Home Blog Page 757

അമിത വേഗത്തിലെത്തിയ കാർ ബൈക്ക് യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു

FILE PIC

തിരുവനന്തപുരം. അമിത വേഗത്തിലെത്തിയ കാർ ബൈക്ക് യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു. പെരിങ്കടവിള അരികത്ത് വിളാകത്താണ് അപകടം. അപകടത്തിൽ ബൈക്ക് യാത്രികരായ ദമ്പതിമാർക്ക് ഗുരുതര പരിക്ക്.

കുറ്റിയാണിക്കാട് സ്വദേശികളായ രഞ്ജു ഭാര്യ ആതിര എന്നിവർ മെഡിക്കൽ കോളേജിൽ. കാർ മറ്റ് വാഹനങ്ങളെ ഇടിച്ചതിന് ശേഷം നിയന്ത്രണം തെറ്റി ബൈക്കിൽ ഇടിക്കുകയായിരുന്നു.കാർഡ്രൈവർ ഓടി രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന മറ്റ് നാല് പേരെ പൊലിസ് കസ്റ്റഡിയിൽ എടുത്തു.കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായി പൊലിസ്

ബസ്സിൽ യാത്രക്കാരിയോട് അതിക്രമം ,പ്രതിക്ക് ഒരു വർഷം തടവും 10000 രൂപ പിഴയും

കൊച്ചി. ബസ്സിൽ യാത്രക്കാരിയോട് അതിക്രമം നടത്തിയ കേസ്. പ്രതിക്ക് ഒരു വർഷം തടവും 10000 രൂപ പിഴയും വിധിച്ച് കോടതി. തൊടുപുഴ സ്വദേശി ഷോബി സി ജോസഫാണ് കേസിലെ പ്രതി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോർട്ട് 2 താണ് വിധി. 2022 ലാണ് കേസ് രജിസ്റ്റർ ചെയ്തത്

കൊച്ചിയിൽ വീണ്ടും രണ്ടു കോടി രൂപയുടെ തട്ടിപ്പ്

കൊച്ചി. വീണ്ടും രണ്ടു കോടി രൂപയുടെ തട്ടിപ്പ്. കണ്ണൂർ സ്വദേശികൾക്കെതിരെ ഇൻഫോപാർക്ക് പോലീസ് കേസെടുത്തു. നാഷണൽ കമ്പനി ലോഡ് ട്രിബ്യൂണൽ ലിക്യുഡേറ്റര്‍ എന്ന പേരിലായിരുന്നു തട്ടിപ്പ്. 2.6 കോടി രൂപയാണ് പത്തനംതിട്ട സ്വദേശി കെ ആർ രാജീവിന്റെ കയ്യിൽ നിന്ന് തട്ടിയെടുത്തത്. നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൽ ചെയ്ത കമ്പനികൾ കാണിച്ചായിരുന്നു തട്ടിപ്പ്

കണ്ണൂർ സ്വദേശികളായ നൗഫൽ, റിയാ ഫാത്തിമ എന്നിവരുടെ പേരിലാണ് പോലീസ് കേസ് എടുത്തത്

ബാണസുര ഡാമിൽ നിന്നും അധിക ജലം തുറന്ന് വിടും

വയനാട്.ബാണാസുരസാഗര്‍ അണക്കെട്ടിൽ നീരൊഴുക്ക് വർദ്ധിച്ചതിനാൽ നാളെ (ജൂലൈ 28) രാവിലെ ഏട്ടിന് സ്‌പിൽവെ ഷട്ടറുകളിലൂടെ 100 ക്യുബിക് മീറ്റർ അധികം ജലം തുറന്ന് വിടുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. നിലവിൽ രണ്ട്, മൂന്ന് ഷട്ടറുകൾ 85 സെന്റീമീറ്ററായി ഉയർത്തി വെള്ളം ഒഴുക്കി വിടുന്നുണ്ട്. കരമാൻ തോട്, പനമരം പുഴയോരങ്ങളിലും  താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

മീൻ പിടിക്കാൻ പോയ വള്ളം മറിഞ്ഞു: രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

പത്തനംതിട്ടയിൽ മീൻ പിടിക്കാൻ പോയ വള്ളം മറിഞ്ഞ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോയിപ്രം നെല്ലിക്കലിൽ പുഞ്ചയിൽ ആണ് അപകടം നടന്നത്. വള്ളത്തിൽ ഉണ്ടായിരുന്ന മൂന്നാമത്തെ ആളെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്. കിടങ്ങന്നൂർ സ്വദേശി രാഹുൽ സിഎൻ, നെല്ലിക്കൽ സ്വദേശി മിഥുൻ എം എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് തിരുവല്ല സ്വദേശി ദേവ് ശങ്കറിനെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്. വള്ളത്തിൽ മീൻ പിടിക്കാൻ പോയപ്പോഴായിരുന്നു അപകടം.

