പടിഞ്ഞാറെ കല്ലട:ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്തിൽ വീണ്ടും എൽഡിഎഫ് അധികാരത്തിലേക്ക്.15 വാർഡുകൾ ഉൾപ്പെടുന്ന ഇവിടെ 6 സീറ്റുകൾ സിപിഎമ്മും ഒരു സീറ്റ് സിപിഐയും നേടി.5 സീറ്റുകൾ യുഡിഎഫും 2 സീറ്റുകൾ ബിജെപിയും ഒരു സീറ്റ് യുഡിഎഫ് വിമതനും കരസ്ഥമാക്കി.എൽഡിഎഫിൻ്റെ കൈവശമുണ്ടായിരുന്ന ആറാം വാർഡിലാണ് യുഡിഎഫ് വിമതനായ കലാധരൻപിള്ള വിജയിച്ചത്.3 തവണ തുടർച്ചയായി വിജയിച്ച നടുവിലക്കര 9-ാം വാർഡിലെ സിപിഐ അംഗം സുധീർ പരാജയപ്പെട്ടത് എൽഡിഎഫിന് തിരിച്ചടിയായി.ബിജെപിയിലെ സുരേഷാണ് അട്ടിമറി വിജയം നേടിയത്.
ഉരുക്കുകോട്ടയിൽ തുരുമ്പ് കൊല്ലം കോട്ട വിണ്ട് പൊട്ടി ഇടത്
കൊല്ലം. കോർപ്പറേഷനിലെ കാൽനൂറ്റാണ്ടുകാലത്തെ ഇടതു ഭരണത്തിന് അന്ത്യം. കേവല ഭൂരിപക്ഷം ആർക്കും ഇല്ല. യു ഡി എഫ് ഏറ്റവും വലിയ ഒറ്റ കക്ഷി. 27 സീറ്റുകളിലാണ് യു ഡി എഫിന് വിജയം. 38 ൽ നിന്ന് 16 സീറ്റിലേക്ക് ഇടതു മുന്നണി ഒതുങ്ങിയപ്പോൾ 6 ൽ നിന്ന് 12 ആയി ബിജെപി സീറ്റുകൾ വർധിപ്പിച്ച് കരുത്ത് കാട്ടി.
കൊല്ലം കോർപ്പറേഷനിൽ മുൻ ചരിത്രങ്ങൾ തിരുത്തിക്കുറിച്ചുകൊണ്ടാണ് യു.ഡി.എഫ്. തേരോട്ടം.കേവല ഭൂരിപക്ഷo നേടാനായില്ലെങ്കിലും എൽ.ഡി.എഫിന്റെ ഉരുക്കുകോട്ടയായി കണക്കാക്കപ്പെട്ടിരുന്ന കൊല്ലം കോർപ്പറേഷനിൽ കാൽ നൂറ്റാണ്ടിന് ശേഷം യു.ഡി.എഫിന് ഏറ്റവും വലിയ ഒറ്റകക്ഷിയായി. സമീപകാല ചരിത്രത്തിൽ ഒരിക്കലും കൊല്ലം കോർപ്പറേഷനിൽ ഇത്രയും വലിയ മുന്നേറ്റം യു.ഡി.എഫ്. നേടിയിട്ടില്ല.
മേയര്‍ ഹണി ബെഞ്ചമിന്‍ മുന്‍ മേയര്‍ രാജേന്ദ്രബാബു, മുൻ ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, സി പി ഐ എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം വി കെ അനിരുദ്ധൻ എന്നിവരുടെ ദയീന പരാജയങ്ങളും ഇടതു കേന്ദ്രങ്ങളെ ഞെട്ടിച്ചു.
സംസ്ഥാനത്ത് മുൻപ് ശക്തമായ യു ഡി എഫ് തരംഗത്തിൽ പോലും ഇളകാതിരുന്ന കൊല്ലം കോർപ്പറേഷനിലെ കനത്ത തോൽവി എൽ ഡി എഫിന് കനത്ത ആഘാതമാണ് സമ്മാനിച്ചത്.
