26.9 C
Kollam
Wednesday 31st December, 2025 | 07:33:56 PM
Home Blog Page 749

ആപ്പിൾ ടെക് പ്ലസ് 15-ാം വാർഷികം: 13,501 രൂപയ്ക്ക് ഐ3 ഡെസ്ക്ടോപ്പ് പിസി! *ആദ്യത്തെ 51 ബുക്കിംഗുകൾക്ക് മാത്രമായിരിക്കും ലഭ്യമാകുക.  

ഭരണിക്കാവ്: കൊല്ലംജില്ലയിലെ പ്രമുഖ ഐടി ഉൽപ്പന്ന വിതരണക്കാരായ ആപ്പിൾ ടെക് പ്ലസ് തങ്ങളുടെ 15 വർഷത്തെ സേവന പാരമ്പര്യം ആഘോഷിക്കുന്നു. ഈ ആഘോഷങ്ങളുടെ ഭാഗമായി, ഉപഭോതാക്കൾക്ക് ഞെട്ടിക്കുന്ന വിലക്കുറവിൽ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ സ്വന്തമാക്കാൻ സുവർണ്ണാവസരം ഒരുക്കിയിരിക്കുകയാണ്. വെറും 13,501 രൂപയ്ക്ക് ഐ3 (നാലാം തലമുറ) പ്രോസസ്സറോടുകൂടിയ ബ്രാൻഡഡ് ഡെസ്ക്ടോപ്പ് പിസി സ്വന്തമാക്കാം.
ആദ്യത്തെ 51 ബുക്കിംഗുകൾക്ക് മാത്രമായിരിക്കും ലഭ്യമാകുക.
*ഈ പ്രത്യേക ഓഫർ 101 രൂപ നൽകി ഉപഭോക്താക്കൾക്ക് ഇപ്പോൾ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.*

+919847893991

+919847832222

പരസ്യത്തിനായി ലക്ഷങ്ങൾ മുടക്കുന്നതിന് പകരം, ആ തുക ഉൽപ്പന്നത്തിന്റെ വില കുറയ്ക്കാൻ ഉപയോഗിച്ചാണ് ഈ ആകർഷകമായ ഓഫർ നൽകുന്നതെന്ന് ആപ്പിൾ ടെക് പ്ലസ് അധികൃതർ അറിയിച്ചു.

എന്തെല്ലാം ലഭിക്കും?

* പ്രോസസ്സർ: Intel i3 നാലാം തലമുറ

* റാം: 8 GB

* സ്റ്റോറേജ്: 240 GB ക്രൂഷ്യൽ SSD

* ഡെൽ കീബോർഡ്, ഡെൽ മൗസ്

* മോണിറ്റർ: 22 ഇഞ്ച് ഏസർ മോണിറ്റർ

* വാറണ്ടി: 2 വർഷം

കൂടാതെ, ഈ ഓഫറിനൊപ്പം EMI സൗകര്യവും ലഭ്യമാണ്. കുറഞ്ഞ മുതൽമുടക്കിൽ മികച്ചൊരു ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്.

കേന്ദ്ര സർക്കാർ വഴി പ്രശസ്തമായ കമ്പനികളിൽ ഇന്റേൺഷിപ്പ് , സ്റ്റൈപെന്റും ആനുകൂല്യങ്ങളും ലഭ്യം

കോർപ്പറേറ്റ് കാര്യ മന്ത്രാലയം, പിഎം ഇന്റേൺഷിപ്പ് സ്‌കീം 2025-നുള്ള രജിസ്‌ട്രേഷൻ നടപടികൾ ഉടൻ ആരംഭിക്കും. ഇന്ത്യയിലുടനീളമുള്ള യുവജനങ്ങൾക്ക്, പ്രത്യേകിച്ച് പ്രമുഖമല്ലാത്ത സ്ഥാപനങ്ങളിൽ നിന്നും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുമുള്ളവർക്ക് ഇന്റേൺഷിപ്പ് അവസരങ്ങൾ നൽകാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

