Home Blog Page 771

നേഘയെ ഭര്‍ത്താവ് മര്‍ദിച്ചിരുന്നു, അവളെ കൊന്നതാണ്; പാലക്കാട് യുവതിയുടെ മരണത്തില്‍ ആരോപണവുമായി ബന്ധുക്കള്‍

പാലക്കാട്: യുവതിയെ ഭർതൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണവുമായി ബന്ധുക്കള്‍. വടക്കഞ്ചേരി കാരപ്പറ്റ കുന്നുംപള്ളി നേഘ സുബ്രഹ്മണ്യൻ (25) ആണ് ആലത്തൂർ തോണിപ്പാടത്തെ ഭർതൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണത്തില്‍ അസ്വാഭാവികത തോന്നിയതിനാല്‍ ആശുപത്രി അധികൃതർ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പിന്നാലെ ഭർത്താവ്‌ പ്രദീപിനെതിരെ ആരോപണവുമായി ബന്ധുക്കളും രംഗത്തെത്തി. നേഘയെ മുമ്പും ഭർത്താവ് ഉപദ്രവിച്ചിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മകളെ കൊന്നതാണെന്നും കുടുംബം പറയുന്നു.

ഗൂഗിൾ മാപ്പ് നോക്കി ദമ്പതികൾ സഞ്ചരിച്ച വഴിതെറ്റി കാർ തോട്ടിൽ വീണു

കോട്ടയം :ഗൂഗിൾ മാപ്പ് നോക്കി വഴിതെറ്റി കാർ തോട്ടിൽ വീണു
കോട്ടയം കടുത്തുരുത്തി കുറുപ്പന്തറയിലാണ് സംഭവം
ചങ്ങനാശ്ശേരി സ്വദേശി ജോസഫ് ഭാര്യ ഷീബ എന്നിവർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
കനത്ത മഴയിൽ വെള്ളക്കെട്ട് ഉണ്ടായിരുന്നതിനാൽ തോട് ശ്രദ്ധയിൽപ്പെട്ടില്ല.
വളവ് തിരിഞ്ഞ് പോകേണ്ടതിനുപകരം കാർ നേരെ തോട്ടിലേക്ക് ഇറക്കുകയായിരുന്നു .
സമീപത്ത് തന്നെ ഉണ്ടായിരുന്ന ആളുകൾ ഇരുവരെ രക്ഷപ്പെടുത്തി.

സി പി ഐ യിൽ രാഷ്ട്രീയ വിദ്യാഭ്യാസം കുറയുന്നതായി ബിനോയ് വിശ്വം

എറണാകുളം: വിഭാഗീയതയുടെ വഴിയല്ല കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ വഴി എന്നും
അത് പാർട്ടിയും ജനങ്ങളും ആഗ്രഹിക്കുന്നില്ലന്നും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചർച്ച പാർട്ടിയെ നേരായ വഴിക്ക് നയിക്കാൻ വേണ്ടി ആണ്.
ദുഷിച്ച ബോധം ഉണ്ടാക്കാൻ ആകരുത് ചർച്ച .കമ്മ്യൂണിസ്റ്റ് കാരൻ ജനങ്ങൾക്ക് താഴെ ആണ്.
യജമാനൻ ആകാൻ ശ്രമിക്കരുതെന്നന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിൽ രാഷ്ട്രീയ വിദ്യാഭ്യാസം കുറയുന്നു. അത് തിരുത്തും. പാർട്ടി വിദ്യാഭ്യാസം ഉണ്ടാകണം .
പാർട്ടിയുടെ സംസ്ഥാന കൗൺസിൽ അംഗം ആകാൻ പാർട്ടി വിദ്യാഭ്യാസം നേടണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഭാരതമ്പയെക്കുറിച്ച് സംസാരിക്കാൻ ബിജെപിക്കോ ആർ എസ് എസ് നോ യോഗ്യത ഇല്ലന്നും അദ്ദേഹം പറഞ്ഞു.

‘അമ്മ ‘ തെരഞ്ഞെടുപ്പ്: പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്… മോഹൻലാൽ മത്സരിച്ചേക്കില്ല

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ AMMA യില്‍ തിരഞ്ഞെടുപ്പ് ചൂട് മുറുകുന്നു. പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തുടർന്നേക്കില്ലായെന്ന് ഏറെക്കുറെ ഉറപ്പായതോടെ പ്രസിഡന്റ് സ്ഥാനത്തെക്ക് ജഗദീഷും ശ്വേത മേനോനും രവീന്ദ്രനുമാണ് മത്സരിക്കാൻ ഒരുങ്ങുന്നത്. കുഞ്ചാക്കോ ബോബനോ വിജയ രാഘവനോ ഇല്ലെങ്കിൽ മത്സരിക്കും എന്ന് ജഗദീഷ് അറിയിച്ചു. അമ്മയിലെ താരങ്ങളിൽ നിന്ന് ജഗദീഷ് പിന്തുണ തേടിയിട്ടുണ്ട്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബു രാജിനൊപ്പം ജോയ് മാത്യു മത്സരിച്ചേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: ആലത്തൂരിൽ യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
തോണിപ്പാടം വാവുപള്ളിയാപുരം സ്വദേശി പ്രദീപിന്റെ ഭാര്യ നേഖയാണ് മരിച്ചത്.
24 വയസായിരുന്നു.
വീട്ടിലെ കിടപ്പുമുറിയിലാണ് കഴിഞ്ഞദിവസം രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്.
ആലത്തൂരിലെ
സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അസ്വാഭാവികത തോന്നിയതിനാൽ ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിച്ചു.
ഭർത്താവിനെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു.
കണ്ണമ്പ്ര കാരപ്പറ്റ സ്വദേശിയായ മുൻ സൈനികൻ സുബ്രഹ്മണ്യന്റെ മകളാണ് മരിച്ച നേഖ.

