വയനാട് . മുത്തങ്ങ പന്തിയിലെ കുങ്കി ആനയുടെ ആക്രമണത്തിൽ പാപ്പാന് പരിക്ക്
വൈശാഖ് ( 32)ആണ് പരിക്കേറ്റത്
സുരേന്ദ്രൻ എന്ന ആനയാണ് ആക്രമിച്ചത്
കുപ്പാടിയിലെ അനിമൽസ് ഹോസ് പെയ്സ് സെന്ററിന് സമീപം വെച്ചാണ് ആന വൈശാഖിനെ ആക്രമിച്ചത്
പരിക്കേറ്റ വൈശാഖിനെ സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
4.30യോടെയാണ് സംഭവം
പരിശീലനത്തിനിടെയാണ് ആക്രമണം
മുത്തങ്ങ പന്തിയിലെ കുങ്കി ആനയുടെ ആക്രമണത്തിൽ പാപ്പാന് പരിക്ക്
ഗൃഹനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം. ഈരാറ്റുപേട്ടയിൽ ഗൃഹനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
ഈരാറ്റുപേട്ട പെരിങ്ങളം സ്വദേശി ലോറൻസ് ആണ് മരിച്ചത് .മൃതദേഹത്തിന് സമീപത്ത് നിന്നും തോക്കും കണ്ടെത്തി . ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം
. ഇന്ന് രാവിലെ 11 മണിയോടെയാണ് മരിച്ച നിലയിൽ നാട്ടുകാർ ലോറൻസിനെ കണ്ടെത്തുന്നത് .സ്വന്തം പുരയിടത്തിൽ ആയിരുന്നു വെടിയേറ്റ നിലയിൽ ആയിരുന്നു മൃതദേഹം . കാട്ടുപന്നികളെയും മറ്റും വെടിവെക്കാൻ ഉപയോഗിക്കുന്ന തോക്കിൽ നിന്നുമാണ് വെടിയേറ്റത് .ഈ തോക്ക് സമീപത്തു നിന്നു തന്നെ കണ്ടെത്തി ആത്മഹത്യാ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം മുഖത്താണ് വെടിയേറ്റിയിരിക്കുന്നത് .സംഭവത്തിൽ പോലീസ് വിശദമായിട്ടുള്ള അന്വേഷണം ആരംഭിച്ചു . ഇയാൾക്കൊപ്പം മറ്റാരെങ്കിലും പ്രദേശത്ത് ഉണ്ടായിരുന്നു എന്ന് പരിശോധിക്കുന്നുണ്ട് . ഇൻക്വസ്റ്റ് നടപടികളും പൂർത്തിയായി .പോസ്റ്റ്മോർട്ടത്തിനു ശേഷമേ വ്യക്തത ലഭിക്കുമെന്ന പോലീസ് വ്യക്തമാക്കി . പോസ്റ്റ്മോർട്ടം നടപടികൾ നാളെ നടക്കും . തോക്കിന് ലൈസൻസ് ഉണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.ബാലറ്റ് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
ദിലീപിനെ അസോസിയേഷനിൽ തിരിച്ചെടുക്കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
തിരുവനന്തപുരം: ദിലീപിനെ അസോസിയേഷനിൽ തിരിച്ചെടുക്കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബി. രാകേഷ്. ദിലീപ് കത്ത് നൽകിയാൽ എല്ലാവരുമായി ചർച്ച ചെയ്ത് തുടർ നടപടി എടുക്കും. ദിലീപിന് അസോസിയേറ്റ് അംഗത്വമാണ് സംഘടനയിൽ ഉണ്ടായിരുന്നതെന്നും ബി. രാകേഷ് പറഞ്ഞു.