രജിസ്റ്റർ ചെയ്യാനുള്ള വഴികൾ

ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക: pminternship.mca.gov.in
ഹോംപേജിലെ ‘രജിസ്റ്റർ’ ബട്ടണിൽ ക്ലിക്ക് ചെയ്യുക
നിങ്ങളെ ഒരു പുതിയ പേജിലേക്ക് നയിക്കും
ആവശ്യമായ വിവരങ്ങൾ നൽകി രജിസ്‌ട്രേഷൻ ഫോം പൂരിപ്പിച്ച് സമർപ്പിക്കുക
നിങ്ങൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സിസ്റ്റം ഒരു റെസ്യൂമെ തയ്യാറാക്കും
നിങ്ങളുടെ താത്പര്യങ്ങൾക്കനുസരിച്ച് (സ്ഥലം, മേഖല, പദവി, യോഗ്യത) 5 ഇന്റേൺഷിപ്പ് റോളുകൾ വരെ അപേക്ഷിക്കുക
നിങ്ങളുടെ അപേക്ഷ റഫറൻസിനായി സേവ് ചെയ്യുക
യോഗ്യത
10, 12/ ഐടിഐ/ പോളിടെക്‌നിക് അല്ലെങ്കിൽ ഡിപ്ലോമ പൂർത്തിയാക്കിയിരിക്കണം
പ്രമുഖമല്ലാത്ത സ്ഥാപനങ്ങളിൽ നിന്നുള്ള പുതിയ ബിരുദധാര
പ്രായം: 18-നും 24-നും ഇടയിൽ (പട്ടികജാതി/പട്ടികവർഗ്ഗ/ഒബിസി വിഭാഗക്കാർക്ക് ഇളവുണ്ട്)
ആനുകൂല്യങ്ങൾ
പ്രതിമാസം 5,000 രൂപ സ്‌റ്റൈപ്പൻഡ്
ചെറിയ ചെലവുകൾക്കായി ഒറ്റത്തവണ 6,000 രൂപ സഹായം
പ്രശസ്തമായ കമ്പനികളിലെ തൊഴിൽ സാഹചര്യങ്ങളിൽ പരിചയപ്പെടാൻ അവസരം
സർക്കാർ പദ്ധതികൾ പ്രകാരമുള്ള ഇൻഷുറൻസ് ആനുകൂല്യങ്ങൾ
ഷോർട്ട്ലിസ്റ്റിങ്ങും തിരഞ്ഞെടുപ്പ് പ്രക്രിയയും
അപേക്ഷകർ സമർപ്പിച്ച മുൻഗണനകളും കമ്പനികൾ വ്യക്തമാക്കിയ ആവശ്യങ്ങളും അടിസ്ഥാനമാക്കിയാണ് ഷോർട്ട്ലിസ്റ്റിങ് നടത്തുന്നത്. ന്യായവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ പങ്കാളിത്തം ഉറപ്പാക്കാൻ പട്ടികജാതി, പട്ടികവർഗ്ഗം, ഒബിസി, ഭിന്നശേഷിക്കാർ തുടങ്ങിയ പ്രാതിനിധ്യം കുറഞ്ഞ വിഭാഗങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് മുൻഗണന നൽകും.
ഓരോ കമ്പനിക്കും ലഭ്യമായ ഇന്റേൺഷിപ്പ് ഒഴിവുകളേക്കാൾ 2-3 മടങ്ങ് കൂടുതൽ അപേക്ഷകൾ ലഭിക്കും. അവർ അപേക്ഷകളും റെസ്യൂമെകളും പരിശോധിച്ച് പോർട്ടൽ വഴി ഇന്റേൺഷിപ്പ് ഓഫറുകൾ അയയ്ക്കും. തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകർക്ക് ഓൺലൈനായി ഓഫർ സ്വീകരിക്കാം.

പദ്ധതിയുടെ ലക്ഷ്യങ്ങൾ

പൈലറ്റ് ഘട്ടത്തിൽ 1.25 ലക്ഷം യുവജനങ്ങൾക്ക് പ്രയോജനം നൽകുക എന്നതാണ് പ്രാരംഭ ലക്ഷ്യം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ള ഒരു കോടി യുവജനങ്ങൾക്ക് ഇന്റേൺഷിപ്പ് അവസരങ്ങൾ നൽകുക എന്ന വിശാലമായ പഞ്ചവത്സര കാഴ്ചപ്പാടും ഈ പദ്ധതിക്കുണ്ട്.

