ആലുവയില്‍ ലോഡ്ജില്‍ യുവതി കൊല്ലപ്പെട്ടു. കൊല്ലം കുണ്ടറ സ്വദേശിനി അഖില (35) ആണ് കൊല്ലപ്പെട്ടത്. നേര്യമംഗലം സ്വദേശി ബിനുവിനെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിനുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കഴുത്തില്‍ ഷാള്‍ കുരുക്കിയാണ് കൊല നടന്നത്. തുടര്‍ന്ന് ഇയാള്‍ സുഹൃത്തുക്കളെ വീഡിയോ കോള്‍ വിളിച്ച് കാണിച്ചു.
സുഹൃത്തുക്കളാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. ഇന്നലെ രാത്രി ബിനുവായിരുന്നു മുറിയെടുത്തത്. പിന്നാലെ അഖില മുറിയിലെത്തുകയായിരുന്നു. ഇരുവരും ഇവിടെ സ്ഥിരം മുറിയെടുക്കുന്നവരാണ്. തന്നെ വിവാഹം ചെയ്യണമെന്ന് അഖില ബിനുവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ബിനു നിരസിച്ചു. പിന്നീടുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
കുണ്ടറ സ്വദേശിനിയെ ആലുവയില്‍ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
മിഥുന്റെ കുടുംബത്തിലെ ആർക്കെങ്കിലും മാനേജ്മെൻറ് ജോലി നൽകണം, വി ശിവൻകുട്ടി
തിരുവനന്തപുരം . മിഥുന്റെ കുടുംബത്തിലെ ആർക്കെങ്കിലും മാനേജ്മെൻറ് ജോലി നൽകണമെന്ന് മന്ത്രി വി ശിവൻകുട്ടി
വിദ്യാഭ്യാസ വകുപ്പിന്റെയും മന്ത്രിയുടെയും ഒക്കെ നിർദ്ദേശപ്രകാരം 10 ലക്ഷം രൂപ കൊടുക്കാൻ മാനേജ്മെൻറ് തീരുമാനിച്ചു എന്ന് അറിയുന്നു
ആ കുടുംബത്തിൻറെ അവസ്ഥ പോയി കണ്ടഎല്ലാവർക്കും അറിയാം
അത്രകണ്ട് വിഷമകരമായ അവസ്ഥയിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് ഉൾപ്പെടുത്തിക്കൊണ്ട് ആ കുടുംബത്തിന് വീട് വെച്ച് നൽകും
20 ലക്ഷം രൂപ ചെലവിടാനാണ് ഉദ്ദേശിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.
ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും.എറണാകുളം ഇടുക്കി തൃശ്ശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു.മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ,കണ്ണൂർ-കാസറഗോഡ് ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
പാർലമെന്റിൻ്റെ വർഷകാല സമ്മേളനം ഇന്ന് ആരംഭിക്കും
ന്യൂഡെൽഹി. പാർലമെന്റിൻ്റെ വർഷകാല സമ്മേളനം ഇന്ന് ആരംഭിക്കും. രാവിലെ 11മണിക്ക് ഇരു സഭകളും സമ്മേളിക്കും. സഭ സമ്മേളി ക്കുന്നതിന് മുൻപായി 10.50 ഓടെ പ്രധാന മന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ കാണും. പാർലമെൻ്റ് നടപടികളുടെ സുഗമമായ നടത്തിപ്പിനു പിന്തുണതേടി സർക്കാർ കഴിഞ്ഞ ദിവസം സർവകക്ഷി യോഗം വിളിച്ചിരുന്നു. പഹൽ ഗാം ഭീകരക്രമണം, ബിഹാർ വോട്ടർ പട്ടിക പരിഷ്കരണം, അഹമ്മദ ബാദ് വിമാന അപകടം അടക്കം. നിരവധി വിഷയങ്ങൾ ചർച്ച ചെയ്യണം എന്ന് പ്രതി പക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരാക്രമണം സംബന്ധിച്ച് ചർച്ചയ്ക്ക് സർക്കാർ തയ്യാറാണ് എന്നാണ് സൂചന. എന്നാൽ അതിൽ പ്രധാനമന്ത്രി വിശദീകരണം നൽകണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.പ്രതിപക്ഷം കടുത്ത നിലപാട് സ്വീകരിച്ചാൽ സഭാ സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാധ്യത. രാജ്യസഭയിലേക്ക് രാഷ്ട്രപതി പുതിയതായി നാമനിർദ്ദേശം ചെയ്ത സി സദാനന്ദൻ അടക്കമുള്ള നാല് അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങും ഇന്ന് നടക്കും.