വിധിയില്‍ പ്രതികരണവുമായി താരസംഘടനയായ ‘അമ്മ’യും രംഗത്തെത്തി. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നും കോടതിയെ ബഹുമാനിക്കുന്നുവെന്നും ‘അമ്മ’ സംഘടന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
അതേസമയം, രമ്യ നമ്പീശൻ,റിമ കല്ലിങ്കല്‍,പാര്‍വതി തുടങ്ങിയ താരങ്ങള്‍ അതിജീവിതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ‘അവൾക്കൊപ്പം’ എന്ന പോസ്റ്ററാണ് താരങ്ങള്‍ ഫേസ്ബുക്കിൽ പങ്കുവെച്ചത്.
നടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ ദിലീപിനെ കോടതി വെറുതെ വിട്ടു. പള്‍സർ സുനി അടക്കം ആറ് പ്രതികള്‍ കുറ്റക്കാരാണെന്നും എറണാകുളം സെഷന്‍സ് കോടതി കണ്ടെത്തി.പ്രതികള്‍ക്കുള്ള ശിക്ഷ 12 ന് വിധിക്കും. ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചന , തെളിവ് നശിപ്പിക്കല്‍ എന്നീ രണ്ട് കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ദിലീപിനെ വെറുതെ വിടന്നതായി ജഡ്ജി ഹണി എം വർഗീസ് ഉത്തരവിട്ടു.
കോടതിക്ക് പുറത്ത് കാത്തുനിന്ന ആരാധകരെ അഭിവാദ്യം ചെയ്ത് പുറത്തിറങ്ങിയ ദിലീപ് തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് പ്രതികരിച്ചു. ഏഴാം പ്രതി ചാർളി തോമസ്, മേസ്തിരി സനില്‍, ശരത് ജി നായർ എന്നിവരെയും കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി പള്‍സർ സുനി, രണ്ടാം പ്രതി മാർട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി.മണികണ്ഠന്‍, നാലാം പ്രതി വി.പി വിജീഷ്, അഞ്ചാം പ്രതി വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ് എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
പ്രമുഖ സംവിധായകനെതിരെ പരാതിയുമായി വനിത ചലച്ചിത്രപ്രവർത്തക
തിരുവനന്തപുരം.പ്രമുഖ സംവിധായകനെതിരെ പരാതിയുമായി വനിത ചലച്ചിത്രപ്രവർത്തക. ഐഎഫ്എഫ്കെ സ്ക്രീനിംഗിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി. മുഖ്യമന്ത്രിക്ക് ചലച്ചിത്രപ്രവർത്തക നേരിട്ട് കത്തയച്ചു. കത്തിന് പിന്നാലെ ചലച്ചിത്രപ്രവർത്തകയിൽ നിന്ന് പൊലീസ് വിവരം തേടി. തലസ്ഥാനത്തെ ഹോട്ടലിൽ IFFK സ്ക്രീനിംഗ് നടക്കുന്നതിനിടെ ആയിരുന്നു സംഭവം. മുറിയിലെത്തിയ സംവിധായകൻ അപമര്യാദയായി പെരുമാറിയെന്നാണ്
കത്തിൽ
ബാലറ്റ് ലേബലുകള്‍ വെള്ള, പിങ്ക്, നീല നിറങ്ങളില്‍…വോട്ടു ചെയ്യേണ്ടത് ഇങ്ങനെ
- വോട്ടര്‍ പോളിംഗ് സ്റ്റേഷനില്‍ പ്രവേശിക്കുമ്പോള്‍ തിരിച്ചറിയല്‍ വിവരങ്ങള്‍ പോളിംഗ് ഓഫീസര്‍ വോട്ടര്‍പട്ടിക പരിശോധിച്ച് ഉറപ്പാക്കും.
- പരിശോധന പൂര്‍ത്തിയാക്കി വോട്ടര്‍ അടുത്ത പോളിംഗ് ഓഫീസറെ സമീപിക്കുമ്പോള്‍ വിരലില്‍ മഷി പുരട്ടും. തുടര്‍ന്ന് രജിസ്റ്ററില്‍ ഒപ്പ്/വിരലടയാളം രേഖപ്പെടുത്തണം. ഇതു കഴിയുമ്പോള്‍ വോട്ടര്‍ക്ക് സ്ലിപ്പ് നല്‍കും.