ബന്ധപ്പെടാനുള്ള വിവരങ്ങൾ
സംശയങ്ങൾക്കും സഹായങ്ങൾക്കും, അപേക്ഷകർക്ക് 1800 11 6090 എന്ന ഹെൽപ്പ്ലൈൻ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

വിപഞ്ചികയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

ഷാർജയിലെ വിപഞ്ചികയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഭർത്താവ് നിതീഷ്, നിതീഷിന്റെ സഹോദരി നീതു ബേണി, അച്ഛൻ മോഹനൻ എന്നിവർക്കെതിരെ കൊല്ലത്ത് റജിസ്റ്റർ ചെയ്ത കേസുകളിലാണ് അന്വേഷണം.
2025 ജൂലൈ 9നാണ് വിപഞ്ചികയേയും ഒന്നര വയസ്സുള്ള മകൾ വൈഭവിയേയും ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിപഞ്ചിക സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ആത്മഹത്യക്കുറിപ്പ് വഴി ഭർതൃകുടുംബത്തിൽ നിന്ന് വിപഞ്ചിക നേരിട്ട പീഡനങ്ങൾ പുറത്തുവന്നത്. തുടർന്ന് ഭർത്താവ് നിതീഷ്, നിതീഷിന്റെ സഹോദരി നീതു ബേണി, അച്ഛൻ മോഹനൻ എന്നിവർക്കെതിരെ മാതാവ് ഷൈലജ കുണ്ടറ പൊലീസിൽ പരാതി നൽകി. തുടർന്ന് ഇവരെ പ്രതികളാക്കി സ്ത്രീധന പീഡന മരണം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു.

പ്രമേഹത്തിൻറെ ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണങ്ങൾ

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം ഒരു രോഗം എന്നതിനെക്കാൾ ജീവിതശൈലിയുടെ ഭാഗമായി വരുന്ന അനാരോഗ്യകരമായ അവസ്ഥയാണ്.

അമിത ദാഹവും വിശപ്പും
അമിത ദാഹവും വിശപ്പും പ്രമേഹത്തിൻറെ ആദ്യ ലക്ഷണങ്ങളാകാം.

അമിതമായി മൂത്രമൊഴിക്കുന്നതും പ്രമേഹത്തിൻറെ ഒരു സൂചനയാകാം.

പെട്ടെന്ന് ശരീരഭാരം കുറയുക
അകാരണമായി ശരീരഭാരം പെട്ടെന്ന് കുറയുന്നതും പ്രമേഹത്തിൻറെ സൂചനയാകാം.

അമിത ക്ഷീണവും തളർച്ചയും
അമിത ക്ഷീണവും തളർച്ചയും ബലഹീനതയും പ്രമേഹത്തിൻറെ ലക്ഷണമാകാം.

കാഴ്ച മങ്ങുക
മങ്ങിയ കാഴ്ച, കൈകളിലോ കൈകളിലോ മരവിപ്പ് തോന്നുക എന്നിവയും പ്രമേഹത്തിൻറെ സൂചനയാകാം.

മുറിവുകൾ പതുക്കെ ഉണങ്ങുക
മുറിവുകൾ പതുക്കെ ഉണങ്ങുന്നതും പ്രമേഹത്തിൻറെ ലക്ഷണമാകാം.

വരണ്ട ചർമ്മം
വരണ്ട ചർമ്മം, ചർമ്മത്തിൽ കാണുന്ന ഇരുണ്ട പാടുകൾ എന്നിവ ചിലപ്പോൾ പ്രമേഹത്തിൻറെയാകാം.

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ സമർപ്പിച്ച ജാമ്യാപേക്ഷ ദുർഗ് മജിസ്‌ട്രേട്ട് കോടതി  തള്ളി

ദുർഗ്. ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ സമർപ്പിച്ച ജാമ്യാപേക്ഷ ദുർഗ് മജിസ്‌ട്രേട്ട് കോടതി  തള്ളി.  കന്യാസ്ത്രീകളെ പാർപ്പിച്ചിരിക്കുന്ന ജയിലിൽ നാടകീയ രംഗങ്ങൾ. പ്രതിഷേധത്തിനൊടുവിൽ കന്യാസ്ത്രീകളെ യുഡിഎഫ് എംപിമാർ കണ്ടു. ഇടത് പ്രതിനിധി സംഘത്തിന് സമയം വൈകിയെന്ന കാരണത്താൽ അനുമതി നിഷേധിച്ചു. ബിജെപി പ്രതിനിധി അനൂപ് ആന്റണി ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ജയിലിൽ എത്തി കന്യാസ്ത്രീകളെയും സന്ദർശിച്ചു.

