Home Blog Page 852

കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോയ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം

തൃശൂർ:പന്നിത്തടത്ത് കെ.എസ് .ആർ .ടി. സി ബസും മീൻ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം. ബസ് ഡ്രെവറും കണ്ടക്ടറും ഉൾപ്പടെ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ. ടി. സി ബസും കുന്നംകുളത്ത് നിന്ന് വരികയായിരുന്ന മീൻ ലോറിയുമാണ് കൂടിയിടിച്ചത്. കൂടിയിടിച്ച വാഹനങ്ങൾ ഇടിച്ച് കയറി രണ്ട് കടകളും തകർന്നിട്ടുണ്ട്. ബസിലെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ മുഴുവൻ ആളുകളേയും കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ കെ.എസ്.ആർ.ടി.സി ബസിൻ്റേയും മീൻലോറിയുടേയും മുൻവശം പൂർണമായും തകർന്നു. കേച്ചേരി, അക്കിക്കാവ്, വടക്കാഞ്ചേരി, കുന്നംകുളം എന്നിവിടങ്ങളിൽനിന്നുള്ള വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന ജംഗ്ഷനാണ് പന്നിത്തടം.അടുത്തിടെ റോഡ് പണി കഴിഞ്ഞതിനാൽ ഇതുവഴി പോകുന്ന വാഹനങ്ങൾക്ക് അമിത വേഗതയുള്ളതായി നാട്ടുകാർ ആരോപിക്കുന്നത്. ജൂൺ അവസാന വാരം രണ്ട് കാറുകളും ഒരു ബൈക്കും ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു.

ലഗേജും കുഞ്ഞുമായി യാത്ര, ഇറങ്ങാൻ സഹായം ചോദിച്ചു, ദിവസങ്ങൾ മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിച്ച് മുങ്ങി അമ്മ

നവിമുംബൈ: ജനിച്ചിട്ട് ദിവസങ്ങൾ മാത്രമായ കുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു. മുംബൈയിലെ വാഷിയിലാണ് സംഭവം. ചൊവ്വാഴ്ചയാണ് ഹാർബർ ലൈൻ ലോക്കൽ ട്രെയിനിൽ 30നും 35നും ഇടയിൽ പ്രായമുള്ള യുവതി കുഞ്ഞിനെ സഹയാത്രക്കാരെ ഏൽപ്പിച്ച് മുങ്ങിയത്. ഡോറിന് സമീപത്തായി നിലത്ത് കുഞ്ഞുമായി ഇരുന്ന സ്ത്രീയോട് സുരക്ഷിതമായി ഇരിക്കാൻ ആവശ്യപ്പെട്ട സഹയാത്രികമാരോട് യുവതി പെട്ടന്ന് ചങ്ങാത്തത്തിലായി.

സീവുഡ്സ് സ്റ്റേഷനിൽ ഇറങ്ങുന്നതിന് മുൻപായി ഒരു പാട് ബാഗുകൾ ഇറക്കാനുണ്ടെന്നും കുഞ്ഞിനെ ഒന്ന് പിടിക്കാമോയെന്നും യുവതി ഇവരോട് ചോദിച്ചു. 12.30ആയതോടെ ട്രെയിൻ സീ വുഡ്സ് സ്റ്റേഷനിൽ എത്തി. പ്ലാറ്റ്ഫോമിൽ കുഞ്ഞുമായി ഇറങ്ങി നിന്ന സ്ത്രീകൾ ബാഗെടുക്കാനായി പോയ യുവതിയ്ക്കായി കാത്ത് നിന്നു. എന്നാൽ യുവതി പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിയില്ല. പിന്നാലെ ട്രെയിൻ സ്റ്റേഷൻ വിടുകയും ചെയ്തു. അബദ്ധത്തിൽ ട്രെയിനിൽ കുടുങ്ങിയതാകുമെന്നും അടുത്ത സ്റ്റേഷനായ ബേലാപുരിൽ ഇറങ്ങി തിരിച്ചുവരുമെന്നും കരുതിയ സഹയാത്രക്കാർ കുഞ്ഞുമായി ഏറെ നേരം കുഞ്ഞുമായി പ്ലാറ്റ്ഫോമിൽ കാത്തിരുന്നു.

