Home Blog Page 45

കുന്നത്തൂർ ഗ്രാമപഞ്ചായത്തിൽ ഫലമറിഞ്ഞ 14 ൽ എൽ ഡി എഫ് 6, യുഡി എഫ് 5 , ബി ജെ പി 3 ഇടത്ത്

ശാസ്താംകോട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ കുന്നത്തൂർ ഗ്രാമ പഞ്ചായത്തിൽ ഫലമറിഞ്ഞ 14 വാർഡുകളിൽ 6 എണ്ണം നേടി ഇടത് മുന്നണിയും, 5 സീറ്റ് നേടി യുഡിഎഫും. ബിജെപി 3 സീറ്റിൽ ജയിച്ചു. 1,3,4,6,13, 14 വാർഡുകളാണ് എൽഡിഎഫ് ജയിച്ചത്.2,5,9,10,11 വാർഡുകളിൽ യുഡിഫ് സ്ഥാനാർത്ഥികളും ജയിച്ചു.7,8, 12 വാർഡുകളിൽ ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു. ആകെ 18 സീറ്റുകളാണ് നിലവിലുള്ളത്.

സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ‘മായാവി’ക്ക് നിരാശ

സ്ഥാനാർഥിത്വത്തിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ‘മായാവി’ക്ക് നിരാശ. കൂത്താട്ടുകുളം നഗരസഭയിലെ 26–ാം വാര്‍ഡ്  എടയാര്‍ വെസ്റ്റില്‍ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു മായാ വി. യുഡിഎഫ് സ്ഥാനാർഥി പി.സി.ഭാസ്കരൻ 149 വോട്ടിനാണ്  ഇവിടെ ജയിച്ചത്. 

മഴവിൽ മനോരമയിലെ ‘ഒരു ചിരി ഇരുചിരി ബംബർ ചിരി’ അടക്കമുള്ള ടിവി ഷോകളിലൂടെ പരിചിതയാണ് മായാ വി. വാസന്തി എന്ന അമ്മയുടെ പേരിന്‍റെ ആദ്യ ഇംഗ്ലിഷ് അക്ഷരം ഒപ്പം ചേർത്തതോടെയാണു ‘മായാ വി’ ആയത്. ബാലരമയിലെ മായാവിയോട് ചേര്‍ത്ത് കൂട്ടുകാരാണ് മായയെ അങ്ങിനെ വിളിച്ചു തുടങ്ങിയത് .
സ്ഥാനാർഥിത്വത്തിനു പിന്നാലെ സമൂഹ മാധ്യമങ്ങളിലെല്ലാം മായയുടെ ട്രോളുകൾ നിറഞ്ഞിരുന്നു. മമ്മൂട്ടി നായകനായ ‘മായാവി’ സിനിമയിലെ ഡയലോഗുകളും ചിത്രങ്ങളുമെല്ലാം ഉപയോഗിച്ചായിരുന്നു ട്രോളുകൾ.

ഒളിവിലിരുന്ന് ജനവിധി തേടിയ ഫ്രഷ് കട്ട് സമരസമിതി നേതാവ് ബാബു കുടുക്കിലിന് മിന്നും ജയം

കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ട് സമരസമിതി ചെയർമാൻ ബാബു കുടുക്കിലിന് (സൈനുൽ ആബീദീൻ) മിന്നും വിജയം. താമര​ശ്ശേരി ഗ്രാമപഞ്ചായത്ത് 11ാം വാർഡിൽ ​മുസ്‍ലിം ലീഗ് സ്ഥാനാർഥിയായി മത്സരിച്ച ബാബു കുടുക്കിൽ പൊലീസിന്റെ കാടിളക്കിയ പരിശോധനയും അറസ്റ്റ് ഭീഷണിയും മറികടന്നാണ് മിന്നും വിജയം നേടിയത്. പൊലീസ് ലുക്ക് ഔട്ട് നോട്ടീസുള്ളതിനാൽ ഒളിവിലിരുന്നാണ് ജനവിധി നേരിട്ടത്.

അമ്പായത്തോട് ഫ്രഷ് കട്ട് മാലിന്യ പ്ലാന്റിലെ സമരം അക്രമാസക്തമായതോടെയാണ് സമരസമിതി ചെയർമാൻ കൂടിയായ മുസ്‍ലിം ലീഗ്​ നേതാവിനെ തേടി പൊലീസ് അന്വേഷണം തുടങ്ങിയത്. പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെ ഇദ്ദേഹം ഒളിവിൽ പോയി. ഇതിനിടെയിലായിരുന്നു മുസ്‍ലിം ലീഗ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. തുടർന്ന് പൊലീസ് കണ്ണുവെട്ടിച്ച് എത്തിയ ഇദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചു. എന്നാൽ, അറസ്റ്റ് ഭീഷണിയുള്ളതിനാൽ പ്രചാരണത്തിനിറങ്ങാതെയായി ജനവിധി തേടിയത്. ഇതോടെ സ്ഥാനാർഥിയില്ലാതെയാണ് പ്രവർത്തകർ വീടുകൾ കയറി വോട്ട് അഭ്യർഥിച്ചത്.

