Home Blog Page 782

   പാണക്കാട്   ബഷീറിലി ശിഹാബ് തങ്ങളും  പി.എം.എ. സലാമും   മിഥുൻ്റെ വീട്ടിലെത്തി

ശാസ്താംകോട്ട :  തേവലക്കര ബോയ്സ്  ഹെെസ്കൂളിൽ ഷോക്കറ്റ് മരണപ്പെട്ട മിഥുൻ്റെ വീട്ടിൽ പാണക്കാട് ബഷീറലി ശിഹാബ് തങ്ങളും,  മുസ്ലീം ലീഗ് സംസ്ഥാന ജനറൽ  സെക്രട്ടറി അഡ്വ. പി.എം.എ. സലാമും എത്തി.    പടിഞ്ഞാറക്കല്ലട വിളന്തറ  മനുഭവനിൽ  രാവിലെ 10 ന് പാണക്കാട് ബഷീറലി ശിഹാബ്തങ്ങളും. ഉച്ചക്ക് 2 നുമാണ്       മുസ്ലിം ലീഗ് സംസ്ഥാന ജനറൽ    സെക്രട്ടറി  അഡ്വ. പി എം സലാമും എത്തിചേർന്നത്.        സർക്കാരിൻ്റെ കടുകാര്യസ്ഥിതിയുടെ ഭാഗമായി മിഥുൻ എന്ന വിദ്യാർത്ഥി ഷോക്കേറ്റ് മരണപ്പെട്ട സംഭവം വളരെ വേദനാജനകമാണ്. അധികൃതരുടെ അനാസ്ഥ മൂലം രക്തസാക്ഷിയാകേണ്ടി വന്ന മിഥുൻ്റെ   കുടുംബത്തെ  പൂർണ്ണമായും സർക്കാർ ഏറ്റെടുക്കണമെന്നു    പി. എം. എ. സലാം ആവശ്യപെട്ടു. ഈ കുടുംബത്തിൻ്റെ  വൈദ്യുതി ചാർജ് ആജീവനന്ദം സൗജന്യമായി നൽകണമെന്നും അദ്ദേഹം പറഞ്ഞു.  സർക്കാരിന്റെ അനാസ്ഥ മൂലം കേരളത്തിൽ   രക്തസാക്ഷികൾ എണ്ണം കൂടിവരുന്നതായിപി എം എ സലാം ആരോപിച്ചു .സംസ്ഥാനത്തെ  കലാലയങ്ങളിൽ 50 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങൾ തകർന്നുവീഴാറായ നിലയിൽ ഇപ്പോഴും നില നിൽക്കുന്നുണ്ട്. ഇത്തരം സ്കൂളുകൾക്ക്  ഫിറ്റ്നസ്  നൽകുന്ന സർക്കാർ നടപടി ഞട്ടൽ ഉളവാക്കുന്നതാണ്. വിദ്യാർഥികൾക്ക് സുരക്ഷിതമായി കലാലയത്തിൽ വന്ന് പഠിച്ചിട്ട് പോകുന്നതിനുള്ള സൗകര്യമൊരുക്കുന്നതിൽ സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും പരാജയപ്പെട്ടതായി  പി.എം.എ.    സലാം പറഞ്ഞു. മുസ്ലിം ലീഗ് കൊല്ലം ജില്ലാ പ്രസിഡൻ്റ് നൗഷാദ് യൂനസ് , ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.സുൾഫിക്കർ സലാം, ജില്ലാ സെക്രട്ടറി ശൂരനാട് ആലൂക്ക  ,   മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം പണിക്കത്ത് സലാം, നിയോജക മണ്ഡലം ഭാരവാഹികളായ   പറമ്പിൽ സുബേർ , മുഹമ്മദ് ഖുറേഷി എ.ഖാലിദീൻകുട്ടി, ഇടവനശേരി സലാഹുദീൻ,  എന്നിവർ പി.എം.എ. സലാമിനോടൊപ്പം ഉണ്ടായിരുന്നു.

