Home Blog Page 657

കൊല്ലത്ത് വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് മരണം

കൊല്ലം.കരുനാഗപ്പള്ളി മാരാരിത്തോട്ടത്ത് ബലോറോ ജീപ് ഇടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു. പടപ്പനാൽ കല്ലുംപുറത്ത് മുക്കില്‍ അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് ഇടിച്ച് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു.

ഇന്നലെ രാത്രി എഴോടെ മരാരിത്തോട്ടം പെട്രോൾ പമ്പിനു സമീപമാണ് അപകടം ഉണ്ടായത്. അശോകൻ റോഡ് മുറിച്ച്
കടക്കുന്നതിനിടെ എതിരെ വന്ന ബൊലറൊ വാഹനം ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അശോകനെ നാട്ടുകാർ കരുനാഗപ്പള്ളി ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. അപകടത്തിനുശേഷം നിർത്താതെ പോയ വാഹനം കരുനാഗപ്പള്ളി പോലീസ് പിടികൂടി. ദേശീയ പാത നിർമാണ ജോലിയുമായി ബന്ധപ്പെട്ട് തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനമാണ് ഇടിച്ചത്. ഇന്ന് രാവിലെ 8 കാലോടെ ചവറ പടപ്പനാലിന് സമീപമാണ് രണ്ടാമത്തെ അപകടം.പിന്നാലെ കെഎസ്ആർടിസി ബസ് കണ്ട് അമിത വേഗത്തിൽ പോയ സഫ എന്ന സ്വകാര്യ ബസാണ് ഇരുചക്ര യാത്രികനെ ഇടിച്ചത്.

ബസിനടിയിലേക്കു തെറിച്ചുവീണ തേവലക്കര മുള്ളിക്കാല സ്വദേശി അബ്ദുൽ മുത്തലിഫിൻ്റെ ദേഹത്തു കൂടി ബസിന്റെ പിൻചക്രം കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്.
അമിത വേഗത്തിലെത്തിയ ബസ് സ്കൂട്ടറിനെ മറികടക്കുന്നതിനിടെ ഇടിക്കുകയായിരുന്നു. ബസ് പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് കൊള്ള നടന്നു,രാഹുൽ ഗാന്ധി

പട്ന.ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് കൊള്ള നടന്നു എന്ന ആരോപണവുമായി
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബ്രസീലിയൻ മോഡലിന്റെ ചിത്രം ഉപയോഗിച്ചു 22 ഇടങ്ങളിൽ വോട്ട് രേഖപ്പെടുത്തി. ഹരിയാനയിൽ 25 ലക്ഷം വോട്ടുകൾ കവർന്നു എന്നും ആരോപണം.
രാഹുലിന്റെ കൈവശമുള്ള തെളിവുകൾ നിലവിലുള്ള കേസുകളിൽ ഉപയോഗിക്കണം എന്ന് ഹരിയാന തെരഞ്ഞെടുപ്പ് കമ്മീഷൻ. രാഹുലിന്റെ ആരോപണങ്ങൾ തള്ളി ആരോപണങ്ങൾ തള്ളി ബിജെപി.

ഹരിയാനയിൽ വോട്ട് കൊള്ള നടന്നത് അഞ്ചു വിധത്തിൽ. ബ്രസീലിയൻ മോഡലിൻ്റെ ചിത്രം ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തിയത് 22 തവണ. സീമ സ്വീറ്റി സരസ്വതി എന്നീ പേരുകൾ ഉപയോഗിച്ച് പത്ത് ബൂത്തുകളിലാണ് വോട്ട് രേഖപ്പെടുത്തിയത്. യു. പി യിലെ ബിജെപി നേതാക്കൾ ഹരിയാനയിലും വോട്ട് ചെയ്തു.
വ്യാജ ഫോട്ടോയും മേൽവിലാസവും, 3.5 ലക്ഷം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കി.വീടില്ലാത്തവർക്ക് ആണ് പൂജ്യം വീട്ടു നമ്പർ നൽകുന്നത് എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശ വാദം രാഹുൽ ഗാന്ധി തള്ളി.

ബിജെപി ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണന്റെ പരാമർശവും രാഹുൽഗാന്ധി വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു.

