ഡല്‍ഹിയിലേയും ബെംഗളൂരുവിലെയും സ്‌കൂളുകളില്‍ വ്യാപകമായ ബോംബ് ഭീഷണി. ഇമെയില്‍ മുഖേനയാണ് ബോബ് ഭീഷണി സന്ദേശം സ്‌കൂളുകള്‍ക്ക് ലഭിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം പ്രഖ്യാപിച്ചു.
കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ നാല് തവണയാണ് ഡല്‍ഹിയിലെ ചില സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശമെത്തുന്നത്. ബെഗളൂരുവിലെ 40 സ്‌കൂളുകള്‍ക്കാണ് സന്ദേശം ലഭിച്ചത്. ക്ലാസ് മുറികളില്‍ ഉഗ്ര സ്‌ഫോടക വസ്തുക്കള്‍ വെച്ചിട്ടുണ്ടെന്നും ആരും അതിജീവിക്കില്ലെന്നുമാണ് സന്ദേശത്തിലുള്ളത്.
ഡല്‍ഹി ഫയര്‍ സര്‍വീസിലെ ഉദ്യോഗസ്ഥന്‍ പറയുന്നത് അനുസരിച്ച് രോഹിണിയിലെ റിച്ച്‌മോന്‍ണ്ട് ഗ്ലോബല്‍ സ്‌കൂളില്‍ നിന്ന് 4.55 നും അഭിനവ് പബ്ലിക് സ്‌കൂള്‍, രോഹിണിയിലെ സോവറിന്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് 8 സണിക്കും 8.16നുമായിട്ടാണ് ബോംബ് ഭീഷണിയെക്കുറിച്ചുള്ള കോളുകള്‍ എത്തിയത്. കൂടുതല്‍ സ്‌കൂളുകള്‍ക്ക് ഇത്തരം ഇമെയില്‍ സന്ദേശം ലഭിച്ചുവെന്ന് സീനിയര്‍ പൊലീസ് ഓഫീസര്‍ പറഞ്ഞു.
പൊലീസും ബോംബ് സ്‌ക്വാഡും വിശദമായ പരിശോധന നടത്തിയെങ്കിലും സംശയിക്കുന്ന തരത്തില്‍ ഒന്നും സ്‌കൂളുകളില്‍ നിന്ന് കണ്ടെത്തിയില്ല. പരിശോധനയുടെ ഭാഗമായി സ്‌കൂള്‍ ഒഴിപ്പിച്ചു.
ബുധനാഴ്ച ഡല്‍ഹിയിലെ 7 സ്‌കൂളുകള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഒരു സ്‌കൂളിലേക്കും കോളേജിലേക്കും ഇമെയില്‍ അയച്ചുവെന്നാരോപിച്ച് 12 വയസുള്ള കുട്ടിയെ ചൊവ്വാഴ്ച പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ മറ്റ് കേസുകളില്‍ അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
ഡല്‍ഹിയിലേയും ബെംഗളൂരുവിലെയും സ്‌കൂളുകളില്‍ വ്യാപകമായ ബോംബ് ഭീഷണി
തേവലക്കര സ്കൂളിലേക്ക് കെ എസ് യു മാർച്ച് അക്രമാസക്തം ബാരിക്കേഡ് തകർത്ത് സമരം
കോവൂർ .തേവലക്കര സ്കൂളിലേക്ക് കെ എസ് യു കൊല്ലം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ മാർച്ച് അക്രമാസക്തം. തോപ്പിൽ മുക്കിൽ നിന്നു മാരംഭിച്ച മാർച്ച് സ്കൂളിന് സമീപത്ത് പൊലിസ് ബാരിക്കേഡ് വച്ചു തടഞ്ഞു.

