Home Blog Page 927

കൊല്ലത്ത് അങ്കണവാടിയിലെ ഫാൻ പൊട്ടിവീണു; മൂന്നുവയസുകാരന് തലയ്ക്ക് പരിക്ക്

കൊല്ലം: അങ്കണവാടി കെട്ടിടത്തിലെ ഫാൻ പൊട്ടിവീണ് മൂന്നുവയസുകാരന് പരിക്ക്. ഇന്ന് രാവിലെ 11 ഓടെ  തിരുമുല്ലാവാരം സർപ്പക്കുഴിയിൽ വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിലാണ് സംഭവം.കാലപ്പഴക്കം ചെന്ന  സീലിംഗ് ഫാൻ തുരുമ്പിച്ച ഹുക്കിൽ  നിന്ന് തകർന്ന് കുട്ടികൾക്ക്  സമീപത്തേക്ക് വീഴുകയായിരുന്നു.   ഫാനിന്റെ ലീഫ് തട്ടി തിരുമുല്ലാവാരം സ്വദേശിയായ മൂന്ന് വയസുകാരന്റെ തലയിൽ ചതവ് ഉണ്ടായി.

തോട്ടുവാസുരേന്ദ്രൻ പിള്ള അനുസ്മരണം:

ശൂരനാട്: ആർ.എസ്.പി യുടെ ആദ്യകാല നേതാക്കളിൽ ഒരാളായിരുന്ന തോട്ടുവാ സുരേന്ദ്രൻ പിള്ളയുടെ നിര്യാണത്തിൽ ആർ.എസ്.പി ശൂരനാട് വടക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനയടി കോട്ടപ്പുറം ജംഗ്ഷനിൽ അനുശോചന യോഗം നടന്നു. ജില്ലാ കമ്മിറ്റി അംഗം ബാബു ഹനീഫ് അധ്യക്ഷത വഹിച്ചു. കാപ്പെക്സ് ചെയർമാൻ എം ശിവശങ്കര പിള്ള, ശാസ്താംകോട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ വി. വേണുഗോപാലകുറുപ്പ് ആർ.വൈ.എഫ്
സംസ്ഥാന പ്രസിഡന്റ്‌ ഉല്ലാസ് കോവൂർ, ശൂരനാട് ഗ്രാമോധാരണ സഹകരണ സംഘം പ്രസിഡന്റ്‌ എൻ കേശവ ചന്ദ്രൻനായർ, എൻ.എസ്.എസ്
ആനയടി കരയോഗം പ്രസിഡന്റ്‌ രാമചന്ദ്രൻ നായർ, സി.പി.ഐ ശൂരനാട് വടക്ക് ലോക്കൽ സെക്രട്ടറി രാജൻ, ബിജെപി ശൂരനാട് വടക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശാന്തകുമാർ, കോൺഗ്രസ് പള്ളിക്കൽ മണ്ഡലം പ്രസിഡന്റ്‌ തോട്ടുവാ മുരളി യൂത്ത് കോൺഗ്രസ് ശൂരനാട് മണ്ഡലം പ്രസിഡന്റ്‌ അരുൺ ഗോവിന്ദ്, മോഹനൻ പിള്ള, ഷാജു പുതുപ്പള്ളി, സുകുമാരപിള്ള, മധു എന്നിവർ സംസാരിച്ചു. എൻ ശ്രീകണ്ഠൻ നായരുടെ തൊഴിലാളിസമര ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട പ്രധാന പേരുകളിലൊന്ന് തോട്ടുവാ സുരേന്ദ്രൻ പിള്ളയുടേതാണെന്നും, മികച്ച വാഗ്മിയും, സംഘാടകനും ജില്ലയിലും, കുന്നത്തൂരിലും ആർ.എസ്.പി യ്ക്ക് അടിത്തറ പാകിയതിൽ നിസ്തുലമായ പങ്ക് തോട്ടുവാ സുരേന്ദ്രൻ പിള്ളയ്ക്കുണ്ടെന്നും
എൻ.കെ പ്രേമചന്ദ്രൻ എം പി ഭവനം സന്ദർശിച്ചു കൊണ്ടു പറഞ്ഞു.

തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വായനദിനാചരണം സംഘടിപ്പിച്ചു


കോവൂര്‍.ഗ്രന്ഥശാല സംഘം മൈനാഗപ്പളളി പഞ്ചായത്ത് നേതൃസമിതിയുടേയും കോവൂർ ദി കേരളാ ലൈബ്രറിയുടേയും സംയുക്താഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന് തുടക്കം കുറിച്ച് കൊണ്ട് വായനദിനാചരണവും P N പണിക്കർ അനുസ്മരണവും തേവലക്കര ബോയ്സ് ഹൈസ്കൂളിൽ സംഘടിപ്പിച്ചു.
ഹൈസ്കൂൾ അദ്ധ്യാപിക നിസ അദ്ധ്യക്ഷത വഹിച്ച യോഗം നേതൃസമിതി കൺവീനർ കെ.പി.ദിനേശ് സ്വാഗതം ആശംസിച്ചു. ഗ്രന്ഥശാല കുന്നത്തൂർ താലൂക്ക് ജോയിൻ്റ് സെക്രട്ടറിയും സാംസ്ക്കാരിക പ്രവർത്തകനുമായ ആർ മദന മോഹൻ പി.എൻ പണിക്കർ അനുസ്മരണം നടത്തി കൊണ്ട് യോഗം ഉദ്ഘാടനം ചെയ്തു. ലൈബ്രറി ജില്ല കൗൺസിൽ അംഗം കൊച്ചു വേലു മാസ്റ്റർ പി റ്റി എ പ്രസിഡൻ്റ് ജോസ് ആൻറണി , ഗ്രന്ഥശാല പ്രസിഡൻ്റ് കെ.ബി വേണുകുമാർ സെക്രട്ടറി ബി. രാധാകൃഷ്ണൻ കൗൺസിൽ അംഗം സുഭാഷ് ,രാജു പി കോവൂർ ശോഭന മോഹൻ പ്രദീപ് എം കെ എന്നിവർ പങ്കെടുത്തു.

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.11 ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകി.സംസ്ഥാനത്ത് മഴക്കെടുതിയിൽ രണ്ട് മരണം. പത്തനംതിട്ടയിലും കോഴിക്കോടും രണ്ട് കുട്ടികൾ മുങ്ങി മരിച്ചു.

വടക്കൻ കേരള തീരം മുതൽ വടക്കൻ കൊങ്കൺ തീരം വരെ തീരദേശ ന്യൂനമർദപാത്തി രൂപപ്പെട്ടു.ജാർഖണ്ഡിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലുമായി ശക്തി കൂടിയ ന്യൂനമർദം സ്ഥിതി ചെയ്യുന്നു.
രാജസ്ഥാന് മുകളിലെ മറ്റൊരു ന്യൂനമർദം ചക്രവാതച്ചുഴിയായി ശക്തി കുറഞ്ഞു.കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു. സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ട്.ഇന്ന് ശക്തമായ മഴയ്ക്കാണ് സാധ്യത. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂർ മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു.
നാളത്തോടെ മഴയുടെ തീവ്രത കുറയും.ഞായറാഴ്ച മുതൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നു.
മഴക്കൊപ്പം ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കേരളതീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ കർണാടക തീരത്ത് മീൻപിടുത്തത്തിന് വിലക്കുണ്ട്.