വെള്ളിയാഴ്ച അറസ്റ്റിലായ സി. വന്ദന ഫ്രാൻസീസും സി. പ്രീതി മേരിയും ജയിലിൽ തുടരും. മജിസ്ട്രേട്ട്  കോടതി ജാമ്യാപേക്ഷ തള്ളിയതോടെ മേൽക്കോടതിയിൽ അപ്പീൽ നൽകാനാണ് തീരുമാനം

കന്യാസ്ത്രീകളെ കാണാൻ അനുമതി നിഷേധിച്ചതോടെ ജയിൽ കവാടത്തിനു മുൻപിൽ യുഡിഎഫ് എംപിമാരുടെ പ്രതിഷേധം.

ഛത്തീസ്ഗഡ് മുൻമുഖ്യമന്ത്രി ഭൂപേഷ് ബാഗലടക്കം ഇടപെട്ടതോടെ കന്യാസ്ത്രീകളെ കാണാൻ രണ്ടുമണിയോടെ അനുമതി നൽകി. എൻ.കെ.പ്രേമചന്ദ്രൻ, ബെന്നി ബെഹനാൻ, ഫ്രാൻസിസ് ജോർജ്, റോജി എം.ജോൺ, സി. പ്രീതിയുടെ സഹോദരൻ ബൈജു എന്നിവർ കന്യാസ്ത്രീകളെ കണ്ടു.

സിസ്റ്റർ പ്രീതിയുടെ സഹോദരൻ ബൈജുവിന്റെ പ്രതികരണം വൈകാരികമായിരുന്നു

പിന്നാലെയാണ് ഇടത് പ്രതിനിധി സംഘം ജയിൽ വളപ്പിൽ എത്തിയത്. സമയം വൈകിയെന്ന കാരണത്താൽ സന്ദർശനാനുമതി നൽകില്ലെന്ന് ജയിൽ സൂപ്രണ്ട്. പിന്നാലെ വാക്ക് തർക്കം

ഒടുവിൽ നാളെ രാവിലെ 9 മണിക്ക് അനുമതി നൽകാമെന്ന് അറിയിച്ചതോടെ ഇടത് സംഘം മടങ്ങി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിർദേശപ്രകാരം ഛത്തീസ്ഗഡിലെത്തിയ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയുമായും ആഭ്യന്തരമന്ത്രി വിജയ് ശർമയുമായും കൂടിക്കാഴ്ച നടത്തി. നീതിപൂർവവും പ്രതീക്ഷാപരവുമായ നടപടികൾ ഉണ്ടാകുമെന്നും അതുവരെ ഛത്തീസ്ഗഡിൽ തുടരുമെന്നും അനൂപ് ആന്റണി.

ജയിലിൽ എത്തി കന്യാസ്ത്രീകളെയും അനൂപ് ആന്റണി കണ്ടു.

മിഥുന്റെ  കുടുംബത്തിന് കെഎസ്ടിഎ പ്രഖ്യാപിച്ച ഫണ്ട് കൈമാറി

ശാസ്താംകോട്ട :തേവലക്കര സ്കൂളിൽ വൈദ്യുതാഘാതം ഏറ്റു മരിച്ച മിഥുന്റെ  കുടുംബത്തിന് കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച പണം കൈമാറി. കെഎസ്ടിഎ കൊല്ലം ജില്ലയിലെ അധ്യാപകരിൽ നിന്നും ശേഖരിച്ച 1110225 ( 11 ലക്ഷത്തിപതിനായിരത്തി ഇരുന്നൂറ്റി ഇരുപത്തി അഞ്ച് ) രൂപയാണ്  കൈമാറിയത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ പടിഞ്ഞാറേ  കല്ലട വിളന്തറയിൽ ഉള്ള മിഥുന്റെ വീട്ടിലെത്തിയാണ് തുക കൈമാറിയത്.  ധനകാര്യമന്ത്രി കെ എൻ ബാലഗോപാലിൽ നിന്നും  മിഥുന്റെ മാതാപിതാക്കൾ തുക ഏറ്റുവാങ്ങി. കെ എസ് ടി എ സംസ്ഥാന ഭാരവാഹികളായ ടികെഎ ഷാഫി, ഡി സുധീഷ്, എസ് സബിത, എ കെ ബീന ജില്ലാ ഭാരവാഹികളായ ബി സജീവ്, കെ എൻ മധു കുമാർ, ജികെ ഹരികുമാർ, ആർ ബി ഷൈലേഷ് കുമാർ, എം എസ് ഷിബു, ജെ ശശികല വി കെ ആദർശ്, കൊല്ലം ഡിഡി കെ ഐ ലാൽ   സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ സോമപ്രസാദ്, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഗോപൻ, ഏരിയ സെക്രട്ടറി ടി ആർ ശങ്കരപിള്ള, എൻ യശ്പാൽ, സി ഉണ്ണികൃഷ്ണൻ,വി അനിൽ, ഷിബു ഗോപാൽ എ സാബു തുടങ്ങിയവർ പങ്കെടുത്തു

