Home Blog Page 770

സംസ്ഥാനത്ത് ഇന്നും കാലവർഷം സജീവം

സംസ്ഥാനത്ത് ഇന്നും കാലവർഷം സജീവം. പത്തനംതിട്ട ഇടുക്കി ജില്ലകളിൽ വരും മണിക്കൂറുകളിൽ അതിശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. രണ്ടു ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, കോട്ടയം എറണാകുളം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നിലവിലുണ്ട്.നാളെ മധ്യ തെക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ശക്തമായ മഴയെ തുടർന്ന് മലങ്കര ഡാമിൻറെ ഷട്ടറുകൾ കൂടുതൽ ഉയർത്തും. അഞ്ച് ഷട്ടറുകൾ 1.5 മീറ്റർ വീതവും ഒരു ഷട്ടർ 50 സെൻ്റി മീറ്ററും ഉയർത്തുക.ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവും അറബിക്കടലിൽ മഹാരാഷ്ട്ര തീരം മുതൽ കേരളതീരം വരെയുള്ള ന്യൂനമർദ്ദ പാത്തിയുമാണ് വീണ്ടും കാലവർഷം സജീവമാകാൻ കാരണം. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഈ മാസം 28 വരെ കേരള ലക്ഷദ്വീപ് കന്യാകുമാരി തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.

മഴ മുന്നറിയിപ്പിനെ തുടർന്ന്
സാഹസീക വിനോദ സഞ്ചാരത്തിനും ഖനന പ്രവർത്തനത്തിനും നിരോധനം. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയാണ് നിരോധനം ഏർപ്പെടുത്തിയത്. ഇടുക്കി ജില്ലയിൽ നാളെ ഓറഞ്ച് അലർട്ട് ആണ്

ഇന്ത്യ-യുകെ വ്യാപാര കരാറിന് അംഗീകാരം; ഇരു രാജ്യങ്ങളും കരാർ ഒപ്പുവച്ചു

ന്യൂഡൽഹി: ഇന്ത്യ-യുകെ വ്യാപാര കരാറിന് അംഗീകാരം. ഇരു രാജ്യങ്ങളും കരാർ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുകെ പ്രധാനമന്ത്രി കെയ‍ര്‍ സ്റ്റാർമറും നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇരു രാജ്യങ്ങളും കരാ‍ർ ഒപ്പുവെച്ചത്. ഇന്ത്യയിലെ സമുദ്രോത്പന്നങ്ങൾ, കാപ്പി, തേയില എന്നിവയ്ക്ക് തീരുവ ഒഴിവാക്കും. സുഗന്ധ വ്യഞ്ജനം, ടെക്സ്റ്റൈൽസ്, ചെരുപ്പ്, എന്നിവയ്ക്കും തീരുവ ചുമത്തില്ല. കയറ്റുമതി മേഖലയ്ക്ക് ഊര്‍ജം നൽകുന്നതാണ് വ്യാപാരക്കരാര്‍. ഇരു രാജ്യങ്ങൾക്കും ഗുണം ചെയ്യുന്ന കരാറാണെന്ന് ബ്രിട്ടൻ പ്രധാനമന്ത്രി വ്യക്തമാക്കി.

യുകെ ഉത്പന്നങ്ങളുടെ ഇന്ത്യയിലെ തീരുവ 3 ശതമാനമായി കുറയും. ക്ഷീരോത്പന്നങ്ങൾ, ആപ്പിൾ തുടങ്ങിയവയ്ക്ക് ഇന്ത്യ തീരുവ ഇളവ് നല്കില്ലെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

ഇന്ത്യയുടെ കാർഷിക ഉത്പന്നങ്ങൾക്കടക്കം യുകെയിലെ വിപണി തുറന്നു നല്കുന്നതാണ് ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ. യുകെയിൽ നിന്നുള്ള ചില കാർഷിക ഉത്പന്നങ്ങൾക്കും വാഹനങ്ങൾക്കും ഇന്ത്യൻ വിപണിയും കരാറിലൂടെ തുറന്നു കിട്ടും. ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പന്നങ്ങൾക്ക് യുകെയിൽ 20 ശതമാനം തീരുവ ഉണ്ടായിരുന്നത് പൂജ്യമാക്കി.