കോൺഗ്രസ് 22 ഇടങ്ങളിലും ,ആർ എസ് പി മൂന്ന് ഇടങ്ങളിലും
മുസ്ലിം ലീഗ് രണ്ട് ഇടങ്ങളിലും വിജയിച്ചു.കഴിഞ്ഞ തവണ 38 സീറ്റിൽ വിജയിച്ച എൽഡിഎഫ് 16സീറ്റിലേക്ക് ഒതുങ്ങി.സിപിഎം 13 ഇടത്തും,
സിപിഐ മൂന്ന് ഇടങ്ങളിലുമാണ് ജയിച്ചത് .6 സീറ്റിൽ നിന്നാണ് 12 സീറ്റിലേക്കുള്ള ബി ജെ പി യുടെ കുതിച്ച് ചാട്ടം. മിന്നും പ്രകടനമാണ് ബി ജെ പി കൊല്ലത്ത് കാഴ്ച വച്ചത്.ബി ജെ പി കടന്നു കയറി പിടിച്ചെടുത്ത സീറ്റുകളിൽ യു ഡി എഫിൻ്റെയും, എൽ ഡി എഫിൻ്റെയും ശക്തികേന്ദ്രങ്ങളും പെടുന്നു. 1 ഇടത്ത് എസ് ഡി പി ഐ യും വിജയിച്ചു
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ സന്തതസഹചാരികൾക്ക് ശനിപ്പിഴ
രാഹുൽ മാങ്കൂട്ടത്തിൽ പ്രശ്നം പൊതുവേ തിരഞ്ഞെടുപ്പിൽ യു ഡിഎഫിനെ ബാധിച്ചില്ലെങ്കിലും എംഎൽഎയുടെ സന്തതസഹചാരികൾക്ക് തിരഞ്ഞെടുപ്പിൽ ശനി ബാധിച്ചു. രാഹുൽ നേരിട്ട് എത്തി വോട്ടഭ്യർത്ഥിച്ച പാലക്കാട് നിഖിൽ കണ്ണാടിയും അജാസ് കുഴൽമന്ദവും തോറ്റു. പത്തനംതിട്ടയിൽ ഫെന്നി നൈനാനും പരാജയപ്പെട്ടു. ഏറത്ത് ഡിവിഷനിൽ മത്സരിച്ച റെനോ പി രാജൻ ജയിച്ചു കയറി. രാഹുലിനെ പിന്തുണച്ച ശ്രീനാദേവി വിജയിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്വാധീനത്തിൽ ആയിരുന്നു യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് പാലക്കാടും പത്തനംതിട്ടയിലും സ്ഥാനാർത്ഥിത്വം. ഇവർക്ക് വേണ്ടി നേരിട്ട് വീടുകൾ കയറി രാഹുൽ പ്രചരണം നടത്തി. പാലക്കാട് നിഖിൽ കണ്ണാടിയും അജാസ് കുഴൽമന്ദവും തോറ്റമ്പി. പത്തനംതിട്ട അടൂർ നഗരസഭയിലേക്ക് എട്ടാം വാർഡിൽ നിന്ന് മത്സരിച്ച രാഹുലിന്റെ ഉറ്റ സുഹൃത്ത് ഫെന്നി നൈനാൻ മൂന്നാം സ്ഥാനത്തേക്ക് പിന്തളപ്പെട്ടു. രാഹുലിന്റെ അനുയായിയായ റിനോ പി രാജൻ ഏറത്ത് ഡിവിഷനിൽ നിന്ന് ജനപ്രതിനിധിയായി. 284 വോട്ടുകൾക്കായിരുന്നു റിനോയുടെ ജയം. രാഹുലിനെ പിന്തുണച്ച് രംഗത്തുവന്ന ശ്രീനാദേവി കുഞ്ഞമ്മയും പള്ളിക്കൽ ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് ജയിച്ചു. സിപിഐ വിട്ട് കോൺഗ്രസിൽ എത്തിയ ശ്രീന ജയിച്ചത് 196 വോട്ടുകൾക്ക്. രാഹുൽ വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് ശ്രീന പറഞ്ഞു.
