനായി എടുത്തുെവക്കാം.

നീറ്റ് യുജി മെറിറ്റ് (സ്കോർ/റാങ്ക്) പരിഗണിച്ച് ഷോർട്ട് ലിസ്റ്റ് ചെയ്യും. ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവർ, ഡൽഹി കൻറോൺമെൻറ് ബേസ് ഹോസ്പിറ്റലിൽെവച്ചു നടത്തുന്ന സ്ക്രീനിങ് പ്രോസസിൽ പങ്കെടുക്കണം. സ്ക്രീനിങ്ങിൽ അർഹത നേടുന്നവരുടെ ഷോർട്ട് ലിസ്റ്റ് joinindianarmy.nic.in ൽ പ്രസിദ്ധപ്പെടുത്തും. പട്ടികയിൽ ഉൾപ്പെടുന്നവരെ ടിഒജിഐജിഇ; പിഎടി, ഇൻറർവ്യൂ, മെഡിക്കൽ പരിശോധന എന്നിവയ്ക്കായി വിളിക്കും. ഇതിന്റെ അഡ്മിറ്റ് കാർഡ് വെബ് സൈറ്റിൽനിന്ന്‌ ഡൗൺലോഡ് ചെയ്യാം. രേഖാ പരിശോധനയും സ്ക്രീനിങ് ടെസ്റ്റിന് ഹാജരാകുമ്പോൾ നടത്തും.

ടിഒജിഐജിഇ ഘടന

രണ്ട് മാർക്ക് വീതമുള്ള 40 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള 30 മിനിറ്റ് ദൈർഘ്യമുള്ള ഒരു കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും. ഉത്തരം തെറ്റിയാൽ അര മാർക്ക് വീതം നഷ്ടപ്പെടും.

പിഎടി, ഇന്റർവ്യൂ

ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവർ ബോർഡ് ഓഫ് ഓഫീസേഴ്സിന്റെ മുന്നിൽ സൈക്കോളജിക്കൽ അസസ്‌മെൻറ് ടെസ്റ്റിനും ഇൻറർവ്യൂവിനും ഹാജരാകണം. പന്ത്രണ്ടാം ക്ലാസ് വരെയുള്ള കോർവിഷയങ്ങൾ, ജനറൽ നോളജ്, കറൻറ് അഫയേഴ്സ്, വിദ്യാർഥിനിയുടെ താത്‌പര്യങ്ങൾ, ഹോബികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഈ വേളയിൽ പ്രതീക്ഷിക്കാം.

വിവിധ തലങ്ങളിലെ സ്പോർട്സ് നേട്ടങ്ങൾക്ക് വെയ്റ്റേജ് ലഭിക്കും. സേനകളിൽ സേവനത്തിലുള്ള/എക്സ് സർവീസ് വിഭാഗ/മുന്നേറ്റത്തിൽ മരണമടഞ്ഞ ഓഫീസർമാർ, ജെസിഒമാർ, അദർ റാങ്ക്സ് എന്നിവരുടെ ആശ്രിതർക്കും അർഹമായ വെയിറ്റേജ് നൽകും.

മെഡിക്കൽ ഫിറ്റ്നസിനു വിധേയമായി നീറ്റ് യുജി സ്കോർ, ടിഒജിഐജിഇ സ്കോർ, സൈക്കോളജിക്കൽ അസസ്‌മെന്റ് ആൻഡ് ഇൻറർവ്യൂ എന്നിവയുടെ സംയുക്ത മെറിറ്റ് പരിഗണിച്ചായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.

ആനുകൂല്യങ്ങൾ

പരിശീലനകാലത്ത് സൗജന്യ റേഷൻ, താമസം, യൂണിഫോം അലവൻസ്, പ്രതിമാസ സ്റ്റൈപ്പൻഡ് എന്നിവ ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർ, കോഴ്‌സ് ജയിച്ചശേഷം മിലിട്ടറി നഴ്സിങ് സർവീസ് (എംഎൻഎസ്) ഓഫീസറായി എഎഫ്എംഎസിൽ കമ്മിഷൻഡ് റാങ്കിൽ സേവനം അനുഷ്ഠിക്കാൻ ബാധ്യസ്ഥരാണ്. പ്രവേശന സമയത്ത് അതിലേക്ക് ബോണ്ട് നൽകണം. കോഴ്സിൽനിന്നുമുള്ള പിൻവാങ്ങൽ, പരിശീലനം അവസാനിപ്പിക്കൽ, നൽകുന്ന എംഎൻഎസ് കമ്മിഷൻ നിരാകരിക്കൽ എന്നീ സാഹചര്യങ്ങളിൽ ബോണ്ട് തുക വിദ്യാർഥിനി നൽകേണ്ടി വരും. പരിശീലനകാലത്തിന് ആനുപാതികമായ തുക നൽകണം. പ്രവേശനം നേടി ഏഴ് ദിവസം കഴിഞ്ഞ് പഠനം ഉപേക്ഷിക്കുന്നവർ ബോണ്ട് തുക നൽകണം.

