27.8 C
Kollam
Saturday 27th December, 2025 | 12:11:41 PM
Home Blog Page 801

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീ പിടിച്ചു

അഞ്ചൽ. ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീ പിടിച്ചു.തിരുവനന്തപുരത്തുനിന്ന് മുണ്ടക്കയത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസ്സിലായിരുന്നു തീപിടുത്തം.ആളപായമില്ല

പുക ഉയർന്നതോടെ യാത്രക്കാരും ജീവനക്കാരും പുറത്തിറങ്ങി രക്ഷപ്പെട്ടു. സമീപത്ത പെട്രോൾ പമ്പിൽനിന്നും ഫയർ എസ്സ്റ്റിങ്യൂഷെർ എത്തിച്ച് തീയണച്ചു

കെ എസ് ആർ ടി സി ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരായ രണ്ടുപേർമരിച്ചു

പാലക്കാട്. തച്ചമ്പാറ എടയ്ക്കൽ കെ എസ് ആർ ടി സി ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരായ രണ്ടുപേർ
മരിച്ചു. തൃക്കലൂർ കമ്മാളംകുന്ന് ഹംസയുടെ മകൻ അസീസ്,തൃക്കലൂർ വാഴക്കാട്ടിൽ അയ്യപ്പൻകുട്ടി എന്നിവരാണ് മരിച്ചത്. മൃതദേഹം തച്ചമ്പാറ ഇസാഫ് ആശുപത്രിയിൽ

കഴക്കൂട്ടത്ത് MDMA യുമായി രണ്ടു പേർ പിടിയിൽ

തിരുവനന്തപുരം. കഴക്കൂട്ടത്ത് MDMA യുമായി രണ്ടു പേർ പിടിയിൽ. പേട്ട സ്വദേശികളായ എബിൻ (19)
അതുൻ (26) എന്നിവരാണ് സിറ്റി ഡാൻസാഫ് സംഘത്തിൻ്റെ പിടിയിലായത്.ബംഗളുരുവിൽ നിന്ന് വാങ്ങിയ MDMA യുമായി കഴക്കൂട്ടത്ത് ബസിൽ വന്നിറങ്ങിയപ്പോഴാണ് ഇവരെ പിടികൂടിയത്. സിഗററ്റ് പാക്കറ്റിനുള്ളിൽ ഒളിപ്പിച്ചായിരുന്നു MDMA കടത്തിയത്.

20 ഗ്രാം MDMA യാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. MDMA വിൽപന സംഘങ്ങളെ നിരീക്ഷിച്ചു വരുന്നതിനിടെയാണ് ഇവർ ബംഗളുരുവിൽ നിന്ന് മടങ്ങി വരുന്ന വിവരം പോലീസിന് ലഭിച്ചത്. കഴക്കൂട്ടത്ത് ബസ്സിറങ്ങി ബൈക്കിൽ പേട്ടയിലേയ്ക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് ഡാൻസാഫ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. കഴക്കൂട്ടം പോലീസ് കേസെടുത്തു. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും

ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ

കാലിഫോര്‍ണിയ: കണ്ടന്‍റ് കോപ്പിയടിയും സ്‌പാമിംഗും തടയുന്നതിന്‍റെ ഭാഗമായി മെറ്റ 2025ല്‍ ഇതുവരെ നീക്കം ചെയ്തത് ഒരു കോടി ഫേസ്ബുക്ക് എന്ന് റിപ്പോർട്ട്. ഫേസ്ബുക്ക് പേജ് കൂടുതല്‍ സത്യസന്ധവും ആധികാരികവും പ്രധാന്യമുള്ളതുമാക്കി മാറ്റാനുള്ള വിശാല ശ്രമത്തിന്‍റെ ഭാഗമാണ് ഈ നീക്കമെന്ന് മെറ്റ വ്യക്തമാക്കി. ഇതിന്‍റെ ഭാഗമായി ഒറിജനല്‍ കണ്ടന്‍റുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള കൂടുതല്‍ നടപടികള്‍ മെറ്റ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കോപ്പിയടി കണ്ടന്‍റുകള്‍ കണ്ടെത്താനുള്ള പുത്തന്‍ സംവിധാനം തയ്യാറായതായും മെറ്റ അറിയിച്ചു.

