Home Blog Page 788

എസ്ഇജിജി (SEGG) മീഡിയ ഗ്രൂപ്പിന്റെ സ്പോർട്സ്.കോം സൂപ്പർ ലീഗ് കേരളയുമായികരാർ ഒപ്പുവച്ചു; ഏഷ്യയിൽ നിന്നും സ്പോർട്സ്.കോം-ന്റെ ആദ്യ ഫുട്ബോൾ തത്സമയം സൂപ്പർ ലീഗ് കേരളയിലൂടെ

കൊച്ചി: ഇന്ത്യൻ ഫുട്ബോളിനും കേരളത്തിന്റെ കായിക സംസ്കാരത്തിനും പുത്തൻ അധ്യായം കുറിച്ച്, കായിക, വിനോദ, ഗെയിമിംഗ് രംഗത്തെ ആഗോള അതികായരായt എസ്ഇജിജി ( SEGG ) മീഡിയ ഗ്രൂപ്പ് (നാസ്ഡാക്: എസ്ഇജിജി (SEGG)), സൂപ്പർ ലീഗ് കേരളയുമായി (SLK) അഞ്ചു വർഷത്തെ കരാറിൽ ഒപ്പുവെച്ചു. ദുബായിലെ വൺ ജെഎൽടി (One JLT)യിൽ , വെച്ച് നടന്ന ഔദ്യോഗിക ചടങ്ങിൽ വെച്ചാണ് ഈ സുപ്രധാന ഉടമ്പടിക്ക് അന്തിമരൂപമായത്. ഏഷ്യയിൽ എസ്ഇജിജി സ്വന്തമാക്കുന്ന ആദ്യ ഫുട്ബോൾ സംപ്രേക്ഷണാവകാശമാണിത്. കൂടാതെ, അവരുടെ പ്രമുഖ ആപ്ലിക്കേഷനായ സ്പോർട്സ്.കോം (Sports.com)-ൽ തത്സമയ ഫുട്ബോൾ സ്ട്രീമിംഗ് ആരംഭിക്കുന്നതും ഈ കരാറിലൂടെയാണ്.
ലോകമെമ്പാടുമുള്ള മലയാളി പ്രവാസികൾക്ക് വിരൽത്തുമ്പിൽ ഇനി സൂപ്പർ ലീഗ് ആവേശം.

എസ്ഇജിജി-യുടെ ജി എക്സ് ആർ (GXR) വേൾഡ് സ്പോർട്സ് പ്ലാറ്റ്‌ഫോമിന് കീഴിൽ രൂപംകൊണ്ട ഈ കരാർ, സൂപ്പർ ലീഗ് കേരളയുടെ എക്സ്ക്ലൂസീവ് ആഗോള സംപ്രേക്ഷണ, വാണിജ്യ പങ്കാളിയായി എസ്ഇജിജിയെ മാറ്റുന്നു. എല്ലാ അന്താരാഷ്ട്ര ടെറിട്ടറികളിലുമുള്ള സ്ട്രീമിംഗ് അവകാശങ്ങൾ, ഡിജിറ്റൽ ഫാൻ എൻഗേജ്‌മെന്റ്, ആഗോള സ്പോൺസർഷിപ്പ് അവസരങ്ങൾ, ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുമുള്ള വിപുലമായ വിതരണം എന്നിവ ഈ ഉടമ്പടിയിൽ ഉൾപ്പെടുന്നു.
കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിൽ ആഴത്തിൽ വേരൂന്നിയ ഫുട്ബോളിന് ഈ വികസനം വലിയ പ്രാധാന്യമാണ് നൽകുന്നത്. സൂപ്പർ ലീഗ് കേരളയുടെ ആദ്യ സീസൺ 13 ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയപ്പോൾ, സ്പോർട്സ്.കോം-ന്റെ ബഹുഭാഷാ, സംവേദനാത്മക സ്ട്രീമിംഗ് സൗകര്യങ്ങളിലൂടെ ഈ വർഷം കാഴ്ചക്കാരുടെ എണ്ണത്തിൽ 25% വർദ്ധനവാണ് സംഘാടകർ ലക്ഷ്യമിടുന്നത്.

