24.2 C
Kollam
Wednesday 24th December, 2025 | 02:34:19 AM
Home Blog Page 932

കൊല്ലത്ത് ആയുർവേദ സ്പാ സെന്റർ ഉടമയായ യുവതിയെ പെപ്പർ സ്പ്രേ അടിച്ച്, ഭീഷണിപ്പെടുത്തി, സ്വർണം കവർന്നു, 4 പേർ പിടിയിൽ

പാൽകുളങ്ങര: കൊല്ലത്ത് ആയുർവേദ സ്പാ സെന്ററിൽ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവതിയുടെ സ്വർണം കവർന്ന കേസിൽ നാലുപേർ അറസ്റ്റിൽ. വടക്കേവിള സ്വദേശി റിയാസ്, ഉമയനല്ലൂർ സ്വദേശി ഷാനവാസ്, പരവൂർ സ്വദേശി നൗഫൽ, അയത്തിൽ സ്വദേശി സജാദ് എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാൽക്കുളങ്ങരയിൽ കവർച്ച നടന്നത്.

കാറിലെത്തിയ സംഘം സ്ഥാപനത്തിൽ കയറി ഉടമയായ യുവതിയുടെ മുഖത്ത് പെപ്പർ സ്പ്രേ അടിക്കുകയും, മൊബൈൽ ഫോൺ കൈവശപ്പെടുത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ആഭരണങ്ങൾ ഊരി വാങ്ങി മേശയിൽ നിന്ന് പണം മോഷ്ടിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

മറ്റൊരു സംഭവത്തിൽ കൊല്ലത്ത് സിവിൽ സ്റ്റേഷൻ വളപ്പിൽ വാഹനം പാർക്ക് ചെയ്തതിനെ ചൊല്ലി കയ്യാങ്കളി. അഭിഭാഷകരും കടയ്ക്കല്‍ സ്വദേശികളായ യുവതിയും ഡ്രൈവറും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഇരുവിഭാഗത്തിനും എതിരെ വെസ്റ്റ് പൊലീസ് കേസെടുത്തു. ആര്‍ടിഒ ഓഫീസില്‍ എത്തിയ കടയ്ക്കല്‍ സ്വദേശിയായ യുവതിയുടെ കാറിന് മുന്നില്‍ അഭിഭാഷകനായ കൃഷ്ണകുമാര്‍ വാഹനം പാര്‍ക്ക് ചെയ്തു. ശേഷം അഭിഷാഷകന്‍ കോടതിയിലേക്ക്പോയി.

ഓപ്പറേഷൻ സിന്ധു; ‘സർക്കാരിന് നന്ദി’, ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ഡൽഹിയിൽ

ന്യൂഡൽഹി: ഇറാനിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ഡൽഹിയിലെത്തി. അർമേനിയയുടെ തലസ്ഥാനമായ യെരേവാനിൽനിന്നാണ് വിമാനം പുറപ്പെട്ടത്. 110 ഇന്ത്യാക്കാരാണ് ആദ്യ വിമാനത്തിലുള്ളത്. വന്ന 110 പേരിൽ 90 പേരും ജമ്മു കശ്മീർ സ്വദേശികളാണ്. 20 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. തിരിച്ചെത്തിയ ഇന്ത്യക്കാരെ സ്വീകരിക്കാൻ സ്വീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ വിമാനതാവളത്തിൽ എത്തി.

ആദ്യ സംഘത്തിൽ മലയാളികൾ ഇല്ലെന്നാണ് ഇതുവരെയുള്ള വിവരമെന്ന് നോർക്ക വ്യക്തമാക്കിയത്. ടെഹ്റാനിൽ നിന്ന് 12 മലയാളി വിദ്യാർത്ഥികൾ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവർ വരും ദിവസങ്ങളിൽ മടങ്ങിയേക്കുമെന്നാണ് സൂചന. സർക്കാരിന് നന്ദി പറഞ്ഞാണ് വിദ്യാർത്ഥികൾ പുറത്തേക്ക് എത്തിയത്. ഇന്ത്യൻ പതാക എന്തിയാണ് ഉർമിയ സർവകലാശാലയിലെ വിദ്യാർത്ഥി പുറത്തേക്ക് വന്നത്.

