25.7 C
Kollam
Thursday 25th December, 2025 | 09:52:27 PM
Home Blog Page 812

സാൽവേഷൻ ആർമി സംസ്ഥാന നേതാക്കളുടെ സ്ഥാനാരോഹണ ശുശ്രുഷ നാളെ തിരുവനന്തപുരത്ത്

തിരുവനന്തപുരം: സാൽവേഷൻ ആർമിയുടെ പുതിയ ടെറിട്ടോറിയൽ കമാൻഡർ കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ, വനിതാ ശുശ്രൂഷകളുടെ സംസ്ഥാന പ്രസിഡൻ്റ് കേണൽ റാണി ഫൂല പ്രധാൻ എന്നിവരുടെ സ്ഥാനാരോഹണ ശുശ്രൂഷ നാളെ (13/7/2025) നടക്കും.
കവടിയാർ കമ്മീഷണർ പി ഇ ജോർജ് മെമ്മോറിയൽ ചർച്ചിൽ നടക്കുന്ന ശുശ്രൂഷയിൽ
മുഖ്യ കാര്യദർശി ലെഫ്.കേണൽ ജേക്കബ്ബ് ജോൺ ജോസഫ് അധ്യക്ഷനാകും. ഉച്ചയ്ക്ക് 2.30 ന്
പുതിയ സംസ്ഥാന നേതാക്കളെ സ്വീകരിച്ച് ദേവാലയത്തിലേക്കാനയിക്കും.
കമ്മീഷണർ എംസി ജെയിംസിൻ്റെ പ്രാർത്ഥനയോടെയാണ് ശുശ്രൂഷകൾ ആരംഭിക്കുന്നത്. മുഖ്യ കാര്യദർശി ലെഫ്.കേണൽ ജേക്കബ്ബ് ജോസഫ് പുതിയ നേതൃത്വത്തെ പരിചയപ്പെടുത്തും.തുടർന്ന് കമ്മീഷണർമാരായ വിൽഫ്രഡ് വറുഗീസ്, പ്രേമാവിൽഫ്രഡ് എന്നിവർ സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സാൽവേഷൻ ആർമി ജനറൽ ലിൻഡൻ ബക്കിംഗ്ഹാമിൻ്റെ സന്ദേശം ചടങ്ങിൽ കമ്മീഷണർ വിൽഫ്രഡ് വറുഗീസ് വായിക്കും. സെൻട്രൽ ചർച്ച് ഗായക സംഘം സ്വാഗത ഗാനം ആലപിക്കുമ്പോൾ പുതിയ നേതാക്കൾക്ക് സംസ്ഥാനത്തിൻ്റെ സ്വീകരണം നൽകും.മേജർ ആശാ ജസ്റ്റിൻ, ലെഫ്.കേണൽ ഡേവിഡ്സൺ വർഗീസ്, ജൂനി കോശി മറിയം, ശ്യം അരുവിക്കര, പോൾ രാജ് കുമാർ എന്നിവർ ആശംസകൾ അർപ്പിക്കും.കേണൽ റാണി ഫൂലെ പ്രധാൻ മറുപടി പ്രസംഗം നടത്തും. കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ തിരുവചന സന്ദേശം നൽകും. ലെഫ്.കേണൽ ജോസ് പി മാത്യു, ലെഫ്.കേണൽ സജൂഡാനിയേൽ, ലെഫ്.കേണൽ സി.ജെ ബെന്നി മോൻ, ലെഫ്.കേണൽ എൻ ഡി ജോഷ്വാ എന്നിവർ സംബന്ധിക്കും. ലെഫ്.കേണൽ സോണിയാ ജേക്കബ് സമാപന പ്രാർത്ഥന നടത്തും.സംസ്ഥാനാധിപൻ കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ ആശീർവദിക്കും.

