തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് ഏഴ് വരെ അപേക്ഷകളും ആക്ഷേപങ്ങളും നല്‍കാം. https://www.sec.kerala.gov.in വെബ്‌സൈറ്റിലൂടെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാം. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ അപേക്ഷകളും ആക്ഷേപങ്ങളും സംബന്ധിച്ച ഹിയറിംഗും അപ്‌ഡേഷനും ഓഗസ്റ്റ് 29ന് പൂര്‍ത്തിയാക്കണം. ഓഗസ്റ്റ് 30 ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.
ജില്ലയില്‍ കരട്പട്ടിക പ്രകാരം 2125594 വോട്ടര്‍മാരുണ്ട്. 987319 പുരുഷ•ാരും 1138256 സ്ത്രീകളും 19 ട്രാന്‍സ്‌ജെന്‍ഡര്‍മാരുമാണുള്ളത്.
ഓണ്‍ലൈന്‍ അപേക്ഷപ്രകാരമുള്ള ഹിയറിംഗ്‌നോട്ടീസിലെ നിശ്ചിതതീയതിയില്‍ യഥാര്‍ത്ഥ രേഖകള്‍സഹിതം ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ (ഇ.ആര്‍.ഒ)ക്ക് മുന്നില്‍ ഹാജരാകാം. ഗ്രാമപഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും സെക്രട്ടറിയാണ് ഇ.ആര്‍.ഒ. കൊല്ലം കോര്‍പ്പറേഷന്റെ ഇ.ആര്‍.ഒ അഡീഷണല്‍ സെക്രട്ടറിയാണ്.
കരട് വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. അതത് ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലുമോ https://www.sec.kerala.gov.in വെബ്‌സൈറ്റിലൂടെയോ വോട്ടര്‍ പട്ടിക പരിശോധിക്കാമെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം ജി. നിര്‍മല്‍ കുമാര്‍ അറിയിച്ചു.
കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; ഓഗസ്റ്റ് ഏഴ് വരെ അപേക്ഷകളും ആക്ഷേപങ്ങളും നല്‍കാം
സമരഭൂമിയില്‍ വി എസ് അന്ത്യവിശ്രമം കൊള്ളും
തിരുവനന്തപുരം: കേരളത്തിന്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വിഎസ് അച്യുതാനന്ദന്റെ വിലാപയാത്ര റിക്രിയേഷൻ ഗ്രൗണ്ടിലെത്തി. മഴയെപ്പോലും വകവയ്ക്കാതെ പതിനായിരങ്ങളാണ് കണ്ഠമിടറി മുദ്രാവാക്യം വിളിച്ച് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനായി ഇവിടേക്കെത്തുന്നത്.
ബീച്ചിലെ റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിന് ശേഷം വലിയ ചുടുകാട്ടില്‍ വിഎസിന്റെ സംസ്‌കാരം നടത്തും. സമരഭൂമിയില്‍ വി എസ് അന്ത്യവിശ്രമം കൊള്ളും.
അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കും പരിസ്ഥിതിക്കും വേണ്ടി നിലകൊണ്ട സമരവീര്യം
21-ന് വൈകിട്ട് 3.20-നായിരുന്നു വി എസിന്റെ മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രായം.
അതിഥി അധ്യാപികയ്ക്ക് ഒരു മാസത്തിനകം വേതനം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കൊല്ലം : കുമ്മന്നൂർ സെന്റ് ജോൺസ് വി.എച്ച്.എസ്.എസിൽ 2023 സെപ്റ്റംബർ മുതൽ 2024 ഫെബ്രുവരി വരെ അതിഥി അധ്യാപികയായി ജോലി ചെയ്തയാൾക്ക് ഒരു മാസത്തിനകം വേതനം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത വിദ്യാഭ്യാസ വകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകി.
കൊട്ടാരക്കര മൈലം സ്വദേശിനി റീന രാജന് വേതനം നൽകാനാണ് ഉത്തരവ്. നിയമന ഉത്തരവ് നൽകാനുണ്ടായ കാലതാമസം കാരണമാണ് വേതനം ലഭിക്കാത്തതെന്ന് പരാതിയിൽ പറയുന്നു.
