നാട്ടില്‍തിരിച്ചെത്തിയ പ്രവാസികള്‍ക്കായി (വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെ) സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന സാന്ത്വന ധനസഹായപദ്ധതിയുടെ അദാലത്ത് ഓഗസ്റ്റ് രണ്ടിന് കൊല്ലത്ത്. കൊല്ലം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെ നടക്കുന്ന അദാലത്തില്‍ കുന്നത്തൂര്‍, കരുനാഗപ്പള്ളി, കൊല്ലം താലൂക്കുകളിലെ അര്‍ഹരായര്‍ക്ക് പങ്കെടുക്കാം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. താല്പര്യമുളളവര്‍ www.norkaroots.org സന്ദര്‍ശിച്ച് ജൂലൈ 31 ന് മുന്‍പായി അപേക്ഷ നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +91-8281004902, +91-8281004903 എന്നീ നമ്പറുകളില്‍ (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാം. മരണാനന്തര ധനസഹായമായി ആശ്രിതര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും, ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും, മകളുടെ വിവാഹത്തിന് പരമാവധി 15,000 രൂപയും അംഗപരിമിത പരിഹാര ഉപകരണങ്ങള്‍ക്ക് (കൃത്രിമ കാല്‍, ഊന്നുവടി, വീല്‍ചെയര്‍) പരമാവധി 10,000 രൂപയും പദ്ധതി പ്രകാരം ലഭ്യമാണ്.
അപേക്ഷ നല്‍കുന്നതിന് എല്ലാ പാസ്‌പോര്‍ട്ടുകളും, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, സേവിങ്‌സ് ബാങ്ക് പാസ് ബുക്ക്, ഫോട്ടോ എന്നിവയാണ് പൊതുരേഖയായി ആവശ്യമുളളത്. ഇവ കൂടാതെ ഓരോ പദ്ധതിക്കും പ്രത്യേകം രേഖകളും ആവശ്യമാണ്. ചികിത്സാസഹായത്തിന് പൊതു രേഖകള്‍ക്കൊപ്പം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഡിസ്ചാര്‍ജ് സമ്മറിയും മെഡിക്കല്‍ ബില്ലുകളും മരണാനന്തര ധനസഹായത്തിന് ഡെത്ത് സര്‍ട്ടിഫിക്കറ്റ്, പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, കുടുംബാംഗങ്ങളുടെ പേര് ഒരേ റേഷന്‍ കാര്‍ഡില്‍ ഇല്ലെങ്കില്‍ ഫാമിലി മെമ്പര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കേണ്ടതാണ്. മക്കളുടെ മരണാനന്തര ധനസഹായത്തിനുള്ള അപേക്ഷകര്‍ ലീഗല്‍ ഹയര്‍ ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ സമയത്ത് പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. വിവാഹ ധനസഹായത്തിന് പൊതു രേഖകള്‍ക്കൊപ്പം വിവാഹ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. മുന്‍പ് അപേക്ഷ നല്‍കിയവരും, നിരസിക്കപ്പെട്ടവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഒരാള്‍ക്ക് ഒറ്റ സ്‌കീം പ്രകാരം മാത്രമേ സഹായം അനുവദിക്കൂ. അപേക്ഷ സമര്‍പ്പിക്കുമ്പോഴും, ധനസഹായം സ്വീകരിക്കുമ്പോഴും അപേക്ഷകന്‍ വിദേശത്തായിരിക്കാന്‍ പാടില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് സാന്ത്വന അദാലത്ത് ഓഗസ്റ്റ് രണ്ടിന് കൊല്ലത്ത്
വിസ തട്ടിപ്പ്, ലക്ഷങ്ങള്‍ കൈപ്പറ്റിയ ദമ്പതികള്‍ അറസ്റ്റില്‍
മാള്‍ട്ടയിലേക്ക് വര്‍ക്കിങ് വിസ സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ ദമ്പതികള്‍ അറസ്റ്റില്‍. കൊച്ചി കളമശ്ശേരി സ്വദേശികളായ പ്രയാഗ വീട്ടില്‍ വിമല്‍(40),ഭാര്യ രേഷ്മ(35) എന്നിവര്‍ കൊച്ചിയില്‍ നിന്നാണ് പിടിയിലായത്.
തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്. ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങര സ്വദേശിനിയായ യുവതിയില്‍ നിന്ന് മാള്‍ട്ടയിലേക്ക് വര്‍ക്കിങ് വിസ ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് രണ്ട് തവണയായി അഞ്ചര ലക്ഷം രൂപ ഇവര്‍ വാങ്ങിയിരുന്നു. എന്നാല്‍ വിസ ശരിയാക്കി നല്‍കുകയോ വാങ്ങിയ പണവും തിരികെ നല്‍കിയില്ലെന്നാണ് പരാതി.
