Home Blog Page 44

കുന്നത്തൂർ താലൂക്കിൽ എൽഡിഎഫ് മുന്നേറ്റം;യുഡിഎഫിന് ഭരണത്തിൽ ഉണ്ടായിരുന്ന പഞ്ചായത്തുകളും നഷ്ടമായി

ശാസ്താംകോട്ട:ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കുന്നത്തൂർ താലൂക്കിലെ 5 പഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നേറ്റം.കഴിഞ്ഞ തവണ യുഡിഎഫിന് ഭരണത്തിൽ ഉണ്ടായിരുന്ന പഞ്ചായത്തുകളും നഷ്ടമായി.ശാസ്താംകോട്ട ഡി.ബി
കോളേജായിരുന്നു വോട്ടെണ്ണൽ കേന്ദ്രം.
4 വാർഡുകൾ വീതമാണ് രാവിലെ മുതൽ എണ്ണി തുടങ്ങിയത്.ആദ്യം എണ്ണിയത് ഓരോ വാർഡിലെയും പോസ്റ്റൽ ബാലറ്റുകളാണ്.ഉച്ച കഴിഞ്ഞതോടെയാണ് മിക്ക പഞ്ചായത്തുകളിലെയും നില അറിയാൻ കഴിഞ്ഞത്.എൽഡിഎഫ് ഭരണത്തിലുണ്ടായിരുന്ന ശൂരനാട് തെക്ക് ഒഴിച്ചാൽ യുഡിഎഫിന് ആശ്വസിക്കാൻ വകയൊന്നുമില്ല.ഇവിടെ ഒരു സീറ്റിൻ്റെ ഭൂരിപക്ഷത്തിൽ ഭരണം യുഡിഎഫിന് ലഭിച്ചു.ശൂരനാട് വടക്ക് പഞ്ചായത്തിൽ അന്തിമ വിധി വന്നിട്ടില്ല.ഇവിടെ യുഡിഎഫ് ലീഡ് ചെയ്യുന്നതായാണ് അറിയുന്നത്.യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ ഭരിച്ചിരുന്ന മൈനാഗപ്പള്ളി പഞ്ചായത്തിൽ വൻ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിച്ചു.മുൻ പ്രസിഡൻ്റ് പി.എം സെയ്ദ്,ഏഴാം വാർഡിൽ മത്സരിച്ച
ബ്ലോക്ക് പഞ്ചായത്തംഗം വൈ.ഷാജഹാൻ,വൈസ് പ്രസിഡൻ്റ് സേതുലക്ഷ്മി എന്നിവർ ഇവിടെ തോറ്റ പ്രമുഖരാണ്.പടിഞ്ഞാറെ കല്ലടയിലും കുന്നത്തൂരിലും എൽഡിഎഫ് ഭരണം നിലനിർത്തി.പോരുവഴിയിൽ യുഡിഎഫിൽ നിന്നും സിപിഎം ഭരണം തിരിച്ചു പിടിച്ചു.ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിലും എൽഡിഎഫിനാണ് മുൻതൂക്കം.

