കോട്ടയം .ഉഴവൂരിൽ ടിപ്പർ ലോറി ദേഹത്ത് കൂടി കയറി യുവാവ് മരിച്ചു.
കടുക്കപ്പാറ സ്വദേശിയായ അമൽ (23) ആണ് മരിച്ചത്
മണ്ണെടുപ്പ് കേന്ദ്രത്തിലേക്ക് പോയ ടിപ്പർ ലോറിയാണ് കയറിയത്
രാവിലെ 5 മണിയോടെ ആയിരുന്നു സംഭവം
ടിപ്പർ കയറി യുവാവ് മരിച്ചു.
അടൂരിന് സമീപംഅയ്യപ്പഭക്തർ സഞ്ചരിച്ച വാഹനത്തിന് അപകടം
അടൂർ. അടൂരിന് സമീപം വാഹനാപകടം
അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം ഗുഡ്സ് വാനുമായി കൂട്ടിയിടിച്ചു
അടൂർ വടക്കേടത്ത് കാവിന് സമീപത്താണ് അപകടം
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവ് ചോർന്നതായി ആരോപിച്ച് ഊമക്കത്ത്
കൊച്ചി. നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവ് ചോർന്നതായി ആരോപിച്ച് ഊമക്കത്ത്. വിധിക്ക് മുമ്പേ ഈ കത്ത് കിട്ടിയതായി പറയുന്നു. ഡിസംബർ രണ്ടിന് എഴുതിയതായി തീയതി വെച്ച കത്ത് ഇന്ത്യൻ പൗരൻ എന്ന പേരിൽ ആണ് തയ്യാറാക്കിയിരിക്കുന്നത്. കത്ത് സംബന്ധിച്ചും, കത്തിലെ പരാമർശങ്ങൾ സംബന്ധിച്ചും വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ്, ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡണ്ട് ചീഫ് ജസ്റ്റിസിന് കത്ത് കൈമാറിയിരിക്കുന്നത്. ജഡ്ജി സുഹൃത്തായ മറ്റൊരു വനിതയെക്കൊണ്ട് വിധി തയ്യാറാക്കുകയും, ദിലീപിൻ്റെ സുഹൃത്തും കേസിലെ പ്രതിയുമായ ശരത്തിനെ കാണിച്ച് എന്നും അടക്കം ഗുരുതര ആക്ഷേപങ്ങൾ കത്തിലുണ്ട്. ജഡ്ജിന് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജിമാരുടെ പിന്തുണ ഉണ്ടെന്നും ഊമ കത്തിലുണ്ട്. വിഷയത്തിൽ കത്ത് അന്വേഷണത്തിനായി വിജിലൻസ് രജിസ്ട്രാർക്കോ മറ്റു ഏതെങ്കിലും ഏജൻസിക്കോ കൈമാറണമെന്നാണ് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡൻറ് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം പ്രസിഡന്റിനെ തള്ളി അസോസിയേഷന്‍ രംഗത്തെത്തി
ചീഫ് ജസ്റ്റിസിന് കത്തയച്ച KHCAA പ്രസിഡന്റിനെ തള്ളി അഭിഭാഷക അസോസിയേഷന്‍
പ്രസിഡന്റിന്റെ കത്ത് എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടെ അറിവോടെയല്ലെന്ന് അസോസിയേഷന്‍
ജഡ്ജിമാര്‍ക്ക് ചോദ്യം ചെയ്യപ്പെടാനാകാത്ത വിശ്വാസ്യതയുണ്ടെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി
ഇത് തുടർച്ചയായ രണ്ടാം തവണയാണ് പ്രസിഡന്റിനെതിരെ അസോസിയേഷൻ രംഗത്ത് എത്തുന്നത്
കോഴിക്കോട് നഗര ഹൃദയത്തിൽ കഞ്ചാവ് തോട്ടം
കോഴിക്കോട് . നഗര ഹൃദയത്തിലെ ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് തോട്ടം. കൃത്യമായ പരിചരണം നൽകിപ്പോന്ന 17 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. കഞ്ചാവ് കർഷകരെ കണ്ടെത്താനുള്ള ശ്രമം എക്സ്സൈസ് ഊർജിതമാക്കിയിട്ടുണ്ട്
രഹസ്യവിവരത്തെ തുടർന്ന് കോഴിക്കോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്
പൂർണ്ണ വളർച്ചയെത്തിയ പതിനേഴ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
കോഴിക്കോട് കുതിരവട്ടത്ത് നിന്നും അരയിടത്തു പാലത്തിലേക്കുള്ള റോഡിൻ്റെ അരികിലെ ആളൊഴിഞ്ഞ പറമ്പിലായിരുന്നു ഇത്രയേറെ കഞ്ചാവ് ചെടികൾ ആരുടെയും ശ്രദ്ധയിൽപ്പെടാതെ വളർത്തിയത്. ഏകദേശം ഒരാളെക്കാൾ ഉയരത്തിലുള്ള
വിളവെടുപ്പിന് പാകമായ വിധത്തിലുള്ളതാണ് എക്സൈസ് പിടിച്ചെടുത്ത കഞ്ചാവ് ചെടികൾ//തുടർന്ന് കഞ്ചാവ് ചെടികൾ എക്സൈസ് സംഘം പിഴുതെടുത്ത്
തുടർ നടപടികൾ ആരംഭിച്ചു.
