കോഴിക്കോട്. ഒളവണ്ണയിൽ തെരുവ് നായ ആക്രമണം. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. ഒളവണ്ണ ചെറോട്ട്കുന്ന് ബിജുല ഷാജി ദമ്പതികളുടെ മകൻ സഞ്ചൽ കൃഷ്ണയ്ക്ക് പരിക്ക്. ചെവിയിലും കഴുത്തിലും തലയിലും കടിയേറ്റു. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ. വൈകീട്ട് 5.45 ഓടെയാണ് സംഭവം
സുഹൃത്തുക്കളുമൊത്ത് പാടശേഖരത്തിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായി
തിരുവല്ല. തിരുവാമനപുരത്ത് സുഹൃത്തുക്കളുമൊത്ത് പാടശേഖരത്തിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായി.കറ്റോട് സ്വദേശിയായ ജെറോ ( 17 )മിനെയാണ് കാണാതായത്.
ഇന്ന് വൈകിട്ട് 5 മണിയോടെ പത്തോളം സുഹൃത്തുക്കളുമൊത്ത് കുളിക്കുന്നതിനിടെയായിരുന്നു അപകടം.ഒപ്പമുണ്ടായിരുന്ന ഒരു സുഹൃത്ത് മുങ്ങിത്താഴ്ന്നു എങ്കിലും ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെടുത്തി.തിരച്ചിൽ ആരംഭിച്ചു ഫയർഫോഴ്സ്
രാഹുൽ ഗാന്ധിക്ക് 55 ൻറെ ചെറുപ്പം, ഇന്ന് പിറന്നാൾ,വ്യത്യസ്ത ആഘോഷവുമായി യൂത്ത് കോൺഗ്രസ്,തൊഴിൽ മേള സംഘടിപ്പിക്കും
ന്യൂഡൽഹി; രാഹുൽ ഗാന്ധിക്ക് ഇന്ന് 55 ആം പിറന്നാൾ. രാഹുൽ ഗാന്ധിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച ഇന്ന് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ തൊഴിൽ മേള സംഘടിപ്പിക്കും. ഡൽഹി തൽകത്തൊറ സ്റ്റേഡിയത്തിലാണ് മേള നടക്കുന്നത്. 100 ലധികം കമ്പനികൾ തൊഴിൽ മേളയിൽ പങ്കെടുക്കും. 5000 ത്തിലധികം യുവജനങ്ങൾക്ക് മേളയിലൂടെ തൊഴിൽ ലഭിക്കുമെന്നാണ് യൂത്ത് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.
പത്താം ക്ലാസ് മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മേളയുടെ ഭാഗമാകാൻ കഴിയും. ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിച്ചു വരുന്നതിനെതിരെയാണ് യൂത്ത് കോൺഗ്രസ തൊഴിൽമേള സങ്കടിപ്പിക്കുന്നത്. രാഹുൽ ഗാന്ധി നിരവധി തവണ വിഷയം കേന്ദ്രസർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരമാകാത്ത പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ പിറന്നാൾ ദിവസം മേള സംഘടിപ്പിക്കുന്നത്
യുവതിയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി
തൃശ്ശൂർ. ചാലക്കുടി പരിയാരത്ത് യുവതിയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. പരിയാരം സ്വദേശി 45 വയസ്സുള്ള സിമി ആണ് മരിച്ചത്. ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം
വീടിന്റെ മുകളിലെ നിലയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു.ചാലക്കുടി പോലീസ് സ്ഥലത്തെത്തി
അധ്യാപികയുടെ വാഹനമിടിച്ച് വിദ്യാർത്ഥിനിക്ക് പരിക്കേറ്റത്: അന്വേഷിക്കാൻ നിർദ്ദേശം
മലപ്പുറം . അധ്യാപികയുടെ വാഹനമിടിച്ച് വിദ്യാർത്ഥിനിക്ക് പരിക്കേറ്റത്: അന്വേഷിക്കാൻ നിർദ്ദേശം. വിദ്യാഭ്യാസ മന്ത്രി നിർദ്ദേശം നൽകി
എം എസ് പി എച്ച് എസ് എസിൽ അധ്യാപികയുടെ വാഹനമിടിച്ച് വിദ്യാർത്ഥിനിക്ക് പരിക്കേറ്റെന്ന പരാതി അന്വേഷിക്കാൻ നിർദ്ദേശം. പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കാൻ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദേശം നൽകി
കാട്ടാന ആക്രമണം: മരിച്ചയാളുടെ മൃതദേഹം മാറ്റാൻ അനുവദിക്കാതെ നാട്ടുകാർ; മുണ്ടൂരിൽ വൻ പ്രതിഷേധം
പാലക്കാട്: കാട്ടാന ആക്രമണത്തിൽ 61കാരൻ മരിച്ച മുണ്ടൂരിൽ നാട്ടുകാരുടെ പ്രതിഷേധം. പാലക്കാട് മുണ്ടൂർ ഞാറക്കോട് സ്വദേശി കുമാരൻ(61) മരിച്ച സംഭവത്തിലാണ് പ്രതിഷേധം. ഇന്ന് പുലർച്ചെ മൂന്നരയ്ക്ക് വീടിന് സമീപത്താണ് കാട്ടാന ആക്രമണത്തിൽ കുമാരൻ കൊല്ലപ്പെട്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച നാട്ടുകാർ, ഉന്നത ഉദ്യോഗസ്ഥരെത്താതെ കുമാരൻ്റെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്ന് നിലപാടെടുത്തിരിക്കുകയാണ്. അതേസമയം കുമാരനെ കൊലപ്പെടുത്തിയ കാട്ടാന ഇപ്പോഴും ജനവാസ മേഖലയിൽ തന്നെ തുടരുകയാണ്.
