കരുനാഗപ്പള്ളി: അമ്മയെ കിടപ്പുമുറിയിലെ ജനാല കമ്പിയിൽ തൂങ്ങി മരിച്ച നിലയിലും ഏഴ് വയസുകാരനായ മകനെ കട്ടിലിൽ മരിച്ച നിലയിലും കണ്ടെത്തി. കരുനാഗപ്പള്ളി കോഴിക്കോട് ഗോകുലത്തിൽ ഗോപകുമാറിന്റെ ഭാര്യ കൃപ (35, ശാരി), കരുനാഗപ്പള്ളി കോഴിക്കോട് എസ്.എൻ.വി എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി ആദിദേവ് (7) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ 9ഓടെയാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ എഴുന്നേറ്റ കൃപ രാവിലെ പാചകം പൂർത്തിയാക്കി. ടൈയിൽസ് പണിക്കാരനായ ഭർത്താവ് ഗോപകുമാർ രാവിലെ കാപ്പി കഴിച്ച ശേഷം ജോലിക്ക് പോയി. എസ്.എസ്.എൽ.സി പാസായ മൂത്ത മകൾ അനുഗ്രഹ അഡ്മിഷനുമായി ബന്ധപ്പെട്ട കാര്യത്തിന് സ്കൂളിലും പോയി. സംഭവ സമയം ഗോപകുമാറിന്റെ അമ്മ സുധർമ്മ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. നാമജപം കഴിഞ്ഞ് പുറത്തുവന്ന സുധർമ്മ മരുമകളെയും ചെറുമകനെയും കാണാഞ്ഞ് പുറത്തിറങ്ങി അന്വേഷിച്ചു. ഇവരെ പുറത്തെങ്ങും കാണാതായതോടെ ഇവർ കിടക്കുന്ന മുറിയുടെ വാതിലിൽ തട്ടിവിളിച്ചു. അകത്തുനിന്ന് അനക്കമൊന്നും കേൾക്കാതെ വന്നതോടെ സുധർമ്മ കതക് തള്ളിയപ്പോൾ അകത്തുനിന്ന് കുറ്റിയിട്ടിരിക്കുകയായിരുന്നു.
സുധർമ്മയുടെ നിലവിളി കേട്ട് അയൽവാസികളെത്തി കതക് ചവിട്ടിത്തുറന്നപ്പോഴാണ് കൃപയെയും മകനെയും മരിച്ചനിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
കരുനാഗപ്പള്ളിയിൽ അമ്മയും ഏഴ് വയസുകാരനായ മകനും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ഞെട്ടൽ മാറാതെ നാട്ടുകാർ
ചക്കയിടാൻ ശ്രമിക്കുന്നതിന്നെ ഷോക്കേറ്റ് യുവാവ് മരിച്ചു
കരുനാഗപ്പള്ളി. ഇരുമ്പു തോട്ടി ഉപയോഗിച്ച് ചക്ക ഇടാൻ ശ്രമിക്കുന്നതിനിടയിൽ ഇലക്ട്രി ക് ലൈനിൽ തട്ടി ഷോക്കേറ്റ് പെട്ടി ഓട്ടോ ഡ്രൈവർ മരു തൂർകുളങ്ങര തെക്ക് കല്ലേലി മീനത്തതിൽ അബ്ദുൽ സലീം (48) മരിച്ചു.
ഹൈസ്കൂൾ ജംക്‌ഷ നു കിഴക്ക് കോടതി സമുച്ചയത്തി നു സമീപത്തുള്ള വീട്ടിലെ പ്ലാ വിൽ നിന്നു ചക്ക ഇടാൻ ശ്രമി ക്കുന്നതിനിടയിലായിരുന്നു അപ കടം. ഷോക്കേറ്റു വീണ അബ്‌ദുൽ സലീമിനെ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായി ല്ല. ഹൈസ്‌കൂൾ ജംക്‌ഷനിൽ പെട്ടി ഓട്ടോ ഡ്രൈവറായ അബ്‌ദുൽ സലീമിന് ചക്ക മൊ ത്തത്തിൽ എടുത്ത് ഹൽവ, ചി പ്സ് തുടങ്ങിയവ ഉണ്ടാക്കുന്ന കമ്പനികൾക്കും വ്യക്തികൾക്കും എത്തിച്ചു നൽകുന്ന ജോലിയും ഉണ്ടായിരുന്നു.