ഒറ്റ ദിവസം കൊണ്ട് ഇന്ത്യയെ ഞെട്ടിച്ച കര്‍ഷകന്‍

ഭോപാല്‍. മധ്യപ്രദേശിലെ ഒരു സാധാരണ കർഷകന്‍ ഒറ്റ ദിവസംകൊണ്ട് ഇന്ത്യയെ ഞെട്ടിച്ചു ചര്‍ച്ചയിലെത്തി. സത്ന ജില്ലയിലെ കർഷകൻ രാമസ്വരൂപാണ് ആ കാര്‍ഷകന്‍.
രാമസ്വരൂപിന് താലൂക്ക് ഓഫീസിൽ നിന്ന് ലഭിച്ച വരുമാന സർട്ടിഫിക്കറ്റിലെ വാർഷിക വരുമാനം
വെറും മൂന്ന് രൂപയാണ്. ഇതോടെ ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ പൗരൻ എന്ന പേരും ഈ കർഷകന് കിട്ടി.

രാമസ്വരൂപ് വെറുമൊരു കർഷകനിൽ നിന്ന്,
ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ മനുഷ്യൻ എന്ന വിളിപ്പേര് നേടിയത് ഈ സർട്ടിഫിക്കറ്റിലൂടെയാണ്.
ഒരുപക്ഷേ, ലോകത്ത് ഏറ്റവും കുറഞ്ഞ വരുമാനമുള്ള വ്യക്തി എന്ന ബഹുമതിയും
തേടിയെത്തിയേക്കാമായിരുന്നു.

സത്ന ജില്ലയിലെ നയഗാവോൺ ഗ്രാമത്തിലെ കർഷകന് കിട്ടിയ വരുമാന സർട്ടിഫിക്കറ്റിലാണ് മൂന്ന് രൂപ രേഖപ്പെടുത്തിയിട്ടുള്ളത്.
സംഭവം കാട്ടുതീ പോലെ പടർന്നു. സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഇതോടെ സർട്ടിഫിക്കറ്റ് നൽകിയ തഹസിൽദാർ തന്നെ വിശദീകരണവുമായി എത്തി.
സംഭവിച്ചത് ക്ലറിക്കൽ പിഴവാണ്. 30,000 എന്നുള്ളത്
തെറ്റിച്ച് 3 എന്ന് അച്ചടിച്ചതാണ്. ഒടുവിൽ തെറ്റ് തിരുത്തി
രാമസ്വരൂപിൻറെ കൈയിൽ പുതിയ സർട്ടിഫിക്കറ്റ് നൽകി.
അതിൽ 30,000 രൂപ എന്ന് വ്യക്തമായി കാണാം.
അങ്ങനെ, രാമസ്വരൂപ് ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ മനുഷ്യൻ
എന്ന പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു.
വെറുമൊരു മൂന്ന് രൂപ ഒരു രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി.
ഒരു തഹസിൽദാരുടെ തെറ്റ് രാജ്യത്തിന്‍റെ സാമ്പത്തിക നില തന്നെ ചര്‍ച്ചയിലെത്തിക്കുകയായിരുന്നു.

ഡോ. എൻ സുരേഷ്‌കുമാറിന്‍റെ മിഷ്ടി ഹിൽസ് മുതൽ ചിറാപുഞ്ചിവരെ പ്രകാശിപ്പിച്ചു

ശാസ്താംകോട്ട. ഡോ. എൻ. സുരേഷ്‌കുമാർ രചിച്ച് മാതൃഭൂമി ബുക്‌സ്‌ പ്രസിദ്ധീ കരിച്ച മിഷ്ടി ഹിൽസ് മുതൽ ചിറാപുഞ്ചിവരെ എന്ന യാത്രാവിവരണഗ്രന്ഥം പ്രകാശ നം ചെയ്തു. അരുണാ ചലിലെ മിഷിഹിൽ സ് മുതൽ മേഘാലയിലെ ചിറാപുഞ്ചിവരെയുള്ള യാത്രയി ലെ കാഴ്ചകളും അനുഭവങ്ങളു മാണ് ഗ്രന്ഥത്തിൻ്റെ ഉള്ളടക്കം.

കായൽ സാംസ്ക്കാരികവേദിയു ടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ കവി ചവറ കെ.എ സ്.പിള്ള അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ഡോ. പി.കെ. ഗോപൻ ഗ്രന്ഥകാര ൻ്റെ ജ്യേഷ്ഠസഹോദരി ഇന്ദിരയ്ക്ക് പുസ്തകം നൽകി പ്രകാശ നംചെയ്തു. മാതൃഭൂമി ചീഫ് റിപ്പോർട്ടർ ജി. ജ്യോതിലാൽ, നിരൂപകന്‍ ഡോ. ടി.മധു, ജില്ലാപഞ്ചായത്ത് മുൻ അംഗം കാരുവള്ളിൽ ശശി. എഴുത്തുകാരൻ ഡി. പ്രശാന്ത്, ഡോ. രശ്മി വിജയൻ, കല്ലട വി.വി. ജോസ്, ഡോ. പ്രീത ഗംഗാപ്രസാദ്, ശാസ്താംകോട്ട ഭാസ്, കായൽ സാംസ്കാരികവേദി ഭാരവാഹി കെ .എൻ. സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം, ഒരു ഉദ്യോഗസ്ഥൻ കൂടി സസ്പെൻഷനിൽ