അതുല്യയുടെ മരണം,ഷാർജ പോലീസിലും പരാതി നൽകാനൊരുങ്ങി ബന്ധുക്കൾ
കൊല്ലം. തേവലക്കര സ്വദേശിനി അതുല്യ സതീഷിനെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഷാർജ പോലീസിലും പരാതി നൽകാനൊരുങ്ങി ബന്ധുക്കൾ. ഇന്ത്യൻ കോൺസുലേറ്റ് വഴി ഇന്ന് തന്നെ പരാതി നൽകും സഹോദരി അഖിലയാണ് പരാതി നൽകുക. അതുല്യ ബന്ധുക്കൾക്ക് അയച്ച ദൃശ്യങ്ങളും പരാതിയ്ക്കൊപ്പം നൽകും.ഷാർജ ഇന്ത്യൻ അസോസിയേഷനുമായി ഇന്നലെ ഇവർ ചർച്ച നടത്തിയിരുന്നു. ഭർത്താവ് സതീഷിന്റെ പീഡനങ്ങളെക്കുറിച്ച് അതുല്യ സഹോദരിയോട് പറഞ്ഞിരുന്നതായാണ് വിവരം. സതീഷിനെതിരെ അതുല്യയുടെ മാതാവ് തെക്കുംഭാഗം പോലീസിന് നൽകിയ പരാതിയിൽ കൊലക്കുറ്റത്തിന് കേസെടുത്താണ് അന്വേഷണം. സതീഷ് സ്ഥിരം മദ്യപിക്കുന്നയാളാണെന്നും അതുല്യയെ ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്നുമാണ് പരാതിയിൽ ഉള്ളത്. അതേസമയം, കൊലപാതകം എന്ന ആരോപണം നിഷേധിച്ച് സതീഷ് ഇന്നലെ രംഗത്തെത്തിയിരുന്നു. അതുല്യയുടെ ദുരൂഹമരണത്തിൽ അന്വേഷണം വേണമെന്ന് സതീഷും ആവശ്യപ്പെടുന്നുണ്ട്
ബാർജീവനക്കാരനെ കുത്തിക്കൊന്നു
ബാർ ജീവനക്കാരനെ കുത്തിക്കൊന്നു
തൃശ്ശൂർ പുതുക്കാട് ബാർജീവനക്കാരനെ കുത്തിക്കൊന്നു
മെഫെയർ ബാല ജീവനക്കാരനായ എരുമപ്പെട്ടി സ്വദേശി ഹേമ ചന്ദ്രൻ ആണ് മരിച്ചത്
പുതുക്കാട് ഇന്നലെ രാത്രി 11:30 യോടെ ആയിരുന്നു ആക്രമണം
ബാറിനു മുന്നിലെ ചായക്കടയിൽ ഹേമചന്ദ്രൻ ചായ കുടിക്കുന്നതിനിടയിൽ ഒളിച്ചു നിന്ന അക്രമി കഴുത്തിൽ കുത്തുകയായിരുന്നു
ഹേമ ചന്ദ്രനെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു
അക്രമിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
മുസ്ലിം പ്രീണനം ആരെങ്കിലും പറഞ്ഞാൽ അവരെ വർഗീയവാദിയാക്കുന്നു
തിരുവന്തപുരം.വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് ജന്മഭൂമി എഡിറ്റോറിയൽ
എൽഡിഎഫ് യുഡിഎഫും ഒരുപോലെ മുസ്ലിം പ്രീണനം നടത്തുന്നു
അത് ആരെങ്കിലും പറഞ്ഞാൽ അവരെ വർഗീയവാദിയാക്കുന്നു
കേരളത്തിൽ കാലങ്ങളായുള്ള ഈ അവസ്ഥയെ വലിയൊരു വിഭാഗം ചോദ്യം ചെയ്തു തുടങ്ങിയിട്ടുണ്ട്
വെള്ളാപ്പള്ളിക്ക് നേരെ ഇപ്പോൾ നടക്കുന്ന ആക്രമണം സമൂഹ മാധ്യമങ്ങളിൽ അടക്കം ചർച്ചാവിഷയമാകുന്നത് ഇതുകൊണ്ട്
വെള്ളാപ്പള്ളിയെ കടന്നാക്രമിക്കുന്നവർ കഴിഞ്ഞദിവസം മദ്രസ പഠനത്തിന് തടസ്സമാകാതിരിക്കാൻ ഓണം, ക്രിസ്മസ് അവധി ദിനങ്ങൾ വെട്ടിച്ചുരുക്കണമെന്ന സമസ്തയുടെ ആവശ്യത്തിൽ പ്രതികരണം നടത്തിയില്ല
