Home Blog Page 859

അഹമ്മദാബാദ് അപകടത്തിനു പിന്നാലെ മറ്റൊരു എയർ ഇന്ത്യ വിമാനം 900 അടി താഴേക്ക്; ദുരന്തമൊഴിഞ്ഞത് തലനാരിഴയ്ക്ക്

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിന് 38 മണിക്കൂറിന് ശേഷം മറ്റൊരു എയർ ഇന്ത്യ വിമാനവും അപകടത്തിന്റെ വക്കിലെത്തിയെന്ന് റിപ്പോർട്ടുകൾ. ഡൽഹിയിൽ നിന്ന് വിയന്നയിലേക്ക് പറന്ന എഐ 187 എന്ന ബോയിങ് 777 വിമാനമാണ് 900 അടി താഴ്ച്ചയിലേക്ക് പതിച്ചത്. ജൂൺ 14ന് പുലർച്ചെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടനെ വിമാനത്തിന് സ്റ്റാൾ വാണിങ് ലഭിക്കുകയായിരുന്നു, തുടർന്ന് 900 അടി താഴ്ച്ചയിലേക്ക് വിമാനം കൂപ്പുകുത്തി എന്നാണ് റിപ്പോർട്ടുകൾ. ഗ്രൗണ്ട് പ്രോക്സിമിറ്റി വാണിങ്ങും (വിമാനം ഗ്രൗണ്ടുമായി ഒരു പരിധിയിൽ കൂടുതൽ അടുത്ത് വരുമ്പോൾ പൈലറ്റുമാർക്ക് മുന്നറിയിപ്പ് നൽകുന്ന സംവിധാനം) ലഭിച്ചു എന്ന് ഡിജിസിഎ ഉദ്യഗസ്ഥർ പറയുന്നു.

ഒരു തവണ സ്റ്റാൾ വാണിങ്ങും രണ്ടു തവണ ഗ്രൗണ്ട് പ്രോക്സിമിറ്റി വാണിങ്ങും ലഭിച്ചെന്നും അപകട മുന്നറിയിപ്പ് ലഭിച്ചതോടെ പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലിലൂടെ വിമാനം സുരക്ഷിതമാക്കി യാത്ര തുടർന്നെന്നുമാണ് റിപ്പോർട്ടുകൾ. ഡൽഹിയിൽ നിന്ന് പുറപ്പെട്ട് ഏകദേശം 9 മണിക്കൂർ എട്ടുമിനിറ്റ് പറന്ന് വിയന്നയിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.

ബോയിങ് 777 വിമാനം പറന്നുയർന്ന രാത്രി ഡൽഹിയിലെ കാലാവസ്ഥ മോശമായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. മോശം കാലാവസ്ഥ മൂലം ടേക്ക് ഓഫിന് പിന്നാലെയുണ്ടായ കുലുക്കം മാത്രായിരുന്നു ഇതെന്നാണ് പൈലറ്റുമാരുടെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നത്. ഇതിൽ സ്റ്റിക് ഷേക്കർ മുന്നറിയിപ്പിനെ കുറിച്ച് മാത്രം പരാമർശിക്കുകയും ഗ്രൗണ്ട് പ്രോക്സിമിറ്റി വാണിങ് ഒഴിവാക്കുകയും ചെയ്തു. പിന്നീട് ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ പരിശോധിച്ചതോടെയാണ് നടന്ന സംഭവത്തിൻറെ തീവ്രത വ്യക്തമായതും പൈലറ്റുമാരും സുരക്ഷാവിഭാഗവും വിവരം മറച്ചുവയ്ക്കാൻ ശ്രമിച്ചത് കണ്ടെത്തുകയും ചെയ്തത്.

ഇതിന് പിന്നാലെയാണ് പൈലറ്റുമാരെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി നിർത്തിയതും സുരക്ഷാ വിഭാഗം തലവനെ ഡിജിസിഎ വിളിച്ചുവരുത്തിയതും. 270ലേറെപ്പേരുടെ ജീവൻ നഷ്ടമായ അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ ഡിജിസിഎ മുൻകൈയെടുത്ത് എയർ ഇന്ത്യയുടെ വിമാനങ്ങളിൽ സുരക്ഷാപരിശോധന ശക്തമാക്കുകയും ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. എയർ ഇന്ത്യയിൽ മുൻപ് യാത്ര അത്ര സുഖകരമല്ലെന്നും സമയത്തിന് എത്തുന്നില്ലെന്നും പരാതിയുണ്ടായിരുന്നുവെങ്കിലും സുരക്ഷയിൽ വിട്ടുവീഴ്ച ഉണ്ടായിരുന്നില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാലിന്ന് സൗകര്യങ്ങൾ മെച്ചപ്പെട്ടുവെങ്കിലും സുരക്ഷയിൽ വലിയ പാളിച്ച സംഭവിക്കുന്നുവെന്നും വിലയിരുത്തലുകളുണ്ട്.

