27.5 C
Kollam
Wednesday 31st December, 2025 | 03:46:30 PM
Home Blog Page 751

28 വർഷത്തിന് ശേഷം നൊസ്റ്റാൾജിയയുടെ ആ മണിമുഴക്കം…അടിച്ചു മാറ്റിയ ലോഹമണി തിരികെ നൽകി പൂർവ വിദ്യാർത്ഥികൾ

കോളജിൽ വൈകിയെത്തുന്നവർക്ക് തലവേദനയായ ലോഹമണി അടിച്ചു മാറ്റി 28 വർഷത്തിന് ശേഷം തിരികെ നൽകി പൂർവ വിദ്യാർത്ഥികൾ. തൊടുപുഴ യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ്ങിലെ ആദ്യ ബാച്ചിന്റെ 25–ാം വാർഷികത്തിൽ ആണ് നൊസ്റ്റാൾജിയയുടെ മണിമുഴക്കം ഉണ്ടായത്. 

1996–2000 ബാച്ചിലാണു വൈകിയെത്തുന്ന വിദ്യാർഥികൾ പ്രിൻസിപ്പലിനു വിശദീകരണം നൽകേണ്ടി വന്നത്. അങ്ങനെ ക്ലാസിനു പുറത്താക്കപ്പെട്ട വിദ്യാർഥിയാണു മണിക്കിട്ടൊരു പണികൊടുക്കാൻ തീരുമാനിച്ചതും ആരുംകാണാതെ മണിയഴിച്ച് ഹോസ്റ്റലിലെ സഹപാഠിയുടെ കട്ടിലിനടിയിൽ ഒളിപ്പിച്ചതും. പഠനംകഴിഞ്ഞു ഹോസ്റ്റൽ വിടുമ്പോഴാണു മണിയുടെ കാര്യം ഓർത്തത്. പിന്നെ തിരിച്ചുകൊടുക്കാനാവുമോ? കൂട്ടുകാരനതു വീട്ടിൽക്കൊണ്ടുപോയി.  അന്നുമുതല്‍ ഇന്നുവരെ കണ്ണൂരിലെ വീട്ടില്‍ ഭദ്രമായി സൂക്ഷിച്ചു. എന്നെങ്കിലും തിരികെ നല്‍കണമെന്നും കരുതിയിരുന്നു.

പക്ഷേ, അന്ന് മണി എടുത്തതുകൊണ്ട് ഫലമുണ്ടായില്ല. പിറ്റേന്നുതന്നെ കോളേജില്‍ ഇലക്ട്രിക് ബെല്‍ വന്നു. കൂട്ടുപ്രതികളുടെ പേരും പ്രദീപ് വെളിപ്പെടുത്തി. കോളേജിന്റെ മണി മോഷ്ടിച്ച സംഘത്തോട് ക്ഷമിച്ചിരിക്കുന്നുവെന്ന് അന്നത്തെ പ്രിന്‍സിപ്പല്‍ ആന്റണി അറിയിച്ചതോടെ കേസ് തീര്‍പ്പായി. വിവിധ ക്ലാസുകളെ പ്രതിനിധീകരിച്ച് പൂര്‍വ വിദ്യാര്‍ഥികളായ വിനീത് സൈമണ്‍, അരുണ്‍ ടി, മിഥുന്‍, അധ്യാപകരായ ഡോ. പി.സി.നീലകണ്ഠന്‍, പി.എം.സിബു, ബിന്ദു ബേബി, ബി.ലതാകുമാരി എന്നിവര്‍ ഓര്‍മ്മകള്‍ പങ്കുവെച്ചു.