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്ത യുഡിഎഫ് സ്ഥാനാർത്ഥിയും തോറ്റു.
കണ്ണൂർ കോർപ്പറേഷൻ കൂടുതൽ തിളക്കത്തോടെ നിലനിർത്തി UDF
കണ്ണൂർ. കണ്ണൂർ കോർപ്പറേഷൻ കൂടുതൽ തിളക്കത്തോടെ നിലനിർത്തി UDF. 55 ഡിവിഷനുകളിൽ 36 ലും ജയിച്ചാണ് കണ്ണൂർ കോട്ട UDF കൂടുതൽ ഭദ്രമാക്കിയത്. എൽഡിഎഫ് 15 ഡിവിഷനുകളിൽ ഒതുങ്ങിയപ്പോൾ 4 ഡിവിഷനുകൾ നേടി ബിജെപി കരുത്ത് കാട്ടി.
കണ്ണൂർ കോർപറേഷൻ ഇത്തവണയും UDF ന് കൈ കൊടുത്തു.
വിമത ശല്യവും പാളയത്തിലെ പടയും ഒന്നും പ്രശ്നമേ ആയില്ല.
UDF ന് വിമതശല്യം ഉണ്ടായിരുന്ന എൽഡിഎഫ് സിറ്റിംഗ് സീറ്റായ ആദികടലായിയിൽ നിന്ന് കെപിസിസി അംഗം റിജിൽ മാക്കുറ്റി ജയിച്ചു കയറിയത് 720 വോട്ടിന്. കോർപറേഷന്റെ ട്രെൻഡ് അതോടെ വ്യക്തമായി. യുഡിഎഫ് മേയർ സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന മുൻ ഡെപ്യൂട്ടി മേയർ പി ഇന്ദിരയും, ഡെപ്യൂട്ടി മേയർ സ്ഥാനത്തെത്താൻ സാധ്യതയുള്ള കെ പി താഹിറും വിമതരെ ഉൾപ്പടെ വീഴ്ത്തിയതോടെ കോർപറേഷൻ UDF ഉറപ്പിച്ചു. കൊട്ടാളി, എളയാവൂർ നോർത്ത്, എടചൊവ്വ, ആതിരകം, കുറുവ, താളികാവ്, ആദികടലായി ഡിവിഷനുകൾ LDF ൽ നിന്ന് UDF പിടിച്ചെടുത്തു.
നഷ്ടപ്പെട്ട ഡിവിഷനുകൾ ഒഴിവാക്കിയാൽ കഴിഞ്ഞ തവണ നേടിയ 34 ഡിവിഷനുകൾ എന്ന നേട്ടം മറികടന്ന് 36ൽ എത്തിച്ച് UDF തങ്ങളുടെ കോട്ട കാത്തു
കനത്ത തിരിച്ചിടയാണ് LDF ന് കണ്ണൂരിന്റെ ഹൃദയഭാഗത്ത് ഉണ്ടായത്. കൈവശം ഉണ്ടായിരുന്ന 19 ഡിവിഷനുകൾ 15 ആയി കുറഞ്ഞു. കോർപറേഷൻ അഴിമതികൾ ആരോപിച്ച് സിപിഎം നടത്തിയ പ്രചാരണം തീരെ ഫലിച്ചില്ല. 2020ൽ ഒരു ഡിവിഷനിൻ മാത്രം ജയിച്ച NDA ഇത്തവണ ജയിച്ചുകയറിയത് 4 ഡിവിഷനുകളിൽ. രണ്ട് UDF ഡിവിഷനുകളും ഒരു സിപിഎം ഡിവിഷനും ബിജെപി പിടിച്ചെടുത്തു. അറയ്ക്കൽ ഡിവിഷൻ UDF ൽ നിന്ന് പിടിച്ചെടുത്ത് SDPI യും കോർപറേഷനിൽ അക്കൗണ്ട് തുറന്നു.