അതേസമയം ഞാറക്കോട് പ്രദേശത്തെത്തിയ കാട്ടാനയെ ഇന്നലെ കാട് കയറ്റിയിരുന്നുവെന്ന് പാലക്കാട് ഡിഎഫ്ഒ പ്രതികരിച്ചു. ഇന്ന് പുലർച്ചെയോടെ ആന തിരികെയെത്തിയെന്നും ആനയുടെ സാന്നിധ്യം സംബന്ധിച്ച് ജനങ്ങൾക്ക് വിവരം നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുമാരൻ്റെ മരണത്തിൽ തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും ഡിഎഫ്ഒ വിശദീകരിച്ചു.
എല്ലാവരും വോട്ട് ചെയ്യുമ്പോഴാണ് ജനാധിപത്യം ഏറ്റവും കൂടുതൽ അർത്ഥവത്താകുന്നത്, നല്ല ആത്മവിശ്വാസമുണ്ട്: സ്വരാജ്
മലപ്പുറം: എല്ലാവരും വോട്ട് ചെയ്യുമ്പോഴാണ് ജനാധിപത്യം ഏറ്റവും കൂടുതൽ അർത്ഥവത്താകുന്നതെന്ന് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. പോളിംങ് ശതമാനം കൂടട്ടെയെന്നും എല്ലാവരും വോട്ട് ചെയ്യണമെന്നുമാണ് ആഗ്രഹമെന്ന് സ്വരാജ് പറഞ്ഞു. സാമൂഹിക പരിതസ്ഥിതിയിൽ വോട്ടവകാശം വിനിയോഗിക്കുക എന്നത് പ്രധാനമാണ്. നല്ല ആത്മവിശ്വാസമുണ്ട്. അത് വ്യക്തിപരമായത് മാത്രമല്ല, ഈ നാട്ടിലെ ജനങ്ങൾ പകർന്നു നൽകിയ ആത്മവിശ്വാസമാണെന്നും സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു. 202-ാം ബൂത്തിലാണ് സ്വരാജ് വോട്ട് ചെയ്തത്.
ഇടതുമുന്നണി പ്രവർത്തകർക്കാകെ ആത്മവിശ്വാസമുണ്ട്. ഓരോ ദിവസവും കഴിയും തോറും ആത്മവിശ്വാസം വർധിച്ചുവരികയാണുണ്ടായത്. വളരെ സന്തോഷത്തോടെയും ആഹ്ലാദത്തോടെയുമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എല്ലാവരും വോട്ട് ചെയ്യണം. പ്രതീക്ഷിച്ചതിനേക്കാൾ നല്ലൊരു പിന്തുണയാണ് ലഭിച്ചതെന്നും സ്വരാജ് പറഞ്ഞു.
