Home Blog Page 851

വളയത്ത് വീണ്ടും ഓൺ ലൈൻ തട്ടിപ്പ്,റിട്ട: അധ്യാപകൻ്റെ ഏഴ് ലക്ഷത്തോളം രൂപ തട്ടി

കോഴിക്കോട്. വളയത്ത് വീണ്ടും ഓൺ ലൈൻ തട്ടിപ്പ്. ഇരട്ടിയിലധികം പണം ലാഭം തരാമെന്ന് വിശ്വസിപ്പിച്ച് റിട്ട: അധ്യാപകൻ്റെ ഏഴ് ലക്ഷത്തോളം രൂപ തട്ടിച്ചതായി പരാതി. സഞ്ജന എ എസ് എന്നയാൾക്കെതിരെ വളയം പോലീസ് കേസെടുത്തു. ചെക്യാട് സ്വദേശി കെ . ശശിധരനാണ് പരാതിക്കാരൻ. 2025 ജനുവരി 24 മുതൽ ജൂൺ 6 വരെയുള്ള കാലയളവിൽ 714036 രൂപ സഞ്ജന എ.എസ് എന്നയാൾ തട്ടിയെടുത്തതായാണ് പരാതി. ഹൗസിംഗ് സൈറ്റ് പ്രൊജക്ട് എന്ന സൈറ്റിൽ ലാഭം തരാമെന്ന് വിശ്വസിപ്പിച്ച് പണം നിക്ഷേപിപ്പിച്ച് മുതലും ലാഭവും തരാതെ വഞ്ചിച്ചെന്ന് പരാതി

വീടിനായുള്ള പണപ്പിരിവ്,യൂത്ത്കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് ഡിവൈഎഫ്ഐ

തിരുവനന്തപുരം. വയനാട് ദുരിതബാധിതർക്ക് വീടിനായുള്ള പണപ്പിരിവ്, യൂത്ത് കോൺഗ്രസിനെതിരെ ഡിവൈഎഫ്ഐ. സർക്കാരോ മുഖ്യമന്ത്രിയോ സ്ഥലം സംബന്ധിച്ച ഒരു വാഗ്ദാനവും നൽകിയിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ് വ്യക്തമാക്കി. പിരിച്ച പണം എവിടെയെന്ന് ചോദ്യം ഉയർന്നതോടെയാണ് യൂത്ത് കോൺഗ്രസിന്റെ നുണ പ്രചരണം. മുസ്ലിം ലീഗ് നിർമ്മിച്ചു കൊടുക്കുന്ന വീടിന് സ്ഥലം സർക്കാരാണോ കൊടുത്തത് ?. പിരിച്ച് തുകയുടെ അവ്യക്തതയിൽ യൂത്ത് കോൺഗ്രസ് നേതൃത്വം മറുപടി പറയണം. 25 വീട് പ്രഖ്യാപിച്ചപ്പോൾ 20 കോടിയിലേറെ തുകയാണ് ഡിവൈഎഫ്ഐക്ക് ലഭിച്ചത്. 30 വീട് പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിന് 88 ലക്ഷം മാത്രമേ കിട്ടിയിട്ടുള്ളൂവെങ്കിൽ, വിശദീകരിക്കേണ്ടത് നേതൃത്വം

ഡിജിപി നിയമനം സർക്കാർ തീരുമാനത്തിന് ഡിവൈഎഫ്ഐ പിന്തുണ പ്രഖ്യാപിച്ചു. വിവാദം അനാവശ്യമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. കൂത്തുപറമ്പ് വെടിവെപ്പ് ഗൂഢാലോചനയിൽ റവാഡ ചന്ദ്രശേഖരന് പങ്കില്ല. സേനയുടെ ഭാഗമായി സർക്കാർ നിർദ്ദേശം നടപ്പിലാക്കിയിട്ടുണ്ടാകാം. റവാഡയ്ക്ക് ഡിവൈഎഫ്ഐക്കാരുടെ പ്രത്യേക വിരോധം ഉണ്ടായിട്ടില്ല. രക്തസാക്ഷികളെ ഓർമിക്കാൻ യൂത്ത് കോൺഗ്രസിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല

ഗവർണർക്കെതിരെ കേരള സർവകലാശാലയ്ക്ക് മുന്നിൽ എസ്എഫ്ഐ ബാനർ

തിരുവനന്തപുരം. ഗവർണർക്കെതിരെ ബാനർ. ഗവർണർക്കെതിരെ കേരള സർവകലാശാലയ്ക്ക് മുന്നിൽ ബാനർ. എസ്എഫ്ഐ പ്രവർത്തകരാണ് സർവകലാശാലക്ക് മുന്നിൽ ബാനർ കെട്ടിയത്. ഹിറ്റ്ലർ തോറ്റു മുസ്സോളിനി തോറ്റു സർ സി പിയും തോറ്റു മടങ്ങി എന്നിട്ടാണോ രാജേന്ദ്ര എന്ന് ബാനറിൽ. ഭാരതാംബ വിവാദത്തെ തുടര്‍ന്ന് രജിസ്ട്രാര്‍ ഡോ .കെ.എസ് അനില്‍കുമാറിനെ സസ്പെന്‍ഡു ചെയ്തനടപടിയുടെ പ്രതിഷേധമായി തലസ്ഥാനത്ത് എസ്എഫ്ഐ ,ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രക്ഷോഭവുമായി രംഗത്തുണ്ട്.

ഘാനയുടെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു

അക്ര. ഘാനയുടെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ഘാന പ്രസിഡന്റ് ജോൺ മഹാമ യാണ് പുരസ്കാരം പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചത്. നന്ദി അറിയിച്ചു പ്രധാനമന്ത്രി

അത്യന്തം അഭിമാനകരമായ കാര്യമെന്ന് പ്രധാന മന്ത്രി. 140 കോടി ഇന്ത്യക്കാർക്ക് വേണ്ടി പുരസ്കാരം സ്വീകരിക്കുന്നു എന്നും പ്രധാനമന്ത്രി.പ്രധാനമന്ത്രിയുടെ ഘാന സന്ദർശനം തുടരുന്നു.ഇരു രാജ്യങ്ങളും നാല് ധാരണ പത്രങ്ങളിൽ ഒപ്പു വച്ചു.സാംസ്‌കാരിക വിനിമയം, സ്റ്റാൻഡേർഡൈസേഷൻ – സർട്ടിഫിക്കേഷൻ, മെഡിക്കൽ വിദ്യാഭ്യാസം,ഉഭയകക്ഷി സഹകരണം എന്നിവയിൽ ആണ് ധാരണ

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ പരസ്പര സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ഘാന പ്രസിഡന്റ് മഹാമയുമായുള്ള ചർച്ചകളിലിൽ തീരുമാനിച്ചതായി പ്രധാനമന്ത്രി മോദി.

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ ഘാനയുടെ സഹകരണത്തിന് നന്ദി അറിയിച്ചതായും പ്രധാനമന്ത്രി മോദി

ഓമനപ്പുഴ കൊലപാതകം,ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ആലപ്പുഴ. ഓമനപ്പുഴ കൊലപാതകം, പിതാവ് മകളെ കൊലപ്പെടുത്തിയത് സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ജോസ് മോനും ജാസ്മിനും തമ്മിൽ തർക്കത്തിൽ ഏർപ്പെട്ടത് വീട്ടിൽ വൈകിയെത്തിയതിനെ ചൊല്ലി.ഏയ്ഞ്ചല്‍ ജാസ്മിന്‍(29) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നു യുവതിയെയാണ് പിതാവ് കൊലപ്പെടുത്തിയത്. കഴിഞ്ഞ രണ്ടുമാസമായി ജാസ്മിൻ ക‍ഴിഞ്ഞിരുന്നത് സ്വന്തം വീട്ടിലാണ്. മരണം ആദ്യം ആത്മഹത്യയാണെന്ന് കരുതിയെങ്കിലും, ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് കൂടുതൽ അന്വേഷണങ്ങളിലേക്ക് കടക്കുകയായിരുന്നു.

ഹാളിൽ വെച്ച് ഭാര്യയുടെയും മാതാപിതാക്കളുടെയും മുന്നിൽ ജാസ്മിന്റെ കഴുത്തു ഞെരിച്ചു. അബോധാവസ്ഥയിൽ ആയ ജാസ്മിനെ മുറിയിൽ കയറ്റി കതകടച്ചു. തുടർന്ന് കഴുത്തിൽ തോർത്ത് കുരുക്കി മരണം സ്ഥിരീകരിച്ചു. ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിൽ കിടത്തി. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിലാണ് ജോസ്മോൻ കാര്യങ്ങൾ പോലീസിനോട് വെളിപ്പെടുത്തിയത്

പന്നിത്തടത്ത് കെ എസ് ആർ ടിസി ബസും മീൻ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം

തൃശൂർ. പന്നിത്തടത്ത് കെ.എസ് .ആർ .ടി. സി ബസും മീൻ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം.ബസ് ഡ്രെെവറും കണ്ടക്ടറും ഉൾപ്പടെ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു.ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്.കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ. ടി. സി ബസും കുന്നംകുളത്ത് നിന്ന് വരികയായിരുന്ന മീൻ ലോറിയുമാണ് കൂടിയിടിച്ചത്.കൂടിയിടിച്ച വാഹനങ്ങൾ ഇടിച്ച് കയറി രണ്ട് കടകളും തകർന്നിട്ടുണ്ട്.ബസിലെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റ മുഴുവൻ ആളുകളേയും കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കെ.എസ്.ആർ.ടി.സി ബസിൻ്റേയും മീൻലോറിയുടേയും മുൻവശം പൂർണമായും തകർന്നു.

പോത്തൻകോട് തെരുവു നായ ഇരുപതോളം പേരെ കടിച്ചു

തിരുവനന്തപുരം പോത്തൻകോട് തെരുവു നായയുടെ ആക്രമണം.ഇരുപതോളം പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ പോത്തൻകോട് ജംഗ്ഷനിൽ നിന്ന് തുടങ്ങിയ ആക്രമണം ഒന്നര കിലോമീറ്റർ അകലെ പൂലന്തറ വരെ തുടർന്നു. നായയെ കണ്ടെത്താനായില്ല. മൂന്നു സ്ത്രീകളും ഒൻപതു ഇതര സംസ്ഥാന തൊഴിലാളികളും ഉൾപെടെ ഇരുപതോളം പേർക്ക് കടിയേറ്റു. പോത്തൻകോട് ബസ്സ് സ്റ്റാൻ്റിലും മേലേമുക്കിലും തുടർന്ന് പൂലന്തറ ഭാഗത്തേക്കുമാണ് നായ ഓടിയത്. കടിയേറ്റവർ മെഡി.കോളേജിൽ ചികിത്സ തേടി

കാർ ദേശീയപാതയിലെ തോട്ടില്‍ വീണു

തൃശൂർ. തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കാർ ദേശീയപാതയിലെ തോട്ടില്‍ വീണു ചാലക്കുടി മുരിങ്ങൂർ അടിപ്പാത നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന ദേശി പാതയിലാണ് സംഭവം

അടിപ്പാതയ്ക്കായി നിർമ്മിച്ചിരുന്ന വലിയ ആഴമുള്ള തോട്ടിലേക്കാണ് കാർ മറിഞ്ഞത്. . ഈ തോടിൻ്റെ അടുത്ത് തന്നെ വാഹനങ്ങൾ പോകുന്ന സർവ്വീസ് റോഡുണ്ട്. രണ്ട് യാത്രികരുണ്ടായിരുന്നു. ആർക്കും പരിക്കില്ല

ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു

ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു.ഗുജറാത്തിലെ ബനസ്കന്ത, സബർ കാന്ത, ആരവലി മേഖലകളിലും, ഒഡിഷയിലെ ബർഗറിലും റെഡ് അലർട്ട്.60 കിലോമീറ്റർ വേഗതയിൽ കാറ്റിനും ശക്തമായ ഇടിമിന്നലിനും സാധ്യത എന്ന മുന്നറിയിപ്പ്.8 സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ട്

ജമ്മു & കാശ്മീർ,പഞ്ചാബ്, ഉത്തരാഖണ്ഡ്,മധ്യപ്രദേശ്,മഹാരാഷ്ട്ര, തുടങ്ങിയഇടങ്ങളിലാണ് ഓറഞ്ച് അലർട്ട്.കനത്ത മഴയെ തുടർന്ന് ജോധ്പൂർ നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ട്.

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ആണ് ജീവൻ നിലനിർത്തുന്നത്. തുടർച്ചയായ ഡയാലിസിസ് നടത്താൻ ആണ് മെഡിക്കൽ ബോർഡ്‌ നിർദ്ദേശം. ആരോഗ്യസ്ഥിതി മോശമായതിനാൽ ഇന്നലെ രണ്ട് തവണ വിഎസിന് ഡയാലിസിസ് നിർത്തിവയ്ക്കേണ്ടി വന്നു.

രക്ത സമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ചികിത്സ തുടരുന്നുണ്ട്. കടുത്ത ഹൃദയാഘാതത്തെ തുടർന്ന്‌ കഴിഞ്ഞ 23 ന് ആണ് വിഎസിനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.