Home Blog Page 850

തൃശൂരിൽ വീണ്ടും കെട്ടിടം തകർന്നു വീണു; കടമുറികള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം നിലംപൊത്തി, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തൃശൂർ: അളഗപ്പനഗര്‍ യൂണിയന്‍ സ്റ്റോപ്പിനു സമീപം കെട്ടിടം തകര്‍ന്നു വീണു. കടമുറികള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് ഭാഗികമായി തകര്‍ന്നത്. രഞ്ജിത്ത് ഫാസ്റ്റ് ഫുഡ്, ചിയേഴ്‌സ് ചിക്കന്‍ സെന്റര്‍ എന്നീ കടകളുടെ ചുമരുകള്‍ ഇടിഞ്ഞുവീഴുകയായിരുന്നു. രഞ്ജിത്ത് ഫാസ്റ്റ് ഫുഡ് കടയ്ക്ക് വിള്ളലുകള്‍ ഉണ്ടായിട്ടുണ്ട്.

ചുമര്‍ വീണതോടെ ചിക്കന്‍ സെന്ററില്‍ വില്‍പനയ്ക്കായി എത്തിച്ച കോഴികള്‍ ചത്തു. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമാണ് സംഭവം ഉണ്ടായത്. രാത്രിയായതിനാല്‍ ഷോപ്പുകളില്‍ ആളില്ലാത്തത് വലിയ അപകടമാണ് ഒഴിവാക്കിയത്. കെട്ടിടം തകര്‍ന്നതോടെ കച്ചവടം മുടങ്ങിയ അവസ്ഥയാണെന്ന് രഞ്ജിത്ത് ഫാസ്റ്റ് ഫുഡ് കടയുടമ അന്തിക്കാടന്‍ റപ്പായി പറഞ്ഞു. നേരത്തെ, തൃശൂരിൽ കെട്ടിടം തകർന്ന് വീണ് മൂന്നുപേർ മരിച്ചിരുന്നു.

