ന്യൂഡെൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ നടപടി കടുപ്പിച്ച് സുരക്ഷാ സേന. സ്ഫോടനത്തിൽ ചാവേറായ ഭീകരൻ ഉമർ നബിയുടെ വീട് സുരക്ഷാ സേന തകർത്തു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഉമർ നബിയുടെ പുൽവാമയിലെ വീടാണ് സുരക്ഷാ സേന സ്ഫോടകവസ്തു ഉപയോഗിച്ച് തകർത്തത്.
ചെങ്കോട്ട കാർ സ്ഫോടനത്തിന്റെ അന്വേഷണം ദുബായി ലേക്കും
ന്യൂഡെൽഹി. ചെങ്കോട്ട കാർ സ്ഫോടനത്തിന്റെ അന്വേഷണം ദുബൈ യിലേക്കും. വൈറ്റ് കോളർ ഭീകര സംഘവും ജൈഷേ മുഹമ്മദ് ഭീകര സംഘടന യും തമ്മിലുള്ള പ്രധാന കണ്ണി നിലവിൽ ദുബാ യിൽ ഉള്ള മുസാഫിർ റാ ത്തർ എന്ന് കണ്ടെത്തി. ഇയാൾ പാകിസ്ഥാൻ സന്ദർശിച്ചിട്ടുണ്ട് എന്നും രണ്ടുമാസം മുമ്പാണ് ദുബായിലേക്ക് പോയതെന്നും അന്വേഷണസംഘം. ഇയാളെ തിരികെ കൊണ്ടുവരാൻ പോലീസ് നീക്കങ്ങൾ ആരംഭിച്ചു. സ്ഫോടനത്തിന് ഉപയോഗിച്ച അസംസ്കൃത വസ്തുക്കൾ വാങ്ങിയ കടകൾ അന്വേഷണ സംഘം കണ്ടെത്തി. പൽവാൾ, ഗുഡ്ഗാവ്, ഫരീദാബാദ് എന്നിവിടങ്ങളിലെ കടകളിൽ നിന്നാണ് സാമഗ്രികൾ വാങ്ങിയതെന്ന് കണ്ടെത്തി.
വിതരണക്കാർക്ക് കുറ്റവാളികളുമായി നേരിട്ട് ബന്ധമുണ്ടോ എന്ന് കണ്ടെത്താൻ കട ഉടമകളെ ചോദ്യം ചെയ്യുന്നു
വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ കൊല്ലം ജില്ലാ സെക്രട്ടറി കരുനാഗപ്പള്ളി പടനായർകുളങ്ങര തെക്ക് പുളിമൂട്ടിൽ ബാബു നിര്യാതനായി
കരുനാഗപ്പള്ളി: വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ കൊല്ലം ജില്ലാ സെക്രട്ടറി കരുനാഗപ്പള്ളി പടനായർകുളങ്ങര തെക്ക് പുളിമൂട്ടിൽ വീട്ടിൽ ബാബു (73) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സമിതി അംഗം, താലൂക്ക് മർച്ചന്റ് അസോസിയേഷൻ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: വൈദേഹി റാണി.
മക്കൾ: ബിവിൻ ബാബു, ബാലു ബാബു.
മരുമക്കൾ: നീന ദാസ്, ഗ്രീഷ്മ ബാലു.
സംസ്ക്കാരം ഇന്ന് ( വെള്ളിയാഴ്ച ) ഉച്ചക്ക് 2 മണിക്ക് കന്നേററി പാലത്തിനു സമീപമുള്ള വീട്ടു വളപ്പിൽ നടക്കും.
സഞ്ചയനം: നവംബർ 20 ന് രാവിലെ 7 മണിക്ക്.
എഴുകോണിൽ കോൺഗ്രസിൽ പൊട്ടിത്തെറി…മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുൾപ്പെടെയുള്ളവർ സിപിഎമ്മിലേക്ക്
കൊട്ടാരക്കര: കൊട്ടാരക്കര എഴുകോണിൽ കോൺഗ്രസിൽ പൊട്ടിത്തെറി. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും നിലവിലെ ഗ്രാമ പഞ്ചായത്ത് അംഗവുമായ അഡ്വ. രതീഷ് കിളിത്തട്ടിൽ കോൺഗ്രസ് വിട്ടു. രതീഷിന് പുറമെ യൂത്ത് കോൺഗ്രസ് ജില്ലാ നേതാക്കളും പാർട്ടി വിട്ടതായാണ് വിവരം. ഇവർ സിപിഐഎമ്മിൽ ചേരും.
