Home Blog Page 43

എകെജി സെന്‍റര്‍ വാർഡില്‍ എല്‍ഡിഎഫിന് തോല്‍വി

എകെജി സെന്‍റര്‍ വാർഡില്‍ എല്‍ഡിഎഫിന് തോല്‍വി
എകെജി സെന്‍റര്‍ വാർഡില്‍ എല്‍ഡിഎഫിന് തോല്‍വി. ഐ പി ബിനുവാണ് തോറ്റത്. 657 വോട്ടിനാണ് യുദ്ധി എഫിലെ മേരി പുഷ്പം  ബിനുവിനെ തോല്‍പ്പിച്ചത്.

ജോസ് കെ മാണിയുടെ വാർഡില്‍ വിജയിച്ചത് യുഡിഎഫ് സ്ഥാനാർത്ഥി
ജോസ് കെ മാണിക്ക് തിരിച്ചടി. ജോസിന്‍റെ വാർഡില്‍ വിജയിച്ചത് യുഡിഎഫ്. മുന്‍സിപ്പാലിറ്റിയില്‍ യുഡിഎഫ് മുന്നേറുകയാണ്. 13 ഇടത്താണ് യുഡിഎഫ് മുന്നേറ്റം. 11 ഇടത്ത് എല്‍ഡിഎഫിന് മുന്നേറ്റം. സ്ഥിതി യുഡിഎഫിന് അനുകൂലം

പാലക്കാട് നഗരസഭയില്‍ അടിയൊഴുക്ക് ശക്തം. ബിജെപിക്ക് 4 സിറ്റിങ് സീറ്റുകൾ നഷ്ടമായി. തുടക്കത്തില്‍ ബിജെപി വലിയ വെല്ലുവിളി ഉയർത്തിയിരുന്നു. എന്നാല്‍ 35 വാർഡുകളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോൾ 17 വാർഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. 12 ല്‍ ബിജെപി. 4 സീറ്റില്‍ കോണ്‍ഗ്രസ്

ഷൊർണൂരിൽ ഭരണം നിലനിർത്തി എൽഡിഎഫ്.  35 വാർഡുകൾ പൂർത്തിയായപ്പോൾ എൽഡിഎഫിന് വിജയം.17 വാർഡുകളിലാണ് എൽഡിഎഫ് വിജയിച്ചത്. 12 വാർഡുകളിൽ വിജയിച്ച ബിജെപി സീറ്റ് വർധിപ്പിച്ചു. കോൺഗ്രസ് 4 സീറ്റുകളിലേക്ക് ഒതുങ്ങി. എൽഡിഎഫിനെതിരെ കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച മുൻ നഗരസഭ സ്ഥിരം സമിതി അധ്യക്ഷ വി. നിർമ്മല വിജയിച്ചു.

ഇടുക്കി ജില്ലയിൽ അക്കൗണ്ട് തുറന്ന് ട്വന്‍റി 20. മണക്കാട് പഞ്ചായത്ത് ഒന്നാം വാർഡിലാണ് ട്വന്‍റി 20  വിജയിച്ചിരിക്കുന്നത്. ജെസ്സി ജോണിയാണ് വിജയിച്ചത്

കൊല്ലം കോർപറേഷൻ വോട്ടിംഗ് നില

ശക്തികുളങ്ങര ഹാർബർ ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥി സേവ്യർ മത്യാസ് 1880 വോട്ടുകളുമായി ലീഡ് ചെയ്യുന്നു.

ശക്തികുളങ്ങര ഡിവിഷനിൽ എൻഡിഎ സ്ഥാനാർത്ഥി ഷിജി 1385 വോട്ടുകൾക്ക് വിജയിച്ചു.

മീനത്തുചേരി ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥി ബി ദീപു ഗംഗാധരൻ 2166 വോട്ടുകൾക്ക് വിജയിച്ചു.

കാവനാട് ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥി രാധികാ സജി 1732 വോട്ടുകൾക്ക് വിജയിച്ചു.

വള്ളിക്കീഴ് ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി വിദ്യ മനോജ് 1459 വോട്ടുകൾക്ക് വിജയിച്ചു.

കുരീപ്പുഴ വെസ്റ്റ് ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി എ എം മുസ്തഫ 2291 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.

കുരീപ്പുഴ ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥി ബി അജിത് കുമാർ 2284 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.

നീരാവിൽ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി മഹേഷ്‌ ആർ 1751 വോട്ടുകൾക്ക് വിജയിച്ചു.