ഇസ്രയേൽ – ഇറാൻ സംഘര്‍ഷം രൂക്ഷമായതോടെ ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ ഊർജിതമാക്കിയിരിക്കുകയാണ് ഇന്ത്യ. ടെഹ്റാനിൽ നിന്ന് ക്വോമിലേക്ക് 600 ഇന്ത്യൻ വിദ്യാ‌ർത്ഥികളെ ഒഴിപ്പിച്ചു. ചിലർ സ്വമേധയാ ടെഹ്റാനിൽനിന്നും വിവിധ അതിർത്തികളിലേക്ക് പോയിട്ടുണ്ട്. ഇവരെ വരും ദിവസങ്ങളിൽ ഇന്ത്യയിലേക്ക് കൊണ്ടുവരും. ഒഴിപ്പിക്കലിന് തുർക്ക്മിനിസ്ഥാൻ്റയും അസർബൈജാൻ്റയും പിന്തുണ ഇന്ത്യ തേടിയിട്ടുണ്ട്. അതേസമയം സ്ഥിതി ഇനിയും വഷളാവുകയാണെങ്കിൽ ഇസ്രയേലിൽനിന്ന് 25000 ഓളം ഇന്ത്യക്കാരെയെങ്കിലും ഒഴിപ്പിക്കേണ്ടി വരുമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ കണക്ക്. ഇസ്രയേൽ വിടാൻ താൽപര്യമുള്ളവർക്ക് അതിർത്തി കടക്കാനുള്ള സംവിധാനങ്ങൾ സജ്ജമാണെന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ അറിയിച്ചിരുന്നു.

ഇസ്രയേൽ വിടാൻ താൽപര്യമുള്ളവർ എംബസിയിൽ എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്നും ജോർദാൻ, ഈജിപ്ത് എന്നിവിടങ്ങളിലേക്ക് ഇ-വിസക്കുള്ള അപേക്ഷ നൽകാൻ ലിങ്ക് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഇസ്രയേൽ അധികൃതർ ഇന്നലെ അറിയിച്ചിരുന്നു. പതിനായിരം പേരെ ഇറാനിൽ നിന്ന് ഒഴിപ്പിക്കേണ്ടി വന്നാൽ സമീപകാലത്ത് ഇന്ത്യ നടത്തുന്ന വലിയ ഒഴിപ്പിക്കൽ ദൗത്യമായിരിക്കും ഇത്.

വിവി പാറ്റിൽ തകരാർ ഉണ്ടെന്ന് യുഡിഎഫ് പരാതി; ബൂത്ത് രണ്ടിൽ പോളിങ് നിർത്തിവെച്ചു

നിലമ്പൂർ: വോട്ടെടുപ്പ് നടക്കുന്ന പോളിങ് ബൂത്ത് രണ്ടിൽ വിവി പാറ്റിൽ തകരാർ ഉണ്ടെന്ന പരാതിയുമായി യുഡിഎഫ്. പരാതിയെ തുടർന്ന് വോട്ടെടുപ്പ് നിർത്തിവച്ചു. എന്താണ് തകരാറെന്ന് ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്. നിലവിൽ ഈ ബൂത്തിൽ 41 പേർ വോട്ട് ചെയ്തു കഴിഞ്ഞിരുന്നു. പ്രശ്ന പരിഹാരത്തിനായി പോളിങ് ബൂത്തിലെ ഉദ്യോ​ഗസ്ഥർ മുതിർ‌ന്ന ഉദ്യോ​ഗസ്ഥരുമായി സംസാരിച്ചു വരികയാണ്. നേരത്തെ, ബൂത്ത് രണ്ടിൽ വെളിച്ച കുറവെന്ന് യുഡിഎഫ് പരാതി നൽകിയിരുന്നു. മറ്റൊരു ബൂത്തിലും വിവി പാറ്റിൽ തകരാറുണ്ടായതായി പരാതി ഉയർന്നിരുന്നു. ഈ പ്രശ്നം പരിഹരിച്ച് അവിടെ വോട്ടെടുപ്പ് പുനരാരംഭിച്ചിട്ടുണ്ട്.

