Home Blog Page 862

വനിതാ പോലീസുകാര്‍ക്ക് നേരെ ആക്രമണം

അങ്കമാലി. പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സിത്താര, CPO അജിത തിലകൻ എന്നിവരെയാണ് ആക്രമിച്ചത്. അമിതവേഗത്തിൽ ഓടിച്ചു വന്ന കാർ തടഞ്ഞതോടെയാണ് പ്രതി പോലീസുകാരെ ആക്രമിച്ചത്. അയ്യമ്പുഴ സ്വദേശി ഷിൻ്റോയെ അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു

എസ്എഫ്ഐ 18ാം അഖിലേന്ത്യാ സമ്മേളനത്തിന് കോഴിക്കോട് സമാപനം

കോഴിക്കോട്.എസ്എഫ്ഐ 18ാം അഖിലേന്ത്യാ സമ്മേളനത്തിന് കോഴിക്കോട് സമാപനം. വിദ്യാർഥി റാലിയും സമാപന സമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ രംഗത്തെ കാവി വൽക്കരിക്കാൻ ശ്രമം നടക്കുന്നതായും ഇതിനായി ചരിത്രം തിരുത്തി എഴുതുകയാണെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തിൻറെ നിലനിൽപ്പ് അപകടത്തിലാണ് ‘ ഭരണഘടന തിരുത്താൻ പോലും ആവശ്യം ഉയരുന്നു എന്നും അദ്ദേഹം പറഞ്ഞു. മന്ത്രി പി എ മുഹമ്മദ് റിയാസ്,പുതുതായി തെരഞ്ഞെടുത്ത ദേശീയ ഭാരവാഹികൾ, മേയർ ബീന ഫിലിപ്പ് ഉൾപ്പെടെ പൊതുസമ്മേളനത്തിന്റെ ഭാഗമായി

പാങ്ങിലെ ഒരു വയസുകാരൻ്റെ മരണ കാരണം മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന്

മലപ്പുറം. പാങ്ങിലെ ഒരു വയസുകാരൻ്റെ മരണ കാരണം മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്നെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലം വന്നതിനു ശേഷം തുടർ നടപടികളിലേക്ക് കടക്കാൻ ആണ് പൊലീസ് തീരുമാനം.കുഞ്ഞിന് ചികിത്സ ലഭിക്കാതെയാണ് മരണം സംഭവിച്ചത് എന്ന പരാതിയിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്

കാടാമ്പുഴ സ്വദേശികളായ നവാസ് – ഹിറ അറീറ ദമ്പതിമാരുടെ മകൻ ഇസെൻ ഇർഹാന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആണ് പുറത്ത് വന്നത്.
കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചത് മഞ്ഞപ്പിത്തം തന്നെയാണ് എന്നാണ് ഡോക്ടേഴ്സിന്റെ കണ്ടെത്തൽ.
കുഞ്ഞിന്റെ ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം കൂടി രണ്ട് ദിവസത്തിനകം വരാനുണ്ട്.ഈ ഫലം വന്നാലെ മഞ്ഞപ്പിത്തത്തിന് കുഞ്ഞിനെ ചികിത്സിച്ചിട്ടുണ്ടോ എന്ന് കൂടി വ്യക്തമാവൂ.രാസ പരിശോധന ഫലം വന്നാൽ കൂടുതൽ നടപടിയിലേക്ക് കടക്കാൻ ആണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കുഞ്ഞ് മരിച്ചത്.
കുഞ്ഞിന് മാതാപിതാക്കൾ ചികിത്സ നൽകാത്തതാണ് മരണത്തിലേക്ക് നയിച്ചത് എന്ന് പോലീസിന് പരാതി ലഭിച്ചിരുന്നു.ചികിത്സ നൽകിയിട്ടുണ്ട് എന്നാണ് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞത്.
കുഞ്ഞിന്റെ മാതാവ് ആധുനിക മെഡിസിന് എതിരെ സമൂഹ മാധ്യമങ്ങളിൽ നടത്തിയ വിമർശനങ്ങളും ചർച്ചയാവുന്നുണ്ട്.
താനൂർ dysp പ്രമോദ് ആണ് കേസ്
കേസ് അന്വേഷിക്കുന്നത്

തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിലിയുണ്ടായ പൊട്ടിത്തെറിയിൽ എട്ട് മരണം

തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിലിയുണ്ടായ പൊട്ടിത്തെറിയിൽ എട്ട് മരണം. സങ്കറെഡ്ഡി ജില്ലയിലെ സിഗാച്ചി കെമിക്കൽ ഫാക്ടറിയിലാണ് അപകടമുണ്ടായത്. ഫാക്ടറിയിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇരുപത്തിയഞ്ചിലധികം പേർക്ക് പരിക്കേറ്റു

രാവിലെ ഒൻപതരയോടെയായിരുന്നു ഉഗ്രശബ്ദത്തോടെയുള്ള പൊട്ടിത്തെറി. റിയാക്ടർ പൊട്ടിത്തെറിച്ചതിന് പിന്നാലെ ഫാക്ടറിയിൽ വലിയതോതിൽ തീപടർന്നു. അഞ്ച് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ആശുപത്രിയിലെത്തിക്കും വഴി മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. തൊണ്ണൂറിനടുത്ത് തൊഴിലാളികളായിരുന്നു പൊട്ടിത്തെറി നടക്കുമ്പോൾ ഫാക്ടറിയിലുണ്ടായിരുന്നത്. 12 ഫയർഫോഴ്സ് യൂണിറ്റുകളെത്തി ഏറെ പണിപ്പെട്ടാണ് തീയണച്ചത്.ജില്ലാ കളക്ടറും എസ്പിയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി വിശദമായി റിപ്പോർട്ട് തേടി. ദുഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു

സാധ്യതകളുടെ കൂമ്പാരമാണ് എക്യുമെനിസം: തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപോലീത്ത

തിരുവല്ല: സാധ്യതകളുടെ കൂമ്പാരമാണ് എക്യുമെനിസമെന്ന് തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത പറഞ്ഞു. കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ ആസ്ഥാനമന്ദിരമായ ഡോ. ജോസഫ് മാർത്തോമാ എക്യുമെനിക്കൽ സെൻററിൻ്റെ സമർപ്പണ ശുശ്രൂഷ നിർവഹിച്ച പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെസിസി പ്രസിഡൻറ് അലക്സിയോസ് മാർ യൗസേബിയോസ് അധ്യക്ഷത വഹിച്ചു.

ഡോ.ഗീവർഗീസ് മാർ കൂറിലോസ് ഡോ.ജോസഫ് മാർത്തോമാ അനുസ്മരണ പ്രഭാഷണം നടത്തി. വിശാല എക്യുമെനിസത്തിന്റെ സമകാലിക മാതൃകയാണ് ജോസഫ് മാർത്തോമ എന്നും നവീകരണവും പാരമ്പര്യവും ഒരുപോലെ കൂട്ടിയിണക്കിയ പിതാവ് എന്നതിലുപരി സംഘർഷഭരിതമായ കാലഘട്ടത്തിൽ മണിപ്പൂരിലും ശ്രീലങ്കയിലും ഉൾപ്പെടെ അനുരഞ്ജനത്തിന്റെ പാലം പണിത മഹാത്മാവാണ് അദ്ദേഹം എന്നും അനുസ്മരണ പ്രഭാഷണത്തിൽ ഓർമ്മിപ്പിച്ചു.

സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, മോറോൻ മോർ സാമുവേൽ തെയോ ഫിലോസ് മെത്രാപ്പോലീത്ത, ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത, ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്, ബിഷപ്പ് ഡോ. ജോർജ് ഈപ്പൻ, ബിഷപ്പ് സുന്ദർ സിംഗ്, മേജർ ബാബു പി പൗലോസ്, ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ്, ട്രഷറർ റവ. ഡോ. ടി ഐ ജെയിംസ് എന്നിവർ പ്രസംഗിച്ചു.