വൈദ്യുതി വകുപ്പ് പ്രഖ്യാപിച്ച 5 ലക്ഷം രൂപയും സ്കൂൾ മാനേജ്മെന്റ് പ്രഖ്യാപിച്ച 10 ലക്ഷം രൂപയും ദിവസങ്ങൾക്കു മുമ്പ് മിഥുന്റെ മാതാപിതാക്കൾക്ക് നേരിട്ട് എത്തി കൈമാറിയിരുന്നു.

മൂത്രനാളിയിലേക്ക് യുവാവ് കുത്തിക്കയറ്റിയത് മൂന്ന് മീറ്ററോളം ഇലക്ട്രിക് വയർ; പുറത്തെടുത്തത് വയർ തുറന്നുള്ള ശസ്ത്രക്രിയയിലൂടെ

തിരുവനന്തപുരം: മൂത്രനാളിയിലൂടെ സ്വയം കുത്തിക്കയറ്റിയ ഇലക്ട്രിക് വയർ യുവാവിന്‍റെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തിരുവനന്തപുരം സ്വദേശിയായ 25കാരനാണ് മൂന്ന് മീറ്ററോളം നീളമുള്ള ഇലക്ട്രിക് ഇൻസുലേഷൻ വയർ മൂത്രനാളിയിലൂടെ കുത്തിക്കയറ്റിയത്. ആശുപത്രിയിലെത്തുമ്പോൾ വയർ മൂത്രസഞ്ചിയിൽ കുരുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. എന്നാൽ യുവാവ് ഇതു ചെയ്തതിന്‍റെ കാരണം വ്യക്തമല്ലെന്ന് അധികൃതർ പറഞ്ഞു.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി യൂറോളജി വിഭാഗത്തിൽ വയർ തുറന്നു നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് പല കഷ്ണങ്ങളായി മുറിച്ച് ഇലക്ട്രിക് വയർ പുറത്തെടുത്തത്. ശസ്ത്രക്രിയ രണ്ടര മണിക്കൂറോളം നീണ്ടു. ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന യുവാവ് സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

യഥാസമയം ശസ്ത്രക്രിയ നടത്തി യുവാവിന്‍റെ ജീവൻ രക്ഷിച്ച ഡോക്ടർമാരെ ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. യൂറോളജി വിഭാഗം പ്രൊഫസർ ഡോ പി ആർ സാജു, അസി. പ്രൊഫസർ ഡോ സുനിൽ അശോക്, സീനിയർ റസിഡന്‍റുമാരായ ഡോ ജിനേഷ്, ഡോ അബു അനിൽ ജോൺ, ഡോ ഹരികൃഷ്ണൻ, ഡോ ദേവിക, ഡോ ശില്പ, അനസ്തേഷ്യ വിഭാഗം അസി. പ്രൊഫസർ ഡോ അനീഷ്, സീനിയർ റസിഡന്‍റ് ഡോ ചിപ്പി എന്നിവർ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി.

22 കുട്ടികളെ ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി; ബിരുദം പൂർത്തിയാകുന്നത് വരെ എല്ലാ വിദ്യാഭ്യാസ ചെലവുകളും പൂർണമായി വഹിക്കും

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ അതിർത്തി സംഘർഷത്തിൽ മാതാപിതാക്കളെയോ കുടുംബത്തിൻറെ അത്താണിയെയോ നഷ്ടപ്പെട്ട 22 കുട്ടികളെ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഏറ്റെടുക്കും. പാകിസ്ഥാൻ ഷെല്ലാക്രമണത്തിൽ അനാഥരായ ഈ കുട്ടികളുടെ വിദ്യാഭ്യാസം, ബിരുദം പൂർത്തിയാകുന്നത് വരെ രാഹുൽ ഗാന്ധി പൂർണമായും ഏറ്റെടുക്കുമെന്ന് ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹമീദ് കാറയെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