അതിനിടെ, സ്ഥാനാർത്ഥികൾ പ്രതികരണവുമായി രംഗത്തെത്തി. യുഡിഎഫ് സ്ഥാനാർഥി രാഷ്ട്രീയം പറഞ്ഞില്ലെന്നും സിനിമ ഡയലോഗ് വെച്ചാണ് പ്രചരണം നടത്തിയതെന്നും പിവി അൻവർ പ്രതികരിച്ചു. വോട്ടെണ്ണി കഴിഞ്ഞാൽ ആര്യാടന് കഥ എഴുതാൻ പോകാം. സ്വരാജിന് സെക്രട്ടറിയേറ്റിലേക്ക് പോകാം. താൻ നിയമസഭയിലേക്ക് പോകുമെന്നും അൻവർ പറഞ്ഞു. എൽഡിഎഫിൽ നിന്ന് 25 % വോട്ട് തനിക്ക് ലഭിക്കും. യുഡിഎഫിൽ നിന്ന് 35 % വോട്ടും ലഭിക്കും. 75000ന് മുകളിൽ വോട്ട് തനിക്ക് ലഭിക്കും. അത് ആത്മ വിശ്വാസമല്ല, യാഥാർത്ഥ്യമാണെന്നും പിവി അൻവർ മാധ്യമങ്ങളോട് പറ‍ഞ്ഞു.

ജനങ്ങളുടെ വിഷയങ്ങൾ രണ്ട് മുന്നണികളും അവഗണിച്ചു. 2016ൽ ആര്യാടൻ ഷൗക്കത്തിൻ്റെ ബൂത്തിൽ താൻ ആണ് ലീഡ് ചെയ്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഈ ബൂത്തിൽ ലീഡ് ആയി. ഇത്തവണയും നമുക്ക് കാണാം. സിപിഎം പ്രാദേശിക നേതാക്കൾക്ക് ബന്ധപ്പെടാൻ മൂന്നു മൊബൈൽ നമ്പർ നൽകിയിട്ടുണ്ട്. അവർ നിരന്തരം ബന്ധപ്പെടുന്നുണ്ട്. മുണ്ടൂരിൽ ദാരുണമായ മരണത്തിനിടെയാണ് തെരഞ്ഞെടുപ്പെന്നും അൻവർ പറഞ്ഞു.

263 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിൽ ആകെ ഒരുക്കിയിട്ടുള്ളത്. 14 പ്രശ്ന സാധ്യത ബൂത്തുകൾ ഉണ്ട്. വനത്തിനുള്ളില്‍ ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന സ്ഥലത്ത് മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. 7787 പുതിയ വോട്ടർമാർ ഉൾപ്പെടെ രണ്ട് ലക്ഷത്തി മുപ്പത്തി രണ്ടായിരം വോട്ടർമാരുണ്ട്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിംഗ്. നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടര്‍പട്ടികയില്‍ ആകെ 2,32,381 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്.1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും എട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടുന്നതാണ് മണ്ഡലത്തിലെ പുതുക്കിയ വോട്ടര്‍പട്ടിക. ഇതില്‍ 7787 പേര്‍ പുതിയ വോട്ടര്‍മാരാണ്. 373 പ്രവാസി വോട്ടര്‍മാരും 324 സര്‍വീസ് വോട്ടര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

