Home Blog Page 926

ഉദയാ ലൈബ്രറിവായനാ പക്ഷാചരണ ഉദ്ഘാടനവും പി.എൻ.പണിക്കർ അനുസ്മരണവും നടത്തി

മൈനാഗപ്പള്ളി. ഉദയാ ലൈബ്രറി 2025 ജൂൺ 19 മുതൽ ജൂലൈ7വരെ തീയതികളിൽ സംഘടിപ്പിക്കുന്ന വായനാ പക്ഷാചരണത്തിന്റെ ഉദ്ഘാടനവും പി.എൻ.പണിക്കർ അനുസ്മരണവും നടത്തി. ഉദയാ ജംഗ്ഷനിലുള്ള ശ്രീലയം ബിൽഡിംഗ്സിൽ ലൈബ്രറി മുൻ സെക്രട്ടറി കെ. പ്രസന്നകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പരിപാടി എഴുത്തുകാരനും റിട്ട. ഗവ. അഡീഷണൽ സെക്രട്ടറിയുമായ കെ.കെ. പൊന്നപ്പൻ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും റിട്ട. സ്ക്കൂൾ ഹെഡ്മാസ്റ്ററുമായ മന്മഥൻ നായർ മൈനാഗപ്പള്ളി പി.എൻ.പണിക്കർ അനുസ്മരണം നടത്തി.
വനിതാവേദി പ്രസിഡന്റ് എസ്.ആർ.ശ്രീകല ആശംസാ പ്രസംഗം നടത്തി.ലൈബ്രേറിയൻമാരായ ജയകുമാരി സ്വാഗതവും, ഇ.ഷജീനനന്ദിയും പറഞ്ഞു.
ലൈബ്രറി പ്രസിഡന്റ് കെ.മോഹനൻ, സെക്രട്ടറി ബി.സരോജാക്ഷൻ പിള്ള, ജോയിന്റ് സെക്രട്ടറി കെ.എസ്.രാധാകൃഷ്ണൻ,
ആർ.ശ്രീകുമാർ, കവികളായ പി.ശിവപ്രസാദ്, ശാസ്താംകോട്ട ഭൂപേഷ്,
കേരള ശാസ്ത്ര സാഹിത്യ പരിക്ഷത്ജില്ലാ കമ്മിറ്റി അംഗം മോഹൻദാസ് തോമസ്, കോയിക്കൽ സുരേഷ്, നിയുക്തY.M.l പ്രസിഡന്റ് സിറാജ് കുളങ്ങര ത്തറ, എൻ.സോമൻ, പി. അശോക് കുമാർ, പി.എസ്.അജിത തുടങ്ങിയവർ നേതൃത്വംനല്കി.
പക്ഷാചരണത്തിന്റെ ഭാഗമായി ജൂൺ 26-ന് ലഹരി വിരുദ്ധ സംവാദവും സെമിനാറും,
ജൂലൈ 3-ന് കെ.ദാമോദരൻ അനുസ്മരണം, ജൂലൈ 4-ന് വി.സാംബശിവൻ അനുസ്മരണം, ജൂലൈ 5 – ന് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം, ജൂലൈ 7-നു് ഐ.വി. ദാസ് അനുസ്മരണവും സമാപന സമ്മേളനവും നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

ഇന്ത്യയിൽ ഇംഗ്ലീഷ് സംസാരിക്കുന്നവർ ലജ്ജിക്കുന്ന കാലം വിദൂരമല്ല; തനത് ഭാഷകളാണ് ഇന്ത്യൻ സംസ്കാരത്തിന്റെ യഥാർത്ഥ രത്നങ്ങൾ – കേന്ദ്രമന്ത്രി അമിത് ഷാ