ആലപ്പുഴയിലെ ഇടതുകോട്ടക്കും വിള്ളൽ
ആലപ്പുഴ. സംസ്ഥാനത്താകെ ആഞ്ഞുവീശിയ യുഡിഎഫ് തരംഗത്തിൽ ആലപ്പുഴയിലെ ഇടതുകോട്ടക്കും വിള്ളൽ. ആറ് മുനിസിപ്പാലിറ്റികളിൽ അഞ്ചും യുഡിഎഫ് പിടിച്ചു. എൽഡിഎഫ് കുത്തകയായിരുന്ന പഞ്ചായത്തുകൾ പലതും യുഡിഎഫ് സ്വന്തമാക്കി. ബ്ലോക്ക് പഞ്ചായത്തുകളിലും വൻ തിരിച്ചുവരവാണ് യുഡിഎഫ് നടത്തിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുകോട്ടയായിരുന്നു ആലപ്പുഴ. 72ൽ 52 ഗ്രാമപഞ്ചായത്തുകൾ. 12 ബ്ലോക്ക് പഞ്ചായത്തുകളിൽ 11, ജില്ലാ പഞ്ചായത്തിലെ 23 സീറ്റിൽ 21. ആറ് മുനിസിപ്പാലിറ്റികളിൽ 3. കോട്ടകളെല്ലാം തകർന്ന ഫലമാണ് ഇന്ന് പുറത്തുവന്നത്. പഞ്ചായത്തുകൾ 36 ആയി ചുരുങ്ങി. ബ്ലോക്ക് പഞ്ചായത്തുകളിൽ 7 ഇടത്ത് ഒതുങ്ങി. മുനിസിപ്പാലിറ്റികളിൽ ചേർത്തല മാത്രമാണ് ഒപ്പം നിന്നത്. കുത്തകയായിരുന്ന ജില്ലാപഞ്ചായത്തിലും വൻ തിരിച്ചടി. 16 സീറ്റിൽ തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ തവണ 2 സീറ്റിൽ ഒതുങ്ങിയ യുഡിഎഫ് ആകട്ടെ 8 ഡിവിഷനുകളിൽ വിജയിച്ചു. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫിന്റെ കുതിപ്പ് എൽഡിഎഫിനെ അമ്പരപ്പിലാക്കി. സിപിഐഎം-സിപിഐ തർക്കത്തെ തുടർന്ന് സിപിഐ ഒറ്റക്ക് മത്സരിച്ച രാമങ്കരിയിലെ എല്ലാ സീറ്റിലം തോറ്റു. പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചു. എൻഡിഎ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവർത്തിച്ച അഞ്ച് പഞ്ചായത്തുകളിൽ വിജയിച്ചു. കഴിഞ്ഞ തവണയും ചില പഞ്ചായത്തുകളിൽ ഭരണത്തിന്റെ വക്കിലെത്തിയിരുന്നെങ്കിലും എൽഡിഎഫും യുഡിഎഫും ഒരുമിച്ച് നിന്ന് എൻഡിഎയെ അകറ്റി നിർത്തിയിരുന്നു. ഈ തന്ത്രം ഇക്കുറിയും പ്രയോഗിച്ചാൽ ബിജെപിക്ക് പഞ്ചായത്തുകൾ ഭരിക്കുക വെല്ലവിളിയാകും. അവസാന ഫലം പുറത്തു വന്നപ്പോൾ 9 പഞ്ചായത്തുകളിൽ എൽഡിഎഫ് – യുഡിഎഫ് സമനിലയുണ്ട്. ഇവിടങ്ങളിൽ ഭരണം പിടിക്കണമെങ്കിൽ സ്വതന്ത്രരുടെ പിന്തുണ വേണ്ടി വരും. ഭൂരിഭാഗം പഞ്ചായത്തുകളിലും എസ്ഡിപിഐ നിലപാട് നിർണായകമാകും.