താലൂക്ക് ആശുപ ത്രിയിൽ പോസ്റ്റുമോർട്ടം നട ത്തിയ മൃതദേഹം മരുതൂർകുള ങ്ങര മുസ്‌ലിം ജമാഅത്ത് പള്ളി യിൽ കബറടക്കി. ഭാര്യ: ജൂബൈ രത്ത്. മക്കൾ: തൻസിൻ, തസ് ലീം. ജമീലബീവിയുടെയും പരേ തനായ ഇസ്മായിൽകുഞ്ഞിന്റെ യും മകനാണ് അബ്ദുൽസലീം.
അമ്മയും മകനും വീടിനുള്ളിൽ മരിച്ചനിലയിൽ
കരുനാഗപ്പള്ളി .മാതാവിനെ
വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി
മരിച്ച നിലയിലും, ഇളയ കുട്ടിയെ കട്ടിലിൽ മരിച്ച നിലയിലും കാണ പ്പെട്ടു. കോഴിക്കോട് ആൽത്തറമൂ ട് ക്ഷേത്രത്തിനു തെക്കുവശം ഗോകുലത്തിൽ കൃപ (ശാലി-36), ഇളയ മകൻ ആദിദേവ് (7) എന്നിവരെയാണ് മരിച്ച നില യിൽ കാണപ്പെട്ടത്. ഇന്നലെ രാ വിലെ ആയിരുന്നു സംഭവം. ‘ടൈൽസ് തൊഴിലാളിയായ ഭർ ത്താവ് ഗോപകുമാർ ജോലിക്കും, മൂത്തമകൾ അനുഗ്രഹ പ്ലസ് വൺ ട്യൂഷനും പോയിരുന്നു. രാ വിലെ അയൽക്കാരി അന്വേഷി ച്ചെത്തിയപ്പോഴാണ് മുറി പൂട്ടി ക്കിടക്കുന്നതു കാണുന്നതും, തു ടർന്നുള്ള അന്വേഷണത്തിൽ മരി ച്ച നിലയിൽ കണ്ടെത്തുന്നതും. കരുനാഗപ്പള്ളി പൊലീസെത്തി ഇൻക്വസ്‌റ്റ് തയാറാക്കി മൃതദേ ഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോ സ്‌റ്റ്‌മോർട്ടത്തിനായി അയച്ചു. മൂ ത്തമകൾ അനുഗ്രഹ എസ്എ സ്എൽസി പാസായി പ്ലസ് വൺ അഡ്‌മിഷനു വേണ്ടി കാത്തിരി ക്കുകയാണ്. മരിച്ച ആദിദേവ് കോഴിക്കോട് എസ്എൻവി എൽ പി എസിലെ ഒന്നാം ക്ലാസ് വി ദ്യാർഥിയായിരുന്നു. മരണ കാര ണം എന്തെന്ന് അറിവായിട്ടില്ല. കട്ടിലിൽ മരിച്ച നിലയിൽ കാണ പ്പെട്ട ആദിദേവിൻ്റെ മരണ കാര ണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷമേ അറിയാൻ കഴിയുകയുള്ളുവെന്നു പൊലീസ് പറഞ്ഞു. പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്‌റ്റ്‌മോർട്ടം നട ത്തിയ മൃതദേഹം ഇന്നലെ രാത്രി വീട്ടു വളപ്പിൽ സംസ്കരിച്ചു.
