കോട്ടയം മെഡിക്കൽ കോളേജിലുണ്ടായതുപോലുള്ള ദൗർഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലും സർക്കാർ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരണപ്പെട്ട ബിന്ദുവിൻ്റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകും. അവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. സർക്കാരിൻ്റെ സഹായങ്ങളും പിന്തുണയും അവർക്കുണ്ടാകും. ആരോഗ്യമേഖലയെ കൂടുതൽ കരുത്തോടെ സർക്കാർ മുന്നോട്ടു കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വീണാ ജോർജിനെ ചാനലിൽ വാർത്താ വായിക്കാൻ വിടണം,കെ മുരളീധരൻ
തിരുവനന്തപുരം.വീണാ ജോർജിനെ എത്രയും പെട്ടെന്ന് രാജി എഴുതി വാങ്ങി ചാനലിൽ വാർത്താ വായിക്കാൻ വിടണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. വീണാ ജോർജ്ജ് വാർത്ത വായിച്ച ചാനലിൻ്റെ ഡെഡ്ബോഡി പോലും ഇപ്പൊൾ ഇല്ല. ചിറ്റയം ഗോപകുമാർ അടക്കം പറയുന്നത് വീണാ ജോർജ്ജ് ഫോൺ വിളിച്ചാൽ പോലും എടുക്കാത്ത മന്ത്രി എന്നാണ്. പറ്റിയില്ലെങ്കിൽ രാജി വച്ച് പുറത്ത് പോകണം . കോട്ടയം സംഭവത്തിൽ മന്ത്രിയുടേത് ഉത്തരവാദിത്വം ഇല്ലാത്ത പ്രസ്താവനയെന്നും മുരളീധരന്‍ പറഞ്ഞു
ഉദയാ ലൈബ്രറി കെ. ദാമോദരൻ അനുസ്മരണം നടത്തി
മൈനാഗപ്പള്ളി. ജൂൺ 19 മുതൽ ഉദയാ ലൈബ്രറി ആരംഭിച്ച വായനാ പക്ഷാചരണത്തിന്റെ ഭാഗമായി കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരിൽ പ്രധാനിയും, മുൻ കമ്മ്യൂണിസ്റ്റ് നേതാവും പ്രസിദ്ധ എഴുത്തുകാരനുമായിരുന്ന കെ.ദാമോദരൻ അനുസ്മരണം നടത്തി. ലൈബ്രറി ജോയിന്റ് സെക്രട്ടറി കെ.എസ്.രാധാകൃഷ്ണകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലൈബ്രറി സെക്രട്ടറി ബി.സരോജാക്ഷൻ പിള്ള സ്വാഗതം പറഞ്ഞു.ജില്ലാ ലൈബ്രറി കൗൺസിൽ അംഗംപ്രൊഫ.എസ്സ്. അജയൻ അനുസ്മരണ പ്രഭാഷണം നടത്തി. കവിയും പ്രഭാഷകനുമായ പി.ശിവപ്രസാദ്, ബാലവേദി കോ-ഓർഡിനേറ്റർ ആർ.പി.സുഷമ ടീച്ചർ എന്നിവർ ആശംസാ പ്രസംഗം നടത്തി. ലൈബ്രേറിയൻ ഇ.ഷജീന നന്ദി പറഞ്ഞു. ലൈബ്രറി പ്രസിഡന്റ് കെ.മോഹനൻ, വൈസ് പ്രസിഡന്റ് കെ.കെ. വിജയധരൻ, ആർ. മോഹനൻ പിള്ള, ആർ.ശ്രീകുമാർ, മോഹൻദാസ് തോമസ്സ്, വി.ഉണ്ണികൃഷ്ണൻ, കോയിക്കൽ സുരേഷ്, പി. അശോക് കുമാർ, സദാശിവൻപിള്ള, ലൈബ്രേറിയൻ ജയകുമാരി തുടങ്ങിയവർ നേതൃത്വം നല്കി.
മാസ് കോമഡി എന്റര്‍ടെയ്‌നറുമായി ദീലിപ് ചിത്രം ഭ.ഭ.ബ.
