Home Blog Page 929

പാടശേഖരത്തിലെ ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

ഇരവിപേരൂർ. സുഹൃത്തുക്കളുമൊത്ത് കുളിക്കുന്നതിനിടെ പാടശേഖരത്തിലെ ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ഇരവിപേരൂർ തിരുവാമനപുരത്തെ പാടശേഖരത്തിൽ കാണാതായ
ജെറോം ഏബ്രഹാം സാബു ( 17 ) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഫയർഫോഴ്സ് നാട്ടുകാരും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിന് ഇടയിൽ ജെറോമിനെ കാണാതായത്

ഇംഗ്ലീഷ് സംസാരിക്കുന്നവർ തല കുനിക്കേണ്ടി വരും,അമിത്ഷാ

ന്യൂഡെല്‍ഹി. ഇംഗ്ലീഷ് സംസാരിക്കുന്നവർ തല കുനിക്കേണ്ടി വരും. വീണ്ടും വിവാദ പരാമർശവുമായി അമിത് ഷാ. രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് തലകുനിക്കേണ്ടി വരുമെന്ന് അമിത് ഷാ. കോളനി ഭരണം അടിച്ചേൽപ്പിച്ച ഭാഷയാണ് ഇംഗ്ലീഷ്. ഭാഷ പൈതൃകം തിരികെ കൊണ്ടു വരാൻ പ്രായത്നിക്കണം. ഇന്ത്യയുടെ അടിസ്ഥാനം തന്നെ പ്രാദേശിക ഭാഷകളാണ്. പ്രാദേശിക ഭാഷകൾക്ക് ഇംഗ്ലീഷിനെക്കാൾ മുൻഗണന കിട്ടണം. പ്രാദേശിക ഭാഷകൾ ഇല്ലാതെ നമുക്ക് യഥാർഥ ഭാരതീയരാകാൻ കഴിയില്ല. നമ്മുടെ ഭാഷകളിലൂടെ രാജ്യത്തെയും ലോകത്തെയും നയിക്കും

അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും

പത്തനംതിട്ട. മെഴുവേലിയിൽ നവജാതശിശു മരിച്ചതിൽ അവിവാഹിതയായ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും. കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോൾ തലയിടിച്ച് മരിച്ചെന്ന് വിലയിരുത്തൽ. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മെഴുവേലിയിൽ അമ്മയുടെ വീടിൻ്റെ പിന്നിലെ പറമ്പിൽ നവജാത ശിശുവിന്റെ ജഡം കണ്ടെത്തിയത്. കാമുകനാണ് ഗർഭത്തിന് ഉത്തരവാദിയെന്ന് ബിരുദ വിദ്യാർഥിനി കൂടിയായ അമ്മ നൽകിയിരുന്നു

വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിൽ വായന ദിനം ആചരിച്ചു

ശാസ്താംകോട്ട : വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിൽ വായനദിനം സമുചിതമായി ആചരിച്ചു. വിദ്യാരംഭം വിൻടേജ് ഓഡിറ്റോറിയത്തിൽ നടന്ന പ്രത്യേക അസെംബ്ലിയിൽ സ്കൂൾ മാനേജർ വിദ്യാരംഭം ജയകുമാർ, പ്രിൻസിപ്പൽ മഹേശ്വരി. എസ് എന്നിവർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു. മഹാകവി ഇടശേരി ഗോവിന്ദൻ നായരുടെ പൂതപ്പാട്ട് എന്ന കൃതിയെ ആസ്പദമാക്കി കുട്ടികൾ അവതരിപ്പിച്ച ദൃശ്യാ വിഷ്കാരം കണ്ണും മനവും ഒരു പോലെ നിറക്കുന്നതായിരുന്നു. ഈ വർഷത്തെ വായന വാരാചരണത്തിനായി വിവിധ പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിക്കുന്നത്. പുസ്തക പ്രദർശനം, ക്ലാസ്സ്‌ റൂമുകളിൽ പുസ്തക കൂടുകൾ ഒരുക്കൽ, ക്വിസ് മത്സരം, വിവിധ ഭാഷകളിലുള്ള വായന മത്സരങ്ങൾ എന്നിവ വരും ദിവസങ്ങളിലായി നടത്തപ്പെടുന്നു.