കൊല്ലത്ത്  കെഎസ്‌ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം: പ്രതിക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കും

കൊല്ലത്ത്  കെഎസ്‌ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പ്രതിക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കും. ഇതിന്റെ ഭാഗമായി പോലീസ് സിസി ടിവി ദൃശ്യങ്ങൾ ശേഖരിച്ചു. കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്കുള്ള മാവേലിക്കര ഫാസ്റ്റ് പാസഞ്ചർ ബസിൽ യാത്ര ചെയ്‌ത യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. യുവതി പകർത്തിയ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വീഡിയോ പകർത്തുന്നത് കണ്ടിട്ടും ഇയാൾ ലൈംഗിക ചേഷ്‌ടകൾ കാണിക്കുന്നത് അവസാനിപ്പിച്ചില്ലെന്നും യുവതി വ്യക്തമാക്കി. കൊല്ലത്താണ് ഇയാൾ ഇറങ്ങിയത്. ബസിൽ വേറെയും മൂന്ന് സ്‌ത്രീകൾ ഉണ്ടായിരുന്നു. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ആണ് യുവതി പരാതി നൽകിയിരിക്കുന്നത്. ഇത്തരത്തിൽ പൊതുഗതാഗത സംവിധാനം ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള പല വാർത്തകളും പുറത്തുവന്നിട്ടുണ്ട്. രാത്രി കാലങ്ങളിൽ സ്‌ത്രീകൾക്ക് ഒറ്റയ്‌ക്ക് യാത്ര ചെയ്യാൻ ഇപ്പോഴും ഭയപ്പെടേണ്ട അവസ്ഥയാണ്. പല പരാതികളും വന്നിട്ടും ഇത്തരത്തിൽ ലൈംഗിക വൈകൃതം കാട്ടുന്നവരെ നിലയ്‌ക്ക് നിർത്താനുള്ള ശക്തമായ നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.

ഗൂഗിൾ പേ- പേടി എം തുടങ്ങിയവയിൽ ഓഗസ്റ്റ് ഒന്ന് മുതല്‍ നിലവില്‍ വരുന്ന പുതിയ മാറ്റങ്ങള്‍

ഇന്ത്യയിലും ആഗോളതലത്തിലും യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) ഇടപാടുകളുടെ ഉപയോഗം അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. പച്ചക്കറി വാങ്ങുന്നതിന് മുതൽ ഓൺലൈനിൽ ഷോപ്പിങ് നടത്തുന്നതിന് വരെ ആളുകൾ യുപിഐ ഇടപാടുകളാണ് ഉപയോഗിക്കുന്നത്.

യുപിഐ ഇടപാടുകളുടെ സുരക്ഷ, വേഗം, വിശ്വാസ്യത എന്നിവ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യുപിഐ നിയമങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനിരിക്കുകയാണ്. ഓഗസ്റ്റ് ഒന്ന് മുതല്‍ പുതിയ യുപിഐ നിയമങ്ങൾ പ്രാബല്യത്തിൽ വരും.

ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം ഉള്‍പ്പടെയുള്ള യുപിഐ ആപ്പുകളില്‍ ഏതെങ്കിലും സജീവമായി ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ഈ മാറ്റങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. അക്കൗണ്ട് ബാലന്‍സ് തിരയുന്നതിലും, പണമയക്കുന്നതിലും, ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിലുമെല്ലാം പുതിയ നിയമങ്ങളിലൂടെ മാറ്റം വരും.


ഓഗസ്റ്റ് ഒന്ന് മുതല്‍ നിലവില്‍ വരുന്ന പുതിയ നിയമങ്ങള്‍

* ഇനി മുതൽ നിങ്ങളുടെ യുപിഐ ആപ്പ് വഴി ഒരു ദിവസം 50 തവണ മാത്രമേ ബാലൻസ് പരിശോധിക്കാൻ സാധിക്കുകയുള്ളു
* ഇനി മുതൽ നിങ്ങളുടെ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടുകൾ ഒരു ദിവസം 25 തവണ മാത്രമേ പരിശോധിക്കാൻ കഴിയൂ.
* നെറ്റ്ഫ്ലിക്സ് അല്ലെങ്കിൽ മ്യൂച്വൽ ഫണ്ട് ഇൻസ്റ്റാൾമെന്റുകൾ പോലുള്ള ഓട്ടോ പേ ഇടപാടുകൾ ഇനി മൂന്ന് സമയ സ്ലോട്ടുകളിൽ മാത്രമേ പ്രോസസ്സ് ചെയ്യാൻ കഴിയൂ. രാവിലെ 10 മണിക്ക് മുമ്പും, ഉച്ചയ്ക്ക് ഒന്ന് മുതൽ അഞ്ച് വരെയും, രാത്രി 9.30 നും ശേഷവും.
* ഇനി നിങ്ങൾക്ക് ഒരു ദിവസം മൂന്ന് തവണ മാത്രമേ പരാജയപ്പെട്ട ഇടപാടുകളുടെ നില പരിശോധിക്കാൻ കഴിയൂ, ഓരോ പരിശോധനയുടെയും ഇടയിൽ 90 സെക്കൻഡ് ഇടവേള ഉണ്ടായിരിക്കും.