ദിലീപ് ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് ഭ.ഭ.ബ. ഭയം ഭക്തി ബഹുമാനം എന്നതിന്റെ ചുരുക്കെഴുത്താണ് ചിത്രത്തിന്റെ ടൈറ്റില്‍. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ധനഞ്ജയ് ശങ്കര്‍ ആണ്. ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് താരദമ്പതിമാരായ നൂറിന്‍ ഷെരീഫും ഫാഹിം സഫറും ചേര്‍ന്നാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഒരു മാസ് കോമഡി എന്റര്‍ടെയ്‌നര്‍ തന്നെ ആയിരിക്കുമെന്ന പ്രതീക്ഷ ഉണര്‍ത്തുന്നതാണ് പുറത്തെത്തിയിരിക്കുന്ന ടീസര്‍.
അതേസമയം ചിത്രത്തില്‍ മോഹന്‍ലാലിന്റെ അതിഥിവേഷം ഉണ്ടാവുമോ എന്നത് ടീസറിന് ശേഷവും ഒരു സസ്‌പെന്‍സ് ആയി അവശേഷിക്കുന്നു. വമ്പന്‍ ബജറ്റില്‍ ഒരുക്കുന്ന ചിത്രം കോയമ്പത്തൂര്‍, പാലക്കാട്, പൊള്ളാച്ചി ഭാഗങ്ങളിലായി ആണ് ചിത്രീകരിച്ചത്. ചിത്രത്തിന്റെ ഓവര്‍സീസ് വിതരണാവകാശം റെക്കോര്‍ഡ് തുകക്ക് ഫാര്‍സ് ഫിലിംസ് സ്വന്തമാക്കിയിരുന്നു. ഒരു ദിലീപ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഓവര്‍സീസ് വിതരണാവകാശ തുകയാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
ഓണം മൂഡ്; “സാഹസം” ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്
‘ട്വന്റി വൺ ഗ്രാംസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സാഹസ’ത്തിലെ ആദ്യ ഗാനം പുറത്ത്. ബിബിൻ അശോക് ഈണം നൽകിയ ” ഓണം മൂഡ്’ എന്ന ഗാനം ആലപിച്ചത് ഫെജോ, വരികൾ രചിച്ചത് വിനായക് ശശികുമാർ. ‘ട്വന്റി വൺ ഗ്രാംസ്’, ‘ഫീനിക്സ്’ എന്നീ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച റിനിഷ് കെ എൻ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രവും നിർമ്മിച്ചത്. സംവിധായകൻ ബിബിൻ കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. നരേൻ, ബാബു ആൻ്റണി, ശബരീഷ് വർമ്മ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിൻ്റെ പോസ്റ്ററുകൾ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ”സരിഗമാ ” ആണ് ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം നേടിയത്.
ഓണാഘോഷം സമ്മാനിക്കുന്ന ഉത്സവാന്തരീക്ഷമാണ് “ഓണം മൂഡ്” എന്ന ഗാനത്തിന്റെ ഹൈലൈറ്റ്. ഓണക്കാലത്ത് യുവാക്കൾക്കിടയിലും കോളേജ് കാമ്പസുകളിലും തരംഗമായി മാറും എന്ന തരത്തിലുള്ള പ്രേക്ഷക പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. റംസാൻ, ഗൗരി കിഷൻ എന്നിവരുടെ തകർപ്പൻ ഡാൻസ് ആണ് ഗാനത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇവർക്കൊപ്പം ശബരീഷ് വർമ്മ, ജീവ ജോസഫ്, നരെയ്ൻ, ഭഗത് മാനുവൽ തുടങ്ങി ചിത്രത്തിലെ ഒട്ടേറെ താരങ്ങൾ ചുവടു വെക്കുന്നുണ്ട്. ആദ്യാവസാനം പ്രേക്ഷകരെ ത്രസിപ്പിക്കുന്ന രീതിയിലാണ് ഗാനരംഗം ഒരുക്കിയിരിക്കുന്നത്.
ഓഗസ്റ്റ് മാസത്തിൽ ഓണം സീസണിൽ ചിത്രം തിയറ്ററുകളിലെത്തും എന്നാണ് സൂചന. തമാശയും ആക്ഷനും കോർത്തിണക്കി അഡ്വെഞ്ചർ മൂഡിൽ കഥ അവതരിപ്പിക്കുന്ന സാഹസത്തിൽ റംസാൻ, അജു വർഗീസ്, സജിൻ ചെറുക്കയിൽ, ജീവ ജോസഫ്, ബൈജു സന്തോഷ്, യോഗി ജാപി, ഹരി ശിവറാം, ടെസ ജോസഫ്, വർഷ രമേശ്, വിനീത് തട്ടിൽ, മേജർ രവി, ഭഗത് മാനുവൽ, കാർത്തിക്ക്, ജയശ്രീ, ആൻ സലിം, എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാഹസത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ് ഷിനോജ് ഒടണ്ടയിൽ, രഞ്ജിത് ഭാസ്കരൻ എന്നിവരാണ്.