ജില്ലയില്‍ 1.92 ലക്ഷം കുടുംബങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ സജീവം… സംസ്ഥാനത്ത് നാലാമത്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്പദ്ധതിയിലൂടെ 24.59 ലക്ഷം തൊഴില്‍ദിനങ്ങള്‍ ഈ സാമ്പത്തികവര്‍ഷം ജില്ലയില്‍ സൃഷ്ടിക്കാനായി. 1.92 ലക്ഷം കുടുംബങ്ങള്‍ സജീവമായി തൊഴിലുറപ്പ് പദ്ധതിയില്‍ ജോലിചെയ്യുന്നു. അവശ്യമേഖലകളിലെ ജോലികള്‍ യഥാസമയം നിര്‍വഹിക്കുന്നതിന് സഹയകമായ പ്രവര്‍ത്തനത്തിലൂടെ തൊഴില്‍ദിന മുന്നേറ്റത്തില്‍ സംസ്ഥാനത്ത് നാലാമതാണ് കൊല്ലം. 385.15 കോടി രൂപ ചെലവഴിച്ച് 96.41 ലക്ഷം തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ചാണ് നേട്ടംസ്വന്തമാക്കിയത്. 323.86 കോടി രൂപ കൂലി ഇനത്തിലും, 46.58 കോടി രൂപ മെറ്റീരിയല്‍ ഇനത്തിലും ചെലവഴിച്ചു. 136743 കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കിയതില്‍ 67281 കുടുംബങ്ങള്‍ 100 ദിനം പൂര്‍ത്തീകരിച്ചു.
ജില്ലയിലെ 25860 പട്ടികജാതി കുടുംബങ്ങള്‍ക്കും 1145 പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്കും തൊഴില്‍ നല്‍കി. 19.18 ലക്ഷം തൊഴില്‍ദിനങ്ങള്‍ പട്ടികജാതി കുടുംബങ്ങള്‍ക്കും 1.43 ലക്ഷം തൊഴില്‍ദിനങ്ങള്‍ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കും ലഭ്യമായി. 13279 പട്ടികജാതി കുടുംബങ്ങളും 723 പട്ടികവര്‍ഗ്ഗ കുടുംബങ്ങളും 100 തൊഴില്‍ദിനങ്ങള്‍ പൂര്‍ത്തീകരിച്ചു.
46.58 കോടി മെറ്റീരിയല്‍ ഇനത്തില്‍ ചിലവഴിച്ച് 417 കോണ്‍ക്രീറ്റ് റോഡുകള്‍, 41 കാര്‍ഷിക കുളങ്ങള്‍, 237 കന്നുകാലിതൊഴുത്തുകള്‍, 148 ആട്ടിന്‍കൂടുകള്‍, 140 കോഴിക്കൂടുകള്‍, 47 ജലസേചന കിണറുകള്‍, 6 എസ്.എച്ച്.ജി വര്‍ക്ക്‌ഷെഡുകള്‍, 11 അംഗന്‍വാടി കെട്ടിടങ്ങള്‍ എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി. ശുചിത്വമേഖലയുടെ വികസനത്തിന്റെ ഭാഗമായി 986 സോക്ക് പിറ്റുകള്‍, 152 കമ്പോസ്റ്റ് പിറ്റുകള്‍, 37 അസോള ടാങ്കുകള്‍ എന്നിവ നിര്‍മ്മിച്ചു.
ആസ്തി നിര്‍മാണപ്രവര്‍ത്തനത്തിനും, നീര്‍ത്തടാടിസ്ഥാനത്തില്‍ മണ്ണ്-ജല സംരക്ഷണത്തിനും ഊന്നല്‍ നല്‍കിയുള്ളതായിരുന്നു പ്രവര്‍ത്തനങ്ങള്‍. കാര്‍ഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതിനും ഗ്രാമീണ മേഖലയില്‍ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനും സാധിച്ചു.
2025-26 സാമ്പത്തിക വര്‍ഷം ജില്ലയില്‍ ഒരുകോടി ഒരുലക്ഷത്തി നാല്പത്തി ആറായിരം (10146000) തൊഴില്‍ദിനങ്ങള്‍ ആവശ്യപ്പെട്ടു. ഇതിനായി ഗ്രാമപഞ്ചായത്തുകള്‍ അംഗീകരിച്ച് തയ്യാറാക്കിയ ലേബര്‍ ബഡ്ജറ്റും ആക്ഷന്‍പ്ലാനും ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തോടെ സംസ്ഥാന മിഷന് സമര്‍പ്പിച്ചിരുന്നു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ അംഗീകാരം 52.85 ലക്ഷം തൊഴില്‍ദിനങ്ങള്‍ക്ക് മാത്രമാണ് ലഭിച്ചത്. എന്ന് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് ഡയറക്ടര്‍ ആര്‍. എസ.് അനു പറഞ്ഞു.

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ മാതാ അമൃതാനന്ദമയി ദേവിയെ സന്ദര്‍ശിച്ചു

അമൃതപുരി: കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സദ്ഗുരു മാതാ അമൃതാനന്ദമയി ദേവിയുമായി കൂടിക്കാഴ്ച നടത്തി. മാതാ അമൃതാനന്ദമയി മഠത്തില്‍ എത്തിയ ഗവര്‍ണറെയും പത്‌നിയെയും സ്വാമി പ്രണവാമൃതാനന്ദ പുരിയുടെ നേതൃത്വത്തില്‍ പൊന്നാടയണിഞ്ഞ് സ്വീകരിച്ചു. സാധാരണ ജനങ്ങള്‍ക്കും സമൂഹത്തിനും വേണ്ടിയാണ് അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം എന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ പറഞ്ഞു. അമൃതപുരിയിലെത്തി അമ്മയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍.
അമ്മയുടെ ഒരോ പ്രവര്‍ത്തനങ്ങളും സാധാരണക്കാരുടെ ഉന്നമനം ലക്ഷ്യമാക്കിയാണ്. അധ്യാത്മികതയും സേവനവും ഒരുപോലെയാണ് അമ്മ കാണുന്നത്. ആ നിസ്വാര്‍ത്ഥ സേവനം വലിയ പുണ്യമാണ് രാജ്യത്തിന് മാത്രമല്ല ലോകത്തിന് മുഴുവന്‍ സമ്മാനിക്കുന്നതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ദൈവത്തിന്റെ പ്രതിരൂപമായിട്ടാണ് അമ്മയെ കാണുന്നതെന്നും അമ്മയുമായുള്ള കൂടിക്കാഴ്ചയിലൂടെ വലിയ പരിവര്‍ത്തനമാണ് മനസ്സിലുണ്ടായതെന്നും ഗവര്‍ണറുടെ ഭാര്യ അനഘ ആര്‍ലേക്കര്‍ പറഞ്ഞു. രണ്ടുമണിക്കൂറോളം മാതാ അമൃതാനന്ദമയി ദേവിയുമായി സംവദിച്ച ഗവര്‍ണര്‍ ആശ്രമവും പരിസരവും സന്ദര്‍ശിച്ചു.