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ നിന്ന് നടൻ ജഗദീഷ് പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്

താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ നിന്ന് നടൻ ജഗദീഷ് പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്. ഇക്കാര്യം സംബന്ധിച്ച് മുതിർന്ന നടന്മാരായ മമ്മൂട്ടിയുമായും മോഹൻലാലുമായും ചർച്ച നടത്തിയിട്ടുണ്ടെന്നും ഇവരുടെ അനുമതി ലഭിച്ചാൽ ജഗദീഷ് പത്രിക പിൻവലിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അമ്മയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിത വരണമെന്നാണ് ആഗ്രഹമെന്നും ജഗദീഷ് പറഞ്ഞതായി അറിയുന്നു.

ജഗദീഷ് ഉൾപ്പെടെ ആറുപേരാണ് അമ്മയുടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക സമർപ്പിച്ചിരിക്കുന്നത്. ശ്വേതാ മേനോൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, ദേവൻ എന്നിവരാണ് ബാക്കിയുള്ളവർ. ജഗദീഷ് പിന്മാറുന്നതോടെ ശ്വേതാ മേനോന് അധ്യക്ഷ സ്ഥാനത്തേക്കുള്ള സാധ്യത ഉയരുമെന്നാണ് വിലയിരുത്തൽ. ബാബുരാജ്, അനൂപ് ചന്ദ്രൻ, രവീന്ദ്രൻ, ജയൻ ചേർത്തല, കുക്കു പരമേശ്വരൻ എന്നിവർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുന്നുണ്ട്.

ആശ അരവിന്ദ്, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല, രവീന്ദ്രൻ, ലക്ഷ്മിപ്രിയ, നവ്യ നായർ, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ, നാസർ ലത്തീഫ് എന്നിവർ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ട്. ഒരാൾക്ക് ഒരു സ്ഥാനത്തേക്ക് മാത്രമേ മത്സരിക്കാൻ സാധിക്കൂ. ഒന്നിലേറ സ്ഥാനങ്ങളിലേയ്ക്ക് പത്രിക നൽകിയവർ 31-ന് അന്തിമ സ്ഥാനാർഥി പട്ടിക വരുന്നതിന് മുൻപായി മറ്റു സ്ഥാനങ്ങളിലേയ്ക്ക് നൽകിയ പത്രിക പിൻവലിക്കണം.


പത്രിക പിൻവലിക്കാനുള്ള അവസാന തീയതി കഴിഞ്ഞാൽ മത്സരചിത്രം മാറാൻ സാധ്യതയുണ്ടെന്നായിരുന്നു നടൻ ജഗദീഷ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.

സ്വർണവില ഇന്നും കുറഞ്ഞു

മൂന്നുദിവസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 73200 രൂപയായി. ഗ്രാമിന് 9150 രൂപയാണ് വില.

ഈ മാസം 23ന് സ്വർണ വില സർവകാല റെക്കോഡിൽ എത്തിയ ശേഷം തുടർച്ചയായി കുറഞ്ഞിരുന്നു. 75,040 രൂപയായിരുന്നു അന്ന് പവൻ വില. 24ന് 74040 രൂപയും 25ന് 73680 രൂപയുമായി. 26ന് 73280 എത്തിയ ശേഷം മൂന്നുദിവസം മാറ്റമില്ലാതെ തുടർന്നു. പിന്നീട് ഇന്നാണ് വില കുറഞ്ഞത്.