വോട്ടെണ്ണിയാൽ ആര്യാടന് കഥ എഴുതാൻ പോകാം, സ്വരാജിന് സെക്രട്ടേറിയറ്റിലേക്ക് പോകാം; താൻ നിയമസഭയിലേക്കുമെന്ന് പിവി അൻവർ

നിലമ്പൂർ: യുഡിഎഫ് സ്ഥാനാർഥി രാഷ്ട്രീയം പറഞ്ഞില്ലെന്നും സിനിമ ഡയലോഗ് വച്ചാണ് പ്രചാരണം നടത്തിയതെന്നും പിവി അൻവർ. വോട്ടെണ്ണി കഴിഞ്ഞാൽ ആര്യാടന് കഥ എഴുതാൻ പോകാം. സ്വരാജിന് സെക്രട്ടറിയേറ്റിലേക്ക് പോകാം. താൻ നിയമസഭയിലേക്ക് പോകുമെന്നും അൻവർ പറഞ്ഞു. എൽഡിഎഫിൽ നിന്ന് 25 % വോട്ട് തനിക്ക് ലഭിക്കും. യുഡിഎഫിൽ നിന്ന് 35 % വോട്ടും ലഭിക്കും. 75000ന് മുകളിൽ വോട്ട് തനിക്ക് ലഭിക്കും. അത് ആത്മ വിശ്വാസമല്ല, യാഥാർത്ഥ്യമാണെന്നും പിവി അൻവർ മാധ്യമങ്ങളോട് പറ‍ഞ്ഞു.

ജനങ്ങളുടെ വിഷയങ്ങൾ രണ്ട് മുന്നണികളും അവഗണിച്ചു. 2016ൽ ആര്യാടൻ ഷൗക്കത്തിൻ്റെ ബൂത്തിൽ താൻ ആണ് ലീഡ് ചെയ്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഈ ബൂത്തിൽ ലീഡ് ആയി. ഇത്തവണയും നമുക്ക് കാണാം. സിപിഎം പ്രാദേശിക നേതാക്കൾക്ക് ബന്ധപ്പെടാൻ മൂന്നു മൊബൈൽ നമ്പർ നൽകിയിട്ടുണ്ട്. അവർ നിരന്തരം ബന്ധപ്പെടുന്നുണ്ട്. മുണ്ടൂരിൽ ദാരുണമായ മരണത്തിനിടെയാണ് തെരഞ്ഞെടുപ്പെന്നും അൻവർ പറഞ്ഞു.

263 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിൽ ആകെ ഒരുക്കിയിട്ടുള്ളത്. 14 പ്രശ്ന സാധ്യത ബൂത്തുകൾ ഉണ്ട്. വനത്തിനുള്ളില്‍ ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന സ്ഥലത്ത് മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. 7787 പുതിയ വോട്ടർമാർ ഉൾപ്പെടെ രണ്ട് ലക്ഷത്തി മുപ്പത്തി രണ്ടായിരം വോട്ടർമാരുണ്ട്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിംഗ്. നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടര്‍പട്ടികയില്‍ ആകെ 2,32,381 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്.1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും എട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടുന്നതാണ് മണ്ഡലത്തിലെ പുതുക്കിയ വോട്ടര്‍പട്ടിക. ഇതില്‍ 7787 പേര്‍ പുതിയ വോട്ടര്‍മാരാണ്. 373 പ്രവാസി വോട്ടര്‍മാരും 324 സര്‍വീസ് വോട്ടര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഗൗരിക്കുട്ടി തന്റെ പുസ്തകം സ്കൂളുകൾക്ക് സമ്മാനമായി നൽകും