വന്ദന ദാസ് കേസ്: പ്രതിക്ക് മാനസിക രോഗമില്ലെന്ന് ദൃക്‌സാക്ഷികള്‍
കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച് കൊലചെയ്യപ്പെട്ട ഡോ. വന്ദനാ ദാസ് കേസിലെ പ്രതിക്ക് യാതൊരു വിധ മാനസിക രോഗത്തിന്റെയും ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്ന് കേസിലെ ദൃക് സാക്ഷികള്‍ കോടതിയില്‍ വ്യക്തമാക്കി. കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി. എന്‍. വിനോദ് മുമ്പാകെയാണ് സാക്ഷികള്‍ ഇപ്രകാരം മൊഴി നല്കിയത്.
പ്രതി ശാരീരികപരമായി തനിക്ക് കീഴടക്കാന്‍ സാധിക്കുമെന്ന് ഉറപ്പുള്ള ഇരകളെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയായിരുന്നുവെന്നും ആയോധന മുറകളില്‍ പ്രാവീണ്യം നേടിയ വ്യക്തിയെപ്പോലെയാണ് പ്രതി സംഭവ ദിവസം ഇരകളെ ആക്രമിച്ചതെന്നും കേസിലെ ഒന്നാം സാക്ഷി ഡോ. ഷിബിന്‍ ക്രോസ് വിസ്താര വേളയില്‍ വ്യക്തമാക്കി. പ്രതിക്ക് മാനസിക രോഗം ഉണ്ടെന്നുള്ള പ്രതിഭാഗം അവകാശവാദവും സാക്ഷി കോടതിയില്‍ നിരാകരിച്ചു.
പ്രതിയെ കുടവട്ടൂരില്‍ നിന്നും രാത്രിയില്‍ കൂട്ടിക്കൊണ്ടു വന്ന പൂയപ്പള്ളി പോലിസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ബേബി മോഹന്റെ ക്രോസ് വിസ്താരവും പൂര്‍ത്തിയായി. പ്രതി യാതൊരു മാനസിക അസുഖവും ഈ സമയങ്ങളില്‍ പ്രകടിപ്പിച്ചിരുന്നില്ലായെന്ന് സാക്ഷി കോടതിയില്‍ വ്യക്തമാക്കി. കേസിലെ തുടര്‍ സാക്ഷി വിസ്താരം ജൂലൈ 10ന് നടക്കും.
കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പ്രതാപ്.ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ് , ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.
പുറ്റിംഗൽ കേസ്: കുറ്റപത്രം സംബന്ധിച്ച പ്രാഥമിക വാദം മൂന്നിന്
കൊല്ലം: പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസിൽ പ്രതികൾക്ക് എതിരേയുള്ള കുറ്റപത്രം സംബന്ധിച്ച പ്രാഥമിക വാദം കേൾക്കുന്നതിനായി കേസ് ജൂലൈ മൂന്നിലേക്കു മാറ്റി. കേസിൽ നിന്നു പൂർണമായോ ഭാഗികമായോ ഒഴിവാക്കണമെന്നു കാണിച്ചു പ്രതികൾ നൽകുന്ന അപേക്ഷയുടെ (ഡിസ്ചാർജ് പെറ്റീഷൻ) പകർപ്പ് സ്പെഷൽ പ്രോസിക്യൂട്ടർക്ക് നൽകാനും കോടതി നിർദേശിച്ചു.
വെടിക്കെട്ട് അപകടത്തെക്കുറിച്ച് അന്വേഷിച്ചു ക്രൈംബ്രാഞ്ച് സംഘം തയാറാക്കിയ കുറ്റപത്രത്തിന്റെ അടിസ്‌ഥാനത്തിൽ കോടതി വിവിധ വകുപ്പുകൾ ചുമത്തുന്നതുമായി ബന്ധപ്പെട്ടാണു പ്രാഥമിക വാദം കേൾക്കുന്നത്. പുറ്റിംഗൽ കേസുമായി ബന്ധപ്പെട്ട പ്രത്യേക കോടതിയുടെ അധികച്ചുമതല വഹിക്കുന്ന മൂന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്‌ജി ആന്റണി മുൻപാകെയാണ് ഇന്നലെ കേസ് പരിഗണിച്ചത്. കേസിൻ്റെ വിചാരണയ്ക്കായി ആരംഭിച്ച പ്രത്യേക കോടതിയിൽ സ്‌ഥിരം ജഡ്‌ജിയെ നാളെ നിയമിച്ചേക്കുമെന്ന് സൂചനയുണ്ട്.