ദുരന്തത്തെ മാടി വിളിച്ച് കുന്നത്തൂർ പനന്തോപ്പ് വടക്ക മുക്കിലെ ട്രാൻസ്ഫോർമർ

കുന്നത്തൂർ:തെങ്ങമം – കല്ലട മൂന്നുമുക്ക് റോഡിൽ തിരക്കേറിയ പാതയോരത്ത് അപകട ഭീഷണി ഉയർത്തി നിൽക്കുന്ന ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു.കുന്നത്തൂർ പനന്തോപ്പ് വടക്ക മുക്ക് പാൽ സൊസൈറ്റിക്ക് മുൻവശത്തായാണ് ഏത് നിമിഷവും നിലം പൊത്താവുന്ന തരത്തിൽ ട്രാൻസ്ഫോർമർ സ്ഥിതി ചെയ്യുന്നത്.ഇതിനോട് ചേർന്നാണ്  കാത്തിരിപ്പ് കേന്ദ്രവും ബസ് സ്റ്റോപ്പും.സ്കൂൾ കുട്ടികൾ അടക്കമുള്ള യാത്രക്കാരെ കൂടാതെ ഗ്രാമവാസികൾ സമയം ചെലവഴിക്കാനെത്തുന്നതും ഇവിടെയാണ്.ക്ഷീര സംഘവും നിരവധി വ്യാപാര സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നു.സദാ തിരക്കേറിയ ഇവിടെ ട്രാൻസ്ഫോർമറിനു ചുറ്റും വേലി കെട്ടിയിട്ടുണ്ടെങ്കിലും ട്രാൻസ്ഫോർമറിനെ താങ്ങി നിർത്തിയിരിക്കുന്ന വലിയ പോസ്റ്റുകളും ലൈനുകളും റോഡിലേക്ക് ചാഞ്ഞ് നിൽക്കുകയാണ്.ശക്തമായ കാറ്റ് വീശുമ്പോൾ ജംഗ്ഷനിൽ നിന്നും ഭീതിയോടെ ആളുകൾ ഓടി മാറുകയാണ് പതിവ്.ട്രാൻസ്ഫോർമർ അപകട നിലയിലായ നിമിഷം മുതൽ കെഎസ്ഇബി കടമ്പനാട് സെക്ഷൻ ഓഫീസിൽ പരാതിയുമായി നാട്ടുകാർ കയറിയിറങ്ങുകയാണ്.ഉന്നത അധികൃതർക്കും പരാതി നൽകിയിരുന്നു.മാസങ്ങൾ നിരവധി കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല.പരാതിയുമായി എത്തുമ്പോൾ
പലപ്പോഴും ജീവനക്കാർ പുശ്ചത്തോടെയാണ് പ്രതികരിക്കുന്നതെന്നും നാട്ടുകാർ പറയുന്നു.തേവലക്കര ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥി മിഥുൻ താഴ്ന്ന് കിടന്ന വൈദുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് മരിച്ചതിനെ തുടർന്ന് പനന്തോപ്പിലെ ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.ദുരന്തത്തിനായി കാത്തിരിക്കാതെ അധികൃതർ പിടിവാശി ഉപേക്ഷിച്ച് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് പാപ്പച്ചൻ,പ്രദേശവാസിയായ ദീപു ആയുഷ് എന്നിവർ ആവശ്യപ്പെട്ടു.

