ന്യൂഡൽഹി. ഇന്ത്യയിൽ എത്തിയ റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിന് രാജ്യത്തിൻറെ ഔദ്യോഗിക സ്വീകരണം. പുടിന് ഭഗവത്ഗീത സമ്മാനിച്ച് പ്രധാനമന്ത്രി. ഇന്ത്യ റഷ്യ സൗഹൃദം കാലാതീതമായി തെളിയിക്കപ്പെട്ടത് എന്നും നരേന്ദ്രമോദി. ആരോഗ്യം പ്രതിരോധം വാണിജ്യമുൾപ്പെടെ പത്തിലധികം കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചേക്കും.
പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് റഷ്യൻ പ്രസിഡൻറ് ഇന്ത്യയിൽ എത്തിയത്.
രാഷ്ട്രപതി ഭവനിൽ എത്തിയ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദ്രൗപതി മുർമുവും ചേർന്ന് സ്വീകരിച്ചു. ഗാർഡ് ഓഫ് ഓണർ നൽകി. രാജ്ഘട്ടിൽ എത്തി മഹാത്മാഗാന്ധിക്ക് റഷ്യൻ പ്രസിഡൻറ് ആദരം അർപ്പിച്ചു. ശേഷം ഹൈദരാബാദ് ഹൗസിൽപ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നിർണായക കൂടിക്കാഴ്ച.
ഇരുപത്തിമൂന്നാമത് ഇന്ത്യ റഷ്യ വാർഷിക
ഉച്ചകോടിയിലും റഷ്യൻ പ്രസിഡൻറ് പങ്കെടുക്കും. പാലം വിമാനത്താവളത്തിലെത്തിയ റഷ്യൻ പ്രസിഡണ്ടിനെ പ്രോട്ടോക്കോളുകൾ
മാറ്റിവെച്ച് പ്രധാനമന്ത്രി നേരിട്ട് എത്തി സ്വീകരിക്കുകയായിരുന്നു. പിന്നാലെ ഒരേ വാഹനത്തിൽ ഇരുവരും പ്രധാനമന്ത്രിയുടെ വസതിയിലേക്ക് അത്താഴവിരുന്നിൽ പങ്കെടുത്ത റഷ്യൻ പ്രസിഡണ്ടിന് പ്രധാനമന്ത്രി ഭഗവത്ഗീത സമ്മാനിച്ചു. ഇന്നത്തെ ഔദ്യോഗിക പരിപാടികൾക്ക് ശേഷം രാഷ്ട്രപതി ദ്രൗപതി മുർമു നൽകുന്ന അത്താഴവിരുന്നിലും പങ്കെടുത്താകും റഷ്യൻ പ്രസിഡൻറ് തിരികെ മടങ്ങുക.
വ്ളാഡിമിർ പുടിന് രാജ്യത്തിൻറെ ഔദ്യോഗിക സ്വീകരണം
മലപ്പുറം മച്ചിങ്ങലിൽ വൻ തീപിടിത്തം; കാർ സ്പെയർ പാർട്‌സ് ഗോഡൗൺ കത്തിനശിച്ചു; തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു
മലപ്പുറം: മലപ്പുറം ജില്ലയിലെ മച്ചിങ്ങലിൽ കാർ സ്പെയർ പാർട്‌സ് ഗോഡൗണിൽ വൻ തീപിടിത്തം. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. മലപ്പുറം, പെരിന്തല്‍മണ്ണ, മഞ്ചേരി, തിരൂര്‍, തിരുവാലി എന്നിവിടങ്ങളില്‍ നിന്നെത്തിയ നാല് യൂണിറ്റ് അഗ്‌നി രക്ഷാ സേന രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. അപകട സമയത്ത് സ്ഥാപനത്തിലുണ്ടായിരുന്ന തൊഴിലാളികൾ ഓടിരക്ഷപ്പെട്ടതിനാൽ ആളപായം ഒഴിവായി. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.
