26.7 C
Kollam
Wednesday 31st December, 2025 | 11:46:11 AM
Home Blog Page 753

കുന്നത്തൂർ റോയൽ വൈസ് മെൻ ക്ലബ് സ്ഥാനാരോഹണം

ശാസ്താംകോട്ട :കുന്നത്തൂർ റോയൽ വൈസ് മെൻ ക്ലബിൻ്റെ 2025-26 വർഷത്തെ പുതിയ അംഗങ്ങളുടെ സ്ഥാനാരോഹണം വൈസ് മെൻ ഇൻ്റർനാഷണൽ പ്രസിഡൻ്റ് അഡ്വ. ഷാനവാസ് ഖാൻ നിർവ്വഹിച്ചു.PRD വെങ്കേഷ്,LRD ഇലക്ട് ഷജൻഷാ, ഡിസ്ട്രിക്ട് ഗവർണ്ണർ ശരത്ചന്ദ്രൻ പി, LRD ഇലക്ട് ജോബി വർഗ്ഗീസ്,

സുരേഷ് കുമാർ . ബി, ബിജു പി , ഉഷാലയം ശിവരാജൻ ജിലിൻ ചാൾസ്, ശശിധരൻ പിള്ള കെ, എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ചന്ദ്രബോസ് K(പ്രസിഡൻ്റ ) സ്റ്റാലിൻ രാജഗിരി (സെക്രട്ടറി) അഭിജിത്ത് (ട്രഷർ ) സ്റ്റാലിൻ ജോൺസൺ ( ബുള്ളറ്റിൻ എഡിറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.

മദ്രസാ അധ്യാപക ശില്പശാല

പോരുവഴി . മയ്യത്തുംകര ഹനഫി മഹൽ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ മദ്രസാ അധ്യാപകർക്കായി ശില്പശാല നടത്തി. ജമാഅത്ത് പ്രസിഡന്റ്‌ അർത്തിയിൽ അൻസാരി ഉത്ഘാടനം ചെയ്തു. ചിഫ്ഇമാം ഹാഫിസ് അബ്ദുൽ സലാംമൗലവി അധ്യക്ഷത വഹിച്ചു. ജമാഅത്ത് ജനറൽ സെക്രട്ടറി അയന്തിയിൽ ശിഹാബ്, ട്രഷറർ ഷാജി കല്ലടക്കാന്റെ വിള,ഹാരിസ് മന്നാനി,കെ കെ. റഷീദ് ബാഖവി, സഹിൽ അൽ കാസ്മി,ഹാഫിസ് നിയാസ് റഷാദി,സജീർ നൂരിഅൽ കാസ്മി,എന്നിവർ സംസാരിച്ചു.സംസം നൂരി അൽ കാശ്ഫി ബോധവൽകരണ ക്ലാസിന് നേതൃത്വംനൽകി

യങ് മൈന്‍ഡ്സ് ക്ലബ്ബ്‌ വാർഷികവും സ്ഥാനാരോഹണവും

ശാസ്താംകോട്ട.യങ് മൈൻഡ്‌സ് ഇന്റർ നാഷണൽ ശാസ്താംകോട്ട ലേക്സിറ്റി ക്ലബ്ബിന്റെ വാർഷിക സമ്മേളനം ട്രാക്കോ കേബിൾസ് ചെയർമാൻ വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ശാസ്താംകോട്ട ജെമിനി ഹൈറ്റ്സ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് രാജേഷ് രാമകൃഷ്ണൻ അധ്യക്ഷനായിരുന്നു.ജോസ് ജെ തോമസിന്റെ നേതൃത്വത്തിലുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ഏലാമുഖത്ത് ഹരീഷും, പുതിയ അംഗത്വ വിതരണം കെ സുരേഷ് കുമാറും , സുവനീർ

പ്രകാശനം ജോർജ് ജോസിയും ,വിദ്യാഭ്യാസ അവാർഡ് വിതരണം ശാന്താലയം സുരേഷും ,പ്രോജക്ട് ഉദ്ഘാടനം രാകേഷ് ഗുരുകുലവും നിർവഹിച്ചു.ജോസ് മത്തായി,എസ് ദിലീപ് കുമാർ,അഡ്വ. മോഹൻ കുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

പുതിയ ഭാരവാഹികളായി ജോസ് ജെ തോമസ് (പ്രസിഡന്റ്‌), അഡ്വ മോഹൻ കുമാർ (സെക്രട്ടറി), രാജേന്ദ്രൻ പിള്ള (ട്രഷറർ), അജിത് കുമാർ (സുവനിർ എഡിറ്റർ), രാജേഷ് രാമകൃഷ്ണൻ (ചീഫ് കോർഡിനേറ്റർ), എന്നിവർ അധികാരമേറ്റു.