ഇന്ത്യയിൽ നിന്നുള്ള ചെമ്മീനും തീരുവയില്ലാതെ യുകെ ഇറക്കുമതി ചെയ്യും. സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടി തുടങ്ങിയവയുടെ തീരുവയും കുറച്ചു. തേയില, കാപ്പി എന്നിവയുടെ ഇറക്കുമതി നിയന്ത്രണം ഒഴിവാക്കാനും യുകെ തയ്യാറായി.

കേരളത്തിനും ഈ തീരുമാനം ഗുണം ചെയ്തേക്കാം. പാക്കറ്റിലാക്കിയ ഭക്ഷണത്തിന് എഴുപത് ശതമാനം വരെ തീരുവ ഉണ്ടായിരുന്നതും യുകെ എടുത്തു കളയും. ഇന്ത്യൻ തുണിത്തരങ്ങൾക്ക് 12 ശതമാനവും കെമിക്കലുകൾക്ക് 8 ശതമാനവും തീരുവ യുകെ ചുമത്തിയിരുന്നു. ഇവ രണ്ടും പിൻവലിച്ചു. ഇന്ത്യയിൽ നിന്നുള്ള സോഫ്റ്റ്വയറിനുള്ള തീരുവ കുറച്ചത് ഐടി മേഖലയ്ക്ക് സഹായകരമാകും. സ്മാർട്ട് ഫോണുകൾ, എഞ്ചിനീയറിംഗ് ഉത്പനങ്ങൾ, പാവകൾ, സ്പോർട്ട്സ് ഉപകരണങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, പ്ളാസ്റ്റിക്, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്കുള്ള തീരുവ എടുത്തുകളയാനും യുകെ സമ്മതിച്ചു.

ഇന്ത്യൻ ജീവനക്കാരെ നിയമിക്കുന്ന സ്ഥാപനങ്ങൾ സാമൂഹ്യസുരക്ഷ നിധി അടയ്ക്കുന്നതിലും ഇളവുണ്ടാകും. യുകെ ഉത്പന്നങ്ങൾക്ക് ഇന്ത്യയിലുണ്ടായിരുന്ന ശരാശരി 15 ശതമാനം തീരുവ 3 ശതമാനമായി കുറയ്ക്കും. വാഹനങ്ങൾ, സ്കോച്ച് വിസ്കി എന്നിവയുടെയെല്ലാം തീരുവ കുറയും.

അതേ സമയം ക്ഷീരോത്പന്നങ്ങൾ, ഭക്ഷ്യ എണ്ണ, ആപ്പിൾ തുടങ്ങവയ്ക്കുള്ള സംരക്ഷണം തുടരും എന്നാണ് കേന്ദ്ര സർക്കാർ അറിയിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ വൈറലായ മര്‍ദ്ദനമേല്‍ക്കുന്ന വയോധികന്‍ അടൂര്‍ സ്വദേശി ,കഥയിങ്ങനെ

പത്തനംതിട്ട. പറക്കോട് വയോധികനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. 66 കാരൻ തങ്കപ്പനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ തങ്കപ്പന്റെ മകനും മരുമകൾക്കും എതിരെ അടൂർ പോലീസ് കേസ് എടുത്തു. മർദ്ദനത്തിന് കാരണം കുടുംബ പ്രശ്നങ്ങൾ..

കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് പത്തനംതിട്ട പറക്കോട് സ്വദേശി തങ്കപ്പനെ മകനും മരുമകളും ചേർന്ന് മർദ്ദിച്ചത്.. മറ്റൊരു വീട്ടിൽ താമസിക്കുന്ന തങ്കപ്പൻ ഇളയ മകൻ സിജുവിനെ കാണാനെത്തി.. വീട്ടുവളപ്പിൽ പ്രവേശിച്ച തങ്കപ്പനെ മകൻ സിജു ആണ് ആദ്യം പൈപ്പ് കൊണ്ടും അടിച്ചു.. പിന്നാലെ മരുമകൾ സൗമ്യ കമ്പുകൊണ്ട് തല്ലുന്നതും ദൃശ്യങ്ങളിൽ വ്യക്തം.