ഫേസ്ബുക്ക് ഫീഡ് സത്യസന്ധമാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുകയാണ് മെറ്റ. ഇനി മുതല്‍ ഒറിജിനല്‍ കണ്ടന്‍റുകള്‍ക്കേ പ്രാധാന്യം നല്‍കൂവെന്ന് മെറ്റ അധികൃതര്‍ വ്യക്തമാക്കി. അണ്‍ഒറിജിനല്‍ അഥവാ മറ്റ് കണ്ടന്‍റ് ക്രിയേറ്റര്‍മാരുടെ ഉള്ളടക്കങ്ങള്‍, മതിയായ ക്രഡിറ്റ് നല്‍കാതെ തുടര്‍ച്ചയായി പോസ്റ്റ് ചെയ്യുന്നത് തടയുകയാണ് പ്രധാനമായും മെറ്റ ഇതിന്‍റെ ഭാഗമായി ചെയ്യുന്നത്. അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയോ അല്ലാതെയോ ഉള്ളടക്കങ്ങള്‍ റീഷെയര്‍ ചെയ്യുന്നതിനെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. എന്നാല്‍ മറ്റുള്ളവരുടെ ഉള്ളടക്കങ്ങള്‍ അവരുടെ അനുമതി ഇല്ലാതെ ഫീഡില്‍ നേരിട്ട് പോസ്റ്റ് ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് മെറ്റ ബ്ലോഗ്‌പോസ്റ്റില്‍ വ്യക്തമാക്കി.
മറ്റുള്ള ആളുകള്‍ പോസ്റ്റ് ചെയ്ത വീഡിയോകളും ചിത്രങ്ങളും എഴുത്തുകളും കടപ്പാട് രേഖപ്പെടുത്താതെ തുടര്‍ച്ചയായി പോസ്റ്റ് ചെയ്യുന്നത് ചെറുക്കാന്‍ ശക്തമായ നടപടികള്‍ മെറ്റ പ്രഖ്യാപിച്ചു. കോപ്പിയടിക്കാരെ ഫേസ്‌ബുക്ക് മോണിറ്റൈസേഷന്‍ പ്രോഗ്രാമില്‍ നിന്ന് പുറത്താക്കുക മാത്രമല്ല, പോസ്റ്റുകളുട റീച്ച് കുറയ്ക്കുമെന്ന മുന്നറിയിപ്പും മെറ്റ നല്‍കി. മെറ്റയുടെ സംവിധാനം ഫേസ്ബുക്കിൽ കോപ്പിയടി വീഡിയോകൾ തിരിച്ചറിഞ്ഞാല്‍, യഥാർഥ സൃഷ്‌ടാക്കള്‍ക്ക് അവർ അർഹിക്കുന്ന ദൃശ്യപരത ലഭിക്കുന്നതിനായി കോപ്പിയടി വീഡിയോയുടെ റീച്ച് കുറയ്ക്കുമെന്ന് മെറ്റ അധികൃതര്‍ വിശദീകരിച്ചു. യഥാര്‍ഥ വീഡിയോയുടെ ലിങ്ക് ഡ്യൂപ്ലിക്കേറ്റ് വീഡിയോകള്‍ക്കൊപ്പം പ്രദര്‍ശിപ്പിക്കുന്ന രീതി പരീക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും മെറ്റയുടെ ബ്ലോഗ്‌ പോസ്റ്റില്‍ പറയുന്നു. ഇത് നിലവില്‍ വന്നാല്‍ ഓരോ വീഡിയോയുടെയും താഴെ Original by എന്ന ഡിസ്‌ക്ലൈമര്‍ കാണാനാകും.

എസ്ബിഐ വീണ്ടും സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ചു

റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് കുറച്ചതിന്റെ ചുവടുപിടിച്ച് എസ്ബിഐ വീണ്ടും സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ചു. വിവിധ കാലാവധികളിലേക്കുള്ള സ്ഥിരനിക്ഷേപങ്ങളുടെ (എഫ്ഡി) പലിശനിരക്കിലാണ് മാറ്റം വരുത്തിയത്. പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്ന പലിശനിരക്കിലും മാറ്റമുണ്ട്. 0.15 ശതമാനം കുറവാണ് വരുത്തിയത്.
വിവിധ ഹ്രസ്വകാല സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കാണ് കുറച്ചത്. ഇതനുസരിച്ച് 46-179 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 5.05 ശതമാനത്തില്‍ നിന്ന് 4.90 ശതമാനമായി. 180-210 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 5.80 ശതമാനത്തില്‍ നിന്ന് 5.65 ശതമാനമായാണ് കുറച്ചത്. 211 ദിവസം മുതല്‍ ഒരുവര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 6.05 ശതമാനത്തില്‍ നിന്ന് 5.90 ശതമാനമായാണ് കുറച്ചത്. മറ്റു കാലാവധികളുള്ള നിക്ഷേപങ്ങളുടെ പലിശനിരക്കില്‍ മാറ്റമില്ല.