കോഡൂര്‍ സ്വദേശി വലിയാട് പിലാത്തോട്ടത്തില്‍ സാലിഹിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്‌പെയര്‍ പാര്‍ട്സ് ഗോഡൗണ്‍. സ്ഥാപനത്തിലെ കാറിന്റെ പാര്‍ട്‌സുകള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ നിന്നാണ് തീപടർന്നത്. ഗോഡൗണിലെ തൊഴിലാളികള്‍ സമീപത്ത് വാഹനം പൊളിച്ചു കൊണ്ടിരിക്കുമ്പോഴാണ് തീപിടിത്തം ശ്രദ്ധയില്‍പെട്ടത്. തീ വേഗത്തിൽ ആളിക്കത്തി. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. കടയ്ക്കുള്ളിൽ ശേഖരിച്ച് വെച്ച ടയറുകളടക്കം പാര്‍ട്‌സുകളാണ് കത്തിനശിച്ചത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.
തകരഷീറ്റുകൾ ഉപയോഗിച്ച് നിർമിച്ചതായിരുന്നു ഗോഡൗൺ. വെല്‍ഡിങ് അടക്കം വിവിധ പ്രവൃത്തികള്‍ ഗോഡൗണിൽ നടന്നിരുന്നു. തൊട്ടടുത്തു കാര്‍ ബംപറുകളും മറ്റും സൂക്ഷിച്ചിരുന്ന ഗോഡൗണ്‍ ഉണ്ടായിരു ന്നെങ്കിലും ആ ഭാഗത്തേക്ക് തീ പടരാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അഗ്‌നിരക്ഷ സേനയുടെ വാഹനത്തിലെ വെള്ളം തീർന്നപ്പോൾ തൊട്ടടുത്തുള്ള തോട്ടിൽ നിന്ന് വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്. ഗോഡൗണിനു സമീപത്ത് ഗെയ്ല്‍ വാതക പൈപ്പ്ലൈനുകളും കടന്നുപോകുന്നതിനാല്‍ ഗെയ്ല്‍ അധികൃതരും സ്ഥലത്തെത്തിയിരുന്നു. ജില്ല ഫയര്‍ ഓഫീസര്‍ ടി.അനൂപിന്റെ നേതൃത്വത്തി ല്‍ സ്റ്റേഷന്‍ ഓഫീസര്‍ ഇ.കെ.അബ്ദുല്‍ സലീം, ബാബുരാജന്‍ എന്നിവരും നാട്ടുകാരും തീയണക്കാന്‍ നേതൃത്വം നല്‍കി.
പാറശാലയിൽ വീട് കുത്തി തുറന്ന് മോഷണം, പോയത് വൻ തുകയുടെ സാധനങ്ങൾ
തിരുവനന്തപുരം. പാറശാലയിൽ വീട് കുത്തി തുറന്ന് മോഷണം. 20 ലക്ഷത്തിലധികം രൂപയുടെ സ്വർണാഭരണങ്ങളും മൊബൈൽ ഫോണും വാച്ചും മോഷണം പോയി. കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറി കെ എസ് അനിലിന്റെ വീട്ടിലാണ് മോഷണം. പാറശ്ശാല പോലീസ് അന്വേഷണം ഊർജിതമാക്കി
പാറശ്ശാല തോട്ടിൻ കരയിൽ അർദ്ധരാത്രിയോടെയാണ് വീട് കുത്തി തുറന്ന് മോഷണം നടന്നത്. വീട്ട് ഉടമസ്ഥനായ കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറി കെ എസ് അനിലും ഭാര്യയും തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം മകളുടെ വീട്ടിലായിരുന്നു താമസം. വീട്ടിൽ ആൾ താമസമില്ലാത്ത സമയത്ത് ഗേറ്റിന്റെയും വീടിന്റെയും പൂട്ട് പൊട്ടിച്ചാണ് മോഷ്ടാവ് അകത്തു കയറിയത്. വീട്ടിനുള്ളിലെ ലോക്കർ ഉൾപ്പെടെ 6 അലമാരകൾ കള്ളൻ കുത്തിത്തുറന്ന് 13 പവനിൽ അധികം സ്വർണവും 2,40,000 രൂപയും ഉപയോഗിക്കാത്ത മൊബൈൽ ഫോണുകളും വാച്ചുകളുമാണ് മോഷ്ടാവ് കൈക്കൽ ആക്കിയത്. അനിൽ നടത്തിവരുന്ന സ്വർണ്ണപ്പണയ സ്ഥാപനത്തിന്റെ താക്കോലും മോഷണം പോയ കൂട്ടത്തിലുണ്ട്. ഹെൽമറ്റ് ധരിച്ച് വീടിന്റെ പരിസരത്തെത്തിയ രണ്ടുപേരുടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം തുടരുന്നത്. അതേസമയം സമാനമായ രീതിയിൽ ചെങ്കൽ വട്ടവിളയിലും ഇന്നലെ അർദ്ധരാത്രിയിൽ മോഷണം നടന്നിട്ടുണ്ട്. രണ്ടു മോഷണവും നടത്തിയിരിക്കുന്നത് ഒരേ സംഘം ആണോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്
ഗുഡ്സ് ട്രെയിനിന്റെ വീൽ സ്ലിപ്പ് ആയി, ഗതാഗതം തടസ്സപ്പെട്ടു
തൃശ്ശൂർ. ഷോർണൂർ റെയിൽ പാതയിൽ ഗുഡ്സ് ട്രെയിനിന്റെ വീൽ സ്ലിപ്പ് ആയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. വടക്കാഞ്ചേരി അകമല ശാസ്താക്ഷേത്രത്തിനു മുന്നിലെ റെയിൽവേ ട്രാക്കിലാണ് അപകടമുണ്ടായത്. ട്രെയിനിന്റെ വീൽ മുന്നോട്ടുപോകാൻ കഴിയാത്ത തരത്തിൽ ഗ്രിപ്പ് കിട്ടാതെ കറങ്ങുന്ന പ്രതിഭാസമാണ് വീൽ സ്ലിപ്പിംഗ്.
ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം. കൽക്കരി കൊണ്ടുപോയിരുന്ന ഗുഡ്സ് ട്രെയിനിനാണ് വീൽ സ്ലീപ്പിങ് സംഭവിച്ചത്.അമിതഭാരത്തെ തുടർന്നാണ് വീൽ സ്ലിപ്പിംഗ് സംഭവിച്ചത് എന്നാണ് നിഗമനം. ട്രാക്കിൽ പിടുത്തം കിട്ടാതെ വീലുകൾ വേഗത്തിൽ കറങ്ങുന്നതാണ് വീൽ സ്ലിപ്പിംഗ്. ഒടുവിൽ ഷൊർണൂരിൽ നിന്നും മറ്റൊരു എൻജിൻ എത്തിച്ചു പത്തു മണിയോടെ ആണ് ട്രെയിൻ അവിടെ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. ഒരു മണിക്കൂറോളം തൃശൂർ ഷോർണൂർ പാതയിൽ ഗതാഗത തടസ്സമുണ്ടായി.
Rep image.
രാഹുല്‍ മാങ്കൂട്ടം ലൈംഗിക വൈകൃതക്കാരനെന്ന് മുഖ്യമന്ത്രി
രാഹുല്‍ മാങ്കൂട്ടം ലൈംഗിക വൈകൃതക്കാരനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ പുറത്തുവന്നത് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങളാണ്. രാഹുലിന് വെട്ടുകിളിക്കൂട്ടം സംരക്ഷണമൊരുക്കി. പൊലീസ് ഫലപ്രദമായി ഇടപെടുന്നുണ്ട്. മാങ്കൂട്ടത്തിലിനെ പിടികൂടാന്‍ പൊലീസിന് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമായി. അധികാര വികേന്ദ്രീകരണം വളര്‍ച്ചയെ സഹായിച്ചു. കൊച്ചിയുടെ മുഖച്ഛായ മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി മെട്രോ, വാട്ടര്‍മെട്രോ എന്നിവ രാജ്യത്തിന് അഭിമാനം. വിശപ്പ് രഹിത നഗരമെന്ന സ്വപ്നം കൊച്ചിയില്‍ യാഥാര്‍ഥ്യമായി. ബ്രഹ്മപുരം മാലിന്യപ്രശ്നം പരിഹരിച്ചു, പച്ചപ്പിലേക്ക് തിരികെയെത്തിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
ബലാല്‍സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. അല്‍പ്പസമയം മുമ്പാണ് ജാമ്യാപേക്ഷ നല്‍കിയതെന്നാണ് വിവരം. നാളെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുക. പരാതിക്കാരിക്ക് എതിരായ പരാതി പരിഗണിച്ചില്ലെന്നും നടന്നത് ലഘുവിചാരണയെന്നും രാഹുല്‍ പറയുന്നു. ഇന്നലെയാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ ഒന്‍പതാം ദിവസവും ഒളിവില്‍ കഴിയുകയാണ്. കര്‍ണാടകയിലേക്ക് കടന്നെന്നാണ് സൂചന.