വോട്ട് ചെയ്യാൻ ആദ്യമേ എത്തി നിലമ്പൂർ ആയിഷ; വോട്ട് സ്വരാജിന്, നമ്മൾ ജയിക്കുമെന്നും മാധ്യമങ്ങളോട് പ്രതികരണം
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി എം സ്വരാജിന് വോട്ടു ചെയ്യുമെന്ന് നിലമ്പൂർ ആയിഷ. ആദ്യമേ തന്നെ വോട്ട് ചെയ്യാനായതിൽ സന്തോഷമുണ്ടെന്നും നമ്മൾ ജയിക്കുമെന്നും നിലമ്പൂർ ആയിഷ മാധ്യമങ്ങളോട് പ്രതികരിച്ചു. വോട്ട് ചെയ്ത് മടങ്ങുമ്പോഴായിരുന്നു പ്രതികരണം. രാവിലെ തന്നെ നീണ്ട ക്യൂവാണ് ഓരോ ബൂത്തിനും മുന്നിലുമുള്ളത്. പ്രതികൂല കാലാവസ്ഥയിലും വോട്ട് ചെയ്യാൻ ആളുകളുടെ നീണ്ട നിരയാണുള്ളത്. എം സ്വരാജും ആദ്യമേ തന്നെ വോട്ട് ചെയ്തു മടങ്ങി. അച്ഛനൊപ്പമാണ് സ്വരാജ് വോട്ട് ചെയ്യാനെത്തിയത്.
263 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിൽ ആകെ ഒരുക്കിയിട്ടുള്ളത്. 14 പ്രശ്ന സാധ്യത ബൂത്തുകൾ ഉണ്ട്. വനത്തിനുള്ളില്‍ ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന സ്ഥലത്ത് മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. 7787 പുതിയ വോട്ടർമാർ ഉൾപ്പെടെ രണ്ട് ലക്ഷത്തി മുപ്പത്തി രണ്ടായിരം വോട്ടർമാരുണ്ട്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിംഗ്. നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടര്‍പട്ടികയില്‍ ആകെ 2,32,381 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്.1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും എട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടുന്നതാണ് മണ്ഡലത്തിലെ പുതുക്കിയ വോട്ടര്‍പട്ടിക. ഇതില്‍ 7787 പേര്‍ പുതിയ വോട്ടര്‍മാരാണ്. 373 പ്രവാസി വോട്ടര്‍മാരും 324 സര്‍വീസ് വോട്ടര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കൊല്ലം കോടതി വളപ്പിലെ സംഘർഷം: നാളെ കൊല്ലത്ത് കോടതി നടപടികളിൽ നിന്ന് അഭിഭാഷകർ വിട്ട് നിൽക്കും…. സംഘർഷത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്
കൊല്ലം: കോടതി വളപ്പില്‍ അഭിഭാഷകരും ആര്‍ടി ഓഫീസില്‍ എത്തിയവരും തമ്മില്‍ കയ്യാങ്കളി ഉണ്ടായ സംഭവത്തിൽ പ്രതിഷേധിച്ച് അഭിഭാഷകർ നാളെ കോടതി നടപടികളിൽ നിന്ന് വിട്ടുനിൽക്കും. കാറിന് കുറുകെയിട്ട വാഹനം മാറ്റുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഇന്ന് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12ന് ആയിരുന്നു സംഭവം. കോടതി വളപ്പില്‍ കാര്‍ പാര്‍ക്ക് ചെയ്ത യുവാവും യുവതിയും തങ്ങളുടെ കാറിന് തടസ്സമായി കാര്‍ പാര്‍ക്ക് ചെയ്‌തെന്ന് ആരോപിച്ച് കോടതിയില്‍ പോകാനായി എത്തിയ അഭിഭാഷകനുമായി കയ്യാങ്കളിയാവുകയായിരുന്നു.