ഇനി ഞാന്‍ പറക്കട്ടെ ,മോഹിച്ച ജോലിയിലേക്ക് ചിറകുവീശി പറക്കാന്‍ സ്വാതികൃഷ്ണ

ശാസ്താംകോട്ട. ഭാരത് സര്‍ക്കാരിന്റെ കൊമേഴ്‌സ്യല്‍ പൈലറ്റ് പ്രവേശന പരീക്ഷയില്‍ 12-ാം റാങ്ക് നേടി ശൂരനാട്ടുകാരി. കിടങ്ങയം നോര്‍ത്ത് കുമ്പഴത്തറ ഭവനത്തില്‍ കൃഷ്ണകുമാര്‍ ശശികല ദമ്പതികളുടെ മകളാണ് സ്വാതികൃഷ്ണ. സഹോദരി കൃഷ്ണനന്ദ. ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയായ സ്വാതിയുടെ നേട്ടത്തില്‍ സ്‌കൂള്‍ മാനേജുമെന്റും പിടിഎയും അഭിനന്ദനം രേഖപ്പെടുത്തി. മോഹം നേടിയെടുക്കാന്‍ പരമാവധി പരിശ്രമിച്ച് വിജയത്തിലെത്തിയ സ്വാതി പുതുതലമുറയ്ക്ക് മാതൃകയാണെന്ന് സ്കൂള്‍ഡയറക്ടര്‍ ഫാ.ഡോഏബ്രഹാം തലോത്തില്‍ അറിയിച്ചു.

മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാലം, എംഎൽഎയുടെ അലംഭാവത്തിനെതിരെ സമരം തുടങ്ങുമെന്ന് കോൺഗ്രസ്

മൈനാഗപ്പള്ളി:കരുനാഗപ്പള്ളി -ശാസ്താംകോട്ട മെയിൻ പാതയിൽ മൈനാഗപ്പള്ളി റയിൽവെ മേൽപ്പാലത്തിന്റെ നിർമാണകാര്യത്തിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ.കാട്ടുന്ന അലംഭാവത്തിനെതിരെ കോൺഗ്രസ്‌ നേതൃത്വത്തിൽ സമരം ആരംഭിക്കുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മൈനാഗപ്പള്ളി 20 ആം വാർഡ് പ്രവർത്തക സമ്മേളനം തീരുമാനിച്ചു.2014 ൽ കേന്ദ്രറെയിൽവേ വകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടും,സംസ്ഥാന സർക്കാരിൽ സ്വാധീനം ചെലുത്തി ആവശ്യമായ ഫണ്ട് വകയിരുത്തുവാൻ 25 വർഷമായി നിയമസഭയെ പ്രതിനിധീകരിക്കുന്ന എം.എൽ.എ.ക്ക് കഴിഞ്ഞിട്ടില്ല.10 വർഷത്തിലേറേയായി ഈകാര്യത്തിൽ എം. എൽ.എ.യുടെ പ്രഹസനങ്ങളും, പ്രഖ്യാപനങ്ങളും മാത്രമേ നടക്കുന്നുള്ളു.

കരുനാഗപ്പള്ളിയിൽ ഒരു മേൽ പാലം പണി പൂർത്തിയാക്കുകയും, മറ്റു രണ്ട് മേൽപ്പാലങ്ങളുടെ നിർമാണനടപടികൾ ആരംഭിക്കുകയും ചെയ്തിട്ടും,ഇവിടെ വസ്തു ഏറ്റെടുക്കാനുള്ള നടപടികൾ പോലും നടന്നിട്ടില്ല.മാളിയേക്കൽ മേൽപ്പാലനിർമാണം പൂർത്തീകരിച്ചതോടെ മൈനാഗപ്പള്ളി റെയിൽവേ ക്രോസിൽ രൂക്ഷമായ ഗതാഗത കുരുക്കാണുള്ളത്. രോഗികളുമായി എത്തുന്ന വാഹനങ്ങൾപോലും മണിക്കൂറുകൾ ക്രോസിൽ കിടക്കേണ്ടി വരികയും, അപകടങ്ങൾ നിത്യ സംഭവങ്ങളാകുകയും ചെയ്യുന്നു. ഇതൊക്കെ കണ്ടിട്ടും സ്ഥലം എം.എൽ.എ.ഉത്തരവാദിത്വം നിറവേറ്റാതെ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കളിപ്പിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി.
കോൺഗ്രസ്‌ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി സുരേഷ് ചാമവിള അദ്യക്ഷത വഹിച്ച സമ്മേളനം കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി രവിമൈനാഗപ്പള്ളി ഉത്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ്‌ വർഗീസ് തരകൻ,നേതാക്കളായ ജോൺസൺ വൈദ്യൻ,വി. രാജീവ്, നിതിൻബോസ്,അജി ശ്രീക്കുട്ടൻ,റ്റി. സുരേന്ദ്രൻ പിള്ള,തുളസീധരൻപിള്ള, ബ്രഹ്മൻ, ജയകൃഷ്ണൻ,വത്സല,രഞ്ജിത്,മിനൽ,ദർശൻ, തുടങ്ങിയവർ സംസാരിച്ചു.
റ്റി.സുരേന്ദ്രൻ പിള്ളയെ വാർഡ് പ്രസിഡന്റായി തെരഞ്ഞെടുത്തു.
വാർഡ് കുടുംബസംഗമം ജൂലൈ 27 ന് നടത്തുവാനും യോഗം തീരുമാനിച്ചു.