- സ്ലിപ് വോട്ടിംഗ് യന്ത്രത്തിന്റെ ചുമതലയുള്ള പോളിംഗ് ഓഫീസര്‍ക്കു കൈമാറണം. ഓഫീസര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ’ബാലറ്റ്’ ബട്ടണ്‍ അമര്‍ത്തി വോട്ട് ചെയ്യാന്‍ യന്ത്രം സജ്ജമാക്കും.
ബാലറ്റ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍, കണ്‍ട്രോള്‍ യൂണിറ്റിലെ ചുവന്ന ബിസി ലൈറ്റും ബാലറ്റ് യൂണിറ്റിലെ പച്ച റെഡി ലൈറ്റും പ്രകാശിക്കും. വോട്ട് രേഖപ്പെടുത്താന്‍ തയാറാണെന്ന് ഇത് സൂചിപ്പിക്കുന്നു. - ത്രിതല പഞ്ചായത്തിലേക്കുള്ള പോളിംഗിന്
വോട്ടിംഗ് കമ്പാര്‍ട്ട്‌മെന്റില്‍ വോട്ട് രേഖപ്പെടുത്താനായി സജ്ജീകരിച്ച മൂന്നു ബാലറ്റ് യൂണിറ്റിലെയും പച്ച റെഡി ലൈറ്റ് പ്രകാശിച്ചു നില്‍ക്കും.
വോട്ടു രേഖപ്പെടുത്തല്‍ ….
- ത്രിതല പഞ്ചായത്തില്‍ ഓരോ വോട്ടറും ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയ്ക്ക് ഓരോ വോട്ട് വീതം, മൊത്തം മൂന്ന് വോട്ട് രേഖപ്പെടുത്തണം.
- ബാലറ്റ് യൂണിറ്റുകള്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്ന ക്രമത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
- ആദ്യത്തെ ബാലറ്റ് യൂണിറ്റില്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നങ്ങളുമുള്ള വെള്ള നിറത്തിലുള്ള ബാലറ്റ് ലേബല്‍ ഉണ്ടാകും.
- വോട്ടര്‍ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരിന് നേരെയുള്ള ബട്ടണ്‍ അമര്‍ത്തണം.
- ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ഒരു ബീപ് ശബ്ദം കേള്‍ക്കുകയും സ്ഥാനാര്‍ഥിയുടെ ബട്ടണിന് നേരെയുള്ള ലൈറ്റ് തെളിയുകയും ചെയ്യും. ഇത് വോട്ട് ആ സ്ഥാനാര്‍ഥിക്ക് രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കുന്നു.
- മറ്റ് രണ്ട് തലങ്ങളിലേക്കുമുള്ള വോട്ടുകളും മുകളില്‍ പറഞ്ഞ രീതിയില്‍ തന്നെ രേഖപ്പെടുത്തണം. ബ്ലോക്ക് പഞ്ചായത്തിനുള്ള ബാലറ്റ് ലേബലുകള്‍ പിങ്ക് നിറത്തിലും ജില്ലാ പഞ്ചായത്തിനുള്ളത് നീലയുമാണ്.
- മൂന്നു തലങ്ങളിലേക്കുമുള്ള വോട്ട് രേഖപ്പെടുത്തല്‍ ശരിയായ രീതിയില്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഒരു നീണ്ട ബീപ് ശബ്ദം കേള്‍ക്കാം.
- ഒന്നോ രണ്ടോ തലങ്ങളിലേക്ക് വോട്ട് ചെയ്യാതെ ഒഴിവാക്കാന്‍ വോട്ടര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവസാനത്തെ ബാലറ്റ് യൂണിറ്റിലെ ചുവന്ന എന്‍ഡ് ബട്ടണ്‍ (END BUTTON) അമര്‍ത്തി വോട്ടിംഗ് പ്രക്രിയ പൂര്‍ത്തിയാക്കണം. എന്‍ഡ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ പ്രക്രിയ പൂര്‍ത്തിയായതായി സൂചിപ്പിച്ചുകൊണ്ട് ഒരു നീണ്ട ബീപ് ശബ്ദം ഉണ്ടാകും.
