പടിഞ്ഞാറേ കല്ലട. കർഷക കോൺഗ്രസ് പടിഞ്ഞാറെ കല്ലട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിഭവനിലേക്ക് മാർച്ചും ധർണ യും നടത്തി, കേര കർഷക ക്ഷേമത്തിന് ലോകബാങ്ക് അനുവദിച്ച 139 കോടി രൂപ കോടി രൂപ വക മാറ്റി ചെലവിട്ട പിണറായി സർക്കാരിന്റെയും കൃഷി മന്ത്രിയുടെയും കർഷക ദ്രോഹ നിലപാടിൽ പ്രതിഷേധിച്ചും വന്യമൃഗ ആക്രമണം തടയാൻ നടപടി വേണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് സമരം നടത്തിയത് മണ്ഡലം പ്രസിഡന്റ് രാജു നാ രകത്തിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുഭാഷ് ശൂരനാട് നിർവഹിച്ചു സമരത്തിൽ ഡിസിസി ഭാരവാഹികളായ തൃദീപ് കുമാർ, കാഞ്ഞിരംവിള അജയകുമാർ കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കലാധ രൻ പിള്ള, സുരേഷ് ചന്ദ്രൻ, വൈ നജീം, ജയചന്ദ്രൻ പിള്ള എൻ. ശിവാനന്ദൻ, ജി ബാബുക്കുട്ടൻ. മോഹൻകുമാർ ആർ. റെജില. സെബാസ്റ്റ്യൻ.കല്ലട സുരേഷ്,ബിപിൻ. ഫിലിപ്പ് കുട്ടി ഷൈലജ ഊടുത്തി ൽ. തുടങ്ങിയവർ സംസാരിച്ചു
തേവലക്കര സ്ക്കൂളിന് ഷോക്കേറ്റ് മരിച്ച മിഥുന്റെ പേര്നൽകണം,
കോൺഗ്രസ്സ്
ശാസ്താംകോട്ട:ഷോക്കേറ്റ് മരിച്ചമിഥുന്റെപേര് തേവലക്കരഹൈസ്കൂളിന് നൽകണമെന്ന് കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി സർക്കാരിനോടും മാനേജ്മെന്റിനോടും ആവശ്യപ്പെട്ടു.പ്രഥമ അധ്യാപികയുടെസസ്പെൻഷൻപിൻവലിച്ച് അദ്ധ്യാപകയുടെ മനോവീര്യംതിരിച്ച്നൽകണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കുറ്റക്കാരായ മാനേജ്മെന്റ്കമ്മിറ്റിഅംഗങ്ങളെയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് മാതൃകപരമായി ശിക്ഷിണമെന്നുംബ്ലോക്ക് കമ്മിറ്റിആവശ്യപ്പെട്ടു.ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻഅദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ്മാരായ പി.എം. സെയ്ദ് , വർഗ്ഗീസ് തരകൻ, എം.വൈ. നിസാർ ,ഗോപൻ പെരുവേലിക്കര,വിനോദ് വില്ല്യത്ത്, സൈമൺ വർഗ്ഗീസ്, ഷിബുമൺറോതുടങ്ങിയവർ പ്രസംഗിച്ചു
കോൺഗ്രസ് പുനസംഘടന , 9 ഡിസിസി അധ്യക്ഷൻ മാറിയേക്കും
തിരുവനന്തപുരം. കെ.പി.സി.സിയുടെ നേതൃതലത്തിലും
ഡി.സി.സി തലത്തിലുമുളള പുന:സംഘടന
ഓഗസ്റ്റ് ആദ്യം വാരം പൂർത്തിയാക്കാൻ
ധാരണ.കുറഞ്ഞത് 9 DCC അധ്യക്ഷന്മാർ
എങ്കിലും മാറുമെന്ന് ഉറപ്പായി.പരിചയ
സമ്പന്നരും യുവാക്കളും അടങ്ങുന്ന
ഊർജസ്വലമായ നേതൃനിരയെ കൊണ്ടു
വരാനാണ് കെ.പി.സി.സി നേതൃത്വത്തിലെ
ധാരണ.