ഷോക്കേറ്റ് സ്കൂൾ വിദ്യാർത്ഥി മരിച്ച സംഭവം;പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു

ശാസ്താംകോട്ട:സിപിഎം നിയന്ത്രണത്തിലുള്ള തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി വിളന്തറ സ്വദേശി മിഥുൻ(13) ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള
പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.സ്കൂൾ മാനേജ്മെൻ്റ്,തേവലക്കര ഇലക്ട്രിക്കൽ സെക്ഷൻ എന്നിവർക്കെതിരെയാണ് പ്രധാനമായും അന്വേഷണം.സ്കൂൾ അധികൃതരെയും നാട്ടുകാരെയും വിദ്യാർത്ഥികളെയും നേരിൽ കണ്ട് വിവരങ്ങൾ അന്വേഷിച്ചു.വിദ്യാർത്ഥികളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.തേവലക്കരയിലെ വൈദ്യുതി ഓഫീസിലും എത്തി വിവരങ്ങൾ ശേഖരിച്ചു.നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രമേ അന്തിമ കുറ്റപത്രം തയ്യാറാക്കുകയുള്ളു.സ്കൂൾ അധികൃതരും വൈദ്യുതി ബോർഡും പ്രതികളാകാനുള്ള സാധ്യത വളരെ കൂടുതലാണ്.സംഭവ ദിവസം മിഥുൻ ചെരിപ്പെടുക്കാൻ കയറിയ ഷീറ്റിട്ട ഷെഡ് യാതൊരു അനുമതിയും കൂടാതെ അനധികൃതമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തിയിരുന്നു.ഇതിനാൽ അന്നത്തെ മാനേജ്മെൻ്റ് കമ്മിറ്റിക്കെതിരെയും അന്വേഷണം ഉണ്ടാകും.അതിനിടെ സിപിഎം നേതാക്കൾ പ്രതിപ്പട്ടികയിലേക്ക് വരാനുള്ള സാധ്യത ഏറെയായതിനാൽ അന്വേഷണം അട്ടിമറിക്കപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നു.സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയിൽ സിപിഎം ചവറ ലോക്കൽ സെക്രട്ടറി ഗോവിന്ദപിള്ള പ്രസിഡൻ്റും മൈനാഗപ്പളളി കിഴക്ക് ലോക്കൽ സെക്രട്ടറി തുളസീധരൻ പിള്ള മാനേജരുമാണ്.ചവറ,കുന്നത്തൂർ ഏരിയാ – ലോക്കൽ കമ്മിറ്റി അംഗങ്ങൾ അടങ്ങുന്ന സമിതിയാണ് സ്കൂളിൻ്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്.തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎം നേതാക്കൾക്കെതിരെ പോലീസ് നടപടി ഉണ്ടായാൽ അത് തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്ന കാഴ്ചപ്പാടും സിപിഎമ്മിനുണ്ട്.ഇതിനാൽ പോലീസിനുമേൽ സമ്മർദ്ദം ചെലുത്തി അന്തിമ കുറ്റപത്രം നൽകുന്നത് വൈകിപ്പിക്കാനും അത് വഴി കേസ് ദുർബലമാക്കാനുള്ള നീക്കങ്ങളാകും വരുംദിവസങ്ങളിൽ സിപിഎമ്മിന്റെ ഭാഗത്തു നിന്നും പ്രതീക്ഷിക്കേണ്ടത്.

കാർ വീട്ടു മതിലിൽ ഇടിച്ചു യുവാവ് മരിച്ചു

കൊയിലാണ്ടി. മേപ്പയ്യൂരില്‍ നിയന്ത്രണം വിട്ട കാര്‍ വീട്ടുമതിലില്‍ ഇടിച്ച് യുവാവ് മരിച്ചു

ഇരിങ്ങത്ത് പുത്തന്‍പുരയില്‍ ശ്രാവണാണ് മരിച്ചത്.

   നരക്കോട് – ഇരിങ്ങത്ത് റോഡില്‍ ഉച്ചയോടെയായിരുന്നു അപകടം.
ശ്രാവണും സുഹൃത്തുമായിരുന്നു കാറിലുണ്ടായിരുന്നത്.