വെടിക്കെട്ട് അപകടക്കേസിൽ 59 പ്രതികൾ ആണ് ഉണ്ടായിരുന്നത്. ഇവരിൽ 14 പേർ വിവിധ ഘട്ടങ്ങളിലായി മരണപ്പെട്ടു. ശേഷിക്കുന്ന 45 പ്രതികളിൽ പത്തനംതിട്ട അടൂർ ഏറത്ത് രാജ് ഭവനിൽ അനുരാജിനെ (അനു) പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു 44 പ്രതികൾക്കെതിരെയാണ് വിചാരണ നടപടികൾ തുടങ്ങാൻ പോകുന്നത്. 2010 ഏപ്രിൽ 10നു പുലർച്ചെ രണ്ടിനായിരുന്നു വെടിക്കെട്ട് അപകടം. 110 പേര മരിക്കുകയും 656 പേർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്നാണ് ഔദ്യോഗിക കണക്ക്..
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി.ജബ്ബാർ, അഡ്വ. അമ്പിളി ജബ്ബാർ എന്നിവർ കോടതിയിൽ ഹാജരായി.
മോഷണ കേസ് പ്രതി ജയിലിൽ നിന്നും രക്ഷപ്പെട്ടു
ട്രെയിനിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലെ പ്രതി കോട്ടയം ജില്ലാ ജയിലിൽ നിന്നും രക്ഷപ്പെട്ടു. അസം സ്വദേശിയായ അമിനുൾ ഇസ്ലാമാണ് ജയിൽ ചാടിയത്. തിങ്കളാഴ്ച വൈകിട്ടാണ് ജയിലിൽ നിന്നും പ്രതി രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസമാണ് ട്രെയിനിൽ നിന്നും മോഷണ കേസിൽ അമിനുൽ ഇസ്ലാമിനെ കോട്ടയം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി എങ്ങനെ ജയിലിൽ നിന്നും രക്ഷപ്പെട്ടു എന്നതു സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
പ്രതിയെ പിടികൂടാൻ ജില്ലയിലുടനീളം വ്യാപക തിരച്ചിൽ നടത്തിവരികയാണ്.
ഇത് ഡോ.സഞ്ജയ് രാജു;കണ്ണുകളുടെ കാവൽ ദൈവം
ഇന്ന് ഡോക്ടേഴ്സ് ഡേ
ശാസ്താംകോട്ട:കണ്ണുകളിൽ നിന്നും ഇരുട്ടിനെ അകറ്റി പ്രകൃതിയുടെ മനോഹാരിത കാട്ടിത്തരികയാണ് ഡോ.സഞ്ജയ് രാജു എന്ന നേത്രരോഗ വിദഗ്ധൻ.കണ്ണുകളുടെ കാവൽ മാലാഖയായ ഈ ഡോക്ടറുടെ കൃത്യതയിൽ ഒരു ലക്ഷത്തിലധികം ആളുകൾക്കാണ് കാഴ്ചയുടെ വസന്തത്തിലേക്ക് എത്താനായിട്ടുള്ളത്.