‘കേരള ഫുട്ബോളിന്റെ ചരിത്ര നിമിഷം’

“കേരളത്തിലെ ഫുട്ബോളിന് ഇത് ഒരു ചരിത്ര നിമിഷമാണ്. കേരളത്തിലെ ഫുട്ബോൾ പ്രേമികളെ ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് ആഗോള മലയാളി പ്രവാസികളായ ആരാധകരുമായി ബന്ധിപ്പിക്കാനുള്ള ഞങ്ങളുടെ ദൗത്യത്തിലെ ഒരു വലിയ മുന്നേറ്റമാണിത്,” കരാർ ഒപ്പിടുന്ന ചടങ്ങിൽ സംസാരിച്ച സൂപ്പർ ലീഗ് കേരളയുടെ ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫ് പറഞ്ഞു.

“ഈ പങ്കാളിത്തം ലീഗിന്റെ ദൃശ്യപരത വർദ്ധിപ്പിക്കുക മാത്രമല്ല, ലോകമെമ്പാടുമുള്ള ആരാധകർക്ക് ഉയർന്ന നിലവാരമുള്ള ഡിജിറ്റൽ അനുഭവങ്ങൾ നൽകാനും സഹായിക്കും. കേരള ഫുട്ബോളിന് അർഹിക്കുന്ന ലോകോത്തര ആരാധക അനുഭവങ്ങൾ നൽകാൻ ഈ കരാർ ഞങ്ങളെ പ്രാപ്തരാക്കും,” സൂപ്പർ ലീഗ് കേരളയുടെ ഡയറക്ടർ ഫിറോസ് മീരാൻ കൂട്ടിച്ചേർത്തു.

സബ്സ്ക്രിപ്ഷനുകൾ, പരസ്യം, ലൈസൻസിംഗ് എന്നിവയുടെ സംയോജനത്തിലൂടെ വരുമാനം നേടാനാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്. സ്പോർട്സ്.കോം റിയൽ ടൈം സ്റ്റാറ്റിസ്റ്റിക്സ്, ഫാന്റസി ലീഗ് സംയോജനം, ഓൺ-ഡിമാൻഡ് റീപ്ലേകൾ എന്നിവ ഉൾപ്പെടുന്ന ടയേർഡ് (tiered) സബ്സ്ക്രിപ്ഷൻ മോഡൽ അവതരിപ്പിക്കും. ഫുട്ബോൾ ആരാധകരെയും സാങ്കേതികവിദ്യയിൽ താൽപ്പര്യമുള്ള യുവതലമുറയെയും ഒരുപോലെ ആകർഷിക്കുന്നതാണ് ഇത്.

“ഇതൊരു സാധാരണ കായിക അവകാശ കരാറല്ല, മറിച്ച് ഫുട്ബോളിനോട് അതിരുകളില്ലാത്ത അഭിനിവേശമുള്ള കേരളത്തിലൂടെ ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കുന്നത്, സ്പോർട്സ്.കോം ആപ്പിന് ശക്തമായ തുടക്കം നൽകുന്ന, ഉയർന്ന വളർച്ചയും വരുമാനവും ഉറപ്പാക്കുന്ന ഒന്നാണ്,” എന്ന് എസ്ഇജിജി മീഡിയ ഗ്രൂപ്പ് സിഇഒയും പ്രസിഡന്റുമായ മാത്യു മക്ഗഹാൻ പറഞ്ഞു.

ദുബായിലെ നൂക്ക് ഹോൾഡിങ്‌സിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ എസ്ഇജിജി സൂപ്പർ ലീഗ് കേരള എന്നിവരുടെ ഉന്നത നേതൃത്വം പങ്കെടുത്തു. പോൾ റോയ് (സിഇഒ, ജി എക്സ് ആർ (GXR) ), മാർക്ക് ബിർച്ചാം (മെയിൻ ബോർഡ് ഡയറക്ടർ, എസ്ഇജിജി ), ടിം സ്കോഫ്ഹാം (സിഇഒ, സ്പോർട്സ്.കോം) എന്നിവരും സൂപ്പർ ലീഗ് കേരളയുടെ-യുടെ മാത്യു ജോസഫ്, ഫിറോസ് മീരാൻ എന്നിവരും ഇതിൽ ഉൾപ്പെടുന്നു.
ഫുട്ബോൾ മൈതാനങ്ങൾക്കപ്പുറം വളരുന്ന കേരളത്തിൽ ഈ സംരംഭം ആരംഭിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഇന്ത്യയിലെയും MENA (മിഡിൽ ഈസ്റ്റ് & നോർത്ത് ആഫ്രിക്ക) മേഖലയിലെയും ഭാവി പങ്കാളിത്തങ്ങൾക്ക് ഇത് ഒരു മാതൃകയാകുമെന്ന് എസ്ഇജിജി മീഡിയ ബോർഡ് ഡയറക്ടർ മാർക്ക് ബിർച്ചാം പറഞ്ഞു .

