24.4 C
Kollam
Wednesday 31st December, 2025 | 05:56:43 AM
Home Blog Page 756

ആർഎസ്എസ് സംഘടിപ്പിച്ച വിദ്യാഭ്യാസ സമ്മേളനമായ ജ്ഞാനസഭയില്‍ വിസിമാര്‍

കൊച്ചി. ആർഎസ്എസ് സംഘടിപ്പിച്ച വിദ്യാഭ്യാസ സമ്മേളനമായ ജ്ഞാനസഭയിൽ പങ്കെടുത്ത് കേരളത്തിൽ നിന്നുള്ള വിസിമാരും. കേരള സർവകലാശാല വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ , കണ്ണൂർ, കാലിക്കറ്റ്, കുഫോസ് വിസിമാരാണ് ജ്ഞാനസഭയിൽ പങ്കെടുത്തത്. അതേസമയം,
ഭാരതത്തിന് പകരമല്ല ഇന്ത്യ എന്ന് ആർഎസ്എസ് സർ സംഘചാലക് ഡോ.മോഹൻ ഭാഗവത് പറഞ്ഞു .

സർവകലാശാല വൈസ് ചാൻസിലർമാർ സംഘപരിവാർ ബന്ധം പ്രകടിപ്പിക്കുന്നുവെന്ന വിമർശനങ്ങൾക്കിടെയാണ് ആർഎസ്എസ് നേതൃത്വം നൽകുന്ന ശിക്ഷാ സംസ്കൃതി ഉദ്ധാൻ ന്യാസിന്റെ വിദ്യാഭ്യാസ സമ്മേളനത്തിൽ വിസിമാർ പങ്കെടുത്തത്.കേരളാ വി.സി.ഡോ. മോഹനൻ കുന്നുമ്മൽ,കോഴിക്കോട് വി.സി ഡോ പി രവീന്ദ്രൻ,കണ്ണൂര്‍ വി.സി ഡോ കെ.കെ.സാജു,കുഫോസ് വി.സി പ്രോഫ എ.ബിജുകുമാർ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു. കുഫോസ് വിസി ഒഴികെയുള്ള മറ്റു വിസിമാർ ആർ.എസ്.എസ് സർസംഘചാലക് പങ്കെടുത്ത പരിപാടിയിലും സംബന്ധിച്ചു. പരിപാടിക്കെതിരെയുള്ള വിമർശനങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് കേരള വിസി പ്രതികരിച്ചില്ല

വിദ്യാഭ്യാസത്തിലൂടെ വികസിത ഭാരതമെന്ന വിഷയത്തിലൂന്നിയുള്ള പൊതുസമ്മേനത്തിൽ മോഹൻ ഭാഗവത് മുഖ്യപ്രഭാഷണം നടത്തി. ഭാരതത്തിന് പകരമല്ല ഇന്ത്യ ഭാരതത്തെ ഭാരതം എന്ന് തന്നെ പറയണം എന്ന് മോഹൻ ഭാഗവത്

ദേശീയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസ രംഗത്ത് വൻ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഗവർണർ രാജേന്ദ്ര അര്‍ലേക്കർ .

രാജ്യത്തെ വിവിധ സർവ്വകലാശാലകളിലെ വി.സി.മാരെയടക്കം പങ്കെടുപ്പിച്ച് വിദ്യാഭ്യാസ നയമടക്കം ചർച്ച ചെയ്യുന്ന ദേശീയ സമ്മേളനം കൊച്ചിയിൽ നാളെയും തുടരും . കേരളത്തിൽ ഇതാദ്യമായാണ് ആർഎസ്എസ് വിപുലമായ വിദ്യാഭ്യാസ സമ്മേളനം നടത്തുന്നത്

ശശി തരൂരിനെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കണമെന്ന് അടൂർ ഗോപാലകൃഷ്ണൻ

