Home Blog Page 80

സര്‍ക്കാര്‍ അതിജീവിതക്കൊപ്പം: മന്ത്രി വി. ശിവൻ കുട്ടി

നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.സര്‍ക്കാര്‍ എന്നും അതിജീവിതക്കൊപ്പമാണെന്ന് മന്ത്രി പറഞ്ഞു.വിധിയുടെ പൂർണ രൂപം സര്‍ക്കാര്‍ പരിശോധിക്കും.ശേഷം ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും ശിവന്‍കുട്ടി പറഞ്ഞു.

അതിജീവിതയ്ക്ക് ഒപ്പമാണ് ഇതുവരെ സർക്കാർ നിലകൊണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു.സംസ്ഥാന സർക്കാർ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് പ്രതീക്ഷ. കുറ്റവാളികൾ ശിക്ഷിക്കപ്പെടും എന്ന് ഉറപ്പാണ്. സിപിഎം ഇതുവരെയും, തുടർന്നും അതിജീവിതയ്ക്ക് ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ്, മഞ്ജുവിനെതിരെ പരാമർശം

കൊച്ചി. കേസിൽ നടന്ന യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ്.

മഞ്ജു ഗൂഡാലോചന എന്ന് പറഞ്ഞ ശേഷമാണ് ഒരു ഉന്നത പൊലിസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ ചില ക്രിമിനൽ പൊലിസുദ്യോഗസ്ഥർ നീങ്ങി. ജയിലിൽ പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് ഒരു കള്ളക്കഥ മെനഞ്ഞു. ചില മാധ്യമങ്ങളും മാധ്യമപ്രവർത്തകരും പൊലീസിന് കൂട്ടുനിന്നു. ആ കള്ളക്കഥ കോടതിയിൽ തകർന്നു വീണു. തന്നെ പ്രതിയാക്കാനാണ് യഥാർത്ഥ ഗൂഢാലോചന നടന്നത്. തന്റെ ജീവിതം, കരിയർ അങ്ങനെയെല്ലാം തകർത്തെന്നും തന്നെ പിന്തുണച്ചവർക്കും തനിക്കുവേണ്ടി കോടതിമുറിക്കുള്ളിൽ വാദിച്ച അഭിഭാഷകർക്കും നന്ദി അറിയിക്കുന്നതായും ദിലീപ് പറ‍ഞ്ഞു.

തനിക്കെതിരെ ഗൂഡാലോച നടത്തിയവരെ നിങ്ങൾ കണ്ടെത്തു എന്നും ദിലിപ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

മഞ്ജു പറഞ്ഞിടത്ത് നിന്ന് തുടങ്ങി, പോലീസിലെ ചില ക്രിമിനലുകളും ചില മാധ്യമങ്ങളും ചേർന്ന് മെനഞ്ഞ കള്ള കഥ പൊളിഞ്ഞെന്ന് ദിലീപ്, ലഡു വിതരണം ചെയ്ത് ആരാധകർ, വിചാരണക്കിടെ മൊഴിമാറ്റിയത് 28 പേർ

കൊച്ചി: ദൈവത്തിന് നന്ദി,മഞ്ജു പറഞ്ഞിടത്ത് നിന്നാണ് തനിക്കെതിരായ ഗൂഢാലോചന കേസ് തുടങ്ങിയതെന്ന് നടൻദിലീപ്.രാജ്യം ഉറ്റുനോക്കിയ നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ലന്ന് കോടതി നിരീക്ഷിച്ച് വെറുതെ വിട്ട ശേഷം മാധ്യമങ്ങളോടുള്ള ദിലീപിൻ്റെ ആദ്യ പ്രതി രണമായിരുന്നു ഇത്. അന്ന് ഉയർന്ന ഒരു പോലീസ് ഉദ്യോഗസ്ഥയും അവർ ഉണ്ടാക്കിയെടുത്ത ചില ക്രിമിനൽ പോലീസുകാരും ചില മാധ്യമങ്ങളും ചേർന്ന് തനിക്കെതിരെ മെനഞ്ഞ കള്ളകഥ പൊളിഞ്ഞു. 9 വർഷം ഒപ്പം നിന്ന അഭിഭാഷകരോടും, സ്നേഹിതരോടും, പ്രാർത്ഥിച്ചവർക്കും ദിലീപ് നന്ദി പറഞ്ഞു. യഥാർത്ഥത്തിൽ ഈ കേസിൽ തനിക്കെതിരെയാണ് ഗൂഢാലോചന നടന്നതെന്നും ദിലീപ് പറഞ്ഞു.
വിധി കേട്ട് ദിലീപിൻ്റെ ആരാധകർ കോടതി പരിസരത്തും ആലുവയിലെ ദിലീപിൻ്റെ വീടിന് മുന്നിലും മധുരം വിതരണം ചെയ്തു. വിചാരണ വേളയില്‍ കേരളം ചര്‍ച്ച ചെയ്ത പ്രധാന വിഷയം സാക്ഷികളുടെ കൂറുമാറ്റമായിരുന്നു. കേസ് അന്വേഷണത്തിന്റെ ഘട്ടത്തില്‍ നിര്‍ണായകമായ മൊഴി നല്‍കിയ സിനിമ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു വിചാരണ വേളയില്‍ മൊഴി മാറ്റിയത്. 28 സാക്ഷികളാണ് മൊഴി മാറ്റിയത്. സിദ്ദിഖ്, ഭാമ തുടങ്ങിവരുടെ നിലപാട് മാറ്റം വലിയ വാര്‍ത്താ പ്രാധാന്യം നേടി.