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പഞ്ചായത്തിന് വീഴ്ച പറ്റിയെന്ന് സമ്മതിച്ച് തദ്ദേശഭരണവകുപ്പ്

തിരുവനന്തപുരം. തേവലക്കരയിൽ ഹൈസ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പഞ്ചായത്തിന്
വീഴ്ച പറ്റിയെന്ന് സമ്മതിച്ച് തദ്ദേശഭരണവകുപ്പ്. സുരക്ഷാ ഭീഷണിയുളള രീതിയിൽ വൈദ്യുതി
ലൈൻ കടന്നുപോകുന്നത് റിപോർട്ട് ചെയ്യാത്തതിൽ അസിസ്റ്റൻറ് എഞ്ചിനീയറുടെ ഭാഗത്ത് ജാഗ്രത
കുറവ് ഉണ്ടായെന്ന് റിപോർട്ട് തുറന്നു സമ്മതിക്കുന്നു. അനുമതിയില്ലാതെ നിർമ്മിച്ച സൈക്കിൾ ഷെഡ്
പൊളിച്ച് നീക്കുകയായിരുന്നു ഉചിതമെന്നും റിപോർട്ടിൽ പറയുന്നുണ്ട്.അനധികൃത നിർമാണം
ക്രമവൽക്കരിക്കണമെന്ന നിർദേശം അവഗണിച്ച സ്കൂൾ മാനേജ്മെൻറിനെതിരെയും റിപ്പോർട്ടിൽ
കുറ്റപ്പെടുത്തലുണ്ട്.

തേവലക്കരയിൽ എട്ടാം ക്ളാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ തദ്ദേശ ഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ സമർപ്പിച്ച രണ്ടാമത്തെ റിപോർട്ടിലാണ് വീഴ്ച തുറന്ന് സമ്മതിക്കുന്നു.എങ്ങും തൊടാതെയുളള ആദ്യ
റിപോർട്ട് മന്ത്രി എം.ബി.രാജേഷ് തളളിയതോടെയാണ് വീഴ്ച സമ്മതിച്ച് പുതിയ റിപോർട്ട് സമർപ്പിച്ചത്.
സ്കൂൾ കെട്ടിടത്തിൻെറ ചുവരിനോട് ചേർന്ന് തന്നെയാണ് സൈക്കിൾ ഷെഡ് നിർമ്മിച്ചത് ഷെഡിൻെറ മേൽക്കൂരക്ക് 88cm മുകളിലൂടെയാണ് ലോ ടെൻഷൻ വൈദ്യുതി ലൈൻ കടന്നുപോകുന്നത് സ്ഥല പരിശോധന നടത്തിയപ്പോൾ ദൂരപരിധി
പാലിക്കാതെ ലൈൻ കടന്നുപോകുന്നത് റിപോർട്ട് ചെയ്യാത്തതിൽ മൈനാഗപ്പളളി പഞ്ചായത്ത് അസിസ്റ്റൻറ്
എഞ്ചിനീയറുടെ ഭാഗത്ത് ജാഗ്രത കുറവുണ്ടായിഎന്നാണ് റിപോർട്ടിലെ കണ്ടെത്തൽ.അനധികൃതമായി
നിർമ്മിച്ച സൈക്കിൾ ഷെഡ് ക്രമവൽക്കരിക്കാൻ സ്കൂൾ മാനേജ്മെൻറിനോട് നിർദ്ദേശിക്കുന്നതിന്
പകരം ഷെഡ് അടിയന്തിരമായി പൊളിച്ച് നീക്കാൻ നടപടി സ്വീകരിക്കുകയായിരുന്നു ഉചിതമെന്നും
ചീഫ് എഞ്ചിനീയറുടെ റിപോർട്ടിൽ പറയുന്നു. 27 കൊല്ലം പഴക്കമുളള കെട്ടിടത്തോട് ചേർന്ന്
നിർമ്മിച്ച സൈക്കിൾ ഷെഡിന് കെട്ടിട നിർമ്മാണ ചട്ട പ്രകാരം പഞ്ചായത്തിൽ നിന്ന് അനുമതി
വാങ്ങിയിട്ടില്ല.സൈക്കിൾ ഷെഡിന് KSEBയിൽ നിന്നും അനുമതി വാങ്ങിയിട്ടില്ല.അനുമതിയില്ലാതെ
നടത്തിയ നിർമ്മാണം ക്രമവൽക്കരിക്കാൻ നടപടി സ്വീകരിക്കണമെന്ന് രേഖാമൂലം നിർദ്ദേശം
നൽകിയിട്ടും സ്കൂൾ മാനേജ്മെൻറ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് റിപോർട്ട് കുറ്റപ്പെടുത്തുന്നു.
ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ പൊതു കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് നൽകുന്നതിന്
തദ്ദേശ ഭരണ വകുപ്പ് എഞ്ചിനീയർക്ക് പുറമേ സ്കൂൾ മാനേജ്മെൻറ് പ്രതിനിധി,പി.ടിഎ പ്രതിനിധി
ഹെഡ്മാസ്റ്റർ, സ്ഥലപരിധിയിലെ KSEB പ്രതിനിധി എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിക്കണമെന്നും
റിപോർട്ട് സർക്കാരിനോട് ശുപാർശ ചെയ്യുന്നുണ്ട്