ഏറെ നാളായി നിന്നിരുന്ന കുടുംബ പ്രശ്നങ്ങളാണ് മർദ്ദനത്തിൽ കലാശിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ
അടൂർ പോലീസ് മകൻ സിജു മരുമകൾ സൗമ്യ എന്നിവരെ കസ്റ്റഡിയിൽ എടുത്തു.. പിന്നാലെ ഇരുവർക്കും എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. അടൂർ പോലീസ്
കേസെടുത്തു അതോടെ വീട്ടുകാർ തന്നെ പരസ്പരം സംസാരിച്ചു പ്രശ്നങ്ങൾ പരിഹരിച്ചു. കുടുംബ പ്രശ്നമെന്നും നിയമനടപടികളുമായി പോകാൻ താല്പര്യമില്ലെന്നുമാണ് തങ്കപ്പൻ വിശദീകരിക്കുന്നത്.. ഇക്കാര്യം കാര്യം രേഖാമൂലം പോലീസിനെ അറിയിച്ചതായാണ് വിവരം

മകളെ യമനിൽ വിട്ട് നാട്ടിലേക്ക് തിരികെ വരില്ല, നിമിഷയുടെ അമ്മ

കൊച്ചി. മകളെ യമനിൽ വിട്ട് നാട്ടിലേക്ക് തിരികെ വരില്ലെന്ന് നിമിഷയുടെ അമ്മ പ്രേമകുമാരി.. തന്നെ ആരും തടവിലാക്കിയിട്ടില്ലെന്നും എല്ലാ സൗകര്യങ്ങളും ആക്ഷൻ കൗൺസിൽ പ്രതിനിധി സാമുവൽ ജെറോം ചെയ്തു നൽകുന്നുണ്ട്.. അനാവശ്യ പ്രചരണങ്ങൾ നടത്തരുതെന്നും പ്രേമകുമാരി..

നിമിയുടെ അമ്മ പ്രേമകുമാരി യമനിൽ തടവിലാണെന്ന് ഉൾപ്പെടെയുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണമായി പ്രേമകുമാരി രംഗത്ത് എത്തിയത്.. തന്നെയാരും തടവിലാക്കിയിട്ടില്ല. മകളെ യമനിൽ വിട്ട നാട്ടിലേക്ക് വരാൻ ആകില്ലെന്ന് പ്രേമകുമാരി പങ്കുവെച്ച വീഡിയോയിൽ പറയുന്നു

ആക്ഷൻ കൗൺസിൽ കൗൺസിൽ പ്രതിനിധി സാമൂഹവും എല്ലാവിധ സഹായങ്ങളും ചെയ്തു നൽകുന്നതായും. ഇദ്ദേഹത്തിന്റെ തന്നെ വസതിയിലാണ് താമസിച്ചുവരുന്നതെന്നും പ്രേമകുമാരി വിശദീകരിക്കുന്നു… നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരും ആക്ഷൻ കൗൺസിലും നിരന്തര ശ്രമങ്ങൾ തുടരുകയാണ്. സമവായ ചർച്ചകളിലൂടെ നിമിഷയുടെ മോചനം സാധ്യമാക്കാൻ ആകും എന്നാണ് നിലവിലെ വിലയിരുത്തൽ

തേവലക്കര ബോയ്‌സ് ഹൈസ്കൂളിൽ കുട്ടികൾക്കായി നാളെയും കൗൺസിലിംഗ് തുടരും

കോവൂര്‍.വിദ്യാർഥി ഷോക്കേറ്റു മരിച്ച കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്കൂളിൽ കുട്ടികൾക്കായി നാളെയും കൗൺസിലിംഗ് തുടരും. കഴിഞ്ഞദിവസം ക്ലാസ്സിൽ എത്താതിരുന്ന കുട്ടികൾക്കായാണ് കൗൺസിലിംഗ് സംഘടിപ്പിച്ചിട്ടുള്ളത്.