ഇലഞ്ഞിക്കൂട്ടം ബാന്‍ഡ് ലീഡര്‍ അനൂപ് വെള്ളാറ്റഞ്ഞൂര്‍ അന്തരിച്ചു

ഗായകനും തൃശ്ശൂര്‍ ആസ്ഥാനമാക്കിയുള്ള ഇലഞ്ഞിക്കൂട്ടം ബാന്‍ഡിന്റെ ലീഡറും ഡയറക്ടറുമായ അനൂപ് വെള്ളാറ്റഞ്ഞൂര്‍ (41)അന്തരിച്ചു. തൃശ്ശൂര്‍ ചെല്ലൂരിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവേകോദയം സ്‌കൂളിലെ ഹയര്‍സെക്കണ്ടറി ഇംഗ്ലീഷ് അധ്യാപകനായിരുന്നു.
2019-ല്‍ തൃശ്ശൂര്‍പൂരത്തിന് പൂരത്തെ കുറിച്ച് അനൂപ് രചിച്ച് സംഗീതം നല്കിയ ഒരുഗാനം ഇലഞ്ഞിക്കൂട്ടം ബാന്റ് ചെയ്തിരുന്നു. പൂരക്കാലത്ത് യൂട്യൂബില്‍ റിലീസ് ചെയ്ത പൂരം ജനിച്ചൊരുനാട്… എന്നു തുടങ്ങുന്ന ആ ഗാനത്തിന് വന്‍സ്വീകാര്യതയാണ് ലഭിച്ചത്. ഇക്കുറി പൂരം ലൈവില്‍ മാഷ് ഗിറ്റാര്‍ വായിച്ചു ഗാനമാലപിച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടു.
അനൂപ് കളളാറ്റഞ്ഞൂര്‍ കല്ലാറ്റ് പീതാംബരന്‍ മാസ്റ്ററുടെ മകനാണ് അനൂപ്. അമ്മ: രാജലക്ഷ്മി ടീച്ചര്‍(റിട്ട. തയ്യൂര്‍ ഗവ.സ്‌കൂള്‍) ഭാര്യ: പാര്‍വ്വതി. (ആയുര്‍വേദ ഡോക്ടര്‍ ), മക്കള്‍: പാര്‍വ്വണ, പാര്‍ത്ഥിപ്.

കപ്പലിൽ നിന്ന് കടലിൽ വീണ കണ്ടെയ്നറുകളിൽ കുടുങ്ങി വലകൾ കീറി, ജീവിതം കുരുങ്ങി മല്‍സ്യത്തൊഴിലാളികള്‍

കൊച്ചി. എംഎസ്സി എൽസ കപ്പലിൽ നിന്ന് കടലിൽ വീണ കണ്ടെയ്നറുകളിൽ കുടുങ്ങി 8 മത്സ്യബന്ധന വള്ളങ്ങളിലെ വലകൾ കീറി.വൈപ്പിൻ കാള മുക്കിൽ നിന്ന് കടലിൽ പോയ ചെറുകിട വള്ളങ്ങൾ കാണാം വലിയ നാശനഷ്ടം ഉണ്ടായത്.വലകൾ ശരിയാക്കും വരെ കടലിൽ പോകാൻ സാധിക്കാത്തതും വലകളുടെ പുനർനിർമാണത്തിന് പണം കണ്ടെത്തേണ്ടതും മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടിയാണ് ‘ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഓരോ വള്ളങ്ങൾക്കും ഉണ്ടായത്.

എം എസ് സി എൽ സ കപ്പൽ അപകടം ഉണ്ടായതെന്ന് പിന്നാലെ കടലിൽ വീണ കണ്ടെയ്നറുകളാണ് മത്സ്യത്തൊഴിലാളികൾക്ക് ദുരിതം സമ്മാനിക്കുന്നത്.ഓരോ ദിവസവും ഒഴുകി നടക്കുന്ന കണ്ടെയ്നറുകളിൽ കുടുങ്ങി നിരവധി വള്ളങ്ങളിലെ വലകളാണ് കീറുന്നത്.ഇതോടെ ഉപജീവനം മുടങ്ങി മത്സ്യത്തൊഴിലാളികൾ കരയിലിരിക്കേണ്ട സ്ഥിതിയാണ്. ട്രോളിംഗ് നിരോധന സമയത്ത് വരുമാനം ലഭിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കാണ് സ്ഥിരമായി വല നശിക്കുന്നത് മൂലം ലക്ഷങ്ങളുടെ നഷ്ടങ്ങൾ ഉണ്ടാകുന്നത്