വിശദാംശങ്ങൾ joinindianarmy.nic.in ലെ വിജ്ഞാപനത്തിൽ ഉണ്ട്.

ഒന്‍പതു മാസം പ്രായമായ കുഞ്ഞിന്‍റെ വില ഒന്നര ലക്ഷം രൂപ, തിരൂരില്‍ നടന്ന കച്ചവടം

മലപ്പുറം .ഒന്‍പതു മാസം പ്രായമായ കുഞ്ഞിനെ ഒന്നര ലക്ഷം രൂപക്ക് വിറ്റു. ഞെട്ടിപ്പിക്കുന്ന സംഭവം തിരൂരിൽ. കുഞ്ഞിനെ വിറ്റവരും വാങ്ങിയവരും തമിഴ്നാട് സ്വദേശികൾ. കുഞ്ഞിനെ തിരൂർ പൊലീസ് രക്ഷിച്ചു. കുഞ്ഞിന്റെ അമ്മ കീർത്തന,രണ്ടാനച്ഛൻ ശിവ,
കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി,ഇട നിലക്കാരായ ശെന്തിൽ കുമാർ, പ്രേമലത എന്നിവർ അറസ്റ്റിൽ. കുഞ്ഞിനെ വാങ്ങിയത് വളർത്തുക എന്ന ഉദ്ദേശത്തോടെ

വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷാ കത്തി നശിച്ചു; വീടിനും തീ പിടിച്ചു

കോഴിക്കോട്: കോഴിക്കോട് പാലേരിയിൽ നിർത്തിയിട്ട ഓട്ടോറിക്ഷക്ക് തീ പിടിച്ച് അപകടം. കിഴക്കയിൽ രമണിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോയ്ക്ക് ആണ് തീ പിടിച്ചത്. ഇന്ന് വൈകിട്ട് 4.30ഓടെയായിരുന്നു സംഭവം. തീ വീട്ടിലേക്കും പടർന്നിരുന്നു. വീട്ടിൽ ആൾതാമസം ഉണ്ടായിരുന്നില്ല. പേരാമ്പ്രയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ച‌ത്. വീട് തുറന്നു പരിശോധിച്ചാലേ നഷ്ടം കണക്കാനാവൂ എന്ന് വീട്ടുകാർ വ്യക്തമാക്കി. അതേ സമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

താരന്‍ അകറ്റാന്‍ അടുക്കളയിലുണ്ട് അഞ്ച് മാര്‍ഗങ്ങള്‍

താരന്‍ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. തലമുടികൊഴിച്ചിലിനും താരന്‍ കാരണമാകും. തലമുടി സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ താരനെ തടയാന്‍ സാധിക്കും. താരനകറ്റാൻ സഹായിക്കുന്ന ചില ഹെയര്‍ മാസ്കുകളെ പരിചയപ്പെടാം.

  1. നാരങ്ങാനീരും വെളിച്ചെണ്ണയും

നാരങ്ങാനീരും വെളിച്ചെണ്ണയും മിക്സ് ചെയ്ത് തലയോട്ടിയിലും തലമുടിയിലും പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ടുതവണ വരെ ഇങ്ങനെ ചെയ്യുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും.

  1. കറ്റാര്‍വാഴ ജെല്‍

കറ്റാര്‍വാഴ ജെല്‍ തലയില്‍ പുരട്ടി മസാജ് ചെയ്യുന്നതും താരനെ തുരത്താന്‍ സഹായിക്കും.

  1. ഉലുവ

ഉലുവ അരച്ച് ഒരു ടീസ്‌പൂൺ നാരങ്ങാനീരും സവാള നീരുമായി കൂട്ടിക്കലർത്തി തലയിൽ പുരട്ടാം. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകിക്കളയാം.

  1. തൈര്

പുളിച്ച തൈര് അല്‍പ്പം ഉപ്പും ചേര്‍ത്ത് തലയില്‍ പുരട്ടുക. ഒരു മണിക്കൂറിനുശേഷം കഴുകിക്കളയാം. അതുപോലെ തന്നെ അര കപ്പ് തൈര്, ഒരു ടീസ്പൂണ്‍ നാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഇത് തലമുടിയില്‍ പുരട്ടാം. 30 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വരെ ഇത് ഉപയോഗിക്കാം.

  1. മുട്ടയുടെ വെള്ള

ഒരു മുട്ടയുടെ വെള്ള, ഒരു കപ്പ് തൈര്, രണ്ട് ടീസ്പൂൺ ഒലീവ് ഓയിൽ എന്നിവ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം തലമുടിയിലും തലയോട്ടിയിലുമായി തേച്ചു പിടിപ്പിക്കുക. 20 മിനിറ്റിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തണുത്ത വെള്ളത്തിൽ കഴുകാം.