Home Blog Page 921

സുരക്ഷാ സേനയും കുക്കികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കുക്കി വനിത കൊല്ലപ്പെട്ടു

മണിപ്പുരിൽ സുരക്ഷാ സേനയും കുക്കികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കുക്കി വനിത കൊല്ലപ്പെട്ടു. മെയ്തെയ് കർഷകനെ വെടിവച്ചവരെ കണ്ടെത്താൻ നടത്തിയ തെരച്ചലിനിടെ ആണ് ഏറ്റുമുട്ടൽ. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് സുരക്ഷ വർധിപ്പിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ടാണ് മെയ്‌തെയ് കർഷകന് നേരെ അഞ്ജാത സംഘം വെടിയുതിർത്തത്. ബിഷ്ണുപൂർ ജില്ലയിലായിരുന്നു സംഭവം. വെടിയുതിർത്തത് കുക്കികളെന്നാണ് കർഷകർ ആരോപിച്ചത്. പിന്നാലെ അക്രമികളെ കണ്ടെത്താൻ സുരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്.
ഗ്രാമമുഖ്യൻറെ പങ്കാളി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. എന്നാൽ ഇക്കാര്യം സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ അക്രമം തടയുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനുമായി സംഭവസ്ഥലത്ത് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. വെടിവെപ്പിൽ പ്രതിഷേധിച്ച് ഫുബാലയിൽ പ്രാദേശിക ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. കർഷകരുടെ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദ്.

കുളത്തൂപ്പുഴയിൽ ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി

കൊല്ലം: കുളത്തൂപ്പുഴയിൽ ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി.രേണു (36 ) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് സനുക്കുട്ടൻ ഒളിവിൽ പോയി. ഉച്ചയോടെയാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. സംശയ രോഗിയായ സനുക്കുട്ടൻ മക്കളുടെ മുന്നിൽ നിന്ന് രേണുവിനെ മുറിയ്ക്ക് ഉളളിലേക്ക് കൊണ്ട് പോയി കത്രിക കൊണ്ട് കുത്തുകയായിരുന്നു. കഴുത്തിലും, വയറ്റിലും പുറത്തും കുത്തേറ്റ രേണു വിനെ ആദ്യം കുളത്തൂപ്പുഴ പി എച്ച്സിയിലും അവിടെ നിന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്കും കൊണ്ടു പോകും വഴിയായിരുന്നു മരണം.
പ്രതിയായ സനുകുട്ടൻ സംഭവത്തിന് ശേഷം കാട്ടിലേക്ക് ഒളിവിൽ പോയി.ഇയാൾക്കായി കുളത്തൂപ്പുഴ പോലീസ് അന്വേഷണം തുടങ്ങി.

ഗവർണറുടെ ചുമതലകൾ ഇക്കൊല്ലത്തെ സാമൂഹ്യ ശാസ്ത്രം പാഠം പുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: ഭാരതാംബ വിഷയത്തിൽ ഗവർണ്ണർ സർക്കാർ പോര് തുടരുന്നതിനിട ഗവർണറുടെ ഭരണഘടനാപരമായ ചുമതലകൾ സിലബസിൽ ഉൾപ്പെടുത്തി വിദ്യാർത്ഥികളെ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.ഗവർണറുടെ അധികാരം കുട്ടികൾ പഠിച്ച് പരീക്ഷ എഴുതട്ടെ. പത്താം ക്ലാസിലെ രണ്ടാം ഭാഗം സാമൂഹ്യ ശാസ്ത്രത്തിൽ ഇത് ഉൾപ്പെടുത്താനാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
രാജ്ഭവൻ ആർ എസ് എസ് ആപ്പീസല്ല. ഭരണഘടന ലംഘനം നടത്തിയത് ബഹുമാനപ്പെട്ട ഗവർണർ ആണെന്നും മന്ത്രി വി.ശിവൻകുട്ടി ഇന്നും പറഞ്ഞു.രാജ്ഭവനിൽ ഇന്നലെ ഗവർണർ നടത്തിയ ഭരണഘടന വിരുദ്ധ പ്രസംഗം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.രാജ്ഭവനിലെ ജീവനക്കാരിൽ ബഹുഭൂരിപക്ഷവും തിരുവനന്തപുരത്തെ അറിയപ്പെടുന്ന ആർ എസ് എസ് കാരാണന്നും മന്ത്രി പറഞ്ഞു.
പതിയിരുന്ന് ആക്രമിക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും ഇത് രാജ്ഭവൻ അറിഞ്ഞിട്ടാണോ എന്ന് സംശയമുണ്ടെന്നും മന്ത്രിയ്ക്ക് നേരെ ഇന്നുണ്ടായ പ്രതിഷേധത്തെപ്പറ്റി സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ഗവർണറെ ഭരണഘടന പഠിപ്പിക്കും’; ​ഗാന്ധിചിത്രവുമായി രാജ്ഭവനിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: ഭരണഘടനയുടെ അന്തസ്സിനെ വെല്ലുവിളിച്ച ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നടപടിക്കെതിരെ രാജ്ഭവനിലേക്ക് എസ്എഫ്ഐ മാർച്ചിൽ സംഘർഷം.ബാരിക്കേട് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ​ഗാന്ധിചിത്രവും ഉയർത്തി, ​’ഗവർണറെ ഭരണഘടന പഠിപ്പിക്കും’ എന്ന ബാനറുമായാണ് പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തത്. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.പ്രവർത്തകർ രാജ്ഭവന് മുന്നിലെ കവടിയാർ – വെള്ളയമ്പലം റോഡ് ഉപരോധിച്ചു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഉൾപ്പെടയുള്ള നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു.