ഛായാഗ്രഹണം- ആൽബി, സംഗീതം- ബിബിൻ അശോക്, എഡിറ്റർ- കിരൺ ദാസ്, തിരക്കഥ, സംഭാഷണം – ബിബിൻ കൃഷ്ണ, യദുകൃഷ്ണ ദയകുമാർ, വരികൾ- വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷിഹാബ് വെണ്ണല, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- പാർത്ഥൻ, ആർട്- സുനിൽ കുമാരൻ, മേക്കപ്പ്- സുധി കട്ടപ്പന, വസ്ത്രാലങ്കാരം- അരുൺ മനോഹർ, സംഘട്ടനം- ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ജിതേഷ് അഞ്ചുമന ആന്റണി കുട്ടമ്പുഴ, അസ്സോസിയേറ്റ് ഡയറക്ടർ- നിധീഷ് നമ്പ്യാർ, സ്റ്റില്സ്- ഷൈൻ ചെട്ടികുളങ്ങര, ഡിസൈൻ- യെല്ലോ ടൂത്ത്സ്, ഡിജിറ്റൽ മാർക്കറ്റിങ് – ഒബ്സ്ക്യൂറ എൻ്റർടെയ്ൻമെൻ്റ്, പിആർഒ- ശബരി.
കോൺഗ്രസ് പ്രതിഷേധപ്രകടനം നടത്തി
ചക്കുവള്ളി. ആരോഗ്യമന്ത്രി വീണാജോർജിന്റെ രാജിആവശ്യപ്പെട്ട് കോൺഗ്രസ് പോരുവഴി പടിഞ്ഞാറ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കുവള്ളി ടൗണിൽ പ്രതിഷേധപ്രകടനവും യോഗവും നടത്തി. ചക്കുവള്ളി നസീറിന്റെ അധ്യക്ഷതയിൽ ഡി സി സി ജനറൽ സെക്രട്ടറി പി കെ. രവി ഉത്ഘാടനം ചെയ്തു. കോൺഗ്രസ് യൂത്ത്കോൺഗ്രസ് നേതാക്കളായ കിണർവിള നാസർ, ഡോക്ടർ എം എ. സലിം,സുഹൈൽ അൻസാരി, സുബൈർ പുത്തൻ പുര,പോരുവഴി ജലീൽ, പേറയിൽ നാസർ, റഹിം നാലുതുണ്ടി, അർത്തിയിൽ അൻസാരി,,ബഷീർ വരിക്കോലി, ഷെഫീഖ് അർത്തിയിൽ, മുഹമ്മദ് കുഞ്ഞ് പുളിവേലി,രാജൻചിറ്റേടത്തു,ബദർ പാലാശ്ശേരി, ബഷീർ കുഞ്ഞന്റയ്യാം,ഇർഷാദ്,തുടങ്ങിയവർ സംസാരിച്ചു.
ഷിബു മുതുപി ലാക്കാട് അനുസ്മരണയോഗം നടത്തി
ശാസ്താംകോട്ട.ശിവസേന ജില്ലാ പ്രസിഡണ്ട് ആയിരുന്ന ഷിബു മുതുപിലാ ക്കാ ടിന്റെ അനുസ്മരണ സമ്മേളനം നടന്നു. അഡ്വ. രാജീവ് രാജധാനി അധ്യക്ഷത വഹിച്ചു. ശിവസേന സംസ്ഥാന പ്രസിഡണ്ട് അഡ്വ. പേരൂർക്കട ഹരികുമാർ ഉദ്ഘാടനം ചെയ്തു. ഡോ.അജിത് സ്വാഗതവും വിശ്വാസ് നായർ നന്ദിയും പറഞ്ഞു.ബി.ജെ പി ജില്ലാ പ്രസിഡണ്ട് രാജി പ്രസാദ്, ദേവൻ,ഫാ.എബി അലക്സ്, പി.ടി ശ്രീകുമാർ, ഉല്ലാസ്കോവൂ ർ, ദിനേശ് ബാബു, പി. നൂറുദ്ദീൻ കുട്ടി, ഗുരുകുലം രാജേഷ്, എ.ജി ഹരീന്ദ്രനാഥ്, സനിൽകുമാർ, ഷാജഹാൻ, ഉഷാകുമാരി, മായൻ പട്ടാഴി, ശാന്താലയം ശശികുമാർ, പുത്തൂർ വിനോദ്, അഡ്വ. കുഞ്ഞുമോൻ, ദിലീപ് കുമാർ, ഉദയൻ വിഷുക്കണി, അനന്തു എന്നിവർ സംസാരിച്ചു
കെ.ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു
ശൂരനാട്:ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി കെ.ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു.കേരള സംസ്ഥന ലീഗൽ സർവീസ് അതോറിറ്റി ബോർഡ് അംഗം അഡ്വ.സി കെ വിജയാനന്ദ് ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാല ഭരണസമിതി അംഗം അൻസൽന അദ്ധ്യക്ഷത വഹിച്ചു.
കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ, അനുസ്മരണ പ്രഭാഷണം നടത്തി.
എച്ച്.ഹസീന, ഫൗസിയ,
സബീന ബൈജു, നെസീന എന്നിവർ പ്രസംഗിച്ചു
വളരാം നമുക്ക് വായനയിലൂടെ എന്ന പേരിൽ ആണ് പരിപാടികൾ ജൂലൈ 7 വരെ ഗ്രന്ഥശാല സംഘടിപ്പിക്കുന്നത്
ശൂരനാട് സി എച്ച്സിയിൽ നവീകരിച്ച ഫിസിയോതെറാപ്പി യൂണിറ്റ് നാടിന് സമർപ്പിച്ചു
ശൂരനാട്:ശൂരനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നവീകരിച്ച ഫിസിയോതെറാപ്പി യൂണിറ്റ് നാടിന് സമർപ്പിച്ചു.ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ ഉദ്‌ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ് പി.പുഷ്പകുമാരി അധ്യക്ഷത വഹിച്ചു.ശൂരനാട് നോർത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ.എസ്,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.സനിൽകുമാർ,വി.രതീഷ്,എസ്.ഷീജ,അംഗങ്ങളായ വൈ.ഷാജഹാൻ,തുണ്ടിൽ നൗഷാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബ്ലെസ്സൻ പാപ്പച്ചൻ,എസ്.സൗമ്യ,മെഡിക്കൽ ഓഫീസർ ഡോ.ഫിലിപ്പ് തോമസ് വൈദ്യൻ,ഫിസിയോ തെറാപ്പിയിസ്റ്റ് ശ്രുതി,ആരോഗ്യവിഭാഗം ജീവനക്കാർ,ആശാ വർക്കർമാർ, പൊതുപ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ചക്കുവള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന ഫ്രണ്ട്‌സ് പ്രവാസി കൂട്ടായ്മ ഫിസിയോതെറാപ്പി യൂണിറ്റിലേക്ക് ഫർണീച്ചറുകൾ ചടങ്ങിൽ സംഭാവന നൽകി.
സി ആർ മഹേഷ് എംഎൽഎ മെറിറ്റ് അവാർഡ്
കരുനാഗപ്പള്ളി. കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ സ്ഥിരതാമസക്കാരായ കുടുംബങ്ങളിൽ നിന്നും എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സി ആർ മഹേഷ് എംഎൽഎ ആദരിക്കുന്നു. കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിന് വെളിയിലുള്ള സ്കൂളുകളിൽ പഠനം നടത്തി എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾ ജൂലൈ പത്തിന് മുൻപായി പാസ്പോർട്ട് സൈസ് ഫോട്ടോ,മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, ഫോൺ നമ്പർ എന്നിവ സഹിതം എംഎൽഎ ഓഫീസിൽ എത്തിക്കണമെന്ന് അറിയിക്കുന്നു. നിയോജകമണ്ഡലത്തിനുള്ളിലുള്ള സ്കൂളുകളിൽ പഠിച്ച വിദ്യാർഥികളുടെ വിവരം സ്കൂളുകളിൽ നിന്നും ശേഖരിച്ചിട്ടുണ്ട് ആയതിനാൽ വീണ്ടും നൽകേണ്ടതില്ല എന്നും അറിയിക്കുന്നു.വിശദ വിവരങ്ങൾക്കായി 9447342843,9400292201 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക





