കേരള ഫുട്ബോൾ ഇനി ആഗോള വേദിയിൽ

വർധിച്ചുവരുന്ന അന്താരാഷ്ട്ര കാഴ്ചക്കാരും സ്പോൺസർമാരിൽ നിന്നുള്ള താൽപ്പര്യവും കണക്കിലെടുക്കുമ്പോൾ, ഈ കരാർ ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ഫുട്ബോൾ ഇക്കോസിസ്റ്റത്തിൽ സൂപ്പർ ലീഗ് കേരളയെ മുൻനിരയിലേക്ക് എത്തിക്കുന്നു. ഡിജിറ്റൽ-ഫസ്റ്റ് തന്ത്രം പ്രാദേശിക ക്ലബ്ബുകൾക്കും കളിക്കാർക്കും ബിസിനസ്സുകൾക്കും പുതിയ വരുമാന മാർഗ്ഗങ്ങൾ നൽകുമെന്നും പ്രതീക്ഷിക്കുന്നു.
പ്രത്യേകിച്ച് ഗൾഫ്, നോർത്ത് അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ താമസിക്കുന്ന ലക്ഷക്കണക്കിന് മലയാളികൾക്ക്, സ്പോർട്സ്.കോം പ്ലാറ്റ്ഫോം അവരുടെ സ്വന്തം ഫുട്ബോൾ ലീഗിന്റെ കാഴ്ചക്കാരാകുന്നതിനും പങ്കാളികളാകുന്നതിനും അവസരം ഒരുക്കുന്നു.

ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനവും പുഷ്പാർച്ഛനയും നടത്തി

പടിഞ്ഞാറെ കല്ലട. കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം പ്രസിഡന്റ്‌ കടപുഴ മാധവൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി കല്ലട ഗിരീഷ് ഉത്ഘാടനം ചെയ്തു.തുടർന്ന് ബ്ലോക്ക്‌ സെക്രട്ടറിമാരായ ഗീവർഗീസ്, എൻ.ശിവാനന്ദൻ,കുന്നിൽ ജയകുമാർ, കാരാളി ഗിരീഷ്, മോഹൻകുമാർ, സുബ്രഹ്മണ്യൻ, കിഷോർ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഉണ്ണികൃഷ്ണൻ, യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി വിഷ്ണു കുന്നൂത്തറ, അജിത് ചാപ്രായിൽ,അശോകൻ, രവീന്ദ്രൻ പിള്ള, രത്‌നകാരൻ, അരവിന്ദ്ധാക്ഷൻ പിള്ള, ശിവരാമപിള്ള, അഗസ്റ്റിൻ, ശശിധരൻ പിള്ള, മോഹനൻ പിള്ള, പ്രഭാകരൻ പിള്ള, പ്രദീപ്‌ തുടങ്ങിയവർ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു.

ദേശീയ ശുചിത്വറാങ്കിങ്ങിൽ കേരളത്തിനു നേട്ടം; 100 ശുചിത്വനഗരങ്ങളിൽ 8 എണ്ണം കേരളത്തിൽ

ന്യൂഡൽഹി /തിരുവനന്തപുരം: ദേശീയ ശുചിത്വ റാങ്കിങ്ങിൽ കേരളത്തിനു നേട്ടം. കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്റെ സ്വച്ഛ് സർവേക്ഷൺ പുരസ്കാരങ്ങളിൽ കണ്ണൂരിലെ മട്ടന്നൂർ നഗരസഭയ്ക്കു പ്രത്യേക അംഗീകാരം ലഭിച്ചു. ഓരോ സംസ്ഥാനത്തെയും മികച്ച ശുചിത്വ നഗരങ്ങൾക്കുള്ള പ്രോമിസിങ് സ്വച്ഛ് ഷെഹർ പുരസ്കാരമാണ് മട്ടന്നൂരിനു ലഭിച്ചത്. 10 ലക്ഷത്തിൽപരം ജനസംഖ്യയുള്ള നഗരങ്ങളിൽ അഹമ്മദാബാദാണ് ഏറ്റവും മികച്ച നഗരം, ഭോപ്പാൽ രണ്ടാമതും ലക്നൗ മൂന്നാമതുമെത്തി.