ഐടി കമ്പനി ഉടമയെ ബലാത്സംഗ കേസിൽ കുടുക്കുമെന്ന് ഭീഷണി, കോടികള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച ദമ്പതികള്‍ അറസ്റ്റില്‍
ഐടി കമ്പനി ഉടമയെ ഹണിട്രാപ്പില്‍ കുടുക്കി കോടികള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച ദമ്പതികള്‍ അറസ്റ്റില്‍. കമ്പനി ഉടമയുടെ പ്രൈവറ്റ് സെക്രട്ടറിയായി മുന്‍പ് ജോലി ചെയ്തിരുന്ന തൃശൂര്‍ ചാവക്കാട് വലപ്പാട് വീട്ടില്‍ ശ്വേത ബാബു, ഭര്‍ത്താവ് കൃഷ്ണരാജ് എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കാക്കനാട് ഇന്‍ഫോ പാര്‍ക്കിലെ ഐടി കമ്പനി ഉടമയുടെ പരാതിയിലാണ് നടപടി.
ഐടി കമ്പനി ഉടമയ്ക്ക് ശ്വേതയുമായി വിവാഹേതരബന്ധമുണ്ടെന്ന് പറഞ്ഞു പരത്തുമെന്നും രഹസ്യ ചാറ്റുകള്‍ പുറത്തുവിട്ട് നാണക്കേടുണ്ടാക്കുമെന്നും ബലാത്സംഗക്കേസില്‍ പെടുത്തുമെന്നുമായിരുന്നു പ്രതികളുടെ ഭീഷണി. തുടര്‍ന്ന് ഈ മാസം 27ന് കമ്പനിയിലെ മൂന്നു ജീവനക്കാരെ ഇവര്‍ ഹോട്ടലില്‍ വിളിച്ചു വരുത്തി. 30 കോടി രൂപ നല്‍കണമെന്നും അതിന്റെ ഉറപ്പിനായി മുദ്രപ്പത്രത്തില്‍ കമ്പനി ഉടമയെക്കൊണ്ട് ഒപ്പുവയ്ക്കണമെന്നും ആവശ്യപ്പെട്ടു.
കൂടാതെ 10 കോടി രൂപ കൃഷ്ണരാജിന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനും 10 കോടി രൂപയുടെ വീതം 2 ചെക്കുകള്‍ നല്‍കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കമ്പനി ഉടമയുടെ അക്കൗണ്ടില്‍ നിന്ന് 50,000 രൂപ ഭീഷണിപ്പെടുത്തി വാങ്ങിച്ചു. പിറ്റേന്ന് 20 കോടിയുടെ ചെക്കുകളും വാങ്ങി. 10 കോടി രൂപ ഉടന്‍ നല്‍കാമെന്ന് പ്രതികളെ അറിയിച്ചശേഷം ഐടി കമ്പനി ഉടമ പൊലീസിനെ സമീപിക്കുകയായിരുന്നു.
പെണ്‍വേഷത്തില്‍ 15കാരിയുടെ മുറിയില്‍ ഒളിച്ച് താമസിച്ച് പീഡിപ്പിച്ചു; 25കാരന് 50 വര്‍ഷം തടവ്
വിവാഹ വാഗ്ദാനം നല്‍കി പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി തിരുവല്ലം പൂങ്കുളം സ്വദേശി സുജിത്തിന് 50 വര്‍ഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കില്‍ ഒന്നേകാല്‍ വര്‍ഷം കൂടി തടവ് അനുഭവിക്കണം.
2021 സെപ്റ്റംബര്‍ 6നാണ് കേസിന് ആസ്പദമായ സംഭവം. വിവാഹ വാഗ്ദാനം നല്‍കിയാണ് പ്രതി പെണ്‍കുട്ടിയെ വലയിലാക്കിയത്. വീട്ടിലെത്തിയ പ്രതി പെണ്‍കുട്ടിയുടെ മുറിയില്‍ ഏട്ടു ദിവസം ഒളിച്ച് താമസിച്ച് പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വസത്രങ്ങളാണ് ഇയാള്‍ ധരിച്ചിരുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍എസ്‌വിജയ് മോഹന്‍ ഹാജരായി. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ എസ് ഷാജി, സബ് ഇന്‍സ്പെക്ടര്‍ ബി ജയ എന്നിവരാണ് കേസ് അന്വേഷിച്ചത്.