ആക്രമിക്കപ്പെട്ട നടിയുമായി നടന്‍ ദിലീപിനുള്ള ശത്രുത വെളിവാക്കുന്നതായിരുന്നു സിനിമ താരങ്ങളുടെ ആദ്യ മൊഴികള്‍. കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലില്‍ വച്ച് സംഘടിപ്പിച്ച, താര സംഘടനയുടെ റിഹേഴ്സല്‍ വേദിയില്‍ വെച്ച് ദിലീപ് ഇരയെ പരസ്യമായി ഭീഷണിപ്പെടുത്തിയെന്നും, കത്തിച്ചുകളയുമെന്ന് പറഞ്ഞെന്നുമായിരുന്നു ഭാമയും സിദ്ദിഖും പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ വിചാരണ വേളയില്‍ ഇരുവരും ഇക്കാര്യം അറിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. കാവ്യയുമായുള്ള ബന്ധം വെളിപ്പെടുത്തിയതില്‍ നടിയുടെ പങ്കില്‍ ദിലീപിന് ദേഷ്യമുണ്ടെന്നും ഇരുവരും അറിയിച്ചിരുന്നു. പിന്നീട് അവര്‍ ഈ മൊഴികള്‍ പിന്‍വലിച്ചു.

താരസംഘടനയുടെ അന്നത്തെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു മൊഴി മാറ്റിയത് പ്രോസിക്യൂഷന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. സിനിമകളില്‍ തനിക്ക് അവസരങ്ങള്‍ നിഷേധിച്ചുവെന്ന് ആരോപിച്ച് നടി അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ ദിലീപിനെതിരെ രേഖാമൂലം പരാതി നല്‍കിയതായി ബാബു നേരത്തെ പറഞ്ഞിരുന്നു. എന്നിരുന്നാലും, പരിശോധനയില്‍, അത്തരമൊരു പരാതി തനിക്ക് ഓര്‍മ്മയില്ലെന്ന് ബാബു പറഞ്ഞു. ബിന്ദു പണിക്കര്‍, നിര്‍മ്മാതാവ് രഞ്ജിത്ത് എന്നിവരുള്‍പ്പെടെ നിരവധി സിനിമാ താരങ്ങളും കൂറുമാറിയവരില്‍ ഉള്‍പ്പെടുന്നു.