നേത്രചികിത്സയ്ക്ക് പ്രശസ്തമായ കൊല്ലം ഭരണിക്കാവ് എംടിഎംഎം ആശുപത്രിയിലെ പ്രധാന ഡോക്ടറായ സഞ്ജയ് രാജു മുതുപിലാക്കാട് സ്വദേശിയാണ്.തിമിരത്തിൻ്റെ പിടിയിലമർന്ന് കാഴ്ചയെന്ന മനോഹാരിത എന്നെന്നേക്കുമായി മങ്ങുന്നവർക്ക് സഞ്ജയ് രാജു ഡോക്ടറുടെ കരുതലിൽ വെളിച്ചമേകുന്നു.കുട്ടിക്കാലത്ത് കുറച്ചു നാളുകളെങ്കിലും തനിക്ക് നഷ്ടപ്പെട്ട കാഴ്ചവസന്തം മറ്റൊരാൾക്കും നഷ്ടപ്പെടാതിരിക്കാനുള്ള ദൃഢപ്രതിജ്ഞയെ തുടർന്നാണ് നേത്രവിഭാഗം ഡോക്ടറാകണമെന്ന ഉറച്ച തീരുമാനമെടുക്കുന്നത്.ഇതിന് മാതാപിതാക്കളായ പാപ്പച്ചൻ്റെയും ട്രീസയുടെയും അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും ലഭിച്ചു.അങ്ങനെ 24ാം വയസ്സിൽ നേത്രവിഭാഗം ഡോക്ടറായി ട്രിച്ചി ജോസഫ് ഐ ഹോസ്പിറ്റലിൽ നിന്നും മാസ്‌റ്റേഴ്സ് ഓഫ് സർജറി കരസ്ഥമാക്കി.അക്കാലത്ത് തൻ്റെ നാട്ടിൽ നിന്നടക്കം ക്യാമ്പ് വഴി തിമിര ചികിത്സയ്ക്കും ശസ്ത്രക്രിയക്കുമായി തമിഴ്നാട്ടിൽ പോകുന്നവരെയും കറുത്ത കണ്ണട ധരിച്ച് തിരിച്ചെത്തുന്നവരെയും കാണാനിടയായതോടെയാണ് തൻ്റെ കർമ്മമേഖല സ്വന്തം നാട്ടിൽ തന്നെയാക്കാൻ ഡോക്ടർക്ക് പ്രേരണയേകിയത്.26 വർഷത്തെ സേവനത്തിലൂടെ ജനകീയ ഡോക്ടറെന്ന പേരും സഞ്ജയിന് സമ്പാദിക്കാൻ കഴിഞ്ഞു.വീടുകളിലെത്തി നേത്രരോഗികളെ കണ്ടെത്തി,അവരെ പിന്നീട് ആശുപത്രിയിൽ എത്തിച്ചാണ് ആദ്യകാലത്ത് ചികിത്സ നടത്തിയിരുന്നത്.ഒരു ദിവസം 120 തിമിര ശസ്ത്രക്രിയകൾ വരെ നടത്തിയിട്ടുള്ളതായി ഡോ.സജ്ഞയ് രാജു പറയുന്നു.ഏറെയും സൗജന്യമായി തന്നെ.ഡോക്ടർ ജോലിക്കൊപ്പം സാമൂഹിക സേവനവും തൻ്റെ പാതയാണെന്ന് അദ്ദേഹം കണ്ടെത്തി.അശരണർക്ക് നന്മമരം കൂടിയാണ് സഞ്ജയ് ഡോക്ടർ.70 ചാരിറ്റി പ്രോജക്ടുകൾ ചെയ്തിട്ടുള്ള ഈ ഡോക്ടറെ തേടി,ഒന്നും രണ്ടുമല്ല 180 അവാർഡുകളാണ് എത്തിയിട്ടുള്ളത്.
