29.5 C
Kollam
Thursday 18th December, 2025 | 03:30:26 PM
Home Blog Page 874

ഹിമാചലിൽ മേഘവിസ്ഫോടനം;നദികൾ കരകവിഞ്ഞു, 10 പേരെ കാണാതായി

ഷിംല: ഹിമാചൽ പ്രദേശിൽ മേഘവിസ്‌ഫോടനവും നദികൾ കര കവിഞ്ഞ്‌ ഒഴുകുകയും ചെയ്തു. സംസ്ഥാനത്തെ കുളു, കാംഗ്ര ജില്ലകളിലാണ്‌ മേഘവിസ്‌ഫോടനമുണ്ടായത്‌. വിസ്‌ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ രണ്ട്‌ പേർക്ക്‌ ജീവൻ നഷ്‌ടപ്പെട്ടതായും ഏഴ്‌ മുതൽ 10 പേർ വരെ കാണാതായും റിപ്പോർട്ടുകളുണ്ട്‌.

കാംഗ്രയിലെ ഖനിയാര ഗ്രാമത്തിൽ നിന്നാണ്‌ രണ്ട്‌ മൃതദേഹങ്ങൾ കണ്ടെടുത്തത്‌. പെട്ടന്നുണ്ടായ പ്രളയം എത്ര പേരെ ബാധിച്ചുവെന്ന്‌ വ്യക്തമായിട്ടില്ലെന്ന്‌ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന്‌ കിട്ടുന്ന വിവരമനുസരിച്ച്‌ സ്ഥലത്ത്‌ അടിയന്തര സാഹചര്യമാണ് നിലവിലുള്ളത്‌. കുളവുൽ കാർ ഒഴുക്കിൽപ്പെടുന്ന ദൃശ്യങ്ങളുൾപ്പെടെ നിലവിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്‌

മൺട്രോത്തുരുത്തിൽ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

കുണ്ടറ:  മൺട്രോത്തുരുത്ത് പട്ടം തുരുത്തിൽ എക്സ്സൈസ് സംഘം നടത്തിയ പരിശോധനയിൽ രണ്ടു പേർ കഞ്ചാവുമായി അറസ്റ്റിൽ. കിഴക്കേകല്ലട ചിറ്റുമല തെക്ക് മുനമ്പത്ത് വീട്ടിൽ ജിജോ ജേക്കബ് (32), പള്ളിമൺ ശാസ്താംപൊയ്ക മീയണ്ണൂർ വടക്കിലഴികത്തു വീട്ടിൽ നിന്നും കൊറ്റങ്കര മാമൂട് കല്ലുവിള രാജമല്ലി സദനത്തിൽ താമസിക്കുന്ന അച്ചു എന്ന് വിളിക്കുന്ന പ്രമോദ്(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ നിന്നും 3.950 കിലോഗ്രാം കഞ്ചാവ് എക്‌സൈസ് കസ്റ്റഡിയിലെടുത്തു. കൊല്ലം എക്‌സൈസ്  റേഞ്ച് ഇൻസ്‌പെക്ടർപി ശങ്കറിന്റെ നേതൃത്വത്തിൽbപ്രിവന്റീവ് ഓഫീസർമാരായ ഹരികൃഷ്ണൻ, ജ്യോതി, അനീഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സാലിം, ആസിഫ്,ഗോകുൽ ഗോപൻ വനിത സിവിൽ എക്‌സ്സൈസ് ഓഫീസർ പ്രിയങ്ക എന്നിവരുടെ സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.

നാളെ  കെ എസ് യു വിദ്യാഭ്യാസ ബന്ദ്



തിരുവനന്തപുരം.കേരള സർവകലാശാലയെ കാവിവത്ക്കരിച്ച ഗവർണർക്കെതിരെ പ്രതിഷേധിച്ച KSU ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ അടക്കമുള്ള കെ. എസ്. യൂ ഭാരവാഹികൾക്ക് നേരെ RSS-യുവമോർച്ച ഗുണ്ടകളുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് നാളെ തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചതായി കെ എസ് യു നേതാക്കൾ അറിയിച്ചു.

