Home Blog Page 839

കുമളിയിൽ ആദിവാസി വിഭാഗത്തില്‍പെട്ടയാളെ 55 ദിവസമായി കാണാനില്ല

ഇടുക്കി. കുമളിയിൽ ആദിവാസി വിഭാഗത്തില്‍പെട്ടയാളെ 55 ദിവസമായി കാണാനില്ലെന്ന് പരാതി. മന്നാക്കുടി സ്വദേശി അയ്യപ്പനെയാണ് കാണാതായത്. പോലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പൻറെ കുടുംബം രംഗത്തെത്തി.

മെയ് 12നാണ് അയ്യപ്പനെ കാണാതാകുന്നത്. ഭാര്യയുടെ കയ്യിൽ നിന്നും 30 രൂപയും വാങ്ങി ബന്ധുവീട്ടിലേക്ക് പോയതാണ്. അവിടെനിന്ന് സഹോദരിയുടെ മകളുടെ ഭർത്താവിനൊപ്പം പോയി എന്നാണ് കരുതിയത്. എന്നാൽ ഒരു ദിവസം കഴിഞ്ഞും അയ്യപ്പനേ കാണാതായതോടെ ഭാര്യയും മകനും അന്വേഷിച്ചപ്പോൾ തനിക്കൊപ്പം ഇല്ലെന്നായിരുന്നു സഹോദരിയുടെ മകളുടെ ഭർത്താവിൻറെ മറുപടി. തുടർന്ന് കുമളി പോലീസിൽ പരാതി നൽകി. വനംവകുപ്പിന്റെ സഹായത്തോടെ കാടിനുള്ളിൽ പോകാനുള്ള സാധ്യത പരിശോധിച്ചു. പോലീസ് നായയുടെ സഹായത്തോടെയും തിരച്ചിൽ നടത്തി.

അയ്യപ്പനേ കാണാതായതിൻറെ രണ്ടു ദിവസം മുൻപ് സഹോദരിയുടെ മകളുമായി വഴക്കുണ്ടായിരുന്നു. മൊബൈൽ ഫോൺ സിഗ്നലോ, മറ്റു വിവരങ്ങളോ ഇല്ലാത്തതിനാൽ പോലീസ് അന്വേഷണം നിലച്ച മട്ടാണ്. തിരോധാനത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസികളെ സംഘടിപ്പിച്ച് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്.

കഴുത്തിന് കുത്തേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു

ആലുവ .സ്വകാര്യ ബസ്സ്റ്റാൻഡിന് സമീപം കഴുത്തിന് കുത്തേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു. വെളിയത്തുനാട് സ്വദേശി സാജനാണ് ഇന്ന് വൈകിട്ട് കളമശ്ശേരി മെഡിക്കൽകോളേജിൽ വച്ച് മരിച്ചത്. സാജനെ കുത്തിയശേഷം രക്ഷപെട്ട വടകര സ്വദേശി അഷ്റഫിനെ പോലീസ് അറസ്റ്റ് ചെയ്തു

ഇന്ന് രാവിലെ ആണ് ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്ത് വച്ച് ആനക്കാരൻ എന്ന് വിളിക്കുന്ന സാജന് കഴുത്തിന് കുത്തേറ്റത്. നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന വടകര സ്വദേശി അഷ്റഫാണ് സാജനെ കുത്തിയത്.സംഭവ ശേഷം പ്രതി സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടു.

പോലീസ് എത്തി സാജനെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വൈകിട്ട് സാജൻ മരിക്കുകയായിരുന്നു. പോലീസ് അന്വേഷണത്തിൽ ആലുവ എടയപ്പുറത്ത് നിന്ന് അഷ്റഫിനെ പിടികൂടി. പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തുമെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട സാജന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി

സനാതനധർമ്മം പഠിപ്പിക്കാൻ ക്ഷേത്രങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കണം, ഗവർണർ

കണ്ണൂര്‍. സനാതനധർമ്മം പഠിപ്പിക്കാൻ ക്ഷേത്രങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ. സനാതന ധർമ്മം വരും തലമുറയെ പഠിപ്പിക്കണം. കശ്മീർ മുതൽ കന്യാകുമാരി വരെ സനാതന ധർമ്മത്തെ ബഹുമാനിക്കുന്നു. തെരുവിലെ പശുക്കൾക്ക് ഗോശാലകൾ വേണം. ഇതിന് ഒരുപാട് സഹായം ലഭിക്കും. ക്ഷേത്ര ദേവസ്വങ്ങൾ ഇവ നിർമിക്കാൻ മുൻകൈ എടുക്കണം. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ പരിപാടിയിലായിരുന്നു പരാമർശം

