Home Blog Page 844

ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

എറണാകുളം. പെരുമ്പാവൂരിൽ ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. അസം സ്വദേശി അസറുൽ ഇസ്ലാം ആണ് പിടിയിലായത്. വില്പനയ്ക്കായി എത്തിച്ച ആറര ഗ്രാം ഹെറോയിനാണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്.

പെരുമ്പാവൂർ സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്ത് ലഹരി വില്പന നടത്തുന്നതിനിടെ ആണ് ആറര ഗ്രാം ഹെറോയിനുമായി അസം സ്വദേശി അസറുൽ ഇസ്ലാം എക്സൈസിന്റെ പിടിയിലാകുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ലഹരി വസ്തുക്കൾ എത്തിച്ച് പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും വില്പന നടത്തിയിരുന്ന പ്രതിയെയാണ്
പെരുമ്പാവൂർ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

അസമിൽ നിന്ന് കൊണ്ടുവരുന്ന ഹെറോയിൻ പ്രതി ചെറിയ ഡപ്പികളിൽ ആക്കി 850 രൂപ നിരക്കിലാണ് വില്പന നടത്തിയിരുന്നത്. ഇതിനുമുൻപും പ്രതി സമാനമായ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആറ് മാസം മുൻപാണ് ഇയാൾ കേരളത്തിൽ എത്തിയത്.

വാൻ ഹായ് കപ്പലിൽ വീണ്ടും തീ

കൊച്ചി. കപ്പലിന്റെ താഴത്തെ അറയിലാണ് പുതുതായി തീ കണ്ടെത്തിയത്. ഈ ഭാഗത്തെ കണ്ടെയ്നറിലെ വിവരങ്ങൾ കപ്പൽ കമ്പനി മറച്ചു വെച്ചു. തീ പിടിക്കുന്ന രാസവസ്തുക്കൾ ആണോ താഴത്തെ അറയിലെ കണ്ടയിനറിൽ ഉള്ളത് എന്നും സംശയം. നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ കപ്പൽ മുങ്ങാനും സാധ്യത. സ്ഥിതി നിരീക്ഷിച്ച ഷിപ്പിംഗ് മന്ത്രാലയം. കപ്പലിൽ 2000 ടണ്ണിലേറെ എണ്ണ ഉള്ളതും നിർണായകം

മുണ്ടക്കൈ, ചൂരല്‍മല ദുരന്തം ദുരന്ത ബാധിതര്‍ക്കായി ചെലവിട്ട തുക പുറത്ത് വിട്ടു

തിരുവനന്തപുരം.മുണ്ടക്കൈ, ചൂരല്‍മല ദുരന്തം ദുരന്ത ബാധിതര്‍ക്കായി ചെലവിട്ട തുക പുറത്ത് വിട്ട് സർക്കാർ. ആകെ ചെലവഴിച്ചത് 108.21 കോടി.

എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഭൂമി ഏറ്റെടുത്തതിന് 43.77 കോടി രൂപയും മരണപ്പെട്ടവരുടെ കടുംബാംഗങ്ങള്‍ക്കായി (220) 13.3 കോടിയും നല്‍കി. വീടിന് പകരം 15 ലക്ഷം രൂപ വീതം 104 പേര്‍ക്ക് 15.6 കോടി രൂപ ധനസഹായം നല്‍കി. ജീവിതോപാധിയായി 1133 പേര്‍ക്ക് 10.1 കോടിയും ടൗണ്‍ഷിപ്പ് സ്‌പെഷ്യല്‍ ഓഫീസ് പ്രവര്‍ത്തനത്തിന് 20 കോടിയും അനുവദിച്ചു. അടിയന്തിര ധനസഹായമായി 1.3 കോടിയും വാടകയിനത്തില്‍ 4.3 കോടിയും നല്‍കി. പരിക്ക് പറ്റിയവര്‍ക്ക് 18.86 ലക്ഷവും ശവസംസ്‌കാര ചടങ്ങുകള്‍ക്കായി 17.4 ലക്ഷവും നല്‍കി.