കെ.പി.സി.സി വൈസ് പ്രസിഡൻറ്, ജനറൽ
സെക്രട്ടറി,സെക്രട്ടറി, ട്രഷറർ, ഡി.സി.സി
അധ്യക്ഷന്മാർ എന്നീ തസ്തികകളിൽ പുന
സംഘടന നടത്തുന്നത് സംബന്ധിച്ചാണ്
ചർച്ചകൾ പുരോഗമിക്കുന്നത്.സംസ്ഥാനത്തെ
പ്രധാന നേതാക്കളുമായി ചർച്ച നടത്തി
ഓഗസ്റ്റ് ആദ്യവാരം പട്ടിക ഹൈക്കമാൻഡിന്
കൈമാറാനാണ് ധാരണ.അടുത്തിടെ മാത്രം
നിയമിതനായ തൃശൂർ ഡി.സി.സി അധ്യക്ഷൻ
ഒഴികെ എല്ലാ ജില്ലാ അധ്യക്ഷന്മാരും മാറണമെന്ന്
അഭിപ്രായം ഉണ്ടെങ്കിലും കുറഞ്ഞത് 9 ജില്ലാ
നേതൃത്വത്തിലെങ്കിലും അഴിച്ചുപണി
നടക്കുമെന്ന് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരത്ത് ചെമ്പഴന്തി അനിൽ,
മണക്കാട് സുരേഷ്, എം.ജെ.ആനന്ദ്, ടി.ശരത്ചന്ദ്ര
പ്രസാദ് എന്നിവരാണ് സാധ്യതാ പട്ടികയിലുളളത്.
കൊല്ലത്ത് ഏരൂർ സുഭാഷ്, എം.എം.നസീർ, സൂരജ് രവി, പി.ജർമിയാസ് എന്നിവരെയാണ് പരിഗണിക്കുന്നത്.
പത്തനംതിട്ടയിൽ പഴകുളം മധു, ജോർജ് മാമ്മൻ കൂണ്ടൂർ
അനീഷ് വരിക്കണ്ണാമല, എ.സുരേഷ് കുമാർ എന്നിവരും
ലിസ്റ്റിലുണ്ട്.ആലപ്പുഴയിൽ കെ.പി.ശ്രീകുമാർ, കെ.ആർ. മുരളീധരൻ, ബി.ബൈജു, എ.കെ.രാജൻ എന്നിവരിൽ
ഒരാൾക്കാണ് സാധ്യത.കോട്ടയത്ത് ഫിൽസൺ മാത്യൂ
ബിജു പുന്നത്താനം, സിബി ചേനപ്പാടി, ഫിലിപ്പ് ജോസഫ്
എന്നിവരെയും പരിഗണിക്കുന്നു.ഇടുക്കിയിൽ അഡ്വ.എസ്. അശോകൻ,ജോയി വെട്ടിക്കുഴി,വിജോ മാണി എന്നിവരിൽ
ഒരാൾക്കാണ് സാധ്യത.പാലക്കാട് സുമേഷ് അച്യുതനെയും
പി.വി.രാജേഷിനെയും ജില്ലാ അധ്യക്ഷനായി പരിഗണിക്കുന്നു.
വയനാട് കൽപ്പറ്റ നഗരസഭാ ചെയർമാൻ ടി.ജെ.ഐസക്ക്
പി.ഡി സജി എന്നിവരുടെ പേരിനാണ് മൂൻതൂക്കം.
കാസർകോട് ജില്ലയിൽ കെ.നീലകണ്ഠനും ബി.എം.ജമാലുമാണ്
പട്ടികയിലുളളത്.