പത്തനംതിട്ടയിൽ യുഡിഎഫിന് തകർപ്പൻ ജയം
പത്തനംതിട്ട. പത്തനംതിട്ടയിൽ യുഡിഎഫിന് തകർപ്പൻ ജയം. ഇടതുകോട്ടയിലും ബിജെപി ശക്തി കേന്ദ്രങ്ങളിലും ബഹുദൂരം മുന്നിലെത്താൻ ഐക്യ ജനാധിപത്യ മുന്നണിക്കായി. മുൻസിപ്പാലിറ്റികളിൽ മൂന്നിടത്ത് യുഡിഎഫ് ഭരണം പിടിച്ചു. ജില്ലാ പഞ്ചായത്ത് – ബ്ലോക്ക് പഞ്ചായത്തുകളിലേക്കും യുഡിഎഫ് നടത്തിയത് അസാമാന്യ തിരിച്ചുവരവ്. ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫിനെ പിടിച്ചു കെട്ടാൻ എൽഡിഎഫിന് കഴിഞ്ഞില്ല.
താഴെത്തട്ടു മുതൽ ഐക്യത്തോടെ ജില്ലയിൽ പ്രചരണം നടത്തിയതിന്റെ ഫലം യുഡിഎഫിന് തിരിച്ചു കിട്ടി. പത്തനംതിട്ട ജില്ലയുടെ നഗരഗ്രാമ മേഖലകളിൽ യുഡിഎഫ് വമ്പിച്ച മാർജിനിൽ വിജയം രുചിച്ചു. നാല് മുൻസിപ്പാലിറ്റികളിൽ പന്തളം ഒഴികെ മൂന്നിടത്തും യുഡിഎഫ് അധികാരം പിടിച്ചു. തിരുവല്ല മുൻസിപ്പാലിറ്റി ഭരണം നിലനിർത്തിയപ്പോൾ പത്തനംതിട്ടയിലും അടൂരിലും ഇടതുമുന്നണിയെ മറികടന്നു. തിരുവല്ലയിൽ 39 വാർഡുകളിൽ 18 ഇടത്തും യുഡിഎഫ് ജയിച്ചു. 33 വാർഡ് ഉള്ള പത്തനംതിട്ട മുൻസിപ്പാലിറ്റിയിൽ മാജിക് നമ്പറായ 17ലേക്ക് യുഡിഎഫ് എത്തി. അടൂരിൽ 29 വാർഡുകളിൽ 16ലും ജയിച്ച് ഇടത് കോട്ട യുഡിഎഫ് പൊളിച്ചു. പന്തളം മുൻസിപ്പാലിറ്റിയിൽ ശക്തി കാണിക്കാൻ എൽഡിഎഫിന് കഴിഞ്ഞു. 14 സീറ്റുമായി വലിയ ഒറ്റക്കക്ഷിയാണ് എൽഡിഎഫ്. യുഡിഎഫ് 11 സീറ്റ് പിടിച്ചപ്പോൾ ഭരണത്തിൽ ഇരുന്ന ബിജെപി 9 സീറ്റുമായി മൂന്നാമതായി. 8 ബ്ലോക്ക് പഞ്ചായത്തുകളിൽ ഏഴിടത്തും യുഡിഎഫ് തിരിച്ചുവന്നു. കഴിഞ്ഞ തവണ രണ്ടു സീറ്റ് മാത്രം ഉണ്ടായിരുന്നിടത്തു നിന്നാണ് ഇക്കുറി യുഡിഎഫിന്റെ തിരിച്ചുവരവ്. ബ്ലോക്കിൽ യുഡിഎഫിനെ കൈവിട്ടത് കോന്നി മാത്രം. ജില്ലാ പഞ്ചായത്ത് 17 ഡിവിഷനുകളിൽ 12 ഇടങ്ങളിൽ വിജയിച്ചു യുഡിഎഫ് കരുത്തുകാട്ടി. എൽഡിഎഫ് അഞ്ചിൽ ഒതുങ്ങി. ഗ്രാമപഞ്ചായത്തുകളിൽ 34 ഇടത്താണ് യുഡിഎഫിന്റെ തേരോട്ടം. എൽഡിഎഫ് 11 സ്ഥലങ്ങളിലും ബിജെപി നാല് വാർഡുകളിലും ജയിച്ചു.