മൂത്രനാളിയിലേക്ക് യുവാവ് മൂന്ന് മീറ്ററോളം ഇലക്ട്രിക് വയര്‍ കുത്തിക്കയറ്റി; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
മൂത്രനാളിയിലൂടെ മൂന്ന് മീറ്ററോളം ഇലക്ട്രിക് വയര്‍ കുത്തിക്കയറ്റി യുവാവ്. തിരുവനന്തപുരം സ്വദേശിയായ 25കാരനാണ് മൂന്ന് മീറ്ററോളം നീളമുള്ള ഇലക്ട്രിക് ഇന്‍സുലേഷന്‍ വയര്‍ മൂത്രനാളിയിലൂടെ കുത്തിക്കയറ്റിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിക്കുമ്പോള്‍ വയര്‍ മൂത്ര സഞ്ചിയില്‍ കുരുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. എന്നാല്‍ യുവാവ് ഇത് ചെയ്തതിന്റെ കാരണം വ്യക്തമല്ലെന്ന് അധികൃതര്‍ പറഞ്ഞു.
ആശുപത്രിയിലെത്തിച്ച യുവാവിന്റെ വയറ്റില്‍ നിന്ന് വയര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. യൂറോളജി വിഭാഗത്തില്‍ വയര്‍ തുറന്ന് നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് പല കഷ്ണങ്ങളായി മുറിച്ച് ഇലക്ട്രിക് വയര്‍ പുറത്തെടുത്തത്. ശസ്ത്രക്രിയ രണ്ടര മണിക്കൂറോളം നീണ്ടു. ശസ്ത്രക്രിയക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന യുവാവ് സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
യഥാസമയം ശസ്ത്രക്രിയ നടത്തി യുവാവിന്റെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. യൂറോളജി വിഭാഗം പ്രൊഫസര്‍ ഡോ. പി ആര്‍ സാജു, അസി. പ്രൊഫസര്‍ ഡോ. സുനില്‍ അശോക്, സീനിയര്‍ റസിഡന്റുമാരായ ഡോ. ജിനേഷ്. ഡോ. അബു അനില്‍ ജോണ്‍, ഡോ. ഹരികൃഷ്ണന്‍, ഡോ. ദേവിക, ഡോ. ശില്‍പ, അനസ്‌തേഷ്യ വിഭാഗം അസി. പ്രൊഫസര്‍ ഡോ. അനീഷ്, സീനിയര്‍ റസിഡന്റ് ഡോ. ചിപ്പി എന്നിവര്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കി.
പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെയും ഓപ്പറേഷൻ മഹാദേവിലൂടെ വധിച്ചെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ
ന്യൂഡെല്‍ഹി. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെയും ഓപ്പറേഷൻ മഹാദേവിലൂടെ വധിച്ചെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്സഭയിലെ ചർച്ചയിൽ ഓപ്പറേഷൻ സിന്ദൂരിൽ ചോദ്യങ്ങളുന്നയിച്ച പ്രതിപക്ഷത്തെ ആഭ്യന്തര മന്ത്രി രൂക്ഷമായി വിമർശിച്ചു. കടന്ന് അക്രമിച്ച പ്രിയങ്ക ഗാന്ധി, സുരക്ഷാ വീഴ്ചയിൽ കേന്ദ്രം മൗനം പാലിക്കുന്നു എന്ന് പ്രിയങ്ക. നേട്ടങ്ങളുടെ ക്രെഡിറ്റ് മാത്രമല്ല വീഴ്ചകളുടെ ഉത്തരവാദിത്വവും ഏറ്റെടുക്കാൻ തയ്യാറാകണമെന്ന് പ്രിയങ്ക.
ഓപ്പറേഷൻ മഹാദേവിൽ കൊല്ലപ്പെട്ടത് പഹൽഗാമിൽ ആക്രമണം നടത്തിയ മൂന്ന് ഭീകരർ തന്നെയെന്നതിന് വ്യക്തമായ തെളിവ് ഉണ്ടെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ അറിയിച്ചു.ഭീകരരിൽ നിന്നും തിരിച്ചറിയൽ രേഖകളും, പാക്ക് നിർമ്മിത ചോക്ലേറ്റുകളും കണ്ടെടുത്തു,
പഹൽഗാമിൽ 26 പേരെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ തന്നെയാണ്, സുലൈമാൻ അടക്കമുള്ള ഭീകരരിൽ നിന്നും കണ്ടെടുത്തതെന്ന ബാലിസ്റ്റിക് റിപ്പോർട്ടും ആഭ്യന്തരമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ചു.