നടിയെ ആക്രമിച്ച കേസ്: ആറ് പ്രതികളുടെ ശിക്ഷ ഡിസംബർ 12ന് പ്രഖ്യാപിക്കും

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കോടതി വെറുതെ വിട്ടു. എറണാകുളം പ്രിൻസപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ ഒന്ന് മുതൽ ആറ് വരെ പ്രതികൾ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. ഒന്ന് മുതൽ ആറ് പ്രതികളുടെ ശിക്ഷ ഡിസംബർ 12ന് പ്രഖ്യാപിക്കും. കേസിന്റെ അന്തിമവിധി പറയുന്ന ദിവസമായതിനാല്‍ എല്ലാ പ്രതികളും കോടതിയില്‍ ഹാജരായി.
ദിലീപിനെതിരെ ഗൂഢാലോചനക്ക് തെളിവില്ലെന്ന് കോടതി കണ്ടെത്തി. ഒന്ന് മുതൽ ആറ് വരെ പ്രതികളായ പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്‍റണി,മണികണ്ഠന്‍ ബി,വി.പി വിജീഷ് , സലീം(വടിവാള്‍ സലീം),പ്രദീപ് എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. ഈ ആറുപ്രതികളുടെ ജാമ്യം റദ്ദാക്കുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
ഏഴാം പ്രതി ചാര്‍ളി തോമസ്,എട്ടാം പ്രതി ദിലീപ് ,ഒന്‍പതാം പ്രതി സനിൽകുമാർ (മേസ്തിരി സനിൽ),പത്താം പ്രതി ശരത് ജി നായര്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

നടിയെ ആക്രമിച്ച കേസ്‌: ദിലീപ് കുറ്റവിമുക്തൻ

നടിയെ  ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്തൻ. നടിയെ ആക്രമിച്ച കേസിൽ ഒന്ന് മുതൽ ആറു വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി.കൂട്ടബലാത്സംഗം തെളിഞ്ഞതായി കോടതി.
എട്ട് വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിധി വന്നിരിക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം.വർഗീസാണ് വിധി പറഞ്ഞത്. നടന്‍ ദിലീപ് കേസിൽ എട്ടാംപ്രതിയായിരുന്നു.  കൂട്ടബലാല്‍സംഗം, ക്രിമിനല്‍ ഗൂഡാലോചന, തെളിവുനശിപ്പിക്കലടക്കം പരമാവധി ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. നടിയെ ലൈംഗികമായി ആക്രമിച്ച് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാംപ്രതി. 2017 ഫെബ്രുവരി പതിനേഴിനാണ് നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടത്. 


നടന്‍ ദിലീപ് അടക്കം പത്ത് പ്രതികളാണ് കേസില്‍ വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തിവിരോധത്താല്‍ ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കി എന്നാണ് ദിലീപിനെതിരായ കേസ്. ആക്രമിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തിയ പള്‍സര്‍ സുനി ഒന്നാം പ്രതിയാണ്. ബലാല്‍സംഗത്തിന് ആദ്യമായി ക്വട്ടേഷന്‍ നല്‍കിയ കേസാണിത്. എന്നാല്‍ ഇത് കെട്ടുകഥയാണെന്നും പ്രോസിക്യുഷൻ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയിൽ എത്തിയതെന്നുമായിരുന്നു ദിലീപിന്റെ വാദം. പ്രതികൾക്കെതിരെ പീഡനശ്രമം, തട്ടിക്കൊണ്ടു പോകൽ, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ, ബലപ്രയോഗത്തിലൂടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.
തൃശൂരില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്‌ക്കിടെ, ഓടുന്ന വാഹനത്തിലാണ്‌ നടി ആക്രമിക്കപ്പെട്ടത്‌. അക്രമികൾ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തി. പൊലീസിന്റെ അതിവേഗ അന്വേഷണത്തിൽ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവരെ ഉടൻ പിടികൂടി. തുടർന്ന്‌ ദിലീപിനെ ഗ‍ൂഢാലോചനക്കുറ്റം ചുമത്തി അറസ്‌റ്റ്‌ ചെയ്‌തു. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചു. 2018 മാര്‍ച്ച് എട്ടിനാണ് വിചാരണനടപടികള്‍ ആരംഭിച്ചത്. അതിജീവിത ആവശ്യപ്പെട്ടതനുസരിച്ച് വനിതാജഡ്ജിയെ ഹൈക്കോടതി നിയോഗിച്ചു. ഡിവൈഎസ്‌പി ബൈജു പ‍ൗലോസാണ്‌ അന്വേഷണ ഉദ്യോഗസ്ഥൻ.