രാജ്ഭവനിലെ ഓദ്യോ​ഗിക പരിപാടിയിൽ കാവിക്കൊടി പിടിച്ച സ്ത്രീയുടെ ചിത്രം വീണ്ടും ഉപയോ​ഗിച്ച നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വ്യാഴാഴ്ച രാജ്ഭവനിൽ നടന്ന സ്കൗട്ട് ആൻഡ് ​ഗൈഡ്സ് പരിപാടിക്കെത്തിയ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഈ ചിത്രം വെച്ച നടപടിയിൽ പ്രതിഷേധിച്ച് പരിപാടി ബഹിഷ്കരിച്ചിരുന്നു. സർക്കാരും രാജ്ഭവനും സംയുക്തമായി നടത്തുന്ന പരിപാടിയാണിതെന്നും ഇത്തരം വേദിയിൽ രാഷ്ട്രീയചിഹ്നങ്ങൾ വെക്കരുതെന്നും ​ഗവർണറോട് വേദിയിൽവെച്ച് ആവശ്യപ്പെട്ടശേഷമാണ് മന്ത്രി വേദിവിട്ടിറങ്ങിയത്.

കുട്ടികളുടെ അശ്ലീല വിഡിയോകൾ പ്രചരിപ്പിച്ചു:  ഐഐടി ബിരുദധാരി ഉൾപ്പെടെ 15 പേർ അറസ്റ്റിൽ

ആറു വയസിനും 14 വയസിനും ഇടയിലുള്ള കുട്ടികളുടെ അശ്ലീല വിഡിയോകൾ പ്രചരിപ്പിച്ച സംഭവത്തിൽ ഐഐടി ബിരുദധാരി ഉൾപ്പെടെ 15 പേരെ സൈബർ സെക്യൂരിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തു. 19 വയസിനും 50 വയസിനും ഇടയിലുള്ളവരാണ് പിടിയിലായത്. ഇരുപതുകളിലുള്ളവരാണ് ഏറെപ്പേരും.
നാലു മാസത്തിനിടെ 294 എഫ്ഐആർ റജിസ്റ്റർ ചെയ്തതായും 110പേരെ അറസ്റ്റ് ചെയ്തതായും സൈബർ ബ്യൂറോ ഡയറക്ടർ ശിഖ ഗോയൽ ദേശീയമാധ്യമത്തോടു പറഞ്ഞു. അറസ്റ്റിലായ ഐഐടി ബിരുദധാരി പ്രശസ്തമായ ഐടി കമ്പനിയിൽ ജോലി ചെയ്യുകയാണ്. അറസ്റ്റിലായ മറ്റൊരാൾ എൻജിനീയറിങ് ബിരുദധാരിയാണ്.  വിഡിയോകൾ എങ്ങനെ ലഭിച്ചു എന്നതിനെ സംബന്ധിച്ച് അന്വേഷണം നടക്കുന്നതായി സൈബർ പൊലീസ് പറഞ്ഞു.

ഭാരതാംബ വിവാദം: ഗവർണർക്കെതിരെ മന്ത്രിമാരും സി പി ഐ യും; വിദ്യാഭ്യാസ മന്ത്രിക്കെതിരെ കരിങ്കൊടി, കേരള മോഡൽ ബംഗാളിലും,