അഞ്ചാലുംമൂട് വെസ്റ്റ് ഡിവിഷനിൽ
യുഡിഎഫ് സ്ഥാനാർഥി റീചാ സുഗുണൻ 1272 വോട്ടുകളോടെ ലീഡ് ചെയ്യുന്നു.

അഞ്ചാലുംമൂട് ഈസ്റ്റ് ഡിവിഷനിൽ
യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. എം എസ് ഗോപകുമാർ 1129 വോട്ടുകളോടെ ലീഡ് ചെയ്യുന്നു.

കടവൂർ ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥി ധന്യ രാജു 1357 വോട്ടുകളും ആയി ലീഡ് ചെയ്യുന്നു.

മതിലിൽ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥി ബി പ്രശാന്ത് 26 വോട്ടുകളുമായി ലീഡ് ചെയ്യുന്നു.

തേവള്ളി ഡിവിഷനിൽ എൻഡിഎ സ്ഥാനാർത്ഥി ബി ഷൈലജ 419 വോട്ടുകളുമായി ലീഡ് ചെയ്യുന്നു.

ആശ്രാമം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി ആശ്രാമം ഉണ്ണികൃഷ്ണൻ എട്ടു വോട്ടുകളും ആയി ലീഡ് ചെയ്യുന്നു.

പള്ളിമുക്ക് ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥി ഷൈമ 896 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.

അയത്തിൽ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജാരിയത്ത് 1467 വോട്ടുകൾ നേടി വിജയിച്ചു.

കിളികൊല്ലൂർ ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥി റ്റി ലൈലാകുമാരി 1636 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.

പന്തലത്താഴം ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥി പി രാജേന്ദ്രൻ പിള്ള 1342 വോട്ടുകളുമായി ലീഡ് ചെയ്യുന്നു.

പാലത്തറ ഡിവിഷനിൽ എൻഡിഎ സ്ഥാനാർഥി ആര്‍ ഡെസ്റ്റിമോണ 1480 വോട്ടുകളുമായി ലീഡ് ചെയ്യുന്നു.

മണക്കാട് ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥി സദക്കത്ത് എ 499 വോട്ടുകളുമായി ലീഡ് ചെയ്യുന്നു.

കുന്നത്തൂർ ഗ്രാമപഞ്ചായത്തിൽ ഇടത് മുൻതൂക്കം

ശാസ്താംകോട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ കുന്നത്തൂർ ഗ്രാമ പഞ്ചായത്തിൽ ഫലമറിഞ്ഞ 5 വാർഡുകളിൽ 3 എണ്ണം ഇടത് മുന്നണിയും 2 എണ്ണം യുഡിഎഫും നേടി. 1,3,4 വാർഡുകളാണ് എൽഡിഎഫ് ജയിച്ചത്.2,5 വാർഡുകളിൽ യുഡിഫ് സ്ഥാനാർത്ഥികളും ജയിച്ചു.

കിഴക്കമ്പലത്തും കുന്നത്തുനാട്ടിലും യു ഡി എഫ്, 20-20 പിന്നിൽ

കുന്നത്തുനാട് പഞ്ചായത്തിൽ യുഡിഎഫ് മുന്നേറ്റം

യുഡിഎഫിന് – 17 .20-20 രണ്ടാം സ്ഥാനത്ത് – 7 സീറ്റ്‌ . LDF മൂന്നാം സ്ഥാനത്ത്
കിഴക്കമ്പലത്ത് UDF മുന്നേറ്റം
കിതച്ച് ട്വന്റി 20
മൂന്നിടത്ത് UDF വിജയം
വാർഡ് 1 : സബിത അലിയാർ (മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌)
വാർഡ് 2 – ഹേബി സുഗതൻ (സ്വതന്ത്ര)
വാർഡ് 3 – മെയ് മോൾ (സ്വതന്ത്ര)

കരുനാഗപ്പള്ളി മുൻസിപ്പാലിറ്റി  6 -ാം ഡിവിഷനിൽ  ബിജെപി

കരുനാഗപ്പള്ളി മുൻസിപ്പാലിറ്റി  6 -ാം ഡിവിഷനിൽ  ബിജെപി വിജയിച്ചു

ബി ജെ പി  സ്ഥാനാർഥി ഗിരിജ ദേവി തേവാനത്ത് വിജയിച്ചു

തിരുവല്ലയിൽ ബിജെപി സാന്നിധ്യം

തിരുവല്ല നഗരസഭയിൽ നാലു സീറ്റുകളിൽ എൽഡിഎഫും മൂന്ന് സീറ്റിൽ യുഡിഎഫും രണ്ടിടത്ത് ബിജെപിയും ജയിച്ചു