അടുത്ത വോട്ട് മോഷണം ബീഹാറിൽ എന്നും രാഹുൽ ഗാന്ധി. ബീഹാറിൽ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയ കുടുംബത്തെ മാധ്യമങ്ങൾക്ക് മുന്നിലെത്തിച്ചായിരുന്നു പ്രതികരണം. രാഹുൽഗാന്ധിയുടെ ആരോപണങ്ങൾ ബിജെപി തള്ളി. രാഹുൽ ഗാന്ധി പ്രദർശിപ്പിച്ച ബി. ഗോപാലകൃഷ്ണൻ്റെ വീഡിയോ വ്യാജം എന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

കേരളവും എസ്ഐആറിനെതിരെ കോടതിയെ സമീപിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രതികരിച്ചു. നിലവിൽ രാഹുലിൻ്റെ രണ്ടു പരാതികൾ കമ്മീഷനു മുൻപിൽ ഉണ്ട് എന്നും രാഹുലിന്റെ കൈവശമുള്ള എല്ലാ തെളിവുകളും ആ കേസുകളിൽ ഉപയോഗിക്കണം എന്നു ഹരിയാന തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടു.

സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്ന കുട്ടികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം,ആളെ തിരഞ്ഞ് പൊലീസ്

കോഴിക്കോട് .സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്ന കുട്ടികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം.
കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിലാണ് സംഭവം.
വിദ്യാര്‍ത്ഥികള്‍ കാറിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്.
കളിക്കുന്ന കുട്ടികള്‍ക്കിടയിലേക്ക് അമിത വേഗത്തിലാണ് കാര്‍ എത്തിയത്.
പല വട്ടം കുട്ടികള്‍ക്ക് നേരെ കാര്‍ പാ‌ഞ്ഞടുത്തു.കുട്ടികള്‍ ഓടി മാറിയതിനെത്തുടര്‍ന്നാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു

ഉണ്ണികൃഷ്ണൻ പോറ്റി ലക്ഷ്യംവെച്ചത് രാജ്യാന്തര വിഗ്രഹക്കടത്തിനോ

കൊച്ചി.ഉണ്ണികൃഷ്ണൻ പോറ്റി ലക്ഷ്യംവെച്ചത് രാജ്യാന്തര വിഗ്രഹക്കടത്ത് എന്ന സംശയം പ്രകടിപ്പിച്ച് കോടതി. ‘രാജ്യാന്തര വിഗ്രഹം വിഗ്രഹക്കടത്തുകാരനായ സുഭാഷ് കപൂറിനെന്റെ ഓപ്പറേഷനുകൾക്ക് സമാനംമായ നീക്കം’. ശബരിമലയിലെ വിശുദ്ധ വസ്തുക്കളുടെ പകർപ്പ് ഉണ്ടാക്കി അന്തരാഷ്ട്ര മാർക്കറ്റിൽ വിറ്റ് പണം തട്ടിപ്പ് ശ്രമിച്ചതായി സംശയമെന്നും കോടതി

ഇതിൽ വിശദമായ അന്വേഷണം വേണമെന്ന് ഹൈകോടതി. വാതിലിന്റെയും, കട്ടിളപ്പടിയുടെയും, ദ്വാരപാലക ശിൽപത്തിന്റെയും പകർപ്പ് എടുത്ത് നിയമ വിരുദ്ധം. ഉദ്യോഗസ്ഥർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സന്നിധാനത്ത്
നൽകിയത് അനിയന്ത്രിതമായ സ്വാതന്ത്ര്യം എന്നും ഹൈക്കോടതി

വിൽപനക്കായി കൈവശം വെച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട്.കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.വിൽപനക്കായി കൈവശം വെച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.കാളികാവ് സ്വദേശി സഫ്‌വാനാണ് പിടിയിലായത്. ഇയാളിൽ നിന്ന് 280 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സഫ്‌വാൻ നേരത്തെയും ലഹരി കേസിൽ പ്രതി.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയ്‌