ഡൽഹി: ഭാഷകളെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ, ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഉടൻതന്നെ ലജ്ജ തോന്നുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് അമിത് ഷാ ഇത്തരമൊരു പ്രസ്താവന നടത്തിയത്. മാതൃഭാഷകൾ ഇന്ത്യയുടെ സ്വത്വത്തിന്‍റെ കേന്ദ്രമാണെന്നും വിദേശ ഭാഷകളെക്കാൾ അവയ്ക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു. ”ഈ രാജ്യത്ത്, ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഉടൻതന്നെ ലജ്ജ തോന്നും. അങ്ങനെയൊരു സമൂഹം രൂപപ്പെടാൻ അധികദൂരമില്ല. നമ്മുടെ രാജ്യത്തെ ഭാഷകൾ നമ്മുടെ സംസ്കാരത്തിന്റെ രത്നങ്ങളാണെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ ഭാഷകളില്ലാതെ നമ്മൾ യഥാർത്ഥ ഇന്ത്യക്കാരല്ലാതായിത്തീരും” – അമിത് ഷാ പറഞ്ഞു.

ഇസ്രയേലിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ സിന്ധുവുമായി കേന്ദ്രസർക്കാർ

ഇസ്രയേലിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ സിന്ധുവുമായി കേന്ദ്രസർക്കാർ. ഇറാൻ–ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത്. ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ ഇന്ത്യൻ എംബസിയിൽ റജിസ്റ്റർ ചെയ്യണമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കുമെന്നും അധികൃതർ പറഞ്ഞു. ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും ഇസ്രയേല്‍ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും ഇന്ത്യൻ എംബസി നേരത്തേ വ്യക്തമാക്കിയിരുന്നു. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി വടക്കൻ ഇറാഖിലെ 110 ഇന്ത്യൻ വിദ്യാർഥികളെ നാട്ടിലെത്തിച്ചു.

കടപ്പാ കുഴുവേലിൽ വീട്ടിൽ വിപിൻകുമാർ അന്തരിച്ചു

ശാസ്താംകോട്ട :മൈനാഗപ്പള്ളി കടപ്പാ കുഴുവേലിൽ വീട്ടിൽ വിപിൻ കുമാർ എം എസ് ( 26)അന്തരിച്ചു.സംസ്ക്കാരം നാളെ ( വെള്ളിയാഴ്ച)
ഉച്ചക്ക് 1 ന് വീട്ടുവളപ്പിൽ.
അച്ഛൻ.-മധുസൂദനൻ പിള്ള (റിട്ടേ കെ എസ് ആർ ടി സി ഡ്രൈവർ)
അമ്മ. അജിത കുമാരി.
സഹോദരൻ.-ജിതിൻ കുമാർ (ഗൾഫ്)

നിലമ്പൂർ വിധിയെഴുതി… 73.20 ശതമാനം പോളിങ്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പോളിങ് അവസാനിച്ചു. 73.20 ശതമാനം പേരാണ് വോട്ട് ചെയ്തത്. വോട്ടെണ്ണല്‍ തിങ്കളാഴ്ച നടക്കും. കനത്ത മഴയും അടിക്കടിയുള്ള വോട്ടെടുപ്പും കാരണം പോളിങ് ശതമാനം കുറയുമെന്ന് ആശങ്കപ്പെട്ട രാഷ്ടീയ പാർട്ടികൾക്ക് പ്രതീക്ഷ നൽകുന്നതാണ്  വോട്ടർമാരുടെ പ്രതികരണം. കഴിഞ്ഞ തവണ 75.23 ശതമാനമായിരുന്നു പോളിങ്. 
തികച്ചും സമാധാനപരമായിരുന്നു വോട്ടെടുപ്പ്.

