കൊല്ലം .തിരുമുല്ലവാരത്തെ പിതൃതർപ്പണ കേന്ദ്രത്തിൽ ക്രമീകരണങ്ങൾ പാളി
തിരുവിതാംകൂർ ദേവസ്വം ബോർഡ് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയില്ലെന്ന് ആക്ഷേപം
പിതൃതർപ്പണത്തിനുള്ള കൂപ്പണിലും തിരുമറിയെന്ന് പരാതി
75 രൂപയുടെ കൂപ്പണിന് നൂറു രൂപ വാങ്ങുന്നതായി ആക്ഷേപം ഉയർന്നു.
പിതൃതർപ്പണ കേന്ദ്രത്തിൽ ക്രമീകരണങ്ങൾ പാളി
സ്കൂൾ സമയമാറ്റം; വിദഗ്ധ സമിതി ശുപാർശ ഇങ്ങനെ
തിരുവനന്തപൂരം . സ്കൂൾ സമയമാറ്റത്തിൽ പഠനം നടത്തിയത് മൂന്ന് മാസം ആറ് ജില്ലകളിൽ.. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇടയിലും അഭിപ്രായം തേടി.. ഭൂരിഭാഗം രക്ഷിതാക്കളും സമയമാറ്റത്തെ അനുകൂലിച്ചു.
ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ഏപ്രില്‍ 10 വരെയാണ് സർക്കാർ നിയോഗിച്ച വിദഗ്ധസമിതി പഠനം നടത്തിയത്.. ഭൂമിശാസ്ത്രവും സാംസ്കാരിക സാഹചര്യങ്ങളും പരിഗണിച്ച് 6 ജില്ലകളിലായിരുന്നു പഠനം.. വയനാട്, പാലക്കാട്, ആലപ്പുഴ, തിരുവനന്തപുരം, കാസര്‍ഗോഡ്, മലപ്പുറം ജില്ലകളിൽ അധ്യാപകർ വിദ്യാർഥികൾ രക്ഷിതാക്കൾ പൊതുജനങ്ങൾ എന്നിവരിൽ നിന്ന് അഭിപ്രായങ്ങൾ തേടി.. ശനിയാഴ്ച ഉൾപ്പെടെ ക്ലാസ്സ് നടത്താനുള്ള തീരുമാനത്തെ ഭൂരിഭാഗം പേരും എതിർത്തു.. എന്നാൽ സ്‌കൂള്‍ ദിവസങ്ങള്‍ പരമാവധി സമയം ഉപയോഗിക്കണമെന്ന് 50.7 % രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.. 41.1 % രക്ഷിതാക്കൾ
സിലബസ് കുറയ്ക്കാനും അനാവശ്യ അവധികള്‍ കുറയ്ക്കാനും നിർദ്ദേശിച്ചു.. പഴയ സമയക്രമം മതിയെന്ന് അഭിപ്രായപ്പെട്ടത് 6.4 % പേർ മാത്രം.. 0.6 ശതമാനം പേർ മാത്രമാണ് അവധി പുനപരിശോധിക്കുന്നത് അനുകൂലിച്ചത്.. പഠന ദിവസങ്ങള്‍ കൂട്ടുന്നത് 87.2 ശതമാനം പൊതുജനങ്ങളും എതിര്‍ത്തു.. 819 അധ്യാപകരിൽ നിന്നും 520
വിദ്യാര്‍ത്ഥികളിൽ നിന്നും 156
രക്ഷിതാക്കളിൽ നിന്നും സമിതി അഭിപ്രായം തേടി. 4490 പൊതുജനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിച്ചു.. ക്ലാസ് സമയം വെള്ളിയാഴ്ച ഒഴികെയുള്ള 4 ദിവസങ്ങളിൽ അര മണിക്കൂര്‍ കൂട്ടണം.. കൂടാതെ ഈ അക്കാദമിക്ക് വര്‍ഷം 7 ശനിയാഴ്ചകളില്‍ ക്ലാസുകള്‍ അധികമായി നല്‍കണമെന്നുമായിരുന്നു വിദഗ്ധസമിതി ശിപാർശ
സ്വര്‍ണവില ഒറ്റയടിക്ക് താഴേക്ക്
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. കേരളത്തില്‍ സ്വര്‍ണം ഒരു പവന് 1000 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 74040 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 125 രൂപ കുറഞ്ഞ് 9255 രൂപയായി. രണ്ട് ദിവസത്തിനിടെ പവന്‍ വില 1600 രൂപയാണ് കൂടിയിരുന്നു.
സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ കാരണം വിവാഹത്തിനായി കൂടുതൽ ആളുകളും മുന്‍കൂര്‍ ബുക്കിംങ് സംവിധാനമാണ് തെരഞ്ഞെടുക്കുന്നത്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയിലെ ഏറ്റക്കുറച്ചിലുകളില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണ വില നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.
പ്ലസ് വണ്‍ പ്രവേശനം: സ്‌കൂളും വിഷയവും മാറാന്‍ അലോട്‌മെന്റ് നാളെ
പ്ലസ് വണ്‍ പ്രവേശനത്തിന് സ്‌കൂളും വിഷയവും മാറാന്‍ (ട്രാന്‍സ്ഫര്‍ അലോട്‌മെന്റ്) അപേക്ഷിച്ചവരെ ഉള്‍പ്പെടുത്തിയുള്ള അലോട്‌മെന്റ് നാളെ (25-07-2025) 10 മുതല്‍ പ്രസിദ്ധീകരിക്കും. ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ പ്രവേശന വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ ട്രാന്‍സ്ഫര്‍ അലോട്‌മെന്റ് റിസള്‍ട്ട് ലിങ്കിലൂടെ പരിശോധിക്കാം.
നാളെ മുതല്‍ തിങ്കളാഴ്ച വൈകീട്ട് നാലുവരെയാണ് അലോട്‌മെന്റ് പ്രവേശനത്തിനുള്ള സമയപരിധി. അലോട്‌മെന്റ് ലഭിച്ചവര്‍ നിലവില്‍ ചേര്‍ന്ന സ്‌കൂളിലെ പ്രിന്‍സിപ്പലിനെ സമീപിക്കാം. അലോട്‌മെന്റ് ലെറ്ററിന്റെ പ്രിന്റ് സ്‌കൂളില്‍നിന്നു നല്‍കും. അതേ സ്‌കൂളില്‍ മറ്റൊരു വിഷയത്തില്‍ അലോട്‌മെന്റ് ലഭിച്ചവരുടെ പ്രവേശനം സ്‌കൂള്‍ അധികൃതര്‍ ക്രമപ്പെടുത്തും.
മറ്റൊരു സ്‌കൂളില്‍ അലോട്‌മെന്റ് ലഭിച്ചവര്‍ക്ക് ടി.സി., സ്വഭാവസര്‍ട്ടിഫിക്കറ്റ്, പ്രവേശന സമയത്ത് സമര്‍പ്പിച്ച മറ്റുരേഖകള്‍ എന്നിവ സ്‌കൂള്‍ അധികൃതര്‍ മടക്കിനല്‍കണം. അതേവിഷയത്തില്‍ തന്നെയാണ് അലോട്‌മെന്റ് എങ്കില്‍ അധികഫീസ് നല്‍കേണ്ടതില്ല. മറ്റൊരു സ്‌കൂളില്‍ പുതിയ വിഷയത്തിലാണ് പ്രവേശനമെങ്കില്‍ ആ വിഷയത്തിന് അധികമായി വേണ്ടിവരുന്ന ഫീസ് നല്‍കണം.