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതായി സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അറിയിച്ചു.
സെക്രട്ടേറിയേറ്റ് മാര്‍ച്ചിനിടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. ലാത്തി ചാര്‍ജ് നടത്തി. പൊലീസിന് നേരെ കല്ലേറുണ്ടായി. സമരത്തിനിടെ കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിന് പരുക്കേറ്റു. സര്‍ക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയത്തിനെതിരെയാണ് കെഎസ്യു സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്.

വിസ ലഭിക്കാന്‍ എടുക്കുന്ന കാല താമസം ഒഴിവാക്കാന്‍ ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സംവിധാനവുമായി യുഎഇ സര്‍ക്കാര്‍

ഇന്ത്യക്കാര്‍ക്ക് അനുവദിച്ചിരുന്ന വിസ ഓണ്‍ അറൈവല്‍ സംവിധാനം ഇപ്പോള്‍ യുഎഇ ഉള്‍പ്പെടെ ആറു രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു കൂടി ബാധകമാക്കി. പലര്‍ക്കും വിസ ലഭിക്കാന്‍ എടുക്കുന്ന കാല താമസം പലപ്പോഴും യാത്രകള്‍ പലപ്പോഴും വൈകാനും മുടങ്ങാനും കാരണമാകുന്നുണ്ട്. അത് ഒഴിവാക്കാന്‍ കൂടിയാണ് യുഎഇ സര്‍ക്കാര്‍ പുതിയൊരു നീക്കം നടത്തിയിരിക്കുന്നത്. വിസയില്ലാതെ യുഎയിലേക്ക് യാത്ര ചെയ്ത ശേഷം എയര്‍പോര്‍ട്ടില്‍ നിന്ന് വിസ എടുക്കാന്‍ കഴിയുന്നതാണ് വിസ ഓണ്‍ അറൈവല്‍ സംവിധാനം. നമ്മള്‍ യാത്ര പുറപ്പെടും മുന്‍പ് https://smart.gdrfad.gov.ae എന്ന വെബ്‌സൈറ്റിലൂടെ ആദ്യം വിസയ്ക്ക് വേണ്ടി അപേക്ഷിക്കണം. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുമ്പോള്‍ 253 ദിര്‍ഹം ഫീസായി അടയ്ക്കണം.
രേഖകള്‍ കൃത്യമാണെങ്കില്‍ 48 മണിക്കൂറിനകം നമുക്ക് വിസ ലഭിക്കും. 14 ദിവസത്തേക്കാണ് ഓണ്‍ അറൈവല്‍ വിസ ലഭിക്കുക. പിന്നീട് ആവശ്യമാണെങ്കില്‍ 14 ദിവസത്തേക്കു കൂടി നീട്ടാനും സാധിക്കും. നേരത്തെ വിമാനത്താവളത്തില്‍ മര്‍ഹബ സെന്ററില്‍ നിന്ന് വിസ സ്റ്റാംപ് ചെയ്തു ലഭിക്കുമായിരുന്നു. ഇപ്പോള്‍ ആ സൗകര്യം ലഭ്യമല്ല.
പക്ഷെ, എല്ലാം ഇന്ത്യക്കാര്‍ക്കും ഈ അവസരം പ്രയോജപ്പെടുത്താനാകില്ല. പകരം യു എസ് , യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍, യു കെ, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാര്‍ക്കാണ് ഈ അവസരം ലഭ്യമാകുക. യുഎസ് ഗ്രീന്‍കാര്‍ഡ്, റസിഡന്‍സ് വിസ, യുകെ, യൂറോപ്യന്‍ യൂണിയന്‍ വിസ ഉള്ള ഇന്ത്യക്കാര്‍ക്കാണ് വിസ ഓണ്‍ അറൈവലിന് നിലവില്‍ അനുമതിയുള്ളൂ.