ആക്രമണത്തിലെ പാകിസ്താന്റെ പങ്ക് ചോദ്യം ചെയ്ത പി ചിദംബരത്തെയും, അഖിലേഷ് യാദവിനെയും അമിത് ഷാ രൂക്ഷമായി വിമർശിച്ചു. മുൻ കോൺഗ്രസ് സർക്കാറുകളുടെ വീഴ്ചകളും ആഭ്യന്തരമന്ത്രി എണ്ണി പറഞ്ഞു.
പഹൽ ഗാമിൽ ഇന്റലിജൻസ് വീഴ്ച ഉണ്ടായെന്ന് വിമർശിച്ച പ്രിയങ്ക ഗാന്ധി, വീഴ്ചയുടെ ഉത്തരവാദിത്വം ചോദ്യമാണ് ഉന്നയിച്ചത്. ക്രെഡിറ്റ് എടുത്താൽ മാത്രം പോരാ ഉത്തരവാദിത്വവും ഏൽക്കണം എന്ന് പ്രിയങ്ക.
മുംബൈ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജിവച്ച കാര്യവും പ്രിയങ്ക ചൂണ്ടിക്കാട്ടി.
എന്തുകൊണ്ട് വെടിനിർത്തൽ പ്രഖ്യാപിച്ചു എന്നതിൽ സർക്കാർ മൗനം പാലിക്കുന്നുഎന്ന് കുറ്റപ്പെടുത്തിയ പ്രിയങ്ക പഹൽഗാമിൽ കൊല്ലപ്പെട്ട, 25 ഇന്ത്യക്കാരുടെയും പേരുകൾ വായിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്.
പ്ലസ്ടുവിദ്യാർത്ഥി ജീവനൊടുക്കാൻ ശ്രമിച്ചു, പ്രധാനാധ്യാപികയുടെ മാനസിക പീഡനമെന്ന് പരാതി
കൊട്ടാരക്കര. പ്ലസ്ടുവിദ്യാർത്ഥി ജീവനൊടുക്കാൻ ശ്രമിച്ചു. പ്രധാനാധ്യാപികയുടെ മാനസിക പീഡനമെന്നാണ് പരാതി. കൊട്ടാരക്കര ഓടനാവട്ടം കെ ആർ ജി പി എം എച്ച് എസ് എസ്സിലെ വിദ്യാർത്ഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നില ഗുരുതരമായ 17 കാരൻ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇക്കഴിഞ്ഞ ജൂൺ 19 ന് സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് +2 വിദ്യാർത്ഥിയായ 17 കാരനെതിരെ സ്കൂൾ അധികൃതർ നടപടിയെടുത്തിരുന്നു. എന്നാൽ ചെയ്യാത്ത കുറ്റം അടിച്ചേൽപ്പിച്ച് കുറ്റമേൽക്കാൻ പ്രിൻസിപ്പൽ നിർബന്ധിച്ചന്നാണ് കുട്ടി വീട്ടുകാരോട് പറഞ്ഞത്. സ്ഥലത്തെ സിസിടിവി പരിശോധിക്കണമെന്ന കുട്ടിയുടെ ആവശ്യവും പ്രിൻസിപ്പാൾ നിരാകരിച്ചു. മകൻ തെറ്റുകാരൻ അല്ലെന്ന് സഹപാഠികളും സാക്ഷ്യപ്പെടുത്തിയതായി വീട്ടുകാർ.
കുറ്റം ഏൽക്കാതിരുന്നതോടെ സ്കൂൾ അധികൃതർ കുട്ടിയ്ക്കതിരെ പൊലീസിൽ പരാതി നൽകി. സ്റ്റേഷനിൽ നിന്നും മടങ്ങിയ വിദ്യാർത്ഥി കടുത്ത മാനസിക സമ്മർദ്ദത്തിലായി. നിരപരാധിത്വം ബോധിപ്പിക്കാൻ ക്ലാസ്ടീച്ചറെയടക്കം
ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല. ഇതോടെയാണ് അമിതമായ് ഗുളികകൾ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്
ഇനിയും അപകടനില തരണം ചെയ്തിട്ടില്ല. മകന്റെ ടി സി ആവശ്യപ്പെട്ടിട്ടും നൽകാൻ സ്കൂൾ അധികൃതർ തയ്യാറാകുന്നില്ലെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു. പ്രിൻസിപ്പാളിനെതിരെ CWC യ്കും വിദ്യാഭ്യാസ മന്ത്രിക്കും പോലീസിലും വീട്ടുകാർ പരാതി നൽകി.