തിരുവനന്തപുരം:
ഭാരതാംബ വിവാദത്തിൽ ഗവർണർക്കെതിരെ മന്ത്രിമാരും സി പി ഐ യും വീണ്ടും രംഗത്ത്. റവന്യുമന്ത്രി കെ രാജൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: കെ.ബിന്ദു, വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി എന്നിവരാണ് ഇന്നും നിലപാടുകളിൽ ഉറച്ചും ഗവർണ്ണർക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനങ്ങൾ ഉയർത്തിയും രംഗത്ത് വന്നത്.സെക്രട്ടറിയറ്റിൽ എൻ്റെ ഓഫീസിൽ കാറൽ മാർക്സിൻ്റെയും ലെനിൻ്റേയും ഏംഗൽസിൻ്റെയും ഫോട്ടോ വെച്ച്, ചുവന്ന കൊടിയും നാട്ടി, മാലയിട്ടിട്ട് എൻ്റെ സ്റ്റാഫല്ലാം വന്ന് അതിനെ തൊഴണമെന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമാണോ? അതുപോലെ തന്നെയുള്ളൂ രാജ്ഭവനിലെയും കാര്യങ്ങൾ. അത് മനസിലാക്കാനുള്ള സാമാന്യബുദ്ധി ഗവർണർക്ക് ഉണ്ടാകണമെന്നും വി.ശിവൻകുട്ടി പറഞ്ഞു.
രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ച് മതേതരത്വം തകർക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രമിക്കുന്നതെന്ന് വിദ്യാഭ്യസ മന്ത്രി വി.ശിവൻകുട്ടി. ആശയ വിനിമയത്തിന് ഉപയോഗിക്കുന്നതാണ് ഭാഷ.എല്ലാ ഭാഷയും ശ്രേഷ്ഠമാണ്.ഒരു ഭാഷയും മറ്റൊരു ഭാഷയെക്കാൾ ശ്രേഷ്ഠമല്ല. ഇക്കാര്യത്തിൽ കേന്ദ്രമന്ത്രി ഭരണഘടനാ ലംഘനം നടത്തുകയായിരുന്നു എന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിച്ച് ശേഷം മടങ്ങിയ മന്ത്രിയുടെ വാഹനത്തിനടുത്തേക്ക് കരിങ്കൊടിയുമായി ചാടി വീണ 5 എബിവിപി പ്രവർത്തകരെ പോലീസ് പിടികൂടി.

അതിനിടെ പശ്ചിമ ബംഗാൾ രാജ്ഭവനിലും സർക്കാർ പരിപാടികളിൽ ഭാരതാംബചിത്രം ഉപയോഗിക്കുവാൻ ഗവർണർ സി വി ആനന്ദബോസ് നിർദ്ദേശം നൽകി.
പൂർവ്വാശ്രമത്തിലെ വിചാരധാരയാണ് ഇപ്പോൾ ഗവർണറെ നയിക്കുന്നതെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻ്റെ പ്രതികരണം.

ഇസ്രയേലിൽ വീണ്ടും ഇറാന്റെ മിസൈലാക്രമണം,ടെഹ്റാനിൽ തീമഴ പെയ്യിച്ച് ഇസ്രയേല്‍

ഇസ്രയേലിൽ വീണ്ടും ഇറാന്റെ മിസൈലാക്രമണം. ബീർഷെബയിൽ താമസസ്ഥലങ്ങൾക്കുനേരെയാണ് ആക്രമണം.
ആക്രമണത്തിൽ നിരവധി വാഹനങ്ങളും കെട്ടിടങ്ങളും തകർന്നു. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇറാന്റെ നിരവധി ഡ്രോണുകൾ ഇന്നലെ രാത്രി ഇസ്രയേൽ തകർത്തിിരുന്നു. ഇന്നലെ ബീർഷെബയിലെ സൊറോക്കോ ആശുപത്രിക്കു നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.

അതേസമയം ഇറാന്റെ ആണവായുധ ഗവേഷണ ആസ്ഥാനം തകർത്തെന്ന് ഇസ്രയേൽ. ടെഹ്റാനിലെ ആണവ ഗവേഷണ കേന്ദ്രം ആക്രമിച്ചത് ഇസ്രേയേൽ വ്യോമസേന. ഇറാന്റെ ആയുധ സംഭരണ കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണം. 60 വ്യോമസേന വിമാനങ്ങൾ ആക്രമണത്തിൽ പങ്കെടുത്തെന്ന് ഇസ്രയേൽ.

  • യുഎൻ രക്ഷാസമിതി യോഗം ഇന്ന്.ഇറാൻ ഇസ്രയേൽ സംഘർഷ സാഹചര്യത്തിൽ യുഎൻ രക്ഷാസമിതിയുടെ അടിയന്തര യോഗം ഇന്ന് നടക്കും. ഇറാന്റെ അഭ്യർത്ഥന പരിഗണിച്ചാണ് യോഗം

