പടിഞ്ഞാറെ കല്ലട:കോതപുരം മന്ദിരത്തിൽ രാജു (65) നിര്യാതനായി.സംസ്ക്കാരം ശനിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ ഭാര്യ :വിലാസിനി.മക്കൾ:രശ്മി രാജു,രാഹുൽ രാജു.മരുമകൻ:സജീഷ്.എസ്.സഞ്ചയനം:25 ബുധനാഴ്ച.
സിനിമാപറമ്പിൽ 1.5 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
ശൂരനാട് :1.5 ഗ്രാം എംഡിഎംഎയുമായി
എസ്ഡിപിഐ പ്രവർത്തകൻ പിടിയിൽ. പോരുവഴി കമ്പലടി പുന്നവിള വീട്ടിൽ അൻസൽ(20)ആണ് പിടിയിലായത് സിനിമപറമ്പ് ജംഗ്ഷന് സമീപത്ത് വെച്ചാണ് ഇയാളെ റൂറൽ ഡാൻസാഫ് ടീമും ശൂരനാട് പോലീസും ചേർന്നു പിടികൂടിയത്.പ്രതിയുടെ പാന്റിന്റെ പോക്കറ്റിൽ പ്രത്യേകമായി പൊതിഞ്ഞു സൂക്ഷിച്ചിരിക്കുകയായിരുന്നു.മറ്റൊരു ഏജന്റിന് കൈമാറാനായി വീടിന് സമീപത്ത് നിൽക്കുമ്പോൾ ആയിരുന്നു പോലീസ് പിടികൂടിയത്.ശൂരനാട് സിഐ ജോസഫ് ലിയോൺ,എസ്ഐ ദീപു പിള്ള,റൂറൽ ഡാൻസാഫ് എന്നിവരുടെ നേതൃത്തിലുള്ള സംഘ മാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.
കൊട്ടാരക്കരയിൽ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത് പ്രതിഷേധാർഹം: കെജിഈയു
ശാസ്താംകോട്ട:ട്രാൻസ്ജെൻഡർമാരുടെ സമരത്തിനിടെ സോഡാക്കുപ്പിയേറിൽ കൊട്ടാരക്കര സി.ഐ ജയകൃഷ്ണനുൾപ്പെടെ പത്ത് പോലീസുകാർക്ക് പരിക്കേറ്റത് പ്രതിഷേധാർഹമാണെന്ന് കെ.ജി.ഈ.യു സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ശ്യാംദേവ് ശ്രാവണം പ്രസ്താവനയിൽ അറിയിച്ചു.സമരക്കാർ റോഡ് ഉപരോധം സംഘടിപ്പിച്ചപ്പോൾ സമാധാനപരമായി ഗതാഗതം പുന:സ്ഥാപിക്കുവാൻ പ്രയത്നിച്ച വനിതാ പോലീസുദ്യോഗസ്ഥരെ ഉള്‍പ്പെടെ ആക്രമിച്ചതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.സമരക്കാർക്കെതിരെ വധശ്രമത്തിനുള്ള കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എംസി റോഡില്‍ പിക്കപ്പും കാറും കൂട്ടിയിടിച്ച് പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
കൊട്ടാരക്കര: എംസി റോഡില്‍ പിക്കപ്പും കാറും കൂട്ടിയിടിച്ച് പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. അടൂര്‍ എആര്‍ ക്യാംപിലെ എസ്‌ഐ കിളിമാനൂര്‍ അടയമണ്‍ കൊപ്പം പുണര്‍തത്തില്‍ എം.ആര്‍. സാബു (51) ആണ് മരിച്ചത്. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന സാബു ഓടിച്ചിരുന്ന കാറില്‍ എതിര്‍ ദിശയില്‍ വന്ന പിക്കപ്പും സ്‌കൂട്ടറിനെ മറികടക്കാന്‍ ശ്രമിക്കവേ സാബുവിന്റെ കാറിലേക്ക് ഇടിക്കുകയായിരുന്നു.
സംസ്ഥാനത്ത് നാളെ മുതല്‍ മണ്ണെണ്ണ വിതരണം ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മണ്ണെണ്ണ വിതരണം ആരംഭിക്കും. മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിച്ചെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട ചില ആശങ്കകള്‍ നിലനിന്നിരുന്നുവെന്നും ഈ ആശങ്കകള്‍ എല്ലാം അവസാനിപ്പിച്ചു മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. റേഷന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതായും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സംസ്ഥാനത്തിനുള്ള മണ്ണെണ്ണയില്‍ കേന്ദ്രം കുറവു വരുത്തുകയാണെന്നും ജി ആര്‍ അനില്‍ പറഞ്ഞു.
ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് 61 രൂപയാണ്. 5,676 കിലോ ലിറ്റര്‍ മണ്ണെണ്ണ ഈ വര്‍ഷത്തെ ആദ്യ പാദത്തിലേക്ക് അനുവദിച്ചിട്ടുണ്ട്. വൈദ്യുതി ഇല്ലാത്ത കുടുംബങ്ങള്‍ക്ക് ആറ് ലിറ്റര്‍ മണ്ണെണ്ണയും എഎവൈ കാര്‍ഡുകാര്‍ക്ക് ഒരു ലിറ്ററും ലഭിക്കും. മറ്റ് കാര്‍ഡുകാര്‍ക്ക് അര ലിറ്റര്‍ വീതവുമാണ് മണ്ണെണ്ണ ലഭിക്കുക. മണ്ണെണ്ണ വിഹിതത്തിലെ കുറവുമൂലം മൊത്ത വ്യാപാര ഡിപ്പോകള്‍ പലതും ഒരു വര്‍ഷത്തിലധികമായി പ്രവര്‍ത്തനരഹിതമായിരുന്നു.
കൊച്ചിയിൽ പിൻഭാഗത്ത് കൂടി കംപ്രസ്സർ ഉപയോഗിച്ച് കാറ്റടിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ
കൊച്ചി : ഇതര സംസ്ഥാന തൊഴിലാളിയുടെ പിൻഭാഗത്ത് കൂടി കംപ്രസ്സർ ഉപയോഗിച്ച് കാറ്റടിച്ചു. ഗുരുതരമായി പരിക്കേറ്റ ഒഡീഷ കണ്ധമൽ സ്വദേശി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. എറണാകുളം കുറുപ്പംപടിയിലെ പ്ലൈവുഡ് ഫാക്ടറിയിലാണ് സംഭവമുണ്ടായത്. ദേഹത്ത് നിന്നും പൊടി കളയുന്നതിനിടയിൽ യുവാവിന്റെ പിൻഭാഗത്ത് കൂടി കംപ്രസ്സറിലെ ശക്തിയുള്ള കാറ്റ് ശരീരത്തിനകത്തേക്ക് കയറ്റുകയായിരുന്നു. യുവാവിന്റെ ആന്തരികാവയവങ്ങൾക്കും പരിക്കേറ്റു. സഹപ്രവർത്തകരായ ഒഡീഷ സ്വദേശികളായ പ്രശാന്ത് ബഹറ, ബയാഗ് സിംഗ് എന്നിവരെ പൊലീസ് പിടികൂടി. ഇരുവരും റിമാൻഡിലാണ്.
കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി
കുളത്തൂപ്പുഴയില്‍ ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശി രേണുകയാണ് മരിച്ചത്. ഒളിവില്‍ പോയ ഭര്‍ത്താവ് സനുവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.
ഭാര്യയെ സാനുവിന് സംശയമായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവാണെന്നും ഇവര്‍ പറയുന്നു. പന്ത്രണ്ട് മണിയോടെ വീട്ടിലെത്തിയ സാനു കത്രിക ഉപയോഗിച്ച് രേണുകയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യയെ കുത്തിയ ശേഷം സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയ പ്രതി സനുവിനായി പൊലീസ് അന്വേഷണം തുടങ്ങി. വീടിന് സമീപത്തുള്ള വനത്തിലേക്ക് കയറിപ്പോയെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ കുളത്തുപുഴ പൊലീസ് അന്വേഷണം തുടങ്ങി.
ഖാലിസ്ഥാനി തീവ്രവാദികൾ ദേശീയ സുരക്ഷയ്ക്ക് ഭീഷണി, കാനഡ
ഖാലിസ്ഥാനികൾക്കെതിരെ കാനഡ. ഖാലിസ്ഥാനി തീവ്രവാദികൾ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്ന് കാനഡ.,കാനഡയുടെ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ്.സമർപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം.കാനഡയിൽ ഇരുന്ന് ഖാലിസ്ഥാൻ തീവ്രവാദികൾ ഇന്ത്യക്കെതിരെ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നു എന്നും റിപ്പോർട്ടിൽ.ഇത് ആദ്യമായാണ് കളിസ്ഥാൻ തീവ്രവാദികൾക്കെതിരെ കാനഡ രംഗത്ത് വരുന്നത്.