കർഷകരെ ആദരിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു


മൈനാഗപ്പള്ളി.ചിങ്ങം 1 കർഷകദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തുന്ന പരിപാടിയിൽ കർഷകരെ ആദരിക്കുന്നതിനു മികച്ച മുതിർന്ന കർഷകൻ, മികച്ച കർഷകൻ, മികച്ച വനിതാ കർഷക, മികച്ച ജൈവ കൃഷി അവലംബിക്കുന്നവർ, മികച്ച വിദ്യാർത്ഥി കർഷകൻ / കർഷക, മികച്ച ക്ഷീര കർഷകൻ എന്നീ വിഭാഗങ്ങളിൽ അപേക്ഷകൾ ഓഗസ്റ്റ് 5 ന് വൈകീട്ട് 5 മണിക്ക് മുൻപായി കൃഷിഭവനിൽ സ്വീകരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ഫോൺ – 9383470236

ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബിഎസ്എഫ് ജവാൻ്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും

ശാസ്താംകോട്ട (കൊല്ലം):പശ്ചിമ ബംഗാളിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബിഎസ്എഫ് ജവാൻ്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും.മുതുപിലാക്കാട് കിഴക്ക്
പൈപ്പ് മുക്കിന് സമീപം അമ്പിയിൽ വീട്ടിൽ പ്ലാസിഡിൻ്റെയും സുജാതയുടെയും മകൻ നെസീപിനെ(39) ശനിയാഴ്ച വൈകിട്ടോടെയാണ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ ചൊവ്വാഴ്ച ലീവെടുത്ത് നാട്ടിലേക്ക് മടങ്ങുകയാണെന്ന് സഹപ്രവർത്തകരെ അറിയിച്ചിരുന്നു.എന്നാൽ നാട്ടിലേക്ക് മടങ്ങാതെ ജോലി സ്ഥലത്തിന് സമീപമുള്ള റെയിൽവേ സ്റ്റേഷനടുത്തുള്ള ഹോട്ടലിൽ റൂമെടുത്ത് കഴിയുകയായിരുന്നു.മൃതദേഹം ചൊവ്വ രാവിലെ വീട്ടിലെത്തിച്ച് പൊതുദർശനത്തിന് ശേഷം സംസ്കരിക്കും.ആശാ രാജ് ഭാര്യയും നന്ദകിഷോർ,അതിഥി നന്ദ എന്നിവർ മക്കളുമാണ്.സഞ്ചയനം:ശനിയാഴ്ച രാവിലെ 8ന്.

എം.ആര്‍ അജിത്കുമാറിന് പുതിയ ലാവണം

തിരുവനന്തപുരം.എം.ആര്‍ അജിത്കുമാറിനെ പോലീസില്‍ നിന്ന് മാറ്റി. എക്‌സൈസ് കമ്മിഷണറായി പുതിയ നിയമനം. ട്രാക്ടര്‍ വിവാദത്തില്‍ നടപടിക്ക് ഡി.ജി.പി ശുപാര്‍ശ നല്‍കിയിരുന്നു. നിലവില്‍ ബറ്റാലിയന്‍ എഡിജിപിയാണ് എംആര്‍ അജിത്കുമാര്‍. ഉത്തരവ് അല്പസമയത്തിനകം