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന… കൂടിയത് പവന് 200 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 200 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 95,280 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കൂടിയത്. 11,910 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇന്നലെ രണ്ട് തവണയാണ് സ്വര്‍ണവില കുറഞ്ഞത്. രണ്ട് തവണയായി പവന്‍ വില 680 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 95,080 രൂപയില്‍ പവന്‍ വില എത്തിയിരുന്നു. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.
പുതിയ റെക്കോര്‍ഡ് കുറിക്കുമെന്ന പ്രതീക്ഷ നല്‍കിയെങ്കിലും വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന ട്രെന്‍ഡാണ് വിപണിയില്‍ കാണുന്നത്. ആഗോള വിപണിയിലെ ചലനമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് വരുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില വര്‍ധനയ്ക്ക് കാരണം.
സമ്മതമില്ലാതെ സ്ത്രീകളുടെ ഫോട്ടോയെടുക്കുന്നത് എപ്പോഴും ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ല: സുപ്രീം കോടതി
സമ്മതമില്ലാതെ സ്ത്രീകളുടെ ഫോട്ടോയെടുക്കുന്നത് എപ്പോഴും ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സമ്മതമില്ലാതെ ഫോണില്‍ ഫോട്ടോയെടുത്തയാള്‍ക്കെതിരെ സ്ത്രീ നല്‍കിയ പരാതിയിലാണ് ജസ്റ്റിസുമാരായ എന്‍ കോടീശ്വര്‍ സിങ്, മന്‍മോഹന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ തീരുമാനം.
സ്വകാര്യകൃത്യങ്ങളില്‍ ഏര്‍പ്പെടാത്ത സമയങ്ങളില്‍ ചിത്രമെടുക്കുന്നതും വീഡിയോ പകര്‍ത്തുന്നതും ഐപിസി സെക്ഷന്‍ 354സിയുടെ പരിധിയില്‍ വരില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. അപമാനിക്കലോ സ്വകാര്യതയുടെ ലംഘനമോ ഹര്‍ജിക്കാരിക്കെതിരെ നടന്നിട്ടില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. 2020 മാര്‍ച്ച് മാസത്തില്‍ കൊല്‍ക്കത്തയിലാണ് കേസിനാസ്പദമായ സംഭവം.
പരാതിക്കാരി സുഹൃത്തിനും ജോലിക്കാര്‍ക്കുമൊപ്പം ഒരു സ്ഥലത്തു പ്രവേശിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും അനുവാദമില്ലാതെ ഫോട്ടോയും വീഡിയോയും പകര്‍ത്തിയെന്നുമാണ് കേസ്. കേസില്‍ 2020 ഓഗസ്റ്റില്‍ പൊലീസ് കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.
റെയില്‍വേ പാളത്തില്‍ ആട്ടുകല്ല് കണ്ടെത്തി
കൊച്ചിയില്‍ പച്ചാളം പാലത്തിന് സമീപം റെയില്‍വേ പാളത്തില്‍ ആട്ടുകല്ല് കണ്ടെത്തി. റെയില്‍വേ പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി.ട്രെയിന്‍ അട്ടിമറി ശ്രമമെന്നാണ് സംശയം. ഭാരമേറിയ വസ്തുവായതിനാൽ കുട്ടിക്കളി എന്ന് തള്ളാനാവില്ലെന്നാണ് ഉന്നതാധികൃതർ പറയുന്നത്.
റെയില്‍വെ ട്രാക്കിന്റെ നടുഭാഗത്താണ് ആട്ടുകല്ല് വെച്ചിരുന്നത്. അപകടമുണ്ടാക്കും വിധം ആരാണ് ആട്ടുകല്ല് കൊണ്ടുവെച്ചതെന്ന് വ്യക്തതയില്ല.
മൈസൂരു- കൊച്ചുവേളി എക്‌സ്പ്രസിലെ ലോക്കോ പൈലറ്റാണ് ഇത്തരത്തില്‍ പാളത്തില്‍ ആട്ടുകല്ല് കിടക്കുന്ന വിവരം റെയില്‍വേ പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് റെയില്‍വേ പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിക്കുകയായിരുന്നു. സംഭവത്തില്‍ അട്ടിമറി ശ്രമം സംശയിക്കുന്നുണ്ട്.





