ഒഡീഷയിലെ കണ്ഡമൽ സ്വദേശികളായ കേണൽ പ്രകാശ് ചന്ദ്ര പ്രധാനും കേണൽ റാണി ഫൂലെ പ്രധാനും ‘ബിൽഡേഴ്സ് ഓഫ് കിംഗ്ഡം’ സെഷനിൽ ഉത്തർപ്രദേശിലെ ബറേലിയിലുള്ള ഓഫീസർ ട്രെയിനിംഗ് കോളജിൽ നിന്നും വൈദീക പഠനം പൂർത്തികരിച്ച് 1998 മെയ് 10ന് അധികാരപത്രം സ്വികരിച്ചു. തുടർന്ന് കോർ ഓഫീസർ, ഡിവിഷണൽ യൂത്ത് സെക്രട്ടറി, ഡിവിഷണൽ സെക്രട്ടറി, എച്ച് ഐ വി ടെറിട്ടോറിയൽ പ്രോഗ്രാം കോർഓനേറ്റർ, ഫിനാൻസ് ഡിപ്പാർട്ട്മെൻ്റ്, പ്രോപ്പർട്ടി അസിസ്റ്റൻ്റ്, പ്രോജക്ട് ഓഫീസർ, പ്രോഗ്രാം സെക്രട്ടറിയുടെ സെക്രട്ടറി , ബിസിനസ് അഡ്മിനിസ്ട്രേറ്റർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 2021 നവംബർ ഒന്ന് മുതൽ ഇന്ത്യാ ഈസ്റ്റേൺ ടെറിട്ടറിയുടെ (മിസ്സോറാം ) മുഖ്യ കാര്യദർശിയായും വനിതാ ശുശ്രൂഷകളുടെ സെക്രട്ടറിയായും പ്രവർത്തിച്ച ശേഷമാണ് 330 ൽ അധികം പളളികളും നിരവധി സ്ഥാപനങ്ങളുമുള്ള കേരളത്തിലെ സാൽവേഷൻ ആർമി സഭയുടെ നേതൃത്വത്തിലേക്ക് ഇരുവരും പ്രവേശിക്കുന്നത്.

കോഴിക്കോട് മെത്തഫിറ്റമിനുമായി യുവാവ് പിടിയില്‍

കോഴിക്കോട്. വീണ്ടും മയക്കുമരുന്ന് വേട്ട. മെത്തഫിറ്റമിനുമായി
എരവട്ടൂർ സ്വദേശി വിഷ്ണുലാൽ ആണ് എക്സൈസിൻ്റെ പിടിയിലായത്. പേരാമ്പ്രയിൽ നിന്ന് ചേനായിക്ക് പോകുന്ന റോഡിൽ നടത്തിയ വാഹന പരിശോധനയിലാണ് യുവാവ് പിടിയിലായത്. ഇയാളിൽ നിന്ന് 30.5 ഗ്രാം മെത്തഫിറ്റമിൻ കണ്ടെടുത്തു. പ്രതി സഞ്ചരിച്ച സ്കൂട്ടർ എക്സൈസ് കസ്റ്റഡിയിലെടുത്തു.

കടലൂർ ട്രെയിൻ അപകടം,റെയിൽവേ വിശദീകരണം തെറ്റെന്ന് പോലീസ്

ചെന്നൈ.കടലൂർ ട്രെയിൻ അപകടം. റെയിൽവേ വിശദീകരണം തെറ്റെന്ന് പോലീസ് കണ്ടെത്തൽ. ഗേറ്റ് കീപ്പറുടെ പിഴവ് മൂലമെന്ന് പോലീസ്. ബസ് വരുന്ന സമയത്ത് ഗേറ്റ് തുറന്ന് കിടക്കുകയായിരുന്നു. Auto വോയിസ് റെക്കോർഡർ ഫോണിൽ സ്റ്റേഷൻ മാസ്റ്ററോട് ഗേറ്റ് കീപ്പർ പങ്കജ് ശർമ തെറ്റ് ഏറ്റുപറയുന്ന സംഭാഷണം പോലീസിന് ലഭിച്ചു. ഗേറ്റ് അടഞ്ഞു കിടക്കുകയായിരുന്നു എന്നും ബസ് ഡ്രൈവർ ആവശ്യപ്പെട്ടത് കൊണ്ടാണ് ഗേറ്റ് തുറന്നത് എന്നുമായിരുന്നു റെയിൽവേ വിശദീകരണം