ബാലാവകാശ കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് വിദ്യാർത്ഥികൾക്ക് കൗൺസിലിങ് നൽകുന്നത്. മിഥുൻ വൈദ്യുത ലൈനിൽ ഷോക്കേറ്റ് പിടഞ്ഞു വീണത് നേരിൽക്കണ്ടവരടക്കം മുഴുവൻ വിദ്യാർത്ഥികൾക്കും കൗൺസലിങ് നൽകുന്നുണ്ട്. ചൈൽഡ് ലൈനിൽ നിന്നുള്ള നാലു വീതം ഉദ്യോഗസ്‌ഥരാണ് മൂന്നു ദിവസങ്ങളിലായ് കൗൺസിലിംഗ് നൽകുന്നത്. ഒരു പിരീഡ് ആണ് കൗൺസിലിംഗ്. അതേസമയം, ചൊവ്വാഴ്ച മുതൽ സ്കൂളിൽ ക്ലാസുകൾ പുനരാരംഭിച്ചു. ആറു ദിവസങ്ങൾക്ക് ശേഷമാണ് ക്ലാസുകൾ പുനരാരംഭിച്ചത്. അപകടത്തിന്റെ കാരണം വ്യക്തമാക്കി സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി വിദ്യാഭ്യാസ വകുപ്പിനു റിപ്പോർട്ട് നൽകിയിട്ടുണ്ട്. അപകടത്തിന് പിന്നാലെ സ്‌കൂൾ പരിസരത്ത് ഭീഷണി ഉയർത്തി നിന്ന മരങ്ങളും കാലഹരണപ്പെട്ട വാട്ടർ ടാങ്കും ഒഴിവാക്കി. സ്‌കൂൾ മാനേജർ, ഹെഡ്മിസ്ട്രസ്, കെഎസ്ഇബി അസി.എൻജിനീയർ എന്നിവരെ പ്രതിയാക്കി ശാസ്താംകോട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.

ധർമസ്ഥല,അന്വേഷണ സംഘത്തിൽ നിന്ന് ഡിസിപി സൌമ്യലത ഐപിഎസ് പന്മാറി

ബംഗളുരു. ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ കർണാടക സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് ഡിസിപി സൌമ്യലത ഐപിഎസ് പന്മാറി. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റമെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞു. പ്രത്യേസംഘം നാളെ ധർമസ്ഥലയിൽ എത്തി അന്വേഷണം ആരംഭിക്കുമെന്നാണ് സൂചന.

പ്രത്യേകഅന്വേഷണസംഘം രൂപീകരിച്ചതിന് പിന്നാലെ
ഡിസിപി സൌമ്യലത ഐപിഎസ് സംഘത്തിൽ നിന്ന് പിന്മാറുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ ഇന്നലെ ഈ സംഘത്തെ വിപുലപ്പെടുത്തിപ്പോഴും സൌമ്യലതയെ ഒഴിവാക്കിയിരുന്നില്ല. ഇതിന് പിന്നാലെ സൌമ്യലത ആഭ്യന്തരമന്ത്രി ജി പരമേശ്വരയെ വിളിച്ച് അന്വേഷണസംഘത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായാണ് സൂചന. സൌമ്യലതയുടെ പിന്മാറ്റം ആഭ്യന്തരമന്ത്രി ജി പരമേശ്വര സ്ഥിരീകരിച്ചു.
വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറ്റമെന്നാണ് മന്ത്രിയുടെ വിശദീകരണം. സംഘത്തിലെ ഒരാൾ കൂടി ഉടൻ പിൻമാറിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
സൌമ്യലതയ്ക്ക് പകരം മറ്റൊരാളെ സംഘത്തിൽ ഉൾപ്പെടുത്തും. എസ്ഐടി ടീം നാളെ ധർമസ്ഥലയിൽ എത്താനാണ് സാധ്യത. ദക്ഷിണകന്നഡ എസ് പി ഓഫീസ്, ബൽതങാടി പൊലീസ് സ്റ്റേഷൻ ധർമസ്ഥലപൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് വിവരങ്ങൾ തേടും. മുൻ ശുചീകരണതൊഴിലാളിയിൽ നിന്ന് എപ്പോൾ മൊഴിയെടുക്കുമെന്ന് വ്യക്തമല്ല

ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മുണ്ടിനീര് പടരുന്നു

തിരുവനന്തപുരം. ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മുണ്ടിനീര് പടരുന്നു. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ഈ വർഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് ഇരുപതിനായിരത്തിലധികം കേസുകളാണ്.
തിരുവനന്തപുരം ജില്ലയിൽ മാത്രം ഈ മാസം 117 കേസുകൾ കണ്ടെത്തി.

സംസ്ഥാനത്ത് മുണ്ടിനീര് ബാധിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഈ മാസം തിരുവനന്തപുരം ജില്ലയിൽ മാത്രം 117 കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്താകെ 475 കേസുകളാണ് കണ്ടെത്തിയത്. ഈ വർഷം തിരുവനന്തപുരം ജില്ലയിൽ 3328 കേസുകളും സംസ്ഥാനത്താകെ 22224 കേസുകളും റിപ്പോർട്ട് ചെയ്‌തെന്നും കണക്കുകൾ പറയുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയവരുടെയും വീട്ടിൽ വിശ്രമിക്കുന്നവരുടെയും കണക്കെടുത്താൽ കേസുകൾ ഇനിയും ഉയരും എന്നും സൂചനയുണ്ട്.

മംമ്പ്സ് വൈറസാണ് മുണ്ടിനീരിന് കാരണമാകുന്നത്. പനി, കവിൾ എല്ലുകളിലെ വേദന ഭക്ഷണം കഴിക്കുമ്പോൾ ഉള്ള വേദന എന്നിവയാണ് രോഗലക്ഷണങ്ങൾ. സംസാരിക്കുമ്പോഴും തുമ്മൽ ഉണ്ടാകുമ്പോഴും ഒക്കെ വളരെ വേഗത്തിൽ പടരുന്ന രോഗം കൂടിയാണ് മുണ്ടിനീര്. അസുഖം ബാധിച്ച എല്ലാവരിലും രോഗലക്ഷണങ്ങൾ കാണണമെന്നില്ല. രോഗലക്ഷണങ്ങൾ തുടങ്ങുന്നതിന് ഏഴു ദിവസം മുൻപ് മുതൽ മുണ്ടിനീര് തുടങ്ങി ഏഴു ദിവസം കഴിയുന്നതുവരെ രോഗ പകർച്ചയുണ്ടാകാം. സ്കൂൾ വിദ്യാർത്ഥികളിലും കുട്ടികളിലും ചെറുപ്പക്കാരിലുമാണ് രോഗം കൂടുതലായും റിപ്പോർട്ട് ചെയ്യുന്നതും എന്നും കണ്ടെത്തൽ ഉണ്ട്. കഴിഞ്ഞദിവസം തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലം മുള്ളറൻകോട് എൽപിഎസിലെ 22 ഓളം കുട്ടികൾക്ക് മുണ്ടിനീര് പിടിപെട്ടിരുന്നു.