കാതോർത്ത് കേരളം;വിധി കേൾക്കാൻ ദിലീപ് കോടതി യിൽ, കനത്ത സുരക്ഷയിൽ കോടതി പരിസരം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ അന്തിമവിധി ഉടൻ.വിധി കേൾക്കാനായി കേസിലെ 8-ാം പ്രതിയായ നടൻ ദിലീപ് കോടതിയിലേക്ക് പുറപ്പെട്ടു. അഭിഭാഷകനെ കണ്ട ശേഷം കോടതി നടപടി തുടങ്ങും മുമ്പ് ദിലീപ് കോടതിയിൽ എത്തും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസാണ് വിധിപറയുന്നത്. 11 ന് കോടതി നടപടികള്‍ ആരംഭിക്കും. കോടതി പരിസരം കനത്ത പോലീസ് കാവലിൽ ആണ്.കോവിഡ് ലോക്ഡൗണിനു പുറമേ, പ്രതികളിലൊരാളായ നടന്‍ ദിലീപും പ്രോസിക്യൂഷനും അതിജീവിതയും പലതവണ മേല്‍ക്കോടതികളില്‍ നല്‍കിയ ഉപഹര്‍ജികളും അപ്പീലും വിചാരണ നീണ്ടുപോകാന്‍ കാരണമായി. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മാസങ്ങളോളം വിചാരണ നിര്‍ത്തിവച്ചാണു തുടരന്വേഷണം നടത്തിയത്.

2017 ഫെബ്രുവരി 17-ന് ഷൂട്ടിങ് ആവശ്യത്തിന് തൃശ്ശൂരില്‍നിന്നുള്ള യാത്രയ്ക്കിടെ എറണാകുളം അത്താണിയില്‍വെച്ചാണ് നടി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനിയുള്‍പ്പെട്ട സംഘം ക്വട്ടേഷന്‍പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയുംചെയ്‌തെന്നാണ് കേസ്. പ്രധാനപ്രതി ഉള്‍പ്പെടെയുള്ളവര്‍ പെട്ടെന്ന് പോലീസിന്റെ പിടിയിലായി. അതേവര്‍ഷം ജൂലായില്‍ നടന്‍ ദിലീപിനെയും അറസ്റ്റുചെയ്തു.

10 പ്രതികള്‍

പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ്, ചാര്‍ളി തോമസ്, നടന്‍ ദിലീപ്, സനില്‍കുമാര്‍, ശരത് ജി. നായര്‍.

261 സാക്ഷികള്‍, 438 ദിവസം വിസ്താരം

പ്രമുഖ നടീനടന്മാരും സംവിധായകരും ഉള്‍പ്പെടെ 261 സാക്ഷികളെ വിസ്തരിക്കാന്‍ മാത്രം 438 ദിവസം വേണ്ടിവന്നു. ഇതില്‍ സിനിമക്കാരും നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായ 28 പേര്‍ മൊഴിമാറ്റി. മൊഴികളില്‍ വ്യക്തത വരുത്താനുള്ള തുടര്‍വാദങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും വേണ്ടി 294 ദിവസം കൂടി കോടതിക്കു വേണ്ടിവന്നു. ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ അടക്കം പ്രോസിക്യൂഷന്‍ ഹാജരാക്കിയ 833 രേഖകളും സൂക്ഷ്മമായി പരിശോധിച്ചു.

സ്ഥാനാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു

സ്ഥാനാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം മൂത്തേടം പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഹസീന (49) ആണു മരിച്ചത്. തെരഞ്ഞെടുപ്പു പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാര്‍ഡിലെ മുസ്ലിം ലീഗിലെ സ്ഥാനാര്‍ഥിയാണ് വട്ടത്ത് ഹസീന. പായിമ്പാടം അങ്കണവാടി അധ്യാപികയാണ്.


ഞായറാഴ്ച പകല്‍ മുഴുവന്‍ തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു ഹസീന. രാത്രി 11.15 ഓടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. എടക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കും വഴിയാണ് മരിച്ചത്. ഭര്‍ത്താവ്: അബദുറഹിമാന്‍.

കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം

കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം. ചാലക്കുടി ചായ്പന്‍ പീലാര്‍മുഴിയില്‍ ആണ് സംഭവം. പീലാര്‍മുഴി തെക്കൂടന്‍ സുബ്രന്‍(70) ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ 6 മണിയോടെയായിരുന്നു സംഭവം. രാവിലെ ചായകുടിക്കാനായി പുറത്തിറങ്ങിയതായിരുന്നു സുബ്രന്‍. ഫാമിനടുത്ത് തോട്ടം തൊഴിലാളി ഗിരീഷിനെ ആദ്യം ഓടിച്ചു. ആ സമയത്ത് റോഡിലൂടെ നടന്നു പോവുകയായിരുന്നു സുബ്രന്‍. തുടര്‍ന്ന് സുബ്രനെ ചവിട്ടി വീഴ്ത്തുകയായിരുന്നു. ഭാര്യ: ശാരദ. മക്കള്‍: ജിനീഷ്, ജിഷ. മരുമക്കള്‍: രേവതി, സുരേഷ്.
കഴിഞ്ഞ ദിവസം സെന്‍സസിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തു കൊല്ലപ്പെട്ടിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ തെളിയുമോ ഗൂഡാലോചന,  പ്രതികളായി ഉള്ളത് പത്തുപേർ

കൊച്ചി. നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികളായി ഉള്ളത് പത്തുപേർ. അവർക്കെതിരെ ചുമത്തിയ വകുപ്പുകൾ ഏതൊക്കെ ,  പ്രോസിക്യൂഷൻ വാദം വിജയിച്ചാൽ പ്രതികൾക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ എന്താണ് . വിശദമായി പരിശോധിക്കാം.


120 ബി ഗൂഢാലോചന. ഈ കുറ്റം തെളിഞ്ഞാൽ കേസിലെ 10 പ്രതികളും അഴിക്കുള്ളിലാവും. 20 വർഷംമുതൽ ജീവപര്യന്തംവരെ ഉറപ്പ്. ദിലീപിനെതിരെ
ഗൂഢാലോചന,കൂട്ടബലാത്സംഗം,തട്ടികൊണ്ടുപോകൽ തുടങ്ങി 13 വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഗൂഢാലോചന
തെളിഞ്ഞാൽ മറ്റ് കുറ്റകൃത്യങ്ങൾ സ്വാഭാവികമായും നിലനിൽക്കും. തെളിയിക്കാനായിട്ടുണ്ട് എന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം ഉള്ളത്.
1 മുതൽ 6 വരെ പ്രതികൾ നേരിട്ട് കൃത്യത്തിൽ പങ്കെടുത്തവരാണ്. പൾസർസുനി, മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ, വി പി വിജേഷ്,
സലിം, പ്രദീപ്‌ എന്നിവരാണ് ആദ്യ
കുറ്റപത്രത്തിലെ പ്രതികൾ.
ഗൂഢാലോചന, കൂട്ടബലാത്സംഗം, തട്ടികൊണ്ടുപോകൽ IT ആക്ട് അടക്കം 13 വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.  7 ആം പ്രതി ചാർളി, 8 പ്രതി
സനിൽ, 10 ആം പ്രതി ദിലീപിന്റെ സുഹൃത്ത് ശരത്ത്  എന്നിവരാണ്. പ്രതിച്ചേർത്ത രണ്ട് അഭിഭാഷകരെ പിന്നിട് ഒഴിവാക്കി. 9 ാം പ്രതിയേ മാപ്പ് സാക്ഷിയാക്കി. ഇതിൽ ആരെല്ലാം അഴിക്കുള്ളിലാകുമെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം.

ശബരിമല സ്വർണ്ണക്കൊള്ള,അറസ്‌റ്റി ലായവർ കേസിലെ സഹപ്രതികൾ മാത്രം. പ്രധാനികൾ ഇപ്പോഴും അന്വേഷണപരിധിക്കു പുറത്ത്, രമേശിൻ്റെ കത്തിൻ്റെ പൂർണ്ണ രൂപം

തിരുവനന്തപുരം. രാജ്യാന്തര പുരാവസ്‌തു കള്ളക്കടത്ത് സംഘങ്ങൾക്കു ശബരിമല സ്വർണ ക്കൊള്ളയുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി കോൺഗസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല മുന്നോട്ടു  വന്നതോടെ ശബരിമല സ്വർണ്ണക്കൊള്ളക്കേസിന് രാജ്യാന്തര മാനം കൈവരിക്കുന്നു. പുരാവസ്തുക്കൾ രാജ്യാന്തര കരിഞ്ചന്ത യിൽ ശതകോടികൾക്കു വിറ്റഴിക്കുന്ന സംഘങ്ങൾക്കു ശബരിമ ലയിലെ സ്വർണ മോഷണവുമാ യുള്ള ബന്ധം അന്വേഷിക്കണമെ ന്നാവശ്യപ്പെട്ട് പ്രത്യേക അന്വേ ഷണസംഘം (എസ്ഐടി) മേധാ വിയായ എഡിജിപി എച്ച്.വെങ്കിടേഷിനാണ് മുൻ ആഭ്യന്തര മന്ത്രി കത്തു നൽകിയത്.