വൈകുന്നേരമായിട്ടും യുവതി എത്താതെ വന്നതോടെയാണ് സഹയാത്രികർ പൊലീസിൽ പരാതിപ്പെട്ടത്. പിന്നാലെ സിസിടിവി ദൃശ്യങ്ങളെ പിന്തുടർന്ന് നടത്തിയ പരിശോധനയിൽ യുതി പൻവേലിന് തൊട്ടുമുൻപുള്ള ഖാന്ദേശ്വർ സ്റ്റേഷനിൽ ഇറങ്ങി പുറത്തേക്കു പോയെന്നു കണ്ടെത്തുകയായിരുന്നു. രണ്ട് ദിവസം മുൻപ് താനെ ഭിവണ്ടിയിൽ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ റോഡരികിൽ ബാസ്ക്കറ്റിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ മാതാപിതാക്കളെ 24 മണിക്കൂറിനകം പൊലീസ് പിടികൂടിയിരുന്നു.

ഒഡീഷയിലെ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ ആയി മലയാളി, അഭിമാനമായി ആർ സുബു

ഭുവനേശ്വർ: ഒഡീഷയിലെ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ ആയി മലയാളി. ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൌണ്ട് സർവ്വീസിലെ 2001 ബാച്ച് ഉദ്യോഗസ്ഥനായ സുബു ആർ ആണ് ഒഡിഷയിലെ നിർണായക പദവിയിലേക്ക് എത്തിയത്. ഡൽഹിയിൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ ഓഫീസിൽ കസ്റ്റംസ് വിഭാഗം ഡയറക്ടർ ജനറൽ പദവിയിൽ നിന്നാണ് ഒഡീഷയിലെ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ (ഓഡിറ്റ്) പദവിയിലേക്ക് ആർ സുബു എത്തുന്നത്. രാജ്യത്തെ എല്ലാ എ ആൻഡ് ഇ ഓഫീസുകളിലെ ഡിജിറ്റൽവൽക്കരണത്തിന് ചുക്കാൻ പിടിച്ച ഉദ്യോഗസ്ഥൻ കൂടിയാണ് ആർ സുബു.

കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഡിഡിഎയിലെ (ഡൽഹി വികസന അതോറിറ്റി) കേന്ദ്ര ഡെപ്യൂട്ടേഷനുശേഷം എൻവയോൺമെന്റ് ആൻഡ് സയന്റിഫിക് ഡിപ്പാർട്ട്‌മെന്റുകൾ, റെയിൽവേ ബോർഡ് പ്രിൻസിപ്പൽ ഡയറക്ടർ എന്നീ സുപ്രധാന പദവികൾ സുബു ആർ നിർവഹിച്ചിട്ടുണ്ട്. ഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഡിഡിഎയിൽ (ഡൽഹി വികസന അതോറിറ്റി) കമ്മീഷണർ (എൽഡി) എന്ന നിലയിൽ കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഐഡിഎൽഐ, ഇന്ററാക്ടീവ് ഡിസ്പോസൽ ഓഫ് ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം എന്നിവയുടെ തുടക്കക്കാരനായും, പ്രശസ്തമായ 2 ജി സ്പെക്ട്രം റിപ്പോർട്ടിന്റെ ഡയറക്ടർ (റിപ്പോർട്ട്)എന്ന പദവിയും ഇതിന് മുൻപ് ആർ സുബു നിർവഹിച്ചിട്ടുണ്ട്.

വർക്കല സ്വദേശിയായ സുബു ആർ, ഐഐഎംബി, ഡൽഹി സർവകലാശാല, എൽഎസ്ഇ, യുസിഎൽഎ, ബെർക്ക്‌ലി, സിറാക്കൂസ് സർവകലാശാല, ന്യൂയോർക്ക്, കേരള സർവകലാശാല എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം നേടിയത്. അമൃത് വിജ്ഞാൻ കോശ് പദ്ധതിക്ക് കീഴിൽ പ്രധാനമന്ത്രിയുടെ ഓഫീസിനു കീഴിലുള്ള സിബിസി, ഐഡിഎൽഐ സംവിധാനത്തെ ഒരു കേസ് സ്റ്റഡിയായി കണക്കാക്കി രാജ്യത്തെ എല്ലാ ഭരണ സ്ഥാപനങ്ങൾക്കും പൊതുഭരണത്തിന്റെ കീഴിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ആർ സുബു ആയിരുന്നു.

റെയിൽവേ ബോർഡിലെ ഇ-ഫയൽ ഓഡിറ്റ്, ഹൈക്കോടതിയുടെയും സുപ്രീം കോടതികളുടെയും പ്രകൃതിവിഭവങ്ങളെയും അവയുടെ ഉടമസ്ഥാവകാശത്തെയും കുറിച്ചുള്ള വിധിന്യായത്തിന് കാരണമായ സ്വകാര്യ സേവന ദാതാക്കളെ (പിഎസ്പി) ഓഡിറ്റ് ചെയ്യുന്നതിലെ സിരാകേന്ദ്രമായി പ്രവർത്തിച്ച ഉദ്യോഗസ്ഥൻ കൂടിയാണ് സുബു.