ശാസ്താംകോട്ട. “ഗൗരിത്തം” എന്ന പുസ്തകം എഴുതി അക്ഷരസ്നേഹികളുടെ ഇഷ്ടം പിടിച്ചുപറ്റിയ ഒൻപതു വയസ് കാരി ഗൗരി കുട്ടി എന്ന ഭവികാ ലക്ഷ്മി തന്റെ പുസ്തകം രണ്ടു സബ് ജില്ലയിലെ സ്കൂൾ ലൈബ്രറികൾക്ക്
സമ്മാനമായി നൽകുന്നു. താമരക്കുളം വി വി എച്ച്എസ്എസ് ലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്
ദേശീയ വായനാദിനത്തോടനുബന്ധിച്ച് തന്റെ സ്വദേശമായ ശാസ്താംകോട്ട സബ് ജില്ലയിലെ സ്‌കൂളുകൾക്കും ഇപ്പോൾ താൻ പഠിക്കുന്ന സ്കൂളായ താമരക്കുളം വിവിഎച്ച്എസ്സിന്റെ പരിധിയിൽ വരുന്ന കായംകുളം സബ് ജില്ലയിലെയും എൽപി സ്കൂൾ ഒഴികെയുള്ള സ്‌കൂളുകൾക്കുമാണ് പുസ്തകം സമ്മാനമായി നൽകുന്നത്.
ഇതിന്റെ വിതരണം രണ്ട് സബ് ജില്ലയിലെയും വിവിധ സ്കൂളിൽ വെച്ച് വായന വാരാചരണത്തോടനുബന്ധിച്ച് നടക്കും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ പുസ്തകം ഏറ്റുവാങ്ങും.
തന്റെ പ്രൈമറി സ്കൂൾ കാലഘട്ടത്തിലെ അനുഭവങ്ങളാണ് പുസ്തകത്തിന്റെ ഇതിവൃത്തം. കൊല്ലം ശൂരനാട് നടുവിൽ എൽപിഎസിൽ നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. അധ്യാപകനായ എൽ സുഗതന്റെയും റവന്യൂ ജീവനക്കാരി അനൂപയുടെയും മകളാണ്. വിദ്യാർത്ഥിയായ ഭവിൻ സുഗതൻ സഹോദരനാണ്.

തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം പെന്തക്കോസ്ത് മിഷൻ പ്രാർത്ഥനാലയത്തിൽ തീപിടിത്തം

പത്തനംതിട്ട: തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്തെ പെന്തക്കോസ്ത് മിഷൻ പ്രാർത്ഥനാലയത്തിൽ അഗ്നിബാധ. അഗ്നിരക്ഷാ സേനയെത്തി തീ അണച്ചു. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. പ്രാർത്ഥനാലയത്തിന് പിന്നിലെ വിറകുപുരയ്ക്ക് തീ പിടിച്ചതാണ് അഗ്നിബാധയ്ക്ക് ഇടയാക്കിയത്.

തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിന്നുള്ള നാല് ഫയർ എൻജിനുകൾ എത്തി നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ ഫലമായി പുഷ്പഗിരി ആശുപത്രി അടക്കമുള്ള സമീപ കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാനായി. പുലർച്ചെ മൂന്നു മണിയോടെയാണ് തീ അണയ്ക്കാനായത്. വിറകുപുര പൂർണ്ണമായും കത്തി നശിച്ചു. മറ്റ് നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല. ഷോർട്ട് സർക്യൂട്ട് ആവാം അഗ്നിബാധയ്ക്ക് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. തിരുവല്ല പോലീസും സ്ഥലത്ത് എത്തിയിരുന്നു.