പരാതി നൽകിയിട്ട് രസീത് പോലും നൽകാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല എന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. തങ്ങളുടെ ദുരിതം കാണാൻ ഇനി ആരുടെ കാലു പിടിക്കണം എന്നാണ് മത്സ്യത്തൊഴിലാളികൾ ചോദിക്കുന്നത്. നിലവിൽ പരീക്ഷണം ആദിത്യൻ ജലനിധി അയ്യപ്പ ജ്യോതി ആണ്ടവൻ ഉന്നതൻ ആറാട്ട് സ്നേഹദീപം എന്നീ വള്ളങ്ങളുടെ വലകളാണ് നശിച്ചത്. 1000 രൂപ നഷ്ടപരിഹാരം തന്നതല്ലാതെ സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നാണ് മത്സ്യത്തൊഴിലാളികൾ പരാതി പറയുന്നത്

പടക്കനിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ഏഴ് തൊഴിലാളികൾ മരിച്ചു

ശിവകാശി. പടക്കനിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ഏഴ് തൊഴിലാളികൾ മരിച്ചു.
രണ്ട് സ്ത്രീകൾ ഉൾപ്പടെയാണ് മരിച്ചത്. കുട്ടികൾ ഉൾപ്പടെ നിരവധിപ്പേർക്ക് ഗുരുതരമായി പരിക്കേറ്റു.

രാവിലെ ഒൻപതുമണിയോടെയാണ് ശിവകാശിയിലെ ചിന്നകാമൻപട്ടിയിലുള്ള ഗോകുലേശ് പടക്കനിർമാണശാലയിൽ പൊട്ടിത്തെറിയുണ്ടായത്.
പൊട്ടിത്തെറിയിൽ അഞ്ച് നിലക്കെട്ടിടം പൂർണമായും തകർന്നു. മുപ്പതിലധികം തൊഴിലാളികൾ സ്ഫോടനമുണ്ടായ കെട്ടിടത്തിലുണ്ടായിരുന്നു. രണ്ട് സ്ത്രീകൾ ഉൾപ്പടെ ഏഴ് പേർ മരിച്ചു. നാല് പേരുടെ നില ഗുരുതരമാണ്. സാരമായി പരിക്കേറ്റവർ ഉൾപ്പടെ വിരുതുനഗർ
മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എസ് പിയും ജില്ലാ കളക്ടറും സ്ഥലത്തെത്തിയിട്ടുണ്ട്. പടക്കനിർമാണശാലയിൽ മതിയായ സുരക്ഷാസംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക കണ്ടെത്തൽ

പുഴയില്‍ മീന്‍ പിടിക്കാന്‍പോയ പ്രവാസി തോണിമുങ്ങി മരിച്ചു

കോഴിക്കോട് .ചാലിയാർ പുഴയിൽ തോണി അപകടത്തിൽ പെട്ട് കാണാതായ – കൊളത്തറ സ്വദേശി അബ്ദുൽ സലാമിൻ്റെ മൃതദേഹം കണ്ടെത്തി. ഫറോക്ക് പുതിയ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. സഹോദരനൊപ്പം മീൻ പിടിക്കാൻ പോയ 58 കാരൻ അപകടത്തിൽ പെടുകയായിരുന്നു. പ്രവാസിയായ സലാം രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

ലൈസൻസ് ഇല്ലാത്ത തോക്കുമായി നായാട്ടു സംഘം പിടിയിൽ

.reprencentational image

കോഴിക്കോട്. ലൈസൻസ് ഇല്ലാത്ത തോക്കുമായി കോഴിക്കോട് കക്കാടംപൊയിലിൽ നായാട്ടു സംഘം പിടിയിൽ. അരീക്കോട് കൊടുമ്പുഴ ഫോറസ്റ്റ് റേഞ്ചിൽ നിന്നാണ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ രണ്ടുപേരെ വനം വകുപ്പ് പിടികൂടിയത്.

അരീക്കോട് കൊടുമ്പുഴ ഭാഗത്ത് ആന ഇറങ്ങുന്ന മേഖലകളിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഇതിനിടയിലാണ് വെടിയൊച്ച കേട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ടുപേർ പിടിയിലായി. പെരിന്തൽമണ്ണ – കൊളത്തൂർ സ്വദേശി മുഹമ്മദാലി, സുഹൃത്ത് ഹംസ എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് ലൈസൻസില്ലാത്ത തോക്ക്, തിര, കത്തി ഉൾപ്പെടെയുള്ള ആയുധങ്ങൾ എന്നിവ കണ്ടെടുത്തു. മാനിനെ വേട്ടയാടാൻ ശ്രമിച്ചതിനാണ് കേസ്. പ്രദേശവാസിയുടെ സഹായത്തോടെയാണ് പ്രതികൾ വേട്ടയ്ക്കെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കേസിൽ നാലുപേർ കൂടി പിടിയിലാകാനുണ്ട്.

ആലപ്പുഴയിൽ എടിഎം തകർത്ത് മോഷണശ്രമം

ആലപ്പുഴ പച്ചയിൽ എടിഎം തകർത്ത് മോഷണശ്രമം. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. ബാങ്ക് ഹെഡ് ഓഫീസിൽ സിഗ്നൽ ലഭിച്ചതോടെ പോലീസിൽ വിവരമറിയിച്ചു. പോലീസ് എത്തുമ്പോഴേക്കും മോഷ്ടാവ് ശ്രമം ഉപേക്ഷിച്ച് കടന്നിരുന്നു. സിസിടിവി ദൃശ്യത്തിൽ നിന്ന് ആളെ തിരിച്ചറിയാനായില്ല

കുട്ടിയുടെ കളിപ്പാട്ടത്തിൽ നിന്ന് രാജവെമ്പാലയെ പിടികൂടി

കണ്ണൂർ .ചെറുവാഞ്ചേരിയിൽ വീട്ടിനുള്ളിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. വീട്ടിലെ കുട്ടിയുടെ ഇലക്ട്രോണിക് ടോയ് കാറിന്റെ അടിയിലാണ് രാജവെമ്പാല ഉണ്ടായിരുന്നത്. സർപ്പ വളണ്ടിയറെത്തി രാജവെമ്പാലയെ പിടികൂടി

വീരപ്പന് സ്മാരകം നിർമിക്കണമെന്ന് ആവശ്യം

സേലം.വീരപ്പന് സ്മാരകം നിർമിക്കണമെന്ന് ഭാര്യ.വീരപ്പന്റെ കുഴിമാടത്തോട് ചേർന്ന് തമിഴ്നാട് സർക്കാർ സ്മാരകം നിർമ്മിക്കണമെന്ന് ആവശ്യം. ഇതിനായി ഉടൻ നിവേദനം നൽകും എന്നും മുത്തുലക്ഷ്മി. നേരത്തെ മുത്തുലക്ഷമി സ്മാരകം നിർമിക്കാൻ ശ്രമിച്ചെങ്കിലും സർക്കാർ അനുമതി നൽകിയിരുന്നില്ല. സേലം മേട്ടൂരിൽ ആണ്‌ വീരപ്പന്റെ കുഴിമാടം

കൊല്ലത്ത്‌ ബിരിയാണിയിൽ കുപ്പിച്ചില്ല്… കഴിച്ച ആളുടെ തൊണ്ട മുറിഞ്ഞു… ആശുപത്രിയിൽ ചികിത്സ തേടി

ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ കുപ്പിച്ചില്ല്. ബിരിയാണി കഴിച്ച ആളുടെ തൊണ്ടയിൽ കുപ്പിച്ചില്ല് കൊണ്ടു മുറിഞ്ഞതിനെ തുടർന്ന് ചികിത്സ തേടി. കൊല്ലം ചിതറയിൽ ആണ് സംഭവം. ചിതറ എൻആർ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ ആണ് കുപ്പിച്ചില്ല് കണ്ടെത്തിയത്. കിളിത്തട്ട് സ്വദേശി സൂരജിനെയാണ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇയാൾ ചിതറ ഗ്രാമപഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനാണ്.  ഹോട്ടലിനെതിരെ പൊലീസിലും ഭക്ഷ്യസുരക്ഷവിഭാഗത്തിനും പരാതി നൽകി.

നാല് ബിരിയാണി പാഴ്‌സലായി വാങ്ങി വീട്ടിലെത്തി കഴിക്കുന്നതിനിടെയാണ് കുപ്പി ചില്ല് ലഭിച്ചതെന്ന് യുവാവ് പറഞ്ഞു. ഭക്ഷണത്തിൽ കട്ടിയായി തടഞ്ഞപ്പോൾ എല്ല് ആണെന്ന് കരുതി എന്നാൽ ചില്ല് വായിൽ നിന്ന് പൊട്ടിയപ്പോൾ ആണ് മനസിലായത്. കുറച്ചു ഭാഗം പുറത്ത് കിട്ടുകയും ചെയ്തു.