മംഗളൂരുവില്‍ വിഷവാതകം ശ്വസിച്ച് മലയാളി ഉള്‍പ്പടെ രണ്ടുപേര്‍ മരിച്ചു

മംഗളൂരു: മംഗളൂരു റിഫൈനറി ആന്റ് പെട്രോകെമിക്കല്‍ ലിമിറ്റഡിലുണ്ടായ (എംആര്‍പിഎല്‍) വിഷവാതക ചോര്‍ച്ചയില്‍ രണ്ട് മരണം. എംആര്‍പിഎല്‍ തൊഴിലാളികളായ കോഴിക്കോട് കക്കോടി സ്വദേശി ബിജില്‍ പ്രസാദ്, പ്രയാഗ്രാജ് സ്വദേശി ദീപ് ചന്ദ്ര എന്നിവരാണ് മരിച്ചത്. ഇരുവരെയും പ്ലാന്റിലെ ടാങ്ക് പ്ലാറ്റ്ഫോമിനു മുകളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെയോടെ ആയിരുന്നു അപകടം.

രക്ഷാപ്രവര്‍ത്തനത്തിനിടെ സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനും പരിക്കേറ്റു. ഇയാള്‍ അപകടനില തരണം ചെയ്തുവെന്നാണ് വിവരം. ഓയില്‍ മൂവ്‌മെന്റ് ഏരിയയിലെ സംഭരണ ടാങ്കിന്റെ പ്ലാറ്റ്‌ഫോമില്‍ തകരാറുണ്ടോ എന്ന് പരിശോധിക്കാന്‍ കയറിയപ്പോഴായിരുന്നു അപകടം. രാവിലെ ജോലിക്കെത്തിയ മറ്റ് ജീവനക്കാരാണ് ബോധരഹിതരായി കിടക്കുന്ന ഇരുവരെയും കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തമിഴ്നാട്ടിൽ ഇനി ബാക്ക് ബെഞ്ചേഴ്‌സ് ഇല്ല

തമിഴ്നാട്ടിലെ സ്‌കൂളുകളിൽ പുതിയ ക്രമീകരണം വരുന്നു. പുതിയ ഇരിപ്പിട ക്രമീകരണത്തോടെ തമിഴ്നാട്ടിലെ സ്‌കൂളുകളിൽ ഇനി ബാക്ക് ബെഞ്ചേഴ്‌സ് ഉണ്ടാവില്ല. പരമ്പരാഗത രീതിയിലെ ഇരിപ്പിടങ്ങൾ മാറ്റിയാണ് പുതിയ പരിഷ്കാരം. ഇനി അർദ്ധവൃത്താകൃതിയിലായിരിക്കും ഇരിപ്പിടങ്ങൾ ക്രമീകരിക്കുക. പുതിയ പരിഷ്കാരത്തിന് പ്രചോദനമായത് ‘സ്ഥാനാർഥി ശ്രീക്കുട്ടന്‍’ എന്ന മലയാള സിനിമയിലെ സ്കൂൾ രംഗങ്ങളാണ് എന്നാണ് സൂചന. തമിഴ്നാട്ടിലും ഇത് ചർച്ചയായിരുന്നു.

‘വിസ്‌കി കുട്ടപ്പായി’യുടെ സഞ്ചയനം കഴിഞ്ഞു….ചരിത്രത്തില്‍ ആദ്യമായിട്ടാകും ഇങ്ങനെ ഒരു ചടങ്ങ്…