ഓടുന്ന ബസില്‍ കണ്ടക്ടര്‍ക്ക് ക്രൂരമർദ്ദനം സംഭവം ഇതാണ്
കണ്ണൂര്‍ . പെരിങ്ങത്തൂരില്‍ ഓടുന്ന ബസില്‍ കണ്ടക്ടര്‍ക്ക് ക്രൂരമര്‍ദനം. കണ്‍സെഷന്‍ അനുവദിക്കാതെ വിദ്യാര്‍ഥിയെ ബസില്‍ നിന്ന് തള്ളിയിട്ടുവെന്ന് ആരോപിച്ചാണ് അഞ്ചംഗസംഘം കണ്ടക്ടര്‍ വിഷ്ണുവിനെ തല്ലിച്ചതച്ചത്. വിദ്യാർത്ഥിയെ ബസിൽ നിന്ന് തള്ളിയിട്ടെന്ന ആരോപണം ശരിയല്ലെന്ന് ബസ് ജീവനക്കാർ പറഞ്ഞു. മർദനത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു
തൊട്ടില്‍പാലത്ത് നിന്ന് തലശേരിയിലേക്ക് പോവുന്ന ജഗന്നാഥ് ബസില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിൽ വിദ്യാർത്ഥിയായ യുവതിയുടെ ഭർത്താവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. യാത്ര പാസില്ലെന്ന് പറഞ്ഞ് യുവതിയെ കണ്ടക്ടര്‍ വിഷ്ണു ബസില്‍ നിന്ന് തള്ളിയിട്ടു, ഭാര്യയുടെ ഫോണ്‍ നശിപ്പിച്ചു. ഇതാണ് ആരോപണം
യാത്രക്കാരായ സ്ത്രീകള്‍ നിലവിളിച്ചിട്ടും മര്‍ദനം നിര്‍ത്തിയില്ല. പാസില്ലാതെ യാത്ര ചെയ്യാനാകില്ല എന്ന് പറഞ്ഞിരുന്നു, എന്നാൽ യുവതിയെ തള്ളിയിട്ടെന്ന ആരോപണം തെറ്റാണെന്ന് മർദനമേറ്റ വിഷ്ണു.
മൂക്കിനും അടിവയറ്റിലും പരുക്കേറ്റ യുവാവ് ചികിത്സയിലാണ്. സംഭവത്തിൽ ചൊക്ലി പൊലീസ് കേസെടുത്തിട്ടുണ്ട്.
അക്രമികളെ ഉടൻ പിടികൂടിയില്ലെങ്കിൽ കടുത്ത പ്രതിഷേധത്തിലേക്ക് കടക്കാനാണ് ബസ് ജീവനക്കാരുടെ തീരുമാനം
അമ്മയുടെ പ്രസിഡന്റായി ശ്വേതാ മേനോന് സാധ്യതയേറുന്നു
കൊച്ചി.ചലച്ചിത്ര നടീ-നടന്മാരുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി ശ്വേതാ മേനോന് സാധ്യതയേറുന്നു. വനിത പ്രസിഡന്റ് വരുന്നത് അംഗീകരിച്ച് ജഗദീഷ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയേക്കും. മത്സര രംഗത്ത് നിന്ന് ആരോപണ വിധേയർ പിന്മാറണമെന്നതടക്കമുള്ള വാദങ്ങളും താര സംഘടനയിൽ ശക്തമാകുന്നുണ്ട്.
താര സംഘടന അമ്മയുടെ തിരഞ്ഞെടുപ്പ് നടക്കാൻ ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കെ മത്സര ചിത്രം മാറി മറിയുകയാണ്. അമ്മ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നും നടൻ ജഗദീഷ് പിന്മാറുന്നു എന്ന വാർത്തകളാണ് പുറത്തു വരുന്നത്. വനിതാ പ്രസിഡണ്ട് വരണമെന്ന പൊതുധാരണയുടെ പേരിലാണ് ഈ നീക്കം എന്നുമാണ് വിവരം. മോഹൻലാലിനോടും മമ്മൂട്ടിയോടും സംസാരിച്ച് തീരുമാനം ഇന്ന് സ്വീകരിക്കുമെന്ന് ജഗദീഷ് പറയുന്നു.ഇതോടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് ശ്വേതാ മേനോൻ വരാനുള്ള സാധ്യത ഏറുന്നു. വർഷങ്ങളായി പുരുഷന്മാർ നേതൃത്വം നൽകിയിരുന്ന അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിതയുടെ കടന്നു വരവ് ചരിത്രത്തിൽ ആദ്യമാകും. ജഗദീഷിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് നടിയും നിർമാതാ വുമായ സാന്ദ്ര തോമസ് അടക്കമുള്ളവർ രംഗത്തെത്തി.