യുപി സർക്കാരിനും പ്രയാഗ്‌രാജ് നഗരസഭയ്ക്കും പ്രത്യേക പരാമർശം ലഭിച്ചു. കേരളത്തിലെ മട്ടന്നൂർ, ഗുരുവായൂർ നഗരസഭകളും തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം, ആലപ്പുഴ, തൃശൂർ, കൊച്ചി കോർപറേഷനുകളും രാജ്യത്തെ മികച്ച 100 നഗരസഭകളിൽ ഇടംപിടിച്ചു. ചരിത്രത്തിലാദ്യമായാണു രാജ്യത്തെ 100 ശുചിത്വനഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള 8 നഗരങ്ങൾ ഇടംനേടിയതെന്നു മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ‘കഴിഞ്ഞ വർഷം ആയിരത്തിനുള്ളിൽ പോലും കേരളത്തിലെ ഒറ്റ നഗരസഭയും ഉണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ കേരളത്തിലെ ആകെ 93 നഗരസഭകളിൽ 82 എണ്ണം 1000 റാങ്കിനുള്ളിലെത്തി.

വെളിയിട വിസർജ്യമുക്തം, മാലിന്യജല സംസ്കരണം എന്നിവയിലെ മികവിന് ഉയർന്ന റേറ്റിങ് ആയ വാട്ടർ പ്ലസ് തിരുവനന്തപുരം നഗരസഭ സ്വന്തമാക്കി. കഴിഞ്ഞ വർഷം 3963–ാം റാങ്ക് നേടിയ കൊച്ചിയാണ് ഇത്തവണ 50–ാം റാങ്കിലെത്തിയത്. ഇത്തവണ 23 നഗരസഭകൾ സ്റ്റാർ റേറ്റിങ് കരസ്ഥമാക്കിയതും എടുത്തു പറയേണ്ടതാണ്. ഇതിൽ ആലപ്പുഴ, ഷൊർണൂർ, പട്ടാമ്പി എന്നിവ ത്രീസ്റ്റാർ നേടി’– മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടർ പുരസ്കാരം സമ്മാനിച്ചു. മന്ത്രി എം.ബി. രാജേഷ്, മട്ടന്നൂർ നഗരസഭാധ്യക്ഷൻ എൻ.ഷാജിത്ത്, അഡീഷനൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, തദ്ദേശ സെക്രട്ടറി ടി.വി അനുപമ, ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി. ജോസ്, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ മുഹമ്മദ് ഹുവൈസ് എന്നിവർ പങ്കെടുത്തു.

ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

ശാസ്താംകോട്ട. കേരള എൻ. ജി. ഒ. അസോസിയേഷൻ കുന്നത്തൂർ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്രാഞ്ച് പ്രസിഡന്റ്‌ എ. ഷബീർമുഹമ്മദിന്റെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണ പരിപാടി സെറ്റോ ജില്ലാ ചെയർമാൻ  അർത്തിയിൽ സമീർ ഉത്ഘാടനം ചെയ്തു. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചും നിഷേധിച്ചു കൊണ്ടും പിണറായി സർക്കാർ മുന്നോട്ട് പോകുമ്പോൾ ജീവനക്കാർക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങൾ നൽകുന്നതിന് വിമുഖത കാട്ടാതിരുന്ന ഉമ്മൻ ചാണ്ടിയുടെ പ്രസക്തി വർദ്ധിച്ചുവരുകയാണെന് സെറ്റോ ചെയർമാൻ അഭിപ്രായപ്പെട്ടു .
ജില്ലാ ജോയിൻ സെക്രട്ടറി ആർ. ധനോജ്കുമാർ കമ്മിറ്റി അംഗങ്ങളായ രാജ്‌മോഹൻ,അഷ്‌റഫ്‌, അനൂപ്, ജിയോ,ബിജു,നൗഷാദ്, ബാബുക്കുട്ടൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

