കോട്ടയം: മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ വക 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ.
സർക്കാർ ധനസഹായം നൽകുമെന്ന് മന്ത്രി വിഎൻ വാസവൻ പ്രഖ്യാപിച്ചിരുന്നു. ഇന്നത്തെ സംസ്കാര ചടങ്ങിനായി 50,000 രൂപയും നൽകുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്റേയും ധനസഹായ പ്രഖ്യാപനം. അപകടം നടന്നയുടൻ ചാണ്ടി ഉമ്മൻ സ്ഥലത്തെത്തിയിരുന്നു. ഇന്ന് ബിന്ദുവിൻ്റെ തലയോലപറമ്പിലെ വീട്ടിലെത്തിയും ചാണ്ടി ഉമ്മൻ അനുശോചനം അറിയിച്ചു.
ബിന്ദുവിൻ്റെ കുടുംബത്തിന് ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ 5 ലക്ഷം രൂപ നൽകും
ആരോഗ്യകേരളത്തിന്‍റെ ബലിയാട് ബിന്ദുവിന് വിടനല്‍കി നാട്
തലയോലപ്പറമ്പ്. കണ്ണീരും പ്രതിഷേധവും തിങ്ങിയ അന്തരീക്ഷത്തില്‍ ആരോഗ്യകേരളത്തിന്‍റെ ബലിയാട് ബിന്ദുവിന് വിടനല്‍കി നാട്. രാവിലെ തലയോലപ്പറമ്പില്‍ ബിന്ദുവിന്‍റെ സഹോദരിയുടെ വീട്ടിലെത്തിച്ച മൃതദേഹം ഉച്ചയോടെ സംസ്കരിച്ചു. ഉറ്റവരും നാട്ടുകാരും രാഷ്ട്രീയനേതാക്കളും സംസ്കാരത്തിന് സാക്ഷ്യംവഹിച്ചു
സംഭവം അനാസ്ഥയെന്നാവർത്തിച്ച് കുടുംബം. ഉപയോഗശൂന്യമായ കെട്ടിടത്തിലാണ് ബിന്ദു കയറിതെന്ന സർക്കാർ വാദം ഭർത്താവ് വിശ്രുതൻ തള്ളി. ബിന്ദുവിന്റെ മകൾക്ക് സർക്കാർ ജോലി നൽകണമെന്നാണ് നാട്ടുകാരുടെയും കുടുംബത്തെയും ആവശ്യം.
അപകടം ഉണ്ടായത് ഉപയോഗ ശൂന്യമായ കെട്ടിടത്തിലെന്നായിരുന്നു മന്ത്രിമാരും മെഡിക്കൽ കോളേജ് അധികൃതരും പറഞ്ഞത്. ഇത് പൂർണമായി തള്ളുകയാണ് ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ. രക്ഷാപ്രവർത്തനത്തിലെ വീഴ്ച മറച്ചുവെക്കാനാണ് ശ്രമിച്ചതെന്നും കുടുംബം.
പ്രധാന അത്താണിയായിരിയുന്ന ബിന്ദുവിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തിന് സൃഷ്ടിച്ചത് വൻ പ്രതിസന്ധി. മകൾക്ക് സർക്കാർ ജോലി നൽകണമെന്നാണ് നാട്ടുകാരും കുടുംബവും ആവശ്യപ്പെടുന്നത്.
സർക്കാർ ധനസഹായവും ജോലിയും നൽകിയില്ലെങ്കിൽ കുടുംബത്തെ യുഡിഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ 5 ലക്ഷം രൂപ ധനസഹായവും നൽകി.
39 വർഷം മുൻപ് താൻ കൊലപാതകം നടത്തി,കുറ്റസമ്മതത്തിൽ കുഴങ്ങി പൊലീസ്
മലപ്പുറം .39 വർഷം മുൻപ് താൻ കൊലപാതകം നടത്തിയെന്ന പ്രതിയുടെ കുറ്റസമ്മതത്തിൽ അന്വേഷണം ഊർജിതമാക്കി തിരുവമ്പാടി പൊലിസ്.
വേങ്ങര സ്റ്റേഷനിലാണ് മുഹമ്മദലി കുറ്റസമ്മതം നടത്തിയത്.