അധ്യാപികയുടെ വാഹനം വിദ്യാർത്ഥിയെ ഇടിച്ച സംഭവം,ഡ്രൈവിംഗ് ലൈസൻസ് സസ്പെന്റ് ചെയ്തു

മലപ്പുറം. എംഎസ്പി സ്കൂളിൽ അധ്യാപികയുടെ വാഹനം വിദ്യാർത്ഥിയെ ഇടിച്ച സംഭവം. നടപടി എടുത്ത് മോട്ടോർ വാഹന വകുപ്പ്. വാഹനം ഓടിച്ച ബീഗം എന്ന അധ്യാപികയുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെന്റ് ചെയ്തു. അധ്യാപികയെ എടപ്പാളിലെ ഐഡിടിആറിൽ മൂന്ന് ദിവസത്തെ ഡ്രൈവിംഗ് പരിശീലനത്തിനും അയച്ചു. മലപ്പുറം ആർടിഒയുടേതാണ് നടപടി. സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ബീഗം ഓടിച്ച വാഹനം ഇടിച്ചു പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്കേറ്റിരുന്നു

വിഷയത്തിൽ നടപടി ആവശ്യപ്പെട്ടു സഹപാഠികൾ ശക്തമായ സമരം നടത്തിയിരുന്നു.

പാലക്കാട്‌ സിപിഐയിൽ ‘പച്ചയടിക്കൽ’ വിവാദം

പാലക്കാട്. സർവീസ് സംഘടന നേതാവിന്റെ വിരമിക്കൽ ചടങ്ങിന്റെ ഫോട്ടോയിൽ നിന്ന് ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജിനെ
മുതിർന്ന നേതാവ് കെ ഇ ഇസ്മയിൽ പച്ച നിറം ഉപയോഗിച്ച് മായിച്ചു കളഞ്ഞു സമൂഹമാധ്യമ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.
സിപിഐയുടെ ഔദ്യോഗിക whatsapp ഗ്രൂപ്പിൽ ആണ് ഇസ്മയിൽ ഫോട്ടോ പോസ്റ്റ് ചെയ്തത്.

അതേസമയം ചിത്രത്തെക്കുറിച്ച് അറിയില്ല എന്നാണ് കെ ഇ ഇസ്മയിൽ വിശദീകരിക്കുന്നത്.

ഷോർണൂർ ഗവൺമെൻറ് പ്രസ്സിൽ നിന്ന് വിരമിച്ച സർവീസ് സംഘടന നേതാവ് കെ വിജയകുമാറിന്റെ യാത്രയയപ്പ് ചടങ്ങിന് എടുത്ത ഫോട്ടോയാണ് കെ ഇ ഇസ്മായിൽ സിപിഐയും ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത് പക്ഷെ ഫോട്ടോയിൽ വിജയകുമാറിന് ഉപഹാരം നൽകുന്ന ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജിനെ പച്ചയടിച്ച് മായ്ച്ചു എന്ന് മാത്രം.സിപിഐയുടെ മണ്ഡലം കമ്മിറ്റി ജില്ലാ കമ്മിറ്റി അംഗങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ആണ് മുതിർന്ന നേതാവിൻറെ പോസ്റ്റ്’
ഇതോടെ രൂക്ഷമായ വിമർശനവും ഇസ്മയിലിനെതിരെ ഉയർന്നു.

പാലക്കാട് ജില്ലയിൽ സിപിഐ വിമതരുടെ കൂട്ടായ്മയായ സേവ് സിപിഐയുടെ ഭാഗമാണ് ഇസ്മയിൽ എന്ന തരത്തിലാണ് കെ പി സുരേഷ് രാജിനെ അനുകൂലിക്കുന്നവരുടെ പ്രതികരണം.
അതേസമയം തന്റേത് പുതിയ ഫോൺ ആണെന്നും ഫോട്ടോ എങ്ങനെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്നു എന്ന് അറിയില്ല എന്നുമാണ് ഇസ്മായിൽ വിശദീകരിക്കുന്നത്.
സിപിഐ എറണാകുളം ജില്ലാ മുൻ സെക്രട്ടറി പിരാജുവിൻറെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇസ്മായിലിനെ പാ൪ട്ടി സസ്പെൻഡ് ചെയ്തിരിക്കുകയാണ് . അടുത്തമാസം വടക്കഞ്ചേരിയിലാണ് സിപിഐ പാലക്കാട് ജില്ലാ സമ്മേളനം നടക്കുന്നത്.

മദ്യപിച്ച് സ്കൂള്‍ ബസ് ഓടിച്ച ഡ്രൈവര്‍ പിടിയില്‍

പത്തനംതിട്ട. മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ചു. പത്തനംതിട്ടയിൽ ഡ്രൈവർ കസ്റ്റഡിയിൽ. ഇലന്തൂർ സിഎംഎസ് സ്കൂളിലെ ഡ്രൈവർ ലിബിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. വിദ്യാർത്ഥികൾ ഉണ്ടായതിനാൽ ബസ് പോലീസ് ഡ്രൈവർ തന്നെ ഓടിച്ച് സ്കൂളിൽ എത്തിച്ചു