ആദ്യം ചേര്‍ന്ന സ്‌കൂളില്‍ അടച്ച കോഷന്‍ ഡിപ്പോസിറ്റ്, പിടിഎ ഫണ്ട് എന്നിവ നിര്‍ബന്ധമായും മടക്കിനല്‍കണമെന്ന് ഹയര്‍സെക്കന്‍ഡറി വകുപ്പ് പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ട്രാന്‍സ്ഫര്‍ അലോട്‌മെന്റിനുശേഷം ബാക്കിവരുന്ന സീറ്റില്‍ 30-ന് മെറിറ്റ് അടിസ്ഥാനത്തില്‍ തത്സമയ പ്രവേശനം നടത്തും. ഓരോ സ്‌കൂളിലും മിച്ചമുള്ള സീറ്റിന്റെ വിശദാംശം 29-ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
അതുല്യ ശേഖറിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം ഊർജ്ജിതമാക്കി
ചവറ. ഭർത്താവിന്റെ പീഡനത്തെ തുടർന്ന് ഷാർജയിലെ
ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം കോയിവിള സ്വദേശി അതുല്യ ശേഖറിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം ഊർജ്ജിതമാക്കി. പോസ്‌റ്റ്മോർട്ടം ഷാർജയിൽ പൂർത്തിയായിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫൊറൻസിക് റിപ്പോർട്ടും ലഭിച്ച ശേഷമാകും മൃതദേഹം നാട്ടിൽ എത്തിക്കുക. മരണത്തിൽ ദുരൂഹത ആരോപിച്ച് സഹോദരി അഖിലയും ഭർത്താവ് ഗോകുലും ഷാർജ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷനിൽ മാതാപിതാക്കൾ നൽകിയ പരാതിയിൽ തെക്കുംഭാഗം പൊലീസ് കൊലപാതകക്കുറ്റം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് അതുല്യയുടെ ഭർത്താവ് സതീഷ് ശങ്കറിനെതിരെ കേസെടുത്തിട്ടുള്ളത്. തെക്കുംഭാഗം സി ഐ യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഈ മാസം 19 നാണ് അതുല്യയെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ ക്രൂര പീഡനത്തിന്റെ ചിത്രങ്ങളും പീഡനം വിവരിക്കുന്ന അതുല്യയുടെ ശബ്ദ സന്ദേശങ്ങളും പുറത്തുവന്നിരുന്നു. ഇവയൊക്കെ നിർണായക തെളിവുകളായ് അന്വേഷണസംഘം ശേഖരിച്ചിട്ടുമുണ്ട്.
തപാലുകാർ വല്ലാത്ത ഉരുപ്പടികൾ തന്നെ തിരുവാലി തോട്ടിൽ കണ്ടത്
മലപ്പുറം. ആധാർ അടക്കമുള്ള തപാൽ ഉരുപ്പടികൾ തോട്ടിൽ ഒലിച്ചു വന്ന നിലയിൽ കണ്ടെത്തി
തിരുവാലിയിൽ ആണ് സംഭവം .ആധാർ കാർഡ്,ബാങ്ക് നോട്ടീസുകൾ,കത്തുകൾ എന്നിവയാണ് കണ്ടെത്തിയത് .
രേഖകൾ പൊട്ടിക്കാത്ത നിലയിലാണ്
തിരുവാലി അമ്പലപ്പടി സ്വദേശി രവീന്ദ്രനാണ് ഇവ കണ്ടെത്തിയത്
തപാൽ ഉദ്യോഗസ്ഥർ എത്തി രേഖകൾ കൈപ്പറ്റി
സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് തപാൽ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു
ജസ്റ്റിസ് യശ്വന്ത് വർമ്മയെ നീക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലോക്സഭയിൽ ഉടൻ ആരംഭിക്കും
ന്യൂഡെൽഹി.ജസ്റ്റിസ് യശ്വന്ത് വർമ്മയെ നീക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലോക്സഭയിൽ ഉടൻ ആരംഭിക്കും. വീട്ടിൽ നിന്നും ചാക്കു കെട്ടുകണക്കിന് പണം കണ്ടെത്തിയ കേസിലാണ് നടപടി
അന്വേഷിക്കുന്നതിനായി സ്റ്റാറ്റ്യൂട്ടറി കമ്മിറ്റിയുടെ രൂപീകരണം സ്പീക്കർ ഓം ബിർള ഉടൻ പ്രഖ്യാപിക്കും.