ദൃശ്യം മോഡൽ കൊല; കമിതാക്കൾ പിടിയിൽ

മുംബൈ :മുംബൈയ്ക്കടുത്ത് നല്ലസോപാരയിൽ ദൃശ്യം മോഡൽ കൊല നടത്തിയ യുവതിയിൽ യും കാമുകനും പിടിയിൽ. ഭർത്താവിനെ കൊന്ന് വീടിനകത്ത് തന്നെ കുഴിച്ച് മൂടിയ കേസിലാണ് പ്രതികൾ പിടിയിലായത്. പൂനെയിൽ ഒളിവിൽ കഴിയവേയാണ് അറസ്റ്റ്.

28കാരിയായ ചമൻ ദേവിയും 22കാരനായ കാമുകൻ മോനുവുമാണ് ഒടുവിൽ പിടിയിലായത്. ജൂലൈയിലെ ആദ്യവാരമാണ് ചമൻ ദേവി കാമുകനൊപ്പം ചേർന്ന് വിജയ് ചൌഹാൻ എന്ന ഭർത്താവിനെ കൊലപ്പെടുത്തുന്നത്. പിന്നാലെ വീടിനകത്ത് തന്നെ കുഴിയെടുത്ത് മൃതദേഹം മണ്ണിട്ട് മൂടി. വീട്ടിലെ ടൈൽ ഇളകിമാറിയെന്നും ശരിയാക്കണമെന്നും പറഞ്ഞ് ഭർത്താവിൻറെ സഹോദരനെകൊണ്ട് തന്നെ പുതിയ ടൈൽ പാകിച്ചു. രണ്ടാഴ്ചയോളം ഇതേ വീട്ടിൽ കഴിഞ്ഞു. അയൽവാസിയായ മോനു ബിഎസ് സി ഐടി ബിരുദ പഠനം നടത്തുകയാണ്. രണ്ടാഴ്ചയോളം വിജയിയെക്കുറിച്ച് വിവരം ഇല്ലാതായതോടെ സഹോദരങ്ങൾ അന്വേഷിച്ചതോടെയാണ് കൊലപാതകം പുറത്തറിയുന്നത്. വിജയ് ജോലി ആവശ്യത്തിന് മറ്റൊരിടത്തേക്ക് പോയെന്നാണ് ചമൻദേവി പറഞ്ഞ് കൊണ്ടിരുന്ന്. തന്നെകൊണ്ട് ടൈൽ മാറ്റിച്ച സംഭവത്തിൽ സംശയം തോന്നിയ വിജയുടെ സഹോദരൻ ടൈൽ മാറ്റി പരിശോധിച്ചു. ഏറെ ആഴത്തിലല്ലാതെ മൃതദേഹം കണ്ടതോടെ പൊലീസിൽ വിവരം അറിയിച്ചു. തുടർന്നാണ് പ്രതികൾക്കായി വ്യാപക അന്വേഷണം നടത്തിയത്. പൂനെയിൽ നിന്ന് പിടികൂടിയ പ്രതികളെ മുംബൈയിൽ എത്തിച്ചു,

ക്ഷേമ പെൻഷൻ വിതരണം നാളെ ആരംഭിക്കും

തിരുവനന്തപുരം: ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം നാളെ ആരംഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇതിനായി 831 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 62 ലക്ഷത്തോളം പേർക്ക് 1600 രൂപവീതം ലഭിക്കും. 26 ലക്ഷത്തിലേറെ പേർക്കാവും ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തുക.
മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ 8.46 ലക്ഷം പേർക്ക്‌ നൽകേണ്ടത്‌. ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്‌. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്‌എംഎസ്‌ സംവിധാനം വഴിയാണ്‌ ഗുണഭോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ക്രെഡിറ്റ് ചെയ്യേണ്ടത്.

റഷ്യൻ യാത്രാ വിമാനം തകർന്നുവീണു, വിമാനത്തിലുണ്ടായിരുന്നത് 50 യാത്രക്കാർ

റഷ്യൻ യാത്രാ വിമാനം കിഴക്കൻ അമുർ മേഖലയിൽ തകർന്നുവീണു. ആറ് ജീവനക്കാരടക്കം 50 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതായാണ് വിവരം. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചിരിക്കാമെന്ന് പ്രാഥമിക വിവരങ്ങൾ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു. സൈബീരിയൻ എയർലൈനായ അങ്കാരയുടെ വിമാനമാണ് അപകടത്തിൽപ്പെട്ടത്.