‘വിസ്‌കി കുട്ടപ്പായി’യുടെ സഞ്ചയനം ഇന്ന് കഴിഞ്ഞു. രാവിലെ 8ന് എഴുകോണ്‍ നിള ഇന്‍ ഹോട്ടലിലായിരുന്നു ചടങ്ങ്. ആദ്യം പ്രാര്‍ഥന, പിന്നെ അവന്റെ ഓര്‍മകള്‍ പങ്കുവച്ച് പ്രാതല്‍. കുട്ടപ്പായിയെ സ്‌നേഹിച്ചവരെയെല്ലാം സഞ്ചയനത്തിനായി ക്ഷണിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായിട്ടാകും ഇങ്ങനെ ഒരു ചടങ്ങ്… ആരാണു വിസ്‌കി കുട്ടപ്പായി എന്നറിയുമ്പോഴാണു കൗതുകം.
കശുവണ്ടി വ്യവസായിയും എഴുകോണ്‍ നിള പാലസ് ഉടമയുമായ കൊല്ലം കടപ്പാക്കട സ്വാസ്തികയില്‍ സോമരാജന്റെയും കുടുംബത്തിന്റെയും വളര്‍ത്തുനായ ആയിരുന്നു കുട്ടപ്പായി. പഗ് ഇനത്തില്‍പെട്ട അവനെ 45 ദിവസം പ്രായമുള്ളപ്പോള്‍ സോമരാജന്റെ മകന്‍ വൈശാഖ് എറണാകുളത്തു നിന്നു കൊണ്ടുവന്നതാണ്. നല്ല തിരിച്ചറിവും വകതിരിവും ഉണ്ടായിരുന്ന നായക്കുട്ടിക്ക് അവര്‍ ‘വിസ്‌കി’ എന്നു പേരിട്ടു. ഓമനപ്പേര് ‘കുട്ടപ്പായി’. അന്നുമുതല്‍ ഊണും ഉറക്കവും എല്ലാം വീട്ടുകാര്‍ക്ക് ഒപ്പം.
വാരിക്കൊടുത്താലേ ഭക്ഷണം കഴിക്കൂ. കുടുംബത്തിന്റെ എല്ലാ യാത്രകളിലും വിസ്‌കിയും കൂടെക്കാണും. അവന്റെ എല്ലാ പിറന്നാളുകളും കുടുംബത്തിന് ആഘോഷമായിരുന്നു. ഇടയ്ക്ക് ഫാക്ടറികളില്‍ പോകുമ്പോള്‍ സോമരാജനും ഭാര്യയ്ക്കും ഒപ്പം വിസ്‌കിയും കൂടെയുണ്ടാകുമായിരുന്നു. തൊഴിലാളികള്‍ക്കിടയിലും പ്രിയങ്കരന്‍. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ശ്വാസംമുട്ടലിനെ തുടര്‍ന്ന് 11 വയസ്സുള്ള അവന്റെ വിയോഗം. പ്രായാധിക്യം കൊണ്ടുള്ള ഹൃദയാഘാതമായിരുന്നു മരണകാരണം.
പെട്ടിയിലായിരുന്നു അടക്കം. കര്‍മങ്ങളും ചെയ്തു. 16 കഴിഞ്ഞാല്‍ പറശ്ശിനിക്കടവ് മുത്തപ്പന്റെ സന്നിധിയില്‍ അവന്റെ ഒരു വെള്ളിരൂപം സമര്‍പ്പിക്കും. പിന്നെ സംസ്‌കരിച്ച സ്ഥലത്ത് സ്മൃതി കുടീരവും. അവിടെ വയ്ക്കാന്‍ കുട്ടപ്പായിയുടെ കുഞ്ഞു പ്രതിമയും ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു സോമരാജന്റെ മകള്‍ നിള.

കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ അപകടം…..പോള്ളലേറ്റ രണ്ട് കുട്ടികളും മരിച്ചു, അമ്മയുടെ നില ഗുരുതരം