കപ്പൽ അപകടം,നിർണായക നീക്കവുമായി സർക്കാർ

തിരുവനന്തപുരം.കേരളതീരത്തെ കപ്പൽ അപകടം. നിർണായക നീക്കവുമായി സർക്കാർ. അപകടമുണ്ടായ ജില്ലകളിലെ കളക്ടർമാർ ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് നൽകും. കണ്ടെയ്നറുകൾ തീരത്തെടിഞ്ഞ ജില്ലകളിലെ കളക്ടർമാരാവും കോടതിയെ സമീപിക്കുക. ചീഫ് സെക്രട്ടറി ചർച്ചകൾക്കുശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം

കേസ് അന്വേഷിക്കാൻ ഐജിയുടെ നേതൃത്വത്തിൽ സംഘം രൂപീകരിച്ചു. കോസ്റ്റൽ ഐജി അക്ബറിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം രൂപീകരിച്ചത്. വിവിധ കോസ്റ്റൽ സ്റ്റേഷനുകളിലെ സി ഐ മാർ ഉൾപ്പെടുന്നതാണ് സംഘം

ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തെ അപേക്ഷിച്ച് മധ്യകേരത്തിലും വടക്കൻ കേരളത്തിലും മഴ സാധ്യത കൂടുതൽ.ആലപ്പുഴ എറണാകുളം തൃശൂർ മലപ്പുറം കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളതീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ കർണാടക തീരത്ത് മീൻപിടുത്തത്തിന് വിലക്കുണ്ട്.

ഇസ്രയേലിനെതിരെ ദീർഘദൂര മിസൈലായ സിജ്ജിൽ പ്രയോഗിച്ച് ഇറാൻ

ഏഴാം ദിവസത്തിലും ഇറാൻ -ഇസ്രയേൽ സംഘർഷത്തിന് അയവില്ല-ഇസ്രയേലിനെതിരെ ദീർഘദൂര മിസൈലായ സിജ്ജിൽ പ്രയോഗിച്ച് ഇറാൻ. -ടെഹ്‌റാനിലെ യൂറേനിയം സെൻട്രിഫ്യൂജ് കേന്ദ്രവും മിസൈൽ ഘടകങ്ങൾ നിർമിക്കുന്ന കേന്ദ്രത്തിന് നേരെയും ആക്രമണം.

ഇറാനിലെ രണ്ട് ആണവ സമ്പുഷ്ടീകരണകേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടുവെന്ന് IAEAയുടെ സ്ഥിരീകരണം. ഇറാനിലെ 20 കേന്ദ്രങ്ങൾ ആക്രമിച്ചതായി IDF.-സംഘർഷത്തിൽ അമേരിക്ക പങ്കുചേരുമോ എന്നതിൽ വ്യക്തത വരുത്താതെ ട്രംപ്.-സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേർത്ത് ട്രംപ്

  • അമേരിക്കയുമായി ചർച്ചയ്ക്ക് സമീപിച്ചെന്ന റിപ്പോർട്ട് തള്ളി ഇറാൻ.കീഴടങ്ങണമെന്ന ട്രംപിന്റെ ആഹ്വാനം തള്ളി ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയി.
  • -നാളെ യുഎൻ രക്ഷാസമിതിയുടെ അടിയന്തര യോഗം ചേരും. ആശങ്ക രേഖപ്പെടുത്തി യുഎൻ സെക്രട്ടറി ജനറൽ.
  • -മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ.ഇറാൻ -ഇസ്രയേൽ സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തി അന്റോണിയോ ഗുട്ടറസ്.ഇരുരാജ്യങ്ങളും ഉടൻ വെടിനിർത്തലിന് തയ്യാറാകണമെന്ന് ഗുട്ടറസ്

സംസ്ഥാനത്ത് ഹയർസെക്കന്ററി പാഠ്യപദ്ധതി പരിഷ്‌കരണം അടുത്ത അക്കാദമിക വർഷം നടപ്പാക്കും -മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്‌കരണം അടുത്ത അക്കാദമിക വർഷം നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ പ്രവേശനോത്സവം ‘വരവേൽപ്പ് 2025’ തിരുവനന്തപുരം മോഡൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നതോടൊപ്പം വെല്ലുവിളികളെ അതിജീവിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനുള്ള ‘കൂടെയുണ്ട് കരുത്തേകാൻ’ എന്ന പദ്ധതിയ്ക്കും തുടക്കമായി.