തിരുവനന്തപുരം.ശശി തരൂരിനെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കണമെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ശശി തരൂരിന് ഉയരം കൂടിയതിനാലാകാം അംഗീകരിക്കാത്തത്.ശരാശരിക്കാർ മാത്രം മതിയെന്ന കാഴ്ചപ്പാടാണ് മലയാളിക്കെന്നും ഒരാൾ കുറച്ച് ഉയർന്നാൽ വെട്ടിക്കളയുമെന്നും അടൂർ.തിരുവനന്തപുരത്ത് ശശി തരൂരിന് പി കേശവദേവ് സാഹിത്യ,ഡയബസ്ക്രീൻ പുരസ്‌കാരം നൽകി കൊണ്ട് സംസാരിക്കുകയായിരുന്നു അടൂർ ഗോപാലകൃഷ്ണൻ.

ഈ വർഷത്തെ കേശവദേവ് സാഹിത്യപുരസ്കാരം ശശി തരൂർ എംപിയും, ആരോഗ്യമേഖലയ്ക്കുള്ള പി. കേശവദേവ് ഡയബ്സ് സ്ക്രീൻ പുരസ്കാരം ഡയബറ്റോളജിസ്റ്റും ഗ്ലോബൽ ഹെൽത്ത് ലീഡറുമായ ഡോ. ബൻഷി സാബുവും ഏറ്റു വാങ്ങി. തിരുവനന്തപുരം ഹിൽട്ടൺ ഗാർഡനിൽ നടന്ന പുരസ്കാര വിതരണ ചടങ്ങ് അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മണിയൻപിള്ള രാജു, ജോർജ്ജ് ഓണക്കൂർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു

സ്കൂളുകളിലെ പരിശോധന മൂന്നാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും

തിരുവനന്തപുരം.സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ്, സ്കൂളുകളിലെ പരിശോധന മൂന്നാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും വിദ്യാഭ്യാസ വകുപ്പ് പരിശോധന നടത്തും. സ്കൂൾ തുറക്കുന്നതിന് മുമ്പുള്ള പരിശോധന കാര്യക്ഷമമായിരുന്നില്ലന്ന് കാട്ടിയാണ് വീണ്ടും പരിശോധന. സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ്സിൽ കടുത്ത നടപടിക്ക് ഒരുങ്ങി തദ്ദേശ വകുപ്പും. സ്കൂളുകളിൽ നടത്തുന്ന തദ്ദേശ വകുപ്പിന്റെ പരിശോധന ഈ ആഴ്ച പൂർത്തിയാകും. നൂറുകണക്കിന് കെട്ടിടങ്ങൾ പൊളിച്ചു മാറ്റേണ്ടവയാണെന്ന് തദ്ദേശ വകുപ്പ് ഇതിനകം കണ്ടെത്തിയിട്ടുണ്ട്

മൂന്നാറിലെ മണ്ണ് നീക്കം വൈകും

മൂന്നാര്‍. ദേശീയപാതയിൽ മൂന്നാർ ദേവി കുളത്തിന് സമീപം ഉണ്ടായ മണ്ണ് നീക്കം വൈകും. ദേശീയപാത അതോറിറ്റിയും ദേവികുളം സബ് കളക്ടർ സംഭവസ്ഥലം സന്ദർശിച്ചു സാഹചര്യം വിലയിരുത്തി. മണ്ണ് പൂർണമായി നീക്കാൻ ദിവസങ്ങൾ വേണ്ടിവരും എന്ന് സബ് കളക്ടർ. വലിയ എസ്കലേറ്ററുകളുടെ സഹായത്തോടെ മണ്ണ് നീക്കം സാധ്യമാകൂ എന്നും സബ് കളക്ടർ