കെ എസ് യു സംസ്ഥാന വൈസ് പ്രസിഡണ്ട് എം ജെ യദുകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
തുടർന്ന് നൂറ് കണക്കിന് പ്രവർത്തകർ ബാരിക്കേഡ് തകർത്ത് സ്കൂൾ ഗേറ്റിനു മുന്നിലെത്തി. സമരം അക്രമാസക്ക മായി പ്രവർത്തകരെ നീക്കം ചെയ്യാൻ നടത്തിയ ശ്രമം പരാജയപ്പെട്ടു. അക്രമം തടയാൻ വേണ്ട പൊലിസ് സ്ഥലത്തുണ്ടായിരുന്നില്ല. വനിത പ്രവർത്തകരെ വലിച്ചിഴച്ചത് ബഹളത്തിനിടയാക്കി

വാഹനത്തിൽ കയറ്റിയ പ്രവർത്തകരെ മറ്റുള്ളവർ ബലമായി മോചിപ്പിച്ചു. സ്കൂളിനു മുന്നിൽ സംഘർഷം തുടരുകയാണ്.

സ്കൂളിലേക്ക് എബിവിപി , ആർവൈ എഫ് മാർച്ചുകളും നടന്നു.
രാഹുൽ വന്നേക്കില്ല ,രാജീവ് ചന്ദ്രശേഖർ,വി.മുരളീധരൻ എന്നിവർ ഇന്ന് മിഥുൻ്റെ വീട് സന്ദർശിക്കും
ശാസ്താംകോട്ട:സിപിഎം നിയന്ത്രണത്തിലുള്ള തേവലക്കര ബോയ്സ് ഹൈസ്കൂളിൽ സ്കൂൾ മാനേജ്മെൻ്റിൻ്റെയും കെഎസ്ഇബിയുടെയും അനാസ്ഥയിൽ ജീവൻ പൊലിഞ്ഞ മിഥുൻ്റെ വിളന്തറയിലെ വീട് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഇന്ന് സന്ദർശിക്കാനിടയില്ല സുരക്ഷാ കാരണങ്ങളാൽ യാത്ര മാറ്റിയെന്നാണ് സൂചന.കോട്ടയത്ത് ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ പങ്കെടുത്ത ശേഷം ഉച്ചയ്ക്ക് 1.30 ഓടെ വിളന്തറയിലെ വീട്ടിലെത്തുമെന്ന സൂചനയാണ് നേരത്തേ ലഭിച്ചത്.
ഉച്ചയ്ക്ക് 2 ന് മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി.മുരളീധരനും വൈകിട്ട് 5 ന്
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കുട്ടിയുടെ വീട് സന്ദർശിക്കും.മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ വീട് സന്ദർശിക്കും.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. പവന് ഇന്നും 40 രൂപ മാത്രമാണ് വര്‍ധിച്ചത്. ഇന്ന് 72,880 രൂപയിലാണ് സ്വര്‍ണവ്യാപാരം നടക്കുന്നത്. 72,840 രൂപയായിരുന്നു ഇന്നലത്തെ വില. രണ്ട് ദിവസം കൊണ്ട് 80 രൂപയാണ് പവന് കൂടിയത്. ഗ്രാമിന് 5 രൂപ കൂടി 9,110 രൂപയായി. 24 കാരറ്റിന് പവന് 79,504 രൂപയും ഗ്രാമിന് 9,938 രൂപയുമാണ് വില. 18 കാരറ്റിന് പവന് 59,632 രൂപയും ഗ്രാമിന് 7,454 രൂപയുമാണ് വില. വെള്ളിയ്ക്ക് ഗ്രാമിന് 124 രൂപയും കിലോ ഗ്രാമിന് 1,24,000 രൂപയുമാണ് വില.
അടുത്ത മാസം വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കെ ജ്വല്ലറികളില്‍ മുന്‍കൂര്‍ ബുക്കിംഗ് സജീവമായിട്ടുണ്ട്.