പദ്ധതി ചരിത്രദൗത്യമാണെന്നും കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും വിപുലമായ പിന്തുണ സംവിധാനങ്ങൾ ഒരുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറ‌ഞ്ഞു. കൂട്ടായ പ്രവർത്തനത്തിലൂടെ മുന്നോട്ട് കൊണ്ടുപോകുന്ന ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികളുടെ വ്യക്തിഗത വളർച്ചയ്ക്കും പുരോഗതിക്കും ഉതകുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കാനാണ് തീരുമാനം. പൊതുവിദ്യാലയങ്ങൾ പാഠപുസ്തക അറിവ് നൽകുന്ന ഇടങ്ങൾ മാത്രമല്ല. സാമൂഹികമായും വൈകാരികമായും ബുദ്ധിപരമായും കുട്ടികളെ വളർത്തുന്ന ഇടങ്ങളാകണം. സന്തോഷത്തിന്റെയും കരുതലിന്റെയും അന്തരീക്ഷം വിദ്യാലയങ്ങളിൽ ഓരോ ദിവസവും ഉണ്ടാകണം. ഓരോ കുട്ടിയും സുരക്ഷിതരാണെന്നും അവരെ പിന്തുണയ്ക്കാൻ ഒരു വലിയ സമൂഹം കൂടെയുണ്ടെന്നും അവർക്ക് തോന്നണം.

വിദഗ്ധരുടെ സഹായത്തോടെയുള്ള കൗൺസിലിംഗ് സേവനങ്ങൾ, വ്യക്തിത്വ വികസന ക്ലാസുകൾ, സൈബർ സുരക്ഷാ ബോധവൽക്കരണം, ജീവിത നൈപുണ്യ പരിശീലനങ്ങൾ എന്നിവയെല്ലാം ‘കൂടെയുണ്ട് കരുത്തേകാൻ’ പദ്ധതിയിൽ ഉൾപ്പെടുന്നു. അധ്യാപകർക്ക് കുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കാനും വേണ്ട പിന്തുണ നൽകാനും പരിശീലനം ലഭിക്കും. രക്ഷിതാക്കൾക്ക് കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ശരിയായ മാർഗ്ഗനിർദ്ദേശം നൽകാനും പദ്ധതിയിലൂടെ സാധിക്കും. കുട്ടികളിലെ ഗുണപരമായ മാറ്റത്തിന്റെ വേഗം വർദ്ധിപ്പിക്കുന്നതിൽ ഈ പ്രവർത്തനങ്ങൾ നിർണായക പങ്ക് വഹിക്കുമെന്ന് മന്ത്രി പറഞ്ഞു.

മെറിറ്റിൽ 2,72,657, സ്‌പോർട്‌സ് ക്വാട്ടയിൽ 4,517, മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 1,124, കമ്മ്യൂണിറ്റി ക്വാട്ടയിൽ 16,945, മാനേജ്‌മെന്റ് ക്വാട്ടയിൽ 14,701, അൺ- എയിഡഡ് സ്‌കൂളുകളിൽ 6,042 ഉൾപ്പടെ 3,15,986 വിദ്യാർത്ഥികൾ പ്ലസ് വൺ ക്ലാസുകളിൽ പ്രവേശിപ്പിച്ചു. അടുത്ത ഘട്ട അലോട്ട്‌മെന്റുകൾ കഴിയുന്നതോടെ എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. സന്തോഷത്തോടും പ്രതീക്ഷയോടും കൂടി പ്ലസ് വൺ ക്ലാസുകളിലേക്ക് കടക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഊഷ്മളമായ സ്വാഗതം ആശംസിക്കുന്നതോടൊപ്പം അവരെ പിന്തുണയ്ക്കുന്ന മാതാപിതാക്കളെയും അധ്യാപകരെയും അഭിനന്ദിക്കുന്നതായി മന്ത്രി കൂട്ടിച്ചേർത്തു.