- ഒന്നോ രണ്ടോ തലങ്ങളിലെ വോട്ട് ഒഴിവാക്കി വോട്ടിംഗ് പ്രക്രിയ പൂര്‍ത്തിയാക്കുമ്പോള്‍ മാത്രമേ എന്‍ഡ് ബട്ടണ്‍ ഉപയോഗിക്കാന്‍ പാടുള്ളൂ.
- മൂന്ന് തട്ടുകളിലേക്കുമുള്ള വോട്ട് രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്തേണ്ട ആവശ്യമില്ല.
- വോട്ടര്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്തിക്കഴിഞ്ഞാല്‍ ഒരു തട്ടിലേക്കും വോട്ട് രേഖപ്പെടുത്താന്‍ കഴിയില്ല.
- രണ്ട് ബട്ടണുകള്‍ ഒരേ സമയം അമര്‍ത്തിയാല്‍ ഒരു വോട്ടേ രേഖപ്പെടുത്തുകയുള്ളൂ. ഒരു ബട്ടണ്‍ ഒന്നിലധികം തവണ അമര്‍ത്തിയാലും ഒരു വോട്ടേ രേഖപ്പെടുത്തുകയുള്ളൂ.
- വോട്ടിംഗ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടോ സംശയമോ ഉണ്ടെങ്കില്‍ പോളിംഗ് ഉദ്യോഗസ്ഥരെ അറിയിക്കാം.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ
ബലാൽസംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ ബുധനാഴ്ച വിധി
തിരുവനന്തപുരം.രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ
ബലാൽസംഗ കേസിൽ മുൻകൂർ ജാമ്യ അപേക്ഷയിൽ കോടതി ബുധനാഴ്‌ച വിധി പറയും.
അതുവരെ കടുത്ത നടപടി പാടില്ലെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി. അതിക്രൂരമായ പീഡനത്തിനാണ് താൻ ഇരയായതെന്ന് അതിജീവിതയുടെ മൊഴി. ഹോം സ്റ്റേയിലെത്തിച്ച് പീഡിപ്പിച്ചെന്നു കാട്ടി ബെംഗളൂരുവിൽ താമസിക്കുന്ന 23 വയസ്സുകാരി നൽകിയ പരാതിയിൽ ആയിരുന്നു പോലീസ് കേസെടുത്തത്..
രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം അഡിഷനൽ സെഷൻസ് കോടതി വാദം കേട്ടു. അടച്ചിട്ട കോടതിയിൽ വാദം കേൾക്കണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. കേസിൽ അറസ്റ്ററ്റ് തടഞ്ഞ് താൽക്കാലിക ഉത്തരവിറക്കണമെന്ന രാഹുലിന്റെ ആവശ്യം കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.
അതിജീവിതയുടെ മൊഴി പൊലീസ് കോടതിയിൽ സമർപ്പിച്ചു. ക്രൂരമായ പീഡനത്തിന് ഇരയായെന്നാണ് മൊഴി. വിവാഹവാഗ്ദാനം നൽകിയാണ് ബന്ധം സ്‌ഥാപിച്ചതെന്നു യുവതിയുടെ മൊഴിയിലുണ്ട്. സംസാരിക്കാനെന്നു പറഞ്ഞാണ് ഹോംസ്റ്റേയിലെ മുറിയിലേക്ക് കൊണ്ട് പോയത്. ശരീരമാകെ മുറിവേൽപ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് നടത്തിയത്. ഐ വാണ്ടഡ് ടു റേപ്പ് യു എന്ന് പറഞ്ഞു കൊണ്ടിരുന്നു. ശ്വാസം മുട്ടൽ അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടർന്നു. ലൈംഗികാതിക്രമത്തിന് ശേഷം വിവാഹം ചെയ്യാനാകില്ലെന്ന് അറിയിച്ചു. മാനസികമായും ശാരീരികമായും തകർന്നു പോയി. വീണ്ടും ബന്ധം പുനഃസ്‌ഥാപിക്കാൻ രാഹുൽ പിന്നാലെ നടന്നു. ഫോൺ എടുത്തില്ലെങ്കിൽ അസഭ്യം വിളിക്കുമായിരുന്നു. വീടിന്റെ പരിസരത്തേക്ക് കാറുമായി വന്ന് കൂടെ വരാൻ പലവട്ടം ആവശ്യപ്പെട്ടു. നമുക്ക് ഒരു കുഞ്ഞു വേണം എന്ന വിചിത്ര ആവശ്യവും രാഹുൽ ഉന്നയിച്ചു. രാഹുലിനെ ഭയമാണ്. കേസുമായി മുന്നോട്ട് പോകാൻ ഭയപ്പെടുന്നു എന്നും അന്വേഷണ സംഘത്തോട് അതിജീവിത പറഞ്ഞു.