കുമരൻചിറ ഗവണ്മെന്റ് യൂപിഎസിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു

കുമരന്‍ചിറ: കുമരൻചിറ ഗവണ്മെന്റ് യൂ.പി.എസ്സിൽ വിദ്യാരംഗം കലാ സാഹിത്യ വേദി യുടെ ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.എസ്.എം.സി ചെയർമാൻ ബിജുതറയിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വെച്ച് ഗായകനും സംഗീത സംവിധായകനുമായ ബാബു നാരായണൻ ഉദ്ഘാടനം നിർവ്വഹിച്ചു.എസ്.എം.സി അംഗം എസ്.ബഷീര്‍,പ്രധാനാധ്യാപകൻ എഡ്ഗർ സഖറിയാസ്,ആർ.ആദർശ്,എ.സബീന,രമ്യാദേവി,അജിത മെറാൾഡ് എന്നിവർ സംസാരിച്ചു.
തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾനടന്നു.’ബഷീറിന്റെ സ്ത്രീ കഥാപാത്രങ്ങൾ കഥാകാരന്റെ സമീപത്ത് എത്തുമ്പോൾ’ എന്ന ദൃശ്യാവിഷ്കാരം ഏറെ ഹൃദ്യമായി.രക്ഷകർത്താക്കൾ ഉൾപ്പെടെ ഏറെപ്പേർ പങ്കെടുത്തു.

കുന്നത്തൂർ കോൺഗ്രസ് ഭവൻ ഓഫീസ് സെക്രട്ടറി പോരുവഴി സ്വദേശി ബാബു പിള്ള നിര്യാതനായി

ശാസ്താംകോട്ട:പോരുവഴി വടക്കേമുറി കൈത പുത്തൻവീട്ടിൽ (ചൈത്രം) ബാബുപിള്ള (65,ഓഫീസ് സെക്രട്ടറി,കോൺഗ്രസ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ്, ഭരണിക്കാവ്) നിര്യാതനായി.സംസ്കാരം നടത്തി.ഭാര്യ:സരസ്വതികുഞ്ഞമ്മ (റിട്ട.എ.ആർ ആഫീസ്).മക്കൾ:പ്രിയ (തേവലക്കര എച്ച്.എസ്), ദിവ്യ.മരുമക്കൾ:ശ്രീലാൽ,ശ്യാംലാൽ.

സി പി എം തേവലക്കര മൊട്ടയ്ക്കൽ കിഴക്ക് ബ്രാഞ്ച് കമ്മിറ്റി പ്രതിഭാസംഗമം സംഘടിപ്പിച്ചു

തേവലക്കര: സി പി ഐ ( എം ) തേവലക്കര മൊട്ടയ്ക്കൽ കിഴക്ക് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഭാസംഗമം സംഘടിപ്പിച്ചു. സുജിത് വിജയൻ പിള്ള എം എൽ എ ഉദ്ഘാടനം ചെയ്തു. തേവലക്കര നോർത്ത് ലോക്കൽ കമ്മിറ്റി അംഗം ഇബ്രാഹിം കുട്ടി കണിയാന്റെ കിഴക്കതിൽ അധ്യക്ഷത വഹിച്ചു. എസ് എസ് എൽ സി , പ്ലസ് ടു , ഐ സി എസ് സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. ചവറ ഏരിയ കമ്മിറ്റി സെക്രട്ടറി ആർ. രവീന്ദ്രൻ, തേവലക്കര നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി ഗോവിന്ദപിള്ള എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി തുളസീധരൻ സ്വാഗതവും ബ്രാഞ്ച് അംഗം പ്രമോദ് നന്ദിയും പറഞ്ഞു.