വിദ്യാഭ്യാസ ഉപമേധാവിയിൽ (കൊല്ലം) നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരിയുടെ നിയമന പ്രൊപ്പോസൽ അധികാരസ്ഥാപനങ്ങൾ നിരസിച്ചിട്ടുള്ളതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ നിയമനശുപാർശ സമർപ്പിക്കാനുണ്ടായ കാലതാമസം സർക്കാർ മാപ്പാക്കി ഉത്തരവിറക്കിയതായും റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് വേതനം ഒരു മാസത്തിനകം നൽകാൻ കമ്മീഷൻ നിർദ്ദേശം നൽകിയത്. അടുത്ത മാസം നടക്കുന്ന സിറ്റിംഗിൽ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
വിപഞ്ചികയുടെ മരണം: ഭർത്താവ് സതീഷിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും
ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചിക മണിയന്റെ ശരീരത്തിൽ മർദ്ദനമേറ്റതിന്‍റെ ചതവുകളും അടിയേറ്റ പാടും ഉള്ളതായി അന്വേഷണ ഉദ്യോഗസ്ഥർ. ഇൻക്വസ്‌റ്റ് നടപടിയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ഡി.വൈ.എസ്.പി മുകേഷ് ജി.ബി പറഞ്ഞു. വിദേശത്തുള്ള ഭർത്താവ് സതീഷിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും.
അതേസമയം, വിപഞ്ചികയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ റീ പോസ്റ്റുമോർട്ടം നടത്തി. അന്വേഷണ ഉദ്യോഗസ്ഥൻ ശാസ്താംകോട്ട ഡി.വൈ.എസ്.പി മുകേഷ് ജി ബിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കിയതിന് ശേഷമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർണമായും വീഡിയോയിൽ ചിത്രീകരിച്ചു. തിരുവനന്തപുരം ആർ.ഡി യുടെ പ്രത്യേക നിർദേശ പ്രകാരം തഹസിൽദാർ ലീന ശൈലേശ്വറിന്റെ സാന്നിധ്യത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചത്.
പോസ്റ്റ്മോർട്ടം നടത്തിയ ശേഷം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോകും. വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം കഴിഞ്ഞ ദിവസം ഷാർജയിൽ സംസ്കരിച്ചിരുന്നു. കഴിഞ്ഞ പത്താം തിയതിയാണ് വിപഞ്ചികയെയും ഒന്നര വയസ്സുള്ള കുഞ്ഞിനെയും ഷാർജ അൽ നഹ്ദയിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വിപഞ്ചികയുടെ അമ്മ നല്‍കിയ പരാതിയില്‍ കുണ്ടറ പൊലീസ് ഭര്‍ത്താവിനെ കുടുംബത്തിനുമെതിരെ കേസെടുത്തിട്ടുണ്ട്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഭർത്താവ് നിതീഷിനും വീട്ടുകാർക്കുമെതിരെ കേസെടുത്തത്. നിതീഷ് ഒന്നാം പ്രതിയും സഹോദരി രണ്ടാം പ്രതിയും അച്ഛന്‍ മൂന്നാം പ്രതിയുമാണ്.
യു എം സി സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ആഗസ്റ്റ് 5 ന്
കൊല്ലം : നാഷണല്‍ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികള്‍ക്ക് കേരള ഹൈക്കോടതി വിധിച്ച 2 ലക്ഷം രൂപ ഉടനടി നല്‍കണം എന്നാവശ്യപ്പെട്ടുകൊണ്ട് ആഗസ്റ്റ് 05 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കരുനാഗപ്പള്ളി ലാലാജി ഗ്രന്ഥശാല ഹാളില്‍ വച്ച് യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ (യു എം സി.സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ആഗസ്റ്റ് 5 ന്)കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തുവാൻ തീരുമാനിച്ചു.