പോരുവഴി ഗവണ്മെന്റ് എച്ച് എസ് എസ് പ്രവേശനോത്സവം,വരവേൽപ്പ് 2025

പോരുവഴി. ഗവണ്മെന്റ് എച്ച് എസ് എസ്.പ്രവേശനോത്സവം,വരവേൽപ്പ് 2025. ചക്കുവള്ളി.പോരുവഴി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ പ്ലസ് വൺ പ്രവേ ശ നോത്സവം, വരവേൽപ്പ് 2025.വിവിധ പരിപാടികളോടെ നടന്നു. പി റ്റി എ. പ്രസിഡന്റ്‌ അർത്തിയിൽ സമീർ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ജി. ശ്രീധരൻ പിള്ള അധ്യക്ഷധവഹിച്ചു. നീറ്റു പരീക്ഷയിൽ ഉന്നത വിജയം നേടിയ കീർത്തന, വിശാൽ എന്നിവരെയും, പ്ലസ് റ്റു. പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. ഗ്രാമ പഞ്ചായത്ത്‌ മെമ്പർ വിനു ഐ നായർ, എം പി റ്റി എ പ്രസിഡന്റ്‌ ശാലിനി ആർ. പിള്ള, പി റ്റി എ. അംഗങ്ങളായ, മുനീറ, നിയാസ്ഖാൻ, എസ് എം സി അംഗം അർത്തിയിൽ അൻസാരി, മുൻ പി റ്റി എ. പ്രസിഡന്റ്‌ഹുസൈൻ അക്കര, ലേഖാ ശങ്കർ,ഷീബാ തോമസ്,സതീഷ് കുമാർ, മോഹൻ,ഉഷ. സി. എസ്, പ്രദീപ്‌ റ്റി ആർ,എന്നിവർ സംസാരിച്ചു.

വീണ്ടും ഭാരതാംബ വിവാദം;രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ച് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഭാരതാംബ വിവാദത്തില്‍ മന്ത്രി പി പ്രസാദിന് പിന്നാലെ രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ച് മന്ത്രി വി ശിവന്‍കുട്ടിയും. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് പരിപാടിയാണ് മന്ത്രി ബഹിഷ്‌കരിച്ചത്. പരിപാടിയില്‍ ഭാരതാംബ ചിത്രം വെച്ചതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ മന്ത്രി പരിപാടി ബഹിഷ്‌കരിച്ചത്. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് രാജ്പുരസ്‌കാര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ആയിരുന്നു ചടങ്ങ്.

എന്റെ രാജ്യം ഇന്ത്യ ആണ്. ഭരണഘടന ആണ് രാജ്യത്തിന്റെ നട്ടെല്ല്. മറ്റൊരു രാഷ്ട്ര സങ്കല്പവും അതിന് മുകളില്‍ അല്ലെന്ന് പറഞ്ഞ് മന്ത്രി ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. സര്‍ക്കാര്‍ ഔദ്യോഗിക പരിപാടിയില്‍ ഭാരതാംബചിത്രം എന്തിനാണെന്ന് മന്ത്രി ചോദിച്ചു. ഭാരതാംബ വിഷയത്തില്‍ നിലപാട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്. സര്‍ക്കാരിന് ശക്തമായ പ്രതിഷേധമുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വെച്ചാല്‍ പോലും അന്തസ്സുണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