രാജ്യത്ത് ആക്രമണങ്ങൾ നടത്തി കാനഡയിൽ അഭയം തേടുന്ന ഖാലിസ്ഥാൻ തീവ്രവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നത് ഇന്ത്യയുടെ തുടർച്ചയായി ഉള്ള ആവശ്യമായിരുന്നു. കനേഡിയൻ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് ഇന്ത്യയുടെ ഈ ആവശ്യത്തോട് മുഖംതിരിച്ചു.എന്നാൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഭരണകൂടം ഖാലിസ്ഥാൻ തീവ്രവാദത്തെ എതിർക്കുകയാണ്.കാനഡയുടെ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് സമർപ്പിച്ച വാർഷിക റിപ്പോർട്ടിൽ കാലസ്ഥാൻ തീവ്രവാദികൾ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പറയുന്നു.ഇന്ത്യയിൽ അക്രമം പ്രോത്സാഹിപ്പിക്കുന്നതിനും ധനസമാഹരണത്തിനുമായി ഇവർ കാനഡ താവളം ആക്കുന്നു എന്നും റിപ്പോർട്ടിൽ.
ഇന്ത്യയുടെ തുടർച്ച യായ ആവിശ്യത്തെ കാനഡ പരിഗണന യിൽ എടുക്കുന്നു വെന്നതിന്റെ സൂചന കൂടിയാണിത്.കാനഡയിൽ ഇരുന്ന് ഇന്ത്യക്കെതിരെ തുടർച്ചയായി ഭീഷണി നടത്തുന്ന ഗുർപന്ത്വന്ത് സിംഗ് പന്നുവിനെ പോലുള്ള ഖാലിസ്ഥാൻ തീവ്രവാദികളെ പിടികൂടി നാട്ടിൽ എത്തിക്കുന്നതിന് കാനഡയുടെ സഹായം ഒരുപക്ഷെ ഇന്ത്യക്ക് ലഭിച്ചേക്കും. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് ഖാലിസ്ഥാൻ തീവ്രവാദി ഹർദീപ് സിംഗ് നിജ്ജാറിനെ വധിച്ചതോടെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളായത്.
ഹൈക്കോടതി ജഡ്ജിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചതിന് ബാർ കൗൺസിൽ അഭിഭാഷകന് നല്‍കിയ നോട്ടീസ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി. കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡൻറ് യശ്വന്ത് ഷേണായിക്കെതിരായ ബാർ കൗൺസിൽ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. ബാർ കൗൺസിൽ നടപടികൾ തുടരാം എന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി കൊണ്ടാണ് ഡിവിഷൻ ബഞ്ചിൻ്റെ നടപടി
യശ്വന്ത് ഷേണായിയുടെ അപ്പീലിലാണ് നടപടി. ഹൈക്കോടതി ജഡ്ജിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചതിനായിരുന്നു ബാർ കൗൺസിൽ സ്വമേധയാ നടപടി സ്വീകരിച്ചത്
കിഴക്കേ കല്ലട പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കെ.എസ്.യു പഠിപ്പു മുടക്കി പ്രതിഷേധിച്ചു
കിഴക്കേ കല്ലട:ഹയർ സെക്കൻ്ററി വിദ്യാർത്ഥികളെ സ്വാഗതം ചെയ്ത് കെ.എസ്.യു കിഴക്കേ കല്ലടയിൽ സ്ഥാപിച്ചിരുന്ന കൊടി തോരണങ്ങളും,ബോർഡുകളും എസ്എഫ്ഐയുടെ നേതൃത്വത്തിൽ നശിപ്പിച്ചതായി ആരോപിച്ച് കെ.എസ്.യു പഠിപ്പു മുടക്കി പ്രതിഷേധിച്ചു.കിഴക്കേ കല്ലട പഞ്ചായത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും
കെ.എസ്.യു പഠിപ്പു മുടക്കി.തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ
കെ.എസ്.യൂ ജില്ലാ സെക്രട്ടറി റിജോ കല്ലട അധ്യക്ഷത വഹിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ വിനോദ് വില്ലത്ത്,സൈമൺ വർഗീസ്,സതീഷ്.എസ്,ശ്രീനാഥ് വി.എസ്,മനീഷ്,ശരത്,മുകുന്ദൻ,വിഷ്ണു രാജ്,അമൽ,ജോബിൻ,കവി,അജയ് എന്നിവർ സംസാരിച്ചു.





