തദ്ദേശം:രണ്ട് മുൻ എംഎൽഎമാർക്ക് തോൽവി

തിരുവനന്തപുരം: തദ്ദേശ പോരാട്ടത്തിൽ മത്സരിച്ച രണ്ട് മുൻ എംഎൽഎമാർക്ക് കനത്ത തോൽവി. ഇടുക്കി കട്ടപ്പന ഇരുപതേക്കർ വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന ഇ എം അഗസ്തിയും പാലക്കാട് പെരിങ്ങോട്ട് കുറിശ്ശിയിൽ മുൻ യുഡിഎഫ് എംഎൽഎയും 25 വർഷം പഞ്ചായത്ത് പ്രസിഡൻ്റും ആയിരുന്ന എവി ഗോപിനാഥുമാണ് തോറ്റത്.130 വോട്ടിനായിരുന്നു ഗോപിനാഥിൻ്റെ തോൽവി.

തൃശൂർ കോർപറേഷനിൽ  യുഡിഎഫ് വരവ്

തൃശ്ശൂർ

കോർപ്പറേഷൻ സീറ്റ്  നില ആകെ 56
LDF 8
UDF 16
NDA 6

മുനിസിപ്പാലിറ്റി ആകെ 7

LDF 2
UDF 5
NDA 0

ജില്ലാ 29

LDF 5
UDF 1
NDA 0

ബ്ലോക്ക് ആകെ 16

LDF 6
UDF 2
NDA

ഗ്രാമപഞ്ചായത്ത് ആകെ 86

LDF 29
UDF 17
NDA 1

താഴേത്തട്ട് പിടിച്ച് ഇടതുമുന്നേറ്റം

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും വ്യക്തമായ ആധിപത്യം തുടര്‍ന്ന് എല്‍ ഡി എഫ്. വോട്ടെണ്ണല്‍ ആദ്യ മണിക്കൂറിലേക്ക് കടന്നപ്പോള്‍ തുടക്കം മുതല്‍ ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ലീഡ് നിലയില്‍ ബഹുദൂരം മുന്നിലാണ് എല്‍ ഡി എഫ്. ജില്ലാ പഞ്ചായത്തില്‍ മാത്രമാണ് യുഡിഎഫ് എല്‍ഡിഎഫിന് വെല്ലുവിളി ഉയര്‍ത്തുന്നത്

യുഡിഎഫിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണിത്. ആറ് മാസങ്ങള്‍ക്കിപ്പുറം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതിനാല്‍ ഭൂരിഭാഗം ഗ്രാമ പഞ്ചായത്തുകളിലും ഭരണം പിടിച്ച് മുന്നേറ്റമുണ്ടാക്കാം എന്നായിരുന്നു യുഡിഎഫ് പ്രതീക്ഷ. എന്നാല്‍ നിലവിലെ കണക്കുകള്‍ യുഡിഎഫിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചിരിക്കുകയാണ്. നിലവില്‍ 196 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫിനാണ് ലീഡ്.

ഇടതിനെ തകർത്ത് തലസ്ഥാനത്ത് എൻഡിഎ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തിരുവനന്തപുരത്ത് എൻ ഡി എ മുന്നേറ്റം. ഭരണകക്ഷിയായ എൽ ഡി എഫ് എഫ് രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ 30 വർഷമായി എൽ ഡി എഫ് ഭരിക്കുന്ന കോർപറേഷനാണ് തിരവനന്തപുരം. കഴിഞ്ഞ രണ്ട് തവണയും ബി ജെ പിയായിരുന്നു പ്രതിപക്ഷത്. ഇത്തവണ എന്ത് വിലകൊടുത്തും വിജയിക്കുമെന്ന് പ്രഖ്യാപിച്ചാണ് എൻ ഡി എ പോരിനിറങ്ങിയത്.

35 സീറ്റുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് ഇവിടെ നേടാനായത്. ഇത്തവണ 50 സീറ്റുകളാണ് മുന്നണി ലക്ഷ്യം വെയ്ക്കുന്നത്. തങ്ങൾക്ക് 70 സീറ്റുകളിൽ ശക്തമായ സാന്നിധ്യമുണ്ടെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. ഇത് ശരിവെയ്ക്കുന്ന തരത്തിലുള്ള മുന്നേറ്റമാണ് ബി ജെ പി കാഴ്ച വെയ്ക്കുന്നത്.