പത്തനംതിട്ടയിലും കോഴിക്കോടും രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. കോഴിക്കോട് വടകരയിൽ ഒമ്പതാംക്ലാസ് വിദ്യാർത്ഥി
കുളത്തിൽ മുങ്ങി മരിച്ചു. താഴെങ്ങാടി ചേരാൻ വിട അസ്ലമിന്റെ മകൻ സഹൽ ആണ് മരിച്ചത് .നീന്താൻ ഇറങ്ങിയപ്പോൾ അപകടത്തിൽ പെടുകയായിരുന്നു. കടമേരി ആർ.എ.സി ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥിയാണ് സഹൽ. പത്തനംതിട്ട ഇരവിപേരൂർ തിരുവാമനപുരത്തെ പാടശേഖരത്തിൽ കുളിക്കുന്നതിനിടെ കാണാതായ ജെറോം ഏബ്രഹാം സാബു ( 17 ) ൻ്റെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സ് നാട്ടുകാരും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് ജെറോം അപകടത്തിൽപ്പെട്ടത്.

കാൽനടയാത്രക്കാരന്റെ കാലിലൂടെ കെ എസ് ആർടിസി ബസ് കയറി ഇറങ്ങി

പുനലൂര്‍. കാൽനടയാത്രക്കാരന്റെ കാലിലൂടെ കെ എസ് ആർടിസി ബസ് കയറി ഇറങ്ങി.ഇന്ന് രാവിലെ 9 മണിയോടെ പുനലൂർ കെ.എസ് ആർ ടി സി ഡിപ്പോയ്ക്ക് സമീപമായിരുന്നു അപകടം. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ കാഞ്ഞിരമല സ്വദേശി മുരുകേശനാണ് അപകടത്തിൽ പെട്ടത്. തെങ്കാശിയിൽ നിന്ന് ആലപ്പുഴയ്ക്ക് പോവുകയായിരുന്ന ബസ്, പുനലൂർ ഡിപ്പോയിലേക്ക് പ്രവേശിക്കുമ്പോഴായിരുന്നു അപകടം.
മുരുകേശനെ ആദ്യം പുനലൂർ താലൂക്കാശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കമ്പ്യൂട്ടർ UPS നുള്ളിൽ ഒളിപ്പിച്ച് MDMAയും ഗോൾഡൻ ഷാമ്പെയിനും കൊല്ലം സ്വദേശി പിടിയില്‍

തിരുവനന്തപുരം.കമ്പ്യൂട്ടർ UPS നുള്ളിൽ ഒളിപ്പിച്ച് MDMAയും ഗോൾഡൻ ഷാമ്പെയിനും. കൊല്ലം സ്വദേശിയായ യുവാവ് തിരുവനന്തപുരത്ത് പിടിയിൽ. 110 ഗ്രാം MDMA യും ഗോൾഡൻ ഷാമ്പെയിനും പിടിച്ചെടുത്തു. കൊല്ലം സ്വദേശിയായ സിൽവസ്റ്റർ (36) ആണ് തിരുവനന്തപുരം സിറ്റി ഡാൻസാഫ് സംഘത്തിൻ്റെ പിടിയിലായത്. ബംഗളുരു കന്യാകുമാരി എക്സ്പ്രസിൽ പേട്ട സ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ് ഇയാളെ പിടി കൂടിയത്

ട്രെയിനിറങ്ങി പ്രധാനവഴി ഒഴിവാക്കി പ്ലാറ്റ്ഫോമിൻ്റെ അറ്റത്തെ ഇടവഴി വഴി പോയപ്പോഴാണ് ഡാൻസാഫ് സംഘം കസ്റ്റഡിയിലെടുത്തത്. കമ്പ്യൂട്ടർ യുപിഎസിനുള്ളിൽ 3 പൊതികളിലായി ഒളിപ്പിച്ച നിലയിൽ ആയിരുന്നു. MDMA യെക്കാൾ വീര്യം കൂടിയ ഗോൾഡൻ ഷാംപെയിന് കോടികളാണ് വില. മൂന്നു പൊതികളിലായി 110 ഗ്രാം സിന്തറ്റിക് ലഹരിയാണ് കണ്ടെടുത്തത്