അതേ സമയം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ആരോപണ വിധേയർ മത്സരിക്കുന്നതിൽ അമർഷം ശക്തമാവുകയാണ്. പ്രതിഷേധ സൂചകമായി പ്രസിഡന്റ് സ്ഥാനത്തു നിന്ന് അടക്കമുള്ള മത്സരത്തിൽ നിന്ന് പിന്മാറി ആരോപണ വിധേയനെതിരെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് നടൻ രവീന്ദ്രൻ വ്യക്തമാക്കി. ആരോപണ വിധേയർ മത്സരിക്കാണോ എന്നതിൽ സ്വയം തീരുമാനം എടുക്കണമെന്ന് നടൻ സന്തോഷ് കീഴാറ്റൂർ . ആരോപണ വിധിയർ മത്സര രംഗത്തുനിന്ന് മാറിനിൽക്കണമെന്ന് അമ്മ ഹോണറി മെമ്പർ ധനം കണ്ണനും പറഞ്ഞു.
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന റിപ്പോർട്ടുകൾ തള്ളി വിദേശകാര്യ മന്ത്രാലയം
ന്യൂഡെല്‍ഹി. യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന റിപ്പോർട്ടുകൾ തള്ളി വിദേശകാര്യ മന്ത്രാലയം. കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ തെറ്റെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പറയുന്നു.എന്നാൽ വധശിക്ഷ റദ്ദാക്കിയെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കാന്തപുരത്തിന്റെ ഓഫീസ്.എക്സ് പോസ്റ്റ് പിൻവലിച്ചെന്ന വാർത്ത തെറ്റെന്നും കാന്തപുരത്തിന്റെ ഓഫീസ് വ്യക്തമാക്കി
.
യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന ആശ്വാസവാർത്ത ഇന്നലെ മലയാളികളെ അറിയിച്ചത് കാന്തപുരം എ പി അബൂബക്കർ മുസലിയാരുടെ ഓഫീസ് . വധശിക്ഷ റദാക്കിയെന്നും ഇനി തുടർചർച്ചകൾ പൂർത്തിയാക്കേണ്ടതുണ്ടെന്നുമുള്ള ആശ്വാസവാർത്തയുമാണ് കാന്തപുരത്തിന്റെ ഓഫീസ് പങ്കുവെച്ചത്.കാന്തപുരവുമായി ചേർന്നാണ് ഇപ്പോൾ ഇടപെടൽ നടത്തുന്നതെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹിയും സുപ്രിംകോടതി അഭിഭാഷകനുമായ കെആർ സുഭാഷ് ചന്ദ്രനും പറഞ്ഞു.
..
എന്നാൽ ഇക്കാര്യങ്ങൾ പൂർണ്ണമായി തള്ളുകയാണ് കേന്ദ്രവിദേശകാര്യാലയ മന്ത്രാലയം.ചില വ്യക്തികൾ പങ്കുവെക്കുന്ന വിവരങ്ങൾ തെറ്റിധാരണജനകമെന്നാണ് മന്ത്രാലയം വൃത്തങ്ങൾ പറയുന്നത്.അതേസമയം വധശിക്ഷ റദ്ധാക്കിയെന്ന എക്സ് പോസ്റ്റ് പിൻവലിച്ചിട്ടില്ലെന്ന് കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു.വാർത്താ ഏജൻസി പോസ്റ്റ് പിൻവലിക്കുകയാണ് ചെയ്തത്.വധശിക്ഷ റദ്ദാക്കാൻ ധാരണയായതയായി യെമനിലെ സൂഫി പണ്ഡിതന്റെ ശിഷ്യൻ ജാവാദ് മുസ്തഫാവിയും സ്ഥിരീകരിക്കുന്നുണ്ട്
ടി പി ചന്ദ്രശേഖരൻ കൊലപാതക കേസിലെ പ്രതിക്ക് പരോൾ നിഷേധിച്ച് ഹൈകോടതി
കൊച്ചി.ടി പി ചന്ദ്രശേഖരൻ കൊലപാതക കേസിലെ പ്രതിക്ക് പരോൾ നിഷേധിച്ച് ഹൈകോടതി. കേസിലെ പ്രതി അണ്ണൻ സജിത്താണ് കുഞ്ഞിന്റെ ചോറൂണിനാണ് പരോൾ ആവശ്യപ്പെട്ടത്. കൊലക്കേസ് പ്രതിക്ക് എല്ലാ ചടങ്ങുകളിലും പങ്കെടുക്കാൻ പരോൾ നൽകാൻ ആകില്ലെന്ന് കോടതി നിലപാട് എടുത്തു.