കാട്ടാനക്കലിയിൽ സംസ്ഥാനത്ത് ഒരു മരണം കൂടി

മലപ്പുറം. കാട്ടാനക്കലിയിൽ സംസ്ഥാനത്ത് ഒരു മരണം കൂടി. നിലമ്പൂർ വാണിയം പുഴ ഉന്നതിയിലെ 46 വയസ്സുള്ള ബില്ലിയാണ് കൊല്ലപ്പെട്ടത്. ചാലിയാറിന് അക്കരെയുള്ള ഉന്നതിയിൽ നിന്ന് മൃതദേഹം കൊണ്ടുവരാൻ പോയ ഫയർഫോഴ്സിന്റെ  ഡിങ്കി ബോട്ട് ഒഴുക്കിൽപ്പെട്ടു. ചാലിയാറിലെ അതിശക്തമായ ഒഴുക്കിനെ തുടർന്ന് മൃതദേഹം ഇപ്പോഴും ഇക്കരെ എത്തിക്കാൻ സാധിച്ചിട്ടില്ല.


2019ലെ പ്രളയത്തിൽ വീട് തകർന്നതിനു ശേഷം താൽക്കാലിക കുടിലിലാണ് ചാലിയാർ പുഴയ്ക്ക് അക്കരയുള്ള വാണിയമ്പുഴ ഉന്നതിയിൽ ബില്ലിയും കുടുംബവും താമസിക്കുന്നത്.  കൂൺ പറിക്കാൻ പോയ ബില്ലിയെ വൈകിട്ട് വരെയും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലാണ് കാട്ടാന ചവിട്ടി , കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പരിസരത്തുതന്നെ ആന നിലയുറപ്പിച്ചിരുന്നു. പിന്നിട് പടക്കം പൊട്ടിച്ച് ആണ് ആനയെ അകറ്റിയത്. ചാലിയാറിൽ അതിശക്തമായ കുത്തൊഴുക്കാണ് . ക്രമാതീതമായി ജലനിരപ്പും ഉയരുന്നുണ്ട്. മൃതദേഹം ഇക്കരെ എത്തിക്കാൻ പോയ ഫയർഫോഴ്സിന്റെ ഡിങ്കി ബോട്ട് ഒഴുക്കിൽപ്പെട്ടു. ആറ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ഒരു നാട്ടുകാരനും ആണ് ബോട്ടിൽ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരെങ്കിലും തുരുത്തിൽ കുടുങ്ങിയിരിക്കുകയാണ്. ഇവരെ രക്ഷിക്കാൻ എൻഡിആർഎഫ് സംഘം സ്ഥലത്തെത്തി. ബില്ലിയുടെ മൃതദേഹം നാളെ മാത്രമായിരിക്കും   ഇക്കരെ എത്തിക്കുക. മനമുക്ക് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്.

ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് ഉറപ്പിച്ച് സിപിഎം

തിരുവനന്തപുരം.ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് ഉറപ്പിച്ച് സിപിഐഎം .സംസ്ഥാന സെക്രട്ടേറിയറ്റിലാണ് വിലയിരുത്തൽ . മണ്ഡലത്തിൽ നല്ല രാഷ്ട്രീയ പോരാട്ടം നടത്താനായി. ജമാഅത്തെ ഇസ്ലാമി വർഗീയ കാർഡ് ഇറക്കി പ്രചരണം നടത്തി. പ്രചരണം ന്യൂനപക്ഷങളെ ലക്ഷ്യം വെച്ചായിരുന്നു. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം സംഭവിച്ചു. ബിജെപിയുടെ വോട്ടുകളും കോൺഗ്രസിന് കിട്ടി

CPIMൻ്റെ അനുഭാവി വോട്ടുകളിൽ കുറച്ച് പി.വി അൻവറിന് ലഭിച്ചു. അടിസ്ഥാന വോട്ടുകളിൽ ചോർച്ചയുണ്ടായിട്ടില്ലെന്നും സിപിഐഎം

കനത്ത മഴ; സംസ്ഥാനത്ത് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്ന പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.