ബിജെപിയെ അവഗണിച്ച് ആർക്കും മുന്നോട്ട് പോകാൻ കഴിയില്ല എന്ന സന്ദേശമാണ് നൽകുന്നത്,കെ സുരേന്ദ്രൻ
തിരുവനന്തപുരം. ബിജെപിയെ അവഗണിച്ച് ആർക്കും മുന്നോട്ട് പോകാൻ കഴിയില്ല എന്ന സന്ദേശമാണ് നൽകുന്നത് എന്ന് കെ സുരേന്ദ്രൻ
NDA യ്ക്ക് വലിയ സ്വീകാര്യത ലഭിച്ചു
LDF സർക്കാറിനെതിരായ ജനവികാരമാണ് പ്രതിഫലിച്ചത്
UDF ന് ഇതിൻ്റെ ഗുണം ലഭിച്ചില്ല
BJP മുന്നോട്ടുവച്ച ആശയം ജനം ഏറ്റെടുത്തു
നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കും
LDF ഉം UDF ഉം മാത്രമല്ല ഒരു മൂന്നാം ബദലിനും സാന്നിധ്യമുണ്ട് എന്ന് തെളിഞ്ഞു
ഞങ്ങളെ അവഗണിച്ച് ആർക്കും മുന്നോട്ട് പോകാൻ കഴിയില്ല എന്ന സന്ദേശമാണ് നൽകുന്നത്
തൃശൂർ ഉൾപ്പടെ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിയാത്ത ഇടങ്ങൾ പരിശോധിക്കും.
കരുനാഗപ്പള്ളി നഗരസഭ യു ഡി എഫ് നേടി
കരുനാഗപ്പള്ളി നഗരസഭ
19 യുഡിഎഫ്
12 എൽഡിഎഫ്
6 NDA എന്നിങ്ങനെയാണ് സീറ്റു നില.
കുന്നത്തൂർ താലൂക്കിൽ എൽഡിഎഫ് മുന്നേറ്റം;യുഡിഎഫിന് ഭരണത്തിൽ ഉണ്ടായിരുന്ന പഞ്ചായത്തുകളും നഷ്ടമായി
ശാസ്താംകോട്ട:ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കുന്നത്തൂർ താലൂക്കിലെ 5 പഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നേറ്റം.കഴിഞ്ഞ തവണ യുഡിഎഫിന് ഭരണത്തിൽ ഉണ്ടായിരുന്ന പഞ്ചായത്തുകളും നഷ്ടമായി.ശാസ്താംകോട്ട ഡി.ബി
കോളേജായിരുന്നു വോട്ടെണ്ണൽ കേന്ദ്രം.