കോൺഗ്രസ് നേതാക്കന്മാർക്കെതിരെ നടന്ന പോലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ചു

ശാസ്താംകോട്ട.കോൺഗ്രസ് നേതാക്കന്മാർക്കെതിരെ പോലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് കോൺഗ്രസ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ടയിൽ പ്രകടനം നടന്നു.
പ്രകടനം ശാസ്താംകോട്ട ജംഗ്ഷനിൽ സമാപിച്ചപ്പോൾ പ്രവർത്തകർ റോഡ് ഉപരോധിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ കുന്നത്തൂർ ബ്ലോക്ക് പ്രസിഡണ്ട് കാരക്കാട്ട് അനിൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ രവിമൈനാഗപ്പള്ളി, ദിനേശ് ബാബു, കാഞ്ഞിരംവിള അജയകുമാർ,പി.കെ.രവി, തോമസ് വൈദ്യൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ അനുതാജ്, സുഹൈൽ അൻസാരി, രതീഷ് കുറ്റിയിൽ, റിയാസ് പറമ്പിൽ.വർഗ്ഗീസ്സ് തരകൻ , പി എം സെയ്ത്, സുരേഷ് ചന്ദ്രൻ, ഷീജാ രാധാകൃഷ്ണൻ ‘ അമൃത പ്രീയ, ശാന്തകുമാരി,ലോജു ലോറൻസ്, തുടങ്ങിയവർ സംസാരിച്ചു.

ഗതാഗത നിരോധനം

കടയ്ക്കല്‍ ചന്തമുക്ക് ജങ്ഷനിലെ കലുങ്ക് പുനര്‍നിര്‍മാണത്തിനായി പാരിപ്പള്ളി- മടത്തറ (കടയ്ക്കല്‍ മുതല്‍ പാങ്ങലുക്കാട്) റോഡില്‍ ചന്തമുക്ക് മുതല്‍ സീഡ്ഫാം ജങ്ഷന്‍ വരെ ജൂലൈ ഏഴു മുതല്‍ ഒരു മാസത്തേക്ക് ഗതാഗതം നിരോധിക്കുമെന്ന് ചടയമംഗലം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. മടത്തറയില്‍ നിന്ന് കടയ്ക്കലിലേക്ക് വരുന്ന വാഹനങ്ങള്‍ സീഡ്ഫാം ജങ്ഷനില്‍ നിന്ന് തിരിഞ്ഞ് അഞ്ച്മുക്ക് വഴി കടയ്ക്കല്‍ ടൗണിലേക്കും മടത്തറയിലേക്കുള്ള വാഹനങ്ങള്‍ ആല്‍ത്തറമൂട്- ചിങ്ങേലി വഴിയും പോകേണ്ടതാണ്.

ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ പോയയാള്‍ പിടിയില്‍

കൊല്ലം: ഒളിവില്‍ കഴിഞ്ഞു വന്നിരുന്ന പിടികിട്ടാപ്പുള്ളി പോലീസിന്റെ പിടിയിലായി. നെടുമ്പന, കുളപ്പാടം, ചരുവിള പടിഞ്ഞാറ്റതില്‍ ഷിഹാസ് ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. 2017-ല്‍ യുവതിയോട് ലൈംഗികാതിക്രമം നടത്തിയതിന് ഇയാള്‍ക്കെതിരെ
പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയവേ ജാമ്യത്തിലിറങ്ങിയ ശേഷം ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.
പോലീസ് തുടര്‍ച്ചയായി നടത്തിവന്നിരുന്ന അന്വേഷണത്തില്‍ ഇയാളുടെ ഒളിസങ്കേതത്തെ കുറിച്ച് വിവരം ലഭിക്കുകയും കൊട്ടിയം പോലീസ് സംഘം പിടികൂടി അറസ്റ്റ് ചെയ്യുകയുമായിരുന്നു. നിരവധി തവണ കോടതിയില്‍ ഹാജരാകുന്നതിന് പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കൊട്ടിയം പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രദീപ്.പിയുടെ നേതൃത്വത്തില്‍ എസ്‌ഐമാരായ നിതിന്‍ നളന്‍, സുധീര്‍, ഷാ, വിഷ്ണു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