പാലക്കാട്: കാര്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികളും മരിച്ചു. പാലക്കാട് പൊല്‍പ്പുള്ളി അത്തിക്കോട് പൂളക്കാട്ടില്‍ പരേതനായ മാര്‍ട്ടിന്‍-എല്‍സി ദമ്പതിമാരുടെ മകള്‍ എമിലീന മരിയ മാര്‍ട്ടിന്‍ (4), ആല്‍ഫിന്‍ (6) എന്നിവരാണ് ശനിയാഴ്ച ഉച്ചയോടെ മരിച്ചത്. കുട്ടികളുടെ അമ്മ എല്‍സിയുടെ നില ഗുരുതരമായി തുടരുകയാണ്.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. സ്വകാര്യ ആശുപത്രിയില്‍ നഴ്സായ എല്‍സി മക്കളുമായി പുറത്തുപോകാന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ഉടന്‍ തീ പിടിക്കുകയായിരുന്നു. എല്‍സിയുടെ മൂത്തമകള്‍ പത്ത് വയസുകാരി അലീനയ്ക്കും അമ്മ ഡെയ്സിക്കും പൊള്ളലേറ്റിരുന്നു. ഇവര്‍ ഇരുവരും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ എല്‍സി ജോലികഴിഞ്ഞ് തിരിച്ചെത്തി വീടിനുമുന്നില്‍ കാര്‍ നിര്‍ത്തിയിട്ടിരുന്നു. ഒരുമണിക്കൂറിനുശേഷം മക്കള്‍ക്കൊപ്പം പുറത്തുപോകാനായി കാറില്‍ക്കയറി സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ തീ പിടിക്കയായിരുന്നു എന്നാണ് വിവരം. തീ ആളിക്കത്തുന്നതുകണ്ട് വീടിനുമുന്നിലെത്തിയ പ്രദേശവാസികള്‍ കണ്ടത് ശരീരമാസകലം പൊള്ളലേറ്റ എല്‍സിയെയാണ്. കുട്ടികളെ എല്‍സിതന്നെയാണ് കാറില്‍ നിന്നും പുറത്തെത്തിച്ചതെന്നും അവര്‍ പറഞ്ഞു.
കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എല്‍സിയുടെ അമ്മ ഡെയ്‌സിക്ക് പൊള്ളലേറ്റത്. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ സമീപത്തെ കിണറില്‍നിന്നും വെള്ളം പമ്പുചെയ്താണ് തീയണച്ചത്. എല്‍സിയുടെ ഭര്‍ത്താവ് മാര്‍ട്ടിന്‍ ഒന്നരമാസംമുമ്പാണ് കാന്‍സര്‍ ബാധിതനായി മരിച്ചത്. അട്ടപ്പാടി സ്വദേശികളായ എല്‍സിയും കുടുംബവും അഞ്ചുവര്‍ഷം മുന്‍പാണ് പൊല്‍പ്പുള്ളി പൂളക്കാട്ട് താമസമായത്.

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സിന്റെ സൗജന്യ  ഏകദിന സംരംഭകത്വ ശില്പശാല ജൂലൈ 16 ന് കരുനാഗപ്പള്ളിയില്‍

പ്രവാസികള്‍ക്കും തിരിച്ചെത്തിയ പ്രവാസികള്‍ക്കുമായി നോര്‍ക്കാ റൂട്ട്‌സും  സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റും (സി.എം.ഡി) സംയുക്തമായി  സംഘടിപ്പിക്കുന്ന സൗജന്യ  ഏകദിന സംരംഭകത്വ ശില്പശാല  ജൂലൈ 16 ന്   കരുനാഗപ്പള്ളിയില്‍ നടക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ രാവിലെ 9.30 ന്  ശില്പശാല നടക്കുന്ന ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ എത്തണം.  തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടേയും മറ്റ് പദ്ധതികളുടേയും സേവനങ്ങളുടേയും വിശദാംശങ്ങള്‍ ശില്പശാലയില്‍ ലഭ്യമാകും.  ഉചിതമായ സംരംഭങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ സാമ്പത്തിക, നിയമ, മാനേജ്‌മെന്റ് മേഖലകളെ സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ലഭിക്കും.  ഇതോടൊപ്പം കുറഞ്ഞ മൂലധനത്തില്‍ നാട്ടില്‍ ആരംഭിക്കുവാന്‍ കഴിയുന്ന  നൂതന ബിസിനസ്സ് ആശയങ്ങളും പരിചയപ്പെടാം. താത്പര്യമുള്ള പ്രവാസികള്‍ക്ക്  രാവിലെ വേദിയിലെത്തി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റ്  ഹെല്‍പ്പ് ഡെസ്‌ക്കിലെ 0471 2329738, +91-8078249505 എന്നീ നമ്പറുകളില്‍  (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്.
രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലിചെയ്തു നാട്ടില്‍ സ്ഥിരതാമസമാക്കിയ പ്രവാസികേരളീയര്‍ക്ക് സ്വയംതൊഴിലോ സംരംഭങ്ങളോ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പ്രയോജനപ്പെടുന്നതാണ് എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി. താല്‍പര്യമുള്ളവര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് വെബ്ബ്‌സൈറ്റായ www.norkaroots.org സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൃത്യമായ വായ്പാ തിരിച്ചടവിന് മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വര്‍ഷം) എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും. പദ്ധതി സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക്  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാം.