നേരത്തെ കുഞ്ഞിന്റെ ജനനസമയത്ത് സജിത്തിന് പരോള്‍ അനുവദിച്ചിരുന്നു.
മഞ്ജുവും കാവ്യയും: സൗഹൃദത്തിന്റെ നേർച്ചിത്രം, ഗോസിപ്പുകൾക്കപ്പുറം ഫോണിലുള്ള ബന്ധം എപ്പോഴുമുണ്ട്,
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ മഞ്ജു വാര്യരും കാവ്യ മാധവനും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചാ വിഷയമായിരിക്കുകയാണല്ലോ. ഒരു സൗന്ദര്യ മത്സര വേദിയിൽ ബിഗ്‌ബോസ് താരം ശോഭ വിശ്വനാഥ് ഒരു മത്സരാർത്ഥിയോട് ചോദിച്ച ചോദ്യമാണ് ഈ ചർച്ചകൾക്ക് തിരികൊളുത്തിയത്. എന്നാൽ, ഈ വിവാദങ്ങൾക്കിടയിലും കാവ്യ മാധവൻ മഞ്ജു വാര്യരെക്കുറിച്ച് മുമ്പ് പറഞ്ഞിട്ടുള്ള ചില വാക്കുകൾ ഇപ്പോൾ വീണ്ടും വൈറലാവുകയാണ്. ഇത് അവരുടെ സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്.
കാവ്യ മാധവൻ തന്റെ ആദ്യ വിവാഹത്തിന് മുൻപ് നൽകിയ ഒരഭിമുഖത്തിലാണ് മഞ്ജു വാര്യരെക്കുറിച്ചുള്ള ഈ വാക്കുകൾ പങ്കുവെച്ചത്. “ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ ഞാൻ മഞ്ജു ചേച്ചിയുടെ വലിയ ഫാനാണ്. ഞങ്ങൾ കാണുന്നത് വളരെ അപൂർവമാണ്. ചില കല്യാണങ്ങൾക്കൊക്കെ വരുമ്പോഴേ കാണാറുള്ളൂ. പക്ഷേ, ഫോണിലുള്ള ബന്ധം എപ്പോഴുമുണ്ട്. ഞങ്ങൾക്കിടയിൽ ഒരിക്കലും തെറ്റിദ്ധാരണ ഉണ്ടായിട്ടില്ല. ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന, സ്വന്തം ചേച്ചിയുടെ സ്ഥാനത്ത് കാണുന്ന വ്യക്തിയാണ് മഞ്ജു ചേച്ചി,” കാവ്യ അന്ന് പറഞ്ഞു. ഈ വാക്കുകൾ, ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിന്നിരുന്ന പല കഥകളെയും കാറ്റിൽ പറത്തുന്ന ഒന്നായിരുന്നു.
ആദ്യ വിവാഹബന്ധം വേർപെടുത്തിയ ശേഷം കാവ്യ സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയത് ദിലീപ് നായകനായ ‘പാപ്പി അപ്പച്ചാ’ എന്ന ചിത്രത്തിലൂടെയാണ്. അന്നും ദിലീപുമായി ചേർത്ത് പല ഗോസിപ്പുകളും പ്രചരിച്ചിരുന്നു. എന്നാൽ, അക്കാലത്തും കാവ്യയും മഞ്ജുവും തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നുവെന്ന് കാവ്യയുടെ വാക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. കരിയർ വീണ്ടും ആരംഭിച്ചപ്പോൾ തന്നെ വളരെയധികം പിന്തുണച്ചത് ദിലീപും മഞ്ജുവുമാണെന്നാണ് കാവ്യ അന്ന് തുറന്നുപറഞ്ഞത്.