അഡ്വ. ഐ.കെ. കൃഷ്ണകുമാറും വാഹനത്തിന്റെ ഫീസ് അടയ്ക്കാനെത്തിയ കടയ്ക്കല്‍ സ്വദേശിനി ഷെമീന, ഡ്രൈവര്‍ സിദ്ദിഖ് എന്നിവരും തമ്മിലായിരുന്നു കയ്യാങ്കളി. ഷെമീന ഫീസ് അടയ്ക്കാനായി ആര്‍ടി ഓഫീസിലേക്ക് പോയ സമയം കാറില്‍ സിദ്ദിഖ് മാത്രമാണ് ഉണ്ടായിരുന്നത്. ഇവരുടെ കാറിന് മുന്നില്‍ അഭിഭാഷകന്‍ സ്വന്തം കാര്‍ നിര്‍ത്തിയ ശേഷം കോടതിയിലേക്ക് പോയി. ആര്‍ടി ഓഫീസിലെ നടപടി ക്രമങ്ങള്‍ക്ക് ശേഷം ഷെമീന തിരികെ എത്തിയപ്പോള്‍ കാര്‍ പുറത്തേക്ക് എടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് അഭിഭാഷകന്‍ എത്തി കാര്‍ മാറ്റുന്നതിനിടെ വാക്കുതര്‍ക്കമുണ്ടാവുകയും കയ്യാങ്കളിയിലെത്തുകയുമായിരുന്നു. തുടര്‍ന്ന് കോടതിവളപ്പില്‍ വലിയ രീതിയില്‍ സംഘര്‍ഷം ഉടലെടുത്തു. ഒടുവില്‍ ഇരുകൂട്ടരും കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സംഘർഷത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
ആര്‍എസ്എസ് ബന്ധം, ഗോവിന്ദനെ തിരുത്തി മുഖ്യമന്ത്രി
തിരുവനന്തപുരം. അടിയന്തരാവസ്ഥക്കാലത്ത് RSSമായി കൂട്ടുചേർന്നിട്ടുണ്ടെന്ന എം.വി.ഗോവിന്ദൻെറ പ്രസ്താവന തിരുത്തി മുഖ്യമന്ത്രി. RSSമായി ഒരുകാലത്തും യോജിച്ചിട്ടില്ല. ജനതാപാർട്ടിയുമായി തിരഞ്ഞെടുപ്പ് സഹകരണം മാത്രമാണ് ഉണ്ടായിരുന്നതെന്നും വ്യക്തമാക്കി കൊണ്ടാണ് മുഖ്യമന്ത്രി പാർട്ടി സംസ്ഥാന സെക്രട്ടറിയെ തിരുത്തിയത്.
പാർട്ടിയുടെ അഭിപ്രായമാണ് താൻ പറയുന്നത്എന്നുകൂടി പറഞ്ഞ മുഖ്യമന്ത്രി ഗോവിന്ദൻെറ
പ്രതികരണത്തെ പൂർണമായും തളളിക്കളഞ്ഞു. രാജ് ഭവനിൽ സംഘനേതാക്കളുടെ ചിത്രം
വെച്ചതിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് RSSന് എതിരായ നിലപാട് കടുപ്പിക്കുകയും
ചെയ്തു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻെറ തലേന്ന്പാർട്ടി സെക്രട്ടറിയിൽ നിന്നുണ്ടായ പിഴവിനെ
പ്രതിരോധിക്കാനായിരുന്നു മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ഏറെ സമയവും വിനിയോഗിച്ചത്
RSSനോടുളള സി.പി.എമ്മിൻെറ ഇതപര്യന്തമുളള സമീപനം വീശദീകരിച്ച മുഖ്യമന്ത്രി പാർട്ടി
സെക്രട്ടറിയെ അക്ഷരാർത്ഥത്തിൽ തിരുത്തുക ആയിരുന്നു.എന്നാൽ വ്യക്തിപരമായി ഗോവിന്ദൻെറ
പേര് പറഞ്ഞില്ലെന്ന് മാത്രം
RSSനോടുളള പാർട്ടിയുടെ സമീപനം വ്യക്തം ആക്കുന്നതിനിടയിൽ കോൺഗ്രസ് സ്വീകരിച്ച
നിലപാടിനെ കൂറ്റപ്പെടുത്താനും അദ്ദേഹം മറന്നില്ല.
രാജ് ഭവനിലെ ഭാരതാംബ വിവാദത്തിൽ ഇതാദ്യമായി പ്രതികരിച്ച മുഖ്യമന്ത്രി അവിടെയും RSSനോടുളള
നിലപാട് കടുപ്പിച്ചു.ഔദ്യോഗിക ചടങ്ങിൽ നിന്ന് ചിത്രം ഒഴിവാക്കിയെന്ന് പറഞ്ഞതിലൂടെ ഗവർണർക്കും
കാര്യങ്ങൾ ബോധ്യമായെന്ന് വ്യക്തമായതായി മുഖ്യമന്ത്രി പറഞ്ഞു
രാജ് ഭവനിൽ സംഘപരിവാർ നേതാക്കളുടെ ചിത്രം വെച്ചതിനെ രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രി അവിടം RSS ശാഖയാക്കാൻ അനുവദിക്കില്ലെന്നും തറപ്പിച്ച് പറഞ്ഞു
ജനസംഘവുമായി സഹകരിച്ചതിൽ പ്രതിഷേധിച്ച് പി.സുന്ദരയ്യ CPIMൻെറ ജനറൽ സെക്രട്ടറി സ്ഥാനം
രാജിവെച്ചതിനെ കുറിച്ചളള ചോദ്യത്തിൽ നിന്ന് മുഖ്യമന്ത്രി വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞു
മാറി






