ക്രിസ്തുമസ്
അവധി അടുത്തതോടെ കോഴിക്കോട് എക്സൈസിന്റെ നേതൃത്വത്തിൽ
ലഹരിക്കെതിരെ നടത്തിവരുന്ന ഊർജ്ജിത അന്വേഷണത്തിന്റെ
ഇടയിലാണ് കഞ്ചാവ് ചെടികൾ തന്നെ
പിടികൂടാൻ ആയത്.
കഞ്ചാവ് ചെടികൾ നട്ടു വളർത്തിയവരെ കുറിച്ചുള്ള അന്വേഷണം എക്സൈസിന്റെ നേതൃത്വത്തിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് ഇതിന് ഉത്തരവാദികളായവരെ പിടികൂടാൻ ആകുമെന്ന് എക്സൈസ് അറിയിച്ചു.
19കാരിയുടെ മരണം കൊലപാതകം…പെൺകുട്ടിയുടെ സുഹൃത്ത് കുറ്റം സമ്മതിച്ചു
എറണാകുളം മലയാറ്റൂരിലെ 19കാരിയുടെ മരണം കൊലപാതകം.പെൺകുട്ടിയുടെ സുഹൃത്ത് അലൻ കുറ്റം സമ്മതിച്ചു. മദ്യപിച്ചുണ്ടായ തർക്കം കൊലപാതകത്തിലേക്ക് നയിച്ചെന്ന് മൊഴി.
പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയിരുന്നു. തലയില്‍ കല്ലുപയോഗിച്ച് മര്‍ദിച്ച പാടുകളുമുണ്ട്. മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകള്‍ ചിത്രപ്രിയയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീടിന് ഒരു കിലോമീറ്റര്‍ അകലെ ഒഴിഞ്ഞ പറമ്പിലാണ് ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച മുതല്‍ ചിത്രപ്രിയയെ കാണാനില്ലായിരുന്നു.ബംഗളൂരുവില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു ചിത്രപ്രിയ. പെണ്‍കുട്ടിയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ.പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇതിനിടയിലാണ് സുഹൃത്ത് കുറ്റം സമ്മതിച്ചത്.
കാണാതായതിന് പിന്നാലെ ചിത്രപ്രിയയുടെ കുടുംബം കാലടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെയാണ് മലയാറ്റൂര്‍ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂര്‍ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തിയത്. ചിത്രപ്രിയയുടെ മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് വിധേയമാക്കും.
കാണാതായ 19-കാരി വീടിന് ഒരു കിലോമീറ്റർ അകലെയുള്ള പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന നിഗമനത്തിൽ പോലീസ്
കൊച്ചി : രണ്ടു ദിവസം മുമ്പ് മലയാറ്റൂരിൽ നിന്ന് കാണാതായ 19-കാരിയുടെ മരണം കൊലപാതകമെന്ന നിഗമനത്തിൽ പോലീസ്. മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകൾ ചിത്രപ്രിയ (19)യെയാണ് വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള പറമ്പിൽ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ജീർണിച്ചു തുടങ്ങിയ മൃതദേഹത്തിന് 2 ദിവസത്തെ പഴക്കമുണ്ട് എന്നാണ് പ്രാഥമിക നിഗമനം.