കൂടരഞ്ഞിയിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ താൻ കൊന്നതാണെന്നാണ് മുഹമ്മദലിയുടെ കുറ്റസമ്മതം.ശാരീരികമായി ഉപദ്രവിച്ചപ്പോൾ ചവിട്ടിയതാണെന്നും കൊല്ലണമെന്ന് ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും മൊഴിയിൽ പറയുന്നു.മരിച്ച വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
1986 ലാണ് സംഭവം നടന്നത്.തന്നെ ശാരീരികമായി ഉപദ്രവിച്ചതിന് തുടർന്ന് മുഹമ്മദലി ഒരാളെ ചവിട്ടി.ആ ആൾ തോട്ടിൽ വീണു.രണ്ടുദിവസം കഴിഞ്ഞ് മുഹമ്മദലി അറിയുന്നത് ഇയാൾ മരിച്ചു എന്നാണ്.പിന്നീട് മുഹമ്മദലി ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടു.39 വർഷത്തിനിപ്പുറം ഈ സംഭവത്തിൽ കുറ്റസമ്മത മൊഴി നൽകിയിരിക്കുകയാണ് മുഹമ്മദലി .മകൻ മരിച്ചതിന്റെ സങ്കടത്തിലാണ് ഇപ്പോൾ ഇത്തരത്തിൽ മൊഴി നൽകിയത്.
തൻറെ പതിനേഴാം വയസ്സിൽ കൊല്ലണമെന്ന് ഉദ്ദേശത്തോടെ ആയിരുന്നില്ല ഉപദ്രവിച്ച ആളെ ചവിട്ടിയത്.ഈ മൊഴിയുടെ അടിസ്ഥാനത്തിൽ വേങ്ങര പോലീസ് അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ തിരുവമ്പാടി പോലീസിന് കൈമാറുകയായിരുന്നു. കുടഞ്ഞിയിലെ തോട്ടിന് സമീപത്തി തെളിവെടുപ്പ് നടത്തി അങ്ങനെ ഒരാൾ അന്ന് തോട്ടിൽ വീണു മരിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു .പക്ഷേ ഇതുവരെയും ആ വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല.പോസ്റ്റ്മോർട്ടം റിപ്പോർട്ട് ശ്വാസകോശത്തിൽ വെള്ളം കയറി മരിച്ചു എന്നാണ്. അസ്വാഭാവിക മരണത്തിനായിരുന്നു അന്ന് കേസ് എടുത്തത്
ആരോഗ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം: സംഘര്‍ഷം; ലാത്തി, ജലപീരങ്കി……
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജില്‍ തകർന്നുവീണ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിപ്പോയ തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ മരണത്തില്‍, ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തം.
ബിന്ദുവിന്റെ മരണത്തിന്റെ ധാർമ്മിക ഉത്തരവാദിത്തമേറ്റെടുത്ത് മന്ത്രി വീണാ ജോർജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, യൂത്ത് ലീഗ്, ബിജെപി, യുവമോർച്ച പ്രവർത്തകർ പത്തനംതിട്ടയിലും കോട്ടയത്തും തൃശ്ശൂരിലും കൊല്ലത്തും തിരുവനന്തപുരത്തുമടക്കം പ്രതിഷേധിക്കുകയാണ്. പലയിടത്തും പ്രതിഷേധം സംഘർഷത്തിലേക്ക് എത്തി. പൊലീസ് ലാത്തി വീശി. ചിലയിടങ്ങളില്‍ ജലപീരങ്കി പ്രയോഗിച്ചു.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിലെത്തി. ആരോഗ്യ മന്ത്രിയുടെ കോലവുമായി പ്രതിഷേധിച്ചെത്തിയ പ്രവർത്തകർ ആശുപത്രി കാവടത്തിനു മുന്നില്‍ ബാരിക്കേഡ് തള്ളി മറിച്ചിടാൻ ശ്രമിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍, അബിൻ വർക്കി തുടങ്ങി യുവ നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. ആശുപത്രി കവാടത്തിന് മുന്നിലെ പോലീസ് ബാരിക്കേഡ് മുകളില്‍ കയറിയ പ്രവർത്തകർ പൊലീസിന് നേരെ മുദ്രാവാക്യം വിളിച്ചു. വീപ്പയും കൊടികളും കല്ലും പൊലീസിന് നേരെയെറിഞ്ഞു. ഇതോടെ പൊലീസ് ലാത്തി വീശി. ജലപീരങ്കി പ്രയോഗിച്ചു.
ആരോഗ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തി. തിരുവനന്തപുരത്ത് പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തി വീശി. ജലപീരങ്കി പ്രയോഗിച്ചു.