ഓപ്പറേഷൻ സിന്ധൂര്‍, പാർലമെന്റിൽ കൊമ്പ് കോർത്തു നരേന്ദ്രമോദിയും രാഹുൽ ഗാന്ധിയും
ന്യൂഡെല്‍ഹി. ഓപ്പറേഷൻ സിന്ധൂറിൽ പാർലമെന്റിൽ കൊമ്പ് കോർത്തു പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. അമേരിക്കൻ പ്രസിഡന്റ് നുണയനെന്നു പറയാൻ പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടോ എന്ന് രാഹുൽ ഗാന്ധി.വെടിനിർത്തലിനായി ഒരു ലോക നേതാവും ഇടപെട്ടിട്ടില്ലെന്ന് മോദി.ഓപ്പറേഷൻ സിന്ധൂറിലൂടെ തനി വിറപ്പിച്ചുവെന്നു പ്രധാനമന്ത്രി. കോണ്‍ഗ്രസ് രാഷ്ട്രീയനേട്ടത്തിന് വേണ്ടി രാജ്യസുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തെന്ന് വിമർശനം.ശശി തരൂരിന് അവസരം നൽക്കാത്തതിൽ പ്രധാനമന്ത്രി കോൺഗ്രസിനെ പരിഹസിച്ചു
ഈ സമ്മേളനം ഭീകരരുടെ ആസ്ഥാനം തകർത്തതിന്റെ ആഘോഷമെന്ന് പറഞ്ഞ് തുടങ്ങിയ 100 മിനിറ്റ് ദൈഘ്യമുള്ള പ്രസംഗത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാനെയും കോൺഗ്രസിനെയും രൂക്ഷമായി ആക്രമിച്ചു.22 മിനിറ്റിൽ ഏപ്രിൽ 22 ലെ ആക്രമണത്തിന് ഇന്ത്യ മറുപടി നൽകി.
പാകിസ്ഥാനെ വിറപ്പിച്ചു. ആണവ ഭീഷണി പൊള്ളയെ ന്ന് തെളിയിച്ചു.പ്രഹരം താങ്ങാൻ ആകാതെ,വെടി നിർത്തലിനു പാകിസ്ഥാൻ അപേക്ഷിച്ചു.ഒരു ലോകനേതാവും ഇടപെട്ടിട്ടില്ലെന്നും പ്രധാന മാന്ത്രി.
ഓപ്പറേഷൻ സിന്ദൂറിൽ ചോദ്യങ്ങൾ ഉന്നയിച്ച കോൺഗ്രസ്സിനെ മോദി കടന്ന് ആക്രമിച്ചു. സർക്കാറിനേക്കാൾ കോൺഗ്രസിന് വിശ്വാസം പാക്കിസ്ഥാനെ എന്ന് പ്രധാന മന്ത്രി.
ചർച്ചയിൽ,പ്രധാനമന്ത്രിക്ക് ഇച്ഛാശക്തിയില്ലെന്നും, സൈന്യത്തിന് സ്വാതന്ത്ര്യം നൽകിയില്ലെന്നും വിമർശിച്ച രാഹുൽഗാന്ധി, ഡൊണാൾഡ് ട്രമ്പ് നുണയനെന്ന് പറയാൻ പ്രധാനമന്ത്രിയെ വെല്ലുവിളിച്ചു.
സർവ്വകക്ഷി സംഘത്തിൽ ഉൾപ്പെട്ട ശശി തരൂരിനും മനീഷ് തിവാരിക്കും അവസരം നൽകാത്തതിൽ പ്രധാനമന്ത്രി കോൺഗ്രസിന് പരോക്ഷമായി വിമർശിച്ചു.
രാജ്യസഭയിൽ ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ചുള്ള ചർച്ച തുടരുകയാണ്
പെറ്റി കേസിലെ പറ്റിക്കല്‍, വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടില്‍ പരിശോധന
കൊച്ചി.പെറ്റി കേസ് പറ്റിപ്പ്: വനിത പോലീസ് ഉദ്യോഗസ്ഥ യുടെ വീട്ടിൽ പോലീസ് പരിശോധന. വെട്ടിപ്പ് നടത്തിയ സീനിയർ സിവിൽ പോലീസ് ഓഫീസർ ശാന്തിനി കൃഷ്ണൻ ൻ്റെ ഈസ്റ്റ് മാറാടിയിലെ വീട്ടിലാണ് പരിശോധന. പരിശോധന നടത്തുന്നത് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം. 2018 മുതൽ 2022 വരെയുള്ള നാലുവർഷക്കാലയളവിൽ ഇവർ 16 ലക്ഷം രൂപയിലേറെ വെട്ടിച്ചെന്നാണ് കണ്ടെത്തൽ







