വയനാട്, ഇടുക്കി, തൃശൂർ ജില്ലകളിലാണ് നാളെ അവധി. 6 ജില്ലകളില്‍ നാളെ ഓറഞ്ച് അലർട്ടും 6 ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലർട്ടും. കാസർകോഡ്, കണ്ണൂർ, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

വയനാട് ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദുരന്ത സാധ്യത നേരിടുന്ന ദുർബല പ്രദേശങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പ്രവർത്തനം നിരോധിച്ചു. ക്വാറികള്‍ക്കും യന്ത്രസഹായത്തോടെ മണ്ണ് നീക്കംചെയ്യുന്നതിനും ഏർപ്പെടുത്തിയ നിരോധനം തുടരുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു.

മഞ്ചേശ്വരത്ത് ഉൾക്കടലിൽ കൊല്ലത്തെ ബോട്ട് കുടുങ്ങി

കാസർഗോഡ്. മഞ്ചേശ്വരത്ത് ഉൾക്കടലിൽ ബോട്ട് കുടുങ്ങി. കൊല്ലത്ത് നിന്ന് ആറ് തൊഴിലാളികളുമായി മുംബൈയിലേക്ക് പുറപ്പെട്ട ടഗ് ബോട്ടാണ് ഉൾക്കടലിൽ കുടുങ്ങിയത്.
കോസ്റ്റ് ഗാർഡിന്റെ റെസ്ക്യൂ സംഘം തൊഴിലാളികളെ സുരക്ഷിതമായി കരക്കെത്തിച്ചു.

വലിയ കപ്പലുകളെ കടലിലേക്ക് ഇറക്കാനും, തകരാർ സംഭവിക്കുന്നവയെ വലിച്ചു നീക്കാനും ഒക്കെയാണ് ഇത്തരം വലിയ ടഗ് ബോട്ടുകൾ ഉപയോഗിക്കുക. കൊല്ലത്തുനിന്ന് മുംബൈയിലേക്ക് പോയ ടഗ് ബോട്ടാണ് മഞ്ചേശ്വരം ഭാഗത്ത് ഉൾക്കടലിൽ വച്ച് തകരാറിലായത്. ഷിറിയയിൽ നിന്ന് 6 നോട്ടിക്കൽ മൈൽ അകലെ വെച്ച് ബോട്ടിന്റെ സ്റ്റിയറിംഗ് കേടായി. മുന്നോട്ടുപോകാൻ കഴിയാതെ വന്നതോടെയാണ് തൊഴിലാളികൾ കോസ്റ്റ് ഗാഡിനെ വിവരം അറിയിച്ചത്.

കോസ്റ്റ്ഗാർഡിന്റെ റെസ്ക്യൂ സംഘം സ്ഥലത്ത് എത്തി തൊഴിലാളികളെ സുരക്ഷിതമായി കരക്കെത്തിച്ചു. 10 നോട്ടിക്കൽ മൈൽ അകലേക്ക് ബോട്ട് നീക്കി. പക്ഷേ ശക്തമായ തിരമാലകളിൽ പെട്ട് ടഗ് ബോട്ട് കോയിപ്പാടി കടപ്പുറത്തിന് അരക്കിലോമീറ്റർ അകലെ വരെ എത്തി. ഇതോടെ മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ ആയി.

ബോട്ടിനെ ഉടൻ നീക്കം ചെയ്യണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. സ്റ്റിയറിങ് തകരാർ പരിഹരിക്കാൻ നിർദ്ദേശം നൽകിയെന്നും ഉടൻ ബോട്ടിനെ മാറ്റുമെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു.