സുഹൃത്തായിരുന്നു കാറോടിച്ചത്.
പരിക്കേറ്റ ഇരുവരേയും നാട്ടുകാര്‍ ഉടനെ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ശ്രാവണിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

കാസർഗോഡ് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും

കാസർഗോഡ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും

കാസർഗോഡ് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും

ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുമെന്ന് കളക്ടർ അറിയിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയെന്ന തെറ്റായ സന്ദേശം വിശ്വസിക്കരുതെന്നും ജില്ലാ കളക്ടർ കെ ഇമ്പശേഖർ

തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെന്നും ജില്ലാ കലക്ടർ

വർക്ക്ഷോപ്പ് മേൽക്കൂരയിൽ നിന്നും വീണ് ജീവനക്കാരൻ മരിച്ചു

പത്തനംതിട്ട.വർക്ക്ഷോപ്പ് മേൽക്കൂരയിൽ നിന്നും വീണ് ജീവനക്കാരൻ മരിച്ചു

തിരുവല്ലയിലാണ് സംഭവം

കെ പ്രസാദ് (55)ആണ് മരിച്ചത്

മേൽക്കൂരയുടെ അറ്റകുറ്റപ്പണിക്കിടെ താഴെ വീഴുകയായിരുന്നു

തലയ്ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു

പതാരത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു;മറ്റൊരാളുടെ നില ഗുരുതരം

ശാസ്താംകോട്ട:ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിനും മതിലിനും ഇടയിലേക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു.ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശൂരനാട് തെക്ക് ഇരവിച്ചിറ തെക്ക് പതാരം ചരുവിള പുത്തൻപുരയിൽ ഷാജിയുടെ മകൻ മുഹമ്മദ് ഷാഫി(19) ആണ് മരിച്ചത്.ഇന്ന് ഒരു മണിയോടെ പതാരം റോഡിൽ കുമരഞ്ചിറ ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം.എതിർ ദിശയിൽ നിന്നുമെത്തിയ ബൈക്കിൻ്റെ ഹാൻഡിലിൽ മുഹമ്മദ് ഷാഫിയുടെ ബൈക്ക് തട്ടിയതായി സൂചനയുണ്ട്.തുടർന്ന് മുൻപോട്ട് പോയ
ബൈക്ക് പോസ്റ്റിനും മതിലിനും ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.പോസ്റ്റിൽ തലയിടിച്ചാണ് മരണം സംഭവിച്ചത്.ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ അപ്രന്റിസ് ട്രെയിനിയാകാം; യോഗ്യത ഏതുമാകട്ടെ, അവസരമുണ്ട്

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻഎച്ച്പിസി ലിമിറ്റഡിന്റെ ഫരീദാബാദ് കോർപറേറ്റ് ഓഫിസിലും വിവിധ റീജനൽ ഓഫിസുകളിലും അപ്രന്റിസ് ട്രെയിനിയുടെ 361 ഒഴിവ്. ഒരു വർഷ പരിശീലനം. ഓഗസ്റ്റ് 11 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തിക, ഒഴിവുള്ള ട്രേഡുകൾ, യോഗ്യത, സ്റ്റൈപൻഡ്:

∙ഗ്രാജ്വേറ്റ് (സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇ ആൻഡ് സി, കംപ്യൂട്ടർ സയൻസ്): ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ ബിടെക്/ ബിഎസ്‌സി എൻജിനീയറിങ്; 15,000.

∙എച്ച്ആർ എക്സിക്യൂട്ടീവ്: എംബിഎ; 15,000.

∙ഫിനാൻസ് എക്സിക്യൂട്ടീവ്: ബികോം; 15,000.

∙സിഎസ്ആർ എക്സിക്യൂട്ടീവ്: സോഷ്യൽ വർക്/റൂറൽ ഡവലപ്മെന്റ്/സിഎസ്ആറിൽ ബിരുദം; 15,000.

∙ലോ എക്സിക്യൂട്ടീവ്: എൽഎൽബി; 15,000.

∙പിആർ എക്സിക്യൂട്ടീവ്: മാസ് കമ്യൂണിക്കേഷൻ/ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനിൽ ബിരുദം; 15,000.