അനധികൃതമായി സൂക്ഷിച്ച റേഷന്‍ സാധനങ്ങള്‍ പിടിച്ചെടുത്തു

വാടി- തങ്കശ്ശേരി റൂട്ടില്‍ ക്യൂ.എസ്.എസ് സൊസൈറ്റി കെട്ടിടത്തിനു സമീപം അനധികൃതമായി സംഭരിച്ച് സൂക്ഷിച്ച 10 ചാക്ക് റേഷന്‍ സാധനങ്ങള്‍ പിടിച്ചെടുത്തു. ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍മാരായ സുജി,  സിന്ധു, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ പത്മജ, അനില എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. സമീപത്തെ റേഷന്‍ കടകളിലും കര്‍ശന പരിശോധന നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കി. പിടിച്ചെടുത്ത ഭക്ഷ്യധാന്യങ്ങള്‍   കൊല്ലം മെയിന്‍ എന്‍.എഫ്.എസ്.എ ഡിപ്പോയില്‍ സൂക്ഷിക്കും. ഓണക്കാലം പ്രമാണിച്ച് പ്രത്യേക പരിശോധനാ സംഘങ്ങള്‍ രൂപീകരിച്ച് ജില്ലയിലൊട്ടാകെ പൊതു വിപണികളിലും റേഷന്‍ കടകളിലും പരിശോധന നടത്തും. അടഞ്ഞു കിടക്കുന്ന ഗോഡൗണുകള്‍, റേഷന്‍ സാധനങ്ങള്‍ കടത്തുന്നതായി സംശയിക്കപ്പെടുന്ന വാഹനങ്ങള്‍ എന്നിവ നിരീക്ഷിക്കുമെന്നും കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ ജി.എസ്. ഗോപകുമാര്‍ അറിയിച്ചു.

മുണ്ടയ്ക്കല്‍ കച്ചിക്കടവ് പാലത്തിനായി 27.97 കോടി രൂപ അനുവദിച്ചു

കൊല്ലം ഇരവിപുരം മണ്ഡലത്തിലെ മുണ്ടയ്ക്കല്‍കച്ചിക്കടവ് പാലത്തിന്റെ നിര്‍മ്മാണത്തിനായി 27.97 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ടി എസ് കനാലിന് കുറുകെ നിര്‍മ്മിക്കുന്ന പാലത്തിനും അപ്രോച്ച് റോഡിന്റെ സ്ഥലം ഏറ്റെടുക്കലും അടക്കമുള്ളതാണ് പദ്ധതി. 7.95 കോടി രൂപയായിരുന്നു പദ്ധതിയുടെ ആദ്യ അടങ്കല്‍. പിന്നീട് സ്ഥലം ഏറ്റെടുക്കലും, പൊതുമരാമത്ത് നിരക്ക് മാറ്റവും അടക്കമുള്ള ഘടകങ്ങളും ഉള്‍പ്പെട്ടതോടെയാണ് അധിക തുകയ്ക്കുള്ള പുതുക്കിയ അടങ്കലിന് ധനാനുമതി നല്‍കിയത്.
147.5 മീറ്റര്‍ നീളത്തില്‍ ഒമ്പത് സ്പാനുകള്‍ ഉള്‍പ്പെട്ടതാണ് പാലത്തിന്റെ നിര്‍മ്മിതി. ചായക്കട മുക്കില്‍ തുടങ്ങീ തീരദേശ ഭാഗത്തുമായി അപ്രോച്ച് റോഡ് നിര്‍മ്മിക്കും. പാലത്തിന്റെ ഇരുഭാഗത്തും മൂന്നര മീറ്റര്‍ വീതിയില്‍ സര്‍വീസ് റോഡുണ്ടാകും. അപ്രോച്ച് റോഡ് നിര്‍മ്മാണത്തിന് 104 സെന്റ് സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ഇതിന് 11 കോടി രൂപ അടങ്കലിലുണ്ട്.