വിദ്യാർത്ഥികൾക്ക് പഠനം മുടക്കമില്ലാതെ തുടരാൻ ഈ ആഴ്ച തന്നെ ആദ്യഘട്ട സഹായധനം വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മെയ് മാസത്തിൽ പൂഞ്ച് സന്ദർശിച്ചപ്പോൾ, രാഹുൽ ഗാന്ധി ദുരിതബാധിതരായ കുട്ടികളുടെ ഒരു ലിസ്റ്റ് തയ്യാറാക്കാൻ പ്രാദേശിക പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ സർവേയ്ക്ക് ശേഷം സർക്കാർ രേഖകൾ പരിശോധിച്ച് കുട്ടികളുടെ പേരുകൾ അന്തിമമാക്കിയിട്ടുണ്ട്.

തൻറെ സന്ദർശന വേളയിൽ, ഷെല്ലാക്രമണത്തിൽ മരിച്ച 12 വയസ്സുകാരായ ഇരട്ടകളായ ഉർബ ഫാത്തിമയുടെയും സൈൻ അലിയുടെയും സഹപാഠികളെ കാണാൻ രാഹുൽ ഗാന്ധി ക്രിസ്റ്റ് പബ്ലിക് സ്കൂളിലും എത്തിയിരുന്നു.

നിങ്ങളെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെ നിങ്ങൾക്ക് നഷ്ടപ്പെട്ടതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. ഇപ്പോൾ നിങ്ങൾക്ക് അൽപ്പം ഭയവും അപകടവും തോന്നുന്നുണ്ടാകാം, എന്നാൽ വിഷമിക്കേണ്ട. എല്ലാം സാധാരണ നിലയിലാകും. ഇതിനോടുള്ള നിങ്ങളുടെ പ്രതികരണം നന്നായി പഠിക്കുകയും നന്നായി കളിക്കുകയും സ്കൂളിൽ ധാരാളം കൂട്ടുകാരെ ഉണ്ടാക്കുകയും ചെയ്യുക എന്നതാണ് എന്ന് രാഹുൽ ഗാന്ധി കുട്ടികളോട് പറഞ്ഞു.

പാകിസ്ഥാൻ ഷെല്ലാക്രമണത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ച മേഖലകളിലൊന്നായ പൂഞ്ചിൽ കുട്ടികൾ ഉൾപ്പെടെ നിരവധി സാധാരണക്കാർക്ക് പരിക്കേറ്റിരുന്നു. സംഘർഷം രൂക്ഷമായപ്പോൾ കുടുംബത്തോടൊപ്പം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ചീളുകൾ തറച്ച് വീഹാൻ ഭാർഗവ് എന്ന കൊച്ചുകുട്ടിക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.

ഈ വർഷം ഏപ്രിൽ 22ന് 26 പേരുടെ ജീവൻ കവർന്ന പഹൽഗാം ഭീകരാക്രമണത്തിന് ശേഷമാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. ഇതിന് പ്രതികാരമായി ഇന്ത്യ പാക് അധിനിവേശ കശ്മീരിലും പാകിസ്ഥാനിലുമായി ഒമ്പത് ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിടുകയും 100-ലധികം ഭീകരരെ വധിക്കുകയും ചെയ്തു. മെയ് ഏഴിലെ ഓപ്പറേഷന് ശേഷം, മെയ് 10ന് ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ ധാരണയിൽ എത്തിയിരുന്നു.

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം: തിരുവനന്തപുരത്ത് കെ സി സി മൗനപ്രതിഷേധം നടത്തി

