Home Blog Page 42

പ്രചാരണത്തിനിടെ അപകടത്തിൽ ഗുരുതര പരിക്കേറ്റ തസ്നിക്ക് മിന്നും വിജയം

ശാസ്താംകോട്ട:പ്രചാരണത്തിനിടെ അപകടത്തിൽ ഗുരുതര പരിക്കേറ്റ തസ്നിക്ക് (30) മിന്നും വിജയം.ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിലെ പള്ളിശേരിക്കൽ തെക്ക് പതിനഞ്ചാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ തസ്നിക്ക് പരിക്കേറ്റത് ഡിസംബർ അഞ്ചിന് രാത്രി 10 ഓടെയാണ്.ജില്ലാ പഞ്ചായത്ത് കുന്നത്തൂർ ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി ഷീജ രാധാകൃഷ്ണൻ സഞ്ചരിച്ച വാഹനത്തിൻ്റെ മുകൾഭാഗം സ്വീകരണ പര്യടനത്തിനിടെ പള്ളിശേരിക്കൽ വച്ച് മരത്തിൽ ഇടിക്കുകയായിരുന്നു.അപകടത്തിൽ തസ്നിയുടെ ഇടത്കൈയ്യിലെ ചൂണ്ടുവിരൽ അറ്റുതൂങ്ങി.ഉടൻ തന്നെ
കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. സ്ഥാനാർത്ഥിയായതിനാൽ അടുത്ത ദിവസം ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തി.അസഹ്യമായ വേദന കടിച്ചമർത്തിയാണ് വീണ്ടും പ്രചരണത്തിൽ സജീവമായത്.കടുത്ത മത്സരത്തിനൊടുവിൽ 384 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് തസ്നി വിജയക്കൊടി പാറിച്ചത്.

താമരക്കുമ്പിളല്ലോ….പോരുവഴിയിൽ  ബ്ലോക്ക് ഡിവിഷനും പഞ്ചായത്ത് വാർഡും പിടിച്ചെടുത്ത് ദമ്പതികൾ

കുന്നത്തൂർ: ഇടതു കോട്ടയായ മണ്ഡലത്തിൽ ഏവരേയും ഞെട്ടിച്ച് ബി ജെ പി സീറ്റിൽ ബ്ലോക്ക് സീറ്റു നേടി യുവാവ്. ഭാര്യ പഞ്ചായത്തിൽ ബി ജെ പി യുടെ വാർഡ് നിലനിർത്തി

ശാസ്താംകോട്ട
ബ്ലോക്ക് പഞ്ചായത്ത് മലനട ഡിവിഷനിലും പോരുവഴി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലും താമരയുടെ വിജയക്കൊടി പാറിച്ച് ദമ്പതികളായ നിഖിൽ മനോഹറും ഭാര്യ രേഷ്മയും.പോരുവഴി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് ബി ജെ പിഅംഗമായിരുന്ന നിഖിൽ മനോഹർ ഇക്കുറി മലനട ഡിവിഷനിൽ മത്സരിച്ചപ്പോൾ ഭാര്യയെ തൻ്റെ വാർഡ് നിലനിർത്താനാണ് രംഗത്ത് ഇറക്കിയത്.നിഖിൽ എതിർ സ്ഥാനാർത്ഥി യുഡിഎഫിലെ നിധിനെതിരെ 1102
വോട്ടിൻ്റെയും ഭാര്യ രേഷ്മ 367 വോട്ടിൻ്റെയും ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബി എ, ബി എഡ് നേടിയ ആളാണ് പാരലൽ കോളജ് അധ്യാപകനായ നിഖിൽ, ബി എസ് സി ബി എഡ് കാരിയാണ് രേഷ്മ. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഒന്നര വർഷമേ ആയിട്ടുളളൂ.