യേസ്, അനിൽ അംബാനിയുടെ ഓഫീസുകളിൽ ഇ ഡി റെയ്ഡ്

മുംബൈ.വ്യവസായി അനിൽ അംബാനിയുടെ ഓഫീസുകളിൽ ഇ ഡി റെയ്ഡ്. യെസ് ബാങ്ക് ലോൺ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഇ ഡി നടപടി . മുംബൈയിലും ഡൽഹിയിലുമായി 35 ഇടങ്ങളിൽ റെയ്ഡ് നടക്കുകയാണ്. 3000 കോടി രൂപ വഴിവിട്ട് ലോൺ അനുവദിച്ചതിലും പണം മറ്റു കമ്പനികളിലേക്ക് വക മാറ്റിയതും ആണ് കേസ്. ലോൺ അനുവദിച്ചതിൽ യെസ് ബാങ്ക് പ്രൊമോട്ടർമാർക്ക് കൈക്കൂലി കിട്ടിയെന്നും കണ്ടെത്തി. അനിൽ അംബാനിയെയും റിലയൻസ് കമ്മ്യൂണിക്കേഷനെയും വഞ്ചകർ എന്ന് എസ് ബി ഐ തരംതിരിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇഡി റെയ്ഡ്. നിലവിൽ പാപ്പർ നടപടികൾ നേരിടുകയാണ് അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസ്

വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട വിദേശമലയാളിക്കെതിരെ കേസ്

കോഴിക്കോട്.അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട താമരശ്ശേരി സ്വദേശി ആബിദ് അടിവാരത്തിനെതിരെ താമരശ്ശേരി പൊലീസ് കേസ് എടുത്തു.
ഡിവൈഎഫ്ഐ പ്രവർത്തകനും അഭിഭാഷകനുമായ പി പി സന്ദീപ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി.
വിദേശത്തുള്ള ആബിദ് ഫെയ്സ്ബുക്കിലൂടെയാണ് വിദ്വേഷ പ്രചരണം നടത്തിയത്.മലേഷ്യയിൽ വെച്ചാണ് ആബിദ് എഫ് ബി യിൽ പോസ്റ്റിട്ടത്
പ്രതിഷേധങ്ങളെ തുടർന്ന് പോസ്റ്റ് FB യിൽ നിന്നും ആബിദ് പിൻവലിച്ചിരുന്നെങ്കിലും ഇതിൻ്റെ സ്ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നു.വി എസിനെ ഇസ്ലാം മതവിരോധിയായി ചിത്രീകരിക്കുന്ന രൂപത്തിലുള്ളതായിരുന്നു FB പോസ്റ്റ്.
ഇയാളുടെ താമരശ്ശേരിയിലെ സ്ഥാപനത്തിനു മുന്നിൽ ഇന്നലെ പ്രതിഷേധവുമായി എത്തിയ DYFI പ്രവർത്തകർ പോസ്റ്റർ പതിച്ചിരുന്നു.

മുംബൈ ട്രെയിന്‍ സ്ഫോടനക്കേസിലെ 12 പ്രതികളെയും കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധിക്ക് സുപ്രീം കോടതിയുടെ സ്റ്റേ

2006 ലെ മുംബൈ ട്രെയിന്‍ സ്ഫോടനക്കേസിലെ 12 പ്രതികളെയും കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധിക്ക് സുപ്രീം കോടതിയുടെ സ്റ്റേ. മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് നടപടി. ഹൈക്കോടതി വിധി ഒരു കീഴ്‌വഴക്കമാക്കരുതെന്നു നിരീക്ഷിച്ച സുപ്രീം കോടതി,ഹൈക്കോടതി വിധിക്ക് പിന്നാലെ ജയില്‍ മോചിതരായ പ്രതികളെ തിരികെ ജയിലില്‍ അടയ്ക്കണ്ടതില്ലെന്നും വ്യക്തമാക്കി. ഹര്‍ജിയില്‍ കേസിലെ എല്ലാ പ്രതികള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. സര്‍ക്കാരിന്റെ അപ്പീലില്‍ പ്രതികരണം തേടിയാണ് നോട്ടീസ്. ജസ്റ്റിസ് എം എം സുന്ദരേഷ്, എന്‍ കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചണ് കേസ് പരിഗണിച്ചത്.
2006 ലെ ട്രെയിന്‍ സ്ഫോടന പരമ്പരകളിൽ 187 പേരാണ് കൊല്ലപ്പെട്ടത്. പ്രതികള്‍ക്ക് എതിരായ കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സംഭവം നടന്ന് 19 വര്‍ഷത്തിന് ശേഷം ബോംബെ ഹൈക്കോടതി പ്രതികളെ വെറുതെ വിട്ടത്.