ചിത്രപ്രിയയുടെ തലയ്ക്കു പിന്നിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. അതുകൊണ്ടു തന്നെ ഇതൊരു കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. സംഭവുമായി ബന്ധപ്പെട്ട് 2 പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. ചിത്രപ്രിയയെ കാണാതാകുന്നതിനു മുമ്പ് ഫോണിൽ സംസാരിച്ചവരാണ് ഇരുവരും.
ബെംഗളരുവിൽ ഏവിയേഷന്‍ ബിരുദ വിദ്യാർഥിയായ ചിത്രപ്രിയയെ ശനിയാഴ്ച മുതലാണ് കാണാതായത്. അടുത്തുള്ള കടയിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി പിന്നീട് തിരിച്ചു വന്നില്ല. തുടർന്ന് വീട്ടുകാർ കാലടി പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെയാണ് പറമ്പിൽ നിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന നാട്ടുകാരുടെ അറിയിപ്പിനെ തുടർന്ന് പൊലീസ് പരിശോധന നടത്തുന്നതും മൃതദേഹം കണ്ടെത്തുന്നതും. മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കാണപ്പെട്ടത്.
വാട്സാപ്പ് ഗ്രൂപ്പ് മുഖേന പെൺവാണിഭം…! ആവശ്യക്കാർക്ക് സ്ത്രീകളെ എത്തിച്ചു നൽകുന്ന മൂന്നു പേർ പിടിയിൽ
ഓൺലൈൻ വഴി പെൺ വാണിഭം നടത്തിയ മൂന്നുപേർ അറസ്റ്റിൽ. ആവശ്യക്കാർക്ക് സ്ത്രീകളെ എത്തിച്ചു നൽകുന്ന പെൺവാണിഭ സംഘത്തിലെ മൂന്നു പേരെയാണ് ഗുരുവായൂർ ടെംപിൾ പൊലീസ് അറസ്റ്റ് ചെയ്തത്. പതിനായിരം അംഗങ്ങളുള്ള ഓൾ കേരള റിയൽ മീറ്റ് വാട്സാപ്പ് കൂട്ടായ്മ വഴിയാണ് പെൺവാണിഭം.
ഓൾ കേരള റിയൽ മീറ്റ് എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പ് രൂപികരിച്ചിരുന്നു. വാട്സാപ്പ് ഗ്രൂപ്പ് മുഖേനയായിരുന്നു ഇടപാടുകൾ. 10,000 പേർ അംഗങ്ങൾ. സംസ്ഥാന ഇന്റലിജൻസ് നൽകിയ സൂചനയാണ് വഴിത്തിരിവായത്. ഗുരുവായൂർ നെന്മിനി അമ്പാടിയിൽ അജയ് വിനോദ്, കൊടുങ്ങല്ലൂർ സ്വദേശി മരോട്ടിക്കൽ ഷോജൻ, പടിഞ്ഞാറെ നടയിലെ ലോഡ്ജ് ഉടമ പൂന്താനം രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്.
ആർ.എം.എസ്. എന്ന ചുരുക്കപ്പേരിൽ ഒൻപത് വാട്സ്ആപ്പ് ഗ്രൂപ്പുകളാണ് അജയ് യുടെ ഫോണിൽ പൊലീസ് കണ്ടെത്തിയത്. പ്രായത്തിന്റെ അടിസ്ഥാനത്തിൽ 25000 രൂപ മുതൽ 35,000 രൂപ വരെ ഒരു രാത്രിക്ക് വില പറഞ്ഞാണ് കച്ചവടം. സ്ത്രീകളുടെ ഫോട്ടോ ഗ്രൂപ്പിലിടും. ആവശ്യക്കാർ ഓൺലൈൻ വഴി പണം കൈമാറണം. സംസ്ഥാനത്തിന്റെ ഏതു ഭാഗത്തേക്കും സ്ത്രീകളെ എത്തിച്ചു നൽകും. ഈ ഗ്രൂപ്പ് ഒരു വർഷത്തോളമായി പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽ നിന്ന് ദിവസവും ഒരു ലക്ഷത്തിലധികം രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തി.