രതീഷ് അടക്കമുള്ളവരെ എഴുകോണിൽ നടക്കുന്ന പരിപാടിയിൽവെച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ സിപിഐഎമ്മിലേക്ക് സ്വീകരിക്കും. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രാധിക, എഴുകോൺ മണ്ഡലം പ്രസിഡന്റ് പ്രസിഡന്റ് അഖിൽ, കെഎസ്‌യു നേതാക്കളായ നിഷാന്ത്, സൗരഭ് തുടങ്ങിയവരും മഹിളാ കോൺഗ്രസിലെ ചില പ്രവർത്തകരുമാണ് രതീഷിനൊപ്പം കോൺഗ്രസ് വിട്ടത്.
വിഭാഗീയതയും അവഗണനയും കാരണമാണ് രാജിയെന്നാണ് രതീഷ് പാർട്ടിയുടെ ജില്ലാ നേതൃത്വത്തിനയച്ച കത്തിൽ പറയുന്നത്. പല തവണ ഈ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടും അതുണ്ടായില്ലെന്നും നേതൃത്വം അതിന് തയ്യാറായില്ലെന്നും അതിനാലാണ് രാജിയെന്നും രതീഷ് കത്തിൽ വ്യക്തമാക്കി.
പൂനെയിൽ രണ്ട് ട്രക്കുകൾക്കിടയിൽ കാർ കുടുങ്ങി എട്ട് മരണം
പൂനെ: പൂനെയിൽ രണ്ട് ട്രക്കുകൾക്കിടയിൽ കാർ കുടുങ്ങി എട്ട് മരണം. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. പൂനെയിലെ നവലെ പാലം പ്രദേശത്തായിരുന്നു അപകടം. തുടർന്ന് ട്രക്കിന് തീപിടിച്ചു.
അപകട വിവരം ലഭിച്ചയുടനെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടത്തെത്തുടർന്ന് ദേശീയ പാതയിലെ ഗതാഗതം പൂർണ്ണമായും നിർത്തിവച്ചു. ഇത് വലിയ ഗതാഗതക്കുരുക്കിന് കാരണമായി.
അപകടത്തിൽ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം എങ്ങനെ സംഭവിച്ചുവെന്ന അന്വേഷണം പുരോഗമിക്കുകയാണ്. നിലവിൽ, പരിക്കേറ്റവർക്ക് ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭ്യമാക്കുകയാണെന്ന് പൂനെ പൊലീസ് ഡിസിപി സാംബാജി കദം പറഞ്ഞു.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
അഭ്യൂഹങ്ങള്‍ക്ക് വിരാമം… സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍
ചെന്നൈ: നീണ്ട നാളത്തെ ശ്രമങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമം. മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍. ഇരു ടീമുകളും തമ്മില്‍ ദിവസങ്ങളായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. ചെന്നൈ സഞ്ജുവിനെ എത്തിക്കുന്നതിന്റെ ഭാഗമായി രവീന്ദ്ര ജഡേജയേയും സാം കറനേയും കൈമാറും. ഇരു ടീമുകളും തമ്മിലുള്ള താരക്കൈമാറ്റം സംബന്ധിച്ച നടപടികളെല്ലാം പൂര്‍ത്തിയായി.
രാജസ്ഥാന്‍ റോയല്‍സിന്റെ നായക സ്ഥാനത്തു നിന്നാണ് സഞ്ജു ടീം മാറുന്നത്. 10 വര്‍ഷത്തില്‍ കൂടുതലായി സഞ്ജു രാജസ്ഥാന്‍ പളയത്തിലുണ്ട്. നിലവില്‍ 18 കോടി പ്രതിഫലമുള്ള താരങ്ങളാണ് സഞ്ജുവും ജഡേജയും.
രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിന്നു 11 സീസണുകള്‍ കളിച്ച ശേഷമാണ് സഞ്ജു ടീം വിടുന്നത്. സഞ്ജു 67 മത്സരങ്ങളിലാണ് ടീമിനെ നയിച്ചത്. 33 ജയങ്ങളും 33 തോല്‍വികളുമാണ് സഞ്ജുവിന്റെ കീഴില്‍ രാജസ്ഥാനുള്ളത്. ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിച്ച താരമാണ് സഞ്ജു. 2025ലെ സീസണ്‍ അവസാനിച്ചതിനു പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് മാനേജ്മെന്റിനോടു തന്നെ റിലീസ് ചെയ്യണമെന്നു സഞ്ജു നേരിട്ട് ആവശ്യപ്പെടുകയായിരുന്നു.
നവീൻ ബാബു കേസ് അന്വേഷിച്ച കണ്ണൂർ മുൻ എസിപി ടി കെ രത്നകുമാർ സിപിഎം സ്ഥാനാർത്ഥിയായതിൽ വ്യാപക വിമർശനം
കണ്ണൂർ. ADM നവീൻ ബാബു കേസ് അന്വേഷിച്ച കണ്ണൂർ മുൻ എസിപി ടി കെ രത്നകുമാർ സിപിഎം സ്ഥാനാർത്ഥിയായതിൽ വ്യാപക വിമർശനം.. കണ്ണൂർ ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂർ വാർഡിൽ നിന്ന് ജനവിധി തേടും…രണ്ടുമാസം മുൻപാണ് ടി കെ രത്നകുമാർ സർവീസിൽ നിന്ന് വിരമിച്ചത്.സ്ഥാനാർത്ഥിത്വത്തിൽ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. നവീൻ ബാബുവിൻ്റെ കുടുംബം ഉയർത്തിയ ആരോപണങ്ങളും ശരിവയ്ക്കുന്ന സംഭവമാണിത്. നവീൻബാബുവിൻ്റെ കുടുംബം താമസിക്കുന്ന പത്തനം തിട്ടയിലും ഈ സംഭവം പ്രധാന വിഷയമായി ഉയരും .
ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി കോടതികൾ നിരാകരിച്ചതോടെ കെട്ടടങ്ങിയ പ്രശ്നം ഇലക്ഷനിൽ ഊതി കത്തിച്ച പാർട്ടി നിലപാടിലും വിമർശനമുയരുന്നുണ്ട്.
ADM നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യ പ്രതിയായ കേസിൽ മേൽനോട്ട ചുമതലയായിരുന്നു കണ്ണൂർ എസിപിയായ ടി കെ രത്നകുമാർ.
കേസിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ രണ്ടുമാസം മുൻപാണ് രത്നകുമാർ സർവീസിൽ നിന്ന് വിരമിച്ചത്.ഇതിന് പിന്നാലെയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വo.ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂർ വാർഡിൽ നിന്നാണ് രത്നകുമാർ മത്സരിക്കുക.സ്ഥാനാർത്ഥിത്വത്തിനെതിരെ കോൺഗ്രസ് രംഗത്ത് എത്തി. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ശരിയായെന്ന് കണ്ണൂർ ഡിസിസി പ്രസിഡൻറ് മാർട്ടിൻ ജോർജ്.
കേസിൽ പോലീസിൻ്റെ ഇടപെടലിനെതിരെ നേരത്തെ നവീൻ ബാബുവിന്റെ കുടുംബം രംഗത്തെത്തിയിരുന്നു.അന്വേഷണത്തിൽ അട്ടിമറിയുണ്ടെന്നായിരുന്നു ആരോപണം..അതിനിടെയാണ്, കേസിന്റെ അന്വേഷണ ചുമതല ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ CPM സ്ഥാനാർത്ഥിയാകുന്നത്.