യുവാവിന് മുന്നിലായി ബൈക്കിന്‍റെ ടാങ്കിനുമുകളിലിരുന്ന് യുവതിയുടെ അഭ്യാസം, പൊലീസ് ഇവരെ തേടുകയാണ്

പൂനെ. ബൈക്കിൽ രണ്ടുപേരുടെ അഭ്യാസപ്രകടനം. ഒരു സ്ത്രീയെയും പുരുഷനെയും പോലീസ് തിരയുന്നു. സ്ത്രീയെ പെട്രോൾ ടാങ്കിൽ ഇരുത്തിയായിരുന്നു അഭ്യാസപ്രകടനം. പെട്രോൾ ടാങ്കിൽ ഇരുന്ന് സ്ത്രീ കെട്ടിപ്പിടിക്കുന്നത് ദൃശ്യങ്ങളിൽ. മറ്റു യാത്രക്കാർ പകർത്തിയ ദൃശ്യങ്ങൾ പരിശോധിച്ച പൂനെ പോലീസ് കേസെടുത്തു

ഷോക്കേറ്റ് മരണം,മൈനാഗപ്പള്ളി പഞ്ചായത്ത് അസി. എഞ്ചിനീയർക്ക് എതിരെ നടപടി തുടങ്ങി

ശാസ്താംകോട്ട..എഞ്ചിനിയർക്ക് എതിരെ നടപടി തുടങ്ങി തദ്ദേശ ഭരണ
വകുപ്പ്. തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിലാണ്
നടപടി.

മൈനാഗപ്പള്ളി പഞ്ചായത്ത് അസി. എഞ്ചിനീയർക്ക് നോട്ടീസ് നൽകി. 15 ദിവസത്തിനകം വിശദീകരണം നൽകണം. നടപടി എടുക്കുന്നതിന് മുന്നോടിയായാണ് വിശദീകരണം തേടിയത്. അസി. എഞ്ചിനീയർക്ക്
ജാഗ്രത കുറവ് ഉണ്ടായെന്ന് ചീഫ് എഞ്ചിനീയർ റിപോർട്ട് ചെയ്തിരുന്നു

ഓപ്പറേഷൻ മഹാദേവ്,വന്‍വിജയം

FILE PIC

ജമ്മു.ഓപ്പറേഷൻ മഹാദേവ്: സമീപ കാലത്തെ ഏറ്റവും വലിയ വിജയം എന്ന് സൈനിക വൃത്തങ്ങൾ. ജമ്മുകശ്മീരിൽ ഓപ്പറേഷൻ മഹാദേവന്റെ ഭാഗമായുള്ള സൈനിക നടപടി പുരോഗമിക്കുന്നു.ഹർവാനിലെ ഏറ്റുമുട്ടലിന് പിന്നാലെ പരിസരപ്രദേശങ്ങളിൽ തിരച്ചിൽ തുടർന്ന് സൈന്യം. ഇന്നലത്തെ ഏറ്റുമുട്ടലിൽ പഹൽഗാം ഭീകരാക്രമണത്തിലെ സൂത്രധാരനെ വധിച്ചതായാണ് വിവരം. വധിച്ച മൂന്ന് ഭീകരരുടെയും തിരിച്ചറിയൽ നടപടി പൂർത്തിയായതായി സേന അറിയിച്ചു. ഭീകരരുടെ പേര് വിവരങ്ങൾ ഇന്ന് പുറത്തു വിട്ടേക്കും..

ഓപ്പറേഷൻ നീണ്ടു നിന്നത് 135 മിനിറ്റ് മാത്രം.ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച് വിവരം ലഭിച്ചത് 24 ന്.ഡ്രോൺ ഉപയോഗിച്ച് സൈന്യം പരിശോധന നടത്തി.ആട്ടിടയൻ മാരിൽ നിന്നും ലഷ്‌കർ ഭീകരർ എന്ന സ്ഥിരീകരണം ലഭിച്ചു.തിങ്കളാഴ്ച പുലർച്ചെ 2 മണിക്ക് ഭീകരർ സാറ്റ് ലൈറ്റ് ഫോണുകൾ ഓൺ ആക്കി.