തമിഴക വെട്രി കഴകത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയ്‌യെ തീരുമാനിച്ചു. മഹാബലിപുരത്ത് ചേര്‍ന്ന ടിവികെ ജനറല്‍ കൗണ്‍സിലാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയ്‌യെ തീരുമാനിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കിയത്. എഐഎഡിഎംകെ സഖ്യത്തിനായുള്ള ശ്രമങ്ങള്‍ ടിവികെ തള്ളിയതിന് പിന്നാലെയാണ് വിജയ്‌യെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. കരൂര്‍ ദുരന്തത്തിന് പിന്നാലെ ടിവികെ പാര്‍ട്ടിയുമായും വിജയ്‌യുടെ രാഷ്ട്രീയ ഭാവിയുമായും ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിനെല്ലാം വിരാമമിട്ടുകൊണ്ടാണ് ടിവികെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വിജയ് യുടെ ഭാവി കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിന്റെ നിര്‍ണായക തീരുമാനമാണ് വിജയ് തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്നത്. ഇതോടെ 2026-ല്‍ തമിഴ്‌നാട്ടില്‍ നടക്കുക പൊടിപാറുന്ന പോരാട്ടമായിരിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.
സെപ്തംബര്‍ 27-ന് കരൂരില്‍ നടന്ന വിജയ്‌യുടെ റാലി വലിയ ദുരന്തത്തിലാണ് കലാശിച്ചത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 41 പേരുടെ മരണത്തിന് കാരണമായ ദുരന്തത്തിന് പിന്നാലെ ടിവികെ ദുര്‍ബലമായിരുന്നു. പിന്നാലെ 28 അംഗ നിര്‍വാഹക സമിതി രൂപീകരിച്ചിരുന്നു. നിര്‍വാഹക സമിതി രൂപീകരിച്ചതിന് ശേഷം നടക്കുന്ന ആദ്യത്തെ പ്രധാന യോഗമായിരുന്നു നടന്നത്. പാര്‍ട്ടി ഘടന ദുര്‍ബലമാണെന്നും സഖ്യം രൂപീകരിക്കേണ്ടത് അനിവാര്യമാണെന്നുമുള്ള വിലയിരുത്തലുകള്‍ക്കിടെയാണ് യോഗം നടന്നത്.

സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്ന കുട്ടികൾക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം

സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്ന കുട്ടികൾക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം. പലവട്ടം കുട്ടികൾക്ക് നേരെ കാർ പാ‌ഞ്ഞടുത്തു. ഓടി മാറിയതിനെത്തുടർന്ന് പലരും രക്ഷപ്പെടുകയായിരുന്നു. കാർ പേരാമ്പ്ര പൈതോത്തു സ്വദേശിയുടേതാണെന്ന് പൊലീസ് കണ്ടെത്തി.


സംഭവത്തിൻറെ സി സി ടി വി ദൃശ്യങ്ങളും പുറത്തുവന്നുതോടെ കാർ ഉടമയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍‌ജിതമാക്കുകയായിരുന്നു. കാർ ഹാജരാക്കാൻ ഉടമയോട് ആവശ്യപ്പെട്ടതായി പേരാമ്പ്ര പൊലീസ് അറിയിച്ചു.


കോഴിക്കോട് കൂത്താളി വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിലാണ് സംഭവം. തലനാരിഴക്കാണ് വിദ്യാർഥികൾ കാറിടിക്കാതെ രക്ഷപ്പെട്ടത്. കളിക്കുന്ന കുട്ടികൾക്കിടയിലേക്ക് അമിത വേഗത്തിലാണ് കാർ എത്തിയത്.

എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു…ഞായറാഴ്ച മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാം

കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു.ശനിയാഴ്ച രാവിലെ 8.20-ന് വാരാണസിയിൽ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പുതിയ സർവീസ് വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്യുന്നത്.


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള മറ്റ് വന്ദേ ഭാരത് സർവീസുകളുടെ ഉദ്ഘാടനവും ഇതിന്റെ ഭാഗമായി നടക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ പുതിയ സർവീസിന് തുടക്കമാകും. ഞായറാഴ്ച മുതൽ പൊതുജനങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാനാകും.


ഏകദേശം 630 കിലോമീറ്റർ ദൈർഘ്യം എട്ട് മണിക്കൂറിനുള്ളിൽ സഞ്ചരിക്കാൻ ഈ എക്സ്പ്രസ് ട്രെയിനിന് സാധിക്കും എന്നതാണ് പ്രത്യേകത. നിലവിലുള്ള യാത്രാസമയത്തിൽ ഇത് വലിയ കുറവ് വരുത്തും.എറണാകുളം-ബെംഗളൂരു റൂട്ടിലെ യാത്ര എളുപ്പമാക്കുന്നതിൽ ഈ വന്ദേഭാരത് നിർണായക പങ്ക് വഹിക്കും.

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ് പുറത്തായ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ടെസ്റ്റ് ടീമില്‍ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ച പേസര്‍ ആകാശ് ദീപും ടെസ്റ്റ് ടീമില്‍ മടങ്ങിയെത്തിയപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടിയ രജത് പാട്ടീദാറെയും സര്‍ഫറാസ് ഖാനെയും ടെസ്റ്റ് ടീമിലക്ക് പരിഗണിച്ചില്ല.

ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റനായി തുടരുമ്പോള്‍ യശസ്വി ജയ്സ്വാള്‍ ഓപ്പണറായി തിരിച്ചെത്തിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ച ധ്രുവ് ജുറെല്‍ ആണ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പര്‍. വിന്‍ഡീസിനതിരായ പരമ്പരയില്‍ കളിച്ച സായ് സുദര്‍ശനും മലയാളി താരം ദേവ്ദത്ത് പടിക്കലും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍.

പേസര്‍മാരായി ആകാശ് ദീപിനൊപ്പം ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയുമാണുള്ളത്. ഓൾ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയും ടീമിലുണ്ട്. ഈ മാസം 14 മുതല്‍ കൊല്‍ക്കത്തയിലാണ് ദക്ഷിണാഫ്രിക്കക്കെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. 22 മുതല്‍ ഗുവാഹതിയിലാണ് രണ്ടാം ടെസ്റ്റ്.

കൊല്ലത്ത് സംഘം ചേർന്ന് കവർച്ച: പ്രതികൾ പിടിയിൽ

കുളത്തൂപ്പുഴ: മൈലമൂട്ടിൽ വീട്ടിൽ നിന്നും  സ്വർണ്ണവും പണവും കവർച്ച ചെയ്ത സംഘത്തെ കുളത്തൂപ്പുഴ പോലീസ് അറസ്റ്റു ചെയ്തു. തൃശ്ശൂർ സ്വദേശി തന്റെ സുഹൃത്തായ കുളത്തൂപ്പുഴ മൈലമൂട് സ്വദേശിയായ സുബിൻ എന്നയാളുടെ  കുളത്തൂപ്പുഴ മൈലമൂടിൽ ഉളള വീട്ടിൽ താമസിച്ചു വരവേ വിദേശത്തു നിന്നും കടത്തിക്കൊണ്ടു വന്ന ലിക്വിഡ് രൂപത്തിലുളള 600 ഗ്രാം സ്വർണ്ണവും 300 ഗ്രാം സ്വർണ്ണം വിറ്റു  കിട്ടിയ 32 ലക്ഷം രൂപയും സുഹൃത്തായ കുളത്തൂപ്പുഴ മൈലമൂട് സ്വദേശിയായ സുബിനും കൂട്ടാളികളും ചേർന്ന് വീട്ടിൽ കടന്നു കയറി പിടിച്ചു പറിച്ച് കടന്നു കളയുകയായിരുന്നു. തൃശ്ശൂർ സ്വദേശിയുടെ പരാതിയിൽ കുളത്തൂപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിൽ പ്രതികളായ തിങ്കൾക്കരിക്കം വില്ലേജിൽ ഡാലിയിൽ ഓന്തു പച്ച എന്ന സ്ഥലത്ത് ചാമക്കാല ഹൌസിൽ സുബിൻ (32), തിരുവനന്തപുരം മണക്കാട് വില്ലേജിൽ ചാലയിൽ ഫ്രണ്ട്സ്  നഗറിൽ ഷെഫീക് (39), തിരുവനന്തപുരം മുട്ടത്തറ വില്ലേജിൽ വളളക്കടവ് മുട്ടത്തറ ആതിരാഭവനിൽ കുക്കു എന്നു വിളിക്കുന്ന അരുൺകുമാർ (33) , തിങ്കൾക്കരിക്കം വില്ലേജിൽ ഡാലിയിൽ ഓന്തുപച്ച ചാമക്കാല ഹൌസിൽ ഷെറിൻ എന്നു വിളിക്കുന്ന അരുൺ ബാബു (38)  എന്നിവരെയാണ് കുളത്തൂപ്പുഴ പോലീസ്  അന്വേഷണത്തിലൂടെ പിടികൂടിയത്. പ്രതികളിൽ നിന്നും 22 ലക്ഷത്തോളം  രൂപയും പ്രതികൾ കൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. കുളത്തൂപ്പുഴ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അനീഷ്. ബിയുടെ നേതൃത്വത്തിൽ എസ്ഐമാരായ ഷിജു.എസ്.എസ്, ഷാജഹാൻ, വിനോദ് കുമാർ, സൂരജ് സ്റ്റീഫൻ, പോലീസുദ്യോഗസ്ഥരായ സുജിത് , രാംകുമാർ, അഭിലാഷ്, അലിഫ്,  ആദർശ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.