രാജഭവന്‍ തനി രാഷ്ട്രീയ കേന്ദ്രമാക്കുന്നുവെന്ന് മന്ത്രി വിമര്‍ശിച്ചു. ചെല്ലുമ്പോള്‍ ഭാരതാംബ ചിത്രം കണ്ടു. ഗവര്‍ണ അതില്‍ പൂവിട്ട് പൂജിക്കുകയും ചെയ്തു. കുട്ടികളെ അഭിസംബോധന ചെയ്ത ശേഷം പരിപാടി ബഹിഷ്‌കരിച്ചുവെന്ന് മന്ത്രി അറിയിച്ചു. രാജ് ഭവനെ രാഷ്ട്രീയവല്‍ക്കരിച്ച് ആര്‍എസ്എസിന്റെ കേന്ദ്രമാക്കാന്‍ അനുവദിക്കില്ല. വേണമെങ്കില്‍ തനിക്ക് കുട്ടികളുമായി അവിടെ നിന്നും ഇറങ്ങാമായിരുന്നു. നിഷ്‌കളങ്കരായ കുട്ടികളുടെ മുന്‍പില്‍ വര്‍ഗീയത കുത്തി കേറ്റുകയാണ്. ഇങ്ങനെ ഒരു ഭാരതാംബയെ കുട്ടികള്‍ ആരും കണ്ടിട്ടില്ല. ഇനിയിപ്പോള്‍ പാഠപുസ്തകത്തില്‍ ഒക്കെ ഇങ്ങനെ ആക്കുമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.
രാജഭവന്‍ തനി രാഷ്ട്രീയ കേന്ദ്രമാക്കുന്നുവെന്ന് മന്ത്രി വിമര്‍ശിച്ചു. ചെല്ലുമ്പോള്‍ ഭാരതാംബ ചിത്രം കണ്ടു. ഗവര്‍ണ അതില്‍ പൂവിട്ട് പൂജിക്കുകയും ചെയ്തു. കുട്ടികളെ അഭിസംബോധന ചെയ്ത ശേഷം പരിപാടി ബഹിഷ്‌കരിച്ചുവെന്ന് മന്ത്രി അറിയിച്ചു. രാജ് ഭവനെ രാഷ്ട്രീയവല്‍ക്കരിച്ച് ആര്‍എസ്എസിന്റെ കേന്ദ്രമാക്കാന്‍ അനുവദിക്കില്ല. വേണമെങ്കില്‍ തനിക്ക് കുട്ടികളുമായി അവിടെ നിന്നും ഇറങ്ങാമായിരുന്നു. നിഷ്‌കളങ്കരായ കുട്ടികളുടെ മുന്‍പില്‍ വര്‍ഗീയത കുത്തി കേറ്റുകയാണ്. ഇങ്ങനെ ഒരു ഭാരതാംബയെ കുട്ടികള്‍ ആരും കണ്ടിട്ടില്ല. ഇനിയിപ്പോള്‍ പാഠപുസ്തകത്തില്‍ ഒക്കെ ഇങ്ങനെ ആക്കുമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഗവര്‍ണര്‍ കാണിക്കുന്നത് അഹങ്കാരവും ധിക്കാരവുമാണെന്ന് മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. ഇങ്ങനെയാണെങ്കില്‍ വിളിക്കുന്ന പരിപാടി എല്ലാം ഭാരതാംബയുടെ ചിത്രവുമായി ഗവര്‍ണര്‍ എത്തുമോയെന്ന് മന്ത്രി ചോദിച്ചു. ഇതൊന്നും കേരളത്തില്‍ നടപ്പാക്കാന്‍ പറ്റില്ല. ഗവര്‍ണറുടെ ഏറ്റവും വിലകുറഞ്ഞ നിലപാടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

വായന പക്ഷാചരണവും പി എൻ പണിക്കർ അനുസ്മരണവും

മൈനാഗപ്പള്ളി : മൈനാഗപ്പള്ളി ശ്രീ ചിത്തിര വിലാസം യുപി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വായന പക്ഷാചരണവും പി എൻ പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് അർഷാദ് മന്നാനി അധ്യക്ഷത വഹിച്ച യോഗം കേന്ദ്ര സാംസ്കാരിക വകുപ്പ് റിസർച്ച് ഫെല്ലോഷിപ്പ് ജേതാവ് ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രഥമാധ്യാപിക ജയലക്ഷ്മി സ്കൂൾ മാനേജർ കല്ലട ഗിരീഷ്,ലീന സൈജു , ഉണ്ണി ഇലവിനാൽ, എം ആർ സുനീഷ്, മുഹമ്മദ് സജാദ്,രശ്മി രവി അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു. മുദ്രാവാക്യ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം,
സന്ദേശ റാലി, ക്വിസ്,പതിപ്പ് നിർമ്മാണം ,ക്ലാസ് റൂം ലൈബ്രറി വിപുലീകരണം,വായനാ മത്സരം, വായനാശാല സന്ദർശനവും കൂട്ട മെമ്പർഷിപ്പ് എടുക്കൽ, പുസ്തകപ്രദർശനം, രക്ഷകർത്താക്കൾക്കായി സെമിനാർ, പൊതു ഇടങ്ങളിൽ ലൈബ്രറി സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഇതോടനുബന്ധിച്ച് നടക്കും

ഖമനയിയെ ജീവനോടെ തുടരാന്‍ അനുവദിക്കില്ലെന്ന് ഇസ്രയേല്‍

ഇസ്രയേലിലെ ആശുപത്രി ആക്രമണത്തിന് പിന്നാലെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിക്ക് അന്ത്യശാസനവുമായി ഇസ്രയേല്‍. ഖമനയിയെ ജീവനോടെ തുടരാന്‍ അനുവദിക്കില്ലെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാട്സ് പറഞ്ഞു. ഖമനയിയുടെ ലക്ഷ്യം സാധാരണക്കാരെന്നും കാട്സ് പറഞ്ഞു. 