ധർമസ്ഥല, പ്രത്യേക സംഘം ഇന്ന് ബൽത്തങാടിയിൽ അന്വേഷണം ആരംഭിക്കും

മംഗളുരു.ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കുന്ന പ്രത്യേക സംഘം ഇന്ന് ബൽത്തങാടിയിൽ എത്തി അന്വേഷണം ആരംഭിക്കും. ശുചീകരണ തൊഴിലാളിയുടെ മൊഴിയെടുപ്പ് പൂർത്തിയായി. അന്വേഷണത്തിന്റെ മേൽനോട്ട ചുമതലയുള്ള ഡിജിപി പ്രണബ് മോഹൻതി ഇന്നലെ രാത്രി എസ് ഐ ടി യുടെ പ്രത്യേകം യോഗം വിളിച്ച് തൊഴിലാളിയുടെ മൊഴി വിശകലനം ചെയ്തു. ഏറെ സങ്കീർണത നിറഞ്ഞ കേസ് ആയതിനാൽ എല്ലാ വശവും പരിശോധിച്ച ശേഷമാകും കുഴിയെടുത്തുള്ള പരിശോധന. എന്നാൽ ഈ പരിശോധന വൈകിപ്പിച്ചാൽ തെളിവ് നഷ്ടപ്പടുമെന്ന് ആശങ്കയും അന്വേഷണസംഘത്തിനുണ്ട്. മൃതദേഹങ്ങൾ
മറവുചെയ്‌തെന്ന് ശുചീകരണ തൊഴിലാളി വെളിപ്പടുത്തിയ ചിലയിടങ്ങൾ ഇന്ന് അന്വേഷണസംഘം പരിശോധിക്കും.

ചിത്തിര മെറിറ്റ് അവാർഡ് 2025

മൈനാഗപ്പള്ളി. മൈനാഗപ്പള്ളി ശ്രീചിത്തിര വിലാസം യു പി സ്കൂളിൽ ചിത്തിര മെറിറ്റ് അവാർഡ് വിതരണവും രക്ഷകർത്തൃ സംഗമവും നടന്നു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾക്കും എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പിന് അർഹത നേടിയ സ്കൂളിലെ വിദ്യാർഥികൾക്കുമാണ് ചിത്തിര മെറിറ്റ് അവാർഡ് നൽകുന്നത്.
ശ്രീ ചിത്തിര വിലാസം യുപി സ്കൂൾ മാനേജ്മെന്റ് ഏർപ്പെടുത്തിയിട്ടുള്ള ചിത്തിര മെറിറ്റ് അവാർഡ് കഴിഞ്ഞ 17 വർഷമായി വിതരണം ചെയ്യുന്നു. ഈ വർഷം 60 വിദ്യാർഥികളാണ് മെറിറ്റ് അവാർഡിന് അർഹത നേടിയത്.സ്കൂൾ മാനേജർ കല്ലട ഗിരീഷ് അവാർഡുകൾ വിതരണം ചെയ്തു.
സ്കൂളിൽ നടന്ന രക്ഷകർത്തൃ സംഗമം മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനാഫ് മൈനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പിടിഎ പ്രസിഡന്റ് അർഷാദ് മന്നാനി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രഥമാധ്യാപിക എസ് ജയലക്ഷ്മി,പി ടി എ വൈസ് പ്രസിഡന്റ് റസീന,എം പി റ്റി എ പ്ര
സിഡന്റ് ലീന സാമുവൽ , സ്റ്റാഫ്‌ സെക്രട്ടറി ബി. എസ്.സൈജു,ഉണ്ണി ഇലവിനാൽ,രശ്മി, പ്രീത,അനന്തകൃഷ്ണൻ, വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.