ബിന്ദു എത്തിയത് മകളുടെ ചികിത്സയ്ക്ക്; മന്ത്രി കള്ളം പറഞ്ഞെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, കോട്ടയം മെഡിക്കല്‍ കോളജ് ദുരന്തം സർക്കാരിൻ്റെ അനാസ്ഥ

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിൽ കെട്ടിടം തകര്‍ന്നു വീണ് വീട്ടമ്മ മരിക്കാനിടയായത് സർക്കാരിൻ്റെ അനാസ്ഥ മൂലമെന്നും മന്ത്രി കള്ളം പറഞ്ഞെന്നും തിരുവഞ്ചൂർ രാധാകൃഷണൻ എം എൽ എ .ഇവിടെ കെട്ടിടം പൊളിക്കുക, കെട്ടുക, പൊളിക്കുക കെട്ടൂകഇത് മാത്രം നടക്കുന്നു. ഒരു പാരസെറ്റാ മോൾപോലുമില്ല. കാലിൽ ഇടാനുള സ്റ്റീൽ കമ്പി പോലും പുറത്ത് നിന്ന് വാങ്ങണം ഇതാണ് ഇവിടെത്തെ അവസ്ഥയെന്നും തിരുവഞ്ചുർ പറഞ്ഞു. മന്ത്രിമാരായ വീണാ ജോർജും, വി എൻ വാസനും അപകടത്തിൻ്റെ യഥാർത്ഥ വിവരങ്ങൾ മറച്ചുവെച്ചതായിയും തിരുവഞ്ചൂർ ആരോപിച്ചു. ഫ്രാൻസിസ് ജോർജ് എം പി, മോൻസ് ജോസഫ് എംഎൽഎ, മാണി സി കാപ്പൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
തലയോലപറമ്പ് സ്വദേശിയായ ബിന്ദു ( 52 ) ആണ് മരിച്ചത്.
കൂട്ടിരിപ്പുകാരിയായി എത്തിയതായിരുന്നു. രണ്ടര മണിക്കറോളം മണ്ണിനടിയിൽ കുടുങ്ങി കിടക്കുകയായിരുന്നു.
പതിനാലാം വാര്‍ഡിന്റെ ബാത്ത് റൂമിൻ്റെ ഒരു ഭാഗമാണ് ഇന്ന് രാവിലെ 11 മണിയോടെ തകര്‍ന്ന് വീണത്. അപകടത്തിൽ അലീന എന്ന 11 കാരിക്കും, അമൽ കാഷ്വാലിറ്റിയിലെ ജീവനക്കാരനുമാണ് പരിക്കേറ്റത്. വയനാട് സ്വദേശിയായ അലീന മുത്തശ്ശി ത്രേസ്യാമ്മയുടെ ഓപ്പറേഷന് വേണ്ടി എത്തിയതായിരുന്നു. മൂന്ന് ശുചി മുറികളാണ് ഇടിഞ്ഞ് വീണത്. രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാക്കി ജെ സി ബി മടങ്ങിപ്പോയി.

മാണ്ഡിയിൽ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. കാണാതായ 22 പേർക്കായി തെരച്ചിൽ തുടരുകയാണ്. ഹിമാചലില് ഇതുവരെ മഴക്കെടുതിയില് 51 പേർ മരിച്ചു, 104 പേർക്ക് പരിക്കേറ്റു, ഇരുന്നൂറോളം വീടുകൾ തകർന്നെന്നും അധികൃതർ അറിയിച്ചു. ചണ്ഡിഗഡ് – മണാലി ദേശിയ പാത മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചത് മൂലം കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സുരക്ഷിതസ്ഥാനത്ത് എത്തിക്കാനുള്ള നടപടികൾ തുടങ്ങി. ഉത്തരാഖണ്ഡിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും കാണാതായവർക്കയയി ഇന്നും തെരച്ചിൽ തുടരും. മധ്യ പ്രദേശിലും, ഉത്തർ പ്രദേശിലും, രാജസ്ഥാനിലും മഴയ്ക്ക് നേരിയ ശമനം ഉണ്ട്. ജൂലൈ 7 വരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്.