വിധിയ്ക്ക് പിന്നാലെ വിവാദങ്ങൾ കത്തുന്നു
കൊച്ചി. നടി ആക്രമിക്കപെട്ട കേസിന്റെ വിധിയ്ക്ക് പിന്നാലെ വിവാദങ്ങൾ കത്തുന്നു. കുറ്റവിമുക്തനായ ദിലീപിനെ സിനിമ സംഘടനകളിലേക്ക് തിരിച്ചെടുക്കുന്നതിൽ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തി. ഫെഫ്കയിൽ നിന്ന് ഇന്നലെ ഡബ്ബിങ് ആര്ടിസ്റ് ഭാഗ്യലക്ഷ്മി രാജിവെച്ചിരുന്നു.
കേസിൽ അന്തിമ ശിക്ഷവിധിക്കായി കാത്തിരിക്കുകയാണ് പ്രോസിക്യൂഷൻ. ശനിയാഴ്ചയാണ് 1 മുതൽ ആറ് വരെ പ്രതികളുടെ ശിക്ഷയിൽ വാദം നടക്കുക. അന്ന് തന്നെ വിധി പറയാനും സാധ്യതയുണ്ട്. വിധി പകർപ്പ് ലഭിച്ച ഉടൻ ഹൈകോടതിയെ സമീപിക്കാനാണ് പ്രൊസിക്യൂഷൻ നിലപാട്. തനിക്കെതിരെയുള്ള ഗൂഡലോചനയിൽ നിയമടപടിയുമായി മുന്നോട്ട് പോകാനാണ് ദിലീപിന്റെ നീക്കം.
വോട്ടർമാരെ സ്വാധീനിക്കാൻ മദ്യം വിതരണം ചെയ്തതായി പരാതി
വയനാട്. തിരുനെല്ലി ഉന്നതിയിൽ മദ്യം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം എന്ന് പരാതി
നെടുന്തന ഉന്നതിയിൽ സിപിഎം പ്രവർത്തകർക്ക് എതിരെ ആണ് പരാതി
എൽഡിഎഫ് സ്ഥാനാർഥി ഉൾപ്പെടെ ഉള്ളവർ അർധരാത്രി ഉന്നതിയിൽ എത്തി എന്ന് ആക്ഷേപം
പ്രദേശത്ത് രാത്രി നേരിയ സംഘർഷം
മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു
ഇവരെ പിന്നീട് പൊലീസ് വിട്ടയച്ചതായും ആക്ഷേപം
തിരുനെല്ലി പഞ്ചായത്ത് 6-ാം വാർഡിൽ ആണ് സംഭവംവോട്ടർമാരെ സ്വാധീനിക്കാൻ മദ്യം വിതരണം ചെയ്തതായി ബിജെപിക്കെതിരെയും പരാതി
പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ ഒന്നാം വാർഡിലാണ് പരാതി ഉയർന്നിട്ടുള്ളത്
ബിജെപി ഓഫീസിനായി വാടകയ്ക്ക് എടുത്ത വീട്ടിൽ മദ്യ വിതരണം നടത്തിയെന്നാണ് പരാതി
ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്തുവന്നു
പരാതി നൽകുമെന്ന് ഐസി ബാലകൃഷ്ണൻ എംഎൽഎ
‘മദ്യം നൽകി വോട്ട് തേടാനാണ് ബിജെപിയുടെ ശ്രമം’
‘ജില്ലാ കലക്ടർക്ക് പരാതി നൽകും’
ആരോപണം നിഷേധിച്ച് ബിജെപി നേതൃത്വം
ബിജെപിക്ക് എതിരെ നടക്കുന്നത് കുപ്രചരണം എന്ന് വാർഡ് പ്രസിഡണ്ട് ജോണി കാരിക്കാട്ടുകുഴി
‘എവിടെയും മദ്യം ബിജെപി വിതരണം ചെയ്തിട്ടില്ല’
ഇത്തരം കുപ്രചരണങ്ങൾ ബാധിക്കില്ലെന്നും ബിജെപി





