മൈനാഗപ്പള്ളിയിലെ മസ്ജിദിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ
ശാസ്താംകോട്ട:മൈനാഗപ്പള്ളി തൈക്കാവ് മുക്ക് മുഹിയിദ്ദീൻ മസ്ജിദിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ.കായംകുളം കുറ്റിപ്പുറം സ്വദേശി ഷമീം ആണ് പിടിയിലായത്.മോഷണം നടത്തിയ ശേഷം കരുനാഗപ്പള്ളിയിലെ കടയിൽ ജോലിക്ക് കയറിയ ഇയ്യാളെ ശാസ്താംകോട്ട പോലീസിനു ലഭിച്ച വിവരത്തെ തുടർന്നാണ് ഇന്ന് വൈകിട്ടോടെ പിടികൂടിയത്.കഴിഞ്ഞ ദിവസം രാവിലെ 7 ഓടെയാണ് സ്കൂട്ടറിൽ എത്തിയ ഇയ്യാൾ മസ്ജിദിൽ മോഷണം നടത്തിയത്.ഹെൽമറ്റ് ധരിച്ച്
മസ്ജിദിൽ കടന്ന ഷമീം മുകൾ നിലയിലെത്തി പരിശോധിച്ച ശേഷം താഴെയെത്തി പെട്ടിയിൽ സൂക്ഷിച്ചിരുന്ന താക്കോൽ കൂട്ടു കൈക്കലാക്കി.വഞ്ചി തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.പിന്നീട് മദ്രസ കെട്ടിടത്തിൽ കയറി മേശയിൽ സൂക്ഷിച്ചിരുന്ന പണം അപഹരിച്ച ശേഷം കടന്നുകളയുകയായിരുന്നു.സംഭവ സമയം പള്ളിയിൽ ആരും ഉണ്ടായിരുന്നില്ല.ശാസ്താംകോട്ട എസ്എച്ച്ഒ അനീസ്,എസ്ഐ കെ.എച്ച് ഷാനവാസ്,സിപിഒമാരായ അലക്സാണ്ടർ, നൗഷാദ്,ജെറാൾഡ്,അഖിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടി കൂടിയത്.
പെരുമ്പാവൂരിൽ കഞ്ചാവ് വേട്ട
എറണാകുളം .വിൽപ്പനയ്ക്ക് കൊണ്ടുവന്ന 5 ലക്ഷം രൂപയോളം വിലവരുന്ന കഞ്ചാവുമായി അതിഥി തൊഴിലാളികൾ പിടിയിൽ.
കഞ്ചാവ് കൈമാറുന്നതിനിടെയാണ് രണ്ട് അതിഥി തൊഴിലാളികൾ പോലീസിന്റെ പിടിയിലായത്
വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളാ യ ഖലീൽ മണ്ഡൽ, സമീം എന്നിവരാണ് പിടിയിലായത്.
18.5 കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.
കുറുപ്പുംപടി പനിച്ചയം കവലയ്ക്ക് സമീപമാണ് സംഭവം
വലിയ രണ്ട് ട്രാവൽ ബാഗുകളിൽ, ചെറിയ പൊതികളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്
ഒഡീഷയിൽ നിന്നും കൊണ്ടുവന്നതാണ് കഞ്ചാവ്
അതിഥി തൊഴിലാളികൾക്ക് വിൽപ്പന നടത്തുവാനാണ് കഞ്ചാവ് കൊണ്ടുവന്നത്
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻറെ നില അതീവ ഗുരുതരമായി തുടരുന്നു
തിരുവനന്തപുരം . ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻറെ നില അതീവ ഗുരുതരമായി തുടരുന്നു. ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് നില കൂടുതൽ വഷളായി.ആന്തരികാ വയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ല. രക്തസമ്മർദ്ദവും സാധാരണ നിലയിൽ ആയിട്ടില്ല. വിവിധ വകുപ്പുകളിലെ ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും വിഎസിന് നൽകുന്നുണ്ട്. വിഎസിന്റെ ആരോഗ്യനില തീർത്തും മോശമാണെന്ന് മെഡിക്കൽ കോളജിലെ വിദഗ്ധസംഘം കഴിഞ്ഞദിവസം സർക്കാരിന്റി പ്പോർട്ട് നൽകിയിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രാവിലെ ആശുപത്രിയിലെത്തും.കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് വിഎസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.






