ഷോക്കേറ്റ് വിദ്യാർഥി മിഥുൻ മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്പെന്റ് ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം
തേവലക്കര സ്കൂളിൽ ഷോക്കേറ്റ് വിദ്യാർഥി മിഥുൻ മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്പെന്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പിന്റേതാണ് നടപടി. കൊല്ലം എ.ഇ.ഒയോട് വിശദീകരണം തേടുകയും സ്കൂൾ മാനേജ്മെന്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്യും. പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തില്ലെങ്കിൽ സർക്കാർ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. മാനേജ്മെന്റിനെതിരെ നടപടിക്ക് വകുപ്പിന് അധികാരമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മിഥുന്റെ മരണത്തിൽ സ്കൂളിന് ഗുരുതര വീഴ്ച സംഭവിച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് കൈമാറി. ‘പ്രധാനാധ്യാപികയ്ക്ക് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായില്ല’ എന്നും ‘സ്കൂളിൽ സുരക്ഷാ പ്രോട്ടോക്കോൾ നടപ്പാക്കിയില്ല’ എന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, അനധികൃത നിർമ്മാണം തടഞ്ഞില്ലെന്നും, ഉദ്യോഗസ്ഥർക്കും വീഴ്ച സംഭവിച്ചെന്നും സുരക്ഷാ പരിശോധന വേണ്ടവിധം നടത്തിയില്ലെന്നും ഫിറ്റ്നസ് നൽകിയത് വേണ്ടവിധം പരിശോധിക്കാതെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കർശന നടപടികളിലേക്ക് സർക്കാർ കടക്കുന്നത്.
മിഥുന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മന്ത്രി ചിഞ്ചുറാണി
തേവലക്കര സ്‌കൂളില്‍ വെച്ച് ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥി മിഥുന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മന്ത്രി ചിഞ്ചുറാണി. രാവിലെയാണ് മന്ത്രി മിഥുന്റെ വീട്ടിലെത്തിയത്. തുടര്‍ന്ന് മിഥുന്റെ അമ്മൂമ്മ അടക്കമുള്ളവരെ ആശ്വസിപ്പിച്ചു. ഈ കുടുംബത്തിന്റെ ദുഃഖത്തില്‍ താനും പങ്കുചേരുകയാണ്. മിഥുന്റെ അമ്മ വിദേശത്താണ്. നാളെ എത്തുമെന്നാണ് അറിയുന്നത്. മിഥുന്റെ കുടുംബത്തിന് സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നേരത്തെ നടത്തിയ പ്രസ്താവനയില്‍ മന്ത്രി ജെ ചിഞ്ചുറാണി ഖേദം പ്രകടിപ്പിച്ചു. ആ പ്രസ്താവന തെറ്റായിപ്പോയി. ഒഴിവാക്കാമായിരുന്നുവെന്നും ചിഞ്ചുറാണി പറഞ്ഞു. താന്‍ ലഹരിക്കെതിരായ പരിപാടിയില്‍ സംബന്ധിക്കുകയായിരുന്നു. അതിനുശേഷമാണ് അപകടത്തെപ്പറ്റി അറിഞ്ഞത്. ആ സമയത്ത് നടത്തിയ പ്രതികരണം ആയിരുന്നു അതെന്നും മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി.
താന്‍ മിഥുന്റെ കുടംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുകയാണ്. ആ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കാളിയാകുകയാണ്. സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആ റിപ്പോര്‍ട്ട് ലഭിച്ചശേഷം എന്തു നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. കെഎസ്ഇബിക്ക് വീഴ്ചയുണ്ടോ, സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടോ തുടങ്ങിയവയെല്ലാം പരിശോധിക്കും. ഈ സംഭവത്തില്‍ നടപടിയെടുക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞു.
തേവലക്കരയില്‍ സ്കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയെ പഴിച്ചും അധ്യാപകരെ തുണച്ചും മന്ത്രി ചിഞ്ചുറാണി നടത്തിയ പ്രസ്താവന വിവാദമായിരുന്നു.
തേവലക്കരയിലെ വിദ്യാർത്ഥിയുടെ മരണം, പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ
തിരുവനന്തപുരം. കൊല്ലം തേവലക്കരയിലെ വിദ്യാർത്ഥിയുടെ മരണം നടപടികളുമായി മന്ത്രി വി.ശിവൻകുട്ടി. പ്രധാനാധ്യാപികയെ സസ്പെൻഡുചെയ്യാൻ മാനേജുമെൻ്റിനോട് നിർദ്ദേശിച്ചു. മാനേജുമെൻ്റ് മൂന്നു ദിവസത്തിനകം മറുപടി നൽകണം
സംഭവത്തെക്കുറിച്ച് പൊതു വിദ്യാഭ്യാസവകുപ്പ് ഡയറക്ടറുടെ റിപ്പോർട്ട് സമർപ്പിച്ചു
പരാതി നൽകി പരിഹാരം കണ്ടില്ലെങ്കിൽ കാണുന്നതുവരെ ഇടപെടണം
കൃത്യമായി സ്കൂളുകൾക്ക് സർക്കുലർ നൽകിയിരുന്നു.