പോരുവഴിയിൽ യുഡിഎഫിനെ പരാജയപ്പെടുത്തി എൽഡിഎഫ് ഭരണം പിടിച്ചെടുത്തു

ശാസ്താംകോട്ട:പോരുവഴി ഗ്രാമപഞ്ചായത്തിൽ യുഡിഎഫിനെ പരാജയപ്പെടുത്തി എൽഡിഎഫ് ഭരണം പിടിച്ചെടുത്തു.19 വാർഡുകളാണ് ഇവിടെയുള്ളത്.8 സീറ്റുകൾ  എൽഡിഎഫ് പിടിച്ചെടുത്തു.4 സീറ്റുകളിൽ യുഡിഎഫും 4 സീറ്റുകളിൽ ബിജെപിയും 3 സീറ്റുകളിൽ എസ്ഡിപിഐയും വിജയിച്ചു.നാല് തവണയായി പരാജയം അറിയാതെ വിജയിച്ചു വന്ന ഡിസിസി ജനറൽ സെക്രട്ടറി പി.കെ രവിയുടെ അപ്രതീക്ഷിത പരാജയം യുഡിഎഫിന് കനത്ത ആഘാതമായി.

.

തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടി ലീഗ് പ്രവർത്തകൻ മരിച്ചു

മലപ്പുറം. പെരിയമ്പലം സ്വദേശി ഇർഷാദ് ആണ് മരിച്ചത്.
27 വയസ് ആയിരുന്നു.

ചെറുകാവ് പഞ്ചായത്ത് ഒൻപതാം വാർഡ്‌ പെരിയമ്പലത്തെ udf വിജയാഘോഷത്തിനിടെ ആണ് സംഭവം.

സ്‌കൂട്ടറിന് മുന്നിൽ വെച്ച പടക്കം മാറ്റാളുകൾക്ക് വിതരണം ചെയ്തു പോവുകയായിരുന്നു ഇർഷാദ്.

അതിനിടയിൽ സമീപത്ത് പൊട്ടിക്കുകയായിരുന്ന പടക്കത്തിൽ നിന്നുള്ള തീപ്പൊരി സ്‌കൂട്ടറിലെ പടക്കത്തിലേക്ക് തെറിച്ചു വീണു.
പടക്കം ഒന്നാകെ പൊട്ടിയാണ് മരണം.

സന്നിധാനത്ത് ട്രാക്ടർ അപകടം
ഭക്തർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞു കയറി

ശബരിമല സന്നിധാനത്ത് ട്രാക്ടർ അപകടം
ഭക്തർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞു കയറി
6: 10 നാണ് അപകടം നടന്നത്
2 കുട്ടികൾ ഉൾപ്പടെ 9 പേർ ആശുപത്രിയിൽ
2 പേരുടെ നില അതീവ ഗുരുതരം

Rep image

ശൂരനാട് തെക്ക് എൽഡിഎഫിൽ നിന്നും ഭരണം പിടിച്ചെടുത്ത് യുഡിഎഫ്

ശാസ്താംകോട്ട:ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിൽ നിന്നും ഭരണം പിടിച്ചെടുത്ത് യുഡിഎഫ് കരുത്ത് കാട്ടി.17 വാർഡുകളിൽ 8 സീറ്റ് യുഡിഎഫ് കരസ്ഥമാക്കി.7 സീറ്റുകളിൽ എൽഡിഫും 2 സീറ്റുകളിൽ ബിജെപിയും വിജയിച്ചു.പരാജയപ്പെട്ടവരിൽ യുഡിഎഫിലെ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് സരസ്വതി അമ്മയും നിലവിലെ പഞ്ചായത്തംഗം മായാ വേണുഗോപാലും ഉൾപ്പെടുന്നു.ഇവിടെ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പതാരം ഡിവിഷനിൽ നിലവിലെ ഗ്രാമ പഞ്ചായത്ത് അംഗം എൽഡിഎഫിലെ ബി.സി രാജിയും ശൂരനാട് തെക്ക് ഡിവിഷനിൽ ശിവ പ്രസാദൻ പിള്ളയും വിജയിച്ചു.വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് പതാരം ടൗണിൽ യുഡിഎഫ് പ്രവർത്തകർ പ്രകടനം നടത്തി.