ഓം ബിർളയും രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ഹരിവൻശും ഇരുസഭകളുടെയും സെക്രട്ടറി ജനറലുകളുമായി കൂടിക്കാഴ്ച നടത്തി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ചർച്ച ചെയ്തു.
ഇ ഡി ക്കെതിരായ കോടതി പരാമർശങ്ങൾ ആയുധമാക്കാൻ പ്രതിപക്ഷം
ന്യൂഡെൽഹി. സുപ്രിം കോടതി യിൽ നിന്നും ഹൈക്കോടതി യിൽ നിന്നും ഇ ഡി ക്കുണ്ടായ തിരിച്ചടികൾ ആണ് ആയുധമാക്കുക.
പാർലമെന്റിലും പുറത്തും വിഷയത്തിൽ പ്രചരണം നടത്താൻ ഇന്ത്യ മുന്നണി.
രാഷ്ട്രീയ യുദ്ധങ്ങള്‍ക്ക് എന്തിനാണ് ഇഡിയെന്ന് സുപ്രിം കോടതി വിമർശനം പ്രചാരണ മാക്കും
കടുത്തപരാമര്‍ശങ്ങള്‍ക്ക് കോടതിയെ നിര്‍ബന്ധിക്കരുത് എന്നും ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചിരുന്നു.
അഭിഭാഷകർക്ക് നോട്ടീസ് അയച്ച കേസിലും സുപ്രിം കോടതി ഇ ഡി യെ രൂക്ഷമായി വിമർർശിച്ചിരുന്നു.
ഇ ഡി സൂപ്പര്‍ പൊലീസ് അല്ലെന്നും എല്ലാവിഷയങ്ങളിലും കയറി ഇടപെടേണ്ടതില്ലെന്നുമുള്ള മദ്രാസ് ഹൈക്കോടതി നിര്‍ദേശവും പ്രതിപക്ഷം പ്രചാരണമാക്കും.
വള്ളസദ്യയിൽ ഇടഞ്ഞു ദേവസ്വംബോർഡും പള്ളിയോട സേവാസംഘവും
ആറമ്മുള. വള്ളസദ്യയിൽ ഇടഞ്ഞു ദേവസ്വംബോർഡും പള്ളിയോട സേവാസംഘവും
ബോർഡ് വള്ളസദ്യ വാണിജ്യവൽക്കരിക്കുന്നു എന്ന് ആരോപണം
ബോർഡ് ഇടപെടൽ ആചാരലംഘനം എന്ന് കാട്ടി കത്ത് നൽകി
എല്ലാ ഞായറും ഒരു വള്ളസദ്യ നടത്താനുള്ള ബോർഡ് തീരുമാനത്തിന് എതിരെയാണ് കത്ത്
കൂടിയാലോചന നടന്നു എന്നും, വള്ള സദ്യ ഏറ്റെടുക്കാൻ ഹൈക്കോടതി നിർദ്ദേശം ഉണ്ടെന്നും ബോർഡ്
കുതിര ഓട്ടോയിൽ ചാടിക്കയറി
രണ്ട് യാത്രക്കാർക്ക് പരുക്ക്
ജബൽപൂർ. കുതിര ഓട്ടോയിൽ ചാടിക്കയറി
രണ്ട് യാത്രക്കാർക്ക് പരുക്ക്
മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം
20 മിനിറ്റോളം കുതിര ഓട്ടോറിക്ഷയിൽ കുടുങ്ങി
മറ്റൊരു കുതിരയുമായി ഏറ്റുമുട്ടുന്നതിനിടയാണ് ഓട്ടോയിൽ ചാടി കയറിയത്







