വകുപ്പിന് ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യും
കേരളത്തിന് നഷ്ടട്ടെത് ഒരു മകനെ
റിപ്പോർട്ടിനെ തുടർന്നുള്ള തീരുമാനം
സ്കൂളിന്റെ ചുമതലയുണ്ടായിരുന്ന AEOയിൽ നിന്ന് റിപ്പോർട്ട് തേടും
പതിനാലായിരം സ്കൂൾ ഉണ്ട് കേരളത്തിൽ
ഒരിടത്തും ഇതുവരെ ഒന്നുമുണ്ടായില്ല
എന്തുവന്നാലും നമുക്ക് ശമ്പളം കിട്ടും എന്ന അധ്യാപകരുടെ നിലപാട് ശരിയല്ല
മുഖ്യമന്ത്രി നേരിട്ട് സ്കൂൾ തുറപ്പിന് മുമ്പ് യോഗം ചേർന്നതാണ്. നടപടി എടുക്കാതിരിക്കാനുള്ള കാരണം കാണിച്ച് മാനേജ്മെന്റിന് നോട്ടീസ് നൽകും
വിദ്യാഭ്യാസ വകുപ്പിന്റെ ചട്ടം പാലിച്ചാണ് നോട്ടീസ് നൽകുന്നത് എന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
ജോലി റെഡി, പഠിക്കാൻ ആളെ വേണം: യു എസ് തൊഴിൽ സ്വപ്നങ്ങൾ
യുഎസിൽ മികച്ച ശമ്പളമുള്ള ജോലി ആഗ്രഹിക്കുന്ന കൊമേഴ്സ് ബിരുദധാരികൾക്ക് സുവർണ്ണാവസരം! കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സംരംഭമായ അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (ASAP കേരള), എൻറോൾഡ് ഏജന്റ് (EA) ട്രെയിനിംഗ് സർട്ടിഫിക്കറ്റ് പ്രോഗ്രാം അവതരിപ്പിക്കുന്നു.
എന്താണ് എൻറോൾഡ് ഏജന്റ് (EA)?
യുഎസ് ഫെഡറൽ നികുതി ഏജൻസിയായ ഇന്റേണൽ റെവന്യൂ സർവീസിന് (IRS) മുന്നിൽ നികുതിദായകരെ പ്രതിനിധീകരിക്കാൻ യോഗ്യതയുള്ള പ്രൊഫഷണലുകളാണ് എൻറോൾഡ് ഏജന്റുമാർ. കേരളത്തിലെ മൾട്ടിനാഷണൽ കമ്പനികളിൽ ആയിരക്കണക്കിന് EA ഒഴിവുകളുണ്ട്. കാനഡ, ഓസ്ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലും അവസരങ്ങളുണ്ട്.
പ്രോഗ്രാം വിവരങ്ങൾ:
* യോഗ്യത: കൊമേഴ്സ് പശ്ചാത്തലമുള്ളവർക്ക് അപേക്ഷിക്കാം.
* ദൈർഘ്യം: 240 മണിക്കൂർ (6 മാസം).
* പഠന രീതി: നിലവിൽ കളമശ്ശേരി ASAP കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പൂർണ്ണമായും ഓഫ്‌ലൈനായി പഠിക്കാം.
* സഹായം: സ്കിൽ ലോൺ സൗകര്യം ലഭ്യമാണ്.
കേരളത്തിൽ ഇരുന്ന് യുഎസ് നികുതി രംഗത്ത് ഒരു മികച്ച കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ അവസരം പ്രയോജനപ്പെടുത്തുക!