ഉമ്മൻചാണ്ടിഅനുസ്മരണംസമ്മേളനം


ശാസ്താംകോട്ട: കോൺഗ്രസ്സ് കുന്നത്തൂർ നിയോജകമണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽഉമ്മൻ ചാണ്ടിയുടെരണ്ടാം ചരമദിനഅനുസ്മരണ സമ്മേളനം നടത്തി. കെ.പി.സി.സി അംഗം എം.വി.ശശികമാരൻനായർ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിസന്റ്
വൈ.ഷാജഹാൻ അദ്ധ്യക്ഷതവഹിച്ചു.തുണ്ടിൽനൗഷാദ്, എം.വൈ. നിസാർ , ചക്കുവളളി നസീർ , ഏഴാംമൈൽശശിധരൻ , ഗോപൻ പെരുവേലിക്കര, വിനോദ് വില്ല്യത്ത് , ഷിബു മൺറോ , സൈറസ് പോൾ,ചന്ദ്രൻകല്ലട, സുരേഷ്ചന്ദ്രൻ, നാസർ കിണറുവിള,തടത്തിൽ സലിം,അർത്തിയിൽ അൻസാരി, ജയശ്രീരമണൻ ,പി.ആർ. ഹരിമോഹൻ , ജോൺസൻ വൈദ്യൻ, എൻ.സോമൻ പിളള, വി.രാജീവ്, ഉണ്ണി പ്രാർത്ഥന തുടങ്ങിയവർ പ്രസംഗിച്ചു

ഉമ്മൻ ചാണ്ടി അനുസ്മരണം


മൈനാഗപ്പള്ളി:
കോൺഗ്രസ്സ് മൈനാഗപ്പള്ളിപടിഞ്ഞാറ് മണ്ഡലം കമ്മിറ്റി നടത്തിയ ഉമ്മൻചാണ്ടിഅനുസ്മരണ സമ്മേളനം ബ്ലോക്ക് പ്രസിഡന്റ്
വൈ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വർഗ്ഗീസ് തരകൻ അദ്ധ്യക്ഷത വഹിച്ചു. എബിപാപ്പച്ചൻമുഖ്യപ്രഭാഷണം നടത്തി. രവി മൈനാഗപ്പള്ളി, സിജു കോശി വൈദ്യൻ, ജോൺസൻ വൈദ്യൻ, ഷാജി തോമസ്, തങ്കച്ചൻ ആറ്റ് പുറം , വി.രാജീവ്, ലാലി ബാബു, കുഞ്ഞ് മോൻ , അജിശ്രീകുട്ടൻ, ജോസ് വടക്കും, രാധിക ഓമനകുട്ടൻ,നൈനാൻ വൈദ്യൻ തുടങ്ങിയവർ പ്രസംഗിച്ചു

ഇന്ത്യയിലെ ഹോം അപ്ലയന്‍സസ് വിപണിയില്‍ വന്‍വികസനം ലക്ഷ്യമിട്ട് റിലയന്‍സ്

കൊച്ചി/ന്യൂഡല്‍ഹി: അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പ്രീമിയം ഹോം അപ്ലയന്‍സസ് വിപണിയിലെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനായി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ബ്രാന്‍ഡായ കെല്‍വിനേറ്ററിനെ ഏറ്റെടുക്കുന്നതായി റിലയന്‍സ് റീട്ടെയില്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

ഹോം അപ്ലയന്‍സസ് വിപണിയിലെ പ്രമുഖ ബ്രാന്‍ഡാണ് കെല്‍വിനേറ്റര്‍. യുഎസില്‍ ആരംഭം കുറിച്ച കമ്പനി മേഖലയിലെ ഇതിഹാസ ബ്രാന്‍ഡെന്ന നിലയില്‍ ശ്രദ്ധേയമാണ്. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിപണിയില്‍ ഇതോടെ മേല്‍ക്കൈ നേടാനുള്ള പദ്ധതിയിലാണ് റിലയന്‍സ്.

റിലയന്‍സിനെ സംബന്ധിച്ചിടത്തോളം വളരെ സുപ്രധാനമായ നിമിഷമാണ് കെല്‍വിനേറ്ററിന്റെ ഏറ്റെടുക്കല്‍. വിശ്വാസ്യതയുള്ള ആഗോള ബ്രാന്‍ഡുകളെ ഇന്ത്യന്‍ ഉപഭോക്താക്കളിലെക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ ഏറ്റെടുക്കല്‍. ഇന്നവേഷന് പേരുകേട്ട കമ്പനിയാണ് കെല്‍വിനേറ്റര്‍. ഞങ്ങളുടെ സമഗ്രമായ സേവന സംവിധാനങ്ങളും വിപണിയിലെ മുന്‍നിര വിതരണ ശൃംഖലയുമെല്ലാം പിന്തുണയ്ക്കുന്ന ഏറ്റെടുക്കലാണിത്,’ റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ഇഷ എം അംബാനി പറഞ്ഞു.