മൈനാഗപ്പള്ളിയിൽ യുഡിഎഫിലെ പ്രമുഖർക്കെല്ലാം കൂട്ടത്തോൽവി; ഭരണം പിടിച്ചെടുത്ത് എൽഡിഎഫ്

മൈനാഗപ്പള്ളി:മൈനാഗപ്പള്ളിയിൽ യുഡിഎഫിലെ പ്രമുഖരെല്ലം പരാജയത്തിൻ്റെ മധുരം നുണഞ്ഞപ്പോൾ പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് എൽഡിഎഫ് കരുത്ത് കാട്ടി.മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പി.എം സെയ്ദ്, വൈസ് പ്രസിഡൻ്റ് സേതുലക്ഷ്മി,കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റും ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റും നിലവിൽ ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ
വൈ.ഷാജഹാൻ,ബ്ലോക്ക് പഞ്ചായത്ത് കടപ്പ ഡിവിഷൻ സ്ഥാനാർത്ഥിയായിരുന്ന
ഡിസിസി ജനറൽ സെക്രട്ടറി രവി
മൈനാഗപ്പള്ളി തുടങ്ങിയവരെല്ലാം പരാജയപ്പെട്ടു.24 വാർഡുകൾ ഉൾപ്പെടുന്ന ഇവിടെ 7 സീറ്റുകൾ മാത്രമാണ് ഭരണമുന്നണിക്ക് ലഭിച്ചത്.12 സീറ്റുകൾ കരസ്ഥമാക്കി എൽഡിഎഫ് ശക്തമായ സാന്നിധ്യമായി.2 സീറ്റുകൾ ബിജെപി നേടിയപ്പോൾ ഒരു സീറ്റ് പിഡിപിയും ഒരു സീറ്റ് എസ്ഡിപിഐയും ഒരു സീറ്റ് സ്വതന്ത്രയും പിടിച്ചെടുത്തു.

‘ഇരുന്ന് ‘ ജയിച്ച് ശിവശങ്കരപ്പിള്ള

കുന്നത്തൂർ: തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കാലിന് പരിക്കേറ്റതിനെ തുടർന്ന് പ്രചരണത്തിനിറങ്ങാതിരുന്ന സ്ഥാനാർത്ഥിക്ക് മിന്നും ജയം. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിലെ കുന്നത്തൂർ ഡിവിഷൻ (നമ്പർ 05) ഇടത് മുന്നണി സ്ഥാനാർത്ഥി സി പി ഐ യിലെ ബി.ശിവശങ്കരപ്പിള്ളയെയാണ് നാട്ടുകാർ 659 വോട്ടിൻ്റെ ഭൂരിപക്ഷം നൽകി വിജയിപ്പിച്ചത്. പ്രചരണം തുടങ്ങിയ ദിവസം തന്നെ
കാൽ സ്ലിപ്പായ് മുട്ടിന്റെ ലിഗ്മെന്റ് വ്യതിയാനം മൂലം തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാൻ കഴിയാതാവുകയായിരുന്നു. തെരഞ്ഞെടുപ്പിൻ്റെ തലേനാൾ വരെ വീട്ടിലിരുന്ന് വോട്ടർമാരെ വിളിക്കുകയും സഹായം അഭ്യർത്ഥിക്കുകയുമായിരുന്നു. ശിവശങ്കരപ്പിള്ളയ്ക്ക് വേണ്ടി മുന്നണി നേതാക്കളും പ്രവർത്തകരും സജീവമായതോടെയാണ് കുന്നത്തൂർ ഗ്രാമപഞ്ചായത്ത് സിറ്റിംഗ് മെമ്പറായിരുന്ന യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ഉജ്വല വിജയം നേടാനായത്.
2005-2010 കാലയളവിൽ കുന്നത്തൂർ ഗ്രാമപഞ്ചായത്തിലെ തുരുത്തിക്കര വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായിരുന്നു ശിവശങ്കരപ്പിള്ള.
സി പി ഐ യുടെ കുന്നത്തൂർ എൽ സി അംഗവും പൊതു പ്രവർത്തകനുമായ ശിവശങ്കരപ്പിള്ള 15 വർഷങ്ങൾക്ക് ശേഷമാണ് പാർട്ടി നിർദ്ദേ പ്രകാരം സ്ഥാനാർത്ഥിയായത്. കഴിഞ്ഞ തെരഞ്ഞടുപ്പിലും കുന്നത്തൂർ ഡിവിഷനിൽ ഇടത് മുന്നണിക്കായിരുന്നു വിജയം.