മോഷ്ടിച്ച ബൈക്കിൽ കാമുകിയെ കാണാൻ എത്തി;യുവാവും സുഹൃത്തും അറസ്റ്റിൽ

മലപ്പുറം. മോഷ്ടിച്ച ബൈക്കിൽ കാമുകിയെ കാണാൻ എത്തി;യുവാവും സുഹൃത്തും അറസ്റ്റിൽ. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശികളായ അജ്മൽ ഷാജഹാൻ (25) സുഹൃത്ത് ശ്രീജിത്ത്(19) എന്നിവർ ആണ് അറസ്റ്റിലായത്. കുറ്റിപ്പുറം പൊലീസ് ആണ് പ്രതികളെ പിടികൂടിയത്. എറണാകുളത്ത് നിന്നാണ് വാഹനം മോഷ്ടിച്ചത്. വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്

കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം കഞ്ചാവ് ചെടികൾ

തൃശൂർ. കടങ്ങോട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം 4 കഞ്ചാവ് ചെടികൾ. വടക്കാഞ്ചേരി എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. കുടുംബാരോഗ്യ കേന്ദ്രം മറയാക്കി അവിടെ ചികിത്സയ്ക്ക് എന്ന വ്യാജേന കഞ്ചാവ് കൈമാറ്റവും വില്പനയും നടക്കാറുണ്ടെന്ന് ആരോപണമുണ്ട്. രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ടെന്നും പരിസരവാസികൾ പരാതിപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. അറസ്റ്റ് ഉടനെ ഉണ്ടാവുമെന്നും വരും ദിവസങ്ങളിലും മേഖലകളിൽ നിരീക്ഷണങ്ങളും പട്രോളിങ്ങും ഉണ്ടാകുമെന്നും എക്സൈസ് അറിയിച്ചു.

ഡെലിവറി ബോയ് സിമ്മിംഗ് പൂളിൽ മുങ്ങി മരിച്ചു

മുംബൈ. ഡെലിവറി ബോയ് സിമ്മിംഗ് പൂളിൽ മുങ്ങി മരിച്ചു. മുംബൈയിലെ ഗ്രാൻഡ് റോഡിലാണ് സംഭവം. ആഡംബര ഫ്ലാറ്റ് സമുച്ചയത്തിന്റെ 22ആം നിലയിലാണ് സംഭവം. ഫോണിൽ സംസാരിച്ചു പോകവേ കാൽതെറ്റി വീണെന്ന് പോലീസ്. മുങ്ങിത്താഴുന്നത് ആരും കണ്ടില്ലെന്നും പോലീസ്. ഇമ്രാൻ അക്ബർ എന്നാൽ 44 കാരനാണ് മരിച്ചത്. പരാതിയില്ലെന്ന്സഹോദരൻ

ആദിക്കാട്ടുമുക്കില്‍ റോഡിനു നടുവിലെ കുഴി അപകടം

ശാസ്താംകോട്ട. ചവറ പ്രധാന പാതയിലെ ആദിക്കാട്ട് ജംക്ഷനിലെ കുഴി അപകടമായതോടെ നാട്ടുകാര്‍ വാഴ നട്ടുപ്രതിഷേധിച്ചു. നല്ലനിലയില്‍ ഉള്ള റോഡില്‍ ജംക്ഷനു നടുവിലാണ് കുഴി. ഇത് വലിയപാടംഭാഗത്തേക്കുള്ള റോഡിലേക്കു തിരിയുന്നവര്‍ക്കും പ്രധാനപാതയില്‍ പോകുന്നവര്‍ക്കും അപകടമാകുംവിധമാണ്. നിരവധി അപകടം ഇവിടെ ഉണ്ടായതോടെയാണ് നാട്ടുകാര്‍ കുഴില്‍ വാഴ നട്ടത്. ഇതേ റോഡില്‍ തോപ്പില്‍മുക്ക്, കാരാളിമുക്ക് പമ്പ് ഭാഗത്തെ കുവികള്‍ അധികൃതര്‍ അടുത്ത ദിവസം നികത്തിയിരുന്നു.