മന്ത്രി വീണാ ജോർജിന്‍റെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് മഹിളാ കോണ്‍ഗ്രസ് പ്രതിഷേധവും സംഘർഷത്തിലേക്ക് എത്തി. ഓഫീസിനുള്ളിലേക്ക് തള്ളിക്കയറാൻ മഹിളാ കോണ്‍ഗ്രസ് പ്രവർത്തകർ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി.
സർവ്വ സമ്മതനായ ഭാരവാഹിയെ കണ്ടെത്താൻ അമ്മ
കൊച്ചി.”അസാധാരണ പൊതുയോഗം ” എന്ന തലക്കെട്ടിൽ അംഗങ്ങൾക്ക് കത്ത് നൽകി അമ്മ. തിരഞ്ഞെടുപ്പ് വിജ്ഞാപനം സംബന്ധിച്ച കത്താണ് അംഗങ്ങൾക്ക് നൽകിയത്. ഇടപ്പള്ളി ലുലു മാരിയറ്റ് ഹോട്ടലിൽ ഓഗസ്റ്റ് 15ന് തിരഞ്ഞെടുപ്പ്. അന്തിമ സ്ഥാനാർത്ഥി പട്ടിക ജൂലൈ 31ന് പ്രസിദ്ധീകരിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നാല് വനിതാ സംവരണ സീറ്റുകൾ. സർവ്വ സമ്മതനായ ഭാരവാഹിയെ കണ്ടെത്താൻ എല്ലാവരും സഹകരിക്കണമെന്നും വിജ്ഞാപനത്തിൽ.
ട്രെയിനിൻ്റെ എഞ്ചിൻ തീപിടിച്ചു
ചന്നപട്ടണം.ട്രെയിനിൻ്റെ എഞ്ചിൻ തീപിടിച്ചു. മൈസൂരു – ഉദയ്പൂർ പാലസ് ക്യൂൻ ഹംസഫർ എക്സ്പ്രസിന്റെ എഞ്ചിനാണ് തീ പിടിച്ചത്
ഇന്നലെ ബെംഗളൂരുവിന് സമീപം ചന്നപട്ടണ വച്ചാണ് തീ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ ട്രെയിൻ നിർത്തി എൻജിൻ ബോഗിയിൽ നിന്ന് വിടുവിച്ചു. ഉടൻതന്നെ തീ അണച്ചു. പിന്നീട് മറ്റൊരു എൻജിൻ ഘടിപ്പിച്ച് ട്രെയിൻ യാത്ര തുടർന്നു
ഡോ. സിസ തോമസ് കേസില്‍ സര്‍ക്കാരിന് തിരിച്ചടി, അകാരണമായി പെൻഷൻ തടഞ്ഞുവെക്കരുത് – ഹൈകോടതി
കൊച്ചി. അച്ചടക്ക നടപടികളോ ജുഡീഷ്യൽ നടപടികളോ ഇല്ലാതെ പെൻഷൻ തടഞ്ഞുവയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹൈ കോടതി. ഡോക്ടർ സിസ്സ തോമസിന്റെ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചതിലാണ് കോടതി ഇടപെടൽ. സർക്കാരിനും വിമർശനം
ഗവർണറുടെ നിർദ്ദേശപ്രകാരം വൈസ് ചാൻസലർ സ്ഥാനം ഏറ്റെടുത്തതിന്റെ പേരിൽ ഡോ. സിസ തോമസിനെ ഉപദ്രവിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു സംസ്ഥാനത്തിന്റെ നടപടികൾ എന്നും കോടതി വിമർശിച്ചു
തദ്ദേശതിരഞ്ഞെടുപ്പില്‍ വേറേ ലവല്‍ പ്രചരണം പദ്ധതിയിട്ട് ബിജെപി
തിരുവനന്തപുരം. തദ്ദേശ തിരഞ്ഞെടുപ്പിന് വൻ സന്നാഹവുമായി ബിജെപി. കോടികൾ ഒഴുക്കിയുള്ള ഹൈമാസ് പ്രചരണത്തിന് ദേശീയ നേതൃത്വത്തിന്റെ അനുമതി.തിരുവനന്തപുരം, തൃശൂർ കോർപറേഷനുകൾ പിടിക്കുമെന്ന് ദേശീയ നേതൃത്വത്തിനു രാജീവ് ചന്ദ്രശേഖരന്റെ ഉറപ്പ്.തിരുവനന്തപുരത്ത് മിഷൻ 71 നടപ്പാക്കും.ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടി മുന്നിലെത്തിയ കോർപറേഷൻ വാർഡുകൾ പിടിക്കും.