4 വാർഡുകൾ വീതമാണ് രാവിലെ മുതൽ എണ്ണി തുടങ്ങിയത്.ആദ്യം എണ്ണിയത് ഓരോ വാർഡിലെയും പോസ്റ്റൽ ബാലറ്റുകളാണ്.ഉച്ച കഴിഞ്ഞതോടെയാണ് മിക്ക പഞ്ചായത്തുകളിലെയും നില അറിയാൻ കഴിഞ്ഞത്.എൽഡിഎഫ് ഭരണത്തിലുണ്ടായിരുന്ന ശൂരനാട് തെക്ക് ഒഴിച്ചാൽ യുഡിഎഫിന് ആശ്വസിക്കാൻ വകയൊന്നുമില്ല.ഇവിടെ ഒരു സീറ്റിൻ്റെ ഭൂരിപക്ഷത്തിൽ ഭരണം യുഡിഎഫിന് ലഭിച്ചു.ശൂരനാട് വടക്ക് പഞ്ചായത്തിൽ അന്തിമ വിധി വന്നിട്ടില്ല.ഇവിടെ യുഡിഎഫ് ലീഡ് ചെയ്യുന്നതായാണ് അറിയുന്നത്.യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ ഭരിച്ചിരുന്ന മൈനാഗപ്പള്ളി പഞ്ചായത്തിൽ വൻ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിച്ചു.മുൻ പ്രസിഡൻ്റ് പി.എം സെയ്ദ്,ഏഴാം വാർഡിൽ മത്സരിച്ച
ബ്ലോക്ക് പഞ്ചായത്തംഗം വൈ.ഷാജഹാൻ,വൈസ് പ്രസിഡൻ്റ് സേതുലക്ഷ്മി എന്നിവർ ഇവിടെ തോറ്റ പ്രമുഖരാണ്.പടിഞ്ഞാറെ കല്ലടയിലും കുന്നത്തൂരിലും എൽഡിഎഫ് ഭരണം നിലനിർത്തി.പോരുവഴിയിൽ യുഡിഎഫിൽ നിന്നും സിപിഎം ഭരണം തിരിച്ചു പിടിച്ചു.ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിലും എൽഡിഎഫിനാണ് മുൻതൂക്കം.
ഫെന്നിക്ക് ഇനിയും രാഹുലിനൊപ്പം പോകാം, നാട്ടുകാർ വിട്ടു
പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അടുത്ത സുഹൃത്ത് ഫെന്നി നൈനാന് കനത്ത തോൽവി. അടൂര്‍ നഗരസഭയിലെ എട്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥിയായിട്ടാണ് ഫെന്നി നൈനാൻ മത്സരിച്ചിരുന്നത്. ഇവിടെ ബിജെപി സീറ്റ് നിലനിര്‍ത്തി. ഫെന്നി നൈനാന്‍ മൂന്നാം സ്ഥാനത്താണ് മത്സരം അവസാനിപ്പിച്ചത്. നേരത്തെ ഫെന്നിയുടെ സ്ഥാനാർഥിത്വത്തിന് എതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പുതിയ ലൈംഗിക പീഡന പരാതിയില്‍ ഫെന്നി നൈനാനെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് അടങ്ങിയിരുന്നത്. പെണ്‍കുട്ടിയെ ആളൊഴിഞ്ഞ ഭാഗത്തെ റിസോര്‍ട്ടിലേക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിക്കൊണ്ടുപോയി. ആ സമയം കാര്‍ ഓടിച്ചിരുന്നത് ഫെന്നി നൈനാന്‍ എന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. രാഹുലിന്റെ അടുത്ത സഹായിയും സുഹൃത്തുമായിരുന്ന ഫെന്നിയുടെ പേരും കേസിൽ ഉയർന്നുകേട്ടിരുന്നു.
ഇത്തരത്തിൽ ഫെന്നിക്ക് എതിരെ പരാതി വന്നതിന് പിന്നാലെ അടൂരിലെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് അടച്ചുപൂട്ടിയതുള്‍പ്പടെ വലിയ വിവാദമായിരുന്നു. അടൂരിലെ പൊത്താറാട് വാർഡിൽ എൻഡിഎ സ്ഥാനാർഥി പ്രമോദ് ആണ് ജയിച്ചത്. സീറ്റിൽ എൽഡിഎഫ് സ്ഥാനാർഥി റെനിക്കും പിന്നിലായാണ് ഫെന്നി നൈനാൻ ഫിനിഷ് ചെയ്‌തത്.




