ആദ്യ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റ് ഹൈക്കോടതി നേരത്തേ തടഞ്ഞിരുന്നു. ഹർജി അടുത്ത തവണ പരിഗണിക്കുന്ന 15 വരെ അറസ്‌റ്റ് ചെയ്യരുതെന്നാണു ജസ്റ്റിസ് കെ.ബാബുവിൻ്റെ ഉത്തരവ്. കഴിഞ്ഞമാസം 27 മുതൽ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലാണ്.
ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്ക്ക് നാളെ തുടക്കം; സഞ്ജുവിന് അവസരങ്ങള്‍ ലഭ്യമാക്കിയിരുന്നുവെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്
ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാകും. അഞ്ച് മത്സരങ്ങളാണുള്ളത്. ഇന്ത്യന്‍ ടീമിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മറുപടി നല്‍കി. അടുത്ത വര്‍ഷം ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പ് മുന്നോടിയായുള്ള ട്വന്റി20 മത്സരങ്ങളിലാണ് നടക്കുന്നതെന്നും പരുക്കിനെ തുടര്‍ന്നു വിശ്രമത്തിലായിരുന്ന ശുഭ്മാന്‍ ഗില്ലും ഹാര്‍ദിക് പാണ്ഡ്യയും തിരിച്ചെത്തിയതോടെ ടീമില്‍ ഇനി അധികം പരീക്ഷണങ്ങള്‍ക്കു സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
മലയാളി കൂടിയായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന് പകരം ഗില്‍ കളിക്കാന്‍ കാരണം അദ്ദേഹം ആ സ്ഥാനം അര്‍ഹിച്ചിരുന്നതിലാണെന്ന് സൂര്യകുമാര്‍ പറഞ്ഞു. പക്ഷേ സഞ്ജുവിന് അവസരങ്ങള്‍ ലഭ്യമാക്കി. ഓപ്പണര്‍ എന്ന നിലയില്‍ സഞ്ജു മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഗില്ലും സഞ്ജുവും ഞങ്ങളുടെ പദ്ധതികളുടെ ഭാഗമാണ്. രണ്ടുപേര്‍ക്കും ഒന്നിലധികം റോളുകള്‍ ചെയ്യാന്‍ കഴിയും. നിലവില്‍ സഞ്ജു മൂന്നാം നമ്പറിലോ അഞ്ചാം നമ്പറിലോ ആണ് ബാറ്റ് ചെയ്യുന്നത്. ഏത് നമ്പറില്‍ ബാറ്റ് ചെയ്യാനും അദ്ദേഹം തയ്യാറാണ്. ട്വന്റി 20 ഫോര്‍മാറ്റില്‍ മൂന്ന് മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യുന്നവര്‍ക്ക് നിശ്ചിത സ്ഥാനമില്ല. ഏതു പൊസിഷനിലും കളിക്കാന്‍ പൊരുത്തപ്പെടണമെന്നും സൂര്യകുമാര്‍ പറഞ്ഞു.