റിലയന്‍സ് റീട്ടെയ്‌ലിന്റെ വിപുലമായ റീട്ടെയ്ല്‍ ശൃംഖലയുമായി കെല്‍വിനേറ്ററിന്റെ ഇന്നവേഷനും മഹത്തായ പാരമ്പര്യവും ചേരുമ്പോള്‍ അതിവേഗത്തില്‍ വളര്‍ച്ച നേടാനാകുമെന്നാണ് പ്രതീക്ഷ. പ്രീമിയം ഹോം അപ്ലയന്‍സസ് വിപണിയില്‍ ഇതിലൂടെ മികച്ച നേട്ടം കൊയ്യാന്‍ റിലയന്‍സ് റീട്ടെയ്‌ലിനാകും.

ഓരോ ഇന്ത്യന്‍ കുടുംബത്തിലേക്കും ഉന്നത ഗുണനിലവാരത്തിലുള്ള, ആഗോള ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ എത്തിക്കുകയെന്ന ഉദ്ദേശ്യത്തിന്റെ ഭാഗമായാണ് ഏറ്റെടുക്കലെന്ന് റിലയന്‍സ് അറിയിച്ചു. ഇത് ഓരോ കുടുംബത്തിന്റെയും ജീവിതം കൂടുതല്‍ മികവുറ്റതാക്കും.

നവീൻ ബാബു പി പി ദിവ്യയെ സ്വാധീനിക്കാൻ ശ്രമിച്ചു, കുറ്റപത്രത്തിൽ ട്വിസ്റ്റ്

കണ്ണൂർ. എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ആത്മഹത്യക്ക് തൊട്ട് മുമ്പ് നവീൻ ബാബു ദിവ്യയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് സാക്ഷിമൊഴി.ദിവ്യയുടെ ബന്ധു
അഴീക്കോട്‌ സ്വദേശി പ്രശാന്ത് ടി വി യുടെ മൊഴിപ്പകർപ്പ് ആണ് പുറത്തു വന്നത്. നവീൻ ബാബുവിനെ കുറ്റക്കാരനാക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് കോൺഗ്രസ്‌.

നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ  തലേന്ന് അഴീക്കോട് സ്വദേശിയും ദിവ്യയുടെ ബന്ധുമായ പ്രശാന്ത്‌ മുഖാന്തരം സ്വാധീനിക്കാൻ  നവീൻ ബാബു ശ്രമിച്ചന്നാണ് മൊഴി. കേസിൽ ഇത് ആദ്യമായാണ് പ്രശാന്ത് എന്നയാളുടെ മൊഴി വിവരം പുറത്തുവരുന്നത്.
ദിവ്യയുമായുള്ള ബന്ധം എ ഡി എമ്മിന്  അറിയാമായിരുന്നുവെന്നും യാത്രയയപ്പ് ചടങ്ങിന്  ശേഷം എ ഡി എം തന്നെ  ക്വാർട്ടേഴ്സിന് സമീപത്തേക്ക് വിളിച്ചുവരുത്തിയെന്നുമാണ് പ്രശാന്തിന്റെ മൊഴി. എന്നാൽ ദിവ്യയുമായി അത്തരം കാര്യങ്ങൾ സംസാരിക്കാൻ പാകത്തിലുള്ള ബന്ധമില്ലെന്ന് അറിയിച്ചതോടെ നവീൻ ബാബു ക്വാർട്ടേഴ്സിലേക്ക് കയറി പോയി. പിറ്റേന്ന് പുലർച്ചയാണ്  എ ഡി എം ആത്മഹത്യ ചെയ്ത വിവരം അറിയുന്നത് എന്നും  പ്രശാന്ത് അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. കേസിൽ കണ്ണൂർ
കളക്ടർ പൊലീസിന് നൽകിയ മൊഴിയും നവീൻ ബാബുവിനെ സംശയത്തിന്റെ മുനയിൽ നിർത്തുന്നതാണ്. ഈ മൊഴികളെല്ലാം പി പി ദിവ്യയെ സംരക്ഷിക്കുന്നതിനായി കെട്ടിച്ചമച്ചതാണ് എന്നാണ് കോൺഗ്രസിന്റെ ആരോപണം.