ഒന്നര മാസത്തെ കാത്തു സൂക്ഷിപ്പ്;ഒടുവിൽ സ്വർണമോതിരത്തിൻ്റെ യഥാർത്ഥ അവകാശിയെത്തി

പുത്തൂർ:ഒന്നര മാസത്തെ കാത്തുസൂക്ഷിപ്പിന് വിരാമമിട്ട് സ്വർണമോതിരത്തിൻ്റെ യഥാർത്ഥ അവകാശിയെത്തിയപ്പോൾ പുത്തൂർ എസ്ഐ ജയേഷിനും,മോതിരം സ്റ്റേഷനിൽ ഏല്പിച്ച പാണ്ടറ സ്വദേശിയായ മരപ്പണിക്കാരൻ ഷാജിക്കും സന്തോഷമടക്കാനായില്ല.പോരുവഴി പനപ്പെട്ടി സ്വദേശിയായ അൻസീമിൻ്റെ ഭാര്യയുടെ അരപ്പവൻ മോതിരമാണ് ചുങ്കത്തറയിൽ വച്ച് നഷ്ടമായത്.വാഹന വില്പനക്കാരനായ ഇദ്ദേഹം പണം തികയുമോ എന്ന സംശയത്താൽ ഭാര്യയുടെ കയ്യിൽ കിടന്ന വിവാഹമോതിരവുമായി പോയ വഴിയിലാണ് നഷ്ടപ്പെട്ടത്.രണ്ടു ദിവസത്തോളം മോതിരം തിരഞ്ഞിരുന്നു.കിട്ടാതെ വന്നതിനാൽ പേരും ഫോൺ നമ്പറും അടുത്തുള്ള കടയിൽ കൊടുത്ത ശേഷം നിരാശനായി തിരികെ മടങ്ങി.ദിവസങ്ങൾക്കു ശേഷമാണ് ഷാജിക്ക് ഈ മോതിരം ലഭിച്ചത്.അമ്മയുടെ നിർദ്ദേശപ്രകാരം പുത്തൂർ പോലീസ് സ്റ്റേഷനിൽ എത്തി എസ്ഐ ടി.ജെ ജയേഷിന് മോതിരം കൈമാറി.പോലീസ് മോതിരം കിട്ടിയ ഭാഗത്തെത്തി അന്വേഷണം നടത്തിയെങ്കിലും പേരും ഫോൺ നമ്പറും എഴുതിയ പേപ്പർ കടക്കാരന്റെ കയ്യിൽ നിന്നും നഷ്ടപ്പെടുന്നു.പിന്നീട് ഒന്നര മാസത്തോളം ഉടമസ്ഥനെ കണ്ടെത്താനുള്ള ശ്രമമായിരുന്നു.പിന്നീട് സോഷ്യൽ മീഡിയ വഴിയും മാധ്യമങ്ങളിലൂടെയും ഉടമസ്ഥനെ കണ്ടെത്താനുള്ള വാർത്തകൾ നൽകിയിരുന്നു.വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടമസ്ഥന്റെ സഹോദരൻ വിവരം അറിയിക്കുകയായിരുന്നു. ഇനിയൊരിക്കലും തിരികെ കിട്ടില്ലായെന്ന് ഉറപ്പിച്ചതോടെ ഭാര്യയോട്  മോതിരം പണയം വെച്ചിരിക്കുകയാണെന്ന് കളവ് പറയേണ്ടിയും വന്നതായി അൻസീം പറയുന്നു. പുത്തൂർ പോലീസ് സ്റ്റേഷനിലെത്തി അൻസീം മോതിരം ഏറ്റുവാങ്ങി.

കോതപുരം പട്ടകടവ് നല്ലത്തറയിൽ ജാനകി  നിര്യാതയായി

ശാസ്താംകോട്ട:കോതപുരം പട്ടകടവ് നല്ലത്തറയിൽ ജാനകി (84) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 11 മണിക്ക്.ഭർത്താവ്:ഗോപാലകൃഷ്ണൻ. മക്കൾ:ശ്രീമോൻ (സി.ഐ ക്രൈംബ്രാഞ്ച്,കാസർഗോഡ്), ബിജുമോൻ (മണി),അജിമോൻ (കൃഷി വകുപ്പ്,തിരുവന്തപുരം),അജിത.
മരുമക്കൾ:ജയശ്രീ,ബിന്ദു,സിജി,അജയൻ.