കാര്യങ്ങള്‍ ഒട്ടും ഓപ്പണല്ല, കൊല്ലം ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലയില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കേരള സര്‍വ്വകലാശാലയില്‍ തുടര്‍പഠനം നിഷേധിക്കുന്നെന്ന് പരാതി

കൊല്ലം. ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലയില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കേരള സര്‍വ്വകലാശാലയില്‍ തുടര്‍പഠനത്തിന് അര്‍ഹതയില്ലെന്ന് ആക്ഷേപം. വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠന അപേക്ഷകള്‍ കേരള സര്‍വ്വകലാശാല നിരസിക്കുന്നതാണ് പരാതിയായത് . നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവി പ്രതിസന്ധിയിലെന്നാണ് ആക്ഷേപം. കേരള വൈസ് ചാന്‍സിലര്‍ക്ക് കത്ത് അയച്ച് ശ്രീനാരായണ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍.

ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലയില്‍ നിന്ന് മലയാളത്തില്‍ എംഎ കഴിഞ്ഞ കൊല്ലം സ്വദേശിനി ദര്‍ശന മലയാളം ബിഎഡ് പ്രവേശനത്തിന് കേരള സര്‍വ്വകലാശാലയില്‍ അപേക്ഷ നല്‍കിയെങ്കിലും ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലയില്‍ പഠിച്ചു എന്ന ഒറ്റ കാരണത്താല്‍ പഠിക്കാനുള്ള അവസരം നിഷേധിച്ചതായാണ് പരാതി..ഈ കുട്ടി ദിവസങ്ങളായി യൂണിവേഴ്‌സിറ്റിയില്‍ കയറി ഇറങ്ങുന്നു.

ഇത് ഒരാളുടെ സ്ഥിതി അല്ല.. ഓപ്പണ്‍ സര്‍വ്വകലാശാലയില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും കഴിഞ്ഞ നിരവധി വിദ്യാര്‍ത്ഥികളെയാണ് കേരള സര്‍വ്വകലാശാല പുറത്ത് നിര്‍ത്തിയിരിക്കുന്നത്.. കേരളത്തിലെ മറ്റ് സര്‍വ്വകലാശാലകള്‍ അംഗീകരിക്കുന്നുണ്ടെങ്കിലും കേരള സര്‍വ്വകലാശാല മാത്രം അംഗീകരിക്കാത്ത നിലയാണ്.. നിലവില്‍ ഉപരിപഠനത്തിനുള്ള 10 ഓളം അപേക്ഷകളാണ് കേരള സര്‍വ്വകലാശാലയുടെ കനിവ് കാത്ത് കിടക്കുന്നത്.ശ്രീനാരായണ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ ജഗതി രാജ് വിപി, കേരള വിസി മോഹനന്‍ കുന്നുമലിന് കത്ത് അയച്ചു.. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിന് വിരുദ്ധമായാണ് കേരള സര്‍വ്വകലാശാല തീരുമാനമെന്നും, അത് തിരുത്തണമെന്നും ആവശ്യപ്പെട്ടാണ് കത്ത്. ഉന്നതതലത്തില്‍ അടിയന്തര ഇടപെടലുണ്ടൊയില്ലെങ്കില്‍ തങ്ങളുടെ ഭാവി തുലാസിലാവുമെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നു.

വൈക്കം മുറിഞ്ഞപുഴയിൽ 23 പേർ സഞ്ചരിച്ച വള്ളം മറിഞ്ഞ് ഒരാളെ കാണാതായി

കോട്ടയം. വൈക്കം മുറിഞ്ഞപുഴയിൽ 23 പേർ സഞ്ചരിച്ച വള്ളം മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാളെ കാണാതായി. പാണാവള്ളി സ്വദേശി സുമേഷിനെയാണ് കാണാതായത്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

ഉച്ചയ്ക്ക് 2 കാലോടെ ആയിരുന്നു അപകടം.
കാട്ടിക്കുന്നിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു 23 അംഗ സംഘം. .ചടങ്ങുകൾ പൂർത്തിയായ ശേഷം പാണാവള്ളിയിലേക്ക് മടങ്ങുമ്പോൾ വള്ളം മുങ്ങുകയായിരുന്നു . സ്ത്രീകൾ അടക്കം 23 പേരും വെള്ളത്തിൽ വീണു. സംഭവം കണ്ട് സ്ഥലത്തേക്ക് എത്തിയ മറ്റൊരു വള്ളക്കാർ രക്ഷകരായി.
.
19 പേരെ വള്ളത്തിൽ കയറ്റി കരയിൽ എത്തിച്ചു. അപകടം നടന്നതിന് പിന്നാലെ നാലുപേർ മറുകരയിലേക്ക് നീന്തി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഇതിൽ പാണാവള്ളി സ്വദേശി സുമേഷ് എന്ന കണ്ണൻ കരയിലെത്തിയില്ല .