അതോടെ ഒളിത്താവളം സൈന്യം കൃത്യമായി തിരിച്ചറിഞ്ഞു.രാവിലെ 10 മണിക്ക് സൈന്യം തെരച്ചിൽ ആരംഭിച്ചു.11 മണിക്ക് മഹാദേവ് സംഘം കുന്നുകളിൽ എത്തി. തുടർന്ന് ഓപ്പറേഷൻ മഹാദേവ് ആരംഭിച്ചു. 135 മിനിറ്റിൽ 3 ഭീകരരെയും സൈന്യം വധിച്ചു.

ഡ്രോൺ പരിശോധന യിലൂടെ മൃതദേഹങ്ങൾ കണ്ടെത്തി

ഓപ്പറേഷൻ സിന്ധൂർ ,ഇന്ന് ഇരുസഭകളിലും ഭരണ -പ്രതിപക്ഷ ഏറ്റുമുട്ടലുകൾ

ഓപ്പറേഷൻ സിന്ധൂർ വിഷയത്തിൽ ഭരണ -പ്രതിപക്ഷ ഏറ്റുമുട്ടലുകൾക്ക് പാർലമെന്റിന്റെ ഇരു സഭകളും ഇന്ന് സാക്ഷ്യം വഹിക്കും. ഇന്നലെ ആരംഭിച്ച ചർച്ചയിൽ ഇന്ത്യ പാക്ക് സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപെടുന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പി ന്റെ അവകാശവാദങ്ങൾ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും തള്ളിയിരുന്നു. പാക്കിസ്ഥാനിൽ മേലുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും വിദേശകാര്യ മന്ത്രി പാർലമെന്റിനെ അറിയിച്ചു. അതേസമയം പഹൽ ഗാം ഭീകരാക്രമണത്തിന് പിന്നിൽ സുരക്ഷാ വീഴ്ചയാണെന്നും അതിന്റെ ഉത്തരവാദിത്വം ആഭ്യന്തരമന്ത്രി അമിത് ഷാക്ക് ഉണ്ടെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി പ്രിയങ്ക ഗാന്ധി എന്നിവർ ഇന്ന് ചർച്ചയിൽ പങ്കെടുത്ത സംസാരിക്കും. ചർച്ചയുടെ സമാപനത്തിൽ പ്രധാനമന്ത്രി സംസാരിക്കും എന്നാണ് സൂചന. അതേസമയം ലോക്സഭയിൽ ഓപ്പറേഷൻ സിന്ധൂർ സംബന്ധിച്ചുള്ള ചർച്ച ഇന്ന് ആരംഭിക്കും. ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണം, ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം എന്നിവ പ്രതിപക്ഷം ഇന്നും പാർലമെന്റിൽ ഉന്നയിക്കും

ധർമസ്ഥല, ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ ഇന്നും തെളിവെടുപ്പ്

ധർമസ്ഥല. ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ ഇന്നും തെളിവെടുപ്പ് തുടരും.
നേരത്തെ തെളിവെടുപ്പ് പൂർത്തിയാക്കി മൃദദേഹങ്ങൾ കുഴിച്ചിട്ടെന്ന് ശുചീകരണ തൊഴിലാളി ഇന്നലെ വ്യക്തമാക്കിയ ഇടങ്ങളിൽ കുഴിച്ചു പരിശോധന നടത്താനും നീക്കമുണ്ട്. അങ്ങനെയെങ്കിൽ ഉച്ചയോടെ കുഴിച്ച് പരിശോധനയും തുടങ്ങും. ഇതിനായുള്ള സംഘത്തെ നിശ്ചയിച്ചിട്ടുണ്ട്. ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റർ ഉള്ളിലാണ് ഭൂരിഭാഗം സ്പോട്ടുകളും. 13 കാരിയെ കുഴിച്ചിട്ടെന്ന് മൊഴി നൽകിയ ഇടമാണ് ഇന്ന് പ്രധാനമായും പരിശോധിക്കാനുള്ളത്. ഇന്നലത്തെ സ്പോട് മാപ്പിങ് വിവരങ്ങൾ യോഗം ചേർന്ന് വിലയിരുത്തി. ആന്റി നക്സൽ ഫോഴ്സ് ആണ് സ്പോട്ടുകൾക്ക് സുരക്ഷയൊരുക്കുന്നത്.