ആഭരണ നിർമ്മാണ ശാലയിൽ നിന്നും സ്വർണ്ണവുമായി കടന്ന പ്രതിയും സഹായിയും അറസ്റ്റിൽ

കരുനാഗപ്പള്ളി: സ്വർണ്ണാഭരണ നിർമ്മാണശാലയിൽ നിന്നും 90 ഗ്രാം സ്വർണ്ണവുമായി കടന്ന വെസ്റ്റ് ബംഗാൾ സ്വദേശിയായ ജീവനക്കാരനും ഇയാളുടെ സഹായിയും പോലീസിന്റെ പിടിയിലായി.പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ ബിജയ് കൃഷ്ണ ബാല(29), സുഹൃത്തായ വെസ്റ്റ് ബംഗാൾ സ്വദേശി സെയ്ദ് നെയ്മത്തുള്ള(52) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.ഇടക്കുളങ്ങരയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്വർണ്ണാഭരണ നിർമ്മാണശാലയിലെ ജീവനക്കാരനായിരുന്നു ബിജയ് കൃഷ്ണ.ആഭരണം നിർമ്മിക്കുന്നതിനായി സ്ഥാപനയുടമ നൽകിയ 150 ഗ്രാം സ്വർണ്ണത്തിൽ നിന്നും 90 ഗ്രാമോളം മുറിച്ചെടുത്ത ശേഷം കടന്ന് കളയുകയായിരുന്നു.

സ്ഥാപനയുടമ നൽകിയ പരാതിയെ തുടർന്ന് കരുനാഗപ്പള്ളി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്യാനായത്.മോഷ്ടിച്ചെടുത്ത സ്വർണ്ണവുമായി തൃശ്ശൂരിലെത്തിയ ബിജയ് കൃഷ്ണ ഇയാളുടെ സുഹൃത്തായ സെയ്ദ് നെയ്മത്തുള്ളയുടെ സഹായത്തോടെ വിൽപ്പന നടത്തിയ ശേഷം മലപ്പുറം തിരൂരിലേക്ക് കടക്കുകയായിരുന്നു. കരുനാഗപ്പള്ളി പോലീസ് നടത്തിയ അന്വേഷണത്തിൽ തിരൂരിൽ നിന്നും ബിജയ് കൃഷ്ണയെ പിടികൂടിയ ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വർണ്ണം വിൽക്കാൻ സഹായിയായി പ്രവർത്തിച്ച സെയ്ദ് നെയ്മത്തുള്ളയെ പറ്റി വിവരം ലഭിക്കുന്നത്.തുടർന്ന് തൃശ്ശൂരിൽ എത്തി ഇയാളെയും കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു കരുനാഗപ്പള്ളി പോലീസ് ഇൻസ്‌പെക്ടർ ബിജു.വിയുടെ നേതൃത്വത്തിൽ എസ്ഐ മാരായ ഷമീർ, ആഷിഖ്,എ.എസ്.ഐ തമ്പി, എസ്.സി.പി.ഓ ഹാഷിം, സി.പി.ഓ മനോജ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

വേങ്ങ നിവേദ്യത്തിൽ  വില്ലേജ് ഓഫീസർ ആർ രതീഷ് നിര്യാതനായി

ശാസ്താം കോട്ട. വേങ്ങ നിവേദ്യത്തിൽ രതീഷ്. ആർ (49)(വില്ലേജ് ഓഫീസർ, തിനൂർ, വടകര) നിര്യാതനായി. മരണാനന്തര ചടങ്ങുകൾ നാളെ (ശനിയാഴ്ച) രാവിലെ 10.30 ന്
ഭാര്യ: ഗ്രീഷ്മ ശങ്കർ
മക്കൾ : അഥർവ് , നിവേദ്
സഞ്ചയനം : വ്യാഴാഴ്ച രാവിലെ 7 ന്

ആശുപത്രികളിലെ ദുരവസ്ഥ,അടിയന്തിര നടപടിയാവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി

കൊച്ചി. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള ആശുപത്രികളിലെ ദുരവസ്ഥയിൽ അടിയന്തിര നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി.
അടിസ്ഥാന സൗകര്യവും ഉപകരണങ്ങളും ഉറപ്പുവരുത്തണമെന്ന് ഹര്‍ജിയില്‍ ആവശ്യം.
കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നുള്ള അപകടമരണവും പൊതുതാല്‍പര്യ ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.
ആരോഗ്യവകുപ്പിന്റെ നിരുത്തരവാദപരമായ സമീപനത്തിന്റെ ഉദാഹരണമാണ് കെട്ടിടം തകര്‍ന്നുള്ള അപകടമെന്നാണ് ആക്ഷപം.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. ഹാരിസിന്റെ ആരോപണം ഗൗരവതരമെന്നും ഹര്‍ജിയില്‍ പറയുന്നു. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും ഇതേ ദുരവസ്ഥയിലാണ് എന്നും ഹർജിക്കാരൻ വ്യക്തമാക്കി.

ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ പാക്കിസ്ഥാന് ചൈന സഹായം നൽകി എന്ന് വെളിപ്പെടുത്തിഇന്ത്യൻ സൈന്യം

ന്യൂഡെല്‍ഹി. ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ പാക്കിസ്ഥാന് ചൈന സഹായം നൽകി എന്ന് വെളിപ്പെടുത്തി
ഇന്ത്യൻ സൈന്യം. ഡിജിഎംഒ തല ചർച്ചകളിൽ ചൈന പാക്കിസ്ഥാന് വിവരങ്ങൾ ചോർത്തി നൽകി എന്ന് കരസേന ഉപമേധാവി ലെഫ്റ്റനന്റ് ജനറൽ രാഹുൽ ആർ സിംഗ്.
ചൈനയുടെ പങ്ക് സൈന്യം വെളിപ്പെടുത്തുന്നത് ഇതാദ്യം.

ഡൽഹിയിൽ നടന്ന ന്യൂ ഏജ് മിലിട്ടറി ടെക്നോളജീസ് എന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെയുള്ള ചൈനയുടെ പങ്ക് കരസേന ഉപമേധാവി ലെഫ്റ്റനൻ്റ് ജനറൽ രാഹുൽ ആർ സിംഗ് വെളിപ്പെടുത്തിയത്. പാക്കിസ്ഥാന് സാധ്യമായ എല്ലാ സഹായവും പിന്തുണയും ചൈന നൽകി.പാക്കിസ്ഥാൻ്റെ 81 ശതമാനം സൈനിക ആയുധങ്ങളും ചൈനീസ് നിർമ്മിതം. സംഘർഷത്തെ ആയുധ പരീക്ഷണത്തിനായി ചൈന ഉപയോഗിച്ചു.

ഓപ്പറേഷൻ സിന്ദൂരനിടെ മൂന്ന് എതിരാളികളുമായിയായിരുന്നു ഇന്ത്യയുടെ പോരാട്ടം. പാക്കിസ്ഥാൻ മുന്നിൽ എല്ലാ പിന്തുണയും നൽകി ചൈനയും തുർക്കിയും.

സംഘർഷത്തിനിടെ മറ്റു നിരവധി ഡ്രോണുകൾ വരുന്നതും കണ്ടിരുന്നു. ഇനിയൊരു സംഘർഷം ഉണ്ടായാൽ ഇന്ത്യയിലെ ജനവാസ മേഖലകൾ ആയിരിക്കും പാകിസ്താന്റെ ലക്ഷ്യം എന്നും കരസേന ഉപമേധാവി പറഞ്ഞു

മുണ്ടും സാരിയുമുടുത്ത കാലന്മാർ ആണ് മന്ത്രിമാർ, രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം.മന്ത്രിമാർക്കെതിരെ കൊല കുറ്റത്തിന് കേസ് എടുക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ,മുണ്ടും സാരിയുമുടുത്ത കാലന്മാർ ആണ് മന്ത്രിമാർ. ബിന്ദു എന്ന അമ്മ രോഗം വന്ന് മരിച്ചതല്ല. രോഗിക്ക് കൂട്ടിരിക്കാനായി പോയി സർക്കാരിൻറെ കെട്ടുകാര്യസ്ഥതയിൽ കൊല്ലപ്പെട്ട ഒരു സ്ത്രീയാണ്. അവരെ തിരിഞ്ഞ് നോക്കാൻ ഒരു വാക്കിൻറെ ആശ്വാസം എങ്കിലും പറയാൻ സർക്കാർ തയ്യാറാകണ്ടേ. സർക്കാർ ഇവിടെ വരാൻ കഴിയാത്ത കുറ്റബോധം കൊണ്ട്