യു.എം.സി കരുനാഗപ്പള്ളി ഓഫീസ് ഹാളില്‍ കൂടിയ ജില്ലാ കമ്മിറ്റിയോഗം സംസ്ഥാന ട്രഷററും കൊല്ലം ജില്ലാ പ്രസിഡന്റുമായ നിജാംബഷി ഉത്ഘാടനം ചെയ്തു. യു.എം.സി ഹൈവേ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍ മാൻ ഡോ.ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ്പ്രസിഡന്റ് റൂഷ.പി.കുമാര്‍ സ്വാഗതവും, സംസ്ഥാന നിര്‍വാഹകസമിതി അംഗം എസ്.ഷംസുദ്ദീന്‍ വെളുത്തമണല്‍ നന്ദിയും പറഞ്ഞു. യു.എം.സി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് എം.സിദ്ദിഖ് മണ്ണാന്റയ്യം, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ.സുനില്‍കാരാണി, ജില്ലാ സെക്രട്ടറി എം.പി ഫൗസിയാബീഗം, ആര്‍.ആര്‍.പിളള എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ (യു.എം.സി) കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. യു.എം.സി സമരസമിതി ചെയര്‍മാനായി ഡോ.ശശികുമാറിനേയും, യു.എം.സി കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി പ്രസിഡന്റായി റൂഷ പി കുമാറിനേയും ജനറല്‍ സെക്രട്ടറിയായി സുധീര്‍ കാട്ടില്‍തറയില്‍, ട്രഷററായി ഷറഫുദ്ദീന്‍ നിബ്രാസിനേയും സീനിയര്‍ വൈസ്പ്രസിഡന്റായി എസ്.ഷംസുദ്ദീന്‍ വെളുത്തമണല്‍, വൈസ്പ്രസിഡന്റുമാരായി ജയശങ്കര്‍ ശങ്കരമംഗലം ഷീജാകുമാരി പുത്തന്‍തെരുവ്, എം.പി.ഫൗസിയാബീഗം, സെക്രട്ടറിമാരായി വര്‍ഗ്ഗീസ്മാത്യു, ഹാഫീസ് ബൂട്സ് പാലസ്, കുസുമം കരുനാഗപ്പള്ളി എന്നിവരേയും തിരഞ്ഞെടുത്തു. കൂടാതെ 29 അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു.
വി എസിനായി മുദ്രാവാക്യം മുഴക്കി നടൻ വിനായകനും
കൊച്ചി: കണ്ണായ്,കരളായ്
ജ്വലിച്ച് നിന്ന വിപ്ലവ സൂര്യനും
അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അർപ്പിച്ച് കൊച്ചിയിലെ കൂട്ടായ്മ നടത്തിയ അനുസ്മരണത്തിൽ കണ്ഠമിടറി മുദ്രാവാക്യം വിളിച്ച് നടൻ വിനായകൻ. കൊച്ചി കെഎസ്ആർടിസി പ്രദേശത്തെ ജനകീയ കൂട്ടായ്മ ആണ് ചടങ്ങ് സംഘടിപ്പിച്ചത്. ഇല്ല… ഇല്ല… മരിക്കുന്നില്ല, സഖാവ് വിഎസ് മരിക്കുന്നില്ല… ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന് വിനായകനും സുഹൃത്തുക്കളും സങ്കടമടക്കി അത്യുച്ചത്തിൽ മുദ്രാവാക്യം വിളിച്ചാണ് വി എസിനെ അനുസ്മരിച്ചത്.
മൂന്നാം ദിവസവും പാർലമെന്റിന്റ ഇരു സഭകളും സ്തംഭിച്ചു
ന്യൂഡെൽഹി. പാർലമെന്റിന്റെ വർഷ കാല സമ്മേളന ത്തിന്റെ മൂന്നാം ദിവസവും പാർലമെന്റിന്റ ഇരു സഭകളും സ്തംഭിച്ചു. ബഹളത്തെ തുടർന്ന് ഇരു സഭകൾക്കും നിമിഷങ്ങൾ മാത്രമാണ് പ്രവർത്തിക്കാൻ ആയത്.
ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം ഉന്നയിച്ചു സഭ കവാടത്തിൽ കറുത്ത വസ്ത്രങ്ങൾ അണിഞ്ഞു പ്രതിഷേധിച്ച ഇന്ത്യ സഖ്യ അംഗങ്ങൾ, സഭ ആരംഭിച്ച ഉടൻ വിഷയം ചർച്ച ചെയ്യണം എന്നു ആവശ്യപ്പെട്ടു. അടിയന്തര പ്രമേയങ്ങൾ സ്പീക്കർ തള്ളിയതോടെ, പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി. രണ്ടു തവണ തടസപ്പെട്ട ഇരു സഭകളും ഉച്ചക്ക് 2 മണിക്ക് വീണ്ടും സമ്മേളിച്ചപ്പോഴും ബഹളം തുടർന്നതോടെ ഇരുസഭകളും നാളത്തേക്ക് പിരിഞ്ഞു. അതേ സമയം ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ തിങ്കളാഴ്ച ലോക്സഭയിലും, ചൊവ്വാഴ്ച രാജ്യസഭയിലും ചർച്ച നടക്കും.