വ്യാഴാഴ്ച വോട്ട് ചെയ്യാൻ എത്തുമെന്ന പ്രതീക്ഷയിൽ സ്ഥാനാർഥിയെ കുരുക്കാൻ പൊലീസ് വലവിരിച്ച് കാത്തിരിന്നിട്ടും ഫലമുണ്ടായില്ല. അറസ്റ്റ് സാധ്യതയുള്ളതിനാൽ വോട്ട് ചെയ്യാനും എത്തിയിരുന്നില്ല. ഒടുവിൽ, ​ജനഹിതം നൽകിയാണ് സമരനായകന് നാട്ടുകാർ അംഗീകാരം നൽകുന്നത്.

കുന്നത്തൂർ ഗ്രാമപഞ്ചാത്തിൽ ഫലമറിഞ്ഞ 11 ൽ ഇടത് വലത് മുന്നണികൾ ഒപ്പത്തിനൊപ്പം ;ബി ജെ പി 3 ഇടത്ത്

ശാസ്താംകോട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ കുന്നത്തൂർ ഗ്രാമ പഞ്ചായത്തിൽ ഫലമറിഞ്ഞ 11 വാർഡുകളിൽ 4 എണ്ണം വീതം നേടി ഇടത് മുന്നണിയും, യുഡിഎഫും ഒപ്പത്തിനൊപ്പം. 3 സീറ്റ് കൾ നേടി ബിജെപിയും തൊട്ട് പിന്നിൽ. 1,3,4,6 വാർഡുകളാണ് എൽഡിഎഫ് ജയിച്ചത്.2,5,9,10 വാർഡുകളിൽ യുഡിഫ് സ്ഥാനാർത്ഥികളും ജയിച്ചു.7,8,11 വാർഡുകളിൽ ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു. ആകെ 18 സീറ്റുകളാണ് നിലവിലുള്ളത്.

പോരുവഴിയിൽ മത്സരിച്ച ഭാര്യയും ഭർത്താവും ജയിച്ചു

ശാസ്താംകോട്ട. പോരുവഴിയിൽ മത്സരിച്ച ഭാര്യയും ഭർത്താവും ജയിച്ചു

ശാസ്താം കോട്ട ബ്ലോക്ക് പഞ്ചായത്ത് മലനട ഡിവിഷനിൽ നിന്ന് ബി ജെ പി സ്ഥാനാർത്ഥി നിഖിൽ മനോഹർ ജയിച്ചു


പോരുവഴി 8 വാർഡിൽ ഭാര്യ രേഷ്മ നിഖിൽ വിജയിച്ചു

കൊല്ലംകോർപ്പറേഷനിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്ത്

കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 22  ഡിവിഷനുകളിൽ

യുഡിഎഫ് – 13

എൽഡിഎഫ്  – 4

എൻഡിഎ – 5


*കോർപ്പറേഷനിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്ത്*

കടമ്പനാട് ഗ്രാമപഞ്ചായത്തിൽ എസ്ഡിപിഐ അക്കൗണ്ട് തുറന്നു

കടമ്പനാട് ഗ്രാമപഞ്ചായത്തിൽ എസ്ഡിപിഐ അക്കൗണ്ട് തുറന്നു

പത്തനംതിട്ട ജില്ലയിലെ കടമ്പനാട് ഗ്രാമപഞ്ചായത്തിൽ ഒമ്പതാം വാർഡ് (വേലുത്തമ്പി ദളവ ) എസ്ഡിപിഐ സ്ഥാനാർഥി എസ് ഷൈജു വിജയിച്ചു

രാഹൂൽ മാങ്കൂട്ടത്തലിൻ്റെ വാർഡിൽ എൽ ഡി എഫ്; രാഹൂലിൻ്റെ രണ്ട് കൂട്ടുകാരിൽ ഒരാൾക്ക് തോൽവി

പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ ഫെനി നൈനാന് തോൽവി. അടൂർ നഗരസഭയിലെ എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ഫെനി നൈനാൻ. ഇവിടെ ബിജെപി സീറ്റ് നിലനിർത്തി. ഫെനി നൈനാൻ മൂന്നാം സ്ഥാനത്താണ്. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ബലാത്സം​ഗ കേസിൽ ഫെനി നൈനാനെതിരെയും ​ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. 
അതേ സമയം, രാഹുലിന്റെ മറ്റൊരു വിശ്വസ്തൻ ജയിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ റിനോ പി രാജൻ 240 വോട്ടിന് ഏറത്തു പഞ്ചായത്ത് ആറാം വാർഡിൽ നിന്നാണ് വിജയിച്ചത്.
അതേ സമയം, രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. പള്ളിക്കൽ പഞ്ചായത്ത് വാർഡ് 18ൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥി കാവ്യ വേണു 52 വോട്ടിന് വിജയിച്ചു. നിലവിൽ യുഡിഎഫ് ഭരിക്കുന്ന വാർഡാണിത്. 

കൊല്ലം കോര്‍പ്പറേഷന്‍ മേയര്‍ ഹണി ബെഞ്ചമിന്‍ തോറ്റു

കൊല്ലം കോര്‍പ്പറേഷന്‍ മേയര്‍ ഹണി ബെഞ്ചമിന്‍ തോറ്റു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തവണ മേയറായ വ്യക്തിയാണ് ഹണി ബഞ്ചമിന്‍. മേയറുടെ തോല്‍വി ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കൊല്ലം വടക്കുംഭാഗം ഡിവിഷനിലാണ് ഹണി ഇത്തവണ ജനവിധി തേടിയത്.

എകെജി സെന്‍റര്‍ വാർഡില്‍ എല്‍ഡിഎഫിന് തോല്‍വി

എകെജി സെന്‍റര്‍ വാർഡില്‍ എല്‍ഡിഎഫിന് തോല്‍വി
എകെജി സെന്‍റര്‍ വാർഡില്‍ എല്‍ഡിഎഫിന് തോല്‍വി. ഐ പി ബിനുവാണ് തോറ്റത്. 657 വോട്ടിനാണ് യുദ്ധി എഫിലെ മേരി പുഷ്പം  ബിനുവിനെ തോല്‍പ്പിച്ചത്.

ജോസ് കെ മാണിയുടെ വാർഡില്‍ വിജയിച്ചത് യുഡിഎഫ് സ്ഥാനാർത്ഥി
ജോസ് കെ മാണിക്ക് തിരിച്ചടി. ജോസിന്‍റെ വാർഡില്‍ വിജയിച്ചത് യുഡിഎഫ്. മുന്‍സിപ്പാലിറ്റിയില്‍ യുഡിഎഫ് മുന്നേറുകയാണ്. 13 ഇടത്താണ് യുഡിഎഫ് മുന്നേറ്റം. 11 ഇടത്ത് എല്‍ഡിഎഫിന് മുന്നേറ്റം. സ്ഥിതി യുഡിഎഫിന് അനുകൂലം

പാലക്കാട് നഗരസഭയില്‍ അടിയൊഴുക്ക് ശക്തം. ബിജെപിക്ക് 4 സിറ്റിങ് സീറ്റുകൾ നഷ്ടമായി. തുടക്കത്തില്‍ ബിജെപി വലിയ വെല്ലുവിളി ഉയർത്തിയിരുന്നു. എന്നാല്‍ 35 വാർഡുകളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോൾ 17 വാർഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. 12 ല്‍ ബിജെപി. 4 സീറ്റില്‍ കോണ്‍ഗ്രസ്

ഷൊർണൂരിൽ ഭരണം നിലനിർത്തി എൽഡിഎഫ്.  35 വാർഡുകൾ പൂർത്തിയായപ്പോൾ എൽഡിഎഫിന് വിജയം.17 വാർഡുകളിലാണ് എൽഡിഎഫ് വിജയിച്ചത്. 12 വാർഡുകളിൽ വിജയിച്ച ബിജെപി സീറ്റ് വർധിപ്പിച്ചു. കോൺഗ്രസ് 4 സീറ്റുകളിലേക്ക് ഒതുങ്ങി. എൽഡിഎഫിനെതിരെ കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച മുൻ നഗരസഭ സ്ഥിരം സമിതി അധ്യക്ഷ വി. നിർമ്മല വിജയിച്ചു.

ഇടുക്കി ജില്ലയിൽ അക്കൗണ്ട് തുറന്ന് ട്വന്‍റി 20. മണക്കാട് പഞ്ചായത്ത് ഒന്നാം വാർഡിലാണ് ട്വന്‍റി 20  വിജയിച്ചിരിക്കുന്നത്. ജെസ്സി ജോണിയാണ് വിജയിച്ചത്