മുട്ടത്ത് കോളനി – മുല്ലമൂട് റോഡ് തകർന്നു,പ്രതിഷേധവുമായി സിപിഎം

മൈനാഗപ്പള്ളി:.റീടാറിംഗ് കഴിഞ്ഞ് നാല് മാസം തികയും മുൻപേ തകർന്ന മുട്ടത്ത് കോളനി – മുല്ലമൂട് റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് സിപിഎം ഇടവനശ്ശേരി  ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം തുടങ്ങി.കഴിഞ്ഞ വർഷം ജൂലൈയിൽ അന്നത്തെ മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജിയോളജിയുടെ അനുമതിയില്ലാതെ റോഡിൽ നിന്ന് മണ്ണ് മാറ്റാൻ ശ്രമിച്ചത് പ്രദേശവാസികളും സിപിഎം പ്രവർത്തകരും ചേർന്ന് തടഞ്ഞിരുന്നു.തുടർന്ന്, ജിയോളജി വകുപ്പ് നടത്തിയ പരിശോധനയിൽ 2.60 ലക്ഷം രൂപ പിഴ ചുമത്തിയാണ് മണ്ണ് മാറ്റിയത്.ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രദേശവാസികൾ പരാതി നൽകിയിട്ടുണ്ട്.സബ് കോൺട്രാക്ടറെ ഉപയോഗിച്ച് നിർമ്മിച്ച റോഡിന്റെ ഗുണനിലവാരമില്ലായ്മയാണ് തകർച്ചയ്ക്ക് കാരണമെന്ന് സിപിഎം ആരോപിച്ചു.സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങളായ എസ്.സത്യൻ,മുടിത്തറ ബാബു,ടി.ഓമനക്കുട്ടൻ,ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കമൽദാസ്,പ്രകാശ്,രേണുക എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

കളത്തിൽ ഗോപാലകൃഷ്ണപിള്ള നിര്യാതനായി

തേവലക്കര. അരിനല്ലൂർ റിട്ട. എസ് പി കളത്തിൽ ഗോപാലകൃഷ്ണപിള്ള (69) നിര്യാതനായി.

ജനകീയനായ പൊലിസ് ഓഫീസർ എന്ന പേരിൽ ശ്രദ്ധേയനായിരുന്നു.

മിൽമ ഡയറക്ടർ ബോർഡ് മെമ്പർ,കോയി വിള വിജയൻ സ്മാരക ട്രസ്റ്റ് ചെയർമാൻ
അരിനല്ലൂർ ക്ഷീരോൽപ്പാദക സഹകരണ സംഘം പ്രസിഡന്റ്
യൂഡിഎഫ് തേവലക്കര മണ്ഡലം ചെയർമാൻ എന്നീ പദവികൾ വഹിച്ചിരുന്നു.

സംസ്കാരം രാത്രി എട്ടിന് വീട്ടുവളപ്പിൽ. രാജലക്ഷ്മിയാണ് ഭാര്യ. മക്കള്‍. ഗോകുല്‍കൃഷ്ണന്‍(അസി.എന്‍ജിനീയര്‍, പൊതുമരാമത്ത് വിഭാഗം),ഡോ.ഗോപീകൃഷ്ണന്‍ (പീഡിയാട്രീഷ്യൻ, അസീസിയ മെഡിക്കൽ കോളജ് ആശുപത്രി ,മീയണ്ണൂർ),, അഡ്വ.ഗൗതംകൃഷ്ണന്‍. മരുമകൾ’ ഡോ അഞ്ജലി എം പിള്ള ( ടാറ്റ മെമ്മോറിയൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, മുംബൈ)

ഇന്ത്യ-ഇംഗ്ലണ്ട് മാഞ്ചസ്റ്റർ ടെസ്റ്റ് സമനിലയിൽ

രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ എന്നിവരുടെ അപരാജിത സെഞ്ച്വറികളുടെ മികവിൽ ഇന്ത്യ- ഇംഗ്ലണ്ട് മാഞ്ചസ്റ്റർ ടെസ്റ്റ് സമനിലയിൽ. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 425 റൺസ് നേടി. ഇന്നിങ്‌സ് തോൽവി പ്രതീക്ഷിച്ചിരുന്ന ഇന്ത്യയ്ക്ക് ഇവരുടെ പ്രകടനം ആണ് സമനില സമ്മാനിച്ചത്.

പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട്
പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്. നാളെപ്രതിപക്ഷ എംപിമാർ പ്രതിഷേധിക്കും. നാളെ പാർലമെൻറ് കവാടത്തിൽ പ്രതിപക്ഷ എംപിമാർ പ്രതിഷേധിക്കും.