ഫെന്നിക്ക് ഇനിയും രാഹുലിനൊപ്പം പോകാം, നാട്ടുകാർ വിട്ടു

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അടുത്ത സുഹൃത്ത് ഫെന്നി നൈനാന് കനത്ത തോൽവി. അടൂര്‍ നഗരസഭയിലെ എട്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥിയായിട്ടാണ് ഫെന്നി നൈനാൻ മത്സരിച്ചിരുന്നത്. ഇവിടെ ബിജെപി സീറ്റ് നിലനിര്‍ത്തി. ഫെന്നി നൈനാന്‍ മൂന്നാം സ്ഥാനത്താണ് മത്സരം അവസാനിപ്പിച്ചത്. നേരത്തെ ഫെന്നിയുടെ സ്ഥാനാർഥിത്വത്തിന് എതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പുതിയ ലൈംഗിക പീഡന പരാതിയില്‍ ഫെന്നി നൈനാനെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് അടങ്ങിയിരുന്നത്. പെണ്‍കുട്ടിയെ ആളൊഴിഞ്ഞ ഭാഗത്തെ റിസോര്‍ട്ടിലേക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിക്കൊണ്ടുപോയി. ആ സമയം കാര്‍ ഓടിച്ചിരുന്നത് ഫെന്നി നൈനാന്‍ എന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. രാഹുലിന്റെ അടുത്ത സഹായിയും സുഹൃത്തുമായിരുന്ന ഫെന്നിയുടെ പേരും കേസിൽ ഉയർന്നുകേട്ടിരുന്നു.
ഇത്തരത്തിൽ ഫെന്നിക്ക് എതിരെ പരാതി വന്നതിന് പിന്നാലെ അടൂരിലെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് അടച്ചുപൂട്ടിയതുള്‍പ്പടെ വലിയ വിവാദമായിരുന്നു. അടൂരിലെ പൊത്താറാട് വാർഡിൽ എൻഡിഎ സ്ഥാനാർഥി പ്രമോദ് ആണ് ജയിച്ചത്. സീറ്റിൽ എൽഡിഎഫ് സ്ഥാനാർഥി റെനിക്കും പിന്നിലായാണ് ഫെന്നി നൈനാൻ ഫിനിഷ് ചെയ്‌തത്‌.

പാലായിലെ കുടുംബ വിജയം

പാലാ. നഗരസഭയിൽ സ്വതന്ത്രരായി മത്സരിച്ച ബിനു പുളിക്കക്കണ്ടവും മകൾ ദിയയും ബിനുവിന്റെ സഹോദരൻ ബിജുവും വിജയിച്ചു. മൂന്ന് വാർഡുകളിലും യുഡിഎഫിന് സ്ഥനാർഥികളുണ്ടായിരുന്നില്ല.. പാലാ നഗരസഭയിലെ 13, 14 15 വാർഡുകളിലാണ് ഇവർ മത്സരിച്ചത്. മൂന്നു വാർഡുകളിലും ബിനു പുളിക്കക്കണ്ടത്തിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്രരുടെ കൂട്ടായ്‌മയെ യുഡിഎഫ് പിന്തുണയ്ക്കുകയായിരുന്നു.
പാലാ നഗരസഭയിൽ നിർണായകശക്തിയാകാൻ പുളിക്കകണ്ടം ഫാമിലി. ഒരു കുടുംബത്തിൽ നിന്ന് മത്സരിച്ച മൂന്ന് പേരും വിജയിച്ചു. എൽഡിഎഫിനും യുഡിഎഫിനും കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ ഭരണത്തിൽ പുളിക്കകണ്ടം ഫാമിലി നിർണായകമാകും.


കെഎം മാണിയുടെ പാലകേരള കോൺഗ്രസിൻറെ തട്ടകമാണ്. കഴിഞ്ഞതവണ ജോസും കൂട്ടരും  എൽഡിഎഫിൽ എത്തിയപ്പോൾ പാലാ നഗരസഭ ആദ്യമായി ചുവന്നു. എന്നാൽ അഞ്ചു വർഷത്തിനിപ്പുറം ആ വിജയം ആവർത്തിക്കാനായില്ല.
ഒറ്റയ്ക്ക്  ഭരിക്കാൻ ആകുമെന്ന് കേരള കോൺഗ്രസിൻറെ അതിമോഹം പാലായിൽ തകർന്നടിഞ്ഞു.

വോട്ട്  എണ്ണൽ പൂർത്തിയായപ്പോൾ എൽഡിഎഫ് 12 സീറ്റുകളിലും യുഡിഎഫ് 10 സീറ്റുകളിലും വിജയിച്ചു. ഇതോടെ സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിച്ച പുളിക്കകണ്ടം ഫാമിലി നിർണായകമായി. ഒരാളല്ല മത്സരിച്ച മൂന്നുപേർക്കും ഉജ്ജ്വല വിജയം.