സയ്യിദ് മുഷ്താഖ് അലി ട്വന്റി20യില്‍ മികച്ച പ്രകടനം നടത്തിയാണ് സഞ്ജു ഇന്ത്യന്‍ ടീമില്‍ എത്തുന്നത്. പരമ്പരയില്‍ കളിക്കാന്‍ അവസരം ലഭിക്കുമോ എന്നതില്‍ ഉറപ്പില്ല. അഭിഷേക് ശര്‍മയ്‌ക്കൊപ്പം ശുഭ്മാന്‍ ഗില്‍ തന്നെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. മൂന്നാം സ്ഥാനത്ത് സൂര്യകുമാറും നാലാമതായി തിലക് വര്‍മയും എത്തും. വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയും ടീമിലുള്ളതിനാല്‍ സഞ്ജുവിന് അവസരം ലഭിക്കാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.
ആ തിളക്കം ചട്ടലംഘനം
കോഴിക്കോട്. തിളക്കം എന്ന പേരിൽ കോഴിക്കോട് കോർപ്പറേഷൻ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ട് തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്. വിതരണം നിർത്തിവെക്കാൻ ആവശ്യപ്പെട്ടതാണ്.ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും ഇതുവരെ ലഭിച്ചില്ലെന്നും കലക്ടർ. എന്നാൽ ചട്ടലംഘനം നടന്നിട്ടില്ലെന്നും കലക്ടറുടെ നടപടി വസ്തുത പരിശോധിക്കാതെയാണെന്നുമാണ് LDF ൻ്റെ വിശദീകരണം
തിളക്കം എന്ന പേരിൽ കോർപ്പറേഷൻ ഇറക്കിയ പ്രോഗ്രസ് റിപ്പോർട്ടിനെതിരെ യുഡിഎഫ് ആണ് ഡെപ്യൂട്ടി കളക്ടർ ഷാമിൻ സെബാസ്റ്റ്യന് പരാതി നൽകിയത്. ഈ റിപ്പോർട്ട് ചട്ടവിരുദ്ധമെന്നും ഭരണസമിതി ഫണ്ട് ഉപയോഗിച്ചാണ് ഇത് ഇറക്കിയത് എന്നുമാണ് യു.ഡി എഫിൻ്റെ പരാതി.
പരാതി ലഭിച്ചതിന് പിന്നാലെ ഇതിന്റെ വിതരണം നിർത്തിവെക്കാൻ കലക്ടർ ആവശ്യപ്പെട്ടിരുന്നു. ചട്ടലംഘനം നടന്നതായാണ് പ്രാഥമികമായി മനസിലായതെന്ന് കലക്ടർ.
കോർപറേഷൻ സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും ഇതുവരെ ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു
എന്നാൽ
ഒക്ടോബറിൽ നടന്ന വികസന ചർച്ചയുടെ ഭാഗമായുള്ള രേഖയാണ് ഇതെന്നും
നേരത്തെ പ്രസിദ്ധീകരിച്ചതാണെന്നുമാണ് എൽഡിഎഫിന്റെ വിശദീകരണം.
എല്ലാ കൗൺസിലർ മാരുടെയും ഫോട്ടോ ഉള്ള നഗര വികസന രേഖ ആണിതെന്നും പറയുന്നു
ഇതുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകുമെന്ന് കലക്ടർ അറിയിച്ചു
ക്രിസ്മസ് അവധി; കേരളം വഴി ഗോവയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ്
തിരുവനന്തപുരം: ക്രിസ്മസ് അവധിയുടെ തിരക്ക് പ്രമാണിച്ച് ദക്ഷിണ റെയിൽവേ നാഗർകോവിലിൽ നിന്ന് കേരളം വഴി ഗോവയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. യാത്രക്കുള്ള മുൻകൂർ റിസർവേഷൻ ആരംഭിച്ചു.രണ്ട് എസി ത്രീ ടയർ കോച്ചുകൾ, 15 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, രണ്ട് സെക്കൻഡ് ക്ലാസ് കോച്ചുകൾ ഉണ്ടായിരിക്കും.