വ്യവസായ മേഖലയിൽ മോക്ക് ഡ്രിൽ ഇന്ന്

ഏലൂർ : പൊതുമേഖല സ്ഥാപനങ്ങളായ ടിസിസി, ഫാക്ട് എന്നിവിടങ്ങളിൽ ഇന്ന് മോക് ഡ്രില്‍ നടത്തും.ടി സി സിയിൽ ഇന്ന് ഉച്ചക്ക് 2നും 3.30നും ഇടയിലാണ് മോക്ക് ഡ്രിൽ നടത്തുക.ഇതോടനുബന്ധിച്ച്
പലതവണ സൈറൺ മുഴങ്ങുമെന്നും ഇതുകേട്ട് ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും കമ്പനി അധികൃതർ അറിയിച്ചു.

ഓൺസൈറ്റ് എമർജൻസി പ്ലാനിന്റെ ഭാഗമായിട്ടാണ് വൈകിട്ട് 4.30 ന് ഫാക്ട് ഉദ്യോഗമണ്ഡൽ കോംപ്ലക്‌സിൽ മോക്ക് ഡ്രിൽ നടത്തുന്നത്. ഇതിന്റെ ഭാഗമായി എമർജൻസി സൈറൺ മുഴങ്ങുകയും ഫയർ എൻജിനുകൾ പ്രവർത്തിക്കുകയും ചെയ്യും. പൊതുജനങ്ങൾ ഇതിൽ പരിഭ്രാന്തരാവരുതെന്ന് ഫാക്ട് അധികൃതർ അറിയിച്ചു.

ഒരു സ്ട്രിപ്പിന് ആയിരം രൂപ; മയക്കുമരുന്ന് ഗുളികയുമായി കോട്ടയത്ത് ഫാര്‍മസിസ്റ്റ് പിടിയില്‍

കോട്ടയം: കോട്ടയത്ത് വില്‍പ്പനയ്ക്കെത്തിച്ച മയക്കുമരുന്നുമായി ഫാർമസിസ്റ്റ് പിടിയില്‍. വിദ്യാർഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പ്പനയ്ക്കായി സൂക്ഷിച്ച 213 ഗ്രാം നെെട്രോസെെപാം ഗുളികയുമായി നട്ടാശ്ശേരി സ്വദേശി മിനു മാത്യു ആണ് എക്സെെസിന്റെ പിടിയിലായത്.

എക്സെെസ് സ്പെഷ്യല്‍ സ്ക്വാഡ് സർക്കിള്‍ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്.

പ്രതി ഏറ്റുമാനൂരും കോട്ടയത്തും ഫാർമസിസ്റ്റായി ജോലിനോക്കിയിട്ടുള്ള പ്രതി ജോലി ഉപേക്ഷിച്ച്‌ മയക്കുമരുന്ന് വില്‍പ്പന നടത്തിവരികയായിരുന്നു. എക്സെെസ് സ്പെഷ്യല്‍ സ്ക്വാഡ് സിവില്‍ എക്സെെസ് ഓഫീസർ സുനില്‍കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടന്ന റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. കോട്ടയം ടൗണില്‍ ആവശ്യക്കാർക്ക് മയക്കുമരുന്ന് നല്‍കാൻ എത്തിയപ്പോഴാണ് പ്രതി എക്സെെസിന്റെ വലയിലായത്. ഒരു സ്ട്രിപ്പിന് ആയിരം രൂപ നിരക്കിലാണ് വില്‍പ്പന നടത്തിയിരുന്നത്.

കാസർഗോഡ് കാഞ്ഞങ്ങാട് സംസ്ഥാനപാതയിലെ പാലത്തില്‍ കുഴി

കാസർഗോഡ്. കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ കുഴി. ചിത്താരി പാലത്തിലാണ് കുഴി രൂപപ്പെട്ടത്. പാലത്തിലെ കോൺക്രീറ്റ് തകർന്ന് പുഴ കാണുന്ന രീതിയിലാണ് കുഴി. പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി