Home Blog Page 853

തമിഴ്നാട്ടില്‍ പാറ കുളത്തിൽ വീണ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി

കാഞ്ചീപുരം . കുന്നവാക്കത്ത് കരിങ്കൽ ക്വാറിക്ക് സമീപമുള്ള കുളത്തിൽ വീണ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം നിലമ്പൂർ സ്വദേശി അശ്മിൽ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആയിരുന്നു അപകടം.
മൃതദേഹം നാളെ നാട്ടിൽ എത്തിക്കും

ആറ് മാസമായി അഷ്മിൽ ചെന്നൈയിൽ ഇന്റേൺഷിപ് ചെയ്യുകയാണ്. അവധി ദിവസം ആയതിനാൽ ഇന്നലെ വൈകിട്ട് നാലരയോടെ സുഹൃത്തുക്കൾക്കൊപ്പം കുന്നവാക്കത്ത് കുളിക്കാൻ എത്തി. ഇതിനിടയിലാണ് അപകടമുണ്ടാകുന്നത്. ഒപ്പമുള്ളവർ പിടിച്ചു കയറ്റാൻ ശ്രമിച്ചെങ്കിലും ആഷ്മിൽ മുങ്ങിപ്പോയി

ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചെങ്കിലും രക്ഷാപ്രവർത്തനം വൈകി. മാത്രമല്ല ഇന്ന് വൈകിട്ട് വരെയും ഒരു ഡിങ്കി ബോട്ടിൽ മാത്രമാണ് ആശ്മിലിനായി തെരച്ചിൽ നടത്തിയത്. വൈകിട്ട് സ്‌കൂബാ ഡൈവേഴ്‌സ് എത്തി നടത്തിയ തെരച്ചിലിൽ ആഷ്മിലിന്റെ മൃതദേഹം കണ്ടെത്തി. പോസ്റ്റ്‌ മോർട്ടത്തിന് ശേഷം നാളെ മൃതദേഹം നാട്ടിൽ എത്തിക്കും.

പ്ലസ് വൺ പ്രവേശനം,കണക്കുമായി മന്ത്രി

തിരുവനന്തപുരം . പ്ളസ് വണ്‍ സംസ്ഥാന തലം മെറിറ്റിൽ പ്രവേശനം നേടിയത്- രണ്ട് ലക്ഷത്തി അറുപത്തി എട്ടായിരത്തി അഞ്ഞൂറ്റി എണ്‍പത്തി നാല് (2,68,584) പേരാണെന്ന് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം നേടിയത്- നാലായിരത്തി എണ്ണൂറ്റി മുപ്പത്തി നാല് (4,834)
മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവേശനം നേടിയത്- ആയിരത്തി ഒരുനൂറ്റി പത്ത് (1,110)
കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം നേടിയത്- ഇരുപതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്ന് (20,991)
മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം നേടിയത് – മുപ്പത്തി നാലായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ഏഴ് (34,897)
അൺ എയിഡഡിൽ ചേർന്നവർ- പതിനെട്ടായിരത്തി നാനൂറ്റി തൊണ്ണൂറ് (18,490)
ആകെ മൂന്ന് ലക്ഷത്തി നാല്പത്തി എട്ടായിരത്തി തൊള്ളായിരത്തി ആറ് (3,48,906) സീറ്റുകളിൽ ഇതുവരെ പ്രവേശനം നേടി.

അലോട്ട്മെന്റ് നൽകിയിട്ടും പ്രവേശനം നേടാത്തവർ- എണ്‍പത്തിരണ്ടായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ആറ്. (82,896)

നിലവിലുള്ള ഒഴിവുകൾ ഇപ്രകാരമാണ്
മെറിറ്റ് – അമ്പത്തി എട്ടായിരത്തി അറുപത്തി ഒന്ന് (58,061)
മോഡൽ റസിഡൻഷ്യൽ സ്കൂൾ – നാനൂറ്റി പതിനെട്ട് (418)
അൺ എയിഡഡ്- മുപ്പത്തി അയ്യായിരത്തി ഒരുനൂറ്റി അമ്പത്തി അഞ്ച് (35,155)
ആകെ ഒഴിവുകൾ – തൊണ്ണൂറ്റി മൂന്നായിരത്തി അറുനൂറ്റി മുപ്പത്തി നാല് (93,634)
അൺ എയിഡഡ് സീറ്റുകൾ ഒഴിവാക്കിയാൽ തന്നെ അമ്പത്തി എട്ടായിരത്തി നാനൂറ്റി എഴുപത്തി ഒമ്പത് (58,479) സീറ്റുകൾ ഒഴിഞ്ഞുകിടപ്പുണ്ട്.

സംസ്ഥാനമൊട്ടാകെ പ്രവേശനം നേടാനുള്ള അപേക്ഷകരുടെ എണ്ണം നാല്പത്തി ഏഴായിരത്തി അറുനൂറ്റി അമ്പത്തി നാല് (47,654) മാത്രമാണ്.

മലപ്പുറം ജില്ലയിലെ കണക്കിലേക്ക് ,പ്രവേശനം നേടിയവർ
മെറിറ്റ് – നാല്‍പത്തി ഒമ്പതിനായിരത്തി അറുനൂറ്റി മുപ്പത്തി ആറ് (49,636)
സ്പോർട്സ് ക്വാട്ട – ആയിരത്തി നാല്പത് (1,040)
മോഡൽ റസിഡൻഷ്യൽ സ്കൂൾ- മുപ്പത്തി എട്ട് (38)
കമ്മ്യൂണിറ്റി ക്വാട്ട- മൂവായിരത്തി നാനൂറ്റി എഴുപത്തി ഒമ്പത് (3,479)
മാനേജ്മെന്റ്- നാലായിരത്തി അറുനൂറ്റി ഇരുപത്തി എട്ട് (4,628)
അൺ എയിഡഡിൽ ചേർന്നവർ- മൂവായിരത്തി ഇരുനൂറ്റി തൊണ്ണൂറ്റി എട്ട് (3,298)
ആകെ – അറുപത്തിരണ്ടായിരത്തി ഒരുനൂറ്റി പത്തൊമ്പത് (62,119) സീറ്റുകളിൽ ഇതുവരെ പ്രവേശനം നേടി.

അലോട്ട്മെന്റ് നൽകിയിട്ടും പ്രവേശനം നേടാത്തവർ- പന്ത്രണ്ടായിരത്തി മുന്നൂറ്റി അമ്പത്തിയെട്ട് (12,358)
മലപ്പുറം ജില്ലയിലെ നിലവിലുള്ള ഒഴിവുകൾ ഇപ്രകാരമാണ്
മെറിറ്റ്- എണ്ണായിരത്തി എഴുനൂറ്റി നാല്പത്തി രണ്ട് (8,742)
മോഡൽ റസിഡൻഷ്യൽ സ്കൂൾ – പന്ത്രണ്ട് (12)
അൺഎയിഡഡ്- എണ്ണായിരത്തി മൂന്ന് (8,003)
ആകെ ഒഴിവുകൾ- പതിനാറായിരത്തി എഴുനൂറ്റി അമ്പത്തി ഏഴ് (16,757)

അൺ എയിഡഡ് സീറ്റുകൾ ഒഴിവാക്കിയാൽ തന്നെ എണ്ണായിരത്തി എഴുനൂറ്റി അമ്പത്തി നാല് (8,754) സീറ്റുകൾ ഒഴിഞ്ഞുകിടപ്പുണ്ട്.
മലപ്പുറത്ത് പ്രവേശനം നേടാനുള്ള അപേക്ഷകരുടെ എണ്ണം- പതിനൊന്നായിരത്തി നാനൂറ്റി മുപ്പത്തി എട്ട് (11,438) ആണ്.
ഒന്നാം സപ്ലിമെൻററി അലോട്ട്‌മെൻറ് റിസൾട്ട് – 2025 ജൂലൈ 4 ന്
ഒന്നാം സപ്ലിമെന്‍ററി പ്രവേശനം – 2025 ജൂലൈ 4 മുതൽ 8 വരെ
രണ്ടാം സപ്ലിമെൻററി അപേക്ഷകൾ – 2025 ജൂലൈ 9 മുതൽ 11 വരെ
രണ്ടാം സപ്ലിമെൻററി അലോട്ട്മെന്റ് റിസള്‍ട്ട് – 2025 ജൂലൈ 16

ട്രാന്‍സ്‌ഫറിനുള്ള അപേക്ഷാ സമർപ്പണം – 2025 ജൂലൈ 19 മുതൽ 21 വരെ
അലോട്ട്‌മെൻറിനു ശേഷം ഒഴിവുകൾ പ്രസിദ്ധപ്പെടുത്തി സ്പോട്ട് അഡ്മിഷനുള്ള അവസരവും നൽകുന്നതാണ്.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി
ഒന്നാം ഘട്ട അലോട്ട്മെന്‍റ് സ്ഥിര പ്രവേശനം നേടിയത് – ഇരുപതിനായിരത്തി അഞ്ഞൂറ്റി എണ്‍പത്തി അഞ്ച് (20,585)
സപ്ലിമെന്‍ററി അലോട്ട്മെന്‍റ് നല്‍കിയത് – ഏഴായിരത്തി ഒരുനൂറ്റി പതിനാറ് (7,116)
മെറിറ്റ് ഒഴിവുകള്‍ – രണ്ടായിരത്തി തൊള്ളായിരത്തി അന്‍പത്തി ഒന്‍പത് (2,959)

പൊളിച്ചു മാറ്റുകയായിരുന്ന കെട്ടിടം തകർന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

മലപ്പുറം. പൊന്നാനിയിൽ പൊളിച്ചു മാറ്റുകയായിരുന്ന കെട്ടിടം തകർന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. വെസ്റ്റ്ബംഗാൾ മുർഷിദബാദ് സ്വദേശി റഹ്മത്ത് അലി ആണ് മരിച്ചത്.പൊന്നാനി താലൂക്ക് ആശുപത്രിക്ക്‌ എതിർവശം പുത്തൻകുളം ഭാഗത്തു ആണ് അപകടം ഉണ്ടായത്.അര മണിക്കൂർ നീണ്ട ശ്രമത്തിന് ഒടുവിലാണ് കെട്ടിടാവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് റഹ്മത്ത് അലിയെ പുറത്തെടുക്കാനായത്.മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ

ശസ്ത്രക്രിയ പിഴവ് എന്ന വാര്‍ത്ത നിഷേധിച്ച് എറണാകുളം ജനറൽ ആശുപത്രി അധികൃതര്‍

കൊച്ചി.എറണാകുളം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ പിഴവ്. വാർത്ത നിഷേധിച്ച് എറണാകുളം ജനറൽ ആശുപത്രി. ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചിട്ടില്ല എന്ന് ആശുപത്രി സൂപ്രണ്ട്. ശാസ്ത്രക്രിയ്ക്ക് ഉപയോഗിച്ചത് വിൻസിർയിൽ നൂൽ. ഈ മെറ്റിരിയൽ നൂൽ വര്ഷങ്ങളോളം അലിയാതെ നിൽക്കുന്നതാണ്. ഈ മെറ്റിരിയൽ ഉപയോഗിച്ചത് ഭാവിയിൽ ഉണ്ടായേക്കാവുന്ന രോഗവസ്ഥ ഒഴിവാക്കാൻ എന്നും വിശദീകരണ കുറിപ്പിൽ

വഴിയേ നടന്നുപോയ യുവതിയെ കയറിപിടിച്ചു, യുവാക്കള്‍ പിടിയില്‍

കൊച്ചി.യുവതിക്ക് നേരെ ലൈംഗിക അതിക്രമം. രണ്ടുപേരെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. റോഡിലൂടെ നടന്നുപോയ യുവതിയെ കയറി പിടിക്കുകയായിരുന്നു. വെങ്ങോല സ്വദേശി മുഹമ്മദ് ആഷാദ്, കളമശ്ശേരി സ്വദേശി അഹമ്മദ് ഹാലിം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

പട്ടികജാതി കുടുംബത്തെ ഭീഷണിപ്പെടുത്തി ഇസാഫ് ബാങ്ക് ; പ്രതിഷേധവുമായിബിജെപി

ശാസ്താംകോട്ട. ലോണെടുത്ത തുകയുടെ തിരിച്ചടവ് മുടങ്ങിയതിന് ഭരണിക്കാവ് ഇസാഫ് ബാങ്ക്
പട്ടികജാതി കുടുംബത്തെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി ബാങ്ക് ഉപരോധിച്ചു.

പോരുവഴി പതിനാറാം വാർഡിൽ ഹരീഷ് ഭവനത്തിൽ ഹരിദാസിനെയും കുടുംബത്തെയുമാണ് ബാങ്ക് അധികൃതർ ഭീഷണിപ്പെടുത്തിയതായി പരാതി . അപകടത്തിൽ ഗുരുതര പരിക്ക് പറ്റിയ ഹരിദാസസൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ഭാര്യ ഏറെ നാളായി സുഖമില്ലാതെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും ചികിത്സയിലിരുന്ന സമയത്ത് വായ്പ തിരിച്ചടവ് മുടങ്ങിയിരുന്നു. അടുത്ത ആഴ്ച കുടിശിക തീർത്ത് തുക അടയ്ക്കാമെന്ന് അറിയിച്ചിടും ബാങ്ക് അധികൃതർ അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി.

യുവതിയ്‌ക്കൊപ്പം വളപട്ടണം പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: യുവതിയ്‌ക്കൊപ്പം വളപട്ടണം പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബേക്കല്‍ പെരിയാട്ടടുക്കം സ്വദേശിനിയായ ഭര്‍തൃമതിയായ യുവതിക്കൊപ്പം പുഴയില്‍ ചാടിയ ബേക്കല്‍ പെരിയാട്ടടുക്കത്തെ രാജേഷിന്റെ (38) മൃതദേഹമാണ് പഴയങ്ങാടി മാട്ടൂല്‍ കടപ്പുറത്ത് കണ്ടെത്തിയത്. ബന്ധുക്കളാണ് മൃതദേഹം രാജേഷിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. ബേക്കല്‍ എസ് ഐ സവ്യ സാചിയയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഞായറാഴ്ച രാവിലെയാണ് രാജേഷിനേയും ഭര്‍തൃമതിയായ യുവതിയേയും പെരിയാട്ടടുക്കത്തില്‍ നിന്നും കാണാതായത്. ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് അതേദിവസം രാത്രി ഇരുവരും വളപട്ടണം പുഴയില്‍ ചാടിയത്. രാജേഷിനെ ഒഴുക്കില്‍പെട്ട് കാണാതാകുകയും യുവതി നീന്തി രക്ഷപ്പെടുകയുമായിരുന്നു.


കഴുത്തില്‍ തോര്‍ത്ത് മുറുക്കി അച്ഛന്‍ മകളെ കൊലപ്പെടുത്തി, സംഭവം ആലപ്പുഴയില്‍
ബേക്കല്‍ പൊലീസ് എത്തി യുവതിയെ ചോദ്യം ചെയ്തതിരുന്നു. ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ ഇരുവരും പള്ളിക്കര റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ മാര്‍ഗം വളപട്ടണത്ത് എത്തുകയായിരുന്നു. അന്ന് രാത്രി 12 മണിയോടെയാണ് രാജേഷും യുവതിയും പുഴയിൽ ചാടിയത്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ടത്തിന് വിടുകയും ഭര്‍ത്താവിനൊപ്പം മടങ്ങുകയും ചെയ്തു.

ശാസ്താംകോട്ട മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തുണ്ടിൽ ഹമീദുകുട്ടിയുടെ ഭാര്യ ബീവിക്കുഞ്ഞ്  നിര്യാതയായി

ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ തുണ്ടിൽവീട്ടിൽ എഹമീദുകുട്ടിയുടെ (ശാസ്താംകോട്ട മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്) ( Late)ഭാര്യ ബീവിക്കുഞ്ഞ് (77) നിര്യാതയായി.
മക്കൾ H. നസീർ (KSA, OICC സൗദി നാഷണൽ സെക്രട്ടറി) H നിസാം, H നജീം, നിസ (Late), നസീന, ഷീബ, മരുമക്കൾ നാസ്സർ പാരഡൈസ് (Late) സക്കീർ ഹുസൈൻ, റോഷ്നി, ഷീജ
ഖബറടക്കം (03 /O7/ 25 ) വ്യാഴം രാവിലെ 10 ന് പള്ളിശ്ശേരി ക്കൽ മുസ്ലീം ജമാഅത്ത് ഖബർസ്ഥാനിൽ

ഭാരതാംബ വിവാദത്തിൽ കേരള യൂണിവേഴ്സിറ്റി റജിസ്ടാർക്ക് സസ് പെൻഷൻ

തിരുവനന്തപുരം. ഭാരതാംബ വിവാദത്തിൽ കേരള യൂണിവേഴ്സിറ്റി റജിസ്ടാർക്ക് സസ് പെൻഷൻ. വൈസ് ചാൻസലർ സസ്പെൻഡ് ചെയ്തു
യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ കെ. എസ് അനിൽ കുമാറിന്  ആണ് സസ്പെൻഷൻ
ഭാരതാംബ വിവാദത്തിലാണ് നടപടി
ജോയിൻ്റ് രജിസ്ട്രാർ പി ഹരികുമാറിന് പകരം  ചുമതല. ഗവർണർ വേദിയിലിരിക്കെ പരിപാടി റദ്ദാക്കിയതായി അറിയിപ്പ് നൽകിയതിനാണ് നടപടിയെന്ന് സസ്പെൻഷൻ ഉത്തരവ്
വേദിയിൽ ഉപയോഗിച്ച മത ചിഹ്നം ഏതാണെന്ന് വ്യക്തമല്ലെന്നും സസ്പെൻഷൻ ഉത്തരവിൽ വിചിത്രവാദം
കേരള സർവകലാശാല വിസി രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടിയിൽ

പ്രക്ഷോഭത്തിന് എസ്എഫ്ഐ രംഗത്ത്

രജിസ്ട്രാറെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് SFI രാജ്ഭവൻ മാർച്ച് വൈകുന്നേരം 7 മണിക്ക്

ആലപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തി: പ്രതി കസ്റ്റഡിയിൽ

ആലപ്പുഴ: ആലപ്പുഴ ഓമനപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തി. ഓമനപ്പുഴ സ്വദേശി എയ്ഞ്ചല്‍ ജാസ്മിന്‍(28)ആണ് മരിച്ചത്. തോര്‍ത്ത് ഉപയോഗിച്ചത് കഴുത്ത് മുറുകി കൊലപ്പെടുത്തുകയായിരുന്നു. മകളെ കൊലപ്പെടുത്തിയ പിതാവ് ജോസിനെ കസ്റ്റഡിയിലെടുത്തു.