പാടശേഖരത്തിലെ ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

ഇരവിപേരൂർ. സുഹൃത്തുക്കളുമൊത്ത് കുളിക്കുന്നതിനിടെ പാടശേഖരത്തിലെ ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ഇരവിപേരൂർ തിരുവാമനപുരത്തെ പാടശേഖരത്തിൽ കാണാതായ
ജെറോം ഏബ്രഹാം സാബു ( 17 ) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഫയർഫോഴ്സ് നാട്ടുകാരും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിന് ഇടയിൽ ജെറോമിനെ കാണാതായത്

ഇംഗ്ലീഷ് സംസാരിക്കുന്നവർ തല കുനിക്കേണ്ടി വരും,അമിത്ഷാ

ന്യൂഡെല്‍ഹി. ഇംഗ്ലീഷ് സംസാരിക്കുന്നവർ തല കുനിക്കേണ്ടി വരും. വീണ്ടും വിവാദ പരാമർശവുമായി അമിത് ഷാ. രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് തലകുനിക്കേണ്ടി വരുമെന്ന് അമിത് ഷാ. കോളനി ഭരണം അടിച്ചേൽപ്പിച്ച ഭാഷയാണ് ഇംഗ്ലീഷ്. ഭാഷ പൈതൃകം തിരികെ കൊണ്ടു വരാൻ പ്രായത്നിക്കണം. ഇന്ത്യയുടെ അടിസ്ഥാനം തന്നെ പ്രാദേശിക ഭാഷകളാണ്. പ്രാദേശിക ഭാഷകൾക്ക് ഇംഗ്ലീഷിനെക്കാൾ മുൻഗണന കിട്ടണം. പ്രാദേശിക ഭാഷകൾ ഇല്ലാതെ നമുക്ക് യഥാർഥ ഭാരതീയരാകാൻ കഴിയില്ല. നമ്മുടെ ഭാഷകളിലൂടെ രാജ്യത്തെയും ലോകത്തെയും നയിക്കും

അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും

പത്തനംതിട്ട. മെഴുവേലിയിൽ നവജാതശിശു മരിച്ചതിൽ അവിവാഹിതയായ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും. കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോൾ തലയിടിച്ച് മരിച്ചെന്ന് വിലയിരുത്തൽ. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മെഴുവേലിയിൽ അമ്മയുടെ വീടിൻ്റെ പിന്നിലെ പറമ്പിൽ നവജാത ശിശുവിന്റെ ജഡം കണ്ടെത്തിയത്. കാമുകനാണ് ഗർഭത്തിന് ഉത്തരവാദിയെന്ന് ബിരുദ വിദ്യാർഥിനി കൂടിയായ അമ്മ നൽകിയിരുന്നു

വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിൽ വായന ദിനം ആചരിച്ചു

ശാസ്താംകോട്ട : വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിൽ വായനദിനം സമുചിതമായി ആചരിച്ചു. വിദ്യാരംഭം വിൻടേജ് ഓഡിറ്റോറിയത്തിൽ നടന്ന പ്രത്യേക അസെംബ്ലിയിൽ സ്കൂൾ മാനേജർ വിദ്യാരംഭം ജയകുമാർ, പ്രിൻസിപ്പൽ മഹേശ്വരി. എസ് എന്നിവർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു. മഹാകവി ഇടശേരി ഗോവിന്ദൻ നായരുടെ പൂതപ്പാട്ട് എന്ന കൃതിയെ ആസ്പദമാക്കി കുട്ടികൾ അവതരിപ്പിച്ച ദൃശ്യാ വിഷ്കാരം കണ്ണും മനവും ഒരു പോലെ നിറക്കുന്നതായിരുന്നു. ഈ വർഷത്തെ വായന വാരാചരണത്തിനായി വിവിധ പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിക്കുന്നത്. പുസ്തക പ്രദർശനം, ക്ലാസ്സ്‌ റൂമുകളിൽ പുസ്തക കൂടുകൾ ഒരുക്കൽ, ക്വിസ് മത്സരം, വിവിധ ഭാഷകളിലുള്ള വായന മത്സരങ്ങൾ എന്നിവ വരും ദിവസങ്ങളിലായി നടത്തപ്പെടുന്നു.