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും:
* ഫോൺ: 9995288833 / 6238093350
* വെബ്സൈറ്റ്: asapkerala.gov.in
തഴവ കുതിരപ്പന്തി മണിയാലയത്തിൽ (ചേമത്ത് ) മഹേഷ് കുമാർ നിര്യാതയായി
തഴവ : കുതിരപ്പന്തി കീഴ്നല്ലൂർ ക്ഷേത്രത്തിന് സമീപം മണിയാലയത്തിൽ (ചേമത്ത് ) വി .മണിയൻപിള്ളയുടേയും എൽ . ലീലാമണിയുടെയും മകൻ മഹേഷ് കുമാർ (38 ) നിര്യാതയായി . സംസ്കാരം -നാളെ രാവിലെ 9 .30 ന് (18/07/25).
ഭാര്യ -ഗോപിക.
മകൾ -ആത്‌മിക ( കുതിരപ്പന്തി ഗവ: എൽ. പി . സ്കൂൾ വിദ്യാർത്ഥിനി
സഞ്ചയനം -തിങ്കളാഴ്ച രാവിലെ 7ന് (21/07/2025)
ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളായ പൃഥ്വി-2, അഗ്നി-1 മിസൈലുകളുടെ പരീക്ഷണങ്ങൾ വിജയകരം
ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളായ പൃഥ്വി-2, അഗ്നി-1 മിസൈലുകളുടെ പരീക്ഷണങ്ങൾ വിജയകരം. ഒഡിഷ തീരത്തെ വിക്ഷേപണത്തറയിൽ നിന്നാണ് മിസൈലുകൾ വിജയകരമായി പരീക്ഷിച്ചത്.
അഗ്നി-1 അബ്ദുൽ കലാം ദ്വീപിൽ നിന്നും പൃഥ്വി-2 ചാന്ദിപൂരിൽ നിന്നുമാണ് തൊടുത്തത്. എല്ലാ സാങ്കേതിക പ്രവർത്തന മാനദണ്ഡങ്ങളും വിജയകരമായി പൂർത്തിയാക്കിയതായി ഡി.ആർ.ഡി.ഒ അധികൃതർ അറിയിച്ചു.
500 കിലോഗ്രാം പോർമുഖ വഹിച്ച് 350 കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനം തകർക്കാൻ ശേഷിയുള്ളതാണ് പൃഥ്വി-2 മിസൈൽ. ആണവപോർമുനയും വഹിക്കാൻ മിസൈലിന് സാധിക്കും. 1,000 കിലോഗ്രാം പോർമുഖ വഹിച്ച് 700 കിലോമീറ്റർ മുതൽ 900 കിലോമീറ്റർ വരെയുള്ള ലക്ഷ്യസ്ഥാനത്തെത്താൻ ശേഷിയുള്ളതാണ് അഗ്നി-1 മിസൈൽ.
കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ ലഡാക്കിൽ നടത്തിയ ആകാശ് പ്രൈം മിസൈൽ സംവിധാനത്തിന്‍റെ പരീക്ഷണം വിജയകരമായിരുന്നു. 15,000 അടി ഉയരത്തിലാണ് വ്യോമസേന പരീക്ഷണം നടത്തിയത്. വേഗത്തിൽ ചലിക്കുന്ന ലക്ഷ്യങ്ങളിലേക്ക് മിസൈൽ കൃത്യമായി പതിച്ചെന്ന് ഡി.ആർ.ഡി.ഒ അറിയിച്ചു. ആകാശ് മിസൈൽ സംവിധാനത്തിന്‍റെ പരിഷ്കരിച്ച പതിപ്പാണ് ആകാശ് പ്രൈം.
പവൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾക്ക് ഇന്ത്യ തകർത്തിരുന്നു. ഇതിന് പിന്നാലെ മേയ് ഏഴ് മുതൽ 10 വരെ നടന്ന ഏറ്റുമുട്ടലിന് ശേഷമാണ് ഇന്ത്യ ലഡാക്കിൽ നിന്ന് മിസൈൽ പരീക്ഷണം നടത്തിയത്.







