തൃശൂരിൽ യുഡിഎഫിൻ്റെ പൂരാഘോഷം

തൃശൂർ.കോർപ്പറേഷനിൽ മാത്രമല്ല തൃശ്ശൂരിൽ മറ്റ് തദ്ദേശസ്ഥാപനങ്ങളിലും നിർണായക മുന്നേറ്റമാണ് യുഡിഎഫ് നേടിയത്. എൽഡിഎഫിന്റെ കയ്യിൽ ഉണ്ടായിരുന്ന മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമപഞ്ചായത്തുകളിൽ കൃത്യമായ ആധിപത്യവും ഉറപ്പിച്ചാണ് തൃശ്ശൂരിൽ കോൺഗ്രസ് തിരിച്ചു വരവ് അറിയിച്ചിരിക്കുന്നത്.


മുൻസിപ്പാലിറ്റികളിൽ  കഴിഞ്ഞതവണത്തെ
സമാനമായ ഫലം തന്നെയാണ് ഇത്തവണയും . പര്മപരാഗത കോട്ടകളായ ചാലക്കുടിയും ഇരിങ്ങാലക്കുടയും യുഡിഎഫ് നിലനിർത്തിയപ്പോൾ കൊടുങ്ങല്ലൂർ , ചാവക്കാട് , ഗുരുവായൂർ , കുന്നംകുളം , വടക്കാഞ്ചേരി മുൻസിപ്പാലിറ്റികളിൽ എൽ.ഡി.എഫ് ആധിപത്യം തുടർന്നു. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയിൽ ബിജെപിക്ക് ഭരണം നഷ്ടമായ കൊടുങ്ങല്ലൂർ നഗരസഭയിൽ ഇക്കുറി അവർ 7 സീറ്റുകൾക്കാണ് പിറകിൽ പോയത്.   ചാലക്കുടിയിൽ ഒന്നും ചാവക്കാട് രണ്ടും സീറ്റുകൾ ബിജെപി നേടിയെങ്കിലും കഴിഞ്ഞ തവണ എട്ട് സീറ്റുകൾ വിജയിച്ച ഇരിങ്ങാലക്കുടയിൽ ഇക്കുറി അവർക്ക് രണ്ട് സീറ്റുകൾ കൂടി നഷ്ടപ്പെട്ടു.
ആകെയുള്ള 86 പഞ്ചായത്തുകളിൽ എൽ.ഡി.എഫ്  44 ഇടങ്ങളിലും യുഡിഎഫ് 34 ഇടങ്ങളിലും വിജയിച്ചപ്പോൾ കഴിഞ്ഞ തവണ ടോസിലൂടെ വിജയിക്കുകയും പിന്നീട് ഭരണം നഷ്ടപ്പെടുകയും ചെയ്ത തിരുവില്വാമല പഞ്ചായത്തിൽ ബിജെപി വിജയിച്ചു. 2020 തദ്ദേശ തെരഞ്ഞെടുപ്പിൽ 16 പഞ്ചായത്തുകളിൽ മാത്രം വിജയിച്ച യുഡിഎഫ് 17 പഞ്ചായത്തുകൾകൂടി അധികം വിജയിച്ച് നേട്ടം 33 ആയി ഉയർത്തി. എന്നാൽ 69 പഞ്ചായത്തുകൾ ഭരിച്ച എൽഡിഎഫിന് ഇക്കുറി 24 പഞ്ചായത്തുകളാണ് നഷ്ടപ്പട്ടത്.  വല്ലച്ചിറ , തളിക്കുളം , പാറളം ,കൊടകര , അവിണ്ണിശ്ശേരി , അരിമ്പൂർ , മറ്റത്തൂർ പഞ്ചായത്തുകളിൽ വിവിധ മുന്നണികൾ ഒപ്പത്തിനൊപ്പമായതിനാൽ പഞ്ചായത്തുകളുടെ ഭരണം ഇനിയും മാറി മറിയാനും സാധ്യതകൾ ഏറെയാണ്.
ജില്ലാ പഞ്ചായത്ത് ഭരണം നിലനിർത്തിയ എൽഡിഎഫ് 30 ഡിവിഷനുകളിൽൽ 21 ഇടങ്ങളിൽ വിജയിച്ചപ്പോൾ 9 സീറ്റുകളാണ് യുഡിഎഫിന് ലഭിച്ചത്.