കണ്ണൂര്‍.ഗോവിന്ദചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗസ്ഥൻ കൂടി സസ്പെൻഷനിൽ.കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അബ്ദുൽ സത്താറിനെയാണ് സസ്പെൻറ് ചെയ്തത്.ഗോവിന്ദച്ചാമി ജയിൽ ചാടിയതിനെ തുടർന്ന് അബ്ദുൽ സത്താർ മാധ്യമങ്ങളിലൂടെ ചില വിവരങ്ങൾ പങ്കുവെച്ചിരുന്നു.തുടർന്നാണ് ഇയാൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. മാധ്യമങ്ങളിലൂടെ വിവരങ്ങൾ പങ്കുവെച്ചത് വകുപ്പിന് മാനക്കേട് ഉണ്ടാക്കി യെന്നും മറ്റ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർത്തുവെന്നും ജയിൽ വകുപ്പിന്റെ കണ്ടെത്തൽ. തുടർന്നാണ് അബ്ദുൽ സത്താറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. അബ്ദുൽ സത്താർ നേരത്തെ കണ്ണൂർ ജയിലിൽ ജോലി നോക്കവേ ഉണ്ടായ ചില കാര്യങ്ങളാണ് മാധ്യമത്തോട് പങ്കുവെച്ചത് .

മുട്ടത്ത് കോളനി – മുല്ലമൂട് റോഡ് തകർന്നു,പ്രതിഷേധവുമായി സിപിഎം

ശാസ്താംകോട്ട:റീടാറിംഗ് കഴിഞ്ഞ് നാല് മാസം തികയും മുൻപേ തകർന്ന മുട്ടത്ത് കോളനി – മുല്ലമൂട് റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് സിപിഎം ഇടവനശ്ശേരി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം തുടങ്ങി.കഴിഞ്ഞ വർഷം ജൂലൈയിൽ അന്നത്തെ മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജിയോളജിയുടെ അനുമതിയില്ലാതെ റോഡിൽ നിന്ന് മണ്ണ് മാറ്റാൻ ശ്രമിച്ചത് പ്രദേശവാസികളും സിപിഎം പ്രവർത്തകരും ചേർന്ന് തടഞ്ഞിരുന്നു.തുടർന്ന്, ജിയോളജി വകുപ്പ് നടത്തിയ പരിശോധനയിൽ 2.60 ലക്ഷം രൂപ പിഴ ചുമത്തിയാണ് മണ്ണ് മാറ്റിയത്.ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രദേശവാസികൾ പരാതി നൽകിയിട്ടുണ്ട്.സബ് കോൺട്രാക്ടറെ ഉപയോഗിച്ച് നിർമ്മിച്ച റോഡിന്റെ ഗുണനിലവാരമില്ലായ്മയാണ് തകർച്ചയ്ക്ക് കാരണമെന്ന് സിപിഎം ആരോപിച്ചു.സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങളായ എസ്.സത്യൻ,മുടിത്തറ ബാബു,ടി.ഓമനക്കുട്ടൻ,ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കമൽദാസ്,പ്രകാശ്,രേണുക എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

കോൺഗ്രസ്‌ പുലിക്കുളം വാർഡ് കുടുംബ സംഗമവും അവാർഡ് ദാനവും നടത്തി

ശൂരനാട്:കോൺഗ്രസ്‌ ശൂരനാട് വടക്കു പുലിക്കുളം വാർഡ് കുടുംബ സംഗമം മറ്റത്തു തറവാട്ടിൽ നടന്നു. ജില്ലാകോൺഗ്രസ്സ് നിർവാഹക സമിതി അംഗം തണ്ടിൽ നൗഷാദ് ഉദ്ഘാടനം ചെയ്തു.
ചെയ്തു.ശൂരനാട് വാസു അധ്യക്ഷനായി.
ആർ. എസ്. പി നേതാവ് ഉല്ലാസ് കോവൂർ മുഖ്യ പ്രഭാഷണം നടത്തി.വില്ലാടൻ പ്രസന്നൻ, നളിനാക്ഷൻ, കബീർ, ശൂരനാട് സുവർണൻ,കോഴിശ്ശേരിൽ അശോകൻ പിള്ള,വിക്രമപിള്ള, സുരേഷ്, അമ്പിലെത്ത് കോമളൻ
തുടങ്ങിയവർ സംസാരിച്ചു. ഉന്നത മാർക്ക് വാങ്ങി വിജയിച്ച കുട്ടികൾക്കുള്ള ഉപഹാരം അഡ്വ. സുധികുമാർ വിതരണം വിതരണം ചെയതു.