നമ്പർ വൺ കേരളത്തിന്റെ ഭാഗമല്ലേ ബിന്ദു. ചികിത്സയ്ക്ക് പോയി മരണമടയുന്ന ആളുകളുടേത് കൊലപാതകമായി രജിസ്റ്റർ ചെയ്താൽ കേരളത്തിലെ ഏറ്റവും വലിയ കൊലയാളി മന്ത്രി വീണ ജോർജെന്നും രാഹുൽ മാങ്കൂട്ടത്തിൽ

ഭാരതാംബ എങ്ങനെ മതചിഹ്നമാവും,സസ്പെൻഷൻ നടപടി റദ്ദ് ചെയ്യണമെന്ന കേരളാ സർവ്വകലാശാല രജിസ്ട്രാറുടെ ആവശ്യം അംഗീകരിക്കാതെ ഹൈക്കോടതി

കൊച്ചി. സസ്പെൻഷൻ നടപടി റദ്ദ് ചെയ്യണമെന്ന കേരളാ സർവ്വകലാശാല രജിസ്ട്രാറുടെ ആവശ്യം അംഗീകരിക്കാതെ ഹൈക്കോടതി. കേസ് തിങ്കാളാഴ്ച്ച വീണ്ടും പരിഗണിക്കുമ്പോൾ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി വൈസ് ചാൻസിലറോട് ആവശ്യപ്പെട്ടു.

സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ടായിരുന്നു കേരളാ സർവ്വകലാശാല രജിസ്ട്രാർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ വാദം കേട്ട ശേഷം കോടതി രജ്സ്ട്രാറുടെ ആവശ്യംഅംഗീകരിച്ചില്ല. വൈസ് ചാൻസിലറോട് തിങ്കളാഴ്ച്ച വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. കേസ് പരിഗണിച്ചപ്പോൾ ഭാരതാംബ എങ്ങനെ മതചിഹ്നമാവും എന്നായിരുന്നു കോടതിയുടെ ചോദ്യം. അത് കൃത്യമായി അറിയണമെന്നും, ആ ഫോട്ടോ വച്ചത് കൊണ്ട് കേരളത്തിൽ എന്ത് ക്രമസമാധാന പ്രശ്നമാണ് ഉണ്ടാവാൻ പോകുന്നത് എന്നും കോടതി ചോദിച്ചു. ക്രമസമാധാന പ്രശ്നങ്ങൾ ഒക്കെ എപ്പോഴും ഉണ്ടാകുന്നത് അല്ലെ എന്നും കോടതി കേസ് പരിഗണിക്കുന്നതിനിടെ ചോദ്യം ഉന്നയിച്ചു. നേരത്തെ നിശ്ചയിച്ച പരിപാടി റദ്ദാക്കിയത് എന്തിന് എന്ന് അറിയണം എന്നും കോടതി ആവശ്യപ്പെട്ടു. തിങ്കളാഴ്ച്ച വൈസ് ചാൻസിലറുടെ സത്യവാങ് മൂലം കൂടി ലഭിച്ച ശേഷമാവും കേസിൽ തുടർ നടപടികൾ ഉണ്ടാവുക

ഒറ്റപ്പാലത്ത് അച്ഛനും മകനും മരിച്ച നിലയിൽ; മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാമെന്ന് സൂചന

പാലക്കാട്: ഒറ്റപ്പാലം മനിശ്ശേരിയിൽ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. വരിക്കാശ്ശേരി മനയ്ക്ക് സമീപത്ത് താമസിക്കുന്ന കിരൺ, മകൻ കിഷൻ എന്നിവരാണ് മരിച്ചത്. നാലാം ക്ലാസിൽ പഠിക്കുന്ന കിഷനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ കിരൺ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

രണ്ടു പേരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കിഷന്റെ അമ്മ രണ്ട് മാസം മുമ്പാണ് ആത്മഹത്യ ചെയ്തത്. ഇരുവരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.