ഇത് സംബന്ധിച്ച് എൽഡിഎഫ് സർക്കാർ മുസ്ലിം സംഘടനകളും ആയി ചർച്ചയ്ക്ക് ഒരുങ്ങുകയാണ്
വെള്ളാപ്പള്ളി പറഞ്ഞത് സമൂഹ യാഥാർത്ഥ്യങ്ങൾ
ചീരാലിൽ വീണ്ടും പുലി ആക്രമണം,വളർത്തു പട്ടിയെ കൊന്നു
വയനാട്. ചീരാലിൽ വീണ്ടും പുലി ആക്രമണം
വളർത്തു പട്ടിയെ പുലി കൊന്നു
കുറ്റിപ്പുറത്ത് രാധാകൃഷ്ണൻ്റെ വീട്ടിലെ പട്ടിയെയാണ് കൊന്നത്
വീട്ടുകാർ ലൈറ്റിട്ടപ്പോൾ പുലി ഓടിപ്പോയി
ഇതിനടുത്ത് നേരത്തെയും പുലി ആക്രമണം ഉണ്ടായിരുന്നു
ഇതേത്തുടർന്ന് നൂറ് മീറ്റർ അകലെ കൂട് വച്ചിരുന്നു
ട്രാൻസ് വുമൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ
മലപ്പുറം. താനൂരിൽ ട്രാൻസ് വുമൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ
താനൂർ കരിങ്കപ്പാറ സ്വദേശി തൗഫീഖ് (40) ആണ് താനൂർ പൊലീസിന്റെ പിടിയിലായത്
വടകര സ്വദേശിനി കമീല തിരൂർ(35) ആണ് ആത്മഹത്യ ചെയ്തത്
തൗഫീഖിന്റെ വീട്ടിലെ കാർപോർച്ചിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു കമീലയെ കണ്ടത്
തന്റെ മരണത്തിന് ഉത്തരവാദി തൗഫീഖ് ആണെന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ട ശേഷം ആയിരുന്നു ആത്മഹത്യ
പത്തനാപുരം ചേകത്ത് കുടുംബ പ്രശ്നങ്ങളിൽ മനംനൊന്ത പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
പത്തനാപുരം:കുടുംബ പ്രശ്നങ്ങളിൽ മനംനൊന്ത പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.പത്തനാപുരം ചേകം മനോജ് വിലാസത്തിൽ നിസിമോൾ (17) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്.സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം.നിസിമോളുടെ അച്ഛനും, അമ്മയും പിണങ്ങി കഴിയുകയാണ്. അച്ഛൻ മനോജ് കുമാറിനും വല്യച്ഛനും, വല്യമ്മയ്ക്കും ഒപ്പമാണ് നിസിമോൾ താമസിച്ചു വന്നത്.നിസിമോളുടെ ഇളയ സഹോദരൻ മെസ്സി മോൻ അമ്മ രഞ്ജുവിനൊപ്പമായിരുന്നു.കുടുംബ പ്രശ്നങ്ങളുടെ പേരിൽ താൻ അപമാനം നേരിട്ടിരുന്നതായി നിസിമോൾ ആത്മഹത്യ കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്.രാവിലെ സുഹൃത്തുക്കളുടെ വാട്സ് ആപ് ഗ്രൂപ്പിൽ നിസിമോൾ ആത്മഹത്യ സൂചന നൽകിയിരുന്നു.ശ്രദ്ധയിൽപ്പെട്ട സുഹൃത്തുക്കൾ നിസിമോളുടെ വീടിന് സമീപമെത്തി ഫോൺ ചെയ്തിരുന്നുവെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവെടുത്തു.പത്തനാപുരം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.







