സെലിബ്രിറ്റി ജീവിതത്തിൽ ഗോസിപ്പുകൾ സ്വാഭാവികമാണെങ്കിലും, ചില സൗഹൃദങ്ങൾ അവയെയെല്ലാം അതിജീവിച്ച് നിലനിൽക്കുമെന്ന് തെളിയിക്കുകയാണ് മഞ്ജുവിന്റെയും കാവ്യയുടെയും ഈ പഴയ അഭിമുഖത്തിലെ വാക്കുകൾ. സോഷ്യൽ മീഡിയയിലെ ചിലരുടെ അനാവശ്യ ചോദ്യങ്ങൾക്കും ചർച്ചകൾക്കും അപ്പുറം, വ്യക്തിബന്ധങ്ങളുടെ ഊഷ്മളത എത്രത്തോളം വലുതാണെന്ന് ഈ വാക്കുകൾ ഓർമ്മിപ്പിക്കുന്നു.
ഹൈക്കോടതിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്
കൊച്ചി.ഹൈക്കോടതിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്.മുൻ ഹൈക്കോടതി ഡ്രൈവർ അറസ്റ്റിൽ.
നേമം സ്വദേശി മോഹനനാണ് എറണാകുളം സെൻട്രൽ പോലീസിൻ്റെ പിടിയിലായത്.
ഹൈക്കോടതിയിൽ പ്യൂൺ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് അഞ്ച് ലക്ഷം രൂപ.
വിവിധ സർക്കാർ ഓഫിസുകളിൽ ജോലി വാഗ്ദാനം ചെയ്തും ഇയാൾ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. ശ്രീകുമാർ എന്ന ആളാണ് പരാതി നൽകിയത്.
ചേർത്തലയിൽ വീട്ടുവളപ്പിൽ നിന്ന് മനുഷ്യന്റെ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്
ആലപ്പുഴ ചേർത്തലയിൽ വീട്ടുവളപ്പിൽ നിന്ന് മനുഷ്യന്റെ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. സ്ഥല ഉടമ സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് രക്തക്കറ കണ്ടെത്തി. രണ്ട് തിരോധാന കേസുകളിലെ പ്രതിയാണ് ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള സെബാസ്റ്റ്യൻ.
2002 ൽ കാണാതായ ചേർത്തല സ്വദേശിനി ബിന്ദു പത്മനാഭൻ, 2024 ൽ കാണാതായ ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മ. രണ്ട് തിരോധാന കേസുകളിലും പ്രതിസ്ഥാനത്ത് ചേർത്തലക്കാരനായ സെബാസ്റ്റ്യൻ. ജെയ്നമ്മ കേസിലെ ചോദ്യം ചെയ്യലിനിടെ ലഭിച്ച വിവരത്തിനടിസ്ഥാനത്തിലായിരുന്നു വീട്ടിലെ പരിശോധന. വീടിന് പിൻവശത്ത് കത്തിച്ച നിലയിൽ അസ്ഥികുടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.
ഫോറൻസിക് സംഘം നടത്തിയ പരിശോധനയിൽ വീട്ടിലെ സ്വീകരണ മുറിയിൽ നിന്ന് രക്തക്കറ കണ്ടെത്തി. ഇതോടെ സംഭവത്തിൽ ദുരൂഹതയേറകയാണ്.അസ്ഥികൂട അവശിഷ്ടങ്ങൾ ആരുടേതെന്ന് കണ്ടെത്താൻ ഡിഎൻഎ പരിശോധനയ്ക്കുള്ള നടപടികളും ആരംഭിച്ചു.
rep image





