സംസ്ഥാനത്ത് 10,000 വാർഡുകൾ വിജയിക്കും. 400 പഞ്ചായത്തുകൾ പിടിച്ചെടുക്കും. 25 നഗരസഭകളിൽ ഭരണം ഉറപ്പ്. ഓരോ പഞ്ചായത്ത്/ ഏരിയകളിലും ഒരു ഫുൾടൈമറെ ശമ്പളം നൽകി നിയോഗിക്കും. ശമ്പളം മാസം 30,000
ജയ സാധ്യതയുള്ള പഞ്ചായത്ത് വാർഡുകളിൽ 3 ലക്ഷം മുതൽ 5 ലക്ഷം വരെ ഫണ്ട് നൽകും. ഭരണം കിട്ടാൻ സാധ്യതയുള്ള പഞ്ചായത്തിന് 10 ലക്ഷം അധികം നൽകും. നഗരസഭ വാർഡുകളിൽ 5 മുതൽ 10 ലക്ഷം വരെ ഫണ്ട്. കോർപറേഷൻ വാർഡുകളിൽ 10 മുതൽ 20 ലക്ഷം വരെ ഫണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ മാത്രമേ നിയമസഭയിൽ നേട്ടമുണ്ടാക്കാനാവുകയുള്ളു എന്ന വിലയിരുത്തി പുതിയ സംസ്ഥാന അധ്യക്ഷൻ. പഴയ സംസ്ഥാന ഓഫീസ് വാർ റൂം ആവും
വനിതാ കൌൺസിലറെ ഭർത്താവ് നടുറോഡിൽ കുത്തികൊന്നു
ചെന്നൈ.വനിതാ കൌൺസിലറെ ഭർത്താവ് നടുറോഡിൽ വച്ച് കുത്തികൊന്നു. തിരുവള്ളൂർ ജില്ലയിലെ തിരുനിൺറാവൂരിലാണ് സംഭവം. മരിച്ചത് കൌൺസിലർ ഗോമതി(38). ആൺസുഹൃത്തുമായുള്ള അടുപ്പം ചോദ്യം ചെയ്താണ് കൊലപാതകം. ഭർത്താവ് സ്റ്റീഫൻരാജ് കീഴടങ്ങി.
പത്തുവര്‍ഷം മുമ്പു വിവാഹിതരായ ഇവര്‍ക്ക് നാലുമക്കളുണ്ട്. ആണ്‍സുഹൃത്തുമായുള്ള ബന്ധത്തെച്ചൊല്ലി നിരന്തരം വീട്ടില്‍ വഴക്കുണ്ടാകുമായിരുന്നു. കഴിഞ്ഞദിവസം ഇത്തരത്തില്‍ ഗോമതി ആണ്‍സുഹൃത്തുമായി കണ്ടതായി അറിഞ്ഞ് സ്ഥലത്തെത്തിയ ഭര്‍ത്താവ് രോഷാകുലനാവുകയും കത്തിയെടുത്ത് ആക്രമിക്കുകയുമായിരുന്നു. സംഭവ സ്ഥലത്തുതന്നെ ഗോമതി മരിച്ചു. ഇരുവരും. വിടുതലൈ ചിരുതലൈകള്‍ കക്ഷി പാര്‍ട്ടി അംഗങ്ങലാണ് ദമ്പതികള്‍.
പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു, പൂനെയിലെ പരിശോധനാ ഫലവും പോസിറ്റീവ്
പാലക്കാട്: രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിലേക്ക് അയച്ച ഫലം പോസിറ്റീവായി. കോഴിക്കോട് ബയോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ പോസിറ്റീവായിരുന്നു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലാണ് രോഗി ചികിത്സയില്‍ കഴിയുന്നത്. രോഗിയുമായി സമ്പര്‍ക്കമുണ്ടായവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിപ സാഹചര്യത്തില്‍ പാലക്കാട് തച്ചനാട്ടുകരയിലെയും കരിമ്പുഴയിലെയും ചില വാര്‍ഡുകളെ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. തച്ഛനാട്ടുകര ഗ്രാമപഞ്ചായത്തിലെ 7,8,9,11 വാര്‍ഡുകളും കരിമ്പുഴ പഞ്ചായത്തിലെ 17, 18 വാര്‍ഡുകളുമാണ് കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്.






