കൊല്ലത്തെ അഭിഭാഷകർ കോടതി നടപടികളിൽ നിന്നും വിട്ടു നിന്നു

കൊല്ലം ബാറിലെ അഡ്വ ഐ.കെ. കൃഷ്ണകുമാറിനെ കോടതി വളപ്പിൽ വച്ച് കയ്യേറ്റം ചെയ്ത സംഭവത്തിൽ കൊല്ലത്തെ അഭിഭാഷകർ പ്രതിഷേധ സൂചകമായി കോടതി നടപടികളിൽ നിന്നും വിട്ടു നിന്നു. കൊല്ലം ബാർ അസോസിയേഷനിൽ രാവിലെ നടന്ന അടിയന്തിര ജനറൽ ബോഡി യോഗം ഐകകണ്ഠ്യേന പ്രതിഷേധ സമരം പ്രഖ്യാപിക്കുകയായിരുന്നു. പ്രതികളെ കസ്റ്റഡിയിൽ എടുത്ത് നിയമനടപടികൾക്ക് വിധേയമാക്കി റിമാൻഡ് ചെയ്തതിനാൽ തുടർ സമരപരിപാടികൾ ഒഴിവാക്കി. കളക്ടറേറ്റിന് ചുറ്റും വമ്പിച്ച പ്രകടനം നടത്തിയാണ് സമരപരിപാടികൾ അവസാനിപ്പിച്ചത്. കൊല്ലം ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ ഓച്ചിറ എൻ. അനിൽകുമാർ, സെക്രട്ടറി അഡ്വ എ.കെ.മനോജ് എന്നിവർ നയിച്ചു. പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരം ബാർ ഉൾപ്പെടെ കേരളത്തിലെ വിവിധ ബാർ അസോസിയേഷനുകളിൽ പ്രതിഷേധ യോഗങ്ങൾ നടന്നു

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

തലശ്ശേരി: കണ്ണൂര്‍ സര്‍വകലാശാല പാലയാട് ക്യാംപസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. ഇംഗ്ലീഷ് വിഭാഗം മേധാവി, കുറ്റ്യാടി സ്വദേശി കെ.കെ. കുഞ്ഞമ്മദിനെയാണ് ധര്‍മടം പൊലീസ് അറസ്റ്റ് ചെയ്തത്.
ക്യാംപസിലെ വിദ്യാര്‍ഥിനിയെ അധ്യാപകന്റെ ചേംബറിലും തലശ്ശേരിയിലെ ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

കൊല്ലത്ത് അങ്കണവാടിയിലെ ഫാൻ പൊട്ടിവീണു; മൂന്നുവയസുകാരന് തലയ്ക്ക് പരിക്ക്

കൊല്ലം: അങ്കണവാടി കെട്ടിടത്തിലെ ഫാൻ പൊട്ടിവീണ് മൂന്നുവയസുകാരന് പരിക്ക്. ഇന്ന് രാവിലെ 11 ഓടെ  തിരുമുല്ലാവാരം സർപ്പക്കുഴിയിൽ വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിലാണ് സംഭവം.കാലപ്പഴക്കം ചെന്ന  സീലിംഗ് ഫാൻ തുരുമ്പിച്ച ഹുക്കിൽ  നിന്ന് തകർന്ന് കുട്ടികൾക്ക്  സമീപത്തേക്ക് വീഴുകയായിരുന്നു.   ഫാനിന്റെ ലീഫ് തട്ടി തിരുമുല്ലാവാരം സ്വദേശിയായ മൂന്ന് വയസുകാരന്റെ തലയിൽ ചതവ് ഉണ്ടായി.

തോട്ടുവാസുരേന്ദ്രൻ പിള്ള അനുസ്മരണം:

ശൂരനാട്: ആർ.എസ്.പി യുടെ ആദ്യകാല നേതാക്കളിൽ ഒരാളായിരുന്ന തോട്ടുവാ സുരേന്ദ്രൻ പിള്ളയുടെ നിര്യാണത്തിൽ ആർ.എസ്.പി ശൂരനാട് വടക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനയടി കോട്ടപ്പുറം ജംഗ്ഷനിൽ അനുശോചന യോഗം നടന്നു. ജില്ലാ കമ്മിറ്റി അംഗം ബാബു ഹനീഫ് അധ്യക്ഷത വഹിച്ചു. കാപ്പെക്സ് ചെയർമാൻ എം ശിവശങ്കര പിള്ള, ശാസ്താംകോട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ വി. വേണുഗോപാലകുറുപ്പ് ആർ.വൈ.എഫ്
സംസ്ഥാന പ്രസിഡന്റ്‌ ഉല്ലാസ് കോവൂർ, ശൂരനാട് ഗ്രാമോധാരണ സഹകരണ സംഘം പ്രസിഡന്റ്‌ എൻ കേശവ ചന്ദ്രൻനായർ, എൻ.എസ്.എസ്
ആനയടി കരയോഗം പ്രസിഡന്റ്‌ രാമചന്ദ്രൻ നായർ, സി.പി.ഐ ശൂരനാട് വടക്ക് ലോക്കൽ സെക്രട്ടറി രാജൻ, ബിജെപി ശൂരനാട് വടക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശാന്തകുമാർ, കോൺഗ്രസ് പള്ളിക്കൽ മണ്ഡലം പ്രസിഡന്റ്‌ തോട്ടുവാ മുരളി യൂത്ത് കോൺഗ്രസ് ശൂരനാട് മണ്ഡലം പ്രസിഡന്റ്‌ അരുൺ ഗോവിന്ദ്, മോഹനൻ പിള്ള, ഷാജു പുതുപ്പള്ളി, സുകുമാരപിള്ള, മധു എന്നിവർ സംസാരിച്ചു. എൻ ശ്രീകണ്ഠൻ നായരുടെ തൊഴിലാളിസമര ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട പ്രധാന പേരുകളിലൊന്ന് തോട്ടുവാ സുരേന്ദ്രൻ പിള്ളയുടേതാണെന്നും, മികച്ച വാഗ്മിയും, സംഘാടകനും ജില്ലയിലും, കുന്നത്തൂരിലും ആർ.എസ്.പി യ്ക്ക് അടിത്തറ പാകിയതിൽ നിസ്തുലമായ പങ്ക് തോട്ടുവാ സുരേന്ദ്രൻ പിള്ളയ്ക്കുണ്ടെന്നും
എൻ.കെ പ്രേമചന്ദ്രൻ എം പി ഭവനം സന്ദർശിച്ചു കൊണ്ടു പറഞ്ഞു.

തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വായനദിനാചരണം സംഘടിപ്പിച്ചു


കോവൂര്‍.ഗ്രന്ഥശാല സംഘം മൈനാഗപ്പളളി പഞ്ചായത്ത് നേതൃസമിതിയുടേയും കോവൂർ ദി കേരളാ ലൈബ്രറിയുടേയും സംയുക്താഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന് തുടക്കം കുറിച്ച് കൊണ്ട് വായനദിനാചരണവും P N പണിക്കർ അനുസ്മരണവും തേവലക്കര ബോയ്സ് ഹൈസ്കൂളിൽ സംഘടിപ്പിച്ചു.
ഹൈസ്കൂൾ അദ്ധ്യാപിക നിസ അദ്ധ്യക്ഷത വഹിച്ച യോഗം നേതൃസമിതി കൺവീനർ കെ.പി.ദിനേശ് സ്വാഗതം ആശംസിച്ചു. ഗ്രന്ഥശാല കുന്നത്തൂർ താലൂക്ക് ജോയിൻ്റ് സെക്രട്ടറിയും സാംസ്ക്കാരിക പ്രവർത്തകനുമായ ആർ മദന മോഹൻ പി.എൻ പണിക്കർ അനുസ്മരണം നടത്തി കൊണ്ട് യോഗം ഉദ്ഘാടനം ചെയ്തു. ലൈബ്രറി ജില്ല കൗൺസിൽ അംഗം കൊച്ചു വേലു മാസ്റ്റർ പി റ്റി എ പ്രസിഡൻ്റ് ജോസ് ആൻറണി , ഗ്രന്ഥശാല പ്രസിഡൻ്റ് കെ.ബി വേണുകുമാർ സെക്രട്ടറി ബി. രാധാകൃഷ്ണൻ കൗൺസിൽ അംഗം സുഭാഷ് ,രാജു പി കോവൂർ ശോഭന മോഹൻ പ്രദീപ് എം കെ എന്നിവർ പങ്കെടുത്തു.