അസിസ്റ്റന്റ്, കണ്ടന്റ് റൈറ്റർ, സോഫ്റ്റ്‌വെയർ ഡവലപ്പർ… അവസരങ്ങൾ ഒട്ടേറെ, അപേക്ഷിക്കാൻ വൈകേണ്ട

കേരള സ്റ്റാർട്ടപ് മിഷനിൽ പ്രോജക്ട് ഡയറക്ടർ, അസിസ്റ്റന്റ്, സോഫ്റ്റ്‌വെയർ ഡവലപ്പർ, തിരുവനന്തപുരം ഐസറിൽ ഫെലോ, നിഷിൽ കണ്ടന്റ് റൈറ്റർ… ജോലി തേടുന്നവർക്ക് നിരവധി തസ്തികകളിൽ അവസരം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കുക.

അസിസ്റ്റന്റ്

കായംകുളം സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫീൽഡ് അസിസ്റ്റന്റിന്റെ ഒരൊഴിവ്. താൽക്കാലിക നിയമനം. ഇന്റർവ്യൂ ജൂലൈ 2 ന്. യോഗ്യത: ബിഎസ്‌സി അഗ്രികൾചർ ഡിപ്ലോമ ഇൻ അഗ്രികൾചർ. പ്രായം: പുരുഷൻ: 18-35; സ്ത്രീ: 18-40. ശമ്പളം: 15,000. www.cpcri.icar.gov.in

കണ്ടന്റ് റൈറ്റർ

തിരുവനന്തപുരം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ്ങിൽ ഐഇസി കണ്ടന്റ് റൈറ്റർ ആൻഡ് എഡിറ്റർ ഒഴിവ്. ജൂലൈ 7 വരെ അപേക്ഷിക്കാം.

യോഗ്യത: ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിം മേക്കിങ് അല്ലെങ്കിൽ മാസ് കമ്യൂണിക്കേഷൻ/ വിഷ്വൽ കമ്യൂണിക്കേഷനിൽ ഡിപ്ലോമ/ ബിരുദം. പ്രായപരിധി: 36. ശമ്പളം: 30,995. www.nish.ac.in

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെന്റിൽ അസോഷ്യേറ്റ്, ഓഫിസ് അറ്റൻഡന്റ്; അപേക്ഷ ജൂലൈ 7 വരെ

സോഫ്റ്റ്‌വെയർ ഡവലപ്പർ

കേരള സ്റ്റാർട്ടപ് മിഷനിൽ വിവിധ തസ്തികകളിലായി കരാർ നിയമനം. 4 ഒഴിവ്. ജൂലൈ 1 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തികകൾ: പ്രോജക്ട് ഡയറക്ടർ, പ്രോജക്ട് അസിസ്റ്റന്റ്- എച്ച്ആർ, സോഫ്റ്റ്‌വെയർ ഡവലപ്പർ. https://startupmission.kerala.gov.in ‌

റിസർച് ഫെലോ

തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ 2 ജൂനിയർ റിസർച് ഫെലോ ഒഴിവ്. കരാർ നിയമനം. ജൂലൈ 7 വരെ അപേക്ഷിക്കാം. യോഗ്യത: എംഎസ്‌സി/ബിടെക്/എംടെക്. പ്രായം: 30. ഫെലോഷിപ്: 37,000. www.iisertvm.ac.in

എൻജിനീയർ

കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ ഒരു പ്രോജക്ട് എൻജിനീയറുടെ ഒഴിവ്. കരാർ നിയമനം. ജൂലൈ 2 വരെ ഓൺലൈനായി അപേക്ഷിക്കാം. http://nielit.gov.in/calicut

കാപ്പാ പ്രകാരം കരുതല്‍ തടങ്കലിലാക്കി

കൊല്ലം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി. മീനാട്, താഴം നോര്‍ത്ത്, ഇത്തിക്കര വയലില്‍ പുത്തന്‍ വീട്ടില്‍, സുധിന്‍ (23) ആണ് കരുതല്‍ തടങ്കലിലായത്. ഇയാള്‍ 2021 മുതലുള്ള കാലയളവില്‍ ചടയംമഗലം, ചാത്തന്നൂര്‍, കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ആറ് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ്. കൊലപാതകം, വ്യക്തികള്‍ക്ക് നേരെയുള്ള കൈയ്യേറ്റം, കഠിന ദേഹോപദ്രവം ഏല്‍പ്പിക്കല്‍, നരഹത്യാശ്രമം, സ്ത്രീകള്‍ക്കെതിരായ അതിക്രമം, കവര്‍ച്ച എന്നിങ്ങനെയുള്ള ഗുരുതര കുറ്റകൃത്യങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊല്ലം ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് ആണ് കരുതല്‍ തടങ്കലിന് ഉത്തരവിട്ടത്.