തൃശ്ശൂർ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ രോഗി മരിച്ചു, ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം

തൃശ്ശൂർ. മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം. അതിരപ്പിള്ളി സ്വദേശി രാധാകൃഷ്ണനാണ് മരിച്ചത്. അന്വേഷണം ആരംഭിച്ച് പോലീസ്. പരാതി ലഭിച്ചാൽ ഉടൻ അന്വേഷണം നടത്തുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് .

വാഹനാപകടത്തെ തുടർന്ന് ഒരു മാസത്തോളമായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു രാധാകൃഷ്ണൻ. ഇന്നലെ രാവിലെ ആയിരുന്നു കാലിന്റെ ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ചത്. അല്പസമയത്തിനകം ആരോഗ്യസ്ഥിതി ഗുരുതരമാവുകയായിരുന്നു.

ശസ്ത്രക്രിയക്ക് മുൻപുള്ള എല്ലാ പരിശോധനകളും നടത്തിയിരുന്നു. കാലിൽ ശസ്ത്രക്രിയ തുടങ്ങുന്നതിനു മുൻപേയാണ് രാധാകൃഷ്ണന്റെ ആരോഗ്യനില മോശമായതെന്ന് മെഡിക്കൽ കോളേജ് അധികൃതർ.

ഡിവൈഎസ്പി ക്കും മെഡിക്കൽ കോളേജ് സൂപ്രണ്ടിനും കുടുംബം പരാതി നൽകിയിട്ടുണ്ട്. പോലീസ് മോർച്ചറിയിൽ എത്തി ഇൻഗ്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി. പരാതി കയ്യിൽ കിട്ടിയാൽ ഉടൻ അന്വേഷണം ആരംഭിക്കുമെന്ന് സൂപ്രണ്ട്. തൃശൂർ മെഡിക്കൽ കോളേജിൽ സമാന സംഭവങ്ങൾ ആവർത്തിക്കുന്നു എന്നാണ് ജനപ്രതിനിധികളുടെ ആരോപണം

വനവകുപ്പിൽ താൽക്കാലിക വാച്ചറായ 52 വയസ്സുള്ള രാധാകൃഷ്ണന് 3 പെൺമക്കളാണ്. പോസ്റ്റ്മോർട്ടം നടപടികൾ കഴിഞ്ഞ് ബോഡി വിട്ടു കിട്ടുന്നതിനനുസരിച്ച് സംസ്കാരം നടത്തും.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരു സ്ത്രീക്ക് ദാരുണാന്ത്യം

തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ രണ്ട് മണിക്കൂര്‍ ഇവർ കുടുങ്ങിക്കിടക്കുകയായിരുന്നു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരു സ്ത്രീക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇവർ കുടുങ്ങിക്കിടക്കുകയായിരുന്നു. രണ്ടര മണിക്കൂർ നേരമാണ് ബിന്ദു അതിനുള്ളിൽ കുടുങ്ങിക്കിടന്നത്. ആശുപത്രി കെട്ടിടത്തിൽ കുളിക്കാൻ പോയപ്പോഴായിരുന്നു അപകടം.

രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനം വൈകിയെന്ന ആക്ഷേപമുയരുന്നുണ്ട്. സ്ത്രീ കുടുങ്ങിയത് അറിയാൻ വൈകി ആളൊഴിഞ്ഞ കെട്ടിടമെന്നായിരുന്നു മന്ത്രിമാരുടെ പ്രതികരണം. ആരോഗ്യമന്ത്രി വീണ ജോർജ്, മന്ത്രി വാസവൻ എന്നിവർ സംഭവ സ്ഥലത്തെത്തിയിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കവേ ആണ് സ്ത്രീ ഇതിനുള്ളിൽ കുടുങ്ങിയതായി അറിഞ്ഞത്. അമ്മയെ കാണാനില്ലെന്ന മകളുടെ പരാതിക്ക് ശേഷമാണ് തെരച്ചിൽ ആരംഭിച്ചത്..