∙രാജ്ഭാഷ അസിസ്റ്റന്റ്: എംഎ ഹിന്ദി/ ഇംഗ്ലിഷ്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിൽ പ്രാവീണ്യം; 15,000.

∙നഴ്സിങ് അസിസ്റ്റന്റ്: ബിഎസ്‌സി നഴ്സിങ്; 15,000.

∙ഫിസിയോതെറപ്പി അസിസ്റ്റന്റ്: ബിപിടി; 15,000.

∙സേഫ്റ്റി അസിസ്റ്റന്റ്: പിജി ഡിപ്ലോമ (ഇൻഡസ്ട്രിയൽ സേഫ്റ്റി, ഹെൽത്ത് ആൻഡ് എൻവയൺമെന്റ് എൻജിനീയറിങ്); 15,000.

∙ഡിപ്ലോമ (സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇ ആൻഡ് സി, നഴ്സിങ്, ലബോറട്ടറി ടെക്നോളജി, ഫാർമസി, ഹോസ്പിറ്റാലിറ്റി, ഹോട്ടൽ മാനേജ്മെന്റ്, സേഫ്റ്റി): ബന്ധപ്പെട്ട വിഭാഗത്തിൽ ഡിപ്ലോമ; 13,500.

∙ഇലക്ട്രിഷ്യൻ, പ്ലംബർ, സർവേയർ, ഫിറ്റർ, മെഷിനിസ്റ്റ്, വെൽഡർ, കാർപെന്റർ, കംപ്യൂട്ടർ ഒാപ്പറേറ്റർ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ/ മെക്കാനിക്കൽ), സ്റ്റെനോഗ്രഫർ, ഹെൽത്ത് ആൻഡ് സാനിറ്ററി ഇൻസ്പെക്ടർ: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ; 12,000. ∙പ്രായം: 18-30.www.nhpcindia.com

പല്ലുകളിലെ മഞ്ഞ നിറം മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കേണ്ട എട്ട് കാര്യങ്ങള്‍

പലരും പല്ലുകളിലെ മഞ്ഞ നിറം കളയാന്‍ ദന്ത ഡോക്ടറെ ആശ്രയിക്കാറുണ്ട്. എന്നാല്‍ പ്രകൃതിദത്തമായ ചില മാര്‍ഗങ്ങളിലൂടെ പല്ലിലെ മഞ്ഞ നിറത്തെ കളയാന്‍ സാധിക്കും. അത്തരത്തില്‍ പല്ലുകളുടെ മഞ്ഞ നിറം അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

  1. ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ പല്ലിലെ മഞ്ഞ നിറത്തെയും കറയെയും ഇല്ലാതാക്കാന്‍ സഹായിക്കും. ഇതിനായി ബേക്കിംഗ് സോഡയും നാരങ്ങാ നീരും കൂട്ടി ചേര്‍ത്ത് പല്ലുകള്‍ തേയ്ക്കാം.

  1. ആപ്പിള്‍ സൈഡര്‍ വിനഗര്‍

പല്ലുകളുടെ മഞ്ഞ നിറം അകറ്റാന്‍ ആപ്പിള്‍ സൈഡര്‍ വിനഗര്‍ വെള്ളത്തില്‍ കലര്‍ത്തി വായ് കഴുകുന്നതും നല്ലതാണ്.

  1. ഓറഞ്ചിന്‍റെ തൊലി

ഓറഞ്ചിന്റെ തൊലി കൊണ്ട് പല്ലുകളിൽ നന്നായി ഉരസുക. പതിവായി ഇങ്ങനെ ചെയ്യുന്നത് പല്ലുകളിലെ കറ അകറ്റാന്‍ സഹായിക്കും.

  1. ചെറുനാരങ്ങ

ചെറുനാരങ്ങയുടെ തൊലി കൊണ്ട് പല്ലുകളിൽ ഉരസുന്നതും പല്ലിനു നിറം നൽകാൻ സഹായിക്കും.