കൂട്ടിയിട്ടും കൂടുന്നില്ല, മുജീബിന് വേണം ഒരു കൈതാങ്ങ്

ശാസ്താംകോട്ട : ഇരു വൃക്കകളും തകരാറിലായ യുവാവ് ജീവിതത്തി ത്തിലേക്ക് തിരിച്ചു കയറാൻ മറ്റുള്ളവരുടെ സഹായം തേടുന്നു. മൈനാഗപ്പള്ളി ഐ.സി.എസ് മുജീബ് മൻസിലിൽ മുജീബ് (47) ആണ് സഹായം തേടുന്നത്. പ്ലംബിംഗ് ജോലിക്കാരനായിരുന്ന മുജീബിന് 2015 ലാണ് രോഗ ലക്ഷണം തുടങ്ങുന്നത്. മരുന്നുകളുടെ സഹായത്തോടെ രോഗം നിയന്ത്രിച്ച് മുന്നോട്ട് പോയങ്കിലും 2024 ഒക്ടോബറോടെ മൂർദ്ധന്യാവസ്ഥയിൽ എത്തുകയും ഡിസംബറോടെ ഡയാലിസ് ആരംഭിക്കുകയുമായിരുന്നു. ഒരു പ്രാവശ്യം ഹൃദയസ്തംഭനം വരികയും ഷുഗർ, പ്രഷർ തുടങ്ങിയവ ഉയർന്ന അവസ്ഥയിലായതിനാലും മികച്ച ചികിത്സ ആവശ്യമായതിനാൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ചികിത്സയ്ക്കായിലക്ഷങ്ങൾ ഇതിനോടകം ലക്ഷങ്ങൾ ചെലവഴിച്ചു. നിലവിൽആഴ്ചയിൽ 2 ദിവസം ഡയാലിസ് ചെയ്യണം. ജോലിയ്ക്ക് പോകാൻ കഴിയാത്തതിനാൽ മറ്റുള്ളവരുടെ സഹായത്തോടെയാണ് ഇത് ചെയ്യുന്നത്. 2 വൃക്കകളും തകരാറിലായതിനാൽ ഒരണ്ണം എങ്കിലും അടിയന്തിരമായി മാറ്റിവയ്ക്കണം. പ്രത്യേകിച്ചും ജീവിതശൈലീ രോഗങ്ങൾ ഉള്ളതിനാലും ഒരു തവണ ഹൃദയസ്തംഭനം വന്നതിനാലും . എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് ശസ്ത്രക്രീയ ചെയ്യാൻ ആലോചിക്കുന്നത്. ലഭിക്കാൻ പ്രയാസമുള്ള ഒ നെഗറ്റീവ് വൃക്കയാണ് മുജീബിൻ്റേത്. എന്നാൽ വ്യക്ക നൽകാൻ തയ്യാറായി ഒരാൾ മുന്നോട്ട് വന്നിട്ടുണ്ട്. ഇതിന് നൽകാനും ശസ്ത്രക്രീയയ്ക്കും ഒരു വർഷത്തെ ചികിത്സാ ചെലവും ഉൾപ്പെടെ 40 ലക്ഷം രൂപ വേണം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന് ഇതിന് കഴിയാത്ത സാഹചര്യമാണ്.
ഒരു റിയാലിറ്റി ഷോയിലൂടെ തനിക്ക് ലഭിച്ച സമ്മാനതുകയായ 2 ലക്ഷം രൂപ കോവൂർ കുഞ്ഞുമോൻ എം.എൽ.എ മുജീബിന് നൽകിയിരുന്നു. നികുതികൾ കഴിച്ച് ഒരു ലക്ഷത്തി ഏഴായിയിരം രൂപയാണ് ഇതിൽ നിന്ന് ലഭിച്ചത്. ഇനിയുംലക്ഷങ്ങൾ വേണം. ഇതിന വേണ്ടി
ചികിത്സാ സഹായ സമിതി രൂപവത്ക്കരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മൈനാഗപ്പള്ളി കാനറാ ബാങ്കിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്.
ഫോൺ: 7907468715.
Bank name-CANARA BANK
BRANCH-MYNAGAPPALLY
A/C NO:1102 3700 6090
IFC CODE-CNRB0014504.