പെട്രോൾ പമ്പുമായി ബന്ധപ്പെട്ട ബിനാമി ഇടപാട്, ടി വി പ്രശാന്തൻ മുഖ്യമന്ത്രിക്കും വിജിലൻസിനും നൽകിയെന്ന് പറയുന്ന വ്യാജ പരാതി.. തുടങ്ങിയവയെ കുറിച്ച്  കുറ്റപത്രത്തിൽ ഒരിടത്തും പരാമർശമില്ല. അന്വേഷണ റിപ്പോർട്ടിൽ പി പി ദിവ്യക്ക് രക്ഷപ്പെടാനുള്ള പഴുതുകളുണ്ടെന്ന ആരോപണം നവീൻ ബാബുവിന്റെ കുടുംബം നേരത്തെ തന്നെ ഉയർത്തിയിരുന്നു

കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത് സിപിഎം മുൻ എംഎൽഎ അയിഷാ പോറ്റി

കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത് സിപിഎം മുൻ എംഎൽഎ അയിഷാ പോറ്റി. കലയപുരം ആശ്രയ സങ്കേതത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ അനുസ്മരണപ്രഭാഷണമാണ് അയിഷാ പോറ്റി നിർവഹിച്ചത്. ചാണ്ടി ഉമ്മൻ എംഎൽഎയും പരിപാടിയിൽ പങ്കെടുത്തു. സിപിഎം ജില്ലാ, ഏരിയ കമ്മിറ്റികളിൽനിന്ന് ഒഴിവാക്കപ്പെട്ട അയിഷാ പോറ്റി രണ്ടുവർഷമായി പാർട്ടി പരിപാടികളിലൊന്നും പങ്കെടുക്കാറില്ലായിരുന്നു. കോൺഗ്രസ്‌ പരിപാടിയിൽ ഐഷ പോറ്റി പങ്കെടുക്കാൻ പോകുന്നത് കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടം നേടിയിരുന്നു. സിപിഎം പരിപാടികളിലും സർക്കാർ പരിപാടികളിലും കാണാറില്ലല്ലോ എന്ന ചോദ്യത്തിന് ‘എന്നെ വിളിക്കാത്തിടത്ത് ഞാൻ പോകണോ, അങ്ങനെ പോകേണ്ട ആവശ്യമുണ്ടോ’ എന്നായിരുന്നു അവരുടെ മറുപടി.
പാർട്ടി പരിപാടികളിലും സർക്കാർ പരിപാടികളിലും നോട്ടീസിൽ പോലും തന്റെ പേരുവയ്ക്കാറില്ലെന്നും വെറുതേ കേട്ടറിഞ്ഞ് പരിപാടികൾക്കു പോകേണ്ട കാര്യമില്ലെന്നും അയിഷാ പോറ്റി തുറന്നടിച്ചിരുന്നു. ആരാണ് തന്നെ ഒഴിവാക്കുന്നതിനു പിന്നിലെന്ന് പറയുന്നില്ലെന്നും അവർ പറഞ്ഞിരുന്നു.
കോൺഗ്രസിൽ ചേരുന്ന കാര്യമോ കൊട്ടാരക്കരയിൽ മത്സരിക്കുന്ന കാര്യമോ ഇപ്പോൾ തന്റെ മുന്നിലില്ല എന്നാണ് ചോദ്യത്തിനു മറുപടിയായി അയിഷാ പോറ്റി പറയുന്നത്. പാർട്ടിയുടെ ഇപ്പോഴത്തെ പോക്കിനോട് യോജിക്കാനാകില്ലെന്നും അവർ പറയുന്നു.

മാനസികാസ്വാസ്ഥ്യമുള്ള 44കാരനെ ഉറക്ക ഗുളിക അമിതമായി നൽകി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ദമ്പതികൾക്ക് തടവും പിഴയും

മാനസികാസ്വാസ്ഥ്യമുള്ള 44കാരനെ ഉറക്ക ഗുളിക അമിതമായി നൽകി കൊലപ്പെടുത്തിയ ശേഷം, ആരുമറിയാതെ തൈക്കാട് മിനി ശ്മശാനത്തിൽ സംസ്കരിച്ച കേസില്‍ പ്രതികളായ ദമ്പതികൾക്ക് തടവും പിഴയും. കോട്ടയം കിടങ്ങൂർ മരിയൻ ദിവ്യകാരുണ്യാശ്രമത്തിലെ, അന്തേവാസിയായ എറണാകുളം പാലാരിവട്ടം സ്വദേശി വേണുഗോപാലാണ് (44) 2008 ആഗസ്റ്റ് 15ന് കൊല്ലപ്പെട്ടത്. 