  1. മ‍ഞ്ഞള്‍

മഞ്ഞള്‍ കൊണ്ട് ദിവസവും പല്ല് തേക്കുന്നത് പല്ലിലെ മഞ്ഞ നിറം മാറാന്‍ സഹായിക്കും. ഒരൽപ്പം ഉപ്പ് കൂടി മഞ്ഞളില്‍ ചേര്‍ക്കുന്നതും നല്ലതാണ്.

  1. ഉമിക്കരി

ഉമിക്കരി കൊണ്ട് പല്ല് തേക്കുന്നതും പല്ലുകളിലെ കറ മാറാന്‍ സഹായിക്കും.

  1. ഉപ്പ്

ഒരൽപ്പം ഉപ്പ് എടുത്ത് പല്ല് തേക്കുന്നതും മഞ്ഞ നിറത്തെ കളയാന്‍ സഹായിക്കും.

  1. ഗ്രാമ്പൂ

ഗ്രാമ്പൂ പൊടിച്ച് വെളിച്ചെണ്ണയുമായി കലർത്തി ഒരു പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഈ പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കുന്നതും പല്ലിലെ മഞ്ഞ നിറത്തെ അകറ്റാന്‍ സഹായിക്കും.

ലോർഡ്‌സിലെ പ്രണയം: തന്റെ ജന്മദിനം കാമുകനൊപ്പം ആഘോഷിച്ച് സ്മൃതി മന്ദാന

ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയ്ക്ക് വെള്ളിയാഴ്ച (ജൂലൈ 18,2025) 29 വയസ്സ് തികഞ്ഞു. ആരാധകരും ടീമംഗങ്ങളും ആശംസകളോടെ സോഷ്യൽ മീഡിയയിൽ നിറച്ചപ്പോൾ ഒരു സന്ദേശം പ്രത്യേകമായി എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. താരത്തിന്റെ കാമുകനും സംഗീതസംവിധായകനും ചലച്ചിത്ര നിർമ്മാതാവുമായ പലാഷ് മുച്ചലിന്റെ ഹൃദയംഗമമായ ആശംസയായിരുന്നു അത്.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കായി സ്മൃതി ഇപ്പോൾ ലണ്ടനിലാണുള്ളത്. പ്രണയിനിക്കൊപ്പം ജന്മദിനം ആഘോഷിക്കാൻ ലണ്ടനിലേക്ക് പറന്ന് പലാഷ് അവരെ അത്ഭുതപ്പെടുത്തി. പലാഷ് തന്റെ ഇൻസ്റ്റാഗ്രാമിൽ സ്മൃതിയുമൊത്തുള്ള ചില പ്രണയ ചിത്രങ്ങൾ പങ്കിട്ടു ഇങ്ങനെ എഴുതി-

“തുടക്കം മുതൽ തന്നെ, കുഴപ്പങ്ങളിൽ എന്റെ ശാന്തത, എന്റെ ഏറ്റവും വലിയ ചിയർലീഡർ, എനിക്കറിയാവുന്ന ഏറ്റവും പ്രചോദനാത്മകമായ ആത്മാവ് – കളിക്കളത്തിലും പുറത്തും. സമ്മർദ്ദത്തിൻ കീഴിലുള്ള കൃപ എങ്ങനെയാണെന്നും, ശാന്തമായ ശക്തി എന്താണെന്നും നിങ്ങൾ എനിക്ക് കാണിച്ചുതന്നു. ജന്മദിനാശംസകൾ സ്മൃതി.”

ആരാധകരിൽ നിന്നും സഹ ക്രിക്കറ്റ് കളിക്കാരിൽ നിന്നും സെലിബ്രിറ്റികളിൽ നിന്നും ആയിരക്കണക്കിന് ലൈക്കുകളും കമന്റുകളും നേടിയ ഈ പോസ്റ്റ് വ്യാപകമായ പ്രശംസ നേടി.