ഇന്ത്യ സംശയമുന്നയിക്കുന്ന ഭീകരരെ കൈമാറുന്നതിൽ എതിർപ്പില്ലെന്ന് പാക്കിസ്ഥാൻ

ന്യൂഡെല്‍ഹി.ഇന്ത്യ സംശയമുന്നയിക്കുന്ന ഭീകരരെ കൈമാറുന്നതിൽ പാക്കിസ്ഥാന് എതിർപ്പില്ലെന്ന് പാക്കിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ.
ഭീകര സംഘടനയായ ജെയ്ഷ മുഹമ്മദ് തലവൻ മസൂദസർ എവിടെയെന്ന് പാകിസ്ഥാൻ അറിയില്ല. തെളിവുകൾ നൽകാൻ ഇന്ത്യ തയ്യാറായിട്ടില്ലെന്നും ആരോപണം.

ലക്ഷകർ ഇ തൊയ്ബ തലവൻ ഹാഫിസ് സൈദിനെയും ജെയ്ഷ മുഹമ്മദ് സ്ഥാപകൻ മസൂദ് അസറിനെയും ഇന്ത്യയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ആയിരുന്നു പാക്കിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയുടെ പ്രതികരണം.
ജെയ്ഷാ മുഹമ്മദ് തലവൻ മസൂദ് അസർ എവിടെയെന്ന് പാക്കിസ്ഥാന് അറിയില്ല
പാക്ക് മണ്ണിൽ മസൂദ് അസർ ഉണ്ട് എന്നതിന്റെ തെളിവ് നൽകാൻ ഇന്ത്യ തയ്യാറാണെങ്കിൽ അറസ്റ്റ് ചെയ്യുന്നതിൽ പാക്കിസ്ഥാന് സന്തോഷം. എന്നാൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് അത്തരം നടപടികൾ ഉണ്ടായിട്ടില്ലെന്നും ബിലാവൽ ഭൂട്ടോ ആരോപിച്ചു. മസൂദസർ അഫ്ഗാനിസ്ഥാനിൽ ആണെങ്കിൽ തങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ലെന്നും മുൻ പാക്ക് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ലക്ഷകർ ഇ തൊയ്ബ തലവൻ ഹാഫിസ് സൈദ് സ്വതന്ത്രനല്ലെന്നും
പാക്കിസ്ഥാൻ കസ്റ്റഡിയിൽ ആണെന്നും ബിലാവൽ ഭൂട്ടോ പറഞ്ഞു

സംസ്ഥാനത്ത് വീണ്ടും നിപ ജാഗ്രത

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതോടെ ജാഗ്രതയിലാണ് പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകൾ. പാലക്കാട് മണ്ണാർക്കാട് സ്വദേശിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ കഴിയുന്ന യുവതിയെ നാളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയേക്കും. മലപ്പുറം മങ്കട സ്വദേശിയായ യുവതി നിപയെ തുടർന്ന് മരിച്ച സാഹചര്യത്തിൽ മങ്കട, കുറുവ, കൂട്ടിലങ്ങാടി മക്കരപ്പറമ്പ് പഞ്ചായത്തുകളിലെ 20 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര പഞ്ചായത്തിലെയും കരിമ്പുഴ പഞ്ചായത്തിലെയും 6 വാർഡുകളിലും നിയന്ത്രണം ഏർപ്പെടുത്തി.നിപ രോഗികൾക്കും രോഗലക്ഷണമുള്ളവർക്കുമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേക വാർഡ് സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം മരിച്ച മങ്കട സ്വദേശിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയിരുന്നു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പുതിയ ചിത്രങ്ങള്‍

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പകർത്തിയ പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ആക്സിയം 4 ദൗത്യസംഘം.
വ്യത്യസ്ത സമയങ്ങളിൽ നിലയത്തിൽ നിന്നുള്ള പുറംകാഴ്ചകളാണ് നാല് പേരും ക്യാമറയിലാക്കിയത്
ആക്സിയം 4 സംഘം ബഹിരാകാശ നിലയത്തിൽ എത്തിയിട്ട് 10 ദിവസം
പരീക്ഷണങ്ങൾ തുടർന്ന് സംഘം