അഹമ്മദാബാദ് വിമാന അപകടത്തിൽ ലഭിച്ചത് മറ്റൊരാളുടെ മൃതദേഹം
ന്യൂ ഡെൽഹി. അഹമ്മദാബാദ് വിമാന അപകടത്തിൽ ലഭിച്ചത് മറ്റൊരാളുടെ മൃതദേഹമെന്ന് ബ്രിട്ടീഷ് പൗരന്റെ കുടുംബം.ബ്രിട്ടനിലേക്ക് അയക്കുന്നതിന് മുൻപ് മൃതദേഹം തിരിച്ചറിയുന്നതിൽ പിഴവുണ്ടായി എന്നും ആരോപണം.മൃതദേഹം മാറിയതോടെ ശവസംസ്കാര ചടങ്ങുകൾ ഉപേക്ഷിക്കേണ്ടി വന്നുവെന്നും ബ്രിട്ടീഷ് പൗരന്റെ കുടുംബം.അനാസ്ഥയിൽ ഇന്ത്യയിലും ബ്രിട്ടനിലും അന്വേഷണം നടക്കുന്നതായും റിപ്പോർട്ടുകൾ.പ്രധാനമന്ത്രിയുടെ ബ്രിട്ടൻ സന്ദർശനത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ആശങ്ക അറിയിച്ചേക്കും എന്നും സൂചന ഉണ്ട്.മൃതദേഹങ്ങൾ കൈകാര്യം ചെയ്തത് മരിച്ചവരുടെ അന്തസ്സിനെ മാനിച്ചു കൊണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിഷയത്തിൽ പ്രതികരിച്ചു.ആശങ്കകൾ പരിഹരിക്കുന്നതിന് യുകെയുമായി തുടർന്നും പ്രവർത്തിക്കുന്നുവെന്നും ഇന്ത്യ അറിയിച്ചു.
മണ്‍സൂണ്‍ ബംമ്പർ ഒന്നാം സമ്മാനം കണ്ണൂരില്‍ വിറ്റ ടിക്കറ്റിന്
സംസ്ഥാന ലോട്ടറിയുടെ മണ്‍സൂണ്‍ ബംമ്പർ ഒന്നാം സമ്മാനം കണ്ണൂരില്‍ വിറ്റ ടിക്കറ്റിന്. എം.സി 678572 എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായത്. പയ്യന്നൂര്‍ ലോട്ടറി സബ് ഓഫീസിന് കീഴിലുള്ള ഏജന്‍സിയാണ് ടിക്കറ്റ് വില്‍പ്പന നടത്തിയത്. ഒന്നാം സമ്മാനം പത്തു കോടി രൂപയാണ്. രണ്ടാം സമ്മാനമായ പത്തുലക്ഷം അഞ്ചു ടിക്കറ്റുകള്‍ക്കും മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം അഞ്ചു ടിക്കറ്റുകള്‍ക്കും. ലഭിക്കും. 33.84 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റത്. 250 രൂപയായിരുന്നു ഒരു ടിക്കറ്റിന്‍റെ വില.
സിനിമാപറമ്പിന് സമീപം പാർസൽ ലോറിയും കാറും കുട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
ശാസ്താംകോട്ട:സിനിമാപറമ്പ് സബ് സ്റ്റേഷനു സമീപം പാർസൽ ലോറിയും കാറും കുട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്.കാർ ഓടിച്ചിരുന്ന ആൾക്കാണ് പരിക്കേറ്റത്.ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇദ്ദേഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.ഭരണിക്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും,എതിർ ദിശയിൽ വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.കാർ ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണം എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.







