തിരുവനന്തപുരം: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളികളായ കന്യാസ്ത്രീകളെ ചത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് കേരള കൗൺസിൽ ഓഫ് ചർച്ചസ് വിമൻസ് കമ്മീഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗനപ്രതിഷേധ സംഗമം നടത്തി. പാളയം എൽ എം എസിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ
വനിതാ കമ്മീഷൻ സംസ്ഥാന ചെയർപേഴ്സൺ ധന്യജോസ് അധ്യക്ഷത വഹിച്ചു.വനിതാ കമ്മീഷൻ ജില്ലാ ചെയർപേഴ്സൺ വിനീത ജോർജ് , വൈസ് ചെയർപേഴ്സൺ
ലഫ്. കേണൽ. സ്നേഹദീപം സജു ,
കെ സി സി ജില്ലാ പ്രസിഡൻ്റ്
റവ. എ. ആർ. നോബിൾ
കറണ്ട് അഫേഴ്‌സ് കമ്മീഷൻ ജില്ലാ ചെയർമാൻ മേജർ. റ്റി. ഇ. സ്റ്റീഫൺസൺ,
ക്ലർജി കമ്മീഷൻ ജില്ലാ കൺവീനർ
ഫാ. സജി മേക്കാട്ട്,
എഡ്യൂക്കേഷൻ കമ്മീഷൻ ചെയർമാൻ ജെ. വി. സന്തോഷ്‌ ,
കെ സി സി എക്സിക്യൂട്ടീവ് അംഗം റൈസ്റ്റൺ പ്രകാശ്,
സിഎസ്ഐ ദക്ഷിണ കേരളമഹായിടവക സ്ത്രീജനസഖ്യം ഭാരവാഹികൾ, വനിതാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. അറസ്റ്റിലായ കന്യാസ്ത്രീകളെ ജയിൽവിമോചിതരാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

കാറ്റിലും മഴയിലും വൈദ്യുതി കമ്പി പൊട്ടിവീഴുമ്പോൾ വൈദ്യുതി വിതരണം സ്വയം നിലയ്ക്കുന്ന സാങ്കേതികവിദ്യ നടപ്പാക്കാൻ കഴിയുമോ എന്ന് പരിശോധിക്കാൻ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം

തിരുവനന്തപുരം: കാറ്റിലും മഴയിലും വൈദ്യുതി കമ്പി പൊട്ടിവീഴുമ്പോൾ വൈദ്യുതി വിതരണം സ്വയം നിലയ്ക്കുന്ന സാങ്കേതികവിദ്യ സംസ്ഥാനത്ത് നടപ്പിലാക്കാൻ കഴിയുമോ എന്ന് പരിശോധിക്കാൻ മനുഷ്യാവകാശ കമ്മീഷൻ കെഎസ്ഇബി മാനേജിംഗ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇത്തരം സാങ്കേതികവിദ്യ മറ്റ് സംസ്ഥാനങ്ങളിൽ നടപ്പാക്കിയിട്ടുണ്ടോ എന്നും റിപ്പോർട്ടിൽ വ്യക്തമാക്കണം. വൈദ്യുതി വകുപ്പ് സെക്രട്ടറിയും ഈ വിഷയം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണം. വൈദ്യുതി കമ്പി പൊട്ടിവീണ് ഷോക്കേറ്റതിനെ തുടർന്ന് വിവിധ ജില്ലകളിൽ മൂന്നു പേർ മരിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് മനുഷ്യാവകാശ കമ്മീഷൻ്റെ ഈ നടപടി.

ഷോക്കേറ്റതിനെ തുടര്‍ന്നുണ്ടായ മരണങ്ങളെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ കുറയാത്ത ഒരുദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്താനാണ് കമ്മീഷൻ എംഡിക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ജില്ലകളിലുണ്ടായ മരണങ്ങളെക്കുറിച്ചാണ് അന്വേഷണം നടത്താൻ ഉത്തരവിട്ടിരിക്കുന്നത്.

ദാരുണ സംഭവത്തിലേക്ക് നയിച്ച കാരണങ്ങൾ, മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ സ്വീകരിച്ച നടപടികൾ, നഷ്ടപരിഹാരം നൽകുന്നതിനുള്ള വ്യവസ്ഥകൾ, മരിച്ചവരുടെയും ആശ്രിതരുടെയും വിലാസം എന്നിവ റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. കെ.എസ്.ഇ.ബി. മാനേജിംഗ് ഡയറക്ടറുടെ പ്രതിനിധി സെപ്റ്റംബർ 11-ന് തിരുവനന്തപുരത്തെ കമ്മീഷൻ ആസ്ഥാനത്ത് നടക്കുന്ന സിറ്റിംഗിൽ ഹാജരായി വസ്തുതകൾ ധരിപ്പിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു. കഴിഞ്ഞ ഞായറാഴ്ച ആറ്റിങ്ങൽ, മലപ്പുറം വേങ്ങര, പാലക്കാട് ഓലശ്ശേരി എന്നിവിടങ്ങളിലാണ് വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മൂന്നുപേർ മരിച്ചത്.