സുമേഷനു വേണ്ടി തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. അപകടത്തിൽപ്പെട്ട വള്ളം പെരുമ്പളത്ത് നിന്ന് കണ്ടെത്തി. .
നേവിയുടെ സഹായം അടക്കം തേടുമെന്ന് സി കെ ആശ എംഎൽഎ.

മൂവാറ്റുപുഴയാർ വേമ്പനാട്ടുകായലിലേക്ക് ചേരുന്ന സ്ഥലത്താണ് അപകടമുണ്ടായത്. ശക്തമായ കാറ്റും തിരയുമാണ് വള്ളം മുങ്ങാൻ കാരണമായത് .

കന്യാസ്ത്രീകളുടെ അറസ്റ്റ് , പ്രതിരോധത്തിലായി സംസ്ഥാന ബിജെപി

തിരുവനന്തപുരം.ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിരോധത്തിലായി സംസ്ഥാന ബിജെപി. മറുപടിയില്ലാതെ ഉരുണ്ട് കളിക്കുന്ന നേതൃത്വത്തിന്റെ നിലപാടിൽ ബിജെപിയുടെ ക്രൈസ്തവ നയതന്ത്രം മുഴുവൻ പാളി. വിഷയം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനുള്ള സിപിഐഎം- കോൺഗ്രസ് നീക്കം വിജയം കണ്ടതും ബിജെപിയുടെ ഉത്തരം മുട്ടിക്കുന്നു.
ഛത്തീസ്ഗഡിലേക്ക് പ്രതിനിധി സംഘത്തെ അയക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന ബിജെപി .

ഈസ്റ്റർ ദിന നയതന്ത്രം, ക്രിസ്ത്മസ് കുടുംബ സന്ദർശനം, ക്രൈസ്തവ ന്യൂനപക്ഷങ്ങളുമായുള്ള ആശയവിനിമയത്തിനും അവരെ ചേർത്തുനിർത്തുന്നതിനും പുതിയ ഭാരവാഹി പട്ടികയിൽ ക്രൈസ്തവ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ്, ഭരണ നിർവഹണത്തിന് ചുക്കാൻ പിടിക്കാൻ ക്രൈസ്തവ സമുദായ അംഗമായ കേന്ദ്രമന്ത്രി…
സംസ്ഥാനത്തെ ക്രൈസ്തവർക്കിടയിൽ സ്വാധീനമുറപ്പിക്കാൻ കിണഞ്ഞ് ശ്രമിക്കുന്ന ബിജെപിക്ക് ഇരുട്ടടിയായി ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്. അറസ്റ്റിനെ ന്യായീകരിക്കാനോ തള്ളിപ്പറയാനോ ആകാതെ ബിജെപി നേതൃത്വം വെട്ടിലായി.

ബിജെപി കേരള നേതാക്കളെ ഛത്തീസ്ഗഡിൽ എത്തിച്ച് ഒരറ്റകൈ പ്രയോഗത്തിനും പാർട്ടി ശ്രമിക്കുന്നുണ്ട്.
സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയുടെ നേതൃത്വത്തിൽ പ്രതിനിധി സംഘത്തെ ഛത്തീസ്‌ഗഡിലേക്ക് അയക്കാനാണ് തീരുമാനം.

കന്യാസ്ത്രീകളുടെ മോചനത്തിനായി സിപിഐഎം കോൺഗ്രസ് നേതാക്കൾ പ്രധാനമന്ത്രിയെ സമീപിക്കുകയും, വിഷയം പാർലമെൻറിൽ എത്തുകയും ചെയ്തത് ബിജെപിയെ ദേശീയതലത്തിൽ ക്ഷീണിപ്പിക്കുന്നു. വിഷയം ആളിക്കത്താതെ തണുപ്പിക്കാൻ സംസ്ഥാന നേതൃത്വത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണ് ബിജെപി ദേശീയ നേതൃത്വം.