ദിവ്യകാരുണ്യാശ്രമം നടത്തിയിരുന്ന കിടങ്ങൂർ ചിറയാർക്കര സ്വദേശി തോമസിനെയാണ് (58) കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇതിന് പുറമേ ഇയാള്‍ 1.51 ലക്ഷം രൂപ പിഴ അടക്കുകയും വേണം.  തോമസിന്‍റെ ഭാര്യയും രണ്ടാം പ്രതിയുമായ ഗീത തോമസിന് (54) മൂന്ന് വർഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. കൊട്ടാരക്കര അസി. സെഷൻസ് ജഡ്ജ് റീനാദാസാണ് ശിക്ഷ വിധിച്ചത്. 


2008 ആഗസ്റ്റ് 15ന് കൊലപാതം നടത്തിയ ശേഷം, വേണുഗോപാലിനെ കാണാനില്ലെന്ന് കാട്ടി തോമസ് തന്നെ കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ ഓഗസ്റ്റ് 22ന് പരാതി നൽകുകയായിരുന്നു. തോമസ് വേണുഗോപാലിനെ പലപ്പോഴും  ക്രൂരമായി മർദ്ദിച്ചിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിവ്‍ വ്യക്തമായി. ആഗസ്റ്റ് 15ന് വേണുഗോപാലിനെഅമിതമായ അളവിൽ ഉറക്ക ഗുളിക നൽകി മയക്കിയ ശേഷം എവിടെയെങ്കിലും ഉപേക്ഷിക്കാൻ ലക്ഷ്യമിട്ട് കാറില്‍ കൊണ്ടുപോയി. എന്നാൽ യാത്രക്കിടെ വേണുഗോപാൽ മരിച്ചു. 

വേണുഗോപാലിന്‍റെ മരണം ബന്ധുക്കളെ അറിയിക്കാതിരിക്കാനായി പിന്നെ തോമസിന്‍റെ പരിശ്രമം. അന്നുതന്നെ വേണുഗോപാലിന്‍റെ മൃതദേഹവുമായി തോമസ് തൈക്കാട് മിനി ശ്മശാനത്തിൽ എത്തി സംസ്കാരവും നടത്തി. ശേഷം തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ കൊട്ടാരക്കരയിൽ വച്ച് വേണുഗോപാൽ കാറിൽ നിന്ന് ഇറങ്ങി ഓടിയെന്ന് കഥയുണ്ടാക്കി നാട്ടിലാകെ പ്രചരിപ്പിച്ചു. പിന്നീട് വേണുഗോപാലിനെ കാണാനില്ലെന്ന് കാട്ടി തോമസ് കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. 
തോമസിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ്  ഉറക്ക ഗുളിക അമിതമായി  നൽകിയതാണ് മരണ കാരണമെന്ന് പൊലീസിന് ബോധ്യമായത്. എന്നാല്‍ ഉറക്ക ഗുളിക നല്‍കിയാണ് കൊലപാതകം നടത്തിയതെന്ന് തെളിയിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

തോമസിന്റെ ഭാര്യ ഗീതയെ രണ്ടാം പ്രതിയാക്കിയും, നെയ്യാറ്റിൻകര നഗരസഭാ കൗൺസിലറായിരുന്ന സുരേഷ് കുമാറിനെ മൂന്നാം പ്രതിയാക്കിയുമാണ് കേസ് എടുത്തത്. ഗരസഭാ കൗൺസിലറായിരുന്ന സുരേഷ് കുമാറിനെ കോടതി വെറുതെ വിട്ടു. തൈക്കാട് ശ്മശാനത്തിലെ ജീവനക്കാരുടെ മൊഴിയും, കയ്യെഴുത്ത് പരിശോധനയുടെ റിപ്പോർട്ടുമാണ് തോമസിനെ കുരുക്കിയത്. കൊട്ടാരക്കര എസ്.ഐയായിരുന്ന എസ്. മഞ്ജു ലാലാണ് കേസ് അന്വേഷിച്ചത്.