കരുനാഗപ്പള്ളി ഗവൺമെന്റ് കോളേജ് കെട്ടിടനിർമാണം ഉടൻ ആരംഭിക്കും കരാർ ഏറ്റെടുത്ത കമ്പനി ധാരണ പത്രത്തിൽ ഒപ്പിട്ടു,
സി ആർ മഹേഷ് എം എൽ എ
കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ2016ൽ അനുവദിച്ച് തഴവയിൽ സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ പുതിയ കെട്ടിട നിർമ്മാണ പ്രവൃ ത്തി ഉടൻ ആരംഭിക്കുമെന്ന് സി ആർ മഹേഷ് എം എൽ എ അറിയിച്ചു. രണ്ട് ഘട്ട ങ്ങളായാണ് കെട്ടിട നിർമ്മാണം നടത്തുന്നത്, ഒന്നാം ഘട്ടമായി സെൻട്രൽ ബ്ലോക്ക് കെട്ടിടം 3 നിലകളിലായി നിർമ്മിക്കുന്നതിനാണ് ടെൻഡർചെയ്ത് തുടർ നടപടികൾ ആരംഭിച്ചിട്ടുള്ളത്. രണ്ട് ഘട്ടങ്ങളിലായി 12393 സ്ക്വയർ ചതുരശ്ര മീറ്റർ അളവിലുള്ള കെട്ടിടമാണ് ലക്ഷ്യം. ആദ്യ ഘട്ടത്തിൽ 5197 ചതുരശ്ര മീറ്റർ കെട്ടിട നിർമ്മാണമാണ് ആരംഭിക്കുന്നത്. പുതിയ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധിയായ തടസ്സങ്ങൾ നേരിട്ടിരുന്നു. കരുനാഗപ്പള്ളി ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജിൽ നിന്നും അനുവദിച്ച വസ്തുവിലാണ് പുതുതായി കോളേജ് കെട്ടിട നിർമ്മാണം നടത്തുന്നത്. ഫയർ എൻജിൻ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് അത്യാവശ്യ സമയത്ത് പ്രവേശിക്കേണ്ടതിനാൽ ഐഎച്ച്ആർഡി യുടെ പ്രത്യേക അനുവാദം ലഭ്യമാ ക്കി.ഇതിനായി എം എൽ എ യുടെ ആവശ്യപ്രകാരം ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗംചേർന്ന് അനുവാദം ലഭ്യമാക്കി. ഗ്രീൻ ഫോട്ടോകാ ൾ പ്രകാരമുള്ള നിർമ്മാണം നടത്തുന്നതിനാൽ വീണ്ടും എസ്റ്റിമേറ്റിലും ഘടനയിലും ആവശ്യമായ ഭേദഗതി വരുത്തുകയും കഴിഞ്ഞ ജനുവരി 25-ആം തീയതി ചേർന്ന കിഫ്ബി ഡയറക്ടർ ബോർഡ് യോഗം18.85 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നൽകു കയും ചെയ്തു. തുടർന്ന് സാങ്കേതിക അനുമതി ലഭ്യമാക്കാൻ കാല താമസമുണ്ടായതിനാൽ സി ആർ മഹേഷ് എംഎൽഎയുടെ നിർദ്ദേശപ്രകാരം മാർച്ച് 24ന് നിയമസഭ കോംപ്ലക്സിൽ ഉന്നത വിദ്യാഭ്യാസ ഡയറക്ടറുടെയും കിഫ്ബി അ ധികാരികളുടെയും യോഗം ചേർന്നു. ഏപ്രിൽ അഞ്ചിന് ചേർന്ന സാങ്കേതിക കമ്മിറ്റിയിൽ വച്ച് അനുവാദം ലഭിച്ചു. തുടർന്നാണ് മെയ് 5ന് ടെൻഡർ ചെയ്തത്, ആദ്യ ടെൻഡറിൽ ആരും തന്നെ പങ്കെടുത്തിരുന്നില്ല തുടർന്ന് റീടെണ്ടർ ചെയ്താണ് നിർമ്മാണ ആരംഭിക്കുന്നതിനുള്ള നടപടികൾആരംഭിക്കുന്നത്. കരാർ ഏറ്റെടുത്ത കമ്പനി നിർമ്മാണ ഏജൻസിആയ കിറ്റ് കോയുമായി നവംബർ ആറാം തീയതി ധാരണ പത്രത്തിൽ ഒപ്പിട്ടുആയതിനാൽ നിർമ്മാണ പ്രവർത്തികൾഉടൻ ആരംഭിച്ച് കരുനാഗപ്പള്ളിയിൽ ആരംഭിച്ച ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിന് സ്വന്തമായി കെട്ടിടം എന്ന സ്വപ്നം ഉടൻതന്നെ യഥാർഥ്യമാകുമെന്ന് സി ആർ മഹേഷ് എം എൽ എ അറിയിച്ചു



