കോട്ടയം മെഡിക്കല്‍ കോളജിലെ അപകടം: മന്ത്രിമാർ ദുരന്തത്തിൻ്റെ ആഴം മറച്ചുവെച്ചു;പ്രതിഷേധം അലയടിക്കുന്നു, ഡിസ്ചാർജ് അനുവദിക്കില്ലെന്ന് ചാണ്ടി ഉമ്മൻ എം എൽ എ

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നു വീണു അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത ബിന്ദു എന്ന വീട്ടമ്മ മരിച്ച സംഭവത്തിൽ വൻ പ്രതിഷേധം. അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ മന്ത്രിമാരായ വീണാ ജോർജും, വി എൻ വാസനും അപകടത്തിൻ്റെ യഥാർത്ഥ വിവരങ്ങൾ മറച്ചുവെച്ചതായി ആരോപണം. അപകടത്തെ തുടർന്ന് ന്യൂറോ വിഭാഗത്തിലെ ഓപ്പറേഷൻ തീയേറ്റർ അടച്ചതിനാൽ രോഗികളോട് ഡിസ്ചാർജ് വാങ്ങി പോകാൻ അധികൃതർ നിർദ്ദേശിച്ചു. ഇതോടെ ലക്ഷദ്വീപിൽ നിന്നുൾപ്പെടെയെത്തിയ നൂറ് കണക്കിന് രോഗികൾ വഴിയാധാരമായി.
രാവിലെയെത്തിയ മന്ത്രിമാർ പറഞ്ഞത് അടച്ചിട്ടിരുന്ന കെട്ടിട ഭാഗമായതിനാൽ വൻതോതിൽ കാഷ്വാലിറ്റി ഇല്ല എന്നാണ്. രണ്ട് കുട്ടികൾക്ക് നിസാര പരിക്കേറ്റന്നായിരുന്നു വി എൻ വാസവൻ്റെ പ്രതികരണം. അടച്ചിട്ടിരുന്ന കെട്ടിടമായിരുന്നു ഇത് എന്നായിരുന്നു ആരോഗ്യ മന്ത്രി പ്രതികരിച്ചത്. അവരുടെ പ്രതികരണങ്ങൾ രക്ഷാ പ്രവർത്തനത്തിൻ്റെ ആക്കം കുറച്ചു. സംഭവത്തെ നിസ്സാരവല്ക്കരിച്ച് മന്ത്രിമാർ സംസാരിച്ചതുകൊണ്ട് രക്ഷാപ്രവർത്തനം നടത്താൻ വൈകിയതാണ് ബിന്ദു മരിക്കാൻ ഇടയാക്കിയെതന്നാണ് ആരോപണം. അടച്ചിട്ടിരുന്ന ഉപയോഗിക്കാത്ത ബാത്ത് റൂമായിരുന്നു ഇതെങ്കിൽ ഇവിടെ ആളുകൾ എങ്ങനെയെത്തിയെന്നതിന് അധികൃതർക്ക് മറുപടി ഇല്ല.തലയോലപറമ്പ് സ്വദേശിയായ ബിന്ദു ( 52 ) ആണ് മരിച്ചത്.
കൂട്ടിരിപ്പുകാരിയായി എത്തിയതായിരുന്നു. രണ്ടര മണിക്കറോളം മണ്ണിനടിയിൽ കുടുങ്ങി കിടക്കുകയായിരുന്നു. ഇവരെ അത്യാഹിത വിഭാഗത്തിലേക്കു് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
ഒരു കാരണവശാലും ഡിസ്ചാർജ് അനുവദിക്കില്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും, പരിക്കേറ്റവർക്ക് ചികിത്സാ സഹായം നൽകണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
പതിനാലാം വാര്‍ഡിന്റെ ബാത്ത് റൂമിൻ്റെ ഒരു ഭാഗമാണ് ഇന്ന് രാവിലെ 11 മണിയോടെ തകര്‍ന്ന് വീണത്. അപകടത്തിൽ അലീന എന്ന 11 കാരിക്കും അമൽ എന്ന ജീവനക്കാരനുമാണ് പരിക്കേറ്റത്.വയനാട് സ്വദേശിയായ അലീന മുത്തശ്ശി ത്രേസ്യാമ്മയുടെ ഓപ്പറേഷന് വേണ്ടി എത്തിയതായിരുന്നു.
വലിയ ശബ്ദത്തോടെ ഇടിഞ്ഞു വീഴുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.