കത്തിങ്ങനെ ‘
ക്ഷേത്രങ്ങളിൽനിന്ന് പൗരാ ണിക സാധനങ്ങൾ, ദിവ്യവസ്തുക്കൾ എന്നിവ മോഷ്ടിച്ചു രാജ്യാ ന്തര കരിഞ്ചന്തയിൽ എത്തിക്കു ന്ന കള്ളക്കടത്ത് സംഘങ്ങളെ ക്കുറിച്ച് നേരിട്ട് അറിവുള്ള ഒരാ ളിൽനിന്നു വിശ്വസനീയ വിവര ങ്ങൾ എനിക്കു ലഭിച്ചിട്ടുണ്ട്. ഈ സംഘങ്ങളും ദേവസ്വം ബോർ ഡും തമ്മിലുള്ള ഗൂഢാലോചന യുടെ ഭാഗമാണു ശബരിമലയി ലെ സ്വർണക്കൊള്ളയെന്നാണു വിവരം. രാജ്യാന്തര കരിഞ്ചന്ത യിൽ 500 കോടി രൂപയ്ക്കാണു സ്വർണപ്പാളികളുടെ ഇടപാടു നടന്നത്. ലഭിച്ച വിവ രങ്ങളുടെ വിശ്വാ സ്യത സ്വന്തംനില യിൽ പരിശോധി ച്ചപ്പോൾ അതിൽ യാഥാർഥ്യമുണ്ട ന്നു മനസ്സിലാക്കി. വിവരം നൽകി യയാൾ അതു പരസ്യമായി പറ യാനോ വ്യക്തിവിവരങ്ങൾ പങ്കു വയ്ക്കാനോ തയാറല്ല. എന്നാൽ, എസ്ഐടി ആവശ്യപ്പെട്ടാൽ വസ്തുതകളും കണക്കുകളും വെളിപ്പെടുത്താൻ നടത്താൻ തയാറാണെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

ശബരിമലയിലേത് വെറുമൊരു സ്വർണക്കൊള്ളയല്ല. പുറത്തുവ ന്നിരിക്കുന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. പ്രമുഖ ഹൈന്ദവ ക്ഷേത്രങ്ങളിൽനിന്ന് അമൂല്യ വസ്തുക്കളും വിഗ്രഹ ങ്ങളും മോഷ്ടിക്കാൻ ലക്ഷ്യമിട്ടു ള്ള ആസൂത്രിത പദ്ധതിയുടെ ഭാ
ഗമാണിത്. ഇതുവരെ അറസ്‌റ്റി ലായവർ കേസിലെ സഹപ്രതി കൾ മാത്രമാണ്. പ്രധാനികൾ ഇപ്പോഴും അന്വേഷണപരിധിക്കു പുറത്താണ്. അന്വേഷണം അവ രിലേക്കും നീളണം.

അന്വേഷണസംഘം ചോദ്യം ചെയ്ത ആഭരണ വ്യാപാരി ഗോവർധൻ ഇടനിലക്കാരൻ മാത്രമാ ണ്. സ്വർണക്കൊള്ള ലക്ഷ്യമിട്ട് ചില കുപ്രസിദ്ധ ബിസിനസുകാ രും സംഘടിത റാക്കറ്റുകളും സം സ്ഥാനത്ത് വലിയ തുക ചെലവിട്ടതിന്റെ വിവരവും എനിക്കു ലഭിച്ചിട്ടുണ്ട്. വ്യാപകമായി അന്വേഷിച്ചിട്ടും ശബരിമലയിലെ സ്വർണം ഇതുവരെ കണ്ടെത്താൻ കഴിയാത്തത് രാജ്യാന്തര റാക്കറ്റുകളുടെ ഇടപെടൽ സൂചിപ്പിക്കുന്നു. ഇവ യെക്കുറിച്ച് ആഴത്തിൽ പരിശോ ധിക്കാൻ എസ്ഐടി തയാറായാൽ വിലപ്പെട്ട വിവരങ്ങൾ നൽ കാൻ ഒരുക്കമാണ്.