നാഗർകോവിൽ-മഡ്ഗാവ് ജംഗ്ഷൻ എക്‌സ്പ്രസ് സ്പെഷൽ ട്രെയിൻ നമ്പർ 06083 ഡിസംബർ 23, 30, ജനുവരി ആറ് തീയതികളിൽ (ചൊവ്വ) രാവിലെ 11.40 ന് നാഗർകോവിലിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.50 ന് മഡ്ഗാവിൽ എത്തും.
മടക്ക സർവീസായ മഡ്ഗാവ് ജംഗ്ഷൻ-നാഗർകോവിൽ എക്‌സ്പ്രസ് ഡിസംബർ 24, 31, ജനുവരി ഏഴ് (ബുധൻ) തീയതികളിൽ രാവിലെ 10.15ന് മഡ്ഗാവിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.00ന് നാഗർകോവിലിൽ എത്തും.
UPSC സിവില്‍ സര്‍വീസസ് മെയിന്‍സ് പരീക്ഷ അഭിമുഖം, ഇ- സമ്മന്‍ ലെറ്റര്‍ പ്രസിദ്ധീകരിച്ചു
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (UPSC) നടത്തുന്ന സിവില്‍ സര്‍വീസസ് (മെയിന്‍) പരീക്ഷ 2025-ലെ അഭിമുഖത്തിനായുള്ള ഇ-സമ്മന്‍ ലെറ്റര്‍ പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് (upsconline.gov.in) സന്ദര്‍ശിച്ച് ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്യാം.
2025 ഡിസംബര്‍ 8 മുതല്‍ 19 വരെയാണ് അഭിമുഖം എന്ന് യുപിഎസ്‌സി നേരത്തെ അറിയിച്ചിരുന്നു. രാവിലെ 9 മണിക്കും ഉച്ചയ്ക്ക് 1 മണിക്കുമായി രണ്ട് സെഷനായിട്ടാണ് അഭിമുഖം നടത്തുക.
649 ഉദ്യോഗാര്‍ഥികളാണ് ഈ വര്‍ഷം അഭിമുഖത്തിന് പങ്കെടുക്കുക. പേഴ്‌സണാലിറ്റി ടെസ്റ്റിനുള്ള (അഭിമുഖം) തീയതിയിലും സമയത്തിലും മാറ്റം വരുത്തണമെന്നുള്ള അഭ്യര്‍ഥനകള്‍ പരിഗണിക്കുന്നതല്ല എന്ന് ഇതുമായി ബന്ധപ്പെട്ട് യുപിഎസ്‌സി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നുണ്ട്.
ഇ-സമ്മണ്‍ ലെറ്ററുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന വിധം
യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in സന്ദര്‍ശിക്കുക.
ഹോം പേജില്‍, യുപിഎസ്‌സി സിവില്‍ സര്‍വീസസ് മെയിന്‍ പരീക്ഷ 2025 ഇ-സമ്മന്‍ കത്ത് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പുതുതായി തുറക്കുന്ന പേജില്‍ ലോഗിന്‍ വിവരങ്ങള്‍ നല്‍കുമ്പോള്‍ ഇ- സമ്മണ്‍ ലെറ്റര്‍ ലഭിക്കും
ഇ-സമ്മന്‍ ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്യുക. ഭാവിയിലേക്കുള്ള ആവശ്യത്തിനായി പകര്‍പ്പെടുത്ത് സൂക്ഷിക്കുക
അഭിമുഖത്തില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികളുടെ യാത്രയ്ക്ക് ചെലവായ തുക തിരിച്ചുലഭിക്കും. സെക്കന്‍ഡ്/സ്ലീപ്പര്‍ ക്ലാസ് ട്രെയിന്‍ ടിക്കറ്റിന്റെ (മെയില്‍ എക്‌സ്പ്രസ്) ചെലവ് മാത്രമായിരിക്കും ഇതില്‍ ഉള്‍പ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്കായി യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.






