ചൈനയുമായി അതിർത്തി പങ്കിടുന്ന അമുർ മേഖലയിലെ ടിൻഡ പട്ടണത്തിലേക്ക് അടുക്കുമ്പോഴാണ് വിമാനം റഡാർ സ്‌ക്രീനിൽ നിന്ന് അപ്രത്യക്ഷമായത്. റഷ്യയുടെ അടിയന്തര മന്ത്രാലയം നടത്തിയ തിരച്ചിലിൽ ഹെലികോപ്റ്റർ ഉപയോഗിച്ച് തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.

മോശം കാലാവസ്ഥയും കാഴ്ചക്കുറവും കാരണം ലാൻഡ് ചെയ്യുന്നതിനിടെ ജീവനക്കാർക്ക് സംഭവിച്ച പിഴവാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. 1950-കളിൽ നിർമ്മിച്ച അന്റോനോവ് ആൻ-24 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ചരക്ക്, യാത്രാ ഗതാഗതങ്ങൾക്കായി റഷ്യയിൽ ഈ വിമാനം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

വി.എസ്. അച്യുതാനന്ദന് അന്ത്യാഭിവാദ്യമർപ്പിച്ചതിന് പിന്നാലെ നടൻ വിനായകനെതിരെ സൈബർ ആക്രമണം

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യമർപ്പിച്ചതിന് പിന്നാലെ നടൻ വിനായകനെതിരെ സൈബർ ആക്രമണം. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയ്ക്കെതിരെ വിനായകൻ നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് വിനായകന് നേരെ വിമർശനമുയരുന്നത്.
തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നവരുടെ സ്ക്രീൻഷോട്ടുകൾ ഫെയ്സ്ബുക്കിലൂടെ ആദ്യം പങ്കുവെച്ചെങ്കിലും വിമർശനം കടുത്തതോടെ അതെല്ലാം വിനായകൻ നീക്കം ചെയ്തു. വിഎസ് അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിൽ പങ്കെടുത്താണ് നടൻ വിനായകന്‍ അന്ത്യാഭിവാദ്യം അർപ്പിച്ചത്.

മഴയ്ക്കൊപ്പം കുതിച്ചുയര്‍ന്ന് പച്ചക്കറി വില; ഇനിയും കൂടുമെന്ന് സൂചന

കാസർകോട്:
മഴയ്ക്കൊപ്പം പച്ചക്കറി വിപണിയില്‍ വില കുതിച്ചുയരുന്നു. ഒരുമാസം മുൻപ് കിലോയ്ക്ക് 20 രൂപയുണ്ടായിരുന്ന വെള്ളരിക്ക് വില 45-ലെത്തി.

കഴിഞ്ഞദിവസം ഒറ്റയടിക്ക് അഞ്ച് രൂപയാണ് കൂടിയത്. 25 രൂപയുണ്ടായിരുന്ന കക്കിരി വില 50 ലെത്തി. 18 രൂപവരെ വില താഴോട്ടുപോയിരുന്ന തക്കാളിയുടെ വില പൊടുന്നനെയാണ് 35-ലേക്കുയർന്നത്.

കഴിഞ്ഞദിവസംവരെ 20 രൂപയായിരുന്നു തക്കാളി വില. ചേനവില 80-ല്‍ ഉറച്ചുനില്‍ക്കുമ്പോള്‍ കയ്പവില 75-ലെത്തി. 40 രൂപ വിലയുണ്ടായിരുന്ന വഴുതന 50-ലെത്തി. വെണ്ടവില 10 രൂപകൂടി 60-ലെത്തിയതും പെട്ടെന്നാണ്.

മുരിങ്ങക്കായ, പച്ചക്കായ വിലയില്‍ മാത്രമാണ് അല്‍പം ആശ്വാസമുള്ളത്. മൂന്നുമാസം മുൻപ് കിലോയ്ക്ക് 50 രൂപവരെ ഉയർന്ന മുരിങ്ങയ്ക്ക് വില 50 രൂപയാണ്. കറിക്കായ വില 30-നും 40-നുമിടയിലാണ്. ഇലക്കറികളില്‍ ചീര വിപണിയില്‍ അന്യമാണ്.

കിഴങ്ങുവർഗങ്ങളില്‍ ഉരുളകിഴങ്ങ് (35രൂപ), കപ്പ (30രൂപ), മധുരക്കിഴങ്ങ് (35) വിലയില്‍ മാറ്റമില്ല. പച്ചക്കറിവിലയില്‍ അടുക്കള ബജറ്റിനെ പിടിച്ചുനിർത്തിയിരുന്ന ചക്കക്കാലം അവസാനിച്ചുതുടങ്ങിയതോടെ വീട്ടമ്മമാർ ചക്കക്കുരുവിലേക്കും പപ്പായയിലേക്കും ഇലക്കറികളിലേക്കും തിരിഞ്ഞുതുടങ്ങി.