ശൂരനാട് വടക്ക്,കുന്നത്തൂർ പഞ്ചായത്തുകളിൽ കർഷകസഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു

ശൂരനാട്:സംസ്ഥാന സർക്കാരിന്റെയും ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു, ഞാറ്റുവേല ചന്തയോട് അനുബന്ധിച്ച് കർഷകർക്ക് ആവശ്യമായ തെങ്ങിൻ തൈ സബ്സിഡി നിരക്കിൽ വിതരണം ചെയ്തു,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ആർ. സുന്ദരേശൻ,പഞ്ചായത്ത് അംഗങ്ങളായ സുനിത ലത്തീഫ്,അഞ്ജലി നാഥ്, ശ്രീലക്ഷ്മി,എം.സമദ്,പ്രദീപ്,സൗമ്യ, ബ്ലസൺ, കൃഷി ഓഫീസർ അങ്കിത ജോയ്, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.കുന്നത്തൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ തിരുവാതിര ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ് ബിനേഷ് കടമ്പനാട് അധ്യക്ഷത വഹിച്ചു.പ്രസിഡന്റ് കെ.വത്സലകുമാരി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കർഷകർക്ക് ആവശ്യമായ വിത്തുകൾ പച്ചക്കറി തൈകൾ,അലങ്കാര ചെടികൾ എന്നിവ വിതരണം ചെയ്തു.കൊല്ലം ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ അനീസ എം.എസ് കർഷകർക്ക് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു.സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ശ്രീലേഖ,ഡാനിയേൽ തരകൻ,കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷാനിദാ ബീവി,ജനപ്രതിനിധികളായ അരുണാമണി,പ്രഭാ കുമാരി,അനില,അനീഷ്യ,സൂര്യ,കൃഷി ഓഫീസർ നന്ദകുമാർ എന്നിവർ സംസാരിച്ചു.

ഒത്തുച്ചേരലും പുസ്തക പ്രദർശനവും ചർച്ചയും സംവാദവും

ശൂരനാട്:ചക്കുവള്ളി മിഴി ഗ്രന്ഥശാല മിഴി കുട്ടിക്കുട്ടം ബാല വേദിയുടെ നേതൃത്വത്തിൽ വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി  ബാലവേദി കൂട്ടുകാരുടെ ഒത്തുച്ചേരലും പുസ്തക പ്രദർശനവും ചർച്ചയും സംവാദവും സംഘടിപ്പിച്ചു.കേരള സർവകലശാലാ മുൻ സെനറ്റ് അംഗവും റിട്ട. പ്രൊഫസറുമായ ഡോ.എം എ സലീം
ഉദ്ഘാടനം ചെയ്തു.
മിഴി യുവജനവേദി സെക്രട്ടറി അക്കരയിൽ ഷെഫീക്ക് അദ്ധ്യക്ഷത വഹിച്ചു ലത്തീഫ് പെരുംകുളം ഹാരീസ് കുഴുവേലിൽ, അൻസൽന, ഷെമീറ, ഫൗസിയ,
സബീന ബൈജു അഹ്സൻ ഹുസൈൻ, എന്നിവർ
പ്രസംഗിച്ചു
വളരാം നമുക്ക് വായനയിലൂടെ എന്ന പേരിൽ ആണ് പരിപാടികൾ ജൂലൈ 7 വരെ ഗ്രന്ഥശാല സംഘടിപ്പിക്കുന്നത് 

ഷോപ്സ് യൂണിയൻ (CITU) കുന്നത്തൂർ ഏരിയാ സമ്മേളനം

ശാസ്താംകോട്ട : ഷോപ്‌സ് & കൊമേഴ്സ്യൽ എംപ്ലോയ്‌സ് യൂണിയൻ (CITU) കുന്നത്തൂർ ഏരിയാ സമ്മേളനം ഭരണിക്കാവ് സി കെ തങ്കപ്പൻ സമാരക ഹാളിൽ ഏരിയാ പ്രസിഡൻ്റ് അഡ്വ. T മോഹനന്റെ അദ്ധ്യക്ഷതയിൽ ചേർന്നു സമ്മേളനം ഷോപ്‌സ് & എക്സ്റ്റാബ്ലിഷ്മെന്റ് ക്ഷേമനിധി ബോർഡ് ചെയർമാൻ കെ രാജഗോപാൽ ഉദ്ഘാടനം നിർവ്വഹിച്ചു യൂണിയൻ ഏരിയാ സെക്രട്ടറി A’സാബു റിപ്പോർട്ടും, കേരളാ SSLC, Plus two മെറിറ്റ് അവാർഡ് വിതരണം യൂണിയൻ ജില്ലാ സെക്രട്ടറി G ‘ആനന്ദനും’ മുതിർന്ന തൊഴിലാളികളെ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി ആർ ശങ്കരപ്പിള്ള ആദരിച്ചു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ Jഷാജി, എസ് ജിജി യൂണിയൻ നേതാക്കളായ കേരളാ മണിയൻപിള്ള, G പ്രീയ ദർശിനി, നിർമ്മല, PS ജയലക്ഷ്‌മി, അഡ്വ. അഭിലാഷ്, പ്രകാശ്,ബീന എന്നിവർ പ്രസംഗിച്ചു