ഇടതിന് കണ്ണീരാവാതെ കണ്ണൂർ

കണ്ണൂർ. കനത്ത തിരിച്ചടികൾക്ക് ഇടയിലും കണ്ണൂർ ജില്ലയിൽ മേധാവിത്വം നിലനിർത്തി LDF.
ജില്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ബ്ലോക്ക്‌ പഞ്ചായത്തിലും LDF പിടിച്ചുനിന്നു.
ഗ്രാമപഞ്ചായത്തുകളിൽ ഇടതുകോട്ടകളിൽ UDF വിള്ളൽ വീഴ്ത്തി.


25 ഡിവിഷനുകൾ ഉള്ള കണ്ണൂർ ജില്ലാപഞ്ചായത്തിൽ പതിനെട്ടിടത്തും LDF ജയിച്ചു. UDF ന് നേടാനായത് 7 ഡിവിഷനുകൾ. ഇടത് കോട്ടയായ മയ്യിൽ ഡിവിഷനിൽ UDF,  LDF നെ ആട്ടിമറിച്ചു. 8 മുനിസിപാലിറ്റികളിൽ 5 എണ്ണം LDF ഉം മൂന്നെണ്ണം UDF ഉം നിലനിർത്തി.  ആന്തൂർ, ഇരിട്ടി, കൂത്തുപറമ്പ്, തലശ്ശേരി പയ്യന്നൂർ മുനിസിപ്പാലിറ്റികളിൽ ആണ് LDF ജയം.പാനൂർ, തളിപ്പറമ്പ്,  ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റികൾ UDF ന് ഒപ്പം നിന്നും. ബ്ലോക്ക് പഞ്ചായത്തുകളിൽ എട്ടെണ്ണം എൽഡിഎഫും രണ്ടെണ്ണം യുഡിഎഫും ജയിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് 20 വർഷത്തിനുശേഷം യുഡിഎഫ് തിരിച്ചുപിടിച്ചു. തളിപ്പറമ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ ചരിത്രത്തിൽ ആദ്യമായി UDF ന് ഒപ്പം നിന്നു. 48 ഗ്രാമപഞ്ചായത്തുകൾ LDF പിടിച്ചപ്പോൾ UDF 21 പഞ്ചായത്തുകളിൽ ജയിച്ച് ടാലി ഉയർത്തി. LDF ന്റെ 8 പഞ്ചായത്തുകൾ ആണ് UDF പിടിച്ചെടുത്തത്. ബിജെപി ക്ക് ചില വാർഡുകൾ നിലനിർത്താൻ ആയി എന്നത് ഒഴിച്ചാൽ പഞ്ചായത്ത്‌, ബ്ലോക്ക്‌, ജില്ലാ തലത്തിൽ കാര്യമായ നേട്ടമുണ്ടാക്കാൻ ആയില്ല. 9 പഞ്ചായത്തുകളിലും ആന്തൂർ നഗരസഭയിലും പ്രതിപക്ഷമില്ലാതെ LDF ജയിച്ചു