ഇസ്രയേ‍ല്‍ ബീര്‍ഷെബയിലെ സോറോക്ക ആശുപത്രിയിലാണ് ഇറാന്‍റെ ആക്രമണം നടത്തിയത്. ഇറാനിലെ ഫോര്‍ഡോ ആണവകേന്ദ്രം ആക്രമിക്കാന്‍ യുഎസ് പദ്ധതിയിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഇറാന്‍റെ ആക്രമണം. ആശുപത്രിയിലേക്ക്  തുടര്‍ച്ചയായി ബലിസ്റ്റിക് മിസൈലുകള്‍ തൊടുത്തു എന്നാണ് വിവരം. ഇസ്രയേലിലെ പ്രധാന ആരോഗ്യകേന്ദ്രങ്ങളിലൊന്നാണ് ആക്രമണം നടന്ന സോറോക്കോ ആശുപത്രി. ആക്രമണത്തില്‍ 40 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 

കുളത്തിൽ നീന്താനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

വടകര: വടകര താഴെ അങ്ങാടി ചിറക്കൽ കുളത്തിൽ നീന്താനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ചേരാൻ്റവിട സഹൽ (14) ആണ് മരിച്ചത്. വ്യാഴാഴ്ച പകൽ ഒന്നരയോടെയാണ് സംഭവം. സുഹൃത്തിനോടൊപ്പം നീന്താനിറങ്ങിയതായിരുന്നു.


കടമേരി ആർഎസി ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. താഴെ അങ്ങാടിയിലായിരുന്ന കുടുംബം ഇപ്പോൾ തണീർപന്തലിലാണ് താമസം. നാട്ടുകാരും അഗ്നി രക്ഷാ സേനയും തിരച്ചിൽ നടത്തി പുറത്തെടുത്ത സഹലിനെ വടകര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ഗവ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പോളിംഗ് ശതമാനം 59.68; ഷൗക്കത്തിന്റെ ആലിംഗനത്തിൽ നിന്നും ഒഴിഞ്ഞുമാറി അൻവർ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മൂന്നു മണി വരെ 59.68% പോളിങ് രേഖപ്പെടുത്തി. രാവിലെ മുതൽ പെയ്ത മഴയ്ക്കു ശമനമായതോടെ പല ബൂത്തുകളിലേക്കും കൂടുതൽ വോട്ടർമാരെത്തുന്നു. ഇതേ ട്രെൻഡ് തുടർന്നാൽ 2021ലെ വോട്ടിങ് ശതമാനമായ 75.23 മറികടക്കുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികൾ. രാവിലെ പോളിങ് ബൂത്തുകളിൽ നേർക്കുനേരെത്തിയ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തും എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജും പരസ്പരം ആലിംഗനം ചെയ്തു. അതേസമയം സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ആലിംഗനം ചെയ്യാനെത്തിയപ്പോൾ തിരിഞ്ഞു നടന്നു.


തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ നാട് പകർന്നുനൽകിയ ആത്മവിശ്വാസമുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ്. നിലമ്പൂർ നഗരസഭയിലെ മാങ്കുത്ത് ജിഎൽപി സ്കൂൾ 202ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


പത്തുപേരാണ് മത്സരരംഗത്തുള്ളത്. അഡ്വ. മോഹൻ ജോർജ് (എൻഡിഎ) ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്) എം. സ്വരാജ് (എൽഡിഎഫ്) അഡ്വ. സാദിക് നടുത്തൊടി (എസ്ഡിപിഐ) പി.വി. അൻവർ (സ്വതന്ത്രൻ) എൻ. ജയരാജൻ (സ്വത.) പി. രാധാകൃഷ്ണൻ നമ്പൂതിരിപ്പാട് (സ്വത.) വിജയൻ (സ്വത.) സതീഷ് കുമാർ ജി. (സ്വത.)ഹരിനാരായണൻ (സ്വത.).