ചേട്ടൻ ബിജുവും അനിയൻ ബിനുവും ബിനുവിന്റെ മകൾ ദിയയും നഗരസഭാ ഭരണത്തിൽ ഇനി നിർണായക കണ്ണികൾ ആകും. കഴിഞ്ഞ ടേമിൽ  ബിനുവിനു ലഭിക്കേണ്ട നഗരസഭ അധ്യക്ഷൻ സ്ഥാനം ജോസ് കെ മാണിയുടെ ഇടപെടലിലൂടെയാണ് നഷ്ടമായത്.  തുടർന്ന് ജോസ് കെ മാണിയെ വിമർശിച്ചതിന് ബിനുവിനെ സിപിഎം പുറത്താക്കുകയായിരുന്നു.

ഇടത് ഓരം ചേർന്ന് കുന്നത്തൂർ ഗ്രാമപഞ്ചായത്ത്, 9 സീറ്റുകൾ നേടി ഭരണം നിലനിർത്തി

കുന്നത്തൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ കുന്നത്തൂർ ഗ്രാമ പഞ്ചായത്തിൽ ഇടത് മുന്നണിക്ക് ഭരണ തുടർച്ച.ആകെയുള്ള 18 വാർഡുകളിൽ പകുതി വാർഡുകൾ നേടിയാണ് ഭരണത്തിലെത്തിയത്. യുഡിഎഫ് 5 വാർഡുകൾ നേടി .4 സീറ്റ് കൾ നേടി ബിജെപിയും തൊട്ട് പിന്നിലെത്തി. 1,3,4,6,13, 14, 15, 17, 18, വാർഡുകളാണ് എൽഡിഎഫ് ജയിച്ചത്.2,5,9,10,11 വാർഡുകളിൽ യുഡിഫ് സ്ഥാനാർത്ഥികളും ജയിച്ചു.7,8,12,16, വാർഡുകളിൽ ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു.ഇടത് മുന്നണി വൻ വിമതഭീഷണി നേരിട്ട പഞ്ചായത്തായിരുന്നു കുന്നത്തൂർ.

കോൺഗ്രസ് വിജയികൾ രാഹുലിനൊപ്പം

പാലക്കാട് .രാഹുലിനൊപ്പം കോൺഗ്രസ്സ് ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച മൂന്നുപേർ MLA ഓഫീസിൽ
41 ആം വാർഡിൽ ജയിച്ച കോൺഗ്രസ് പിഎസ് വിപിനും MLA ഓഫീസിൽ

കുരുവട്ടൂർ പഞ്ചായത്തിലും യുഡിഎഫിന്റെ തേരോട്ടം

65 വർഷത്തെ കാത്തിരിപ്പിനു ശേഷം യുഡിഎഫിന് ഭരണത്തിലേക്ക്


ആകെ സീറ്റ്  21

UDF – 11 

LDF – 9

BJP – 1
അഴിയൂർ

എൽഡിഎഫ് -9
ജനകീയ മുന്നണി -7
ബിജെപി -2
എസ്‌ഡിപിഐ-2

ജനങ്ങള്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റി പണി തന്നു, എം എം മണി

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അവസാന ഘട്ടത്തിൽ എത്തി നിൽക്കെ എൽഡിഎഫ് കനത്ത തോൽവി ഏറ്റുവാങ്ങുമെന്ന് ഉറപ്പായതിന് പിന്നാലെ വോട്ടർമാരെ അധിക്ഷേപിച്ച് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എംഎം മണി. ജനങ്ങള്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റി പണി തന്നുവെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. തോല്‍വിക്ക് കാരണമെന്തെന്ന് പഠിക്കുമെന്നും തിരുത്തുമെന്നും എംഎം മണി കൂട്ടിച്ചേര്‍ത്തു

വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് കടക്കുന്ന വേളയിൽ ആയിരുന്നു എംഎം മണിയുടെ പ്രതികരണം. എന്നാൽ ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ‘ഇതെല്ലാം വാങ്ങിച്ച് നല്ല ഭംഗിയായി ശാപ്പാട് കഴിച്ചിട്ടുണ്ട്. എന്നിട്ട് ഏതോ തക്കതായ, നൈമിഷികമായ വികാരത്തിന് വോട്ട് ചെയ്‌തു എന്നാണ് എനിക്ക് തോന്നുന്നത്. നന്ദികേടല്ലാതെ പിന്നെ അനുകൂലമാണോ?’ എന്നായിരുന്നു എംഎം മണി ചോദ്യങ്ങളോട് പ്രതികരിച്ചത്..

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിളക്കമാർന്ന വിജയം ഉണ്ടായില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തിളക്കമാർന്ന ജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇല്ലെങ്കിൽ അവസാനത്തെ പത്ര സമ്മേളനം നടത്തി രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യു ഡി എഫ് വലിയ രാഷ്ട്രീയ സംവിധാനമാണ്. ഈ തെരത്തെ ടുപ്പിൽ ജനങ്ങൾ സർക്കാരിന് നൽകിയത് കനത്ത തിരിച്ചടിയാണ്.ജയകാരണങ്ങൾ പഠിച്ച് മുന്നോട്ട് പോകുമെന്നും സതീശൻ പറഞ്ഞു.

കാഞ്ഞങ്ങാട് , പൊന്നാനി നഗരസഭകൾ ഇടതിന്

കാഞ്ഞങ്ങാട് നഗരസഭ എൽ ഡി എഫ് നിലനിർത്തി

LDF 22
UDF 21
NDA 04
പൊന്നാനി നഗരസഭയിൽ വീണ്ടും LDF.

LDF 31
UDF 16
NDA 2
OTH 4
പട്ടാഴി വടക്കേക്കരയിൽ  നാലര പതിറ്റാണ്ട് നീണ്ട ഇടതു ഭരണത്തിന് അവസാനം

ഭരണം പിടിച്ച് യുഡിഎഫ്

യുഡിഎഫും ബിജെപിയും ഇഞ്ചോടിഞ്ച്
Udf = 6
Bjp = 4
Ldf =4
മുക്കത്ത് കടുത്ത മത്സരം

LDF – 16

UDF – 16

WELFARE – 4

NDA 

LDF പൊന്നാനി നഗരസഭ നിലനിർത്തി.

31 സീറ്റിൽ LDF
16 UDF
NDA 2
OTH 4
ഓച്ചിറ പഞ്ചായത്തിൽ
കക്ഷി നില

യുഡിഎഫ് 12

എൽഡിഎഫ് 3

ബിജെപി 4
പന്തളം തെക്കേക്കര പഞ്ചായത്ത് ബിജെപിക്ക്

9 സീറ്റുകൾ നേടിയാണ് വിജയം

പിറവന്തൂർ പഞ്ചായത്ത് 10 വർഷത്തിനുശേഷം യുഡി എഫിന്

പിറവന്തൂർ പഞ്ചായത്ത് എൽഡിഎഫിൽ നിന്നും പിടിച്ചെടുത്ത് യുഡിഎഫ് 

ഭരണം പിടിച്ചത് 10 വർഷത്തിനുശേഷം


Udf = 11
Ldf =7
Bjp =3

കോഴിക്കോട് പുറമേരി പഞ്ചായത്ത് 25 വർഷത്തിന് ശേഷം UDF ഭരണം

കോഴിക്കോട്. പുറമേരി പഞ്ചായത്ത് 25 വർഷത്തിന് ശേഷം UDF ഭരണം തിരിച്ച് പിടിച്ചു

Total സീറ്റ് – 19

UDF – 10

LDF  – 6

3 സീറ്റിൽ ഫലം പ്രഖ്യാപിക്കാൻ ഉണ്ട്.