പാറ്റ ശല്യം ഇല്ലാതാക്കാൻ ഇതാ ചില പൊടിക്കൈകൾ

എത്രയൊക്കെ വൃത്തിയാക്കി സൂക്ഷിച്ചാലും വീടിനുള്ളിൽ പാറ്റകളും മറ്റ് ജീവികളും വന്നുകൊണ്ടേയിരിക്കും. ഇങ്ങനെ വരാനുള്ള കാരണം ഇവയെ ആകർഷിക്കുന്ന എന്തോ ഒന്ന് വീട്ടിൽ ഉള്ളതുകൊണ്ടാണ്. നമ്മൾ കാണാത്ത സ്ഥലങ്ങളിൽ ചിലപ്പോൾ ഭക്ഷണാവശിഷ്ടങ്ങൾ കിടപ്പുണ്ടാവാം. അല്ലെങ്കിൽ മറ്റെന്തങ്കിലും മാലിന്യങ്ങളാവാം. അതിനാൽ തന്നെ പാറ്റകൾ വരുന്നതിന്റെ കാരണം കണ്ടെത്തി പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. പാറ്റകളെ തുരത്താൻ ഇങ്ങനെ ചെയ്‌തു നോക്കൂ.

വിള്ളലുകൾ അടക്കാം
വീട്ടിൽ വിള്ളലുകൾ ഉണ്ടെങ്കിൽ അത് അടക്കാൻ ശ്രദ്ധിക്കണം. ചെറിയ ഹോൾ വഴിയും മറ്റും പാറ്റകളും മറ്റ് ജീവികളും വീട്ടിലേക്ക് എളുപ്പത്തിൽ കയറിപ്പറ്റുന്നു.

  1. അടുക്കള വൃത്തിയാക്കാം

മാലിന്യങ്ങൾ ഉണ്ടെങ്കിൽ ഇത്തരം ജീവികളുടെ ശല്യം ഉണ്ടായിക്കൊണ്ടേയിരിക്കും. അതിനാൽ തന്നെ അടുക്കള എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. പ്രത്യേകിച്ചും ഭക്ഷണാവശിഷ്ടങ്ങൾ കിടന്നാൽ ജീവികളുടെ ശല്യം കൂടുന്നു.

  1. വെള്ളം ലീക്ക് ചെയ്താൽ

അടുക്കളയിൽ വെള്ളം ലീക്ക് ചെയ്യുന്നത് ഒഴിവാക്കാം. ഈർപ്പം ഉണ്ടാകുന്ന സ്ഥലങ്ങളിലും പാറ്റയുടെ ശല്യം ഉണ്ടാവാറുണ്ട്. അടുക്കള എപ്പോഴും ഡ്രൈയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം.

  1. ഭക്ഷണം സൂക്ഷിക്കുമ്പോൾ

അടുക്കളയിൽ ഭക്ഷണം സൂക്ഷിക്കുമ്പോൾ എപ്പോഴും അടച്ച് വക്കാൻ മറക്കരുത്. ഭക്ഷണ സാധനങ്ങൾ തുറന്നിരിക്കുമ്പോൾ അതിലേക്ക് ഇത്തരം ജീവികൾ വന്നിരിക്കാൻ സാധ്യതയുണ്ട്.

  1. മാലിന്യങ്ങൾ നീക്കം ചെയ്യാം

ഒരിക്കലും മാലിന്യങ്ങൾ അടുക്കളയിൽ സൂക്ഷിക്കരുത്. മാലിന്യങ്ങൾ ഉള്ള സ്ഥലത്ത് പാറ്റ, പല്ലി, എലി എന്നിവയുടെ ശല്യം നിരന്തരമായി ഉണ്ടാകുന്നു.

  1. വയണ ഇല

വയണ ഇല അല്ലെങ്കിൽ വേപ്പില സൂക്ഷിച്ചാൽ പാറ്റയുടെ ശല്യം ഇല്ലാതാക്കാൻ സാധിക്കും. ഇതിന്റെ രൂക്ഷ ഗന്ധത്തെ മറികടക്കാൻ പാറ്റയ്ക്ക് സാധിക്കില്ല.